എൻ കാതലെ: ഭാഗം 104

enkathale

എഴുത്തുകാരി: അപർണ അരവിന്ദ്‌

ഇടുപ്പിലൂടെ ആരോ ചേർത്തു പിടിക്കുന്നതിനൊപ്പം പിൻകഴുത്തിൽ തണുപ്പ് അനുഭവപ്പെട്ടതും വർണ പെട്ടെന്ന് കണ്ണുകൾ തുറന്നു. ദത്തനാണ് എന്ന് മനസിലായി എങ്കിലും അവൾ ഉറങ്ങുന്ന പോലെ തന്നെ കിടന്നു. കുളി കഴിഞ്ഞ് വന്ന് കിടക്കുന്നത് കൊണ്ട് അവന്റെ മേലുള്ള വെള്ളത്തിന്റെ തണുപ്പ് അവളിലേക്കും പടർന്നിരുന്നു. ദത്തൻ തിരിഞ്ഞു കിടക്കുന്ന വർണയെ തിരിച്ച് തന്റെ നെഞ്ചിലേക്ക് ചേർത്ത് കിടത്തി. അവളുടെ നെറുകിലായി ഉമ്മ വച്ച് അവൻ കണ്ണടച്ച് കിടന്നു. " . എന്റെ ദത്തൻ അല്ലേ. പിന്നെ ഞാൻ എന്തിനാ ഇങ്ങനെ പേടിക്കുന്നേ.. എനിക്കറിയുന്നില്ല. എപ്പോഴും സ്നേഹത്തോടെ വാത്സല്യത്തോടെ നോക്കുന്ന ദത്തന്റെ കണ്ണുകളിൽ ഇന്ന് താൻ കണ്ട ദേഷ്യം. എന്തോ അത് തന്നെ വല്ലാതെ ഭയപ്പെടുത്തിയിരിക്കുന്നു. " ദത്തന്റെ നെഞ്ചിൽ കിടന്ന് അവൾ ആലോചിക്കുമ്പോൾ അത് മനസിലായ പോലെ അവന്റെ മുഖത്തും ഒരു ചിരി വിരിഞ്ഞു. " എന്റെ കുട്ടി ആവശ്യമില്ലാതെ ഓരോന്ന് ആലോചിച്ച് കൂട്ടണ്ട .

നാളെ രാവിലെ നേരത്തെ എണീക്കണം " അത്ര മാത്രം പറഞ്ഞ് ദത്തൻ കണ്ണുകൾ അടച്ചു. അല്ലെങ്കിലും അവളെ അത്രത്തോളം മനസിലാക്കാൻ അവളുടെ ദത്തനല്ലാതെ വേറെ ആർക്കും കഴിയിഞ്ഞിരുന്നില്ലല്ലോ * പിറ്റേന്ന് രാവിലെ നേരത്തെ ദത്തൻ വർണയെ എഴുന്നേൽപ്പിച്ചു. വർണ വേഗം തന്നെ കുളിച്ച് ഒരുങ്ങി പോവാൻ റെഡിയായി. ദത്തനും രാവിലെ നല്ല തിരക്കിൽ ആയിരുന്നു. എഴുന്നേറ്റത് മുതൽ ഫോണും കൈയ്യിൽ പിടിച്ചാണ് നടപ്പ്. " വേഗം ഒരുങ്ങി താഴേക്ക് വാ. ഞാൻ ഹാളിൽ വെയിറ്റ് ചെയ്യാം " പോലീസ് യൂണിഫോം ആണ് ദത്തൻ ഇട്ടിരുന്നത്. അവൻ കയ്യിൽ കുറേ ഫയലും എടുത്ത് കൊണ്ട് താഴേക്ക് പോയി. അവൻ പോയതും വർണ ഒരു ദീർഘ നിശ്വാസം എടുത്തു. അവൾ കണ്ണാടിക്ക് മുന്നിൽ വന്ന് നിന്നു. " എന്തിനാ വർണാ നീ ഇങ്ങനെ പേടിക്കുന്നേ. ദത്തൻ നിന്നോട് ഒരിക്കലും ദേഷ്യപ്പെടില്ല. അവൻ ചന്ദ്രമാമൻ തെറ്റ് ചെയ്തത് കൊണ്ടല്ലേ അങ്ങനെ പെരു മാറിയത്.

