എൻ കാതലെ: ഭാഗം 109

enkathale

എഴുത്തുകാരി: അപർണ അരവിന്ദ്‌

"what the hell are you doing here... ഒരു വർക്ക് മര്യാദക്ക് ചെയ്യാൻ കഴിയില്ലെങ്കിൽ മതിയാക്കി പൊക്കോണം. ഇവളോട് മാത്രമല്ല നിങ്ങൾ ആറ് പേരോടും കൂടിയാണ്. നിങ്ങൾ കാരണം ഈ മാസത്തിൽ ഇതും കൂട്ടി രണ്ട് പ്രൊജക്റ്റ് ആണ് കമ്പനിക്ക് മിസ് ആയിരിക്കുന്നത്. നിങ്ങളോടൊന്നും പറഞ്ഞിട്ട് കാര്യമില്ല. " ടേബിളിലെ ഫയൽ താഴേക്ക് വലിച്ചെറിഞ്ഞ് തന്റെ വയറും താങ്ങി ദേഷ്യത്തിൽ പുറത്തേക്കു പോകുന്നവളെ മറ്റുള്ളവർ പേടിയോടെ നോക്കി. " Look guys . ഇത് നിങ്ങളുടെ മാത്രം ഫോൾട്ട് കൊണ്ട് സംഭവിച്ചതാണ്. ഇനി ഇങ്ങനെ സംഭവിക്കരുത് " മറ്റൊരുവൾ ടേബിളിലേക്ക് കൈ കുത്തി ശാന്തമായി പറഞ്ഞ് പുറത്തേക്ക് ഇറങ്ങി പോയി. " എന്റെ ദേവീ മനുഷ്യന്റെ നല്ല ജീവനങ്ങ് പോയി. ഇതെന്താടാ ഹിറ്റ്ലറിന്റെ അനിയത്തിമാരാേ" ഓഫീസിൽ പുതുതായി ജോയിൻ ചെയ്ത ശ്രുതി നെഞ്ചിൽ കൈ വച്ച് പറഞ്ഞു. " നീ വന്നിട്ടല്ലേ ഉള്ളൂ. ഇതിലും വലുത് ഇവിടെ ഉണ്ടായിരിക്കുന്നു. " കൂടെ ഉള്ള മാത്തൻ പറഞ്ഞു. " ആദ്യം പോയ ആ മാഡം കുറച്ച് ടെറർ ആണെന്ന് തോന്നുന്നു. മറ്റേ മാഡം പാവമാ. കണ്ടാൽ തന്നെ അറിയാം "ശ്രുതി " മമ് ബെസ്റ്റ് . ആദ്യം പോയ ആ മുതലിനെക്കാൾ വലുതാ രണ്ടാമത്തേത് . ഇന്ന് മാഡം എന്തോ നല്ല മൂഡിലാണ് അതാ ശാന്തമായി സംസാരിച്ചത് "

" മാഡത്തിനെ പറഞ്ഞിട്ട് കാര്യമില്ല. ഈ മാസം അടുപ്പിച്ച് 2 കോൺട്രേക്റ്റുകൾ കാൻസൽ ആവുക എന്നൊക്കെ പറഞ്ഞാ ആരായാലും ദേഷ്യപ്പെടില്ലേ. അവർ രണ്ടു പേരും ഊണും ഉറക്കവും കളഞ്ഞാ പാലക്കൽ എക്സ്പോർട്ടിങ്ങ് ആന്റ് ഇംപോർട്ടിങ്ങ് ഇന്ന് ഈ നിലയിൽ ഉയർത്തി കൊണ്ടു വന്നത് " നിഷ "അല്ലാ അപ്പോ ഇവരുടെ കുടുബത്തിൽ ആണുങ്ങൾ ഒന്നും ഇല്ലേ ഇതൊക്കെ നോക്കി നടത്താൻ " ശ്രുതി. " മോള് ഇന്നലെ ജോയിൻ ചെയ്തല്ലേ ഉള്ളൂ. അതാ ഇങ്ങനെ പറയുന്നത്. ആ പോയ മുതലുകൾ ആരാ എന്നാ വിചാരം. ആദ്യം ഇവിടെ നിന്നും ദേഷ്യപ്പെട്ട് ഇറങ്ങി പോയ പ്രെഗ്നന്റ് ലേഡി ഇല്ലേ . അത് നമ്മുടെ സിറ്റിയിലെ ധ്രുവതി മൾട്ടി സ്പെഷ്യലിന്റെ ഹോസ്പിറ്റലിന്റെ എം.ഡി ധ്രുവിത് ഡോക്ടറിന്റെ ഭാര്യ പാർവതി . രണ്ടാമത് നീ പറഞ്ഞില്ലേ പാവം മാഡം എന്ന്. അതാണ് ദേവദത്തൻ IPS ന്റെ ഒരേ ഒരു ഭാര്യ വർണ ദേവദത്തൻ . അത്ര പാവം ഒന്നുമല്ല. മാഡത്തിന്റെ വായിലിരിക്കുന്ന ചീത്ത കേട്ടാൽ വല്ല പുഴയിലും ചാടി ചാവാൻ തോന്നും. " " ഇവിടെ ഇരുന്ന് സംസാരിച്ച് സമയം കളയാതെ വന്നേ. ഇനി അടുത്ത പ്രൊജക്റ്റ് എങ്കിലും നന്നായി ചെയ്യണം. " അത് പറഞ്ഞ് മാത്തൻ മീറ്റിങ്ങ് ഹാളിലെ ചെയറിൽ നിന്നും എണീറ്റ് പുറത്തേക്ക് നടന്നു.അവനു പിന്നാലെ ആയി മറ്റുള്ളവരും .

