💙നന്ദനം💙: ഭാഗം 27

Nanthanam

രചന: MUFI

"എന്നെ ഒരു അനിയത്തീടെ സ്ഥാനത്തു നിന്നാണ് കാണുന്നതെങ്കിൽ..... ഇപ്പോൾ പറഞ്ഞതിൽ ഇത്തിരി ആത്മാർത്ഥ ഉണ്ടെങ്കിൽ എന്റെ ഏട്ടൻ ആയിട്ട് എന്റെ എല്ലാ കാര്യവും നോക്കി നടത്താൻ മുൻ പന്തിയിൽ ഏട്ടൻ ഉണ്ടാവും......" "മോളെ നന്ദു.... ഞാൻ എനിക്ക് അതിനുള്ള..." അവനെ പറഞ്ഞു മുഴുപ്പിക്കാൻ അവൾ സമ്മതിച്ചില്ല..... "നിക്ക് അർഹത ഇല്ല എന്നാണ് പറയാൻ പോവുന്നത് എങ്കിൽ അതിന്റെ ആവശ്യം ഇല്ല..... ചെയ്തു പോയ തെറ്റുകളെ കുറിച്ച് ഓർത്ത് മാനസാന്തരം വരുക എന്ന് വെച്ചാൽ വലിയ കാര്യം തന്നെ ആണ്.... അത് കൊണ്ട് ഇനിയും അർഹത ഇല്ലെന്ന് പറഞ്ഞു ഒഴിഞ്ഞു മാറാൻ ശ്രമിക്കേണ്ട.....എന്റെ സ്വന്തം ഏട്ടൻ ആയിട്ട് എല്ലാവർക്കും മുന്നിൽ എല്ലാ കാര്യത്തിനും ഏട്ടൻ ഉണ്ടാവണം......" വിമൽ നിറഞ്ഞ കണ്ണുകളാൽ അവളെ നോക്കി..... ഇന്നാണ് ആര്യന്റെയും നന്ദുവിന്റെയും നിശ്ചയം..... എല്ലാവരും ഹൃദ്യമായി തന്നെ സാനിദ്യം അറിയിച്ചു കൊണ്ട് അവിടെ എത്തി ചേർന്നു.... മയിൽ‌പീലി ഡിസൈൻ ഉള്ള ഇളം റോസ് കളറിൽ ഉള്ള ദാവണി ആയിരുന്നു നന്ദുവിന് വേണ്ടി വിമൽ വാങ്ങി കൊടുത്തത്..... അതിൽ എന്നത്തേയും പോലെ തന്നെ അവളുടെ സൗന്ദര്യം ജ്വലിച്ചു നിന്നു..... എല്ലാവരുടെയും കാലിൽ തൊട്ട് അനുഗ്രഹം വാങ്ങി നന്ദുവും ആര്യനും അവർക്കായി ഒരുക്കിയ ഇരിപ്പിടത്തിൽ സ്ഥാനം ഉറപ്പിച്ചു....