ഇനി കഴിഞ്ഞ ദിവസം ക്ലാസ്സ് ടെസ്റ്റ് നടത്തിയപ്പോൾ മാർക്കുറഞ്ഞ കാരണം ആരും അറിയാതെ ഞാനും അനുവും വേണിയും റെഡ് കളർ പെൻ വാങ്ങി മാർക്ക് കൂട്ടി ഇട്ടത് ദത്തൻ അറിഞ്ഞാ .." വർണക്ക് ആലോചിക്കുന്തോറും പേടിയാവാൻ തുടങ്ങി. ഒരു വട്ടം നല്ല മാർക്ക് വാങ്ങിച്ച കാരണം പിന്നീടുള്ള ടെസ്റ്റ് പേപ്പറുകളുടെ മാർക്ക് ജസ്റ്റ് നോക്കും എന്നല്ലാതെ ദത്തൻ answer sheet കൃത്യമായി ഒന്നും നോക്കിയിരുന്നില്ല എന്ന ധൈര്യത്തിലാണ് അങ്ങനെ ചെയ്തത്. അവൾ ബാഗും എടുത്ത് വേഗം താഴേക്ക് നടന്നു. " ഇനി എന്നാടാ തിരിച്ച് വരുക " ധ്രുവി ദത്തന്റെ തോളിൽ തട്ടി ചോദിച്ചു. ദത്തൻ ഇന്ന് തിരിച്ച് പോവും എന്നതു കൊണ്ട് ഹോസ്പിറ്റലിലേക്ക് പോകുന്ന വഴി തറവാട്ടിൽ കയറിയതാണ് ധ്രുവി " നോക്കട്ടെടാ . നിങ്ങളുടെ കല്യാണ കാര്യം ഞാൻ മുത്തശിയോട് സൂചിപ്പിച്ചിട്ടുണ്ട്. ചിലപ്പോ ഉടൻ ഒരു വരവു വരേണ്ടി വരും" ദത്തൻ ധ്രുവിയുടെ വയറിൽ ഇടിച്ചു കൊണ്ട് പറഞ്ഞു. " ടാ പുല്ലേ നീ എന്ത് പണിയാടാ കാണിച്ചു വച്ചിരിക്കുന്നത് "

പുറത്ത് നിന്നും ഫോണിൽ ആരോടോ സംസാരിച്ച ശേഷം പാർത്ഥി ദേഷ്യത്തിൽ ദത്തന്റെ അരികിലേക്ക് വന്നു. " എന്താടാ " " അധികം അഭിനയിക്കല്ലട ... അവന്റെ ഓരോ മറ്റേടത്തെ പരിപാടി " " ഞാൻ ഒന്നും ചെയ്തില്ലട " " ദേ എന്നേ കൊണ്ട് കൂടുതൽ ഒന്നും പറയിക്കണ്ട" " ഒന്ന് നിർത്തോ രണ്ട് പേരും. ആദ്യം എന്താ കാര്യം എന്ന് പറ " ശ്രീ ഒന്നും മനസിലാവാതെ രണ്ടു പേരുടേയും ഇടയിൽ കയറി നിന്നു. " അയാള് ഇപ്പോ ഹോസ്പിറ്റലിലാ . ഇന്നലെ ഇവന്റെ പോക്ക് കണ്ടപ്പോ ഞാൻ കരുതിയതാ അയാളെ തല്ലി ഇഞ്ച പരിവമാക്കുമെന്ന് . ഇനി ഇതിന്റെ ഭാഗമായി ഇവന്റെ പേരിൽ ലോക്കപ്പ് മർദനത്തിന് കേസ് വരും. ഈ തെണ്ടിയോട് ഞാൻ പറഞ്ഞതാ . നിയമപരമായി എല്ലാം നേരിട്ടാ മതി എന്ന് " പാർത്ഥി ദേഷ്യത്തിൽ അവന്റെ കോളർ പിടിച്ചു പറഞ്ഞു എങ്കിലും ദത്തൻ വെറുതെ പുഞ്ചിരിക്കുക മാത്രമാണ് ചെയ്തത്. " ഇവന്റെ ചിരി കണ്ടില്ലേ.

കുറച്ച് സീരിയസാ എന്നാണ് കേട്ടത്. അയാൾക്ക് എന്തെങ്കിലും സംഭവിച്ചാൽ സർവ്വീസിൽ കയറി ഒരു മാസം കഴിയുന്നതിന് മുൻപേ ഇവന്റെ ഓഫീഷ്യൽ റെക്കോഡിൽ റെഡ് മാർക്ക് വീഴും. ഇതൊക്കെ നിന്നക്കും അറിയുന്നതല്ലേ . പിന്നെ എന്തിനാടാ ഇങ്ങനെ ചെയ്തത് " " പിന്നല്ലാതെ എന്റെ പെണ്ണിന്റെ മേൽ കൈ വച്ച അവനെ ഞാൻ വെറുതെ വിടണോ. നിന്റെ തന്തയാണ് എന്ന കാരണം കൊണ്ട് മാത്രമാണ് ആ പന്ന മോനേ ഞാൻ കൊല്ലാതെ ഇരുന്നത് " " എന്നാലും ദേവാ " " മതി പാർത്ഥി. അവൻ ചെയ്തത് തന്നെയാണ് ശരി. ഇത്രയൊക്കെ ചെയ്ത് കൂട്ടിയിട്ട് അയാൾ അങ്ങനെ ജയിലിൽ സുഖിച്ച് കഴിയണ്ടാ. കുറച്ച് വേദന സഹിക്കട്ടെ കള്ള കിളവൻ " ശ്രീയും ദത്തനെ സപ്പോർട്ട് ചെയ്തു. " സമയം വൈകി. ഇവൾ എന്താ വരാത്തത് . ദേവൂ " ദത്തൻ വാച്ച് നോക്കി തിരിഞ്ഞതും സ്റ്റയറിനരികിൽ ബാഗും പിടിച്ച് വർണ നിൽക്കുന്നു. " ഇറങ്ങാം " "മ്മ് "

