💙നന്ദനം💙: ഭാഗം 25

Nanthanam

രചന: MUFI

ആര്യൻ നടന്ന കാര്യങ്ങൾ ചുരുക്കിയും കുറച്ചു മാറ്റങ്ങൾ ഒക്കെ വരുത്തി മീഡിയസിന്റെ മുന്നിൽ അവതരിപ്പിച്ചു..... വീട്ടിൽ ഇരുന്നു കൊണ്ട് നന്ദുവും കേൾക്കുന്നുണ്ടായിരുന്നു....ആര്യന്റെ ഇന്റർവ്യൂ... അപ്പോൾ നന്ദന മേടവും സാറും തമ്മിൽ ഉള്ള വിവാഹം ഉടനെ ഉണ്ടാവുമോ...... അതെ ഉടനെ തന്നെ ഉണ്ടാവും....ഡേറ്റ് ഫിക്സ് ചെയ്താൽ നിങ്ങളെ ഒക്കെ അറിയിക്കുന്നതാണ്.... അത്രയും പറഞ്ഞു കൊണ്ട് ഇന്റർവ്യൂ അവിടെ അവസാനിച്ചു...... കേട്ടത് എന്തെന്ന് വ്യക്തമാവാൻ നന്ദുവിന് ഒന്ന് രണ്ട് നിമിഷങ്ങൾ വേണ്ടി വന്നു.... അവൾ മുന്നിൽ ഇരിക്കുന്ന അരുണിനെയും മാനസിയെയും പകപ്പോടെ ഉറ്റ് നോക്കി.... അവർ ഒന്നും പറയാതെ തല താഴ്ത്തിയതും നന്ദുവിന്റെ തൊണ്ട കുഴിയിൽ എന്തോ കുടുങ്ങിയത് പോലെ തോന്നി അവൾക്ക്..... ഒന്നും മിണ്ടാതെ അവൾ അവിടെ നിന്നും മുറിയിലേക്ക് നടന്നു.... അവൾ അവിടെ നിന്നും പോയത് അറിഞ്ഞു ഇരുവരും മുഖം ഉയർത്തി.... അത്രയും നേരം ശ്വാസം എടുക്കാൻ പോലും മറന്നു കൊണ്ട് ഇരിക്കുക ആയിരുന്നു ഇരുവരും.... നന്ദുവിൽ നിന്നും പ്രതീക്ഷിച്ച ചോദ്യങ്ങൾ ഒന്നും ഉണ്ടാവാത്തത് അവർക്ക് ഒരു വിധത്തിൽ ആശ്വാസം ആയിട്ട് തോന്നി.... എന്നാൽ അവളിലെ മൗനം അത് എന്തിന്റെ സൂചന ആണെന്ന് അറിയാതെ ഇരുവരും കുഴങ്ങി.... മുറിയിൽ ഇരുന്ന നന്ദു ആര്യൻ പറഞ്ഞ വാക്കുകൾ ഓർത്ത് കൊണ്ട് നിന്നു..... ഉടനെ തന്നെ കല്യാണം ഉണ്ടാവും എന്ന് അവൻ പറഞ്ഞതിന്റെ പൊരുൾ തേടി അലയുക ആയിരുന്നു അവളുടെ മനസ്സ്......

പതിവിലും വീപരീതം ആയിട്ടുള്ള അരുണിന്റെയും മാനസിടെയും മുഖത്തെ പതർച്ചയും ഒക്കെ തന്നിൽ നിന്നും എന്തോ മറക്കുവാൻ ഉള്ള മൂടുപടം പോലെയാണ് അവൾക്ക് തോന്നിയത്..... എന്ത് കൊണ്ടാവും അവർ ഒന്നും പറയാതെ എല്ലാം കേട്ടിരുന്നത്..... തന്റെ വിവാഹം ആര്യനുമായി ഉടനെ ഉണ്ടാവുമോ..... ഇതിന്റെ ഒക്കെ സത്യാവസ്ഥ അവർക്കൊക്കെ അറിയുമോ..... ഇനിയും എന്നെ പൊട്ടൻ കളിപ്പിക്കുക ആണോ എല്ലാവരും ചേർന്ന് കൊണ്ട്...... എന്റെ ചോദ്യങ്ങൾക്ക് ഉള്ള ഉത്തരം അരുണേട്ടന്റെയും ഏട്ടത്തിടെയും കയ്യിൽ ഉണ്ടാവും പക്ഷെ അവർ ചിലപ്പോൾ തുറന്നു പറയില്ല...... അവർക്ക് എന്തൊക്കെയോ എന്നോട് പറയണം എന്ന് ഉണ്ട് അത് അവരുടെ മുഖഭാവത്തിൽ നിന്ന് തന്നെ മനസ്സിലായതാണ്...... ഇപ്പോൾ ആരോടും ഒന്നും ചോദിക്കാൻ വയ്യ.... അവർ തന്നെ സത്യം തുറന്നു പറയുമെല്ലോ അപ്പോൾ അറിയാം എല്ലാം... അത് വരെയും നിക്ക് ഒന്നും അറിയേണ്ട.... ആര്യനോട് ദേഷ്യമില്ല..... അവൻ പറഞ്ഞതിനും ചെയ്തതിനും ഒക്കെ വ്യക്തമായ കാരണങ്ങൾ ഉണ്ട് ആ ഒരു സാഹചര്യത്തിൽ അതെല്ലാതെ അവന്റെ മുന്നിൽ മറ്റ് മാർഗം ഇല്ലായിരുന്നു ശെരിയാണ് എല്ലാം...... ഇപ്പോഴും ആര്യനെ ഇഷ്ടമാണോ എന്ന് ചോദിച്ചാൽ ഉത്തരം ഒന്നേ ഉള്ളു ഇഷ്ടമാണ്......

