എൻ കാതലെ: ഭാഗം 108

enkathale

എഴുത്തുകാരി: അപർണ അരവിന്ദ്‌

ഫോണിൽ അലറാം അഞ്ച് അടിച്ചതും പാർവതി പതിയെ കണ്ണ് തുറന്നു. കമിഴ്ന്നു കിടക്കുന്ന തന്റെ നഗ്നമായ പുറത്ത് തല വച്ച് തന്നെ ചുറ്റി പിടിച്ച് കിടക്കുന്ന ധ്രുവിയുടെ കൈകൾ പതിയെ എടുത്ത് മാറ്റി. ശേഷം അവന്റെ നെറ്റിയിലായി ഉമ്മ വച്ച് പുതപ്പ് വാരി ചുറ്റി പാർവതി എണീറ്റു. അപ്പോഴേക്കും ധ്രുവിയുടെ കൈകൾ അവളുടെ ഇടുപ്പിലൂടെ ചുറ്റി ബെഡിലേക്ക് ഇട്ടിരുന്നു. " കൈ എടുത്തേ ധ്രുവി. " " കുറച്ച് നേരം കൂടി കിടക്ക് പെണ്ണേ .." അവളുടെ കഴുത്തിലേക്ക് മുഖം ചേർത്ത് ധ്രുവി പറഞ്ഞു. " ഇപ്പോ തന്നെ സമയം വൈകി. ഇന്ന് വർണയുടെ ബേബി ഷവർ ഫങ്ങ്ഷൻ ഉള്ളത് അല്ലേ. 8 മണി ആവുമ്പോഴേക്കും പാലക്കലിൽ എത്തണം. അതിനു മുൻപ് ഇൻപോട്ടന്റ് ആയ രണ്ട് ഫയൽ ചെക്ക് ചെയ്ത് എനിക്ക് ഓഫീസിലേക്ക് കൊടുത്തയക്കേണ്ടതാ " " നിനക്ക് ഏതു സമയവും ഈ ഓഫീസ് വർക്ക് ഫയല് എന്ന വിചാരം മാത്രമേ ഉള്ളൂ. എന്നെ ഒന്ന് നോക്കാൻ പോലും അവൾക്ക് സമയമില്ല. "

" മോനേ ധ്രുവി എന്നെ കൊണ്ട് കൂടുതൽ ഒന്നും പറയിപ്പിക്കല്ലേ . ഇന്നലെ രാത്രി ആ ഫയലൊക്കെ ചെക്ക് ചെയ്തിട്ട് കിടക്കാൻ നിന്ന എന്നേ അതിന് സമ്മതിക്കാതെ വേലത്തരം കാണിച്ച് വന്നതാരാ " " അത് പിന്നെ ഞാൻ നിന്റെ ഭർത്താവല്ലേടി . ഇത്രയും സുന്ദരിയായ ഒരു ഭാര്യ അടുത്തുള്ളപ്പോൾ എനിക്കും കൺട്രോൾ കിട്ടണ്ടേ " അവളുടെ കവിളിൽ കടിച്ചു കൊണ്ട് ധ്രുവി പറഞ്ഞതും പാർവതി അവനെ ഒന്ന് തറപ്പിച്ച് നോക്കി. " നീ ഇങ്ങനെ നോക്കി പേടിപ്പിക്കണ്ടാ. കുടെ ഉള്ളവൻമാർക്ക് ഒക്കെ കുട്ടികളായി. ഞാൻ മാത്രം..." " മോന്റെ ചാട്ടം എങ്ങോട്ടാണെന്ന് എനിക്ക് മനസിലായി. തൽക്കാലം അത് നടക്കില്ല. ഇനിയും നിന്നോട് സംസാരിച്ച് നിന്നാ എന്റെ സമയം പോവും "പാർവതി എണീക്കാൻ നിന്നതും ധ്രുവി അവളെ അതിന് സമ്മതിക്കാതെ അവളുടെ മുകളിലായി ഇരു കൈകളും കുത്തി നിന്നു. " ധ്രുവി മാറ്" ധ്രുവി അവളുടെ നെറുകിലായി ചുണ്ടുകൾ അമർത്തി. " ധ്രുവി വേണ്ടാ "

അവൻ അവളുടെ മൂക്കിലൂടെ ചുണ്ടുകൾ ഉരസി അധരങ്ങളിൽ വന്ന് നിന്നു. അവന്റെ കണ്ണിലെ പ്രണയം താങ്ങാനാവാതെ പാർവതി കണ്ണുകൾ ഇറുക്കി അടച്ചു. ധ്രുവി ഒരു കള്ള ചിരിയോടെ അവളുടെ കീഴ് ചുണ്ടിനേയും മേൽ ചുണ്ടിനേയും നുകർന്നെടുത്തു. പതിയെ തുടങ്ങിയ ചുംബനം അധികം വൈകാതെ തീവ്രമായി മാറി. ധ്രുവി അവളുടെ ചുണ്ടുകളെയും മറി കടന്ന് നാവിനെ സ്പർശിച്ചു. ഉമിനീർ പരസ്പരം കലർന്നു. ഒരു കിതപ്പോടെ ധ്രുവി അവളുടെ അധരങ്ങളെ സ്വതന്ത്രമാക്കി കഴുത്തിലേക്ക് മുഖം ചേർത്തു. " സോറി വാവേ. എന്നെ കൊണ്ട് കൺട്രോൾ ചെയ്യാൻ കഴിയുന്നില്ല. " ധ്രുവിയുടെ മുഖം അവളുടെ കഴുത്തിലൂടെ ഒഴുകി നടന്നു. അവളുടെ കഴുത്തിന്റെ വലതു വശത്തായി പതിയെ കടിച്ചതും പാർവതി ഒന്ന് ഉയർന്ന് പൊങ്ങി.

