എൻ കാതലെ: ഭാഗം 98

enkathale

എഴുത്തുകാരി: അപർണ അരവിന്ദ്‌

" അപ്പോ ഞാൻ ഇല്ലെങ്കിൽ നിനക്ക് സങ്കടമാവുമോ " " എയ് സങ്കടമൊന്നും ആവില്ലാ . പക്ഷേ ഞാൻ ചിലപ്പോ മരിച്ച് പോവും . എന്റെ ജീവൻ പോലും ഈ കുഞ്ഞി പെണ്ണിന്റെ കൈയിൽ അല്ലേ. അപ്പോ നീ അടുത്തില്ലെങ്കിൽ ഞാൻ ഉണ്ടാേ. നീ പോയാ ഞാൻ എങ്ങനാടി ജീവിക്കാ " അവളെ തന്നിലേക്ക് ചേർത്ത് പറയുമ്പോൾ ആ വാക്കുകളിൽ തന്നെ ഉണ്ടായിരുന്നു ദത്തന് വർണയോടുള്ള അടങ്ങാത്ത പ്രണയവും വാത്സല്യവും . ദത്തന്റെ തോളിൽ തല ചായ്ച്ച് വച്ച് ഇരിക്കുമ്പോഴാണ് ഗേറ്റ് തുറന്ന് രണ്ട് പേർ വരുന്നത് കണ്ടത്. ദത്തനും വർണയും ഇരുന്നിടത്ത് നിന്നും എണീറ്റു. "ഇന്നലെ വന്നു എന്നറിഞ്ഞു. പക്ഷേ വരാൻ പറ്റിയില്ലാ " "എടാ സനൂപേ നീയാള് ആകെ മാറിപോയല്ലോ. ജിത്തു പറഞ്ഞിരുന്നു നിന്റെ കല്യാണമൊക്കെ കഴിഞ്ഞ കാര്യം " ദത്തൻ സനൂപിന്റെ തോളിലൂടെ കൈ ഇട്ട് പറഞ്ഞു.

എന്നാൽ അവൻ ആകെ അന്തം വിട്ട് നിൽക്കുകയാണ്. സത്യത്തിൽ ദത്തനെ പേടിച്ചിട്ടാണ് അവൻ ഇന്നലെ വരാതെ ഇരുന്നതത് പോലും . പക്ഷ ഇപ്പോഴത്തെ ദത്തന്റെ ചിരിയും സംസാരവും അവന് സ്വയം വിശ്വസിക്കാൻ കഴിഞ്ഞില്ല. "ഇതാണോ വൈഫ്" ദത്തൻ തോളിൽ കുലുക്കി ചോദിച്ചപ്പോഴാണ് അവൻ സ്വബോധത്തിലേക്ക് വന്നത്. "അതെ. അശ്വതി. ഒരു പ്രത്യേക സാഹജര്യത്തിൽ ഒന്ന് ഒളിച്ചോളി കല്യാണം കഴിക്കേണ്ടി വന്നു. " അവൻ ചമ്മലോടെ പറഞ്ഞു. "അശ്വതി ഇത് ദേവ ദത്തൻ . ഇത് വർണാ . പെങ്ങളെ ഇത് എന്റെ ഭാര്യ അശ്വതി " അവരെ അനൂപ് പരസ്പരം പരിചയപ്പെടുത്തി. " നിന്ന് സംസാരിക്കാതെ അകത്തേക്ക് വാ" ദത്തൻ അവരെ വിളിച്ച് അകത്തേക്ക് നടന്നു. വർണ വേഗം ചെന്ന് ചായ ഉണ്ടാക്കി. മൂന്നു ഗ്ലാസ് ചായയുമായി അവരുടെ അരികിലേക്ക് വന്നു. " പെങ്ങള് അപ്പോ പഠിപ്പ് നിർത്തിയോ . അനുവിന്റെയും വേണിയുടേയും കൂടെ കണ്ടില്ല. "

" എയ് ഇല്ലാ നാളെ മുതൽ പോവണം. നാട്ടിൽ പോയ കാരണം രണ്ട് മൂന്നാഴ്ചത്തെ ക്ലാസ് പോയി കിട്ടി " ദത്തനാണ് ഉത്തരം പറഞ്ഞത്. " ഞാൻ ഇപ്പോ പഴയ പരിപാടിയെല്ലാം നിർത്തി. ഇപ്പോ ഒരു ഓട്ടോ വാങ്ങി. അതിൽ നിന്നും ഒരു വരുമാനം കിട്ടു. " ചായ കുടിച്ച് കൊണ്ട് സനൂപ് പറഞ്ഞു. " അപ്പോ അശ്വതിയുടെ വീട്ടിൽ ആരൊക്കെയുണ്ട്. എന്താെക്കെ പറഞ്ഞാലും ഒളിച്ചോട്ടം വേണ്ടായിരുന്നു. ബന്ധുക്കളേയും ഒക്കെ കൂട്ടി ചെന്ന് സംസാരിച്ച് നോക്കാമായിരുന്നില്ലേ " ദത്തൻ " എനിക്ക് അങ്ങനെ വീടും വീട്ടുക്കാരും ഇല്ല ചേട്ടാ. പള്ളി വക ഒരു അനാഥാലയത്തിലാ ഞാൻ പഠിച്ചതും വളർന്നതും. ഞാനും സനൂപും +2 ഒരു സ്കൂളിൽ ആയിരുന്നു. അന്ന് മുതൽ തുടങ്ങിയ ഇഷ്ടമാ. പിന്നെ +2 കഴിഞ്ഞപ്പോ ഞാൻ പള്ളി വകയുള്ള ഒരു കൈത്തറി യൂണിറ്റിൽ സെയിൽ ഗേൾ ആയി കയറി.