പൂജാരിയുടെ നിർദേശം പോലെ ഓരോ കാര്യവും ചെയ്തു അവസാനം ഇരുവരും പരസ്പരം പേര് കൊത്തിയ മോതിരം അണിയിച്ചു..... ഇരുവരുടെയും ജാതകം നോക്കി കൊണ്ട് രണ്ട് മാസം കഴിഞ്ഞുള്ള ശുഭ മുഹൂർത്തം കുറിച്ചു.... ഊണ് കഴിച്ചു എല്ലാവരും പിരിഞ്ഞു പോയി.... തറവാട്ടിൽ മാലതിയും കുടുംബവും പിന്നെ ലക്ഷിമിയും കുടുംബവും മാത്രം ബാക്കി ആയി.... അവർ പിന്നീട് കല്യാണത്തെ കുറിച്ചുള്ള ചർച്ചകളിൽ ഏർപ്പെട്ടു..... കുറച്ചു സമയം അവിടെ ചുറ്റി കളിച്ചു കൊണ്ട് നന്ദു പതിയെ അവിടെ നിന്നും ഇറങ്ങി തെക്കേ തൊടിയിലേക്ക് നടന്നു..... അവിടെ അടുത്തടുത്ത് ആയിട്ടുള്ള മൂന്നു അസ്ഥിതറകൾക്ക് അടുത്തേക്ക് അവൾ ചുവടുകൾ വെച്ചു..... അവിടെ ഇരുന്നു കൊണ്ട് ഇന്നത്തെ വിശേഷം അവരുടെ മുന്നിൽ നിന്ന് പറഞ്ഞു കേൾപ്പിച്ചു..... പിന്നെയും കുറച്ചു സമയം അവിടെ ഇരുന്നതും തോളിൽ കരസ്പർശം ഏറ്റത് അറിയേ അവൾ തിരിഞ്ഞു നോക്കി.... ഏട്ടനും ഏട്ടത്തിയും മുകളിൽ നിന്നും എല്ലാം കാണുന്നുണ്ടാവും നന്ദുട്ടിയെ....അവർക്ക് പകരം വെക്കാൻ മാറ്റാരെ കൊണ്ടും ആവില്ലെന്ന് അറിയാം എന്നാലും പറയുക അപ്പച്ചി....

മോൾ വിഷമിക്കരുത് അത് അവർക്ക് കണ്ട് നിൽക്കാൻ ആവില്ല.... ലക്ഷ്മിയുടെ സംസാരം കേൾക്കെ അവൾ നിർവികാരമായി അവരെ നോക്കിയത് എല്ലാതെ മറുതൊന്നും പറഞ്ഞില്ല.... പിന്നീടുള്ള ദിനങ്ങൾ ഒക്കെയും തിരക്കേറിയവ ആയിരുന്നു...... അരുണും വിമലും മുന്നിൽ തന്നെ നിന്ന് കൊണ്ട് ഓരോ കാര്യത്തിനും ഓടി നടന്നു.....നന്ദുവിന്റെ കല്യാണത്തിന് വേണ്ടി തറവാട് വീട് കൊട്ടാരം പോലെ ജ്വലിച്ചു നിന്നു..... ഒന്നാമത്തെ ദിവസം മഞ്ഞൾ കല്യാണം..... ആര്യനെയും ഫാമിലിയെ കൂടെ ക്ഷണിച്ചിട്ടുണ്ട്.... രണ്ടാമത്തെ ദിവസം മൈലാഞ്ചി രാവ്..... പിന്നെ കല്യാണത്തിന് അന്ന് തറവാട് ക്ഷേത്രത്തിൽ വെച്ച് താലി കെട്ട് ഈവെനിംഗ് ഇരു കുടുംബക്കാർക്കും ബിസിനസ്‌ മേഖലയിൽ ഉള്ളവർക്കും ഒക്കെ കൂടെ റിസപ്ഷൻ...... അരുൺ ലിസ്റ്റ് വായിച്ചു കൊണ്ട് ഹാളിൽ ചുറ്റിലും ഇരിക്കുന്നവരിലേക്ക് ശ്രദ്ധ കൊടുത്തു..... ആർക്കെങ്കിലും ഇതിൽ വല്ല അഭിപ്രായവും ഉണ്ടെങ്കിൽ ഇപ്പോൾ പറയാം..... വിമൽ എല്ലാവരെയും നോക്കി കൊണ്ടാണ് പറഞ്ഞത്..... ഇനി ഇപ്പൊ ഒന്നിനും ഒരു മാറ്റവും വരുത്തേണ്ട കാര്യങ്ങൾ ഒക്കെ അതിന്റെ മുറ പോലെ തന്നെ നടക്കട്ടെ.... പിന്നെ കല്യാണത്തിന് അന്ന് നന്ദുവിനെ ക്ഷേത്രത്തിൽ കൊണ്ട് പോവാൻ കുതിര പട നിർബന്ധം ആയിട്ടും വേണം....

