എൻ കാതലെ: ഭാഗം 110 | അവസാനിച്ചു

enkathale

എഴുത്തുകാരി: അപർണ അരവിന്ദ്‌

" എണീക്ക് മനുഷ്യാ " " എന്താടി " " കുഞ്ഞ് ഉറങ്ങുന്നില്ല " " അതിന് ഞാൻ എന്താ ചെയ്യാ " " ഇത്രയും നേരം ഞാൻ എടുത്ത് നടന്നില്ലേ . ഇനി എട്ടൻ കുറച്ച് നേരം നോക്ക്" " ഇത് കുറച്ച് കഷ്ടമാണ് ട്ടോ മിക. പകല് മുഴുവൻ ഡ്യൂട്ടി . രാത്രിയാണെങ്കിൽ കുഞ്ഞിനെ എടുത്ത് നടക്കണം " " ആഹാ . മോന് മാത്രമല്ലാ ഈ ഡ്യൂട്ടി . എനിക്ക് ഉണ്ടായിരുന്നു. " ആമി ഇടുപ്പിൽ കൈ കുത്തി നിന്ന് പറഞ്ഞു. പാർത്ഥി ബെഡിൽ നിന്നും എണീറ്റു. സമയം ഒരു മണിയായി. അവൻ ആമിയുടെ കയ്യിൽ നിന്നും കുഞ്ഞിനെ വാങ്ങി. " അച്ഛടെ പൊന്ന് എന്താടാ ഉറങ്ങാത്തത് . ഇത് കഷ്ടം ആണുട്ടോ . " പാർത്ഥി കുഞ്ഞിനേയും എടുത്ത് കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും നടന്നു. ആമിക്ക് PSC എഴുതി അടുത്തുള്ള വില്ലേജ് ഓഫീസിൽ ജോലി കിട്ടി.

പകൽ സമയം കുഞ്ഞിന്റെ കാര്യങ്ങൾ നോക്കുന്നത് ദർശനയാണ്. പിന്നെ ലക്ഷ് മോനോടൊപ്പം കളിച്ചു നടക്കുന്ന കാരണം ആര്യനെ കൊണ്ട് പകൽ സമയം ബുദ്ധിമുട്ടില്ല. പക്ഷേ രാത്രി ആൾക്ക് തീരെ ഉറക്കം ഇല്ല. വെളുക്കുന്ന വരെ പാർത്ഥിയും ആമിയും മാറി മാറി എടുത്ത് നടക്കണം. കുറച്ച് നേരം ആയിട്ടും പാർത്ഥിയുടെ അനക്കം കേൾക്കാതെ ആമി തല വഴി പുതപ്പ് മാറ്റി. " കുഞ്ഞെവിടെ " ഡോർ ചാരി അകത്തേക്ക് വരുന്ന പാർത്ഥിയെ കണ്ട് ആമി ചോദിച്ചു. " അതിനെ ഞാൻ കൊടുത്തു " " എന്ത് " ആമി ബെഡിൽ നിന്നും ചാടി എണീറ്റു. " അവിടെ രാഗേട്ടന്റെ അടുത്ത് ഉണ്ട്. ഞാൻ പുറത്തെ വരാന്തയിലൂടെ കുഞ്ഞിനെ എടുത്ത് നടക്കുന്നത് കണ്ടപ്പോൾ രാഗേട്ടൻ വാങ്ങി കൊണ്ടുപോയി. " അത് പറഞ്ഞ് പാർത്ഥി ബെഡിലേക്ക് കിടന്നു. പിന്നീട് എന്തുകൊണ്ടോ രണ്ട് പേർക്കും ഉറക്കം വന്നില്ല.