സനൂപ് പല വട്ടം അവിടത്തെ മതറിനോട് വന്നു സംസാരിച്ചതാ. പക്ഷേ ഇവന്റെ ഒടുക്കത്തെ ഒരു കുടിയും , കഞ്ചാവടിച്ച പോലത്തെ പണ്ടത്തെ ലുക്കും കണ്ട് മതറമ്മ അപ്പോ തന്നെ ഗെറ്റ് ഔട്ട് അടിച്ചു. പിന്നീട് ഇവർ കുട്ടിയെല്ലാം നിർത്തി വന്നപ്പോൾ അവർ പ്രണയ വിവാഹത്തിന് സമ്മതിക്കില്ലാ എന്ന് പറഞ്ഞു. ഓർഫണേജിലെ ഒരു കുട്ടി അങ്ങനെ ചെയ്താൽ എല്ലാവരും അത് പിൻതുടരും എന്ന് പറഞ്ഞ് സമ്മതിച്ചില്ല. തെറ്റാണ് എന്നറിയാം. പക്ഷേ വേറെ വഴി ഇല്ലാത്തതു കൊണ്ടാ ഇവന്റെ കൂടെ വന്നത് " " സ്മിത ചേച്ചി എവിടെ . സുഖമല്ലേ ചേച്ചിക്ക് " വർണ സനൂപിനോട് ചോദിച്ചതും ദത്തൻ അവളെ ഒന്ന് നോക്കി. അസൂയയും കുശുമ്പും നല്ല രീതിയിൽ തന്നെ അവളുടെ മുഖത്തുണ്ട്. "സ്മിത പോയി. നിങ്ങൾ പോയതിന്റെ ഒരാഴ്ച്ച കഴിഞ്ഞാണെന്ന് തോന്നുന്നു. അവൾ തന്നെ അളിയനെ വിളിച്ച് കൂട്ടി കൊണ്ടുപോവാൻ പറഞ്ഞു.

പിറ്റേ ദിവസം അളിയൻ വന്ന് അവളെ കൊണ്ടുപോയി " അത് കേട്ടതും വർണയുടെ മുഖത്ത് സന്തോഷം കൊണ്ട് നിറഞ്ഞു. " എന്നാ ഞങ്ങൾ ഇറങ്ങട്ടെ. സമയം കുറച്ചായി. അമ്മ അവിടെ ഒറ്റക്കാ. അച്ഛൻ വരാൻ എട്ട് മണി കഴിയും " സനൂപും അശ്വതിയും യാത്ര പറഞ്ഞ് ഇറങ്ങി. " ചേച്ചിക്ക് മുല്ല പൂ വേണോ " മാവിലേക്ക് ചൂണ്ടി വർണ ചോദിച്ചു. മാവിൽ പടർന്ന് കയറിയ മുല്ലമൊട്ട് സനൂപ് തന്നെ പറിച്ചു കൊടുത്തു. അതിൽ പകുതി വർണക്ക് കൊടുത്തു. അവൾ വേണ്ടാ എന്ന് പറഞ്ഞെങ്കിലും അശ്വതി നിർബന്ധിച്ചു. അവർ രണ്ട് പേരും ഗേറ്റ് കടന്ന് പോകുന്നത് നോക്കി മുറ്റത്ത് വർണയും ദത്തനും നിന്നു. "നമ്മുക്ക് ലൗവ് മാര്യേജ് മതിയായിരുന്നുല്ലേ ദത്താ" അവൾ കൈയ്യിലെ മുല്ല പൂ മണത്തു കൊണ്ട് ചോദിച്ചു. "അതെന്താ അങ്ങനെ " " അല്ലാ ഈ പ്രണയിച്ച് നടക്കാൻ നല്ല രസമായിരിക്കും ലോ . ഈ കഥകളിലും സിനിമയിലും ഒക്കെ അങ്ങനെയല്ലേ . നാട്ടിലെ പ്രധാന തെമ്മാടിയെ പ്രണയിക്കുന്ന നായിക. എന്നാൽ അവൾ അറിയാതെ നമ്മുടെ തെമ്മാടി നായകനും അവളെ പ്രണയിച്ചിരുന്നു.

അങ്ങനെ ഒരു ദിവസം നായകിയെ ആരെങ്കിലും ഉപദ്രവിക്കും നമ്മുടെ നായകൻ രക്ഷിക്കും ഫൈറ്റ്, ചെയ്സ്, സോങ്ങ്, അവസാനം അവർ തമ്മിൽ റൊമാൻസ് " " ഓഹോ ... പക്ഷേ അതൊക്കെ അങ്ങ് കഥയിൽ മാത്രം. ജീവിതത്തിൽ no way... പിന്നെ എന്റെ കുട്ടിയോട് ആരാ പറഞ്ഞേ ലൗ മാരേജ് മാത്രമാണ് അടിപൊളി എന്ന്. അറേജ് മാര്യേജ് ചെയ്തവരും നന്നായി ജീവിക്കുന്നുണ്ടല്ലോ. Love or arranged marriage എതായാലും രണ്ടു പേരും പരസ്പരം മനസിലാക്കി സ്നേഹിച്ച് ജീവിക്കുന്നതിലാണ് കാര്യം " അത് പറഞ്ഞത് അവളുടെ തോളിലൂടെ കൈ ഇട്ട് ദത്തൻ അകത്തേക്ക് നടന്നു. പിന്നെയും വർണ പല വട്ടം തറവാട്ടിൽ പോകുന്ന കാര്യം പറഞ്ഞ് സങ്കടപ്പെട്ട് ഇരുന്നു എങ്കിലും ശിലുവിന്റെയും ഭദ്രയുടേയും പിറന്നാളിന് പോകും എന്ന് പറഞ്ഞ് ദത്തൻ സമാധാനപ്പെടുത്തി. ചെറിയ ഒരു പനി ഉള്ളതിനാൽ രാത്രി കഞ്ഞിയാണ് കുടിച്ചത്. വർണ വേണ്ട എന്ന് പല വട്ടം പറഞ്ഞു എങ്കിലും ദത്തൻ അതിന് സമ്മതിക്കാതെ മുഴുവൻ കഴിപ്പിച്ചു. * രാത്രി ദത്തന്റെ നെഞ്ചിൽ തല വച്ച് കിടക്കുകയാണ് വർണ . ദത്തൻ അവളെ ചേർത്ത് പിടിച്ച് നെറുകയിൽ തലോടുന്നുണ്ട്. "

