എൻ കാതലെ: ഭാഗം 100

enkathale

എഴുത്തുകാരി: അപർണ അരവിന്ദ്‌

"എന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്ന് എന്റെ ഈ കുട്ടിനെ ഒരു രാജകുമാരിയെ പോലെ കൊണ്ട് നടക്കണം എന്നാ . ഒരു കാര്യത്തിലും എന്റെ കുട്ടിക്ക് ഒരു കുറവും ഉണ്ടാവാൻ പാടില്ല. അത് ദത്തൻ വെറുതെ വീട്ടിൽ ഇരുന്നാ നടക്കുമോ " " എനിക്ക് രാജകുമാരിയാവണ്ടാ . നീ എപ്പോഴും കൂടെ ഉണ്ടായാ മതി" " ഞാൻ എപ്പോഴും കൂടെ ഉണ്ടല്ലോടാ . എന്റെ കുട്ടി ഇപ്പോ നന്നായി പഠിക്ക്. എന്നിട്ട് നല്ല മാർക്കിൽ പി ജി പാസ് ആയിട്ട് നമ്മൾ MbA ചെയ്യുന്നു. അത് കഴിഞ്ഞ് നീ ഒരു ജോലി വാങ്ങിയാൽ ദത്തൻ പിന്നെ വീട്ടിൽ ഇരിക്കും. " " അതിന് കുറേ വർഷം വേണ്ടേ " "പിന്നല്ലാതെ . അത് വരെ എന്റെ കുട്ടിടെ കാര്യങ്ങൾ എല്ലാം ഞാൻ നോക്കും. അത് കഴിഞ്ഞ് ജോലിയാവുമ്പോൾ നീ എന്നെ നോക്കിക്കോ. അപ്പോ ഞാൻ വീട്ടിൽ വെറുതെ ഇരിക്കാം " " ആണോ .." "മ്മ്.. ഇപ്പോ ഉറങ്ങിക്കോ. നാളെ ക്ലാസ് ഉള്ളത് അല്ലേ. ദത്തൻ അവളുടെ പുറത്ത് പതിയെ തട്ടി കൊടുത്തു.

വർണ പതിയെ ഉറങ്ങി. ക്ഷീണം ഉള്ളത് കൊണ്ട് ദത്തനും വേഗം ഉറങ്ങി പോയി ** സ്റ്റേഷനിലെ വർക്കുകൾ ആയി ദത്തനും കോളേജിലെ ക്ലാസ്സും പഠിപ്പും ആയി വർണയുടെയും ഒരാഴ്ച്ച വേഗത്തിൽ കടന്ന് പോയി. എത്രയൊക്കെ തിരക്കിൽ ആണെങ്കിലും ദത്തൻ വർണയുടെ കാര്യങ്ങൾ എപ്പോഴും വിളിച്ചന്വോഷിക്കും. ഓരോ ദിവസം കഴിയുമ്പോഴും അവന്റെ സ്നേഹം കൂടുന്നതല്ലാതെ ഒരു അംശം പോലും കുറഞ്ഞിരുന്നില്ലാ. നാളെ കഴിഞ്ഞ് മറ്റന്നാ ശിലുവിന്റെയും ഭദ്രയുടേയും ബർത്ത്ഡേ സെലിബ്രഷനാണ്. അവർ തമ്മിൽ ഒരു മാസത്തെ വ്യത്യസത്തിലാണ് ജനിച്ചത്. ചെറുപ്പം മുതൽ രണ്ടു പേരും ഒരമിച്ചായിരുന്നതിനാൽ രണ്ടു പേരുടേയും ബർത്ത്ഡേയും ഒരുമിച്ചാണ് നടത്താറുള്ളത്. അതുകൊണ്ട് നാളെ വൈകുന്നേരം തറവാട്ടിലേക്ക് പോകുന്ന സന്തോഷത്തിൽ ആണ് വർണ . "ഈ ദത്തൻ എന്താ വരാത്തത് "

