എൻ കാതലെ: ഭാഗം 97

enkathale

എഴുത്തുകാരി: അപർണ അരവിന്ദ്‌

പിറ്റേ ദിവസം രാവിലെ ആദ്യം കണ്ണു തുറന്നത് വർണയാണ്. വാതിലും ജനലും എല്ലാം അടച്ചിട്ടിരിക്കുന്നതിനാൽ നേരം വെളുത്തോ എന്ന് അറിയില്ലാ. കമിഴ്ന്ന് കിടക്കുന്ന വർണയുടെ നഗ്നമായ പുറത്ത് തല വച്ച് ഇരു കൈകൾ കൊണ്ടും അവളെ പൊതിഞ്ഞു പിടിച്ചാണ് ദത്തൻ കിടക്കുന്നത്. വർണ പതിയെ അവന്റെ കൈ എടുത്ത് മാറ്റി ഒരു സൈഡിലേക്കായി നീങ്ങി. ശേഷം ദത്തനെ ഉണർത്താതെ അവന്റെ തല തലയണയിലേക്ക് വച്ച് പതിയെ എണീറ്റു. ഒരു ഷോട്ട്സ് മാത്രമാണ് അവന്റെ വേഷം. അവന്റെ നെഞ്ചിലും കഴുത്തിലുമായി തന്റെ നഖത്തിന്റെ പോറലുകൾ ഉണ്ട് . വർണ ശബ്ദമുണ്ടാക്കാതെ പുതച്ചിരിക്കുന്ന പുതപ്പ് എല്ലാം കൂടി ചുറ്റി പിടിച്ച് ബെഡിൽ നിന്നും എണീറ്റതും ദത്തൻ അവളുടെ വയറിലൂടെ ചുറ്റി പിടിച്ച് ബെഡിലേക്ക് തന്നെ മറിച്ചിട്ടു ..

"എങ്ങോട്ടാണാവോ പൂച്ചയെ പോലെ പമ്മി പമ്മി പോവുന്നേ " കണ്ണടച്ചു കിടന്നു കൊണ്ട് തന്നെ ദത്തൻ ചോദിച്ചു. "രാ .. രാവി .. രാവിലെയായി..." " ആണോ " "മ്മ്" "അതിന് "ദത്തൻ അവളുടെ കഴുത്തിലേക്ക് മുഖം ചേർത്തു കൊണ്ട് ചോദിച്ചു. "എണീക്കണ്ടേ " " വേണ്ടാ... എന്റെ കൂടെ ഇങ്ങനെ ചേർന്ന് കിടന്നാ മതി എന്റെ ഈ കുഞ്ഞി പെണ്ണ് " ദത്തൻ അവളെ ഇറുക്കെ പുണർന്ന് കൊണ്ട് പറഞ്ഞു. ദത്തൻ ഒരു കൈയ്യിൽ തല താങ്ങി നിന്ന് വർണയെ നോക്കി. അവന്റെ ആ നോട്ടം കണ്ട് വർണ ആകെ ചൂളി പോയി. ദത്തൻ കുനിഞ്ഞ് അവളുടെ മുഖമാകെ ചുംബനങ്ങൾ കൊണ്ട് മൂടി. " ഞാൻ കടിച്ച് തിന്നട്ടെടി. എനിക്ക് അത്ര ഇഷ്ടമാ " ദത്തൻ അവളുടെ കവിളിൽ കടിച്ചു കൊണ്ട് പറഞ്ഞു അപ്പോഴും വർണയുടെ മുഖത്ത് ടെൻഷൻ മാത്രമാണ് ഉള്ളത്. "ദേവൂ .. നീ എന്തിനാ ഇങ്ങനെ പേടിക്കുന്നേ... ഒന്നും ഇല്ലടാ ..."

ദത്തൻ അവളുടെ നെറ്റിയിൽ ഉമ്മ വച്ചു. അവൻ വർണയുടെ മേലുള്ള പുതപ്പിൽ പിടിച്ചതും വർണ പേടിയോടെ പുതപ്പിൽ പിടി മുറുക്കി. "കുഞ്ഞേ ...." ദത്തൻ പ്രത്യേക താളത്തിൽ വിളിച്ച് അവളുടെ മേലുള്ള പുതപ്പ് പതിയെ മാറ്റി. തന്റെ പല്ലുകൾ ആഴ്ന്നിറങ്ങി ചുവന്നു കിടക്കുന്നിടങ്ങളിൽ അവൻ പതിയെ ഒന്ന് തഴുകിയതും വർണ ഒന്ന് എരി വലിച്ചു. "സോറി ഡാ ... ഐം .. റിയലി സോറി" ദത്തൻ അവളുടെ ചുവന്ന പാടുകളിൽ പതിയെ ചുണ്ടുകൾ അമർത്തി. ശേഷം എഴുന്നേറ്റ് താഴെ കിടന്നിരുന്ന വർണയുടെ ഡ്രസ്സുകൾ എടുത്ത് അവൾക്ക് കൊടുത്ത് ദത്തൻ പുറത്തേക്ക് പോയി. വർണ ഡ്രസ് ഇട്ട് പുറത്തേക്ക് വരുമ്പോൾ ദത്തൻ അവിടെ ഉണ്ടായിരുന്നില്ല. അവൾ കുളിക്കാനായി ഡ്രസ്സും എടുത്ത് പുറത്തേക്ക് വന്നപ്പോൾ ആരോടൊ ഫോണിൽ സംസാരിച്ച് ദത്തൻ നിൽക്കുന്നുണ്ട്.