ദത്താ നമ്മുക്ക് ആമി ചേച്ചിയേയും അമ്മായിയേയും കാണാൻ ഒരു ദിവസം പോവണം ട്ടോ. പിന്നെ മാമ്മൻ പണ്ടത്തെ പോലെ ദേഷ്യം ഒന്നും ഇല്ലാ . നിന്നെ പേടിച്ചിട്ട് ആയിരിക്കും. അല്ലാ ദത്താ നിമ്മി ചേച്ചിയുടെ കാര്യം എന്തായി. നിനക്ക് മുത്തശിയോട് പറഞ്ഞു കൂടെ ശ്രീയേട്ടന്റെയും നിമ്മി ചേച്ചിയുടേയും കാര്യം. അപ്പോ പാർത്ഥിയേട്ടന്റെയും ധ്രുവിയേട്ടന്റെയും കല്യാണത്തിന് ഒപ്പം അവരുടേയും നടത്തി കൂടെ " " അത് നടക്കും എന്ന് തോന്നുനില്ലാ. കാരണം അഭി നൽകിയ ഷോക്കിൽ നിന്നും നിമ്മിക്ക് അത്ര പെട്ടെന്ന് പുറത്ത് വരാൻ കഴിയില്ലാ. മാത്രമല്ലാ ശ്രീ അവളെ സ്നേഹിക്കുന്ന കാര്യം നിമ്മിക്ക് അറിയുകയും ഇല്ലാല്ലോ " " അപ്പോ എട്ടന് അത് പറഞ്ഞൂടെ " "അങ്ങനെ പെട്ടെന്ന് തുറന്ന് പറഞ്ഞാൽ നിമ്മിയുടെ പ്രതികരണം എങ്ങനെയാവും എന്ന് പറയാൻ പറ്റില്ല. സമയവും സന്ദർഭവും നോക്കി ശ്രീ തന്നെ എല്ലാം പറഞ്ഞോളും. അതൊന്നും ആലോചിച്ച് എന്റെ കുട്ടി തല ചൂടാക്കണ്ടാ.

നാളെ ക്ലാസിൽ പോവണ്ടത് അല്ലേ. ഉറങ്ങിക്കോ" "എനിക്ക് വയ്യാ ദത്താ. പനിയാ. അതോണ്ട് ഉറക്കം വരുന്നില്ലാ. ഉറങ്ങാതെ നാളെ ക്ലാസിൽ പോയാ ഉറക്കം വരും. മിസ് വഴക്ക് പറയും " "ആണോ എന്നാ നമ്മുക്ക് അതൊന്ന് അറിയണമല്ലോ. പനി മാറിയില്ലാ എങ്കിൽ എന്റെ കുട്ടി പോവണ്ട ട്ടോ " ദത്തൻ തൽക്കാലം അവളെ സമാധാനിപ്പിക്കാനായി പറഞ്ഞു. അല്ലെങ്കിൽ മടിച്ചി ക്ലാസിൽ പോവാൻ മടിച്ച് രാവിലെ വരെ ഉറങ്ങാതെ കിടക്കും. " ദത്താ പാട്ട് ... " അവൾ ചിണുങ്ങി കൊണ്ട് പറഞ്ഞു. "നിനക്ക് അറിഞ്ഞുടേ കുഞ്ഞേ എനിക്ക് പാടാൻ അറിയില്ലാ എന്ന് . ഞാൻ ഫോണിൽ വച്ച് തരാം." "വേണ്ടാ. നീ പാടണം" "എനിക്ക് അറിയില്ലെട കുഞ്ഞാ " " എന്നാ ഞാൻ ഉറങ്ങില്ല. " " ദേ കുഞ്ഞേ എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കണ്ടാ. ഈ ഇടയായി നിന്റെ വാശി വല്ലാതെ കൂടുന്നുണ്ട് " " അല്ലെങ്കിലും ഞാൻ എപ്പോഴും പറയുന്ന പോലെ എന്റെ ഗതി അവസാനം സുമിത്ര ചേച്ചിയെ പോലെയാവും.

എനിക്ക് അറിയാം. എന്റെ ചെറിയ ആഗ്രഹം പോലും സാധിച്ച് തരാൻ വയ്യാലോ " വർണ പിണക്കത്തോടെ തിരിഞ്ഞ് കിടന്നതും ദത്തൻ തലയിൽ കൈ വച്ച് പോയി. " ദത്തനെ കുഞ്ഞേ, പൊന്നേ , പഞ്ചാരേ , ചക്കര കുട്ടി .. ഇങ്ങനെ പിണങ്ങാതെ . എന്റെ പൊന്ന് പറഞ്ഞാ ദത്തൻ ഒന്നല്ലാ ഒരായിരം പാട്ട് പാടും. പക്ഷേ എന്റെ കുഞ്ഞിന്റെ പിണക്കം അത് മാത്രം ഈ ദത്തന് സഹിക്കില്ലാ " അവളെ പിന്നിൽ നിന്നും ചേർത്ത് പിടിച്ചു കൊണ്ട് ദത്തൻ പറഞ്ഞു. "സത്യായിട്ടും പാടുമോ " " മമ്... പക്ഷേ എന്നും നിന്റെ ഈ വാശിക്ക് നിൽക്കും എന്ന് കരുതണ്ടാട്ടോ.." അത് പറഞ്ഞതും വർണ എണീറ്റ് അവന്റെ മേലേക്ക് കയറി കിടന്നു. ദത്തൻ അവളെ ഇരു കൈകൾ കൊണ്ടും ചുറ്റി പിടിച്ചതും വർണ അവന്റെ ചുണ്ടിലായി ഒന്ന് ഉമ്മ വച്ച് അവന്റെ കഴുത്തിലേക്ക് മുഖം ചേർത്ത് കിടന്നു. ദത്തൻ അവളുടെ പുറത്ത് പതിയെ താളമിട്ട് കൊണ്ട് പാടാൻ തുടങ്ങി. ✨

നീലശൈലങ്ങള്‍ നേര്‍ത്ത മഞ്ഞാലെ നിന്നെ മൂടുന്നുവോ... രാജഹംസങ്ങള്‍ നിന്റെ പാട്ടിന്റെ വെണ്ണയുണ്ണുന്നുവോ.... പകുതി പൂക്കുന്ന പാരിജാതങ്ങള്‍ പ്രാവുപോല്‍ നെഞ്ചിലമരുന്നോ.... മുറുകി നില്‍ക്കുന്ന നിന്റെ യൗവനം രുദ്രവീണായ് പാടുന്നു..... നീ ദേവശില്പമായ് ഉണരുന്നു.. ഇതൊരമരഗന്ധര്‍വയാമം ഇതൊരനഘസംഗീതസല്ലാപം അലഞൊറിയുമാഷാഢതീരം അതിലമൃതുപെയ്യുമീ ഏഴാംയാമം ... അറിയാതെ അറിയാതെ ഈ പവിഴവാര്‍ത്തിങ്കളറിയാതെ.. അലയാന്‍ വാ അലിയാന്‍ വാ ഈ പ്രണയതല്പത്തിലമരാന്‍ വാ..✨