അവൾ തലയാട്ടി. അവരെ യാത്രയാക്കാൻ എല്ലാവരും മുറ്റത്തേക്ക് വന്നിരുന്നു. സാധാരണ പോകാൻ നേരം കരഞ്ഞ് വാശി പിടിക്കാറുള്ള വർണ ഒന്നും മിണ്ടാതെ കാറിൽ കയറുന്നത് കണ്ട് എല്ലാവരും അത്ഭുതപ്പെട്ടു. അല്ലെങ്കിൽ തന്നെ പേടിച്ച് വിറച്ചാണ് താഴേക്ക് വന്നത്. അതിന്റെ കൂടെ ദത്തൻ പാർത്ഥിയോട് സംസാരിക്കുന്നത് കൂടി കേട്ടതും വർണ ആകെ ഭയന്നിരുന്നു. എല്ലാവരോടും യാത്ര പറഞ്ഞ് ദത്തനും കാറിലേക്ക് കയറി. അവരുടെ കാർ ഗേറ്റ് കടന്ന് പോയതും എല്ലാവരും അകത്തേക്ക് കയറി പോയി. എന്നാൽ ഗേറ്റിനരികിലേക്ക് തന്നെ നോക്കി നിൽക്കുന്ന നിമ്മിയെ കണ്ട് ശ്രീ അവളുടെ അരികിലേക്ക് വന്നു. " ഹലോ മാഡം. കണ്ണ് തുറന്ന് സ്വപ്നം കാണുകയാണോ " ശ്രീ കൈ വീശി കൊണ്ട് ചോദിച്ചു. " ശ്രീയേട്ടൻ ഇന്ന് ഫ്രീയാണോ " " എന്താ നിമ്മി " " ഫ്രീയാണെങ്കിൽ എന്നേ ഒന്ന് പുറത്ത് കൊണ്ടുപോകുമോ. ഇവിടെ ഇരുന്ന് മടുത്തു. " " അതിനെന്താ പോവാലോ . എവിടേക്കാ പോവേണ്ടത് "

" ശ്രീയേട്ടൻ അന്ന് പറഞ്ഞില്ലേ . ഒരു മലയുടെ മുകളിലുള്ള സ്ഥലം അവിടേക്ക് പോയാലോ " " ഈ നട്ട പാറ വെയിലത്ത് കുന്നിന്റെ മണ്ടയിൽ പോയി കരിഞ്ഞ് ഉണങ്ങാനാണോ. നമ്മുക്ക് വൈകുന്നേരം പോവാം. സൺ സെറ്റ് ഉണ്ടാകും അപ്പോ " " മ്മ് ശരി" നിമ്മി അകത്തേക്ക് കയറി പോയി. * തിരിച്ചുള്ള യാത്രയിൽ വർണ സൈലന്റ് ആയിരുന്നു. ദത്തനാണെങ്കിൽ ഒരുപാട് ഫോൺ കോൾസും തിരക്കും ഒക്കെയായിരുന്നു. വർണ കണ്ണടച്ച് ഇരുന്നു. അവളുടെ മനസിലൂടെ ദത്തനെ കണ്ടതു മുതലുള്ള കാര്യങ്ങൾ തെളിഞ്ഞു വന്നു. പണ്ട് ദത്തന്റെ തല്ല് കവലയിൽ വച്ച് കണ്ടിട്ടുണ്ട്. എന്നാൽ അതിനേക്കാൾ പത്തിരട്ടി ട്ടെറർ ആണ് ദത്തൻ ഇപ്പോൾ എന്ന് വർണക്ക് തോന്നി. വീട്ടിൽ എത്തി ദത്തൻ വിളിച്ചപ്പോൾ ആണ് വർണ ഉറക്കത്തിൽ നിന്നും ഉണർന്നത്. " സമയം ആവാറായി. എന്റെ കുട്ടി വേഗം റെഡിയായി കോളേജിൽ പോവാൻ നോക്ക് ട്ടോ.

സനൂപ് ഓട്ടോയുമായി വരും. പോകുന്ന വഴി ഫുഡ് കഴിക്കണം കേട്ടല്ലോ" ദത്തൻ പറഞ്ഞപ്പോൾ വർണ തലയാട്ടി. ദത്തൻ അവളുടെ നെറുകയിൽ ഉമ്മ വച്ച് ബാക്ക് സീറ്റിൽ നിന്നും ബാഗും എടുത്ത് അവൾക്ക് കൊടുത്തു. ഒപ്പം കാറിന്റെ കീയും . വർണ നേരെ അകത്തേക്ക് നടന്നു. ദത്തൻ പുറത്തേക്കും. അപ്പോഴേക്കും അവനു പോവാനായി പുറത്ത് പോലീസ് ജീപ്പ് വന്നിരുന്നു. അവൻ ജീപ്പിൽ കയറി പോകുന്നത് വർണ ജനലിലൂടെ കണ്ടു. അവൾ വേഗം തന്നെ ഡ്രസ്സ് മാറ്റി യൂണിഫോം എടുത്തിട്ട് കോളേജിൽ പോവാൻ റെഡിയായി. താൻ ദത്തനെ കാണിക്കാൻ തിരുത്തി എഴുതിയ ആൻസർ ഷീറ്റുകൾ എടുത്ത് അടുപ്പിൽ കൊണ്ടു പോയി കത്തിച്ചു. പേടിച്ചിട്ടല്ലാ എന്നാലും ചെറിയ ഒരു ഭയം. അവൾ വേഗം ബാഗും എടുത്ത് വീടും പൂട്ടി ഇറങ്ങി. സനൂപിന്റെ ഓട്ടോയിൽ ആണ് പോയത്. പോകുന്ന വഴി ത്രി മൂർത്തികൾ ഒരു റസ്റ്റോറന്റിൽ കയറി. വർണയുടെ പേഴ്സ് കാലിയാക്കിയിട്ടാണ് മൂന്നും കോളേജിൽ എത്തിയത്. *