അവസാനം പാർത്ഥി രാഗിന്റെ റൂമിലേക്ക് നടന്നു. അവിടെ ആള് നല്ല ഉറക്കത്തിലാണ്. ദർശന കുഞ്ഞ് അവിടെ കിടന്നോട്ടെ എന്ന് പറഞ്ഞു എങ്കിലും പാർത്ഥി കുഞ്ഞിനേയും എടുത്ത് റൂമിലേക്ക് വന്നു. ** " ഇത് നടക്കില്ലാട്ടോ മോനേ . സമയം 2 മണിയായി. ഇനി 4 മണിക്കൂർ കഴിഞ്ഞാ നേരം വെളുക്കും " തന്റെ കഴുത്തിൽ മുഖം ചേർത്ത് കിടക്കുന്ന ശ്രീയുടെ തലയിൽ തലോടി കൊണ്ട് നിമ്മി പറഞ്ഞു. " നാളെ ഇനി ഓഫീസിൽ ഒന്നും പോവണ്ടാലോ. ഒരു പത്ത് മണി വരെ കിടന്നുറങ്ങിക്കോ" അവളുടെ നഗ്നമായ പുറത്തിലൂടെ വിരൽ ഓടിച്ച് ശ്രീ പറഞ്ഞതും നിമ്മി അവനെ കൂർപ്പിച്ച് നോക്കി. " ഇങ്ങനെ നോക്കി പേടിപ്പിക്കല്ലേ പെണ്ണേ " അവളെ തന്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ച് ശ്രീ കിടന്നു. അവന്റെ ഹൃദയ താളം കേട്ട് നിമ്മിയും * പിറ്റേ ദിവസം തറവാട്ടിൽ ആകെ ബഹളമയമായിരുന്നു. ഇന്നത്തെ ദിവസത്തിന് ഒരു പ്രത്യേകയുണ്ട്.

മനുവും ശിലുവും അനുവും ചേർന്നുള്ള ഒരു കവർ സോങ്ങിന്റെ റിലീസ് ആണ്. മനു ഇൻസ്റ്റയിലെ റീൽസ് വഴി പ്രമുഖനായ കാരണം എല്ലാവരും ആ കവർ സോങ്ങിന്റെ റിലീസിന് കാത്തിരിക്കുന്നുണ്ട്. പ്രത്യേകിച്ച് പെൺ ആരാധികമാർ. കവർ സോങ്ങ് പാടിയിരിക്കുന്നത് കോകിലയും അവളുടെ ട്രൂപ്പിലെ ഒരു മെയിൽ സിങ്ങറും ചേർന്നാണ്. ഇന്നാണ് അതിന്റെ ഫങ്ങ്ഷൻ . കൂട്ടത്തിൽ നമ്മുടെ സിങ്കിൾ പസങ്ക ആയിരുന്ന ശിലുവിന്റെ എൻഗേജ്മെന്റും വൈകുന്നേരം ആണ് ഫങ്ങ്ഷൻ . നാല് മണിയോട് കൂടി എല്ലാവരും ഇറങ്ങാറായി. എല്ലാവരും ഓഡിറ്റോറിയത്തിലേക്ക് പുറപ്പെട്ടു. ഇനി ദത്തനും വർണയും മോളും ധ്രുവിയും പാർവതിയും ശ്രീയും നിമ്മിയും മാത്രമാണ് പോവാൻ ഉള്ളത്. ദത്തൻ ഡ്രെവിങ്ങ് സീറ്റിലേക്ക് കയറി.

" ദേവന്റെ ദേവൂട്ടി കാറിൽ കയറു" ധ്രുവി കോ ഡ്രെവർ സീറ്റ് തുറന്നു കൊടുത്തതും വർണ കയറി. " ഇനി ദത്തന്റെ ദത്തൂട്ടി കയറു" ധ്രുവി മോളേ എടുത്ത് വർണയുടെ മടിയിലേക്ക് ഇരുത്തി. " അമ്മയും മകളും പോകുന്ന വഴി അടി കൂടാനാണ് പരിപാടിയെങ്കിൽ രണ്ടിനേയും വഴിയിൽ ഇറക്കി വിടും. പിന്നെ നടന്ന് വരേണ്ടി വരും. " " സാരില്യാ. ന്റെ അമ്മ എന്നെ എടുക്കും . ഞങ്ങൾ നടന്ന് ബന്നോളാം" അത് പറഞ്ഞ് ദത്തൂട്ടി വർണയുടെ നെഞ്ചിലേക്ക് ചാരി കിടന്നു. "അയ്യടാ. ഞാൻ ഓട്ടോ പിടിച്ച് പോവും. നീ നടന്നോ ഓടിയോ എങ്ങനാ വച്ചാ വന്നോ " " ഇല്ല ന്റെ അച്ച ബരും " അവളും വാശിയോടെ പറഞ്ഞു. മറ്റുള്ളവരും കാറിലേക്ക് കയറിയതും ദത്തൻ കാറ് മുന്നോട്ട് എടുത്തു. അവർ എത്തുമ്പോഴേക്കും ഹാളിൽ എല്ലാവരും എത്തിയിരുന്നു.