" ദത്താ ഇത് എന്റെ ഫെവറേറ്റ് സോങ്ങാ . നിനക്ക് ഇതറിയുമോ .." "എന്റെ കുട്ടീടെ ഇഷ്ടങ്ങളും ഇഷ്ടക്കേടും ഈ ദത്തന് അറിഞ്ഞുടെ " "പക്ഷേ .. എ..എനിക്ക് നിന്റെ അറിയില്ലാലോ. ഞാൻ സെൽഫിഷാണോ ദത്താ. ഞാൻ എന്താ ഇങ്ങനെ . നിനക്ക് എന്റെ എല്ലാ കാര്യങ്ങളും അറിയാം പക്ഷേ എനിക്ക് .. എനിക്ക് ഒന്നും അറിഞ്ഞു ടാ : " "അയ്യോ ഇനി എന്റെ പൊന്ന് അതിന്റെ പേരിൽ കരയണ്ടാ. എന്റെ കുട്ടിടെ ഇഷ്ടങ്ങളാണ് ഇപ്പോ ദത്തന്റെയും ഇഷ്ടം . ഞാൻ വെറുതെ പറയുന്നതല്ല. നീ അത്രയും എന്റെ ജീവനിൽ അലിഞ്ഞ് ചേർന്നതാടാ " ദത്തൻ അവളുടെ നെറുകയിൽ ഉമ്മ വച്ചു കൊണ്ട് പറഞ്ഞു. പക്ഷേ വർണക്ക് സ്വയം എവിടെയോ ഒരു കുറ്റ ബോധം തോന്നിയിരുന്നു. അവൾ പതിയെ എപ്പോഴോ ഉറങ്ങി പോയി. പുതിയ ചില കാര്യങ്ങൾ തിരുമാനിച്ച് ഉറപ്പിച്ച് ദത്തനും . * പിറ്റേദിവസം രാവിലെ വർണ കണ്ണു തുറന്ന് നോക്കുമ്പോൾ അടുത്ത് ദത്തൻ ഇല്ലാ . അവൾ തല വഴിയുള്ള പുതപ്പ് പതിയെ മാറ്റി ബെഡിൽ എണീറ്റ് ഇരുന്നു. "സമയം 8 മണി. പത്ത് മണിക്ക് ക്ലാസ് തുടങ്ങും.

ഒരു ഒൻപതരക്ക് ക്ലാസിൽ എത്തണം. അതിന് ഒൻപത് മണിയാവുമ്പോഴേക്കും റെഡിയാവാണം എന്നാലെ 9.15 ബസിന് പോവാൻ പറ്റു. അപ്പോ എട്ട് മണിക്ക് എണീറ്റ് കോളേജിൽ പോവാൻ സമയം ഉണ്ട്. ഒൻപത് മണി വരെ എങ്ങനെയെങ്കിലും പിടിച്ച് നിന്നാ ഇന്ന് കോളേജിൽ പോവണ്ട. ഈശ്വരാ ദത്തന് ഓർമയുണ്ടാവല്ലേ ഇന്ന് എനിക്ക് കോളേജിൽ പോവണം എന്ന് . അവൾ വീണ്ടും ബെഡിലേക്ക് കിടന്നു. സമയം 8.15, 8.30, 8.45, 9.00... "ഹാവു ഇനി രക്ഷപ്പെട്ടു. " അവൾ സമാധാനത്തേടെ എണീക്കാൻ നിന്നതും ദത്തൻ റൂമിലേക്ക് വരുന്ന ശബ്ദം കേട്ട് വീണ്ടും ബെഡിലേക്ക് ഉറങ്ങുന്ന പോലെ കിടന്നു. "കുഞ്ഞേ .. എണീക്കടാ.. സമയം ആയി .. നമ്മുക്ക് ക്ലാസിൽ പോവണ്ടേ " ദത്തൻ വിളിച്ചതും വർണ തിരിഞ്ഞ് കിടന്നു. "കുഞ്ഞേ വെറുതെ കളിക്കല്ലേ . എണീക്കാൻ നോക്ക്..." ദത്തൻ അവളെ എടുത്ത് എണീപ്പിച്ച് ഇരുത്തി. "സമയം ഒൻപത് ആയി ദത്താ. ഇനി കുളിച്ച് എപ്പോ പോവാനാ "

" പത്ത് മണിക്കല്ലേ ക്ലാസ് . ഇനിയും ഇഷ്ടം പോലെ ടൈം ഉണ്ട് " " എനിക്ക് പനിയാ ദത്താ" " ദേ എന്നേ ദേഷ്യം പിടിപ്പിച്ചാലുണ്ടല്ലേ . എണീക്കടി മര്യാദക്ക്. ഇങ്ങനെയുണ്ടോ ഒരു മടി " ദത്തന്റെ ശബ്ദം ഉയർന്നതും വർണ ഞെട്ടി. അടുത്ത നിമിഷം അവൾ കരയാനായി മുഖം കൂർപ്പിച്ചതും ദത്തൻ ഇരുന്നിടത്തു നിന്നും എണീറ്റു. "കള്ള കരച്ചിൽ എങ്ങാനും കരയാൻ ആ തിരുവായ തുറന്നാ ...നല്ല പേര വടി മുറ്റത്ത് നിൽക്കുന്നുണ്ട്. എന്റെ കയ്യിൽ നിന്നും അടി കിട്ടും എന്ന് പറഞ്ഞാ കിട്ടും. എല്ലാം നിന്റെ വാശിക്ക് നിൽക്കാൻ പറ്റില്ല. " ദത്തൻ അവളുടെ കൈ പിടിച്ച് വലിച്ച് മുറ്റത്തേക്ക് നടന്നു. ഒപ്പം വർണ കരയുകയും ചെയ്യുന്നുണ്ട്. " വായടക്കടി " ദത്തൻ അലറി. അവൻ ബ്രഷും പേസ്റ്റും എടുത്ത് കൊടുത്ത് അകത്തേക്ക് കയറി പോയി. വർണക്ക് ഇടാനുള്ള ഡ്രസുമായി വരുമ്പോഴേക്കും വർണ ബ്രഷ് ചെയ്ത് കഴിഞ്ഞിരുന്നു. "ഇനി ബാത്ത് റൂമിനുള്ളിൽ നിന്ന് സമയം കളയാനാണ് ഉദ്ദേശം എങ്കിൽ ഞാൻ ഡോർ പുറത്ത് നിന്നും ലോക്ക് ചെയ്യും. പിന്നെ വൈകുന്നേരം ക്ലാസ് കഴിയുന്ന നേരത്തെ അത് തുറക്കു..