" ദത്താ..." അവളുടെ വിളി കേട്ട് അവൻ തിരിഞ്ഞു നോക്കി. "നിനക്ക് ഇവിടെ ഷർട്ടൊന്നും ഇല്ലേ ഇടാൻ ... " അവളുടെ നിൽപ്പും ഭാവവും കണ്ട് ദത്തന് ചിരി വന്നിരുന്നു. അവൻ ഫോൺ കട്ട് ചെയ്ത് ഒന്ന് ചുറ്റും നോക്കി ശേഷം മീശ പിരിച്ച് കൊണ്ട് അവളുടെ അരികിലേക്ക് വന്നതും അപകടം മണത്ത വർണ നേരെ ബാത്ത്റൂമിലേക്ക് ഓടി. പക്ഷേ അവിടെ എത്തുന്നതിനു മുൻപേ ദത്തന്റെ കൈകൾ അവളെ ചുറ്റി പിടിച്ചിരുന്നു. " എങ്ങോട്ടാടി കള്ളി ഓടുന്നേ " ദത്തൻ അവളുടെ കഴുത്തിൽ ഇക്കിളിയാക്കി ചോദിച്ചു. " . രാവിലെ തന്നെ ഷർട്ട് ഇടാതെ അവൻ ഫ്രീ ഷോയും ആയി ഇറങ്ങിയിരിക്കാ. കള്ളി നിന്റെ മറ്റവളാടാ " " മറ്റവളെ തന്നെയാ ഞാൻ വിളിച്ചേ കള്ളി എന്ന് " " ഞാൻ കള്ളിയല്ലാ " അവൾ അവന്റെ കൈയ്യിൽ കിടന്ന് കുതറി. " അതെ നീ കള്ളിയാ"

"അതിന് ഞാൻ എന്താടോ നിന്റെ മോഷ്ടിച്ചേ " "എന്റെ മനസ് " ദത്തന്റെ ആ ഒറ്റ ഡയലോഗിൽ വർണ തലയും കുത്തി വീണു. "എ..എനിക്ക് കുളിക്കണം ദത്താ. എന്നേ വിട് " അവൾ സൗമ്യമായി പറഞ്ഞു. " എന്നാ ഞാനും വരട്ടെ . നമ്മുക്ക് ഒന്നിച്ച് കുളിക്കാം " "മ്മ്. എന്നാ വാ " " ശരിക്കും " ദത്തൻ വിശ്വാസം വരാതെ വീണ്ടും ചോദിച്ചു. " മമ്" അവൾ നാണത്തോടെ തലയാട്ടിയതും ദത്തൻ അവളുടെ മേലുള്ള പിടി അഴിച്ച് താഴേക്ക് ഇറക്കി നിർത്തി. അതേ സമയം വർണ അവന് നേരെ തിരിഞ്ഞ് ദത്തനെ പിന്നിലേക്ക് തള്ളി. " കൂടെ കുളിക്കണം പോലും. വയസാൻ കാലത്ത് കള്ള കെളവന്റെ ഓരോ ആഗ്രഹങ്ങളെയ് " അത് പറഞ്ഞ് വർണ ബാത്ത്റൂമിൽ കയറി വാതിൽ അടച്ചു. "ആരാടി കെളവൻ... ഇന്നലെ ഒരു വട്ടം മോള് കണ്ടതല്ലേ ചേട്ടന്റെ പെർഫോമൻസ്.

അതുകൊണ്ട് അധികം പുഛിക്കാൻ നിൽക്കണ്ടാ. മുതലും പലിശയും ചേർത്ത് ഞാൻ അങ്ങ് തിരിച്ച് തരും " മീശ പിരിച്ച് പറഞ്ഞു കൊണ്ട് ദത്തൻ വീട്ടിലേക്ക് കയറി പോയി. അവൻ പറയുന്നത് കേട്ട് ഒരു നിമിഷം വർണയുടെ ശരീരമാകെ ഒരു വിറയൽ കയറി പോയി. ഇന്നലത്തെ കാര്യങ്ങൾ മനസിലേക്ക് വരുന്തോറും അവളുടെ മുഖത്ത് നാണത്തിന്റെ ചുവപ്പ് പടർന്നു. തണുത്ത വെള്ളം ശരീരത്തിലേക്ക് വീണതും ആകെ നീറി പുകയുന്ന പോലെ ഒരു തോന്നൽ. അവൾ ബാത്ത് റൂമിലെ കണ്ണാടിയിൽ ഒന്ന് നോക്കി. തന്റെ കഴുത്തിലും പുറത്തുമായി പതിഞ്ഞു കിടക്കുന്ന ചുവന്ന പാടിലൂടെ പതിയെ ഒന്ന് തലോടി. ഒപ്പം ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു. കുളി കഴിഞ്ഞ് ഇറങ്ങിയ വർണ ദത്തനെ പേടിച്ച് മുറ്റത്ത് തന്നെ കറങ്ങി തിരിഞ്ഞു നിന്നു. കുറച്ച് കഴിഞ്ഞതും ദത്തൻ കുളിക്കാനായി പുഴ കടവിലേക്ക് ഇറങ്ങുന്നത് കണ്ടതും വർണ ആശ്വാസത്തോടെ അടുക്കള വഴി അകത്തേക്ക് കയറി.