അനുവിനേയും വേണിയേയും കണ്ടതും വർണ അവരുടെ അരികിലേക്ക് നടന്നു. ഫങ്ങ്ഷൻ തുടങ്ങിയതും എല്ലാവരും സ്റ്റേജിലേക്ക് വന്നു. എഴ് മണിയോടെ ഫങ്ങ്ഷൻ തുടങ്ങി. ദേവശില്പ എന്ന് എഴുതിയ മോതിരം ശിലു കാശിനാഥന്റെ വിരലിൽ അണിയിച്ചു. തിരിച്ച് കാശി നാഥൻ ശിലുവിന്റെ കൈയ്യിലും തന്റെ പേര് എഴുതിയ മോതിരം അണിയിച്ചു. തന്റെ സന്തത സഹജാരിയായിരുന്ന കാശിനാഥനെ തന്നെയായിരുന്നു ദത്തൻ തന്റെ പെങ്ങൾക്ക് വേണ്ടി കണ്ടെത്തി കൊടുത്തത്. സർവ്വീസിൽ ഇരിക്കുമ്പോൾ അച്ഛൻ മരിച്ചതു കൊണ്ട് 21 മത്തെ വയസിൽ പോലീസിൽ കയറിയ ആളാണ് കാശിനാഥൻ. ഇട്ടിരിക്കുന്ന യൂണിഫോമിനോടുള്ള ആത്മാർത്ഥതയാണ് ദത്തനേയും അവനിലേക്ക് അടുപ്പിച്ചത്. റിങ്ങ് എക്സ്ചേഞ്ച് കഴിഞ്ഞതും സ്റ്റേജിൽ ഉള്ള എല്ലാവരും രണ്ടു സൈഡിലേകായി നീങ്ങി നിന്നു. ചുറ്റും ഉള്ള ലൈറ്റുകൾ ഓഫ് ആയതും സ്ക്രീനിൽ വീഡിയോ പ്ലേ ആവാൻ തുടങ്ങി. 🎶ഈ കാറ്റു വന്നു കാതിൽ പറഞ്ഞു….

നീ എന്നുമെന്നും എന്റേതു മാത്രം ഉരുകുമെൻ നിശ്വാസമായ് ഉയിരിനെ പുൽകീടുമോ എൻ മൗനങ്ങൾ തേടും സംഗീതമേ ഈ കണ്ണുകളിൽ നീയാണു ലോകം ഈ കാതുകളിൽ നീയാണു രാഗം ഉരുകുമെൻ നിശ്വാസമായ് ഉയിരിനെ പുൽകീടുമോ എൻ മൗനങ്ങൾ തേടും സംഗീതമേ…🎶 ദത്തന്റെ ജീവിതം തന്നെയായിരുന്നു ആ വീഡിയോ. പാട്ടിന്റെ ആദ്യ ഭാഗത്ത് പാർവതിയുടേയും ദത്തന്റെയും ജീവിതമായിരുന്നു. ദത്തന്റെ സ്ഥാനത്ത് മനുവും പാർവതിയുടെ ഭാഗത്ത് അനുവും ആണ് റോൾ ചെയ്തത്. 🎶ഒരു ചെറു നോവും ചിരിയാക്കി എൻ പാതി മെയ്യായ് .... ഓരോ രാവും പകലാക്കി നേരിൻ മോഹവെയിലായ് .... ഇലനിലായ് ചേരുന്നു നീ മുറിവെഴാ കൈരേഖ പോൽ കൺ ചിമ്മാതെ കാക്കാം എന്നോമലേ... ഈ നീലമിഴിയാഴങ്ങളിൽ ഞാൻ ഓ വീണലിഞ്ഞു പോകുന്നു താനേ🎶 രണ്ടാം പാതിയിൽ ദത്തന്റെ ജീവിതത്തിലേക്ക് കടന്ന് വന്ന വർണയുടെ സ്ഥാനത്ത് ശിലു ആയിരുന്നു.