ഓർത്തോ " അത് പറഞ്ഞ് ദത്തൻ യൂണിഫോം അവളുടെ കൈയ്യിലേക്ക് വച്ചു കൊടുത്തു. വർണ വേറെ വഴിയില്ലാത്തതു കൊണ്ട് കുളിച്ചിറങ്ങി. അതിനോടകം അവൾ കരച്ചിൽ നിർത്തി പിന്നീട് മുഖം വീർപ്പിച്ചാണ് നടന്നത്. കുളി കഴിഞ്ഞ് വന്ന വർണക്ക് ദത്തൻ ഫുഡ് എടുത്ത് വച്ചിരുന്നു. സത്യത്തിൽ അതെല്ലാം കണ്ട് വർണക്ക് സങ്കടം തോന്നി. തന്റെ നല്ലതിന് വേണ്ടിയാണ് ദത്തൻ പറയുന്നത്. പക്ഷേ അവനെ വിട്ട് പോവാൻ വയ്യാത്തതു കൊണ്ടാണ് ക്ലാസിൽ പോവാത്തത് . കൂട്ടത്തിൽ പഠിക്കാൻ ഉള്ള മടിയും. അതിന്റെ ദേഷ്യം തീർക്കാൻ ദത്തൻ ഫുഡ് കൊടുത്തപ്പോൾ വർണ വാശി കാണിച്ച് കഴിച്ചില്ലാ. എന്നാൽ അവസാനം അവന്റെ കയ്യിൽ നിന്നും അടി കിട്ടും എന്നായതോടെ വേഗം കഴിച്ചു. സമയം ഒൻപതര ആയി കാണും . വർണ ബുക്കെല്ലാം ബാഗിൽ എടുത്ത് വച്ചു. യൂണിഫോം ഷാൾ എടുത്ത് പിൻ ചെയ്യാനായി കണ്ണാടിക്ക് മുന്നിൽ വന്ന് നിന്നു. "താടാ ഞാൻ ചെയ്യാം " " വേണ്ടാ. ഞാൻ ചെയ്തോളാം . എനിക്കറിയാം ഇതൊക്കെ . ഞാൻ ചെറിയ കുട്ടി ഒന്നും അല്ലാ "

അത് പറഞ്ഞ് അവൾ ഷാൾ മടക്കി ഇരു സൈഡിലും ആയി പിൻ ചെയ്തു വച്ചു. അതെല്ലാം നോക്കി ദത്തൻ ഒന്നും മിണ്ടാതെ ഡ്രസ്സിങ്ങ് ടേബിളിൽ ചാരി നിന്നു. വർണ അവനെ ശ്രദ്ധിക്കാതെ ബെഡിനു മുകളിൽ നിന്നും ബാഗും എടുത്ത് പുറത്തേക്ക് നടന്നു. ദത്തൻ പിന്നിൽ നിന്നും വിളിക്കും എന്നവൾ കരുതി എങ്കിലും അവൻ വിളിച്ചില്ല. അവൾ മുറ്റത്തേക്ക് ഇറങ്ങി ദത്തനെ ഒന്ന് തിരിഞ്ഞ് നോക്കി. കാണാനില്ല. അവൾ തോളിലെ ബാഗ് ചെയറിൽ ഇട്ട് അകത്തേക്ക് വന്നപ്പോൾ ദത്തൻ അതേ നിൽപ്പ് നിൽക്കുകയാണ്. വർണ കരഞ്ഞു കൊണ്ട് അവനെ വന്ന് കെട്ടി പിടിച്ചു. " സങ്കടായോ ദത്താ നിനക്ക് . ഞാൻ അപ്പോഴത്തെ ദേഷ്യത്തിൽ പറഞ്ഞതാ ..." പക്ഷേ ദത്തൻ ഒന്നും മിണ്ടിയില്ല. " പിണങ്ങല്ലേ ദത്താ. സോറി സോറി സോറി .. എന്നോട് എന്തെങ്കിലും ഒന്ന് പറ പ്ലീസ് " ദത്തൻ അവളെ തന്നിൽ നിന്നും അടർത്തി മാറ്റി ശേഷം അവളുടെ നെറുകയിൽ ഒന്ന് ഉമ്മ വച്ചു. " ടൈം ആയി പോയി വാ "

" എന്നോട് ദേഷ്യമാണോ . ഞാൻ അറിയാതെ പറഞ്ഞതാ ദത്താ. വേണെങ്കിൽ എന്നേ ഒന്ന് തല്ലിക്കോ . പക്ഷേ ഒന്നും മിണ്ടാതെ ഇരിക്കല്ലേ " " ദേഷ്യമോ ..എന്റെ കുട്ടിയോട് ദത്തൻ ദേഷ്യപ്പെടുമോ ... പോയി വാ " ദത്തൻ ഒരു പുഞ്ചിരിയോടെ പറഞ്ഞു. വർണക്ക് മനസിൽ വല്ലാത്ത ഒരു സങ്കടം നിറഞ്ഞു. ചെയ്തത് തെറ്റാണ് എന്ന തോന്നൽ തിരിഞ്ഞ് നടന്ന അവൾ പെട്ടെന്ന് ദത്തന്റെ അരികിലേക്ക് ഓടി വന്നു. അവന്റെ തോളിലൂടെ ചുറ്റി പിടിച്ച് അവന്റെ കാലിൽ കയറി നിന്ന് ചുണ്ടിലേക്ക് അമർത്തി ചുംബിച്ചു. പ്രതീക്ഷിക്കാത്തത് കൊണ്ട് ദത്തനും പിന്നീലേക്ക് ആഞ്ഞ് പോയി. വർണ അവനെ വിടാതെ തന്നിലേക്ക് ചേർത്ത് പിടിച്ച് അവന്റെ കീഴ്ചുണ്ടിനേയും മേൽ ചുണ്ടിനേയും മാറി മാറി നുകർന്നു. അവസാനം ഒരു കിതപ്പോടെ അവന്റെ നെഞ്ചിലേക്ക് തല വച്ചു. "സോറി ദത്താ. ഇനി ഇങ്ങനെ ഒരിക്കലും ഞാൻ പറയില്ല " അവന്റെ ഷർട്ടിൽ വർണയുടെ കണീരിന്റെ നനവ് പടർന്നു.