ധ്രുവി അവളുടെ നഗ്നമായ മാറിലേക്കും അവിടേ നിന്നും അണിവയറിലേക്കും ഒഴുകി നടന്നു. അവന്റെ ഓരോ സ്പർശനത്തിലും പാർവതി സ്വയം അലിഞ്ഞില്ലാതെയായി. അവസാനം അവളിലേക്ക് ആഴ്ന്നിറങ്ങിയ ധ്രുവി ഒരു കിതപ്പോടെ ബെഡിലേക്ക് കിടന്നു. തൊട്ടടുത്ത് കിതപ്പടക്കാൻ പാടുപെടുന്ന തന്റെ പെണ്ണിനെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു. " ഫങ്ങ്ഷന് പോവാൻ നേരം വൈകുമോ " ധ്രുവി കള്ള ചിരിയോടെ ചോദിച്ചതും പാർവതി അവന്റെ നെഞ്ചിലായി അമർത്തി കടിച്ചു. " ഡീ പെണ്ണേ വെറുതെ എന്നേ പ്രകോപ്പിപ്പിച്ച് എന്റെ ഉള്ളിലെ ഇമ്രാൻ ഹാഷ്മിയെ പുറത്തെടുപ്പിക്കരുത്.. ഹാ ... പറഞ്ഞില്ലാന്ന് വേണ്ടാ " അവളുടെ നെറ്റിയിലെ പടർന്ന സിന്ദൂരത്തിൽ ഉമ്മ വച്ച് ധ്രുവി അവളെ ചേർത്ത് പിടിച്ചു. *

" എണീക്ക് കുഞ്ഞേ ...നമ്മുക്ക് കുളിച്ച് സുന്ദരിയാവണ്ടേ " ദത്തൻ വർണയെ തട്ടി വിളിച്ചും വർണ മുഖം ചുളിച്ചു കൊണ്ട് തല വഴി പുതപ്പിട്ടു. " എണീക്കടി കള്ളി " അവൻ അവളുടെ മേലുള്ള പുതപ്പ് വലിച്ചെടുത്ത് ശ്രദ്ധയോടെ വർണയെ ബെഡ് റെസ്റ്റിലേക്ക് ചാരി ഇരുത്തി. " കുളിക്കണോ ദത്താ . കുളിക്കാതെയും മേക്കപ്പ് ഇട്ട് സുന്ദരി ആവാമല്ലോ " " അയ്യടാ. അങ്ങനെ എന്റെ കുട്ടി കുളിക്കാതെ സുന്ദരിയാവണ്ട " വർണക്ക് ഇത് എട്ടാം മാസമാണ്. ഇന്നാണ് അവളുടെ ബേബി ഷവർ ഫങ്ങ്ഷൻ . "കാലിലെ നീര് രാവിലെ ആയപ്പോഴേക്കും കുറവുണ്ട് അല്ലേ കുഞ്ഞേ " അവളുടെ കാലിലേക്ക് നോക്കി ദത്തൻ പറഞ്ഞു. " മ്മ്... " അവൾ ഒന്ന് മൂളി. " അതെങ്ങനെയാ കാല് തൂക്കി ഇട്ട് ഇരിക്കരുത് എന്ന് പറഞ്ഞാ കേൾക്കില്ലാലോ "

അവൻ അവളുടെ കാലിൽ പതിയെ തടവി കൊണ്ട് പറഞ്ഞു. വർണ ആ സമയം ദത്തനെ കണ്ണെടുക്കാതെ നോക്കി ഇരിക്കുകയായിരുന്നു. " എന്താടാ വയ്യേ എന്റെ കുട്ടിക്ക് " " ഇന്നലെ നീ ഉറങ്ങിയില്ലാ അല്ലേ " അവന്റെ കവിളിൽ കൈ വച്ച് വർണ ചോദിച്ചതും ദത്തൻ ഒന്ന് പതറി. "ആ.. ആരാ .. പറഞ്ഞേ. ഞാ. ഞാനൊക്കെ ഉറങ്ങി " " ഇല്ല കള്ളം പറയുകയാ... ഇന്നലെ ഞാൻ ഉറക്കത്തിൽ ഞെട്ടി എണീറ്റപ്പോഴും നീ എന്റെ കാല് തടവുകയായിരുന്നില്ലേ " " എയ് ഞാൻ അത്..." " എന്തിനാ ദത്താ ഇങ്ങനെ ഉറക്കം കളയുന്നേ. മുഖമൊക്കെ കണ്ടില്ലേ ആകെ ഒരു കോലമായില്ലേ " " എന്റെ പെണ്ണ് ഇങ്ങനെ വേദന സഹിച്ച് നടക്കുമ്പോൾ ഞാൻ എങ്ങനെയാടാ സുഖമായി ഉറങ്ങുക. എനിക്ക് അതിന് പറ്റുമോ " അവൻ പറയുന്നത് കേട്ട് വർണയുടെ കണ്ണുകൾ നിറഞ്ഞു. " അയ്യേ എന്റെ കുട്ടി കരയുകയാണോ. " ദത്തൻ അവളുടെ അരികിലേക്ക് ചേർന്നിരുന്ന് കണ്ണ് തുടച്ചു കൊടുത്തു. " എ..എന്തിനാ എന്നേ ഇ.. ഇങ്ങനെ സ്നേഹിക്കണേ ..