" താൻ വരുന്നില്ലേ ദേവശിലപ" ചെയറിൽ തന്നെ ഇരിക്കുന്നവളെ കണ്ട് ശ്രുതി ചോദിച്ചു. " മമ്" താഴെ വീണ് കിടക്കുന്ന ഫയലുകൾ എടുത്ത് അവൾ എഴുന്നേറ്റു. " താൻ ഇങ്ങനെ വിഷമിക്കാതെടോ. ഇതൊക്കെ ഒരു സ്പോഴ്സ്മാൻ സ്പിരിറ്റിൽ എടുത്താ മതി. താൻ ടീം ലീഡർ ആയ കാരണം ആണ് ഇത്ര വഴക്ക് കേട്ടത്. സാരില്യ വിട്ടേക്ക് "ശ്രുതി അവളുടെ തോളിൽ തട്ടി പറഞ്ഞ് ഒപ്പം പുറത്തേക്ക് നടന്നു. പുറത്തേക്ക് ഇറങ്ങിയ ശിലു എൻട്രൻസ് കടന്നു വരുന്ന ആളെ കണ്ട് ആദ്യം ഒന്ന് ഞെട്ടി ശേഷം ചിരിച്ചു കൊണ്ട് അവിടേക്ക് ഓടി. " എട്ടാ " അവൾ ഓടി വന്ന് ധ്രുവിയേയും ദത്തനേയും കെട്ടിപിടിച്ചു. " നിങ്ങൾ എന്താ ഈ വഴി " ശിലു അത്ഭുതത്തോടെ ചോദിച്ചു. " ഇവർ മാത്രമല്ലാ ഞാനും ഉണ്ട് " പിന്നിലായി വന്ന മനു ചിരിയോടെ പറഞ്ഞു. " മനുവേട്ടനും ഉണ്ടാേ. അപ്പോ അനുമോള് വന്നില്ലേ ." " ഇല്ല. അവൾ നാളത്തെ ഫങ്ങ്ഷനെ വരു. സോങ്ങിന്റെ എഡിറ്റിങ്ങ് ഒന്ന് നോക്കാൻ സ്റ്റുഡിയോയിൽ നിന്നും വിളിച്ചിരുന്നു. അതു കൊണ്ട് വന്നതാ. അപ്പോ ഇവരേയും കൂടെ കൂട്ടി. " " അല്ലാ നമ്മുടെ അയൺ ലേഡികൾ എവിടെ " ധ്രുവി ചിരിയോടെ ചോദിച്ചു. " ആവോ . എനിക്കൊന്നും അറിയില്ല. " "ഇവൾക്ക് ഇന്നും വഴക്കു കേട്ടു കാണും " ദത്തൻ കളിയാക്കി. " അത് പിന്നെ പുതിയ കാര്യം ഒന്നും അല്ലാലോ. എനിക്ക് ധ്രുവിയേട്ടന്റെ ഹോസ്പ്പിറ്റലിൽ എന്തെങ്കിലും ജോലി തരുമോ. എട്ടന്റെ അസിസ്റ്റന്റ് ആയിട്ടായാലും മതി.

ചായ വാങ്ങി കൊണ്ടുവരാനോ , സിറിഞ്ച് എടുത്ത് തരാനോ , പ്രിസ്ക്രിപ്ഷനിൽ പേര് എഴുതി തരാനോ അങ്ങനെ എന്തെങ്കിലും " " ആഹ് ബെസ്റ്റ് ഇനി ഇവൾ കയറാൻ ആ ഹോസ്പിറ്റൽ കൂടിയെ ഉള്ളൂ. ആറ് മാസം മുൻപ് വരെ ഇവൾ ശ്രീയുടേയും നിമ്മിയുടേയും കമ്പനിയിലായിരുന്നു. അവിടെ അവർ വഴക്ക് പറയാ എന്ന് പറഞ്ഞ് ഇവിടേക്ക് ചാടി . ഇപ്പോ ഇവിടേയും വഴക്ക് "ദത്തൻ " പിന്നല്ലാതെ ഇവരെ പോലെ ഏതു സമയവും ജോലി ജോലി എന്ന് പറഞ്ഞ് നടക്കാൻ പറ്റുമോ . നോക്കിക്കോ നാളെ കഴിഞ്ഞാ ഞാൻ ഒരു സെലിബ്രിറ്റിയാ . എനിക്ക് ഇനി നിങ്ങളുടെ ജോലിയൊന്നും വേണ്ടാ " " എട്ടന്റെ കുട്ടി എന്നും ഇത് തന്നെ പറയണം ട്ടോ " " നിങ്ങളെ പോലെ വെറുതെ നടക്കാൻ എനിക്ക് സമയമില്ലാ . ഞാൻ പോയി എന്റെ വർക്ക് നോക്കട്ടെ " ശിലു പുഛത്തോടെ പറഞ്ഞു. അത് കേട്ട് ധ്രുവിയും ദത്തനും മനുവും അകത്തേക്ക് നടന്നു. " ദേ . ദേവശി... ശില്പ .. ഇത് നിന്റെ എ.. ട്ടൻ മാരാണോ " അവർ പോയതും ഇതെല്ലാം കണ്ട് നിൽക്കുന്ന ശ്രുതി ചോദിച്ചു. " ആഹ് അതെ " " അപ്പോ വർണ മാഡവും പാർവതി മാഡവും " " എന്റെ സിസ്റ്റേഴ്സ് .. " " എന്റെ ദേവി. ഞാൻ ഇതൊന്നും അറിഞ്ഞില്ല. ഒന്നും അറിയാതെയാ ഞാൻ അവരെ കുറിച്ച് കുറ്റം പറഞ്ഞത്. അവരോട് പറയല്ലേ പ്ലീസ് " " എയ് ശ്രുതി താൻ ഇങ്ങനെ പേടിക്കാതെടോ. ഞാൻ ആരോടും പറയില്ല. പിന്നെ ഈ മാഡങ്ങളുടെ പട്ടി ഷോ ഇവിടെ മാത്രമേ ഉള്ളൂ. വീട്ടിൽ വച്ച് ഈ ശിലുവിനെ കാണുമ്പോൾ രണ്ടിന്റെയും മുട്ട് വിറക്കും. എന്നെ അത്രക്കും പേടിയാ "