"ഇവൾക്ക് എന്താ ദിൽഷയോട് ഇത്രക്ക് സംസാരിക്കാനുള്ളത് " വേണി തന്റെ തൊട്ടു മുന്നിലുള്ള ബഞ്ചിലെ കുട്ടിയോട് ക്ലാസ് ടൈമിൽ സംസാരിക്കുന്നത് കണ്ട് അനു അസൂയയോടെ ചോദിച്ചു. " ഞങ്ങളോട് പറയാതെ ഒറ്റക്ക് സംസാരിക്കുന്ന രണ്ടിനേയും ടീച്ചർ പൊക്കണേ ദൈവമേ " വർണ അത് പറഞ്ഞ് നാവ് വായിലേക്കിട്ടതും മിസ്സിന്റെ വിളി വന്നിരുന്നു. " വേണിക്കും ദിൽഷക്കും എന്താ ഇത്ര സംസാരം " " ഒന്നുല്ല മിസ് " " സ്റ്റാന്റ് അപ്പ് " മിസ് ദേഷ്യത്തിൽ പറഞ്ഞു. "മിസ് ഞാൻ ദിൽഷയോട് രണ്ട് പെൻ ഉണ്ടോ എന്ന് ചോദിച്ചതാ "വേണി " പിന്നെ തന്റെ കയ്യിൽ ഇരിക്കുന്നത് എന്താ . കുന്തം ആണോ " വേണിയുടെ കൈയ്യിലെ പേനയിലേക്ക് നോക്കി മിസ് ചോദിച്ചു. " മിസ് അത് പിന്നെ " " മതി . ഗേറ്റ് ഔട്ട് ഓഫ് മൈ ക്ലാസ് " ടീച്ചർ അലറിയും വേണിയും ദിൽഷയും ഏത് വഴി ഓടിയെന്ന് അവർക്ക് പോലും അറിയില്ല . " നമ്മുക്ക് സംസാരിക്കാമായിരുന്നു.

എന്നാ നമ്മളേയും പുറത്താക്കുമായിരുന്നു. " താടിക്ക് കൈ കൊടുത്ത് വർണ പറഞ്ഞു. " നിന്റെ നാവ് ഒന്ന് നീട്ടിയേ വർണ മോളേ. കരി നാക്കാണോന്ന് നോക്കട്ടെ " അനു വേണി പോയതോടെ രണ്ടും ഉറക്കം തൂങ്ങി ക്ലാസിൽ ഇരിക്കാൻ തുടങ്ങി. കുറേ കഴിഞ്ഞതും ബെൽ അടിച്ചു. ലഞ്ച് ബ്രേക്ക് ആയിട്ടും വേണിയെ ക്ലാസിലേക്ക് കാണാതെ അവർ രണ്ടു പേരും ബാഗും എടുത്ത് പുറത്തേക്ക് ഇറങ്ങി. വേണിയെ വിളിക്കാൻ വർണ ഫോൺ എടുത്തതും വേണിയുടെ കോൾ ഇങ്ങോട്ട് വന്നു. അവൾ കോൾ അറ്റന്റ് ചെയ്ത് സംസാരിച്ചു. " വാ അനു മോളേ . അവൾ കോളേജ് ഗേറ്റിന്റെ അവിടെ നിൽക്കുന്നുണ്ട് എന്ന് "അവർ രണ്ടു പേരും അവിടേക്ക് നടന്നു. * " നീ എങ്ങോട്ടാ വേണി ഞങ്ങളുടെ കൈയ്യും പിടിച്ച് വലിച്ച് " അനു. " അതൊക്കെ ഞാൻ പറയാം. നമ്മുക്ക് ഒന്നു കറങ്ങീട്ട് വരാം " " അയ്യാേ ഞാനില്ല. ദത്തൻ എങ്ങാനും അറിഞ്ഞാ . എനിക്ക് പേടിയാ "

" നീ പേടിക്കണ്ട . ദത്തേട്ടൻ അറിയില്ല.. പിന്നെ നമ്മൾ ഇപ്പോ പോവുന്നത് ഫുഡ് കഴിക്കാനാ " അത് പറഞ്ഞ് വേണി കോളേജിന് അടുത്തുള്ള ചിറക്കൽ ഹോട്ടലിലേക്ക് കയറി. " അതേയ് മക്കളെ എന്റെ കൈയ്യിൽ ഇനിയാകെ 30 രൂപയേ ഉള്ളൂ. ദത്തന്റെ കാർഡ് വീട്ടില്ലാ. ഞാൻ എടുത്തിട്ടില്ല. " " എന്റേലും ആകെ പത്ത് രൂപേയേ ഉള്ളൂട്ടോ വേണി " അനു " ഫണ്ടിന്റെ കാര്യം ആലോചിച്ച് നിങ്ങൾ ടെൻഷൻ ആവണ്ട. അതൊക്കെ സെറ്റാണ്. നിങ്ങൾക്ക് ഇപ്പോ എന്താ കഴിക്കാൻ വേണ്ടത്. " " ബിരിയാണി " " എനിക്കും ബിരിയാണി "വേണി മൂന്ന് ബിരിയാണി ഓഡർ ചെയ്തു.മൂന്നും കഴിക്കാൻ തുടങ്ങി. അതിനിടയിൽ വേണിയുടെ ഫോൺ റിങ്ങ് ചെയ്തു. " നീ എത്തിയോ . ഓക്കെ . ഞങ്ങൾ ഇവിടെ ചിറക്കലിൽ ഉണ്ട്. നീ ഇവിടേക്ക് വാ" അത് പറഞ്ഞ് വേണി കോൾ കട്ട് ചെയ്തു. " ആരാടി അത് " അനു " ദിൽഷയാ " " ദിൽഷയോ . നിങ്ങൾ തമ്മിൽ എന്താ ഇടപ്പാട്. രാവിലെ ക്ലാസിൽ വന്നപ്പോ തൊട്ട് ഞാൻ ശ്രദ്ധിക്കുന്നതാ" " അതൊക്കെ ഉണ്ട്. അവൾ വരട്ടെ എന്നിട്ട് പറയാം"