വെള്ളിയാഴ്ച്ച വൈകുന്നേരം കോളേജ് കഴിഞ്ഞ് വന്ന വർണ വേണിയുടെ വീടിന്റെ സ്റ്റേപ്പിൽ ദത്തനെ കാത്തിരിക്കുകയാണ് അവൾ അവസാനം ക്ഷമ നശിച്ച് ദത്തനെ വിളിച്ചു. രണ്ടാമത്തെ റിങ്ങിൽ അവൻ കോൾ അറ്റന്റ് ചെയ്തു. " പറയ് കുഞ്ഞേ .." " ദത്തൻ എന്താ വരാത്തത് . ഞാൻ എത്ര നേരായി നോക്കി ഇരിക്കുന്നു. " " സമയം ആവുന്നല്ലേ ഉള്ളൂടാ. പിന്നെന്താ ...എന്റെ കുട്ടിക്ക് വയ്യേ " "എനിക്ക് നിന്നെ കാണാൻ തോന്നാ. വേഗം വരോ " " ദത്തൻ വേഗം വരാം ട്ടോ. ഒരു അര മണിക്കൂറ്" "മ്മ്.. ഐ ലവ് യൂ " " ലവ് യു ടൂ ടാ ചക്കരെ " സാധാരണ വർണ വിളിക്കാറുള്ളതല്ലാ. അതുകൊണ്ട് തന്നെ ദത്തന്റെ മനസും വേഗം വർക്കുകൾ തീർത്ത് അവളുടെ അരികിൽ എത്താൻ കൊതിച്ചു. വേണി പല വട്ടം അകത്ത് കയറി ഇരിക്കാൻ പറഞ്ഞിട്ടും അവൾ അതിന് സമ്മതിക്കാതെ താടിക്കും കൈ കൊടുത്ത് റോഡിലേക്ക് നോക്കി ഇരിക്കുകയാണ്.

ദത്തന്റെ ബുള്ളറ്റിന്റെ ശബ്ദം കേട്ടതും അവൾ ബാഗും തോളിൽ തൂക്കി റോഡിലേക്ക് ഓടിയിറങ്ങി. "വേണി ഞങ്ങൾ പോവാ " അവൾ ഉറക്കെ വിളിച്ച് പറഞ്ഞ് ദത്തന് പിന്നിലായി കയറി. അവന്റെ വയറിലൂടെ കൈകൾ ചുറ്റി പിടിച്ച് പുറത്തേക്ക് തല ചായ്ച്ച് വച്ചിരുന്നു. "എന്താടാ വയ്യേ എന്റെ കുട്ടിക്ക് " പതിവില്ലാത്ത വർണയുടെ രീതികൾ കണ്ട് ദത്തൻ ചോദിച്ചു. " ഒന്നുല്ലാ " അത് പറഞ്ഞ് വർണ കണ്ണുകൾ അടച്ച് ഇരുന്നു. വർണയുടെ മുഖത്ത് അന്ന് പതിവില്ലാത്ത ഒരു സന്തോഷമായിരുന്നു. അവൾ വീട്ടിൽ വന്നതും വേഗം ഡ്രസ്റ്റ് മാറ്റി അടുക്കളയിൽ കയറി. ദത്തനുള്ള ചായ വച്ച് ഗ്ലാസിലാക്കി റൂമിലേക്ക് വരുമ്പോൾ ദത്തൻ കുളി കഴിഞ്ഞ് വന്നിരുന്നു. വർണ കൈയ്യിലെ ഗ്ലാസ് ടേബിളിനു മുകളിൽ വച്ച് കണ്ണാടിക്ക് മുന്നിൽ നിൽക്കുന്ന ദത്തനെ പിന്നിൽ നിന്നും പുണർന്ന് അവന്റെ നഗ്നമായ പുറത്ത് ഉമ്മ വച്ചു. "എന്റെ കുട്ടിക്ക് എന്താേ കാര്യമായി പറ്റിയിട്ടുണ്ട് ലോ .

