💙നന്ദനം💙: ഭാഗം 28

Nanthanam

രചന: MUFI

ആര്യൻ കുളിച്ചു ഇറങ്ങിയപ്പോൾ ബെഡിൽ ഇരിക്കുന്ന നന്ദുവിനെ കാണെ പുഞ്ചിരിച്ചു..... നിന്റെ ഷീണം ഒക്കെ മാറിയോ..... തല തൂവർത്തി കൊണ്ടിരിക്കെ ആര്യൻ ചോദിച്ചതും നന്ദു മനസ്സിലാവാതെ അവനെ നോക്കി.... എല്ല കല്യാണം ഒക്കെ ആയിട്ട് നീ ഫുൾ ടയർഡ് ആണെന്ന് വൃന്ദ പറഞ്ഞു അതാ ചോദിച്ചേ.... മ്മ് ഒന്ന് ഉറങ്ങി എഴുന്നേറ്റപ്പോൾ ശെരിയായി.... നന്ദുവും ചിരിയോടെ തന്നെ അവൻ മറുപടി കൊടുത്തു..... എല്ല നന്ദേ നീ എനിക്ക് ചായ കൊണ്ട് വന്നില്ലേ.... അവളെ നോക്കി കുസൃതിയാലേ അവൻ ചോദിച്ചതും അവൾ ഇല്ലെന്ന് തലയനക്കി.... അതെന്താ നന്ദ നീ എനിക്ക് ചായ കൊണ്ട് വരാതിരുന്നത്..... നിന്റെ കയ്യിൽ നിന്നും ചായ കുടിച്ചു കൊണ്ട് ഇനിയുള്ള ദിനങ്ങൾ തുടങ്ങാം എന്ന് വെച്ചതായിരുന്നു.... ആഹാ അമ്മ പറഞ്ഞു ആര്യൻ ചായ മുറിയിൽ കൊണ്ട് കൊടുക്കുന്നത് ഇഷ്ടമെല്ല ഫുഡ്‌ കഴിക്കുമ്പോൾ ഒന്നിച്ചു കുടിക്കൽ ആണ് പതിവെന്ന്... പിന്നെ ഞാൻ ആയിട്ട് ആ പതിവ് തെറ്റിക്കേണ്ട വെച്ചു.... താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീണു എന്ന് പറഞ്ഞത് പോലെ ആയിപോയെല്ലോ എന്റെ ജീവിതം ദേവിയെ..... അവന്റെ രോദനം കേൾക്കെ നന്ദു ചിരിച്ചു പോയിരുന്നു.... നീ കിണിക്ക്.... ഞാൻ അമ്മ വയ്യാതെ അതുമായി വരേണ്ട വെച്ച് പറഞ്ഞത് ആണ് മോൾക്ക് വയ്യായിക ഒന്നും ഇല്ലല്ലോ അത് കൊണ്ട് എന്റെ സഹദർമിണി നാളെ മുതൽ എനിക്കുള്ള ചായ കൊണ്ട് വന്നു തരണം.... ആലോചിക്കട്ടെ.....