അവനോടുള്ള ഇഷ്ടത്തിന് ഇന്നേ വരെയും ഒരു തരിമണിയുടെ കുറവ് പോലും വന്നിട്ടില്ല..... പക്ഷെ ആര്യന്റെ ജീവിതത്തിൽ കടന്നു ചെല്ലാൻ എന്ത് കൊണ്ടോ തന്നെ കൊണ്ട് പറ്റുന്നില്ല..... അതിന്റെ കാരണം ഇന്നും മറഞ്ഞിരിക്കുക ആണ്...... രാത്രിയിൽ അത്തായം കഴിക്കാൻ എല്ലാവരും ഒത്തു കൂടി ഇരുന്നു..... അരുൺ മാനസിയെ നോക്കിയതും പറയാൻ അവൾ കണ്ണുകൾ കൊണ്ട് ആംഗ്യം കാണിച്ചു.... മോളെ നന്ദു ഏട്ടൻ മോളോട് കുറച്ചു സംസാരിക്കാൻ ഉണ്ടായിരുന്നു..... തുടക്കം പോലെ അരുൺ പറഞ്ഞു കൊണ്ട് നന്ദുവിനെ നോക്കി..... അവൾ അരുണിനെ നോക്കി ചിരിച്ചു കൊണ്ട് തന്നെ മറുപടി കൊടുത്തു.... ഏട്ടൻ എന്തെ ഇത് ചോദിക്കാൻ ഇത്രയും വഴികിയത് എന്ന് ആലോചിക്കുക ആയിരുന്നു ഞാൻ..... ഏട്ടൻ എന്നൊട് എന്ത് കാര്യവും തുറന്നു പറയാം.... ഏട്ടൻ പറയാൻ ഉള്ളത് എന്താണെങ്കിലും മടിക്കാതെ പറഞ്ഞോളൂ... മോളെ നിന്റെ ഉള്ളിൽ ആര്യൻ എല്ലാതെ മറ്റൊരാൾ ഇല്ലെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യം ആണ്.... നിങ്ങൾ തമ്മിൽ ഉള്ള സ്നേഹത്തിന്റെ ആയം കണ്ടറിഞ്ഞവർ ആണ് ഞങ്ങൾ.... പരസ്പരം ഇഷ്ടപ്പെട്ട നിങ്ങൾ ഇന്ന് രണ്ട് ദ്രുവങ്ങളിൽ ആവാൻ കാരണം ഞാനും കൂടെ ആണല്ലോ.... അപ്പൊ നിങ്ങൾ ഇങ്ങനെ മനസ്സ് നീറി കൊണ്ട് കഴിയുന്നത് കാണാൻ എനിക്ക് പറ്റുന്നില്ല...