ബാനുമതി അമ്മ എല്ലാവരെയും നോക്കി കൊണ്ട് പറഞ്ഞതും നന്ദുവും ഗീതുവും ഒക്കെ കണ്ണും തള്ളി ഇരുന്നു..... എന്തിനാ മുത്തു ഇവിടെ നിന്ന് അവിടെ വരെയും കുതിരേ ഒക്കെ... നിക്ക് അതിനെ കാണുന്നതേ പേടി ആണെന്ന് മുത്തുവിന് അറിയത്തില്ലേ..... നന്ദു ചുണ്ട് കോർപ്പിച്ചു കൊണ്ട് പറഞ്ഞതും ബാനുമതി അമ്മ അവളെ അരികിലേക്ക് കൈ കൊണ്ട് വിളിച്ചു..... അവൾ ചാരു കസേരയുടെ താഴെ ആയിട്ട് ഇരുന്നു കൊണ്ട് അവരുടെ മുഖത്തേക്ക് ഉറ്റ് നോക്കി..... ഞങ്ങടെ കുടുംബത്തിൽ പാരമ്പര്യം ആയിട്ട് നടന്നു വരുന്ന ഒന്നാണ് വധുവിനെ കുതിര പുറത്ത് അമ്പലം വരെയും കൊണ്ട് പോവുക എന്നത്..... അത് ഇപ്പോൾ എന്റെ നന്ദ കുട്ടി വേണ്ട എന്ന് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല.... അവൾ ദയനീയമായി അരുണിനെയും വിമലിനെയും നോക്കിയതും അവർ നിസ്സഹായർ ആണെന്ന് പറയാതെ പറഞ്ഞു..... അങ്ങനെ മഞ്ഞൾ കല്യാണം വന്നെത്തി.... ആര്യൻ ഓഫ് വൈറ്റ് കുർത്തയും മുണ്ടും ആയിരുന്നു വേഷം... നന്ദു മഞ്ഞ കളർ ദാവണിയും..... എല്ലാവരും മധുരം കൊടുത്തും രണ്ട് പേരെയും മഞ്ഞളിൽ കുളിപ്പിച്ചും ആ രാവ് കളർ ആക്കി..... പിറ്റേ ദിവസം മൈലാഞ്ചി രാവ് കാര്യമായിട്ട് ആരും ഉണ്ടായിരുന്നില്ല അടുത്ത ബന്ധുക്കൾ ഒഴിച്ചു.....

അന്ന് രാത്രി ആളും ആരവവും ഒഴിഞ്ഞതും നന്ദു കുളിച്ചു ഫ്രഷ് ആയി ഇറങ്ങി നേരെ അവളുടെ അച്ഛന്റെയും അമ്മയുടെയും മുറി ലക്ഷ്യം വെച്ച് നടന്നു...... വാതിൽ തുറന്നു അകത്തു കയറി വാതിൽ അടച്ചു പിന്നെ ബെഡിൽ പോയി കിടന്നു..... പതിവ് പോലെ സംസാരിക്കാൻ തുടങ്ങി..... അച്ഛയും അമ്മയും കാണുന്നുണ്ടോ.... നാളെ നന്ദുട്ടി വേറെ വീട്ടിലോട്ട് കയറി പോവുകയാണ് അവിടത്തെ മരുമകൾ ആയിട്ട്.... ആര്യന്റെ ഭാര്യ ആയിട്ട്..... നിങ്ങടെ രണ്ട് പേരുടെയും അനുഗ്രഹം നിക്ക് ഉണ്ടാവില്ലേ.... ഇനി ഇതേ പോലെ ഇടെയ്ക്ക് നിങ്ങളോട് വന്നു പരിഭവം പറയാൻ നന്ദുട്ടിക്ക് പറ്റില്ലല്ലോ..... നിങ്ങളെ വിട്ട് പോവുന്നതിൽ നന്ദുട്ടിക്ക് നല്ല സങ്കടം ഉണ്ട്... പക്ഷെ പോവാതിരിക്കാൻ പറ്റില്ലല്ലോ.... എവിടെ ആയാലും നന്ദുട്ടിക്ക് ഒപ്പം എന്നും