എന്നോട് ഒരു വാക്ക് പറയാതെ നിശ്ചയം പോലും തീരുമാനിച്ചത് എല്ലേ അതിനുള്ള കുഞ്ഞു പണിഷ്മെന്റ് ഞാൻ എന്തായാലും തരുന്നതാണ്........ എടി നന്ദേ അതിൽ എനിക്ക് മാത്രം എല്ല പങ്ക് ഉള്ളത് നിന്റെ ഏട്ടൻ ഇല്ലയോ അരുൺ അവൻ ആണ് ഇതിലെ പ്രമുഖൻ..... അങ്ങനെ എനിക്ക് മാത്രം പണിഷ്മെന്റ് തരാൻ പാടില്ല.... ഹാ ഏട്ടൻ ഉള്ളത് അവിടെ ഏട്ടത്തി കൊടുക്കാം എന്ന് പറഞ്ഞിട്ടുണ്ട് അത് കൊണ്ട് മോൻ ഇപ്പോൾ അത് ആലോചിച്ചു ടെൻഷൻ ആവേണ്ട.... അമ്മ ഭക്ഷണം കഴിക്കാൻ വിളിക്കുന്നുണ്ട്...... എല്ലാവരും അവിടെ ആര്യനെ കാത്ത് ഇരുപ്പാണ്.... മ്മ് എന്ന പിന്നെ വാ താഴേക്ക് പോവാം..... എല്ലാവരും ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ചു... വഴികുന്നേരം വൃന്ദയും രോഹിത്തും അവിടെ നിന്നും യാത്ര പറഞ്ഞു പോയി..... രാത്രിയിൽ ആര്യന്റെ തോളിൽ തല വെച്ച് ആകാശത്തു മിഞ്ഞി കളിക്കുന്ന നക്ഷത്രത്തെ നോക്കി ഇരിക്കുക ആണ് നന്ദു..... ആര്യൻ ലാപ്പിൽ കാര്യമായിട്ട് വർക്കിൽ ആണ്..... ആര്യ...... മ്മ്........ ആര്യ......... എന്താ നന്ദ....... അവളുടെ വിളിയിൽ കടുപ്പം കൂടിയതും അവൻ ലാപ്പിൽ നിന്നും മുഖം ഉയർത്തി അവളെ നോക്കി.... അവളുടെ നോട്ടം അപ്പോഴും ആകാശത്തെ നക്ഷത്രങ്ങളിൽ ആയിരുന്നു.... നന്ദുട്ടിയെ......... അവളുടെ തലയിൽ തലോടി കൊണ്ടവൻ വിളിക്കെ അവൾ അവന്റെ മുഖത്തേക്ക് ഉറ്റ് നോക്കി..... ആ കാണുന്ന നക്ഷത്രങ്ങൾ മരിച്ചവരുടെ ആത്മാക്കൾ ആണോ..... നിഷ്കളങ്കത നിറഞ്ഞിരുന്നു അവളിലെ വാക്കുകളിൽ.....

അപ്പോൾ അവൾ ആ പട്ടു പാവാടകാരി ആയിട്ട് മാറിയിരുന്നു..... നന്ദുട്ടിയോട് ആരാ പറഞ്ഞത് നക്ഷത്രങ്ങൾ മരിച്ചവരുടെ ആത്മാക്കൾ ആണെന്ന്..... മുത്തു പറഞ്ഞു തന്നതാ ആര്യ.... ചെറുതിൽ അച്ഛയും അമ്മയും പോയപ്പോൾ അവരെ കാണാൻ വാശി പിടിച്ചു കരയുമ്പോൾ ആകാശത്തേക്ക് വിരൽ ചൂണ്ടി കൊണ്ട് കുഞ്ഞു താരകങ്ങളെ കാണിച്ചു തന്ന് കൊണ്ട് പറഞ്ഞു അത് മോൾടെ അച്ഛനും അമ്മയും ആണെന്ന്.... മരിച്ചവരുടെ ആത്മാവ് നക്ഷത്രങ്ങൾ ആയിട്ട് മാറുമെന്ന്..... ഹ്മ്മ് ചിലപ്പോൾ ശെരിയാവാം എനിക്ക് ഇതിനെ പറ്റി വലിയ അറിവൊന്നില്ല.... നന്ദു ഒന്നും മിണ്ടാതെ അവന്റെ തോളിൽ തല വെച്ച് കിടന്നു.... അവന്റെ കൈകൾ തലോടൽ ആയിട്ട് അവളുടെ തല മുടിയിൽ ഒഴുകി നടന്നു..... അവന്റെ വർക്ക് കഴിഞ്ഞപ്പോയെക്കും നന്ദു ഉറങ്ങിയിരുന്നു..... അവളെ പതിയെ കൈകളിൽ കോരിയെടുത്തു കൊണ്ടവൻ ബെഡിൽ കൊണ്ട് കിടത്തി.....പുതപ്പെടുത്തു പുതപ്പിച്ചു എന്നിട്ട് അവളുടെ കുഞ്ഞു നെറ്റിയിൽ കുഞ്ഞു ചുംബനം നൽകി...... ആദ്യമായി അവനിൽ നിന്നും ലഭിച്ച അനുപൂതിയിൽ ഉറക്കിലും നന്ദുവിന്റെ ചുണ്ടിൽ ചെറു പുഞ്ചിരി സ്ഥാനം പിടിച്ചിരുന്നു.... രാവിലെ ഉറക്കം ഉണർന്നു നന്ദു ആര്യനെ നോക്കിയപ്പോൾ അവൻ അടുത്തില്ലെന്ന് അറിഞ്ഞത്....