" ആണോ .. ശരിക്കും " "പിന്നല്ലാതെ . വാ . നമ്മുക്ക് കാമ്പിനിലേക്ക് പോകാം " ശിലു അവളെയും കൂട്ടി പോയി. * MBA കഴിഞ്ഞതും ദത്തൻ വർണയെ നേരെ ഓഫീസ് വർക്കിലേക്ക് കയറ്റി. മോളെ നോക്കണം എന്നൊക്കെ പറഞ്ഞ് വർണ ഒഴിവാക്കാൻ ശ്രമിച്ചു എങ്കിലും ദത്തൻ അതിന് സമ്മതിച്ചില്ല. വീട്ടിൽ മോളേ നോക്കാൻ അമ്മയും അമ്മായിയും ചെറിയമ്മയും ഉള്ളതിനാൽ ആ ടെൻഷൻ ദത്തനും ഉണ്ടായിരുന്നില്ല. കോഴ്സ് കംപ്ലീറ്റ് ചെയ്യ്ത് വർണ പാർവതിയുടെ ഓഫീസിൽ കയറിയപ്പോൾ ശീലു നേരെ ശ്രീയുടെ ഓഫീസിലാണ് കയറിയത്. വർണയുടെ കഴിവു കൊണ്ടും ദത്തന്റെ സപ്പോർട്ടു കൊണ്ടും വളരെ കുറഞ്ഞ കാലം കൊണ്ട് കമ്പനി കാര്യങ്ങൾ അവൾ പഠിച്ചെടുത്തു. ഇപ്പോ പാലക്കൽ ഗ്രൂപ്പിന്റെ ഇംപോർട്ടിങ്ങ് സെക്ഷൻ ഹെഡ് വർണയും എക്സ്പോർട്ടിങ്ങ് ഹെഡ് പാർവതിയും ആണ്. അവരുടെ കഴിവ് കൊണ്ട് പാലക്കൽ ഗ്രൂപ്പ് ദിനംപ്രതി വളർന്നുകൊണ്ടിരുന്നു. അനുവിന്റെയും മനുവിന്റെയും കല്യാണം കഴിഞ്ഞ മാസമാണ് കഴിഞ്ഞത്. അതുപോലെ വർണയുടെ ഡെലിവറി കഴിഞ്ഞുള്ള മുഹൂർത്തത്തിൽ ശ്രീയുടേയും നിമ്മിയുടേയും വിവാഹം കഴിഞ്ഞു. ആമിക്കും പാർത്ഥിക്കും മോനാണ് ജനിച്ചത്. പേര് ആര്യൻ. ഇപ്പോ ഒരു വയസ് കഴിഞ്ഞു. ഭദ്ര സിവിൽ സർവ്വീസ് എക്സാം എഴുതി. അവളുടെ സ്വപ്നം പോലെ ശ്രീഭദ്ര മഹാദേവൻ IAS ആയി. ആൾ ഇപ്പോ ആസാമില്ലാണ്. ഒപ്പം കൂടെ ട്രെനിങ്ങിനുണ്ടായിരുന്ന ശ്രീനീഷ് എന്ന ഒരാളുമായി അവൾ ഇഷ്ടത്തിലായിരുന്നു.

അത് കണ്ട് പിടിച്ചതും വർണ തന്നെയാണ്. അതോടെ ജോലി കിട്ടി മൂന്നാം മാസം രണ്ടു പേരുടേയും എൻഗേജ്മെന്റ് നടത്തി. ദത്തന്റെയും വർണയുടേയും മോൾക്ക് ഒന്നര വയസ് കഴിഞ്ഞു. വർണയെ പോലെ ഒരു കുട്ടി കുറുമ്പി. രണ്ട് വയസ് ആയിട്ടിലെങ്കിൽ പോലും 20 വയസിന്റെ സംസാരമാണ്. ഇത്രയും ചെറുപ്പത്തിൽ കുഞ്ഞ് ഇത്രയും നന്നായി സംസാരിക്കുന്നത് എല്ലാവർക്കും ഒരു അത്ഭുതമായിരുന്നു. കൂടുതൽ ആളുകൾ ഉള്ള വീട്ടിലെ കുട്ടികൾ പെട്ടെന്ന് സംസാരിക്കാൻ തുടങ്ങും എന്ന് കേട്ടിട്ടുണ്ട്. അതിനെക്കാൾ ഉപരി വർണയും ശിലുവും അല്ലേ കൂടെ ഉള്ളത്. അപ്പോ കുഞ്ഞ് സംസാരിക്കാൻ തുടങ്ങിയില്ലെങ്കിലാണ് അത്ഭുതം. * ധ്രുവി നേരെ ചെന്നത് പാർവതിയുടെ ക്യാമ്പിനിലേക്കാണ്. വിൻന്റോയുടെ അരികിൽ പുറത്തേക്ക് നോക്കി നിൽക്കുന്ന പാർവതിയെ അവൻ പിന്നിൽ നിന്നു കെട്ടിപിടിച്ചു. " വാവേ " അവളുടെ കാതിലായി വിളിച്ചു എങ്കിലും പാർവതി കേൾക്കാത്ത ഭാവത്തിൽ നിന്നു. " പിണക്കത്തിലാണോ .." അവൻ വീണ്ടും ചോദിച്ചു എങ്കിലും പാർവതി അവന്റെ കൈ തട്ടി മാറ്റി ചെയറിൽ വന്ന് ഇരുന്നു. " എന്നോടുള്ള ദേഷ്യം നീ എന്തിനാ വെറുതെ ഇവിടത്തെ പാവം സ്റ്റാഫുകളോട് തീർക്കുന്നേ പാറു. ആ ശിലുവൊക്കെ ആകെ പേടിച്ചു വിറച്ചാ നടക്കുന്നേ " അത് കേട്ട് പാർവതി അവനെ നോക്കി പേടിപ്പിച്ചു. " എന്തിനാ ഇപ്പോ ഇങ്ങോട്ട് എഴുന്നള്ളിയത് . എനിക്ക് ആരെയും കാണണ്ടാ " പാർവതി മുഖം തിരിച്ച് പറഞ്ഞു. " അതിന് ആരാ പറഞ്ഞേ ഞാൻ നിന്നെ കാണാൻ വന്നതാണെന്ന് .