അവസാനം പാട്ടിന്റെ അവസാന വരിയിൽ .എൻ കാതലെ... എന്ന കവർ സോങ്ങ് നെയിം എഴുതി കാണിച്ചതും ചുറ്റും കയ്യടികൾ ഉയർന്നു. കവർ സോങ്ങിനെ കുറിച്ച് അറിയാമായിരുന്നു എങ്കിലും ഇങ്ങനെ ഒരു content വർണ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ എറ്റവും വലിയ അത്ഭുതം എന്താണ് എന്ന് വച്ചാൽ അത് തങ്ങളുടെ കഥയാണ് എന്ന് വർണക്കും ദത്തനും മാത്രമേ അറിയുകയുള്ളു. എന്തിന് അതിൽ അഭിനയിച്ച മനുവിനോ , അനുവിനോ ,ശിലുവിനോ പോലും അറിയില്ല. മറ്റാർക്കും മനസിലാവാത്ത തരത്തിൽ ആയിരുന്നു അതിന്റെ മേക്കിങ്ങ് . യൂട്യൂബിൽ അപ്ലോഡ് ചെയ്ത് മിനിറ്റുകൾ കൊണ്ട് തന്നെ എൻ കാതലെ കവർ സോങ് വൈറൽ ആയി മാറിയിരുന്നു. എല്ലാം കൊണ്ടും ആ കുടുംബത്തിൽ സന്തോഷം നിറഞ്ഞു നിന്നു . ഇനിയും തുടരുകയാണ് ദത്തന്റെയും അവന്റെ കുഞ്ഞിന്റെയും പ്രണയം.

ഒപ്പം ആ പ്രണയത്തിന്റെ തീവ്രത കൂട്ടാൻ എന്ന പോലെ ദത്തു മോളും . പാർത്ഥിയും ആമിയും അവന്റെ മോനു വേണ്ടി തങ്ങളുടെ ഉറക്കം ഇല്ലാത്ത രാത്രികൾ ഇനിയും തുടരുകയാണ്. തങ്ങളുടെ പൊന്നോമനക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ധ്രുവിയും അവന്റെ പാർവതിയും. ആ കുഞ്ഞിനുള്ള കാത്തിരിപ്പ് ഇനിയും തുടരുകയാണ്. പ്രണയിച്ച് കൊതി തീരാതെ ശ്രീയും അവന്റെ നിമ്മിയും വീണ്ടും അവരുടെ പ്രണയം തുടർന്നുകൊണ്ടിരിക്കുന്നു. ശിലുവും ഭദ്രയും തന്റെ പ്രണയ സാക്ഷാത്കാരമായ കല്യാണത്തിനുള്ള കാത്തിരിപ്പിന് തുടർന്നുകൊണ്ടിരിക്കുമ്പോൾ രാഗും ദർശനയും തന്റെ രണ്ടാമത്തെ കുഞ്ഞാവക്കായി കാത്തിരിക്കുന്നു അങ്ങനെ അവരുടെ ജീവിതം ഇനിയും തുടരുകയാണ്. ഒരിക്കലും തീരാത്ത പ്രണയത്തോടെ ... എൻ കാതലെ അവസാനിച്ചു. പ്രണയിനി.

പാർവതിയുടെ ഡെലിവറിയും, ശിലുവിന്റെയും ഭദ്രയുടെയും കല്യാണ ക്കാര്യം തുടങ്ങിയ അവരുടെ കുടുംബ കാര്യങ്ങളിൽ ഇനി മേലാൽ എന്നോട് ഇടപ്പെട്ട് പോവരുത് എന്ന് വർണ പറയാൻ പറഞ്ഞു. * ഇനി എനിക്ക് പറയാനുള്ളത് എല്ലാ എഴുത്തുക്കാരും സ്റ്റോറി അവസാനിക്കുമ്പോൾ പറയാറുള്ള സ്ഥിരം ക്ലീഷേ ഡയലോഗ് ആണ് . സ്റ്റോറി നിങ്ങൾക്ക് എത്രത്തോളം ഇഷ്ടമായി എന്നറിയില്ല. ഞാൻ എന്റെ മാക്സിമം ട്രൈ ചെയ്തിട്ടുണ്ട്. നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ്സ് ആയി രേഖപ്പെടുത്തേണ്ടതാണ്. ഇതുവരെ കൂടെ നിന്ന് സപ്പോർട്ട് ചെയ്ത എല്ലാവർക്കും ഒരുപാട് നന്ദി. ഇനിയും ഞാൻ പുതിയ സ്റ്റോറിയുമായി വരാം. പക്ഷേ കുറച്ച് ദിവസങ്ങൾ കഴിയും എന്ന് മാത്രം. അപ്പോ എല്ലാവരും കാത്തിരിക്കും എന്ന് കരുതുന്നു. Okay bye 🚶‍♀️🚶‍♀️🚶‍♀️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story