എപ്പോഴാണ് ഉറങ്ങിയത് എന്ന് പോലും ഓർമ ഇല്ല.... ആര്യന്റെ തോളിൽ കിടന്നത് മാത്രമേ ഓർമ ഉള്ളു.... വേഗത്തിൽ ഫ്രഷ് ആയി ഇറങ്ങി നന്ദു അടുക്കള ലക്ഷ്യം വെച്ച് നടന്നിരുന്നു..... അമ്മേ ആര്യൻ എവിടെ കണ്ടില്ലല്ലോ..... അവൻ പുലർച്ചെ എഴുന്നേറ്റ് ഓടാൻ പോയിട്ട് ഉണ്ടാവും....വന്നു കഴിഞ്ഞാൽ മോൾ ഈ പാൽ ഒന്ന് കൊടുത്തേക്കണേ അവൻ.... ഓടി വന്നാൽ നിർബന്ധം ആയിട്ടും അവൻ പാൽ വേണം..... നന്ദു ചായ കുടിച്ചു ഹാളിൽ ഇരുന്നു സംസാരിക്കുന്ന ദേവനും അച്ഛനും ചായ കൊടുത്തു..... കുറച്ചു കഴിഞ്ഞപ്പോൾ ആര്യൻ തിരിച്ചെത്തി.... നന്ദു അവൻ ഉള്ള പാലുമായി മുറിയിലേക്ക് പോയി..... ബാത്‌റൂമിൽ നിന്നും വെള്ളത്തിന്റെ ശബ്ദം കേൾക്കെ അവൻ കുളിക്കുക ആണെന്ന് മനസ്സിലാക്കി അവൾ അവനെയും കാത്ത് മുറിയിൽ തന്നെ ഇരുന്നു..... ആര്യൻ ഡ്രസിങ് റൂമിൽ നിന്നും ഇറങ്ങി വരുന്നത് കാണെ നന്ദു അവൻ നേരെ പാൽ ഗ്ലാസ്‌ നീട്ടിയിരുന്നു.... ഇതെന്താ നന്ദേ പാലോ നീ ആദ്യരാത്രിക്ക് പകരം രണ്ടാം പകൽ ആഘോഷിക്കാൻ വന്നതാണോ.... അവന്റെ സംസാരത്തിൽ കുസൃതിയും ചുണ്ടിൽ കള്ള ചിരിയും ഉണ്ടായിരുന്നു.... നന്ദു അവനെ കൂർപ്പിച്ചു നോക്കി.... രാവിലെ തന്നെ അതും ഇതും പറയാതെ.... ഓടി വന്നാൽ മോൻ പാൽ കുടിക്കുന്ന ശീലം ഉണ്ടെന്ന് അമ്മ പറഞ്ഞു...