അവൾ റൂമിൽ വന്ന് സിന്ദൂര ചെപ്പിൽ നിന്നും ഒരു നുള്ള് കുങ്കുമം തൊട്ട് അടുക്കളയിലേക്ക് നടന്നു. പോകുന്ന വഴി അവളുടെ കണ്ണുകൾ അപ്പുറത്തെ മുറിയിലേക്ക് എത്തി. റും ദത്തൻ വ്യത്തിയാക്കി ഇട്ടിട്ടുണ്ടായിരുന്നു. ബെഡ് ഷീറ്റും മാറ്റിയിട്ടുണ്ട്. അവൾ നേരെ അടുക്കളയിലേക്ക് നടന്നു. ഗ്യാസും , ഫ്രിഡ്ജും മറ്റു അത്യവശ്യ സാധനങ്ങളും അടുക്കളയിൽ ഉണ്ടായിരുന്നു. വർണ ഫ്രിഡ്ജിൽ നിന്നും ദോശമാവ് എടുത്ത് ദോശ ഉണ്ടാക്കാൻ തുടങ്ങി. കുളി കഴിഞ്ഞ് ദത്തൻ അകത്തേക്ക് കയറി വന്നു. വർണയെ റൂമിൽ കാണാത്തത് കൊണ്ട് അവൻ ടവൽ കൊണ്ട് തല തോർത്തി അടുക്കളയിലേക്ക് വന്നു. ദോശ ഉണ്ടാക്കുന്ന വർണയെ നോക്കി ദത്തൻ ഡോറിൽ ചാരി നിന്നു. ഒരു ടീഷർട്ടും ഹാഫ് പാൻസും ആണ് അവളുടെ വേഗം. ആ ഡ്രസ്സിൽ അവൾ ഒന്നുകൂടെ ചെറുതായ പോലെ ദത്തന് തോന്നി. അവൾ കൺമുന്നിൽ നിൽക്കുന്ന ഓരോ നിമിഷവും അവനിൽ ഉണ്ടാകുന്ന മാറ്റങ്ങളെ അവനു പോലും നിയന്ത്രിക്കാനായിരുന്നില്ല.

ദോശ പൊട്ടാതെ കറക്റ്റ് ആയി മറിച്ചിടാൻ ശ്രമിക്കുന്നതിനിടയിലാണ് രണ്ട് ബലിഷ്ടമായ കൈകൾ തന്റെ അരയിലൂടെ ചുറ്റി മുറുക്കുന്നത് ദത്തൻ അറിഞ്ഞത്. " ദത്താ ഒതുങ്ങി ഇരുന്നോട്ടോ " അവൾ ശാസനയാേടെ പറഞ്ഞു. " ഞാൻ കുറച്ച് നേരം എന്റെ ഭാര്യയെ ഒന്ന് സ്നേഹിക്കട്ടെന്നേ " ദത്തൻ വർണയെ തന്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു അവളുടെ പിൻകഴുത്തിലായി മുഖം ചേർത്തു. കുളി കഴിഞ്ഞ് വന്ന അവന്റെ മുടിയിലെ വെള്ളം അവളുടെ കഴുത്തിലും പുറത്തുമായി പറ്റി പിടിച്ചു. അടുത്ത നിമിഷം ദത്തൻ അവളെ തനിക്ക് നേരെ തിരിച്ച് നിർത്തി. അവന്റെ കണ്ണുകൾ അവളുടെ മുഖത്തിലൂടെ ഓടി നടന്നു. അതവസാനം അവളുടെ അധരങ്ങളിൽ വന്ന് നിന്നു. ദത്തൻ അവളുടെ പിൻ കഴുത്തി ഒരു കൈ കൊണ്ടു പിടിച്ച് മറ്റേ കൈ അവളുടെ ഇടുപ്പിലായും പിടിച്ചു. തന്റെ ചുണ്ടുകൾ അവളുടെ ചുണ്ടിലേക്ക് ചേർത്ത് വച്ചു. അനങ്ങാതെ ഇരുവരും കണ്ണടച്ച് അങ്ങനെ എത്ര നേരം നിന്നും എന്നറിയില്ലാ.

എവിടെ നിന്നോ കരിഞ്ഞ മണം വന്നപ്പോഴാണ് രണ്ടു പേരും പരസ്പരം വിട്ടകന്നത്. വർണ ദേഷ്യത്തിൽ കരിഞ്ഞ ദോശയിലേക്കും ദത്തന്റെ മുഖത്തേക്കും മാറി മാറി നോക്കി. "സോറി ... " അത് പറഞ്ഞ് ദത്തൻ ഒരു വളിച്ച ചിരി ചിരിച്ചു. * ഭക്ഷണം കഴിച്ച് കഴിഞ്ഞ് വർണ ബെഡിൽ വന്നു കിടന്നു. കറങ്ങുന്ന ഫാനിലേക്ക് നോക്കി കിടക്കുന്ന വർണയെ കണ്ട് ദത്തൻ റൂമിലേക്ക് വന്നു. "എന്താടാ ഇത്ര വലിയ ആലോചന " ടേബിളിന്റെ മുകളിലെ ഫയലുകളും മറ്റും അടുക്കി വക്കുന്നതിനിടയിൽ ദത്തൻ ചോദിച്ചു. പക്ഷേ വർണ അതൊന്നും കേട്ടിട്ടുണ്ടായിരുന്നില്ല. അത് കണ്ട് ദത്തൻ മേശ പുറത്തിരിക്കുന്ന പെൻ അവളുടെ മേലേക്ക് എറിഞ്ഞു. "ഡീ .." ദത്തന്റെ വിളിയിൽ അവൾ ഞെട്ടി പിടഞെഴുന്നേറ്റു. "എന്താ ദത്താ..എന്തിനാ വിളിച്ചേ " "നീയെന്താ കണ്ണു തുറന്ന് സ്വപ്നം കാണായിരുന്നോ .