ഇത്രയും സ്നേഹം കിട്ടാൻ മാത്രം ഞാൻ എന്ത് പുണ്യമാ ചെയ്തേ " അവൾ വിതുമ്പി പോയിരുന്നു. " ഇതുപോലെ ഒരു കുഞ്ഞി പെണ്ണിനെ സ്വന്തമായി കിട്ടിയ ഞാൻ അല്ലേ ഭാഗ്യവാൻ. ഒപ്പം എന്റെ വാവയും വരാൻ പോവുകയല്ലേ " ദത്തൻ പറയുന്നത് കേട്ട് വർണ അവന്റെ ഷർട്ടിന്റെ കോളർ പിടിച്ച് വലിച്ച് തന്നിലേക്ക് അടുപ്പിച്ചു. അടുത്ത നിമിഷം അവന്റെ ചുണ്ടിലേക്ക് ആഴ്ന്നിറങ്ങി. ദത്തൻ അവളെ ഇരു കൈകൾ കൊണ്ടും തന്നിലേക്ക് ചേർത്ത് പിടിച്ചു. കുറച്ച് കഴിഞ്ഞ് വർണ അവനിൽ നിന്നും ഒരു കിതപ്പോടെ അകന്ന് മാറി. "എന്തിനാ കുഞ്ഞേ ഈ സമയത്ത് വയ്യാത്ത പണിക്ക് നിൽക്കുന്നത് " കിതപ്പടക്കാൻ പാടുപെടുന്ന വർണയുടെ പുറത്ത് തടവി കൊണ്ട് ദത്തൻ ചിരിച്ചു. " മതി ഇനിയും ഇങ്ങനെ ഇരുന്നാ സമയം വൈകും. വാ നമ്മുക്ക് പോയി കുളിക്കാം. " ദത്തൻ അവളെ പിടിച്ച് ബെഡിൽ നിന്നും ഇറക്കി.

" ഓഹ് എന്റെ ദത്താ ഞാൻ നടന്നോളാം. എന്നിക്ക് കുഴപ്പമൊന്നും ഇല്ലാ " എന്നാ ദത്തൻ അത് കേൾക്കാതെ ബാത്ത് റൂമിലേക്ക് നടത്തിച്ചു. അവളുടെ ഡ്രസ്സും മറ്റും ബാത്ത് റൂമിലേക്ക് എടുത്ത് കൊടുത്ത് അവൻ പുറത്തേക്ക് ഇറങ്ങി നിന്നു. * " എന്റെ സങ്കടം നിനക്ക് പറഞ്ഞാ മനസിലാവില്ലാ നിമ്മി. അവൻമാരുടെയെല്ലാം കല്യാണം കഴിഞ്ഞ് അടിച്ച് പൊളിച്ച് നടക്കുമ്പോൾ ഞാൻ ഇപ്പോഴും വെറുതെ തേരാ പരാ നടക്കാ " രാവിലെ ഗാർഡനിലെ ചെടികൾ നനക്കുന്ന പൂർണിമയോട് സംസാരിക്കുകയായിരുന്നു ശ്രീ. അവൻ എന്തൊക്കെയോ പറയുന്നുണ്ടെങ്കിലും നിമ്മി ചെടി നനക്കുന്നതിൽ മാത്രമാണ് ശ്രദ്ധ. " നീ ഇങ്ങനെ കേൾക്കാത്ത ഭാവത്തിൽ നിന്നോ . ഞാൻ ഇങ്ങനെ മൂത്ത് നരച്ച് നിൽക്കത്തെ ഉള്ളു. നോക്കിക്കെ രാവിലെ എഴുനേറ്റ് കണ്ണാടി നോക്കിയപ്പോൾ എന്റെ ഒരു മുടി നരച്ചിരിക്കുന്നു. പറ ഞാൻ ഇനി എന്താ ചെയ്യേണ്ടത് "

"Godrej Expert Easy 5 Minute Hair Colour Sachet, Natural Black" " എന്തോന്ന് " " അല്ല ഹെയർ കളർ ചെയ്യാൻ . ഈ നരച്ച മുടി അല്ലേ എട്ടന്റെ പ്രശ്നം " " നീ വെറുതെ എന്റെ ക്ഷമയെ പരീക്ഷിക്കരുത് നിമ്മി. നിനക്ക് എന്തിന്റെ കേടായിരുന്നു കല്യാണം നീട്ടാൻ " ശ്രീ നിമ്മിക്ക് നേരെ ദേഷ്യത്തിൽ കൈ ചൂണ്ടി സംസാരിച്ചതും മുറ്റത്ത് ഒരു കാർ വന്ന് നിന്നു. കാറിൽ നിന്നും ധ്രുവിയും പാർവതിയും ചെറിയ മുത്തശിയും ഇറങ്ങി. നിമ്മിയേയും ശ്രീയേയും ഒന്ന് നോക്കി ചിരിച്ച് കൊണ്ട് ചെറിയ മുത്തശിയെ കൂട്ടി പാർവതി അകത്തേക്ക് നടന്നു ധ്രുവി നേരെ ഗാർഡനിലേക്കും. "എന്താ ശ്രീ മോനേ രാവിലെ തന്നെ കട്ട കലിപ്പിലാണല്ലോ " ശ്രീയുടെ നിൽപ്പും ഭാവവും കണ്ട് ധ്രുവി ചോദിച്ചു. " പിന്നല്ലാതെ അങ്ങനെ ഓരോ കാര്യങ്ങൾ ആണല്ലോ ഇവിടെ നടക്കുന്നത് " ശ്രീ പറയുന്നത് കേട്ട് ധ്രുവി നിമ്മിയെ നോക്കി. " വേറെ ഒന്നും അല്ലാ ധ്രുവിയേട്ടാ . ഇന്നലെ മുത്തശിയും മാമനും, അമ്മായിയും കൂടി ജോത്സ്യനെ കാണാൻ പോയിരുന്നു കല്യാണത്തിന് മുഹൂർത്തം നോക്കാൻ .