അമ്മ തന്നെ ആണ് കൊണ്ട് തരാൻ പറഞ്ഞതും... ആര്യൻ വേണ്ടേ കുടിക്കേണ്ട ഞാൻ കുടിച്ചോളാം..... അത്രയും പറഞ്ഞു പാൽ ഗ്ലാസ്‌ ചുണ്ടോട് ചേർത്ത് വെക്കാൻ പോയതും ആര്യൻ അത് വാങ്ങി കുടിച്ചു.... നന്ദു ആര്യന്റെ പ്രവർത്തി കാണെ ചിരിച്ചു പോയിരുന്നു..... നന്ദ ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ ഒന്ന് റെഡി ആവണേ.... നമുക്ക് ഒരിടം വരെയും പോവാൻ ഉണ്ട്...... എങ്ങോട്ടാ ആര്യ പോവുന്നെ...... അത് സർപ്രൈസ്.... ഇനി എവിടേക്ക് ആണെന്ന് ചോദിച്ചു പിന്നാലെ വരേണ്ട ഞാൻ പറയില്ല...... അങ്ങനെ ഭക്ഷണം കഴിച്ചു കഴിഞ്ഞു അവിടെ ഉള്ളവരോട് യാത്ര പറഞ്ഞു കൊണ്ട് നന്ദുവും ആര്യനും യാത്ര തിരിച്ചു..... ആര്യന്റെ കാർ ചെന്ന് നിന്നത് സ്നേഹതീരം എന്ന ട്രസ്റ്റിന്റെ മുന്നിൽ ആയിരുന്നു... നന്ദു അവനെ വിടർന്ന കണ്ണാലെ നോക്കി ഇരുന്നു..... അന്ന മോളെ കാണാൻ പണ്ടേ നിനക്ക് വല്ലാത്ത ആഗ്രഹം ആയിരുന്നില്ലേ... അന്നൊക്കെ ഓരോന്ന് പറഞ്ഞു ഒഴിഞ്ഞു മാറിയത് നിനക്ക് ഇതെ പോലെ സർപ്രൈസ് ആയിട്ട് കൊണ്ട് വന്നു കാണിക്കാൻ വേണ്ടി ആയിരുന്നു.... മദറിനോട് സംസാരിച്ചു ആര്യൻ നന്ദുവിനെയും കൊണ്ട് അന്നയെ കാണുവാൻ പോയി.... കുട്ടികളുമൊത്ത് കളിക്കുന്ന അന്നകരികിലേക്ക് ആര്യൻ ചുവടുകൾ വെച്ചു.... എടി അന്നമ്മേ.........

ആര്യൻ കൊഞ്ചലോടെ വിളിച്ചതും അന്ന മോൾ തിരിഞ്ഞു നോക്കിയിരുന്നു..... ചാച്ചാ...... അന്ന ഓടി കൊണ്ട് ആര്യനരികിൽ എത്തിയിരുന്നു..... കുറച്ചു ഇപ്പുറം മാറി നിന്ന് കൊണ്ട് നന്ദു കൺ നിറയെ നോക്കി നിന്നു അന്നയെ ആര്യന്റെ വാക്കുകളിൽ കൂടെ മാത്രം അറിഞ്ഞ കുഞ്ഞു വായാടിയെ..... ചാച്ചൻ എത്ര ദിവസം ആയി മോളെ കാണുവാൻ വന്നിട്ട്...... കുറെ ദിവസം ആയോടി അന്നമ്മേ ഞാൻ നിന്നെ കാണാൻ വന്നിട്ട്..... ഹ്മ്മ്..... ഇത്രയും ദിവസം ആയി.....എട്ട് വിരലുകൾ പൊക്കി കാണിച്ചു കൊണ്ടവൾ പറഞ്ഞു....... ആണോടാ ചക്കരെ....ചാച്ചൻ ഒരാളെ കൂട്ടുവാൻ പോയത് ആയിരുന്നു എന്റെ അന്നമ്മക്ക് ഗിഫ്റ്റ് തരുവാൻ..... ഗിഫ്റ്റോ...... ഗിഫ്റ്റേന്ന് കേട്ടതും അന്നയുടെ കണ്ണുകൾ വിടർന്നു..... എവിടെ ചാച്ചാ ഗിഫ്റ്റ്...... അന്നമ്മ വാ ചാച്ചൻ കാണിച്ചു തരാം...... അന്നയെ പൊക്കി എടുത്തു കൊണ്ട് നന്ദുവിന്റെ അരികിലേക്ക് നടന്നു ആര്യൻ.... ഇതാണ് അന്നമ്മക്ക് ഉള്ള ഗിഫ്റ്റ്.... അന്നമ്മേടെ അമ്മയാണ് ഇത്..... ആണോ ചാച്ച..... കുഞ്ഞി പെണ്ണിന്റെ സംശയം അപ്പോഴും മാറിയിരുന്നില്ല...... അതെ അന്നമ്മേ അന്നമ്മേടെ അമ്മയാണ് ഇത്..... അത് കേൾക്കെ അന്ന മോൾ ആര്യനിൽ നിന്നും ഊർന്ന് ഇറങ്ങി നന്ദുവിന് നേർക്ക് എടുക്കുവാൻ കൈകൾ നീട്ടിയിരുന്നു..... നന്ദു ഉടനെ തന്നെ അവളെ പൊക്കി എടുത്തു കൊണ്ട് തുടുത്ത കവിളിൽ ചുണ്ടുകൾ ചേർത്തിരുന്നു..... അന്നമ്മേടെ അമ്മ ആണോ....... മ്മ് ഈ വായാടിടെ അമ്മ തന്നെയാ......