ദത്തൻ അവളുടെ മുഖം ഉയർത്തി തനിക്ക് നേരെ പിടിച്ചു. "എന്റെ കുട്ടി എന്തിനാ ഇങ്ങനെ ചെറിയ കാര്യങ്ങൾക്ക് കൂടി കരയുന്നേ. ആ പഴയ വർണ എവിടെ പോയി. അവളെ എനിക്ക് ഇഷ്ടം" ദത്തൻ അവളുടെ ഒഴുകി ഇറങ്ങുന്ന കണ്ണീരിനെ തന്റെ ചുണ്ടുകളാൽ തുടച്ച് മാറ്റി. അവസാനം അത് വർണയുടെ അധരങ്ങളിൽ വന്ന് നിന്നു . ദത്തൻ ഒന്ന് വർണയുടെ കണ്ണിലേക്ക് നോക്കിയതും അവളുടെ കണ്ണുകൾ കൂമ്പിയടഞ്ഞു. അടുത്ത നിമിഷം ദത്തൻ അവളെ എടുത്തുയർത്തി ഡ്രസ്സിങ്ങ് ടേബിളിലേക്ക് ഇരുത്തി. അവളുടെ ഇരു കാലുകളും തന്റെ പിന്നിലേക്ക് പിണച്ച് വച്ച് അവളുടെ ഇടുപ്പിലൂടെ കൈ ചേർത്ത് തന്നിലേക്ക് അടുപ്പിച്ചു. ശേഷം അവളുടെ അധരങ്ങളിലേക്ക് പതിയെ ആഴ്ന്നിറങ്ങി. ഒന്നു വേദനിപ്പിക്കാതെ മൃദുലമായ ഒരു ചുംബനം. കീഴ്ചുണ്ടിനേയും മേൽ ചുണ്ടിനേയും മാറി മാറി നുകർന്ന് പതിയെ അവൻ അവളെ സ്വതന്ത്രയാക്കി. "സമയം പോയല്ലോ കുഞ്ഞേ . വാ . ഞാൻ കൊണ്ടാക്കാം "

അത് പറഞ്ഞ് ദത്തൻ തന്റെ മുണ്ടിന്റെ അറ്റം കൊണ്ട് അവളുടെ മുഖമാകെ തുടച്ച് കൊടുത്തു. ശേഷം നെറ്റിയിൽ ഒന്ന് ഉമ്മ വച്ച് അവളുടെ കൈയ്യും പിടിച്ച് പുറത്തേക്ക് ഇറങ്ങി. അവൾ അപ്പോഴും ഒരു മായാ ലോകത്തായിരുന്നു. ദത്തൻ വീട് പൂട്ടി. ചെയറിനു മുകളിൽ വച്ച വർണയുടെ ബാഗ് അവളുടെ തോളിൽ ഇട്ടു കൊടുത്തു. ദത്തൻ ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തതും പിന്നിൽ വർണയും കയറി. അവന്റെ പുറത്ത് തല വച്ച് അവന്റെ വയറിലൂടെ കൈകൾ ചുറ്റി പിടിച്ച് വർണ കണ്ണടച്ച് ഇരുന്നു. * "കുഞ്ഞേ " ദത്തന്റെ വിളി കേട്ടാണ് അവൾ കണ്ണു തുറന്നത്. വർണ ബുള്ളറ്റിൽ നിന്നും ഇറങ്ങി. ദത്തൻ അവളുടെ കൈ എടുത്ത് തന്റെ കൈയ്യിനുള്ളിൽ വച്ചു. " പോയി വാ. ക്ലാസ്സാെക്കെ നന്നായി ശ്രദ്ധിക്കണം ട്ടോ. " "മ്മ്. നീ വൈകുന്നേരം വിളിക്കാൻ വരുമോ " " ചിലപ്പോഴേ വരൂ. എനിക്ക് കുറച്ച് തിരക്കുകൾ ഉണ്ട്. വന്നില്ലെങ്കിൽ എന്റെ കുട്ടി അനുവിന്റേയും വേണിയുടേയും കൂടെ വന്നാ മതി. സൂക്ഷിച്ച് വരണം "

അവൻ ചിരി മറച്ച് വച്ച് കൊണ്ട് പറഞ്ഞു. " എന്നാ പോക്കോ " വർണ കോളേജ് ഗേറ്റ് കടന്നതും ദത്തൻ ബുള്ളറ്റ് തിരിച്ച് തിരികെ പോയി. വർണ ക്ലാസിൽ എത്തുമ്പോൾ ടീച്ചർ വന്നിട്ടുണ്ടായിരുന്നില്ല. അവൾ നേരെ ലാസ്റ്റ് ബെഞ്ചിലേക്ക് നടന്നു. അവൾ അനുവിന്റെയും വേണിയുടേയും അടുത്ത് വന്നിരുന്നു "എന്തിനാ ഇത്ര നേരത്തെ വന്നത്. മിസ് ക്ലാസിൽ വന്നിട്ട് വന്നാ മതിയായിരുന്നു...." അനു " ഞാൻ ഇപ്പോ വന്നതായോ കുറ്റം " " വർണ മോള് രാവിലെ തന്നെ കട്ട കലിപ്പിൽ ആണല്ലോ. നീ എങ്ങനെയാ വന്നേ" വേണി "ദത്തൻ കൊണ്ടാക്കി തന്നു. " " ആണോ . വൈകുന്നേരം വിളിക്കാൻ വരുമോ . ഞങ്ങൾ അറിഞ്ഞില്ലാ നീ ഇന്ന് വരും എന്ന്. ഇന്നലെ വീട്ടിൽ വന്നപ്പോൾ നീ വരില്ലാ എന്നാണല്ലോ പറഞ്ഞത് " "അങ്ങനെയാ വിചാരിച്ചേ . പിന്നെ തോന്നി എന്തിനാ വെറുതെ ക്ലാസ് കളയുന്നേ. കാശ് കൊടുത്ത് പഠിക്കുന്നല്ലേ " " ഇത് ഞങ്ങളുടെ വർണയല്ലാ. ഞങ്ങളുടെ വർണ മോള് ഇങ്ങനല്ലാ " അനു " ഞാൻ നന്നായി അതാ . വൈകുന്നേരം നമ്മുക്ക് ഒരുമിച്ച് ബസിന് പോവാം . " "വേണ്ട ദത്തേട്ടനോട് പറയാം വിളിക്കാൻ വരാൻ " "