ഞാൻ എന്റെ പൊന്നിനെ കാണാൻ വന്നതാ" അത് പറഞ്ഞ് ധ്രുവി അവളുടെ മുന്നിലായി മുട്ടുകുത്തി ഇരുന്ന് അവളുടെ വയറിൽ നിന്നും സാരി അല്പം മാറ്റി. പാർവതിക്ക് ഇത് അഞ്ചാം മാസം ആണ്. " പപ്പടെ പൊന്നൂട്ടി . നിന്റെ അമ്മ രാവിലെ മാമു കഴിച്ചോ. പപ്പേടേ പൊന്നിന് വിശക്കുന്നുണ്ടോ " ധ്രുവി തന്റെ വയറിലേക്ക് മുഖം ചേർത്ത് കൊണ്ട് പറഞ്ഞതും പാർവതിക്ക് ചിരി വന്ന് പോയിരുന്നു. "ഓഹ്..ഇങ്ങനെ ചിരിക്കല്ലേ പെണ്ണേ " ധ്രുവി നെഞ്ചിൽ കൈ വച്ച് പറഞ്ഞ് താഴേ നിന്നു എണീറ്റു. " സോറി ഡാ . ഹോസ്പിറ്റലിൽ നിന്നും ഒരു എമർജൻസി കോൾ വന്നതു കൊണ്ടാ രാത്രി പോയത്. നീ ഉറങ്ങുന്നത് കണ്ട് ഉണർത്താൻ തോന്നിയില്ലാ. അതാ വിളിക്കാഞ്ഞത്. എനിക്കറിഞ്ഞൂടെ എന്നെ കാണാതെ എന്റെ പെണ്ണ് സങ്കടപ്പെടും എന്ന് അതല്ലേ ഞാൻ ഓടി വന്നത് " അവളുടെ നെറ്റിയിൽ ഉമ്മ വച്ച് ധ്രുവി പറഞ്ഞതും പാർവതിയുടെ പിണക്കം നിമിഷ നേരം കൊണ്ട് ഇല്ലാതെയായിരുന്നു. * ദത്തൻ ശബ്ദമുണ്ടാക്കാതെ വർണയുടെ ക്യാമ്പിൽ തുറന്ന് അകത്ത് കയറി. അവൾ ചെയറിലേക്ക് തല ചാരി വച്ച് കണ്ണടച്ച് കിടക്കുകയാണ്. ദത്തൻ കള്ള ചിരിയോടെ അവളുടെ പിന്നിൽ വന്ന് നിന്ന് അവളുടെ നെറ്റിയിലായി ചുണ്ടുകൾ അമർത്തി. തന്റെ പ്രിയപ്പെട്ടവന്റെ സാമിപ്യം അറിഞ്ഞതും വർണ പുഞ്ചിരിയോടെ കണ്ണുകൾ തുറന്ന് ചെയറിൽ നിന്നും എണീറ്റു. "ജോലി ചെയ്ത് എന്റെ പെണ്ണ് ക്ഷീണിച്ച് ഉറങ്ങിയോ ..." വർണ ഇരുന്നിരുന്ന ചെയറിലേക്ക് ദത്തൻ ഇരുന്നു. " ക്ഷീണിച്ചെങ്കിൽ " അവൾ കൈൾ കെട്ടി ടേബിളിലേക്ക് ചാരി നിന്നു.