" ദേ വേണി . വല്ല വള്ളിക്കെട്ടും ആണെങ്കിൽ ഞാനില്ല. " അനു " അതെ ഞാനും ഇല്ല. " വർണ " അത്ര സീൻ ഇല്ല പിള്ളേരെ. നമ്മൾ വിചാരിച്ചാൽ സിമ്പിൾ ആയി ചെയ്തു കൊടുക്കാവുന്ന ഒരു ഉപകാരം അത്രയേ ഉള്ളു " " നീ എന്താെക്കെയാ വേണി പറയുന്നേ " " ദിൽഷ വരട്ടെ . എന്നിട്ട് ഞാൻ പറയാം. ഇപ്പോ നിങ്ങൾ കഴിക്ക് " വേണി ബിരിയാണി കഴിച്ചു കൊണ്ട് പറഞ്ഞു. * " പോലീസ് സ്റ്റേഷനിലോ " വർണ കഴിച്ചു കൊണ്ടിരുന്ന ബിരിയാണി തലയിൽ കയറി ചുമക്കാൻ തുടങ്ങി. "നീ എന്താ ഇതുവരെ പോലീസ് സ്റ്റേഷൻ എന്ന് കേട്ടിട്ടില്ലേ " " ഞാൻ ഇല്ലാ എനിക്ക് പേടിയാ " " അതിന് പേടിക്കാൻ മാത്രം ഒന്നും ഇല്ലാ . നീ ഞങ്ങളുടെ കൂടെ വന്നാ മതി ഒന്ന്. ദിൽഷയെ കുറേ ദിവസമായി ഒരു ചെക്കൻ ശല്യപ്പെടുത്തുന്നു . ഇന്ന് ക്ലാസിലേക്ക് വരുന്ന വഴി അവൻ അവളെ ഭീഷണിപ്പെടുത്തി. അവനോട് ഇഷ്ടമാണെന്ന് പറഞ്ഞില്ലാ എങ്കിൽ അവൻ ദിൽഷയുടെ മുഖത്ത് ആസിഡ് ഒഴിക്കും പോലും "

" നീ എന്തിനാ പെണ്ണേ ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഇടപെടാൻ പോയത്. അവളുടെ വീട്ടിൽ വിവരം പറ . അവർ ഇടപ്പെട്ടോളും. നമ്മൾ കുട്ടികളാ . ആവശ്യം ഇല്ലാത്ത കാര്യത്തിൽ ഇടപ്പെടേണ്ട " " കുട്ടികളോ . എത്ര വർഷം മുൻപ് . പോത്ത് പോലെ വളർന്നിട്ട് കുട്ടികൾ ആണ് പോലും. എടി ഇത് അവളുടെ വീട്ടിൽ അറിഞ്ഞാ പ്രശ്നമാകും. ഓൾ റെഡി അവൾക്ക് ഇപ്പോ മാരേജ് പ്രൊപ്പോസൽസ് നോക്കുന്നുണ്ട്. ഇവൾക്ക് ഒരു അഫയർ ഉണ്ട്. അവനാണെങ്കിൽ ജോലിയും ആയിട്ടില്ല. അപ്പോ ഇതെങ്ങാനും വീട്ടിൽ അറിഞ്ഞാൽ അവളെ വേഗം പിടിച്ച് കെട്ടിക്കും " " എന്നാ നമ്മുക്ക് ദത്തനോട് പറയാം. വൈകുന്നേരം അവൻ വീട്ടിൽ വരുമ്പോൾ ഞാൻ പറഞ്ഞോളാം " " മിണ്ടാതെ ഇരി പെണ്ണേ . ദിൽഷ എന്നോടു നിന്റെ അടുത്ത് പറഞ്ഞ് ദത്തേട്ടനെ അറിയിക്കാനാണ്. പക്ഷേ അതിൽ നമ്മുക്ക് എന്ത് ലാഭം. അതുകൊണ്ട് ഞാൻ കുറച്ച് ബുദ്ധിപരമായി കളിച്ചു. ദത്തേട്ടൻ സ്ഥലത്തില്ലാ എന്ന് പറഞ്ഞു. " " നീ എന്തിനാ കള്ളം പറഞ്ഞത് " " ദത്തേട്ടൻ ഇവിടെ ഇല്ലാത്ത സ്ഥിതിക്ക് ഇവിടത്തെ ലോക്കൽ പോലീസ് സ്റ്റേഷനിൽ പോയി കംപ്ലയിന്റ് കൊടുക്കാൻ നമ്മൾ കൂട്ട് വരാം. പകരം മൂന്ന് ബിരിയാണി വാങ്ങി തരണം എന്ന് പറഞ്ഞു. "