ഉണ്ടാവില്ലേ.... കുറച്ചു സമയം കൂടെ അവിടെ കിടന്നു പിന്നെ അവൾ എപ്പോയോ നിദ്രയിലോട്ട് പോയി.... വെളുപ്പിന് ആയിരുന്നു പിന്നീട് അവൾക്ക് ഉറക്കം ഞെട്ടിയത്.... അവിടെ നിന്നും ഇറങ്ങി റൂം പൂട്ടി ചാവി അവൾ എന്നും വെക്കുന്ന സ്ഥലത്ത് വെച്ചു... പിന്നെ അവളുടെ മുറിയിൽ പോയി കുളിക്കാൻ വേണ്ടി ഡ്രസ്സ്‌ എടുത്തു കുളപ്പടവ് ലക്ഷ്യം വെച്ച് നടന്നു.... അവിടെ പടവിൽ ഇരുന്നു കൊണ്ട് എണ്ണ മുടികളിൽ തേച്ചു പിടിപ്പിച്ചു... കുറച്ചു സമയം കിളികളുടെ ശബ്ദനാദം ശ്രവിച്ചു കൊണ്ട് ഇരുന്നു.... നേരം പുലർന്നു വരികയാണ് മലമുകളിലേക്ക് സൂര്യൻ പ്രകാശത്തോടെ ഉദിച്ചു വരുന്നു.... കുളിച്ചു ഈറൻ മുടി തോർത്ത്‌ കൊണ്ട് കെട്ടിവെച്ചു.....

അവൾ തുളസി തറയിൽ വിളക്ക് വെച്ച് പ്രാർത്ഥിച്ചു പിന്നെ പൂജമുറിയിൽ കയറി കണ്ണടച്ച് പ്രാർത്ഥിച്ചു... അപ്പോയെക്കും ഓരോരുത്തർ ആയിട്ട് ഉണർന്നു വന്നിരുന്നു... മാലതി അവൾക്കുള്ള ചായ എടുത്തു കയ്യിൽ കൊടുത്തു അത് കുടിച്ചു കഴിഞ്ഞപ്പോയെക്കും അവളെ ഒരുക്കാൻ ബ്യൂട്ടീഷ്യൻ വന്നിരുന്നു... ഗീതുവും മാനസിയും ബ്യൂട്ടീഷ്യന്റെ ഒപ്പം നന്ദുവിനെ ഒരുക്കുന്നിടത് നിന്നു.... എല്ലാം കഴിഞ്ഞു നന്ദുവിനെ കാണെ ഇരുവരിലും പുഞ്ചിരി തങ്ങി നിന്നു.... അവളുടെ സൗന്ദര്യം ചുവപ്പ് കാഞ്ചിപുരം സാരിയിൽ ജ്വലിച്ചു നിന്നു..... അപ്പോയെക്കും മാനസിയും ഗീതുവും ഒരുങ്ങിയിരുന്നു.... ലക്ഷ്മി നന്ദുവിനുള്ള ഫുഡും ആയിട്ട് മുറിയിലേക്ക് വന്നു.... നന്ദു വേണ്ട എന്ന് ഒരായിരം ആവർത്തി പറഞ്ഞെങ്കിലും ലക്ഷ്മിയുടെ സ്നേഹത്തോടെ ഉള്ള ശകാരത്തിന് മുന്നിൽ തോൽവി സമ്മതിച്ചു.... ലക്ഷ്മി തന്നെ ആയിരുന്നു അവൾക്ക് ഫുഡ്‌ വാരി കൊടുത്തത്.... സന്തോഷം കാരണം ചെറുതായി നന്ദുവിന്റെ കണ്ണുകൾ നിറഞ്ഞു.... ദേ ഇനിയും സന്തോഷം വന്നാലും സങ്കടം വന്നാലും കരയാൻ നിന്നാൽ ഉണ്ടെല്ലോ...കരിമഷി ഒക്കെ കണ്ണിൽ പടരും നന്ദു മോളെ..... അവൾ വേഗം കണ്ണുനീർ തുടച്ചു അവരെ നോക്കി ചിരിച്ചു.... എല്ലാവർക്കും ദക്ഷിണ കൊടുത്തു അനുഗ്രഹം വാങ്ങിയവൾ ഗീതുവിനും കൂട്ടുകാരികൾക്കും ഒപ്പം മുറ്റത്തേക്ക് ഇറങ്ങി.....