" ഞാൻ ക്ഷീണം മാറ്റി തരാം" അത് പറഞ്ഞ് ദത്തൻ അവളെ തന്റെ മടിയിലേക്ക് പിടിച്ചിരുത്തി. " ദത്താ വേണ്ടാ ട്ടോ . ആരെങ്കിലും കണ്ടു കൊണ്ട് വരും" അവന്റെ കൈയ്യിൽ കിടന്ന് വർണ കുതറി. " ഇവിടേക്ക് ഇപ്പോ ആരും വരില്ലാ " അത് പറഞ്ഞ് അവളുടെ തോളിൽ താടി കുത്തി ദത്തൻ ഇരുന്നു. "ആ കുട്ടി പിശാശ് എവിടെ " " ഡീ എന്റെ കൊച്ചിനെ പറഞ്ഞാലുണ്ടല്ലോ " " കൊച്ചല്ലാ ഒച്ചാ . രാവിലെ അവളെ കുളിപ്പിക്കുമ്പോൾ എന്റെ കയ്യിൽ കടിച്ച കടി കണ്ടില്ലേ " അവൾ കയ്യിലെ പാടിലേക്ക് ചൂണ്ടി. " അത് പിന്നെ അമ്മയുടെ സ്വഭാവം അല്ലേ മോൾക്ക് കിട്ടു. നിനക്ക് കുളിക്കാൻ മടിയല്ലെടി കള്ളി. എന്റെ കഷ്ടകാലത്തിന് എന്റെ കൊച്ചിനും ആ സ്വഭാവം കിട്ടി..." " അല്ലെങ്കിലും എനിക്കറിയാം അവസാനം സുമിത്ര ചേച്ചിടെ അവസ്ഥ തന്നെ എനി ... " " എന്റെ പൊന്നോ ഞാൻ ഒന്നും പറഞ്ഞിട്ടും ഇല്ലാ . നീ ഒന്നും കേട്ടിട്ടും ഇല്ല. ഈ കമ്പനിയുടെ ഉത്തരവാദിത്തങ്ങൾ എറ്റെടുക്കുമ്പോഴേങ്കിലും ഈ സ്വഭാവം മാറും എന്ന് കരുതി. പക്ഷേ ഇത് പഴയതിനെക്കാൾ അപ്പുറം ആയി. " അത് കേട്ടതും വർണ പിണങ്ങി കൊണ്ട് അവന്റെ മടിയിൽ നിന്നും എണീക്കാൻ നിന്നതും ദത്തൻ അവളുടെ ഇടുപ്പിലൂടെ ചുറ്റി പിടിച്ച് വീണ്ടും മടിയിലേക്ക് ഇരുത്തി. " എന്റെ കുട്ടി പിണങ്ങിയോ . ദത്തൻ ഒരു തമാശ പറഞ്ഞതല്ലേ . കാലം എത്ര കഴിഞ്ഞാലും ഈ കുഞ്ഞി പെണ്ണിനേയാ ദത്തന് ഇഷ്ടം" അവളുടെ പിൻകഴുത്തിൽ മുഖം ചേർത്ത് ദത്തൻ പറഞ്ഞതും വാതിൽ തുറന്ന് അകത്തേക്ക് ആരോ വന്നതും ഒരുമിച്ചാണ്.

ധ്രുവിയേയും പാർവതിയേയും കണ്ട് വർണ അവന്റെ മടിയിൽ നിന്നും ചാടി എണീറ്റു. " You continue... ഞാൻ ഇവളെ വീട്ടിലേക്ക് കൊണ്ടു പോകുകയാ . അത് പറയാൻ വന്നതാ." ധ്രുവി ചിരി അടക്കി പിടിച്ച് പറഞ്ഞു. " പാലക്കലേക്ക് ആണോ " ദത്തൻ പതർച്ച മറച്ചു വച്ചു കൊണ്ട് ചോദിച്ചു. " അതെ . നീ വരുന്നുണ്ടോ " " ആഹ്. നിങ്ങൾ നടന്നോ . ഞാൻ ഇപ്പോ വരാം " ദത്തൻ പറഞ്ഞതും പാർവതിയും ധ്രുവിയും പുറത്തേക്ക് പോയി. " എന്നാ ഞാൻ ഇറങ്ങട്ടെ കുഞ്ഞേ . എന്റെ കൊച്ച് എന്നെ കാത്ത് അവിടെ ഇരിക്കുന്നുണ്ടാകും. മിട്ടായി വാങ്ങിയിട്ട് വരാം എന്ന് പറഞ്ഞാ ഞാൻ വീട്ടിൽ നിന്നും ഇറങ്ങിയത് " " എന്നാ നീ ഇപ്പോ പോവണ്ട. അവൾ കുറച്ച് നേരം അവിടെ കാത്ത് ഇരിക്കട്ടെ " " ഡീ ... ശരിക്കും അത് നിന്റെ കുഞ്ഞ് അല്ലേ. സാധാരണ അമ്മമാർക്ക് കുഞ്ഞിനോട് ഒരു സോഫ് കോണറോക്കെ കാണും. ഇത് നിങ്ങൾ തമ്മിൽ കണ്ടാ കീരിയും പാമ്പും ആണല്ലോ. " " ഓഹ് പിന്നെ . ഇങ്ങോട്ട് സ്നേഹം കാണിച്ചാലേ അങ്ങോട്ടും സ്നേഹം കാണു. ഇത് അവൾക്ക് പാലിന് മാത്രം എന്നെ മതി" "നിന്നോട് തർക്കിക്കാൻ ഞാൻ ഇല്ല. എന്നാ ഞാൻ ഇറങ്ങാ " അത് പറഞ്ഞ് പുറത്തേക്ക് നടന്ന് ദത്തൻ തിരികെ വന്ന് അവളുടെ ചുണ്ടിൽ അമർത്തി ചുംബിച്ച് തിരികെ നടന്നു. കാര്യം തമ്മിൽ എത് സമയവും അടിയും വഴക്കും ആണെങ്കിലും മോൾക്ക് വർണാ എന്ന് വച്ചാൽ ജീവനാണ്. ദത്തനെ കാണാതെയും മോൾ ഇരിക്കും പക്ഷേ വർണ ഓഫീസിൽ നിന്നും വരാൻ കുറച്ച് വൈകിയാൽ മതി അപ്പോ തുടങ്ങും കരച്ചിൽ .