" നിനക്ക് എന്താടി ഭ്രാന്തായോ. വെറും 3 ബിരിയാണിക്ക് ആണോ. ഒരു വാക്ക് എന്നോട് പറഞ്ഞാൽ ഞാൻ ദത്തനെ കൊണ്ട് മൂന്നല്ല. 30 എണ്ണം വാങ്ങി തരില്ലേ " " അതിൽ ഒരു ത്രിൽ ഇല്ലടി . " " നീ ഒന്നു പോയേ പെണ്ണേ . എനിക്ക് പേടിയാ. നീ എന്താ വച്ചാ ചെയ്തോ " " നീ വരില്ലാന്ന് ഉറപ്പാണോ " " അതെ ഞാൻ വരില്ലാ " " എന്നാ വാ " " എങ്ങോട്ട് " " കിച്ചണിലേക്ക് " " എന്ത് " " പിന്നല്ലാതെ . ഇപ്പോ കഴിച്ച ബിരിയാണിയുടെ പൈസ ആരു കൊടുക്കും. എന്റെ കയ്യിൽ അഞ്ചിന്റെ പെസ ഇല്ല. വൈയ്റ്റർ ചേട്ടൻ പാത്രങ്ങൾ ഒക്കെ കഴുകി വച്ചോ എന്തോ . നീ എന്തായാലും പൊറോട്ട അടിക്കാൻ നിന്നോ വർണ മോളേ . ഇതിനൊക്കെ കാരണം നീയാ " " ഞാനോ. ആവശ്യം ഇല്ലാത്ത ഓരോന്നിൽ പോയി തലയിട്ടിട്ട് അവള് എന്റെ മേലേക്ക് ഇടുന്നോ . ഞാൻ ദത്തനെ വിളിക്കാൻ പോവാ . അവൻ വന്ന് പൈസ കൊടുത്തോളും "

" അയ്യാേ ചതിക്കല്ലേ മോളേ . ദത്തേട്ടൻ എങ്ങാനും അറിഞ്ഞാ ... അതിലും മീതെയാണ് ദിൽഷയുടെ കാര്യം. അവൾ ഇത് കോളേജ് മുഴുവൻ പാട്ടാക്കും. എന്റെ മാത്രം അല്ലാ നിന്റെയും അനുവിന്റെയും നാണവും മാനവും പോവും " എന്തൊക്കെയോ സംസാരിച്ചു കൊണ്ടിരിക്കുന്ന അനുവിനേയും ദിൽഷയേയും നോക്കി വേണി പറഞ്ഞു. ഇവർ രണ്ടു പേരും പതുക്കെയാണ് സംസാരിക്കുന്നത് അതുകൊണ്ട് ഇവർ പറയുന്നത് ഒന്നും അനുവും ദിൽഷയും കേട്ടിരുന്നില്ല. * " എടീ എനിക്ക് പേടിയാടി " പോലീസ് സ്റ്റേഷനു മുന്നിൽ വന്ന വർണ പിന്നിലേക്ക് നടന്നു. " നീ എന്തിനാ പേടിക്കുന്നേ. ഞങ്ങൾ രണ്ടു പേരും ഇവിടെ പുറത്തു നിൽക്കാം. നിങ്ങൾ പോയി വാ . ഇനി പ്രശ്നം വല്ലതും ആയാ നീ ദേവദത്തൻ IPS ന്റെ ഭാര്യയാണ് എന്ന് പറഞ്ഞാ മതി ." " ദത്തൻ എങ്ങാനും അറിഞ്ഞാലോ " " ദത്തേട്ടൻ അറിയില്ലാ. ഇത് ലോക്കൽ പോലീസ് സ്റ്റേഷൻ അല്ലേ. ഇവിടേക്ക് ദത്തേട്ടൻ വരില്ലാ . ആരും ഒന്നും അറിയില്ലാ .

നിങ്ങൾ പോകുന്നു പരാതി കൊടുക്കുന്നു തിരിച്ച് വരുന്നു. പ്രശ്നം ആയാൽ ദത്തേട്ടന്റെ പേര് പറഞ്ഞാ മതി. ദത്തേട്ടൻ ഇനി അറിഞ്ഞാൽ തന്നെ ബാക്കി കാര്യം ഞാൻ ഏറ്റു. നീ ധൈര്യമായിട്ട് വാ. ഈ വേണി ഇവിടെ ഉണ്ട് . " " എന്നാ നീ കൂടെ വാ വേണി " " പിന്നെ ..എല്ലാവരും കൂടി കയറി ചെല്ലാൻ ഇത് കല്യാണ സദ്യ നടക്കുന്ന ഓഡിറ്റോറിയം അല്ലാ . പോലീസ് സ്റ്റേഷനാ." അത് പറഞ്ഞ് വർണയുടെ കൈ പിടിച്ച് കുറച്ച് മുന്നിലായി നിൽക്കുന്ന ദിൽഷയുടെയും അനുവിന്റെയും അരികിലേക്ക് വേണി വന്നു. " ദിൽഷാ എല്ലാം സെറ്റാക്കിയിട്ടുണ്ട്. നിങ്ങൾ ധൈര്യമായി പോയി വാ " വർണയുടെ കൈയ്യിലേക്ക് ദിൽഷയുടെ കൈ വച്ച് വേണി പറഞ്ഞു. ദിൽഷ വർണയുടെ കൈ പിടിച്ച് പോലീസ് സ്റ്റേഷനുള്ളിലേക്ക് നടന്നു. " ദിൽഷ എന്നാേട് എല്ലാം പറഞ്ഞു. നീയെന്ത് കൊല ചതിയാടി ചെയ്തത്. പാവം വർണ മോള് " തിരിഞ്ഞ് നോക്കി തിരിഞ്ഞ് നോക്കി പോകുന്ന വർണയെ കണ്ട് അനു പറഞ്ഞു. "അബദ്ധം പറ്റി പോയിടി .