അവിടെ മുറ്റത്തായി രണ്ട് വെള്ള കുതിരകൾ ഉള്ള കുതിരവണ്ടി ഉണ്ടായിരുന്നു.... നന്ദുവും ഗീതുവും അതിൽ കയറി ഇരുന്നു... മോനുസ് വാശി പിടിച്ചതും അവർക്കൊപ്പം അവനും കയറി..... അവർക്ക് പിറകിൽ ആയിട്ട് ഓരോരുത്തരും അവരുടെ വാഹനങ്ങളിൽ യാത്ര തിരിച്ചു.... അമ്പല നടയിൽ നന്ദുവിന്റെ വരവും കാത്ത് അക്ഷമൻ ആയി നിൽക്കുക ആണ് ആര്യൻ.... കുതിരകളുടെ അകമ്പടിയോടെ വരുന്ന നന്ദുവിനെ കാണെ അവന്റെ കണ്ണുകൾ വിടർന്നു.... അവൻ അവൾക്കായ് സെലക്ട്‌ ചെയ്ത സാരി അവൾക്ക് നല്ല പോലെ ഇണങ്ങുന്നുണ്ടായിരുന്നു..... പൂജാരി പൂജിച്ച താലി ആര്യൻ നന്ദുവിന്റെ കഴുത്തിൽ ചാർത്തി.... കണ്ണുകൾ അടച്ചു കൊണ്ട് നന്ദു ഉള്ളിൽ പ്രാർത്ഥനയോടെ ഇരുന്നു...... അമ്പലത്തിൽ തന്നെ ആയിരുന്നു ഊണ് തയ്യാർ ചെയ്തത് അവിടെ നിന്നും ഊണ് കഴിച്ചു ആര്യന്റെ ഒന്നിച്ചു പോവാൻ സമയം ആയതും... സ്ഥിരമായി കാണുന്നത് പോലെ നന്ദുവും എല്ലാവരെയും കെട്ടിപിടിച്ചു കരഞ്ഞു കൊണ്ട് യാത്ര പറഞ്ഞു..... എല്ലാവർക്കും അവളെ വിട്ട് പിരിയുന്നതിൽ സങ്കടം ഉണ്ടെങ്കിലും എല്ലാം ഉള്ളിൽ ഒതുക്കി കൊണ്ട് അവർ അവളെ യാത്രയാക്കി.... അങ്ങനെ ആര്യന്റെ അമ്മ അമ്പിക കൊടുത്ത നിലവിളക്കും കൊണ്ട് വലത് കാൽ വെച്ച് നന്ദു ആ വീടിന്റെ പടി കയറി.....