അത് കൊണ്ട് ആണ് മോളോട് ആര്യന്റെ കാര്യം പറഞ്ഞത്.... പക്ഷെ മോൾ ഇതിൽ താല്പര്യം ഇല്ല എന്ന് തീർത്തു പറഞ്ഞത് കൊണ്ട് തന്നെ ഞങ്ങൾ ഇരു വീട്ടുകാരും ഇക്കാര്യം വിട്ടത് ആയിരുന്നു.... പക്ഷെ ഇപ്പോൾ ആ ഒരു പ്രശ്നം വിവാദം ആവാതെ ഒതുങ്ങിയത് ആ ഫോട്ടോ കണ്ടത് കൊണ്ടാണ് ഇന്ന് ആര്യൻ ഇന്റർവ്യൂൽ ഒരു ഉത്തരം കൊടുക്കാതെ നിൽക്കാൻ പറ്റില്ലായിരുന്നു അത് കൊണ്ടാണ് അവൻ അങ്ങനെ ഒക്കെ പറഞ്ഞത്.... എന്നിട്ടും അവനെ വിടാതെ ചോദിച്ചത് കൊണ്ടാണ് കല്യാണ കാര്യവും അവൻ പറയേണ്ടി വന്നത്... മോൾക്ക് അവനോട് ചിലപ്പോൾ ആ ഒരു കാര്യത്തിൽ ദേഷ്യം തോന്നിയെക്കാം പക്ഷെ ഒരിക്കലും മോൾ അവനോട് ദേഷ്യപ്പെടരുത്.... അവനോട് അങ്ങനെ പറയാൻ നിർദ്ദേശം നൽകിയത് ഞാൻ ആണ്...... അങ്ങനെ ഒരു മറുപടി അവൻ പറഞ്ഞില്ലെങ്കിൽ മീഡിയ വീണ്ടും വല്ലതും കുത്തി പൊക്കി കൊണ്ട് വരുമായിരുന്നു... മോൾക്ക് ആര്യനെ സ്വീകരിച്ചൂടെ...... മോളെ നിർബന്ധിക്കുന്നില്ല മോൾക്ക് പറ്റില്ലെങ്കിൽ ഏട്ടൻ ഒന്നും അടിച്ചേൽപ്പിക്കില്ല.... മോളുടെ ഇഷ്ട്ടം ആണ് ഇവിടെ നോക്കുള്ളു...... ഞാൻ ഈ വിവാഹത്തിന് സമ്മതം എല്ല എന്ന് പറഞ്ഞാൽ....... നന്ദുവിൽ നിന്നും മറു ചോദ്യം ഉയർന്നു..... അരുണും മാനസിയും ഗീതുവും എല്ലാം അവളെ ഉറ്റ് നോക്കി.... അരുൺ എന്തോ പറയാൻ പോയതും ഉള്ളിലേക്ക് കയറി വരുന്ന ആര്യനെ കാണെ അവൻ പറയാൻ വന്നത് പാതിയിൽ വെച്ച് നിർത്തി അവനിലേക്ക് ദൃഷ്ടി ഊഞ്ഞി....

അരുണിന്റെ കണ്ണുകളെ തുടർന്ന് പോയ എല്ലാവരും ആര്യാനെ കാണെ ഹൃദ്യമായി പുഞ്ചിരിച്ചു അവനെ അകത്തേക്ക് ക്ഷണിച്ചു.... നന്ദു ആര്യനെ കാണെ ചിരിച്ചു എന്നാൽ അവന്റെ മുഖത്തെ ഭാവത്തിൽ നിന്നും താൻ പറഞ്ഞത് അവൻ കെട്ടിട്ടുണ്ടെന്ന് അവൾക്ക് മനസ്സിലായി..... ആര്യൻ ഭക്ഷണം കഴിച്ചായിരുന്നോ.... ഇല്ലെങ്കിൽ ഇവിടെ നിന്ന് കഴിക്കാം.... ആര്യനെ ക്ഷണിച്ചു കൊണ്ട് അരുൺ പറഞ്ഞു.... ഏയ്‌ വേണ്ട അരുൺ ഞാൻ പുറത്ത് നിന്നും കഴിച്ചിട്ടാണ് വന്നത്.... ഞാൻ ഇവളെ കണ്ട് കുറച്ചു കാര്യങ്ങൾ സംസാരിക്കുവാൻ വേണ്ടി വന്നത് ആണ്.... വന്നത് ഏതായാലും നല്ല സമയത്ത് ആണ് അത് കൊണ്ട് ചിലരുടെ ഉള്ളിലിരുപ്പ് കൃത്യമായി മനസ്സിലാക്കാൻ പറ്റി..... നന്ദു അവനെ നോക്കാൻ ആവാതെ മിഴികൾ താഴ്ത്തി നിന്നു..... അരുൺ തന്റെ സമ്മതത്തോടെ ഇവളെയും കൂട്ടി ഞാൻ ഒന്ന് പുറത്ത് പോയി വന്നോട്ടെ.... കുറച്ചു കഴിഞ്ഞാൽ ഞാൻ കൊണ്ട് വിടാം.... അരുണിനോട് ചോദിക്കുന്നത് കേൾക്കെ നന്ദു ഇരുന്നിടത്തു നിന്നും ഞെട്ടി പിടഞ്ഞു എഴുന്നേറ്റിരുന്നു.... അരുൺ സമ്മതം എന്ന് പറയുമ്പോയേക്കും നന്ദുവിന്റെ സ്വരം അവിടെ ഉയർന്നിരുന്നു..... ഞാൻ ഒന്നും. വരില്ല ഇയാളുടെ ഒന്നിച്ചു.... അരുണേട്ടൻ സമ്മതം പറയാൻ നിൽക്കേണ്ട നിക്ക് പോവാൻ ഇഷ്ടമെല്ല....