ഇനി പറഞ്ഞിട്ട് കാര്യം ഇല്ലാലോ. എന്റെ ദൈവമേ എന്റെ വർണ മോളേ കാത്തോണേ " നെഞ്ചിൽ കൈ വച്ച് വേണി പറഞ്ഞു. * " എന്താ ...എന്താ കാര്യം " പോലീസ് സ്റ്റേഷന്റെ ഉമ്മറത്ത് നിൽക്കുന്ന കോൺസ്റ്റബിൾ അവരോട് ചോദിച്ചു. " ഒരു പരാധി കൊടുക്കാൻ " ദിൽഷാ . " മ്മ് അകത്തേക്ക് പോക്കോള്ളു. SI സാർ ഉണ്ട് " ദിൽഷ തലയാട്ടി അകത്തേക്ക് നടന്നു. " ഈശ്വരാ ഇന്നലെ തറവാട്ടിൽ വന്ന SI എങ്ങാനും ആയിരിക്കുമോ ഇവിടെ. എയ് ആയിരിക്കില്ലാ. അത് അവിടത്തെ സ്റ്റേഷനിലെ SI അല്ലേ " അവൾ സ്വയം ആശ്വാസിച്ച് ദിൽഷക്കൊപ്പം അകത്തേക്ക് നടന്നു. " പ്ഫാ... പന്ന മോനേ . പോലീസ് സ്റ്റേഷൻ നിന്റെ അമ്മായി അപ്പന്റെ വകയാണോടാ . പാർട്ടിയും മന്ത്രിയും ഒക്കെ അങ്ങ് പുറത്ത്. ഇവിടെ ഞങ്ങൾ പറയുന്നതാണ് നിയമം. അകത്ത് കിടക്കുന്ന MLA യുടെ സൽ പുത്രന്റെ പേര് പറഞ്ഞ് ആരും ഇങ്ങോട്ട് വരണം എന്നില്ലാ.

ഇനി നീയല്ലാ മുഖ്യമന്ത്രി വന്ന് പറഞ്ഞാലും അവനെ ഞങ്ങൾ വിട്ട് തരില്ല. ഇവനൊക്കെ ഒരു വിചാരം ഉണ്ട് മന്ത്രി പുത്രനായതു കൊണ്ട് എന്ത് തെണ്ടിത്തരം കാണിച്ചാലും ഒരുത്തനും ചോദിക്കില്ലാ എന്ന് . കോളേജിൽ റാഗിങ്ങിന്റെ പേരിൽ എന്ത് #₹# കാണിച്ച് കൂട്ടാം എന്ന് " " താൻ ആരോടാ കളിക്കുന്നത് എന്ന ഓർമ വേണം. ഞങ്ങളുടെ ചെക്കന് എന്തെങ്കിലും പറ്റിയാൽ തന്റെ തൊപ്പി ഞാൻ തെറിപ്പിക്കും " മുന്നിലിരിക്കുന്ന പാർട്ടിക്കാരൻ പറഞ്ഞു. " ജീവിതക്കാലം മുഴുവൻ ഈ തൊപ്പി തലയിൽ വക്കും എന്ന് ശബദം ഒന്നും ഞാൻ എടുത്തിട്ടില്ല. താൻ എന്താ വച്ചാ ചെയ്യ് ... പിന്നെ താൻ ഇത്രയും പറഞ്ഞ സ്ഥിതിക്ക് ഞാൻ മറ്റൊരു കാര്യം കൂടി പറഞ്ഞു തരാം. തന്റെ സാറിന്റെ സൽപ്പുത്രന് ഞങ്ങളുടെ സാർ അകത്ത് സെല്ലിൽ വേണ്ടത് കൊടുക്കുന്നുണ്ട്. ഒപ്പം അവന്റെ കൂട്ടുക്കാർക്കും. ഇനി ഇവിടെ നിന്നും ഇറങ്ങിയാലും മന്ത്രി പുത്രന് രണ്ടു കാലിൽ നിവർന്ന് നിൽക്കാൻ പറ്റില്ല. "