എന്തോ ഒരു വലിയ സന്തോഷം ഈ കുഞ്ഞു ഹൃദയത്തിൽ ഉണ്ട് . " " അതെങ്ങനെ നിനക്ക് മനസിലായി " "അത് എനിക്കല്ലാതെ വേറെ ആർക്കാ മനസിലാവുക. എന്റെ കുട്ടി പറ എന്താ കാര്യം. ദത്തൻ കേൾക്കട്ടെ " അവൻ ഷർട്ട് എടുത്തിട്ട് ടേബിളിന്റെ മുകളിലെ ചായയും എടുത്ത് ബെഡിൽ വന്നിരുന്നു. " ദത്താ... അത് പിന്നെ ഉണ്ടല്ലോ.." "എന്താടാ കണ്ണാ ... പറയ് എന്റെ കുട്ടി. എന്താ ഒരു സ്റ്റാർട്ടിങ്ങ് ട്രെബിൾ ... " " ഒരു സന്തോഷം അല്ലാ . രണ്ട് സന്തോഷം ഉണ്ട് " " ആണോ " " മമ്" വർണ തന്റെ ബാഗ് തുറന്ന് ഇന്ന് നടന്ന ക്ലാസ് ടെസ്റ്റിന്റെ പേപ്പർ എടുത്ത് ദത്തന് നേരെ നീട്ടി. " wow ... 38 out of 40... very good... " " കണ്ടാ ഞാൻ നല്ല കുട്ടിയാ. എനിക്ക് നല്ല മാർക്ക് കിട്ടി. വർണ എന്നാ സുമ്മാവാ " " അത് പിന്നെ എനിക്ക് അറിഞ്ഞുടെ . എന്റെ കുട്ടി മിടുക്കി അല്ലേ " " ഇനി രണ്ടാമത്തെ സന്തോഷം പറയട്ടെ ദത്താ" "മ്മ് " " ഇവിടെ നമ്മൾ രണ്ടു പേരും മാത്രം അല്ലേ ഉള്ളൂ ദത്താ"

" മമ് അതെ " " അപ്പോ നമ്മുടെ ഇടയിലേക്ക് ഒരാൾ കൂടി വന്നാ നല്ല രസം ആവും അല്ലേ " "അതെന്തിനാ . എനിക്ക് എന്റെ ഈ കുഞ്ഞിപ്പെണ്ണും ..എന്റെ കുഞ്ഞിപ്പെണ്ണിന് ഈ ദത്തനും പോരെ .." " എന്നാലും ഒരാൾ കൂടി ഉണ്ടെങ്കിൽ നല്ല രസമല്ലേ ദത്താ" "Maybe... എന്താ ഇപ്പോ ഇങ്ങനെ ചോദിക്കാൻ " " നമ്മുടെ ഇടയിലേക്ക് ഒരു കുഞ്ഞു ആളു കൂടി വരാൻ പോവാ ദത്താ" വർണ അത് പറഞ്ഞതും കുടിച്ചു കൊണ്ടിരുന്ന ചായ ദത്തന്റെ നെറുകയിൽ കയറി. "നീ ... നീ എന്താ പ.. പറ . പറഞ്ഞേ " ദത്തൻ ചുമച്ചു കൊണ്ട് ചോദിച്ചു. "അതെ ദത്താ... ഒരാൾ കൂടി വരാൻ പോവാ . പുതിയ ഒരാൾ ... " " നീ എന്തൊക്കെയാ ഈ പറയുന്നേ. അതിനൊന്നും സാധ്യതയില്ലാ. ഞാൻ ... ഞാൻ എല്ലാം നല്ല പ്രൊട്ടക്ഷനിൽ ആയിരുന്നല്ലോ.." ദത്തൻ നെറ്റി ഉഴിഞ്ഞു. "സത്യമാ ദത്താ. കിങ്ങിണി വരും ഉടൻ " " കിങ്ങിണിയോ " " ആഹ് കിങ്ങിണി.