ആര്യനെ നോക്കാതെ വെപ്രാളപെട്ടു കൊണ്ട് അരുണിനെ നോക്കി നന്ദു പറഞ്ഞു.... അരുൺ ഇവളുടെ സമ്മതം എനിക്ക് വേണ്ട... ഞാൻ ചോദിച്ചത് അരുണിനോട് ആണ് അരുണിന് ഇവളെ എന്റൊപ്പം പറഞ്ഞു വിടുന്നതിൽ സമ്മതക്കുറവ് ഒന്നും ഇല്ലെന്ന് അറിയാം അത് കൊണ്ട് ഇവളെ കൂട്ടി ഞാൻ പോവുകയാണ്..... നന്ദ വാ എനിക്ക് സംസാരിക്കാൻ ഉണ്ട് നിന്നോട് ഇവിടെ വെച്ചെല്ല പുറത്ത് എവിടെ എങ്കിലും വെച്ച്.... ഇവിടെ വെച്ച് സംസാരിക്കാൻ പറ്റുവേ സംസാരിച്ചാൽ മതി നിക്ക് ഇവിടെ നിന്ന് ഇപ്പോൾ ഇയാളുടെ ഒപ്പം വരാൻ മനസ്സില്ല.... വീറോടെ പറഞ്ഞു കൊണ്ട് ആര്യനെ കൂർപ്പുച്ചു നോക്കിയവൾ...... അളിയാ ഇവൾ ഒരു നടക്ക് പോവുന്നവൾ എല്ല അത് കൊണ്ട് തന്നെ നേരായ വിധത്തിൽ ഇവളെ എന്റൊപ്പം വരില്ല അപ്പോ പിന്നെ എടുത്തു കൊണ്ട് പോവാതെ വേറെ വഴി ഇല്ലല്ലോ.... ഈ മുതലിനെ ഒന്ന് മെരുക്കാൻ പറ്റുമോ എന്ന് നോക്കട്ടെ.... അത്രയും പറഞ്ഞു നന്ദുവിനെ ഇരു കയ്യാൽ കോരി എടുത്തു അരുണിനെ നോക്കി കണ്ണിറുക്കി കാണിച്ചു കൊണ്ട് ആര്യൻ പുറത്തേക്ക് നടന്നിരുന്നു.....

നടന്നത് എന്തെന്ന് മനസ്സിലാക്കാൻ നന്ദുവിന് ഒന്ന് രണ്ട് നിമിഷം വേണ്ടി വന്നു.... കാര്യ മനസ്സിലായതും അവന്റെ കയ്യിൽ നിന്നും അവൾ പിടഞ്ഞു കൊണ്ടിരുന്നു.... അരുണേട്ടാ എന്നെ താഴെ ഇറക്കാൻ പറയ് നിക്ക് പോവേണ്ട..... എനിക്ക് ഒന്നും കേൾക്കെ വേണ്ട സംസാരിക്കെ വേണ്ട എന്നെ ഇറക്കാൻ പറ..... ഏട്ടത്തി... ഒന്നു പറയ്... ആരും ഒന്നും മിണ്ടാതെ ചിരിച്ചു കൊണ്ട് അവൻ അവളെയും കൊണ്ട് പോവുന്നത് നോക്കി നിന്നു.... കാറിന്റെ ഡോർ തുറന്നു കൊണ്ട് നന്ദുവിനെ അതിൽ ഇരുത്തി ലോക്ക് ഇട്ട് ഡ്രൈവിങ് സീറ്റിൽ ആര്യനും കയറി..... അവൾക്ക് ഇറങ്ങി ഓടാൻ ഉള്ള സാവകാശം അവൻ കൊടുത്തില്ല..... നന്ദു അവനെ തുറക്കാനെ നോക്കി കൊണ്ട് പുറത്തേക്ക് മിഴികൾ നട്ടിരുന്നു...... ആര്യൻ അവളെ ഒന്ന് നോക്കി കൊണ്ട് ഡ്രൈവിങ്ങിൽ ശ്രദ്ധ കൊടുത്തു.................തുടരും.......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story