ഞാൻ പറഞ്ഞപ്പോ ദത്തൻ ചിലപ്പോഴേ വരു എന്ന് പറഞ്ഞു. " " ഞാൻ ഒന്ന് ചോദിക്കട്ടെ . ഈ അനു മോൾ പറഞ്ഞാ എന്റെ എട്ടന് അത് തട്ടി കളയാൻ പറ്റില്ലാ " അനു ബാഗിൽ നിന്നും ഫോൺ എടുത്ത് വാട്സ് ആപ്പ് ഓപ്പൺ ചെയ്തു. "ദത്തേട്ടാ... വൈകുന്നേരം ഒന്ന് വർണയെ അല്ലാ ഞങ്ങളെ വിളിക്കാൻ വരുമോ. ഒരു നാല് മണിക്ക് വന്നാ മതി. കാറ് വേണ്ടാട്ടോ. നമ്മുടെ കുടു കുടു മതി " അവൾ ദത്തന് വേയ്സ് അയച്ചു. പെട്ടെന്ന് മിസ് വന്നതും എല്ലാവരും എഴുന്നേറ്റു. മിസ് വന്നതും അറ്റന്റൻസ് എടുക്കാൻ തുടങ്ങി. "ഡീ ദത്തേട്ടൻ വരാംന്ന് പറഞ്ഞു. ഞാൻ പറഞ്ഞില്ലേ ഈ അനു മോൾ പറഞ്ഞ എട്ടന് വേണ്ടാന്ന് വക്കാൻ പറ്റില്ലാ." " ആണോ എവിടെ നോക്കട്ടെ " വർണ പറഞ്ഞതും അനു ഫോൺ വർണക്ക് നേരെ നീട്ടി "Okay daa. Varam 😇" ദത്തന്റെ മെസേജ് അനു കാണിച്ചു. "അതെന്താ അങ്ങനെ . ഞാൻ ചോദിച്ചപ്പോ വരില്ലാ എന്ന് പറഞ്ഞു. " " എങ്ങനെ വരാനാ. നീ എട്ടന് കുറച്ച് ബഹുമാനം കൊടുക്കണം. നീ സ്വന്തം കെട്ട്യോനേ പേര് അല്ലെടി വിളിക്കുന്നത്. " "പിന്നെ അതിന് ഇപ്പോ എന്താ. ഞാൻ അങ്ങനെ വിളിക്കുന്നതാ ദത്തനും ഇഷ്ട്ടം" "എന്താ അവിടെ ഒരു ബഹളം " രജിസ്റ്റർ അടച്ച് വച്ച് മിസ് ലാസ്റ്റ് ബഞ്ചിനടുത്തേക്ക് വന്നു. "ആഹ് മൂന്നാമത്തെ ആളും വന്നോ. വെറുതെ അല്ലാ ഒരു ബഹളം. ഇന്നലെ വരെ ഈ ബഞ്ചിൽ നിന്നും ഒരു ശബ്ദം പോലും ഉണ്ടായിരുന്നില്ലാ.

എവിടെയായിരുന്നു ഇത്ര ദിവസം. " "ഇവൾ ഹസ്ബന്റിന്റെ വീട്ടിലായിരുന്നു ടീച്ചർ " വേണി പറഞ്ഞു. " അതിന് ഞാൻ തന്നോടാണോ ചോദിച്ചത് . ഞാൻ ചോദിച്ചതിന് വർണയോടാ ഇവൾക്ക് എന്താ നാവില്ലേ. അതോ ഹസ്ബന്റിന്റെ നാട്ടിൽ പോയപ്പോൾ സംസാര ശേഷി നഷ്ടപ്പെട്ടോ" "നഷ്ട്ടപ്പെട്ടു മിസ്സ് " അനു " what " " അത് പിന്നെ ടീച്ചർ അവിടെ പോയി മഞ്ഞടിച്ച് തണുപ്പടിച്ച് അവളുടെ സൗണ്ട് അടിച്ചു പോയി മിസ് . തൊണ്ടയിൽ കിച്ച് കിച്ച് ആണ് . സoസാരിക്കാൻ പറ്റില്ല. " "മ്മ്. വേണിയുടെ നോട്ട് ഫുൾ കംപ്ലീറ്റ് ആണോ " "അതെ മിസ് " അവൾ ബുക്ക് കൊടുത്തതും ടീച്ചർ സംശയത്തോടെ ചെക്ക് ചെയ്തു. "മ്മ്. ഇരിക്ക് " ടീച്ചർ കണ്ണാടക്ക് ഇടയിലൂടെ നോക്കി പറഞ്ഞ് അനുവിന്റെ ബുക്കിനായി കൈ നീട്ടി. അവളും ബുക്ക് കൊടുത്തു. ടീച്ചർ അത് ചെക്ക് ചെയ്ത് അവളോടും ഇരിക്കാൻ പറഞ്ഞു. " ഹസ്ബന്റിന്റെ വീട്ടിലാണോ ഫാദറിന്റെ വീട്ടിലാണോ എന്നോന്നും എനിക്ക് അറിയണ്ടാ എന്റെ സബ്ജക്റ്റിന്റെ നോട്ട്സ് കംപ്ലീറ്റ് ആയിരിക്കണം . എവിടെ നോട്ട് " വർണ ദത്തനെ മനസിൽ നന്നായി ഒന്ന് സ്മരിച്ചു.