രണ്ട് മുഹൂർത്തം ഉണ്ട്. ഒന്ന് അടുത്ത മാസവും പിന്നെ ഒന്ന് നാല് മാസം കഴിഞ്ഞിട്ടും " " അതിനെന്താ " " അടുത്ത മാസങ്ങളിൽ വർണയുടെ ഡെലിവറിയും മറ്റുമായി ആകെ തിരക്ക് ആയിരിക്കുമല്ലോ. അതുകൊണ്ട് നാല് മാസം കഴിഞ്ഞുള്ള മുഹൂർത്തം മതി എന്നാണ് എല്ലാവരുടേയും തിരുമാനം. പക്ഷേ ഇങ്ങേർക്ക് അടുത്ത മാസം തന്നെ കല്യാണം വേണമെന്ന് . അതിന് എന്നോട് മുത്തശിയോട് ഒന്ന് സംസാരിക്കാൻ " " അത് ശരിയല്ലേ ശ്രീ. അടുത്ത മാസം ആകെ തിരക്കല്ലേ . അതൊക്കെ കഴിഞ്ഞ് സമാധാനത്തോടെ കല്യാണം കഴിച്ചാ പോരെ " " എൻഗേജ്മെന്റ് കഴിഞ്ഞ് ഒരു കൊല്ലം ആവാറായി. നിങ്ങൾ എന്താ വച്ചാ ചെയ്യ് . നാല് മാസമോ പത്ത് മാസമോ ഇനി എന്റെ സപ്തതിക്കോ എന്നാ വച്ചാ നടത്ത് " അത് പറഞ്ഞ് ശ്രീ അകത്തേക്ക് കയറി പോയി. ധ്രുവി യും നിമ്മിയും അവന്റെ പോക്ക് കണ്ട് ചിരിച്ചു. " നിങ്ങളുടെ മകൾക്ക് ഒരു വിചാരം ഉണ്ട് എന്തൊക്കെ പറഞ്ഞാലും ചെയ്താലും ഈ ശ്രീ പിന്നാലെ വീണ്ടും ചെല്ലും എന്ന്. ഇനി അത് നടക്കില്ല..

അവൾക്ക് ഇനി കെട്ടണം എന്ന് തോന്നുമ്പോൾ ഇങ്ങോട്ട് വരട്ടെ . ഈ ശ്രീരാഗിനെ അവൾക്ക് ശരിക്കും അറിയില്ലാ " ശ്രീ ഹാളിൽ വീൽ ചെയറിൽ ഇരിക്കുന്ന ചന്ദ്രനെ നോക്കി പറഞ്ഞ് സ്റ്റയർ കയറി പോയി. അത് കണ്ട് ഒന്നും മനസിലാവാതെ അയാൾ അന്തം വിട്ട് ഇരുന്നു. ചെയ്ത തെറ്റുകൾക്കുള്ള തിരിച്ചടി ചന്ദ്രശേഖറിന് കിട്ടി. ജീവിതം ഒരു വീൽചെയറിലേക്ക് ഒതുങ്ങി. സംസാരിക്കാൻ കഴിയില്ലാ. കൈ കാലുകൾ അനങ്ങില്ല. അന്നത്തെ അറസ്റ്റിനു ശേഷം ദത്തന്റെ അടി കൊണ്ട് ഹോസ്പിറ്റലിലായ ചന്ദ്രൻ അവിടെ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചു. പോലീസിന്റെ കണ്ണ് വെട്ടിച്ച് ഓടി എങ്കിലും അശ്രദ്ധയുടെ ഫലമായി ഓടുന്നതിനിടെ ഹോസ്പിറ്റലിന്റെ അഞ്ചാം നിലയിൽ നിന്ന് താഴേക്ക് വീണു. രണ്ട് മാസം അബോധ അവസ്ഥയിലായിരുന്നു.