ആ അമ്മക്കും മോൾക്കും ഇടയിൽ സ്നേഹം എന്ന് പറഞ്ഞാൽ വഴക്കാണ്. ചില സമയങ്ങളിൽ വർണ മോളേക്കാൾ ചെറിയതാവും . * " അഛേ അമ്മ എന്താ ബരാത്തെ " കുഞ്ഞുടുപ്പിട്ട ദത്തു മോൾ കെയ്യിലെ ചെടിയിലെ പൂ പിടിച്ച് വലിച്ച് കൊണ്ട് ചോദിച്ചു. " അമ്മ വരാറാവുന്നേ ഉള്ളൂടാ കണ്ണാ " ദത്തൻ കുഞ്ഞിന്റെ കൈയ്യിലെ ചെടി മണ്ണിലേക്ക് കുഴിച്ചിട്ടു കൊണ്ട് പറഞ്ഞു. വൈകുന്നേരം ഗാർഡനിൽ ചെടികൾ വക്കുകയാണ് ദത്തനും മോളും. ദത്തനാണ് ചെടികൾ വക്കുന്നത് എങ്കിലും കുഞ്ഞുടുപ്പും ഇട് പാദസരം കിലുക്കി ദത്തു മോൾ ദത്തന്റെ ഒപ്പം തന്നെ ഉണ്ട് . " അച്ചേ പാമ്പി ... രശിച്ച് അച്ചേ ..ന്നെ പാമ്പി കടിച്ചും അച്ചേ ..." മണ്ണിരയെ കണ്ട് ദത്തു മോൾ ഓടി വന്ന് ദത്തന്റെ കാലിൽ ചുറ്റി പിടിച്ചു. " എന്റെ പൊട്ടാപ്പി അത് പാമ്പി അല്ലടാ . മണ്ണിരയാ " " അല്ലാ അച്ചേ പാമ്പിയാ. ന്നേ എടുക്കച്ചേ ... ന്നിച്ച് ന്റെ അമ്മേനേ കാണണം. അമ്മയോട് ബരാൻ പറ ..." അവന്റെ കാലിൽ ചുറ്റി പിടിച്ച് കുഞ്ഞ് കരയാൻ തുടങ്ങിയതും ദത്തൻ അവളെ എടുത്തു. " അച്ചേടേ ദത്തൂട്ടി കരയല്ലേ . ഞാനില്ലേ കൂടെ " അവളുടെ കുഞ്ഞി കണ്ണുകൾ തുടച്ച് നെഞ്ചിലേക്ക് ചേർത്ത് പിടിച്ച് പുറത്ത് കൊട്ടി കൊടുത്തു. അതെ സമയം തന്നെ വർണയുടെ കാർ മുറ്റത്ത് വന്ന് നിന്നു . കുഞ്ഞിന്റെ കരച്ചിൽ കേട്ടതും വർണയുടെ നെഞ്ചോന്ന് പിടഞ്ഞു. അവൾ കാറിൽ നിന്നും ഓടി ഇറങ്ങി. വർണയെ കണ്ടതും കുഞ്ഞ് ദത്തന്റെ കയ്യിൽ നിന്നും അവളുടെ മേലേക്ക് ചാടി . അവളുടെ കഴുത്തിലൂടെ കൈ ചുറ്റി പിടിച്ച് നെഞ്ചിലേക്ക് പറ്റി ചേർന്നു.

" എന്തിനാടാ കരഞ്ഞേ . അമ്മേടെ കുട്ടിക്ക് എന്താ പറ്റിയത് "കുഞ്ഞിന്റെ പുറത്ത് തട്ടി വർണ ആവലാധിയോടെ ചോദിച്ചു. " എന്നേ പാമ്പി കടിച്ചാൻ ബന്നു അമ്മേ" " ഈ കൊച്ചിനെ കൊണ്ട് ഞാൻ തോറ്റു. അത് പാമ്പ് അല്ലാ . മണ്ണിരയായിരുന്നു. "ദത്തൻ " സാരില്യാട്ടോ . വാ നമ്മുക്ക് അകത്തേക്ക് പോവാം . എന്നിട്ട് മണ്ണായ ഈ ഉടുപ്പ് മാറ്റി കുളിച്ച് ചുന്ദരി കുട്ടിയാവാം" "ബേണ്ടാ ന്നിച്ച് കുളിച്ചണ്ടാ . ന്നിക്ക് എന്റെ അച്ചേനേ മതിയെ " വർണയുടെ മേൽ നിന്നും മോൾ ദത്തന്റെ മേലേക്ക് തന്നെ ചാടി . "ഡീ ഇങ്ങോട്ട് വാടി. നിന്റെ മേല് അപ്പടി ചളിയാ . "വർണ " ഇല്ലാ ബരില്ലാ " " ദത്തുട്ടി .. അമ്മടെ കൂടെ പോയിട്ട് കുളിക്ക് " " ഇല്ലാ " അത് പറഞ്ഞ് കുഞ്ഞ് കുതറി താഴേക്ക് ഊർന്നിറങ്ങി അകത്തേക്ക് ഓടി. " നിക്കടി അവിടെ " പിന്നാലെ വർണയും " പതുക്കെ ഓട് കുഞ്ഞേ തട്ടി വീഴണ്ടാ " ദത്തൻ എപ്പോഴത്തെയും പോലെ പിന്നിൽ നിന്നും വിളിച്ചു പറഞ്ഞു. " അയ്യടാ ഒരു കുഞ്ഞ് . കല്യാണം കഴിഞ്ഞ് ഒരു കുട്ടിയായി എന്നിട്ടും ഈ വിളി നിർത്താറായില്ലേ. അല്ലാ ഞാൻ ആരോടാ ഈ പറയുന്നേ. സ്വന്തം ഭാര്യക്കും കുഞ്ഞിനും സ്വന്തം പേരിട്ട് വിളിക്കുന്ന ആള് അല്ലേ " ധ്രുവി ദത്തനെ കളിയാക്കി. " മോനേ ധ്രുവി എന്നെ കൊണ്ട് കൂടുതൽ ഒന്നും പറയിപ്പിക്കല്ലേ " " ധ്രുവിയേട്ടാ .... എട്ടനെ ദാ എട്ടന്റെ വാവ വിളിക്കുന്നു " ശിലു ഉമ്മറത്ത് വന്ന് വിളിച്ചു പറഞ്ഞു.