ആമി ചേച്ചിടെ വീട്ടിലെ അമ്മിണി പൂച്ച പ്രസവിച്ചു. രണ്ട് കുട്ടികൾ കിങ്ങിണിയും കുഞ്ചുവും. കിങ്ങിണിയെ നമ്മുക്ക് തരാം എന്ന് പറഞ്ഞിട്ടുണ്ട്. നമ്മൾ തറവാട്ടിൽ പോയി വന്ന ശേഷം " വർണ അത് പറഞ്ഞതും ദത്തൻ നെഞ്ചിൽ കൈ വച്ച് കൊണ്ട് ബെഡിലേക്ക് വീണു. "എന്താ ദത്താ എന്താ പറ്റിയത്.." " കുറച്ച് വെള്ളം " അവൻ കൈ കൊണ്ട് കാട്ടിയതും വർണ അടുക്കളയിലേക്ക് ഓടി ഒരു ഗ്ലാസ് വെള്ളവുമായി വന്നു. അവൻ ഒറ്റയടിക്ക് ആ വെള്ളം മുഴുവൻ കുടിച്ചു. "കുറച്ച് നേരത്തേക്ക് നീ മനുഷ്യനെ പേടിപ്പിച്ചല്ലോടി കുഞ്ഞേ ..." "എന്താ ദത്താ.." "അത് പിന്നെ അത് നീ ഞാൻ ഒന്നുല്ലാ " അത് പറഞ്ഞ് ദത്തൻ നെറ്റി ഉഴിഞ്ഞ് ബെഡിലേക്ക് തന്നെ കിടന്നു. " വയ്യേ ദത്താ... നീ റെസ്റ്റ് എടുത്തോ. ഞാൻ പോയി രാത്രിയിലെക്കുള്ള ഫുഡ് ഉണ്ടാക്കട്ടെ " വർണ പോവുന്നത് നോക്കി ദത്തൻ കുറച്ച് നേരം അങ്ങനെ കിടന്നു. * " ദത്താ കഴിക്കാം " വർണ റൂമിലേക്ക് വന്നുകൊണ്ട് ചോദിച്ചു. "ദാ വരുന്നു ഒരു അഞ്ച് മിനിറ്റ് " ദത്തൻ കൈയിലെ ഫയലിൽ നോക്കി കൊണ്ട് പറഞ്ഞു.

അത് കേട്ട് വർണ ടേബളിൽ ചാരി നിന്ന് പേപ്പറുകൾക്ക് മുകളിലായി വച്ചിരിക്കുന്ന പേപ്പർ വെയ്റ്റ് എടുത്ത് കയ്യിൽ കറക്കി. "എന്റെ കുട്ടിക്ക് വിശക്കാൻ തുടങ്ങിയോ " " ആഹ്.. എയ് ഇല്ലാ ദത്താ. നിന്റെ വർക്ക് കഴിഞ്ഞിട്ട് മതി" അവൾ പെട്ടെന്ന് മാറ്റി പറഞ്ഞു. ദത്തൻ തന്റെ കൈയ്യിൽ ഉള്ള ഫയൽ ടേബിളിനു മുകളിലായി വച്ച് വർണയെ തന്റെ മടിയിലേക്ക് ഇരുത്തി. " സോറി ഡാ . കുറച്ച് ഓവർലോഡാണ് വർക്ക് . അതാ ഇത്ര സമയം. എന്റെ കുട്ടി ഒറ്റക്ക് ജോലി ചെയ്ത് ക്ഷീണിച്ചു അല്ലേ " ദത്തൻ അവളുടെ നെറ്റിയിൽ പടർന്ന വിയർപ്പ് തുടച്ചു കൊടുത്ത് കൊണ്ട് ചോദിച്ചു. "ഇല്ല ദത്താ. ഇതൊക്കെ എനിക്ക് ചെയ്യാവുന്നതേ ഉള്ളൂ " "എന്റെ കുട്ടി അത്രയൊക്കെ വലുതായോ. ദത്തൻ അറിഞ്ഞില്ലാ " "പിന്നല്ലാതെ . ഞാൻ വലിയ കുട്ടിയാ. നീ കണ്ടതല്ലേ എന്റെ എക്സാമിനു കിട്ടിയ മാർക്ക് "