പിന്നെ മധുരം കൊടുക്കലും പരിചയപെടലും ഒക്കെ ആയിരുന്നു കുറച്ചു സമയം.... പിന്നെ അമ്പിക തന്നെ അവർക്കിടയിൽ നിന്നും നന്ദുവിനെ വൃന്തക്കൊപ്പം പറഞ്ഞു വിട്ടു.... നന്ദുവിനെയും കൂട്ടി വൃന്ദ അവളുടെ മുറിയിലേക്ക് ആയിരുന്നു പോയത്.... നന്ദുവിൻ മാറി ഉടുക്കാൻ വേണ്ടിയുള്ള ഡ്രസ്സ്‌ അവിടെ നേരത്തെ എടുത്തു വെച്ചിരുന്നു.... ആഭരണം അഴിച്ചു വെക്കാനും മറ്റുമൊക്കെ നന്ദുവിനെ വൃന്ദ സഹായിച്ചു..... അങ്ങനെ അവളോട്‌ കുളിച്ചു റസ്റ്റ്‌ എടുക്കാൻ പറഞ്ഞു വൃന്ദ മുറിവിട്ടിറങ്ങി.... വായികുന്നേരത്തെ റിസപ്ഷൻ വേണ്ടി ഗ്രേപ്പ് കളർ ഗൗൺ ആയിരുന്നു നന്ദുവിന് വേണ്ടി വാങ്ങിയത്..... ബ്യൂട്ടീഷ്യൻ വന്നു നല്ല പോലെ തന്നെ നന്ദുവിനെ ഒരുക്കി..... ആര്യൻ അതെ കളർ സൽവർ സുയിട്ട് ആയിരുന്നു...... ഗൗൺ ഇരുവശത്തു നിന്നും പൊക്കി പിടിച്ചു പടികൾ ഇറങ്ങി വരുന്ന നന്ദുവിനെ ഏവരും നോക്കി നിന്നു പോയി..... റിസപ്ഷൻ അവരുടെ തന്നെ കൺവെൻഷൻ സെന്ററിൽ വെച്ച് ആയിരുന്നു.... അവിടെ അതിഥികൾക്ക് ഒപ്പം തന്നെ മീഡിയസും നിറഞ്ഞു നിന്നിരുന്നു...... എല്ലാം കഴിയുമ്പോയേക്കും രാത്രി പത്തു മണിയോടെ അടുത്തിരുന്നു സമയം..... വൃന്ദയുടെ മുറിയിലേക്ക് തന്നെ ആയിരുന്നു നന്ദു പോയത്.... അവിടെ നിന്ന് ഫ്രഷ് ആയി ഇറങ്ങി...

അപ്പോൾ തന്നെ വൃന്ദ ഫ്രഷ് ആവാൻ വേണ്ടി കയറിയിരുന്നു....ബെഡ് കണ്ടതും നന്ദു ഒന്നും ചിന്തിക്കാതെ അതിലേക്ക് കേറി കിടന്നിരുന്നു.... വൃന്ദ കുളിച്ചിറങ്ങിയപ്പോൾ കണ്ടത് ബെഡിൽ ചുരുണ്ടു കൂടി കിടക്കുന്ന നന്ദുവിനെ ആയിരുന്നു.... അവളുടെ മുഖത്തു എത്രമാത്രം ഷീണം ഉണ്ടെന്ന് വിളിച്ചു ഓതുന്നുണ്ടായിരുന്നു... വൃന്ദ തല തുവർത്തി നന്ദുവിനെ പുതപ്പിച്ചു കൊടുത്തു.... ഡോറിൽ കൊട്ട് കേട്ടതും വൃന്ദ പോയ് ഡോർ തുറന്നു നോക്കി.... പുറത്ത് ആര്യനെയും രോഹിത്തിനെയും കാണെ രണ്ട് പേരെയും നോക്കി നല്ല പോലെ ചിരിച്ചു കാണിച്ചു... ഏട്ടനും അളിയനും ഇന്ന് ഒന്നിച്ചു കിടന്നോ... ഷീണം കാരണം നന്ദു ഇവിടെ കിടന്നു ഉറങ്ങി... അവളെ ഉണർത്തേണ്ട വെച്ചു.... അവൾക്ക് നല്ല ഷീണം ഉണ്ട്.... ആര്യൻ ഒന്ന് മൂളി കൊണ്ട് അവളെ നോക്കി പിന്നെ തിരിഞ്ഞു നടന്നു..... ആര്യൻ പോയിട്ടും വാതിൽക്കൽ തന്നെ നോക്കി നിൽക്കുന്ന രോഹിത്തിനെ കാണെ വൃന്ദ അവനെ നോക്കി പുരികം പൊക്കി എന്തെന്ന പോലെ നോക്കി.... "എല്ല മോൻ ഉറങ്ങാൻ ഉദ്ദേശം ഒന്നുമില്ലേ.... ഏട്ടൻ പോയി വാതിൽ അടക്കുന്നതിന് മുന്നേ പോയി കിടക്കാൻ നോക്ക് മനുഷ്യ...." "ഞാൻ എന്റെ പൊണ്ടാട്ടി ഇല്ലാതെ എങ്ങനെ കിടക്കും.....നീ മനപ്പൂർവം നന്ദയെ ഇവിടെ പിടിച്ചു കിടത്തി ഉറക്കിയത് ആണോ എന്ന് എനിക്ക് സംശയം ഇല്ലാതില്ല.... " "ദേ കെട്ടിയോൻ ആണെന്ന് നോക്കുവേല ഞാൻ വല്ല പൊട്ട കിണറിലും കൊണ്ട് പോയി ഇടും....