എത്ര നേരമായി ഞാൻ വിളിക്കുന്നു. " " ആണോ ഞാൻ കേട്ടില്ല. "വർണ ബെഡിലേക്ക് കടന്ന് ദത്തൻ നിൽക്കുന്ന ഭാഗത്തേക്ക് ചരിഞ്ഞു കിടന്നു. അവൻ കൊണ്ടു വന്നിരുന്ന ഓഫീസ് ഫയലുകളും പേപ്പേഴ്സും ടേബിളിൽ ഭംഗിയായി അടുക്കി ഒരുക്കി വക്കുന്നത് നോക്കി വർണ കിടന്നു. "എന്താടാ പറ്റിയത്.. വയ്യേ എന്റെ കുട്ടിക്ക് ... " " ഒന്നുല്ലാ... ഞാൻ ഒരു കാര്യം പറഞ്ഞാ കേൾക്കുമോ ദത്താ" " എന്തേ എന്റെ കുഞ്ഞ് പറ " ദത്തൻ അവളുടെ അരികിലായി വന്നിരുന്ന് നെറുകയിൽ തലോടി. "നമ്മുക്ക് താറവാട്ടിൽ പോവാം ദത്താ. ഇവിടെ നമ്മൾ മാത്രം ഒറ്റക്ക് ഒരു സുഖം ഇല്ല. എനിക്ക് ഭദ്രയേയും ശിലുവിനേയും കാണാൻ തോന്നാ . എല്ലാവരേയും മിസ് ചെയ്യാ" "അതെങ്ങനാ നമ്മൾ പോവാ . എന്റെ കുട്ടിക്ക് ഇവിടെ ക്ലാസ് ഇല്ലേ . പിന്നെ ഓഫീസ്..

എന്റെ വർക്കുകൾ എല്ലാം ഇട്ടിട്ട് നമ്മൾ എങ്ങനാ അവിടെ പോയി നിൽക്കാ ..." "മ്മ്..'' അവൾ സങ്കടത്തോടെ ഒന്ന് മൂളി. കണ്ണടച്ച് കിടന്നു. ദത്തൻ തനിക്ക് നോക്കാനുള്ള ചില ഫയലുകൾ എടുത്ത് ബെഡ് റസ്റ്റിൽ ചാരി ഇരുന്നു. ഒരു കൈയ്യിൽ ഫയൽ പിടിച്ച് മറു കൈ കൊണ്ട് വർണയുടെ നെറുകയിൽ തലോടി കൊണ്ടിരുന്നു. " ദത്താ..." "മ്മ്... " " ദത്താ..." "എന്താടാ ..." "എനിക്ക് ബിരിയാണി വാങ്ങി തരുമോ. ഇന്നലെ വാങ്ങിച്ച സ്ഥലത്ത് നിന്ന് മതി" " സങ്കടം കൊണ്ടാ " ദത്തന്റെ നോട്ടം കണ്ട് വർണ നിഷ്കളങ്കത വാരി വിതറി. "എന്റെ കുട്ടി ഒന്ന് എണീറ്റേ. ബിരിയാണിയുടെ കാര്യം പറഞ്ഞപ്പോഴാ മറ്റൊരു കാര്യം ഓർമ വന്നത്. " ദത്തൻ വർണയെ ബെഡിൽ എഴുന്നേൽപ്പിച്ചിരുത്ത് നേരെ അടുക്കളയിലേക്ക് പോയി. ഒരു ഗ്ലാസിൽ വെള്ളവുമായി വന്ന് ടേബിളിന്റെ ഡ്രൊ തുറന്ന് ഒരു ടാബ്ലറ്റ് എടുത്ത് വർണയുടെ അരികിലേക്ക് വന്നു. "ദാ ഇത് കഴിക്ക് " "എന്തിനാ ദത്താ ഗുളിക .

എനിക്ക് അസുഖമൊന്നും ഇല്ലാ " അവൾ തന്റെ നെറ്റിയിലും കഴുത്തിലും തൊട്ടു കൊണ്ട് പറഞ്ഞു. " ഒന്നും ഉണ്ടാകാതെ ഇരിക്കാനാണ് ഇത് കഴിക്കാൻ പറയുന്നേ " വർണ ഒന്നും മനസിലായില്ലാ എങ്കിലും അത് വാങ്ങി കഴിച്ചു. " ദത്താ വെറുതെ ഇങ്ങനെ ഗുളിക കഴിച്ചാ മരിച്ച് പോവില്ലേ .. അല്ലാ നീയെന്താ കഴിക്കാതെ "നിഷ് കളങ്കമായി പറയുന്ന അവളെ കണ്ട് ദത്തന് വല്ലാത്ത വാത്സല്യം തോന്നി. അവൻ കയ്യിലെ ഗ്ലാസ് ടേബിളിനു മുകളിൽ വച്ച് വർണയുടെ മടിയിൽ തല വച്ച് കിടന്നു. "എന്റെ ദേവൂട്ടി ഇപ്പോ ചെറിയ മോള് അല്ലേ. അപ്പോ ഒരു കുഞ്ഞാവ എങ്ങാനും വന്നാ എന്റെ കുട്ടിക്ക് അത് മാനേജ് ചെയ്യാൻ ബുദ്ധിമുട്ടായിരിക്കും. മാത്രമല്ലാ എനിക്ക് എന്റെ കുഞ്ഞാവയെ സ്നേഹിച്ച് കൊതി തീർന്നിട്ടില്ലാ. അങ്ങനെ ഉണ്ടാവാതെ ഇരിക്കാനാണ് ഈ ടാബ്ലറ്റ് " ദത്തൻ അവളെ നോക്കി പറഞ്ഞതും അവളുടെ മുഖത്ത് മാറി മാറി വരുന്ന ഭാവങ്ങൾ നോക്കി കാണുകയായിരുന്നു അവൻ .