ചെയ്ത ദുഷ്ടത്തരങ്ങളുടെ ശിക്ഷ അനുഭവിച്ച് തീർക്കാൻ അയാൾക്ക് ജീവൻ തിരിച്ച് കിട്ടി. പക്ഷേ ജീവിതം ഒരു വീൽ ചെയറിലേക്ക് മാത്രമായി ഒതുങ്ങി എന്ന് മാത്രം * ഫങ്ങ്ഷന് ആമിയുടെ അമ്മയും മാമ്മനും അനുവും വേണിയും ചന്തുവും വന്നിരുന്നു. വേണിയുടെ കല്യാണം കഴിഞ്ഞു. മുറച്ചെറുക്കൻ പട്ടാളക്കാരൻ തന്നെയാണ് വരൻ. ജിത്തു ത്യശ്ശൂരിലെ പാലക്കലിലെ ബിസിനസ് ബ്രാഞ്ച് നോക്കി നടക്കുന്നു. മോൻ കുറച്ച് വലുതായതും കോകില ഗാനമേള ട്രൂപ്പിലേക്ക് ഇറങ്ങി. അതിന്റെ തിരക്കുകൾ കാരണം ജിത്തുവിനും കോകിലക്കും വരാൻ കഴിഞ്ഞില്ല. നേവി ബ്ലൂ കളർ സാരിയിൽ വർണ സുന്ദരിയായിരുന്നു. അതെ കളർ കുർത്തയായിരുന്നു ദത്തന്റെയും. ബ്ലൂ ആന്റ് റോസ് കളർ ബലൂൺ കൊണ്ട് അലങ്കരിച്ച ഹാളിലേക്ക് ദത്തന്റെ കൈയ്യും പിടിച്ച് വർണ നടന്ന് വന്നു. ഹാളിന്റെ നടുവിലായി സെറ്റ് ചെയ്ത് വച്ചിരുന്ന കേക്ക് വർണയും ദത്തനും ഒരുമിച്ച് കട്ട് ചെയ്തു.

" നമ്മുക്കും വേണ്ടേ ഇങ്ങനെ ഒരു ഫങ്ങ്ഷൻ " പാർത്ഥി തന്റെ അടുത്ത് നിൽക്കുന്ന ആമിയുടെ കാതിൽ പതിയെ പറഞ്ഞതും അവൾ നോക്കി പേടിപ്പിച്ചു. " വേണ്ടെങ്കിൽ വേണ്ട. നീ ഇങ്ങനെ എന്നേ നോക്കി പേടിപ്പിക്കാതെ പെണ്ണേ " പാർത്ഥി അത് പറഞ്ഞ് പതിയെ അവിടെ നിന്നും മുങ്ങി . * "ഇതിപ്പോ എട്ട് മാസം ആയില്ലേ . ഇനി കുറച്ചു കൂടി കഴിഞ്ഞാ വാവ വരുമല്ലേ ദത്താ" തന്റെ മടിയിൽ കിടക്കുന്ന ദത്തന്റെ നെറുകയിൽ തലോടി വർണ പറഞ്ഞു. "മ്മ് അതെ . സത്യം പറ നിനക്ക് നല്ല പെയിൻ ഇല്ലേ വാവ കിക്ക് ചെയ്യുമ്പോൾ . ഞാൻ സങ്കടപ്പെടണ്ടാ എന്ന് കരുതി നീ പറയാത്തത് അല്ലേ " " അല്ലാ ദത്താ. എനിക്ക് ഒരു വേദനയും ഇല്ല. " അവൾ പുഞ്ചിരിയോടെ പറഞ്ഞു. " പൊന്നേ..എന്റെ കുഞ്ഞിനെ വെറുതെ വേദനിപ്പിക്കല്ലേ ട്ടോ . അഛേടേ ജീവനാ ഇത് . അമ്മ വേദനിച്ചാ അച്ഛക്ക് സഹിക്കില്ലടാ "

ദത്തൻ വർണയുടെ വയറിലേക്ക് മുഖം ചേർത്ത് പറഞ്ഞ അടുത്ത നിമിഷം കുഞ്ഞ് കിക്ക് ചെയ്തു. അത് മനസ്സിലായ ദത്തൻ തല ഉയർത്തി വർണയെ നോക്കിയതും അവൾ ചിരിയടക്കി പിടിച്ച് ഇരിക്കുകയാണ്. " നീ ചിരിക്ക് ചിരിക്ക്. എന്റെ ടെൻഷൻ പറഞ്ഞാ നിനക്ക് മനസിലാവില്ലാ . കിടക്കാൻ നോക്കിക്കോ" അത് പറഞ്ഞ് ദത്തൻ അവളെ ബെഡിലേക്ക് കിടത്തി. ലൈറ്റ് ഓഫ് ചെയ്ത് കൂടെ ദത്തനും കിടന്നു * "ഉറങ്ങാറായില്ലേ എട്ടാ " കയ്യിലെ വെള്ളം ബോട്ടിൽ ടേബിളിലേക്ക് വച്ച് ആമി ചോദിച്ചു. " ആഹ് കിടക്കാ " കൈയ്യിലുള്ള കേസ് ഫയൽ ഷെൽഫിലേക്ക് എടുത്ത് വച്ച് പാർത്ഥി ലൈറ്റ് ഓഫ് ചെയ്ത് വന്ന് കിടന്നു. " മിക" പാർത്ഥി ഇരു കൈകൾ കൊണ്ടും ആമിയെ ചേർത്ത് പിടിച്ച് കാതിൽ വിളിച്ചു. " മ്മ്.. പറ എട്ടാ " " ഞാൻ രാവിലെ പറഞ്ഞത് സീരിയസ് ആയിട്ടാ " " എന്ത് " ആമി സംശയത്തോടെ അവന് നേരെ തിരിഞ്ഞ് കിടന്നു. മറുപടി പറയാതെ പാർത്ഥി അവളുടെ നെറുകിലായി ചൂണ്ടുവിരൽ വച്ച് താഴേക്ക് വിരലോടിച്ചു.