" പിന്നെ .. അപ്പോ നല്ല മാർക്ക് വാങ്ങിച്ചതിന് എന്റെ കുട്ടിക്ക് എന്താ ഞാൻ തരേണ്ടത്.. " " ഞാൻ പറയുന്നത് ചെയ്യുമോ ദത്താ" "പിന്നല്ലാതെ . എന്റെ കുട്ടിടെ ആഗ്രഹങ്ങൾ സാധിച്ച് തരാനല്ലേ ഈ ദത്തൻ ഉള്ളത് " " എന്നാ നമ്മുക്ക് നാളെ രാവിലെ തന്നെ തറവാട്ടിൽ പോയാലോ " " അത് .. അത് പറ്റില്ലട ദേവൂട്ടാ . നാളെ എനിക്ക് എന്തായാലും സ്റ്റേഷനിൽ പോവണം. ഡ്യൂട്ടിക്ക് കയറിയിട്ട് അധിക കാലം ആയിട്ടില്ലാലോ. അതുകൊണ്ട് ലീവ് എടുക്കാൻ പറ്റില്ല. " " കണ്ടോ . എന്നേ പറ്റിച്ചത് കണ്ടില്ലേ. എന്റെ ആഗ്രഹം സാധിച്ചു തരാം എന്ന് പറഞ്ഞ് പറ്റിക്കാ. എന്നോട് മിണ്ടണ്ടാ നീ " "അങ്ങനെ പറയല്ലേ ..." "വേണ്ടാ. എന്നേ വിട് " അവൾ അവന്റെ മടിയിൽ നിന്നും എണീക്കാൻ നിന്നതും ദത്തൻ അതിന് സമ്മതിച്ചില്ല. "ഡീ ..നിനക്ക് മര്യാദക്ക് പറഞ്ഞാ മനസിലാവില്ലേ. ഈ വാശി അത്ര നല്ലതല്ലാ. അല്ലെങ്കിൽ നീ എന്തെങ്കിലും പറയുമ്പോൾ ഞാൻ എതിര് പറയാറുണ്ടോ "

"മ്മ്. കഴിഞ്ഞ ആഴ്ച്ച പറഞ്ഞു. ഞാൻ ക്ലാസിൽ പോവുന്നില്ലാ എന്ന് പറഞ്ഞപ്പോ എതിര് പറഞ്ഞു. "ശരി നീ പഠിക്കാൻ പോവണ്ടാ . നിനക്ക് ഓരോ സൗകര്യങ്ങൾ ഉണ്ടായിട്ട് പഠിക്കാതെ . ഓരോ കുട്ടികൾ പഠിക്കാൻ ഒരു അവസരം കിട്ടാതെ . ഞാനായിട്ട് ഇനി നിർബന്ധിക്കില്ലാ. നീ വേണമെങ്കിൽ പഠിച്ചാ മതി" ദത്തനും ദേഷ്യം വന്നിരുന്നു. അവൻ പറഞ്ഞത് കേട്ട് വർണയുടെ കണ്ണുകൾ നിറഞ്ഞു ചുണ്ടുകൾ വിതുമ്പി . "നിന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീര് പുറത്തേക്ക് വന്നാൽ എന്റെ കയ്യിൽ നിന്നും നീ നല്ല അടി വാങ്ങിക്കും " ദത്തൻ അത് പറഞ്ഞതും വർണ വാ പൊത്തി പിടിച്ച് കരച്ചിൽ അടക്കി അവന്റെ മടിയിൽ നിന്നും എണീക്കാൻ നിന്നു. " എങ്ങോട്ടാ പോവുന്നേ. ഇവിടെ ഇരിക്കടി . നിന്നെ മര്യാദ പഠിപ്പിക്കാൻ പറ്റുമോ എന്ന് ഞാനൊന്ന് നോക്കട്ടെ "ദത്തൻ അവളെ തനിക്ക് നേരെ തിരിച്ചിരുത്തി. "നിനക്ക് നാളെ രാവിലെ തറവാട്ടിൽ പോവണോ ..