പാവം അന്ന് ഞാൻ കുറേ കുറ്റം പറഞ്ഞു സോറി . വർണ ബുക്ക് കൊടുത്തതും ടീച്ചർ അത് ചെക്ക് ചെയ്തു. " very good. nice handwriting.... മൂന്നുപേരും നന്നാവാൻ തിരുമാനിച്ചല്ലോ ഗുഡ് " അത് പറഞ്ഞ് മിസ് മറ്റുള്ളവരുടെ നോട്ട് ബുക്ക് ചെക്ക് ചെയ്യാൻ തുടങ്ങി. " കോഴി ചിക്കിയ പോലുള്ള നിന്റെ കയ്യക്ഷരത്തെയാണോ ടീച്ചർ ഇത്രയും പൊക്കിയത്. നോക്കട്ടെ " വേണി അവളുടെ ബുക്ക് വാങ്ങി. "എടീ ഇതാരാ എഴുതി തന്നെ. എന്ത് രസാ കാണാൻ " വേണി അതിലൂടെ ഒന്ന് വിരലോടിച്ചു. " ഞാനാ എഴുതിയെ " " ഒന്നു പോടീ . സത്യം പറ. ആരാ എഴുതി തന്നത് " " ദത്തൻ " "എന്റെ ഈശ്വരാ . ദത്തേട്ടന്റെ ഇത്രയും നല്ല ഹാൻഡ് റെറ്റിങ്ങോ " " ഇവള് പറഞ്ഞത് വച്ച് ദത്തേട്ടൻ ഒരു അൽ പഠിപ്പിയാ. പിന്നെ IPS അല്ലേ. അപ്പോ ഇതല്ലാ ഇതിലും വലിയ അത്ഭുതങ്ങൾ പ്രതീഷിക്കാം " അനു അപ്പോഴേക്കും മിസ് എല്ലാവരുടേയും നോട്ട് ചെക്ക് ചെയ്തു കഴിഞ്ഞിരുന്നു. വർണയുടെയും അനുവിന്റെയും വേണിയുടേയും ഫസ്റ്റ് ബെഞ്ചിലെ പഠിപ്പികളുടേയും ഒഴിച്ച് ബാക്കി ആരുടേയും നോട്ട് കംപ്ലീറ്റ് അല്ലാ . "എടീ എല്ലാവരും നമ്മളേയാ നോക്കുന്നേ.

കുറച്ച് വെയ്റ്റ് ഇട്ട് ഇരിക്കാം. ഇതൊക്കെ എന്ത് " മൂന്നുപേരും ഒരു നിമിഷം മനസിൽ ദത്തനെ ഓർത്തു. ദത്തൻ പറഞ്ഞതു കൊണ്ട് മാത്രമാണ് രണ്ട് പേരും കറക്റ്റ് ആയി നോട്ട് എഴുതിയത്. അന്നത്തെ ദിവസം മൂന്നുപേരും നല്ല അഹങ്കാരത്തിൽ തന്നെയായിരുന്നു. എല്ലാവരും നോട്ട് എഴുതാൻ അവരുടെ ബുക്കാണ് വാങ്ങിയത്. ക്ലാസ് കഴിഞ്ഞ് വൈകുന്നേരം മൂന്നുപേരും കൂടി ഇറങ്ങുമ്പോൾ കോളേജിന് മുന്നിൽ റോഡിന് അപ്പുറത്തായി ബുള്ളറ്റിൽ ചാരി ദത്തൻ നിൽക്കുന്നുണ്ട്. അവനെ കണ്ടതും മൂന്നുപേരും റോഡിലേക്ക് ഓടി ഇറങ്ങി. ദത്തൻ കൈ കൊണ്ട് അവരോട് അവിടെ തന്നെ നിൽക്കാൻ പറഞ്ഞു. ശേഷം രണ്ടു സൈഡിലേക്കും നോക്കി റോഡ് ക്രോസ് ചെയ്ത് അവരുടെ അരികിലേക്ക് വന്നു. " വണ്ടി വരുന്നത് നോക്കാതെയാണോ റോഡ് ക്രോസ് ചെയ്യുന്നേ.

" ദത്തൻ ശാസനയോടെ ചോദിച്ചു. "എട്ടനെ കണ്ട സന്തോഷത്തിൽ അത് ശ്രദ്ധിച്ചില്ലാ " അനുവും വേണിയും ദത്തന്റെ രണ്ട് കയ്യിലും പിടിച്ചു. "കുഞ്ഞേ വാ " ദത്തൻ അവളെ വിളിച്ച് റോഡ് ക്രോസ് ചെയ്തു. "ദത്തേട്ടൻ കാരണം ഞങ്ങൾ ഇന്ന് ക്ലാസിൽ സ്റ്റാർ ആയി " വേണി രാവിലെ ഉണ്ടായ കാര്യം സന്തോഷത്തോടെ പറഞ്ഞു. ദത്തൻ ബുള്ളറ്റിൽ ചാരി നിന്ന് പുഞ്ചിരിയോടെ അത് കേട്ടു. "ഇത്രയും നല്ല എട്ടനെ കിട്ടിയത് ഞങ്ങളുടെ ഭാഗ്യമാ .." പക്ഷേ ഇവളെ പോലെ ഒരു വിവര ദോഷിയെ എട്ടന് എങ്ങനെ കിട്ടി " അനു " അത് പിന്നെ വിധിയെ തടുക്കാൻ വില്ലേജ് ഓഫീസർക്കും കഴിയില്ലാലോ "വേണി . " തനിക്ക് നാണമില്ലെടോ സ്വന്തം ഭാര്യയെ ഇങ്ങനെ കൺമുന്നിൽ വച്ച് കളിയാക്കിയിട്ടും ഇളിച്ചോണ്ട് നിൽക്കാൻ ...ലജ്ഞാവഹം " വർണ ദത്തനെ നോക്കി പേടിപ്പിച്ചു. "ഞങ്ങൾ പറഞ്ഞതിൽ എന്താ തെറ്റ് " " വേണ്ടാ ട്ടോ. എന്റെ കുഞ്ഞിനെ അത്രക്ക് അങ്ങോട്ട് കളിയാക്കണ്ടാ. വാ പോവാൻ നോക്കാം " അത് പറഞ്ഞ് ദത്തൻ ബുള്ളറ്റിലേക്ക് കയറി. മൂന്നുപേരുടേയും ബാഗ് അവൻ പെട്രോൾ ടാങ്കിനു മുകളിലായി ഒരുക്കി വച്ചു. ദത്തന് പിന്നിലായി വർണയും അനുവും വേണിയും കയറി. തിരിച്ച് വീട്ടിലേക്ക് പോകുന്ന വഴി അവർ പറഞ്ഞതെല്ലാം വാങ്ങി കൊടുത്താണ് ദത്തൻ അവരെ വീട്ടിൽ ഇറക്കിയത്. .....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story