" അയ്യടാ..എന്താ അവളുടെ ഒരു നാണം..." അത് പറഞ്ഞ് ദത്തൻ അവളുടെ വയറിലേക്ക് മുഖം ചേർത്ത് ഇക്കിളിയാക്കി. വർണ ഉറക്കെ കുലുങ്ങി ചിരിച്ചു കൊണ്ട് ബെഡിലേക്ക് വീണു. അവളുടെ ചിരിയോളികൾ ആ റൂമിൽ ആകെ പ്രതിധ്വനിച്ചു. ദത്തൻ പെട്ടെന്ന് എണീറ്റ് അവളുടെ ഇരു സൈഡിലും ആയി കൈ കുത്തി നിന്നതും വർണ ചിരി നിർത്താൻ പാട് പെട്ടു. " ഇങ്ങനെ ചിരിക്കാതെടി പെണ്ണേ ... I can't control... ദത്തൻ തന്റെ മുഖം അവളുടെ മുഖത്തേക്ക് മുട്ടിച്ചു. വർണയുടെ പിടക്കുന്ന മിഴികളും വിറക്കുന്ന അധരങ്ങളും ദത്തനിൽ മാറ്റങ്ങൾ സൃഷ്ടിച്ചു. അവൻ ഇരു കൈകളും കുത്തി അവൾക്ക് അധികം ഭാരമാവാത്ത രീതിയിൽ അവളുടെ ശരീരത്തിലേക്ക് അമർന്നു. ദത്തന്റെ മുഖം അവളുടെ കഴുത്തിലേക്ക് ചേർന്നതും വർണ ഉയർന്നു പൊങ്ങി. അവന്റെ മുഖം അവളുടെ ശരീരമാകെ ഏന്തിനോ അലഞ്ഞു നടന്നു. അവൻ വീണ്ടും അവളിൽ പുതിയ പ്രണയകാവ്യം രചിച്ചു.

മറയായിരുന്ന വസ്ത്രങ്ങൾ പതിയെ അഴിഞ്ഞുമാറി. അവളിലെ ഓരോ രോമ കൂപങ്ങളേയും തൊട്ടുണർത്തി ദത്തൻ വീണ്ടും അവളിൽ പടർന്ന് കയറി. അവന്റെ ചുംബനങ്ങളുടെ , സ്പർശനത്തിന്റെ , പ്രണയത്തിന്റെ ആലസ്യത്തിൽ അവളും സ്വയം മറന്നു. അവസാനം അവളിലേക്ക് ഒരിക്കൽ കൂടി അവൻ ആഴ്ന്നിറങ്ങി. ദത്തൻ ഒരു തളർച്ചയോടെ അവളുടെ മാറിലേക്ക് ചേർന്നു കിടന്നു. കിതപ്പടക്കാൻ രണ്ടു പേരും ഒരു പാട് പണിപ്പെട്ടു .ശരീരങ്ങൾ തമ്മിൽ വിയർത്തൊഴുകി. അവളിലേക്ക് വീണ്ടും വീണ്ടും ആഴ്ന്നിറങ്ങാൻ അവൻ കൊതിച്ചു എങ്കിലും സ്വയം വിലക്കി. ദത്തൻ ബെഡിലേക്ക് കിടന്ന് അടുത്ത് കിടക്കുന്നവളെ തന്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു. തളർന്നു കിടക്കുന്ന അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു. വർണയും നാണത്താൽ അവന്റെ മുഖത്തേക്ക് നോക്കാൻ കഴിയാതെ അവന്റെ നെഞ്ചിലേക്ക് മുഖം ഒളിപ്പിച്ചു വച്ചു.

* ഉച്ചക്ക് ദത്തൻ ഭക്ഷണം കഴിക്കാൻ വിളിച്ചപ്പോഴാണ് വർണ ഉറക്കം ഉണർന്നത്. "എടീക്കടാ... സമയം കുറേ ആയി " " നീ പൊക്കോ. ഞാൻ വന്നാേളം.." "അതെന്താ അങ്ങനെ . നീ എണീക്ക്.." ദത്തൻ കള്ള ചിരിയോടെ ചോദിച്ചു. "പോടാ .." അവൾ പുതപ്പ് ഒന്നുകൂടി ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു. "പോടാ എന്നോ ...ഞാൻ വലിക്കട്ടെ " ദത്തൻ പുതപ്പിൽ പിടിച്ച് പതിയെ വലിച്ചു. "എടാ ദുഷ്ടാ വേണ്ടാ ടാ പ്ലീസ് " വർണ ഉറക്കെ അലറി. " ഒന്ന് പതിയെ പെണ്ണേ . അപ്പുറത്തും ഇപ്പുറത്തും വീടുകൾ ഉള്ളതാ " ദത്തൻ അവളുടെ വാ പൊത്തി പിടിച്ചതും വർണയുടെ കണ്ണുകൾ പേടിയോടെ അങ്ങോട്ടും ഇങ്ങോട്ടും ചലിച്ചു. " ഇങ്ങനെ നോക്കല്ലേ പെണ്ണേ . എന്നേ ഞാൻ എങ്ങനാ കൺട്രോൾ ചെയ്യുന്നേ എന്ന് എനിക്ക് മാത്രമേ അറിയൂ. ഇനിയും എന്നേ വഴി തെറ്റിച്ചാ ചിലപ്പോ എന്റെ കുട്ടി ആകെ ക്ഷീണിച്ചു പോകും " അവൻ പറയുന്നത് കേട്ട് വർണ കണ്ണുകൾ ഇറുക്കി അടച്ചു. അത് കണ്ട് ദത്തൻ അവളെ പുഞ്ചിരിയോടെ നോക്കി.