അവളുടെ മുഖം വഴി കഴുത്തിലേക്കും അവിടെ നിന്ന് മാറിലൂടെ വയറിൽ വന്ന് അവന്റെ കൈകൾ വന്ന് നിന്നു. " എട്ടനല്ലേ ഇപ്പോ കുഞ്ഞ് വേണ്ടാ കുറച്ച് കാലം കഴിഞ്ഞ് മതി എന്ന് പറഞ്ഞത്. പിന്നെ എന്താ പെട്ടെന്ന് ഒരു മാറ്റം " " എന്താന്ന് അറിയില്ലാ . ചിലപ്പോ ദേവനേയും വർണയേയും കണ്ടു കൊണ്ടായിരിക്കും. പക്ഷേ നിന്നക്ക് സമ്മതമാകണെങ്കിൽ മതി. ഒരു കുഞ്ഞ് എന്ന് പറയുമ്പോൾ നീ മെന്റലി ആന്റ് ഫിസിക്കലി പ്രിപ്പയർ ആണെങ്കിൽ മാത്രം. ഞാൻ ഫോഴ്സ് ചെയ്യില്ല. " " എനിക്കും വേണമെങ്കിലോ " അവളുടെ വയറിനു മീതെ ഉള്ള പാർത്ഥിയുടെ കെപിടിച്ച് ആമി പറഞ്ഞതും അവന്റെ കണ്ണുകൾ വിടർന്നു. " അപ്പോ എന്നാ ശ്രമിച്ചു നോക്കാം " പാർത്ഥി ഒരു പ്രത്യേക താളത്തിൽ പറഞ്ഞതും ആമി നാണത്തോടെ മുഖം തിരിച്ചു. പാർത്ഥി തന്റെ ഷർട്ടിന്റെ ഓരോ ബട്ടനുകൾ ആയി ആഴിച്ചെടുത്ത് ആമിയുടെ മുകളിലായി കൈ കുത്തി നിന്നു. " ഇന്നലത്തെ പോലെ എന്റെ കഴുത്തിൽ എങ്ങാനും കടിച്ചാ എന്റെ സ്വഭാവം മാറും ട്ടോ എട്ടാ .

ആ പിള്ളേരൊക്കെ ഉള്ളതാ. ഇന്ന് രാവിലെ കഴുത്തിലെ പാട് കണ്ട് ശിലു ചോദിച്ചപ്പോൾ ഞാൻ അങ്ങ് ഇല്ലാണ്ടായി പോയി " " അത് അപ്പോഴത്തെ ഒരു മൂഡിൽ . ക്ഷമിക്ക് പെണ്ണേ . പക്ഷേ ഇന്നത്തെ കാര്യത്തിൽ എനിക്ക് ഒരു ഉറപ്പ് തരാൻ പറ്റുകേലാ " തിരിച്ച് ആമി എന്താേ പറയുന്നതിനു മുൻപേ പാർത്ഥി അവളുടെ അധരങ്ങളെ സ്വന്തമാക്കിയിരുന്നു. ഇരുവരുടേയും ശ്വാസനിശ്വാസങ്ങൾ മാത്രം ആ റൂമിൽ ഉയർന്നു കൊണ്ടിരുന്നു . എസിയുടെ തണുപ്പിലും ഇരു ശരീരങ്ങളും വിയർത്തൊഴുകി. പ്രണയിച്ച് കൊതി തീരാതെ വീണ്ടും വീണ്ടും അവൻ അവളിൽ ഒരു മഴയായി പെയ്തിറങ്ങി. അവസാനം തളർച്ചയോടെ അവളുടെ മാറിൽ തന്നെ തളർന്നുറങ്ങി. * തീർത്തും തറവാട്ടിലെ എല്ലാവരും നല്ല സന്തോഷത്തിലായിരുന്നു. വർണയുടെ ഡെലിവറി തൃശ്ശൂരിലെ തന്റെ വീട്ടിൽ വച്ച് നടത്തണം എന്ന് വർണയുടെ അമ്മായിക്ക് ആഗ്രഹം ഉണ്ടായിരുന്നു

എങ്കിലും തറവാട്ടിൽ ഉള്ളവർ അതിന് സമ്മതിച്ചില്ല. അതിന് പകരമായി ദത്തനും വർണയും ഒരാഴ്ച്ച അവിടെ ചെന്ന് നിന്നു . എല്ലാവരും അങ്ങനെ സന്തോഷത്തിൽ തന്നെയായിരുന്നു. ഓരോ ദിവസങ്ങൾ വേഗത്തിൽ കടന്നു പോയി. വർണയുടെ ഡേറ്റ് അടുത്ത് വരുന്തോറും ദത്തനായിരുന്നു കൂടുതൽ ടെൻഷൻ. 24 മണിക്കൂറും അവൻ വർണയുടെ പിന്നാലെ തന്നെയായിരുന്നു. അതിനിടയിൽ ആമി കൂടി പ്രെഗ്നന്റ് ആയതും തറവാട്ടിൽ ഇരട്ടി മധുരമായിരുന്നു. വർണയുടെ കാര്യത്തിൽ റിസ്ക്ക് എടുക്കാൻ പറ്റാത്തതു കൊണ്ട് ദത്തന്റെ നിർബന്ധ പ്രകാരം അവളുടെ ഡെലിവറി ഡേറ്റിനു ഒരാഴ്ച്ച മുൻപ് തന്നെ ഹോസ്പിറ്റലിൽ അഡ്മിറ്റായി. ധ്രുവി വർക്ക് ചെയ്യുന്ന ഹോസ്പിറ്റലിൽ തന്നെയായിരുന്നു വർണയേയും കാണിച്ചിരുന്നത്. **