പോവണോന്ന് " ദത്തന്റെ ശബ്ദം ഉയർന്നതും വർണ ഒന്നും മിണ്ടാതെ അവനെ നോക്കി ഇരുന്നു. "നീയെന്താ എന്നെ നോക്കി പേടിപ്പിക്കുകയാണോ " ദത്തന്റെ ശബ്ദം വീണ്ടും ഉയർന്നു. "ആണെങ്കിൽ നീ എന്നെ മൂക്കിൽ വലിച്ച് കയറ്റുമോ . എനിക്ക് ദൈവം കണ്ണ് തന്നിരിക്കുന്നത് നോക്കാനാ . അത് ഞാൻ എനിക്ക് ഇഷ്ടമുള്ളവരെ നോക്കും " വർണ നിറഞ്ഞൊഴുകിയ കണ്ണുകൾ തുടച്ച് ദേഷ്യത്തിൽ ദത്തന്റെ മടിയിൽ നിന്നും എണീക്കാൻ നിന്നതും ദത്തൻ ഇരു കൈകളും അവളുടെ ഇടുപ്പിലൂടെ ചുറ്റി പിടിച്ചു. "നീ നിനക്ക് ഇഷ്ടമുള്ളവരെയൊക്കെ നോക്കുമോ " " ആഹ് നോക്കും. കൈ എടുക്ക് എനിക്ക് പോവണം" "കൈ എടുത്തില്ലെങ്കിൽ ... " " കൈ എടുക്കാടാ പട്ടി " "പട്ടി എന്നാേ.. നിന്റെ ഞാൻ " ദത്തൻ അവളുടെ ചെവി പിടിച്ച് തിരിച്ചു. " വിടടാ കാലാ. എനിക്ക് വേദനിക്കുന്നു. " " ഇല്ലാ. നീ എന്നേ പട്ടി എന്ന് വിളിക്കും അല്ലേടി കുട്ടി പിശാശേ "

" വിട് ദത്താ ശരിക്കും വേദനിക്കുന്നു " കണ്ണ് നിറച്ച് വർണ അത് പറഞ്ഞതും ദത്തൻ അവളുടെ ചെവിയിലെ പിടി വിട്ടു. അടുത്ത നിമിഷം വർണ അവന്റെ കഴുത്തിലായി അമർത്തി കടിച്ചു. ശേഷം അവിടെ ഉമ്മ വച്ച് അവന്റെ നെഞ്ചിലേക്ക് തല വച്ച് കിടന്നു. "സോറി ഡാ . ഞാൻ വെറുതെ പറഞ്ഞതാ എന്റെ കുട്ടിക്ക് സങ്കടമായോ " ദത്തൻ അവളുടെ നെറുകയിൽ ഉമ്മ വച്ചു കൊണ്ട് ചോദിച്ചു. പക്ഷേ വർണ ഒന്നും മറുപടി പറഞ്ഞില്ല. "എന്റെ കുഞ്ഞ് ദത്തനോട് പിണക്കമാണോ " അത് ചോദിച്ചിട്ടും അവൾ ഒന്നും മിണ്ടിയില്ല. ദത്തൻ അവളെ തന്റെ നെഞ്ചിൽ നിന്നും അടർത്തി മാറ്റി. തനിക്ക് നേരെ അവളുടെ മുഖം പിടിച്ചു. " അത്രയും അത്യവശ്യമായതു കൊണ്ടാ . നാളെ ഞാൻ സ്റ്റേഷനിൽ നിന്നും വരുമ്പോഴേക്കും നീ പോവാൻ റെഡിയായി നിൽക്ക് . അല്ലെങ്കിൽ നാളെ രാവിലെ പാർത്ഥിയോട് വരാൻ പറയാം നിന്നെ കൊണ്ടുപോകാൻ ഞാൻ വൈകുന്നേരം എത്തി കൊള്ളാം "