ശേഷം അവളുടെ പുതപ്പിനുള്ളിലേക്ക് കയറി അവളു മേലേക്ക് പതിയെ അമർന്നു. വർണയുടെ ഹൃദയമിടിപ്പ് ദത്തനും അറിയുന്നുണ്ടായിരുന്നു. ദത്തൻ അവളുടെ തോളിലേക്ക് മുഖം ചേർത്ത് വച്ചു ഇരു കൈകൾ കൊണ്ടും അവളെ ഇറുക്കെ പുണർന്നു. കുറച്ച് നേരം അവൻ അങ്ങനെ തന്നെ കടന്ന് അവളുടെ ചുണ്ടിൽ ഒന്ന് അമർത്തി ചുംബിച്ച ശേഷം അവളിൽ നിന്നും അകന്ന് മാറി. "ദത്തന്റെ കുഞ്ഞി പെണ്ണ് എണീറ്റ് ഡ്രസ്സൊക്കെ ഇട്ടിട്ട് വാ. അതോ ഞാൻ ഹെൽപ്പ് ചെയ്യണോ " ദത്തൻ അത് ചോദിച്ചതും വർണ അവനെ നോക്കി പേടിപ്പിച്ചു. .'അയ്യോ . ഇങ്ങനെ നോക്കി പേടിപ്പിക്കല്ലേടീ. ഞാൻ നല്ല ഉദേശത്തിലാ ചോദിച്ചത്. വേണ്ടെങ്കിൽ വേണ്ടാ " അത് പറഞ്ഞ് ദത്തൻ വാതിൽ ചാരി പുറത്തേക്ക് ഇറങ്ങി. * വർണ ഫ്രഷായി റൂമിൽ നിന്നും വരുമ്പോഴേക്കും ദത്തൻ ഫുഡ് എടുത്ത് വച്ചിരുന്നു.

"എനിക്ക് വിശന്നിട്ട് വയ്യാ ദത്താ.." അവൾ കൈ കഴുകി ചെയറിൽ വന്നിരുന്നു. ദത്തൻ കയ്യിലുള്ള പ്ലേറ്റിലെ ഫുഡുമായി അവളുടെ അരികിൽ വന്നിരുന്നു. " ബിരിയാണിയോ " അവൾ അത്ഭുതത്തോടെ നോക്കി. " ഇതെപ്പോ വാങ്ങി.." " കുറച്ച് മുൻപ് നീ ഉറങ്ങുന്ന സമയത്ത് " ദത്തൻ ബിരിയാണി വർണയുടെ വായിലേക്ക് വച്ചു കൊടുത്തു. " ഞാൻ കഴിച്ചോള്ളാം ദത്താ" "അത് വേണ്ടാ... എന്റെ കുഞ്ഞിന് ഞാൻ വാരി തരും " ദത്തൻ വീണ്ടും അവൾക്ക് വാരി കൊടുത്തു. ഒപ്പം അവനും കഴിക്കുന്നുണ്ട്. " ഇതെന്താ ചായ കുടിക്കുന്ന സമയത്താണോ നിങ്ങൾ കഴിക്കുന്നേ " ശബ്ദം കേട്ട് നോക്കുമ്പോൾ അടുക്കള ഭാഗത്ത് നിൽക്കുകയാണ് അനുവും വേണിയും. " നിങ്ങൾ എപ്പോ വന്നു. " " ഇപ്പോ വന്നേ ഉള്ളൂ എട്ടാ . കുറ നേരമായി ഉമ്മറത്ത് നിന്നു വിളിക്കുന്നു. ഒരു അനക്കവും ഇല്ലാ. അതാ അടുക്കള വഴി വന്നേ" അനു "ഭാര്യയും ഭർത്താവും കൂടി അടുക്കളയിൽ ഇരുന്ന് റൊമാൻസ് ആണാേ " വേണി കളിയാക്കി വർണയുടെ അരികിൽ വന്നിരുന്നു.

" ഇതെന്താ ബിരിയാണിയോ " വേണി അത് പറഞ്ഞ് തീർന്നതും അനു പ്ലേറ്റ് എടുത്ത് കൊണ്ടു വരലും വിളമ്പലും കഴിക്കലും തുടങ്ങിയിരുന്നു. " ഒറ്റക്ക് കഴിക്കുന്നോടി പിത്തക്കാളി" വേണിയും ഒരു പ്ലേറ്റ് എടുത്ത് കഴിക്കാൻ തുടങ്ങി. അനുവും വേണിയും കൂടെ ഉള്ളത് കൊണ്ട് ദത്തൻ വാരി തരുന്നത് കണ്ട് വർണക്ക് ഒരു ചമ്മൽ തോന്നിയെങ്കിലും ദത്തന് അതൊന്നും ഒരു പ്രശ്നം ആയിരുന്നില്ല. അവൻ ഒരു കൂസലും ഇല്ലാതെ വർണയെ കൊണ്ട് ആ പ്ലേറ്റിലെ ബിരിയാണി മൊത്തം അവൾക്ക് വാരി കൊടുത്തു. * "എടോ ഞാൻ ചോദിച്ചതിന് താൻ ഉത്തരം പറഞ്ഞില്ലല്ലോ " " എനിക്ക് ഇപ്പോ കഴിയും എന്ന് തോന്നുന്നില്ലാ ശ്രീയേട്ടാ . ഒന്നെന്നേ മനസിലാക്ക് . എന്നേ ഇങ്ങനെ നിർബന്ധിക്കാതെ " " എന്നായാലും ഒരു ദിവസം ഇത് വേണം. അപ്പോ ഇപ്പോ തന്നെ ആയി കൂടെ .