" കുഴപ്പം ഒന്നും ഇല്ലലോ കുഞ്ഞേ " തന്റെ തോളിൽ തല വച്ച് കിടക്കുന്ന വർണ യോട് ദത്തൻ ടെൻഷനോടെ ചോദിച്ചു. " എനിക്ക് ഒരു കുഴപ്പവും ഇല്ല . നീ ഇങ്ങനെ ചോദിച്ച് ചോദിച്ച് എന്നേ കൂടെ പേടിപ്പിക്കല്ലേ ." " എന്റെ കുട്ടി പേടിക്കുകയൊന്നും വേണ്ടാ ഞാൻ കൂടെ ഉണ്ടല്ലോ " " അതെ അതെ . സത്യം പറഞ്ഞാ നിന്റെ മുഖത്തെ ടെൻഷൻ കാണുമ്പോഴാ എനിക്ക് പേടിയാവുന്നത്. ഒന്നല്ലെങ്കിലും നീ ഒരു പോലീസുക്കാരനല്ലേ . കുറച്ച് ധൈര്യം കാണിക്ക് മനുഷ്യാ " " അതെന്താ പോലീസിന് പേടി ഉണ്ടാവാൻ പാടില്ലേ. എന്റെ ഈ കുഞ്ഞി പെണ്ണിന്റെ കാര്യത്തിൽ എനിക്ക് കുറച്ച് ധൈര്യം കുറവാ " അവളുടെ മൂക്കിൽ പിടിച്ച് വലിച്ച് ദത്തൻ പറഞ്ഞു. " എനിക്ക് ഒന്ന് ടോയ്ലെറ്റിൽ പോവണം ദത്താ" അവൻ അവളുടെ കൈ പിടിച്ച് ബാത്ത് റൂമിലേക്ക് എത്തി. ഡോറിന്റെ അരികിലെത്തുമ്പോഴേക്കും വർണ വയർ താങ്ങി പിടിച്ച് കരയാൻ തുടങ്ങി.

" ദത്താ എനിക്ക് വയ്യാ " അവൾ താഴേക്ക് ഊർന്ന് വീഴാൻ പോയതും ദത്തൻ അവളെ താങ്ങി പിടിച്ച് ബെഡിലേക്ക് കിടത്തി. ശേഷം അവൻ പുറത്തേക്ക് ഓടി അധികം വൈകാതെ വർണയെ ലേബർ റൂമിലേക്ക് കയറ്റി. എല്ലാവരും പുറത്ത് കാത്തിരിക്കുകയാണ്. " എടാ അവൾ പ്രസവിക്കാനല്ലേ പോയിരിക്കുന്നത്. ഒരു അര മണിക്കൂർ . അതിന് നീ ഇങ്ങനെ പേടിക്കാതെ " " എടാ എനിക്ക് ആകെ ഒരു വെപ്രാളം. അവൾക്ക് നല്ല വേദന ഉണ്ടാകും അല്ലേ " " പിന്നെ ഡെലിവറിക്ക് പെയിൻ ഉണ്ടാകാതെ ഇരിക്കുമോ " നീ ഇവിടെ ഇരിന്നേ.." ധ്രുവി ദത്തനെ ചെയറിലേക്ക് ഇരുത്തി. പത്ത് മിനിറ്റ് കൂടി കഴിഞ്ഞതും വെള്ള ടവലിൽ പൊതിഞ്ഞ ഒരു കുഞ്ഞിനെ നേഴ്സ് കൊണ്ടു വന്നു. " വർണ പ്രസവിച്ചു . പെൺകുഞ്ഞ് " അത് കേട്ട് ദത്തൻ നേഴ്സിനരികിലേക്ക് നടന്നു. നേഴ്സ് ആ മാലാഖ കുഞ്ഞിനെ ദത്തന്റെ കയ്യിലേക്ക് വച്ചു കൊടുത്തു. അച്ഛന്റെ സാമിപ്യം അറിഞ്ഞ പോലെ ആ കുഞ്ഞി പെണ്ണ് ഒന്ന് ചിണുങ്ങി. " വർണ " " വർണക്ക് കുഴപ്പമില്ലാ . ഒരു മണിക്കൂർ കഴിഞ്ഞാൽ റൂമിലേക്ക് മാറ്റും "

ദത്തൻ ആശ്വാസത്തോടെ ആ കുഞ്ഞി പെണ്ണിന്റെ നെറ്റിയിലായി ഉമ്മ വച്ചു. ഒപ്പം അവന്റെ കണ്ണുകളും നിറഞ്ഞൊഴുകി. " അല്ലാ നിങ്ങൾ എന്താ പേരിട്ട് കുഞ്ഞിനെ കരയിപ്പിക്കുന്നില്ലേ " കുഞ്ഞിനെ കൗതുകത്തോടെ നോക്കുന്ന ശിലുവിനെയും ഭദ്രയേയും കണ്ട് രാഗ് ചോദിച്ചു. " പേരൊക്കെ ഞങ്ങൾ കണ്ട് വച്ചിട്ടുണ്ട്. പക്ഷേ വർണയില്ലാതെ ഞങ്ങൾക്ക് എന്ത് പേരിടൽ അവളെ റൂമിലേക്ക് ഷിഫ്റ്റ് ചെയ്യട്ടെ " ശിലു പറഞ്ഞു. നേഴ്സ് കുഞ്ഞുമായി അകത്തേക്കു പോയതും പിന്നെ വർണയെ കാണാനുള്ള കാത്തിരിപ്പിലായിരുന്നു ദത്തൻ . വർണക്ക് അഞ്ച് മാസമായപ്പോൾ തുടങ്ങിയതാണ് കുഞ്ഞിനുള്ള പേര് തിരയൽ. തങ്ങളുടെ പേര് കൂട്ടി വേണം കുഞ്ഞിന് പേരിടാൻ എന്ന വാശിയിലായിരുന്നു ഭദ്രയും ശിലുവും. അതുകൊണ്ട് പലപ്പോഴും പേരിന്റെ കാര്യത്തിൽ വാക്ക് തർക്കം ഉണ്ടായിരുന്നു. ഒരാൾ പറയുന്ന പേര് മറ്റെ ആൾക്ക് പിടിക്കില്ല എന്ന അവസ്ഥ. ഒരു മണിക്കൂർ കഴിഞ്ഞതും വർണയെ റൂമിലേക്ക് മാറ്റി. *