എനിക്ക് എന്തിനാ അവളെ പിടിച്ചു ഇവിടെ കിടത്തേണ്ട ആവശ്യം... ആ പാവത്തിന്റെ കുഞ്ഞു ശരീരത്തിന് താങ്ങാവുന്നതിൽ അപ്പുറത്തെ വെയിറ്റ് ഉള്ള ഡ്രസ്സ്‌ ഒക്കെ ഇട്ട് ആയിരുന്നില്ലേ ഇന്ന് നടന്നത് അതിന്റെ ഷീണം കാരണം അവൾ കേറി കിടന്നത് ആണ്.... " "ചുമ്മാ പറഞ്ഞതെല്ലെടി ഞാൻ... അപ്പോയെക്കും ഇങ്ങനെ മുഖം ചുവപ്പിക്കാണോ.... " "നിങ്ങൾ ചുമ്മാ പറഞ്ഞത് ആയിരുന്നോ.... എങ്കിൽ ആദ്യമേ പറയണ്ടേ ഞാൻ കാര്യത്തിൽ പറഞ്ഞത് ആണെന്ന് വെച്ചു.... " ചുണ്ട് കൊട്ടി കൊണ്ട് അവനുള്ള മറുപടി വൃന്ദ അപ്പോൾ തന്നെ കൊടുത്തു.... "ഹാ കല്യാണത്തിന്റെ അന്ന് എന്തൊക്കെ സ്വപ്‌നങ്ങൾ ആയിരുന്നു എനിക്ക് അതൊക്കെ ഒറ്റ നിമിഷം കൊണ്ട് നീ തച്ചുടച്ചു... എന്നിട്ടോ ഇവർ ഒന്നിച്ചാൽ മാത്രമേ നിനക്ക് സന്തോഷം ആയിട്ട് മുന്നോട്ട് പോവാൻ പറ്റുള്ളൂ എന്ന് പറഞ്ഞു.... വിശാലമനസ്‌ക്കൻ ആയത് കൊണ്ട് ഞാൻ മറുതൊന്നും പറയാതെ അംഗീകരിച്ചു... എന്നിട്ടിപ്പോൾ ദേ വീണ്ടും ആശിച്ചു കൊണ്ട് വന്ന ഞാൻ ആരായി..... " "ശിവനായി പവൻ ആയി ഇപ്പൊൾ ഒന്നും ഇല്ലാതായി...."ഇളിച്ചു കൊണ്ട് ബാക്കി വൃന്ദയും പൂരിപ്പിച്ചു.... "ചെന്ന് കിടന്നോ ഉറക്കം കളയേണ്ട നിന്റെ കണ്ണിൽ നല്ല പോലെ ഉറക്കം കാണുന്നുണ്ട്...." "ഹ്മ്മ് ഉറങ്ങാണ് ഗുഡ് നൈറ്റ്‌.... " ഇരുവരും ഒരു ചിരിയോടെ ഗുഡ് നൈറ്റ്‌ പറഞ്ഞു പിരിഞ്ഞു.... വൃന്ദ ഡോർ അടച്ചു ലൈറ്റ് ഓഫ് ചെയ്തു കൊണ്ട് ബെഡിൽ നന്ദുവിന് അടുത്തായി വന്നു കിടന്നു ഒരു കയ്യാൽ അവളെ ഇറുകെ പുണർന്നു..................തുടരും.......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story