ഇനിയും പഴയ കാര്യങ്ങൾ ആലോചിച്ച് ഇരിക്കാനാണോ ." "അല്ലാ പക്ഷേ ഇത്ര പെട്ടെന്ന് " " എനിക്ക് കുറച്ച് തിരക്കുള്ളത് കൊണ്ടല്ലേ നിമ്മിയെ നിർബന്ധിക്കുന്നത് " " ശ്രീയേട്ടൻ എന്റെ അവസ്ഥ ഒന്ന് മനസിലാക്ക്. പ്ലീസ് ഇനിയും എന്നേ നിർബന്ധിക്കല്ലേ" അത് കേട്ടതും ശ്രീ നിമ്മിയുടെ അടുത്ത് നിന്നും എണീറ്റ് പുറത്തേക്ക് നടന്നു. ഡോറിന്റെ അരികിൽ എത്തിയതും അവൻ ഒന്ന് നിന്നു. "എടോ തനിക്ക് എന്താ ഇത്ര ജാഡ. ഞാൻ എന്റെ ഓഫീസിൽ എന്നേ ഒന്ന് ഹെൽപ് ചെയ്യാനല്ലേ പറഞ്ഞുള്ളൂ. അല്ലാതെ എന്നേ കെട്ടാൻ ഒന്നും അല്ലാലോ പറഞ്ഞത് " ശ്രീ അത് ചോദിച്ചതും നിമ്മി ഒന്ന് ഞെട്ടി. അത് കണ്ട് പുറത്തേക്ക് വന്ന ചിരി കടിച്ച് പിടിച്ച് ശ്രീ പുറത്തേക്ക് പോയി. നിമ്മി വീട്ടിൽ തന്നെ ഇരിക്കുമ്പോൾ പഴയ കാര്യങ്ങൾ മാത്രം ചിന്തിച്ചിരിക്കും എന്നതിനാൽ ആണ് അവളെ ഓഫീസിലേക്ക് ശ്രീ വിളിച്ചത്. കുറച്ച് വൈകി ആണെങ്കിലും അവൾ സമ്മതിക്കും എന്ന് ശ്രീക്കും അറിയാമായിരുന്നു. *

വൈകുന്നേരത്തോടെ അനുവും ശിലുവും തിരിച്ച് പോയിരുന്നു. ഓഫീസിലെ വർക്കുകൾ എല്ലാം ഇന്നത്തോടെ അവസാനിപ്പിക്കേണ്ടതു കൊണ്ട് അതിന്റെ തിരക്കിലായിരുന്നു ദത്തൻ . അവനെ വെറുതെ ശല്യപ്പെടുത്തണ്ടാ എന്ന് കരുതി വർണ അവന്റെ അരികിലേക്ക് പോയില്ല. ഉമ്മറത്തെ സ്റ്റേപ്പിലായി താടിക്കും കൈ കൊടുത്തു ഇരുന്നു. ശരീരത്തിന് ആകെ ഒരു ക്ഷീണം പോലെ . ഒന്നിനും വയ്യാ. അവൾ പുറത്തെ ഗാർഡനിലേക്ക് നോക്കി ഇരുന്നു. വൈകുന്നേരം ആയതിനാൽ ഇരുട്ട് പടരാൻ തുടങ്ങിയിരുന്നു. ചെറുതായി വീശുന്ന കാറ്റിൽ പൂക്കളുടെ സുഗന്ധം അന്തരീക്ഷത്തിൽ നിറഞ്ഞു നിന്നു. ഓരോന്ന് നോക്കി നോക്കി അവസാനം വർണയുടെ കണ്ണുകൾ ചെന്ന് നിന്നത് മുറ്റത്തെ മാവിൽ പടർന്ന് കയറിയ മുല്ല വള്ളിയിലാണ്. അതിൽ നിറയ മുല്ലമൊട്ടുകൾ വിരിയാറായി നിൽക്കുന്നു. അത് എഴുനേറ്റ് ചെന്ന് പറിക്കണം എന്നുണ്ടെങ്കിലും വയ്യാ. ഒരു മടി പോലെ .

അതുകൊണ്ട് അവൾ അവിടെ തന്നെ ഇരുന്നു. റൂമിൽ നിന്നും ഇറങ്ങി വന്ന ദത്തൻ വർണയെ കണ്ട് ഉമ്മറത്തേക്ക് വന്നു. വർണയുടെ അരികിലായി വന്നിരുന്നു. "എന്താടാ മുഖം വല്ലാതെ ഇരിക്കുന്നേ " അവളെ കണ്ട് ദത്തൻ ചോദിച്ചു. " ഒന്നൂല്ലാ ദത്താ" അവൾ ദത്തന്റെ തോളിലേക്ക് തല വച്ച് കിടന്നു. " ചെറുതായി പനിക്കുന്നുണ്ടല്ലോ കുഞ്ഞേ . എണീക്ക് ഹോസ്പിറ്റലിൽ പോവാം" ദത്തൻ അവളുടെ നെറ്റിയിൽ കൈ വച്ചു നോക്കി പറഞ്ഞു. "വേണ്ടാ ദത്താ . നീ ഇങ്ങനെ എന്റെ കൂടെ ഇരുന്നാ മതി" വർണ അവന്റെ മടിയിലേക്ക് തല വച്ച് കൊണ്ട് ഇരുന്നു. "ചിലപ്പോ ഇങ്ങനെ പനി വരുമെട . സാരില്യാട്ടോ . റസ്റ്റ് എടുത്താ മാറും. കുറവില്ലാ എങ്കിൽ നമ്മുക്ക് നാളെ രാവിലെ ഡോക്ടറെ കാണാം " ദത്തനും അവളുടെ പുറത്തേക്ക് തല വച്ച് കിടന്നു. "അല്ലാ കുഞ്ഞേ നാളെ പോവണ്ടേ നമ്മുക്ക് ... " " എങ്ങോട്ടാ ദത്താ. തറവാട്ടിലേക്ക് ആണോ " അത്രയും നേരം വാടി തളർന്നിരുന്ന വർണ ചാടി എണീറ്റു. "അയ്യടി.. ഇപ്പോ അവളുടെ എല്ലാ അസുഖവും മാറി. ഞാൻ കോളേജിൽ പോവുന്ന കാര്യമാ പറഞ്ഞത് "