" നോക്കിക്കോ MLA യുടെ മകനെയാണ് നിങ്ങൾ കൈ വച്ചത്. ഇതിനുള്ളത് നിങ്ങൾക്ക് കിട്ടിയിരിക്കും. " " താൻ കുറേ ഒലത്തും. മര്യാദക്ക് ഇവിടെ നിന്നും ഇറങ്ങി പോകാൻ നോക്കിക്കോ സാർ എങ്ങാനും കണ്ട് വന്നാ തന്നെയും പിടിച്ച് അകത്തിട്ട് വേണ്ടത് തരും " Sl പറഞ്ഞത് കേട്ട് പാർട്ടി പ്രവർത്തകൻ രൂക്ഷമായി ഒന്ന് നോക്കി അയാൾ പുറത്തേക്ക് നടന്നു. "ദേ ഇനി ആരുടെയെങ്കിലും അമ്മയാണ് അച്ഛനാണ് ഭാര്യയാണ് എന്ന് പറഞ്ഞ് ഇവിടേക്ക് കയറി വന്നാ മുട്ടുക്കാലു തല്ലിയൊടിക്കും ഞാൻ . അമ്മയും ഭാര്യയും ഒക്കെ അങ്ങ് വീട്ടില് " Sl അയാളോട് പിന്നിൽ നിന്നും വിളിച്ചു പറഞ്ഞതും വർണയുടെ ഉള്ളൊന്ന് കാളി. പേടി കൊണ്ട് അവൾ ദിൽഷയുടെ കയ്യിൽ മുറുകെ പിടിച്ചു. " എന്താ " അവരെ നോക്കി എസ് എെ ചോദിച്ചു. " സാർ ഒരു കംപ്ലയിന്റ് തരാൻ " " എടോ ആരെങ്കിലും വക്കീലിനെ കൊണ്ടുവന്നാൽ ആ പിള്ളേരെ റിലീസ് ചെയ്തേക്ക് ..

അവർക്ക് വേണ്ടത് ഞാൻ കൊടുത്തിട്ടുണ്ട് " സെല്ലിൽ നിന്നും വിയർത്ത് കുളിച്ച് വരുന്ന ആളെ കണ്ട് വർണ ശരിക്കും ഞെട്ടി. " സാർ പണിയാകുമോ . MLA യുടെ മോൻ അല്ലേ " Sl ദത്തന്റെ അരികിലേക്ക് വന്നു കൊണ്ട് ചോദിച്ചു. " ഇവന് വേണ്ടി MLA ഒന്നും ചെയ്യില്ല. കാരണം ഈ വിവരം പുറത്ത് അറിഞ്ഞാൽ അത് അയാളുടെ രാഷ്ട്രീയ ഭാവിയെയാണ് ബാധിക്കുക. അതു കൊണ്ട് നേരിട്ട് ഒരു ആക്രമണം ഉണ്ടാകില്ല. പക്ഷേ ഒളിഞ്ഞ് നിന്ന് ഒരു പണി കിട്ടാൻ ചാൻസ് ഉണ്ട് " ദത്തൻ ചിരിയോടെ കൈ കുടഞ്ഞ് ടേബിളിനു മുകളിലുള്ള തന്റെ വാച്ചും തൊപ്പിയും ഫോണും കെയ്യിൽ എടുത്തു. " എന്നാലും സാറേ സമ്മതിക്കണം. ഇത്രയും നാൾ എവിടെയായിരുന്നു. ഞാനും ഇതുപോലെ ഒരു മേലുദ്യോഗസ്ഥനെ കാത്തിരിക്കുകയായിരുന്നു. ഇടക്ക് ഇങ്ങനെ ഈ വഴിക്ക് ഇറങ്ങ് സാർ " " അതിനെന്താ . തീർച്ചയായും വരാം. നമ്മുക്ക് ഈ നാട് അങ്ങ് നന്നാക്കി കളയാം എന്നേ "

അത് പറഞ്ഞ് പുഞ്ചിരിയോടെ ദത്തൻ പുറത്തേക്ക് പോയി. വർണയാണെങ്കിൽ അവൻ കാണാതെ ഇരിക്കാൻ ദിൽഷയുടെ മറവിൽ നിൽക്കുകയാണ്. ഓരോ സംഭവം കഴിയുന്തോറും ദത്തനോടുള്ള പേടി വർണക്ക് കൂടി വന്നു. ഒപ്പം ബഹുമാനവും. " നിങ്ങൾ അവിടെ നിൽക്കാതെ ഇരിക്കു. " എസ് ഐ സൗമ്യമായി പറഞ്ഞതും അവർ രണ്ടു പേരും ഇരുന്നു. " പറയു എന്താ നിങ്ങളുടെ കംപ്ലയിന്റ് " അയാൾ ഗൗരവത്തോടെ ചോദിച്ചു. " അത് സാർ എന്നേ കുറച്ച് ദിവസമായി ഒരു പയ്യൻ പിന്നാലെ നടന്ന് ശല്യപ്പെടുത്തുകയാണ് " ദിൽഷ പറയാൻ തുടങ്ങി. ഒരു പേടിയും ഇല്ലാതെ ഇരിക്കുന്ന ദിൽഷയെ കണ്ട് വർണക്കും അത്ഭുതം ആയിരുന്നു. അല്ലെങ്കിലും ദിൽഷ അത്യവശ്യം ബോൾഡ് ആണ്. കോളേജിൽ എതോ പ്രശ്നത്തിൽ ഇടപ്പെട്ട് ഒരു സസ്പെൻഷൻ ഒക്കെ വാങ്ങിച്ച കക്ഷിയാണ്. " സാർ ഇതുവരെ പോയില്ലേ " സോറിനരികിൽ കൈ കെട്ടി നിൽക്കുന്ന ആളെ നോക്കി എസ് എെ ചോദിച്ചതും വർണയും ദിൽഷയും പിന്നിലേക്ക് തിരിഞ്ഞ് നോക്കി......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story