" വേണ്ടാ നമ്മുക്ക് ഒരുമിച്ച് പോവാം" അവൾ മുഖം വീർപ്പിച്ച് കൊണ്ട് തന്നെ പറഞ്ഞു. "ദേവൂട്ടി ഇപ്പോഴും പിണക്കത്തിലാണോ . ഇനി ഇപ്പോ എന്താ ചെയ്യാ " ദത്തൻ എന്താ ആലോചിക്കുന്ന പോലെ കാണിച്ചു. ശേഷം അവളുടെ ടോപ്പിനുള്ളിലൂടെ കൈയ്യിട്ട് ഇക്കിളിയാക്കാൻ തുടങ്ങി. അതോടെ വർണ ഉറക്കെ ചിരിക്കാൻ തുടങ്ങി. "കണ്ടോ ഇതുപോലെ എന്റെ കുട്ടി എപ്പോഴും സന്തോഷമായി ഇരിക്കണം. " അവളുടെ ചുണ്ടിൽ അമർത്തി ഉമ്മ വച്ച് അവൻ പറഞ്ഞു. "തങ്കമുരുകും നിന്റെ മെയ്‌തകിടിൽ ഞാനെൻ നെഞ്ചിലെ അനുരാഗത്തിൻ മന്ത്രമെഴുത്തുമ്പോൾ .... കണ്ണിലെരിയും കുഞ്ഞുമൺ വിളക്കിൽ വീണ്ടും വിങ്ങുമെൻ അഭിലാഷത്താലെണ്ണ പകരുമ്പോൾ ... തെച്ചിപൂം ചോപ്പിൽ കത്തും ചുണ്ടിന്മേൽ ചുമ്പിക്കുമ്പോൾ ചെല്ലകാറ്റേ കൊഞ്ചുമ്പോൾ എന്തിനീനാണം തേനീളം നാണം..."

ദത്തൻ അവളെ തന്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ച് ആട്ടി കൊണ്ട് പാടി . വർണ യും അവനെ ഇരു കൈകൾ കൊണ്ട് ചുറ്റി പിടിച്ചിരുന്നു. താമരപ്പൂവില്‍ വാഴും ദേവിയല്ലോ നീ പൂനിലാക്കടലില്‍ പൂക്കും പുണ്യമല്ലോ നീ ... "കുഞ്ഞേ കിടന്ന് ഉറങ്ങല്ലേ. കഴിച്ചിട്ട് ഉറങ്ങാം " ദത്തന്റെ നെഞ്ചിൽ കിടന്ന് അവളുടെ മിഴികൾ പതിയെ അടയാൻ തുടങ്ങിയിരുന്നു. "എണീക്ക് അല്ലെങ്കിൽ ഞാൻ വെള്ളത്തിൽ കൊണ്ടുപോയി ഇടും " ദത്തൻ അവളെ തട്ടി വിളിച്ചതും വർണ ആയാസപ്പെട്ട് കണ്ണുകൾ തുറന്നു. ദത്തൻ അവളെ നിർബന്ധിച്ച് ഫുഡ് കഴിപ്പിച്ചു. ശേഷം ബെഡിൽ കൊണ്ടുവന്നു കിടത്തി. കൂടെ ലൈറ്റ് ഓഫ് ചെയ്ത് അവനും കിടന്നു.....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story