അത് കേട്ടതും അവളുടെ മുഖം മങ്ങി. " ആഹ്. പോവാം . തിങ്കളാഴ്ച്ചയാവട്ടെ " " തിങ്കളാഴ്ച്ചയോ ..അത് നാലായി മടക്കി മനസിൽ വച്ചാ മതി. നാളെ മുതൽ മര്യാദക്ക് പൊക്കോണം. " " എനിക്ക് വയ്യാ ദത്താ. പനിയാ..ഞാൻ അത് സഹിച്ച് ക്ലാസിൽ പോയാലും ഇത് അനുവിനും വേണിക്കും പകരില്ലേ . അതോണ്ട് പനി മുഴുവൻ മാറിയിട്ട് ഞാൻ തിങ്കളാഴ്ച്ച പോവാം" " ഇത് അങ്ങനെ പകരുന്ന പനിയൊന്നും അല്ലാ . മര്യാദക്ക് നാളെ ക്ലാസിൽ പോക്കോളണം" "അത് പറയാൻ നീയെന്താ ഡോക്ടറോ . ഇത് പകരുന്നതാ" " ഞാൻ ഡോക്ടർ ഒന്നും അല്ലാ . പക്ഷേ ഈ പനി വരാൻ കാരണക്കാരൻ ഞാനാണല്ലോ " വർണയെ നോക്കി പറഞ്ഞ് ദത്തൻ അവളിലേക്ക് ഒന്നുകൂടി ചേർന്നിരുന്ന് അവളുടെ കാതിലായി എന്താേ പറഞ്ഞതും വർണയുടെ മുഖത്ത് നാണം നിറഞ്ഞു. "പോടാ കള്ള ദത്താ" അവൾ നാണത്തോടെ ദത്തന്റെ നെഞ്ചിലേക്ക് മുഖം ചേർത്തു.ദത്തൻ ഇരു കൈകൾ കൊണ്ടും അവളെ ചേർത്ത് പിടിച്ച് ഇരുന്നു.

കുറച്ച് നേരം അവർക്കിടയിൽ ഒരു മൗനം നില നിന്നു. " ദത്താ നമ്മൾ എന്നാ ഇനി തറവാട്ടിൽ പോവാ " "എന്റെ കുട്ടിക്ക് അവിടെ അത്രയും ഇഷ്ടമാണോ " "മ്മ്. അവിടെ നല്ല രസമല്ലേ . ശിലു, ഭദ്ര , ചേച്ചിമാർ , എട്ടൻമാർ , അമ്മ ചെറിയമ്മ, മുത്തശ്ശി, പപ്പ, പിന്നെ ഇപ്പോ മാലതി അമ്മായിയും എന്നോട് മിണ്ടാൻ തുടങ്ങീലോ .എനിക്ക് അവിടെ ഒരുപാട് ഇഷ്ടമാ " " എന്നാ ഒരു കാര്യം ചെയ്യാം. എന്റെ കുട്ടിയെ ഞാൻ അവിടെ കൊണ്ടാക്കി തരാം. അവിടെ വീട്ടിൽ ഇരുന്ന് പഠിച്ചാ മതി ." " ഞാൻ ഒറ്റക്കോ . അപ്പോ നീയോ " " ഞാൻ ഇവിടെ നിൽക്കും . എന്റെ വർക്കൊക്കെ ഇവിടെ അല്ലേ " " അതൊക്കെ അവിടേക്ക് ആക്കി കൂടെ . നീയില്ലാതെ ഞാൻ എങ്ങനാ ഒറ്റക്ക്" "അതിനെന്താ ഞാൻ മാസത്തിൽ രണ്ട് ദിവസം വരാം " " പറ്റില്ല. എനിക്ക് നീയില്ലാതെ പറ്റില്ലാ ദത്താ.

എനിക്ക് ശ്വാസം മുട്ടുന്ന പോലെ തോന്നും. സങ്കടം വരും" വിതുമ്പലോടെ പറഞ്ഞ് വർണ അവനെ ചുറ്റി പിടിച്ചു. "അയ്യടാ. അല്ലെങ്കിൽ ഞാനിപ്പോ നിന്നെ അങ്ങാേട്ട് വിട്ടാക്കാൻ പോവുകയല്ലേ. നിന്റെ മനസ് അറിയാൻ ഞാൻ വെറുതെ ചോദിച്ചതാ " " അപ്പോ ഞാൻ ഇല്ലെങ്കിൽ നിനക്ക് സങ്കടമാവുമോ " " എയ് സങ്കടമൊന്നും ആവില്ലാ . പക്ഷേ ഞാൻ ചിലപ്പോ മരിച്ച് പോവും . എന്റെ ജീവൻ പോലും ഈ കുഞ്ഞി പെണ്ണിന്റെ കൈയിൽ അല്ലേ. അപ്പോ നീ അടുത്തില്ലെങ്കിൽ ഞാൻ ഉണ്ടാേ. നീ പോയാ ഞാൻ എങ്ങനാടി ജീവിക്കാ " അവളെ തന്നിലേക്ക് ചേർത്ത് പറയുമ്പോൾ ആ വാക്കുകളിൽ തന്നെ ഉണ്ടായിരുന്നു ദത്തന് വർണയോടുള്ള അടങ്ങാത്ത പ്രണയവും വാത്സല്യവും . ദത്തന്റെ തോളിൽ തല ചായ്ച്ച് വച്ച് ഇരിക്കുമ്പോഴാണ് ഗേറ്റ് തുറന്ന് രണ്ട് പേർ വരുന്നത് കണ്ടത്. ദത്തനും വർണയും ഇരുന്നിടത്ത് നിന്നും എണീറ്റു. "ഇന്നലെ വന്നു എന്നറിഞ്ഞു. പക്ഷേ വരാൻ പറ്റിയില്ലാ "......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story