അപ്പോ വർണ മോളേ തുടങ്ങാം . റെഡി ... വൺ .. ടു ...ത്രീ..." " ശ്രീദേവാംശി മോളേ" വർണയും ഭദ്രയും ശിലുവും ഒരേ സ്വരത്തിൽ വിളിച്ചതും ഉറങ്ങുന്ന കുഞ്ഞ് ഒന്ന് കണ്ണ് തുറന്നു ശേഷം കണ്ണടച്ച് ഉറങ്ങി. " ഇത് വർണ തന്നെയാ . ഉറക്ക ഭ്രാന്തി " അത് കണ്ട് എല്ലാവരും ചിരിച്ചു. " ശ്രീദേവാംശി... ഈ പേരാണോ നിങ്ങൾ കഷ്ടപ്പെട്ട് കണ്ട് പിടിച്ചത് " ശ്രീ " അതെ . ശ്രീ ഭദ്രയിലെ ശ്രീ ദേവദത്തനിലെ ദേ വർണയിലെ വ ദേവശില്പയിലെ ശി. അങ്ങനെ ശ്രീദേവാംശി.. " ശിലു ഇളിച്ചു കൊണ്ട് പറഞ്ഞു. എന്നാൽ അവർ മൂന്നുപേർക്കിടയിലെ സ്നേഹം ആണ് മറ്റുള്ളവരെ അത്ഭുതപ്പെടുത്തിയിട്ടുള്ളത്. ത്രിമൂർത്തികൾ എന്ന് വിളിച്ച് കളിയാക്കും എങ്കിലും അവർ തമ്മിലുള്ള ബോണ്ട് . അതിന്റെ ഇടയിൽ നാലാമത് ഒരാൾക്ക് പ്രവേശനമില്ല. " മതി ഇനി എല്ലാവരും വീട്ടിലേക്ക് നടന്നേ. ഇവർ രണ്ടു പേരും മാത്രം ഇവിടെ മതി" അമ്മയേയും ചെറിയമ്മയേയും നോക്കി മുത്തശി പറഞ്ഞു. പോകാൻ ഒട്ടും മനസിലാ എങ്കിലും എല്ലാവരും തിരികെ പോയി. വർണയും ദത്തനും കുറച്ച് നേരം തനിച്ചിരിക്കട്ടെ എന്ന് കരുതി ചെറിയമ്മയും അമ്മയും പുറത്തേക്ക് പോയി.

അവർ പോയതും ദത്തൻ വർണയുടെ അരികിലേക്ക് വന്ന് വർണയേയും കുഞ്ഞിനേയും ചേർത്ത് പിടിച്ചു. " ഒരുപാട് വേദനിച്ചോ എന്റെ പെണ്ണിന് .. " ദത്തൻ അവളുടെ കാതിനരികിലേക്ക് മുഖം അടുപ്പിച്ച് കൊണ്ട് ചോദിച്ചു. അവൾ ഇല്ലാ എന്ന രീതിയിൽ തലയാട്ടിയതും ദത്തൻ അവളുടെ നെറുകയിൽ ഉമ്മ വച്ചു ഇറുക്കെ പുണർന്നു. " ദത്താ: . " "മ്മ് " " ദത്താ" "എന്താടാ കുഞ്ഞേ " " നമ്മുക്ക് ഉണ്ടല്ലോ " "മ്മ് നമ്മുക്ക് " " നമ്മുക്ക് ഒരു വാവ മതി ട്ടോ " അവൾ പറയുന്നത് കേട്ട് ദത്തൻ നെറ്റി ചുളിച്ചു. " ഞാൻ അന്ന് പറഞ്ഞില്ലേ നമ്മുക്ക് 2 വാവ വേണം എന്ന് . അത് വേണ്ടാന്ന് " " അതെന്താ അങ്ങനെ . രണ്ട് പേര് വേണം എന്ന് നിറക്കായിരുന്നില്ലേ നിർബന്ധം . " " അത് പിന്നെ . നമ്മുക്ക് സ്നേഹിക്കാൻ ഒരാള് മതി. " " അയ്യടി മോളേ . ഇപ്പോ മനസിലായില്ലേ ഇത് നിന്റെ സീരിയലിലെ പോലെ അത്ര എളുപ്പം അല്ലാന്ന്. ഞാൻ അന്നേ പറഞ്ഞതല്ലേ എന്റെ കുട്ടിക്ക് രണ്ടു പേരെയൊന്നും സാധിക്കില്ലാന്ന്. " അത് കേട്ടതും വർണ ഒരു വളിച്ച ചിരി ചിരിച്ചു. ദത്തൻ തന്റെ ജീവനേയും ജീവന്റെ പാതിയേയും ചേർത്ത് പിടിച്ച് കണ്ണടച്ച് കിടന്നു.....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story