"ശ്ശേ...'' ധ്രുവി വളിച്ച ചിരിയോടെ ദത്തനെ നോക്കി. " അതാ അവിടെ വാവ വിളിക്കുന്നു. വാവടെ ധ്രുവിയേട്ടൻ വേഗം ചെല്ല്. "ദത്തൻ തിരിച്ച് കളിയാക്കി. " ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ടേ ഉള്ളു . കുട്ടി ആയിട്ടില്ല. അതോണ്ട് അങ്ങനെ വിളിക്കാം " " പിന്നെ അവളുടെ വയറ്റിൽ കിടക്കുന്നതോ " " അത് അകത്ത് അല്ലേ . പുറത്തേക്ക് വന്നിട്ടില്ലാലോ അത് വരെ വിളിക്കാം " " ധ്രുവി" അപ്പോഴേക്കും അകത്ത് നിന്നും പാർവതിയുടെ വിളി വന്നിരുന്നു. " ദാ വരുന്നു വാവേ " ദത്തനെ ഒന്ന് നോക്കിയ ശേഷം ധ്രുവി അകത്തേക്ക് ഓടി . * നാളത്തെ ഫങ്ങ്ഷനോടനുബന്ധിച്ച് തറവാട്ടിൽ എല്ലാവരും ഉണ്ടായിരുന്നു. ആര്യനും ലക്ഷും തമ്മിൽ നല്ല കൂട്ടാണ്. എന്നാൽ ദത്തു മോൾ ശിലുവുമായാണ് കൂടുതൽ കൂട്ട്. ശിലു ഓഫീസിൽ നിന്നും വന്നാൽ ശിലുമ്മ എന്ന വിളിച്ച് അവളുടെ പിന്നാലെ തന്നെ മോൾ ഉണ്ടാകും. രാത്രി ഭക്ഷണം കഴിച്ച് കഴിഞ്ഞതും വർണ ക്ഷീണം കൊണ്ട് നേരത്തെ തന്നെ കിടന്നു. അച്ഛനും മകളും പാതിരാത്രി ആയാലും കളിച്ചു കൊണ്ടിരിക്കും. നാളത്തെ ഫങ്ങ്ഷനുമായി ബന്ധപ്പെട്ട് ദത്തൻ ഒരാഴ്ച്ച ലീവാണ്. അവൻ കുഞ്ഞിനെ തോളത്തിട്ട് ഉറക്കി. ശേഷം ബെഡിൽ വർണയുടെ അരികിലായി കിടത്തി തലയണ തടസം വച്ചു. അവൻ ടവലും എടുത്ത് കുളിക്കാൻ കയറി. കുളി കഴിഞ്ഞ് ഇറങ്ങിയ ദത്തൻ കാണുന്നത് ബെഡിലിരുന്ന് കരയുന്ന വർണയേയും കുഞ്ഞിനെയും ആണ്. " എന്താടാ കരയുന്നേ. എന്താ പറ്റിയത് "ദത്തൻ ടെൻഷനോടെ രണ്ടു പേരെയും നോക്കി. " അമ്മ എന്നെ അടിച്ചു അച്ചേ " "ഇവൾ എന്റെ കയ്യിൽ കടിച്ചു ദത്താ" "നീ എന്തിനാ കുഞ്ഞിനെ ഉണർത്തിയത്. ഞാൻ ഇവളെ ഉറക്കി കിടത്തിയിട്ട് അല്ലേ കുളിക്കാൻ പോയത്. "ദത്തൻ കുഞ്ഞിനെ എടുത്ത് മാറോട് ചേർത്തു.

" ഞാനല്ലാ. ഈ കുട്ടി പിശാശാ എന്നെ ഉണർത്തിയത് " " ദത്തുട്ടി " ദത്തൻ നെഞ്ചിൽ കിടക്കുന്ന കുഞ്ഞിനെ നീട്ടി വിളിച്ചു. " എനിച്ച് ശങ്കടം ബന്നു അച്ചേ . അച്ഛ പോയപ്പോൾ ഞാൻ ഒറക്കം എന്നീച്ചു. അപ്പോ അമ്മ കിടന്ന് ഒറങ്ങാ . ന്റെ അമ്മയല്ലേ അപ്പോ ഞാൻ ഒറങ്ങാതെ ഒറങ്ങാൻ പാടുമോ " " അമ്മക്ക് വയ്യാത്തത് കൊണ്ടല്ലേടാ കണ്ണാ . "ദത്തൻ കുഞ്ഞിനോടായി പറഞ്ഞു. " കണ്ണനല്ലാ . കള്ളിയാ ഇവൾ. പെരും കള്ളി. എന്റെ കൈ കടിച്ച് വച്ചിരിക്കുന്നത് കണ്ടില്ലേ. നിനക്ക് കുറച്ച് കൂടുന്നുണ്ട് . ദത്താ അവളെ താഴേ ഇറക്ക്. ഒറ്റക്ക് കിടന്നുറങ്ങി പഠിക്കട്ടെ " വർണക്ക് ആകെ ദേഷ്യം വന്നിരുന്നു. " ഇല്ലാ . ഇത് എന്റെ അച്ഛയാ . ഞാൻ ഇറങ്ങില്ല "കുഞ്ഞ് വാശിയോടെ ദത്തന്റെ കഴുത്തിലൂടെ ചുറ്റി പിടിച്ചു. " നീ വെറുതെ കിണുങ്ങല്ലേ . മര്യാദക്ക് കിടന്ന് ഉറങ്ങാൻ നോക്ക്. ദത്താ അവളുടെ വാശിക്ക് നിൽക്കണ്ടാ." അത് കേട്ട് മോള് കരയാൻ തുടങ്ങി. " അച്ചേടെ പൊന്ന് ഉറങ്ങിക്കോ" ദത്തൻ കുഞ്ഞിന്റെ പുറത്ത് തട്ടി അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി. പക്ഷേ ആര് ഉറങ്ങാൻ . അവൾ ദത്തന്റെ കഴുത്തിലെ മാല പിടിച്ച് കളിക്കുന്ന തിരക്കിൽ ആണ്. " ദത്തുട്ടി വാ. അമ്മ പാല് തരാം " അത് പറഞ്ഞ് വർണ കുഞ്ഞിനെ വാങ്ങിച്ച് ബെഡിൽ വന്നിരുന്നു. അതോടെ അത്ര നേരം വാശി പിടിച്ചിരുന്ന കുഞ്ഞ് പാല് കുടിച്ച് വർണയുടെ കയ്യിൽ കിടന്ന് ഉറങ്ങി.

ഡ്രസ് മാറി വന്ന ദത്തൻ വർണയുടെ കയ്യിൽ ഉള്ള കുഞ്ഞിനെ വാങ്ങി തോട്ടിലിൽ കിടത്തി. " ഉറങ്ങുന്നില്ലേ കുഞ്ഞേ " ദത്തൻ ബെഡിലേക്ക് കിടന്നു കൊണ്ട് ചോദിച്ചു. " ആ പെണ്ണ് കരഞ്ഞ് കരഞ്ഞ് മനുഷ്യന്റെ ഉറക്കം കളഞ്ഞു " വർണ ബെഡ് റെസ്റ്റിൽ ചാരി ഇരുന്ന് കൊണ്ട് പറഞ്ഞു. " ഉറക്കം വരാൻ എന്റെ കയ്യിൽ ഒരു ഐഡിയ ഉണ്ട് " അവൻ ഗൗരവത്തിൽ പറഞ്ഞു. " എന്ത് ഐഡിയ " " അത് പറയാൻ പറ്റില്ല. പ്രവർത്തിച്ച് കാണിക്കാം " അത് പറഞ്ഞ് ദത്തൻ അവളെ ബെഡിലേക്ക് വലിച്ചിട്ടു. " ദത്താ വേണ്ടാ ട്ടോ " " എന്ത് വേണ്ടാ എന്ന് " ദത്തൻ അവൾക്ക് മീതെ കൈകൾ കുത്തി നിന്നു. " അത് നീ .." വർണ പറഞ്ഞ് പൂർത്തിയാക്കും മുൻപേ ദത്തൻ അവളുടെ ചുണ്ടുകളെ നുകർന്നെടുത്തിരുന്നു. ചുംബനങ്ങളാൽ അവളിലെ പെണ്ണിനെ ഉണർത്തിയെടുത്ത് അവൻ അവളിൽ പടർന്ന് കയറി. രാത്രിയുടെ എതോ യാമത്തിൽ അവളിലേക്ക് ആഴ്ന്നിറങ്ങിയ അവൻ തളർച്ചയോടെ ബെഡിലേക്ക് വീണു. " ദത്താ" " എന്താടാ കുഞ്ഞേ "

" നിന്റെ സ്നേഹം എന്നെങ്കിലും കുറയുമോ " ദത്തൻ അതിനു മറുപടി പറയാതെ അവളുടെ കഴുത്തിലേക്ക് മുഖം ചേർത്ത് നഗ്നമായ മാറിൽ ചേർന്നു കിടക്കുന്ന തന്റെ ആലില താലി കടിച്ചെടുത്ത് അവളുടെ ചുണ്ടിനു മുകളിലായി വച്ചു. ശേഷം അതിലായി അമർത്തി ചുംബിച്ചു. ശേഷം അവളുടെ മുഖമാകെ ചുംബനങ്ങളാൽ മൂടി. " ഈ ദത്തന്റെ ശ്വാസം പോലും നീയല്ലേ പെണ്ണേ . ഓരോ നിമിഷവും നിന്നോടുള്ള സ്നേഹം കൂടുന്നതല്ലാതെ ഒരു തരി പോലും കുറയില്ല. ഈ ജന്മത്തിൽ മാത്രമല്ല. ഇനിയുള്ള എല്ലാ ജന്മത്തിലും ഈ ദത്തന്റെ ജീവന്റെയും ആത്മാവിന്റെയും ശരീരത്തിന്റെയും പാതി ഈ കുഞ്ഞിപ്പെണ്ണ് മാത്രമായിരിക്കും " വർണയെ തന്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ച് ദത്തൻ പതിയെ ഉറങ്ങി. ഒപ്പം വർണയും.....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story