പിന്നീട് അവിടെ അവർ ഇരുവരും തമ്മിൽ ഉള്ള സ്നേഹ പ്രകടനം ആയിരുന്നു..... ചാച്ചാ ചാച്ചൻ എന്നെ കൂടെ കൊണ്ട് പോവുമോ........ എന്റെ അമ്മേടെ ഒപ്പം..... അന്നമ്മയെ കൂട്ടി കൊണ്ട് പോവാൻ എല്ലേ ഞങ്ങൾ വന്നത് അത് കൊണ്ട് മോളും ഞങ്ങൾക്ക് ഒപ്പം ഉണ്ടാവും ഇവിടെ നിന്നും പോവുമ്പോൾ...... അവിടത്തെ ഫോര്മാലിറ്റി ഒക്കെ കഴിഞ്ഞു അന്ന മോൾ എല്ലാവരോടും യാത്ര പറഞ്ഞു കൊണ്ട് നന്ദുവിനോപ്പം കാറിൽ കയറി..... തിരിച്ചുള്ള യാത്രയിൽ നന്ദുവിന്റെ ഓർമ്മകുറച്ചു കാലം പിന്നിലോട്ട് സഞ്ചരിച്ചു.... അത് എത്തി നിന്നത് അവരുടെ കോളേജ് കാലത്ത് ആയിരുന്നു....... നന്ദു നിന്നോട് എനിക്ക് സീരിയസ് ആയിട്ട് ഒരു കാര്യം പറയാൻ ഉണ്ട്... അത് കൂടെ കേട്ടതിനു ശേഷം നിനക്ക് തീരുമാനിക്കാം എന്നെ ജീവിത പങ്കാളിയാക്കണമോ വേണ്ടേ എന്ന്.... ഒരിക്കൽ സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞു ആൽമരചുവട്ടിൽ വന്നിരുന്നത് ആയിരുന്നു താനും ആര്യനും..... സംസാരത്തിന്റെ തുടക്കത്തിൽ നിന്നും തന്നെ വളരെ ഗൗരവമേറിയ ഒന്നാണ് ആര്യൻ പറയാൻ ഉള്ളതെന്ന് അവൾക്ക് മനസ്സിലായിരുന്നു...... എന്താ ആര്യ കാര്യം എന്താണെങ്കിലും തുറന്നു പറയ്...... ഞാൻ കോളേജ്ൽ പഠിക്കുന്ന സമയ ഒരു കൂടപ്പിറപ്പിനെ പോലെ എന്നിലേക്ക് വന്നു ചേർന്ന ഒരുവൾ ആണ് ട്രീസ.....

അവളും ഞാനും ആയിരുന്നു കോളേജ്ൽ കൂട്ട്... ഞങ്ങളുടെ ഫ്രണ്ട്ഷിപ് ബോണ്ട്‌ കാണെ പലരും പ്രണയം ആണെന്ന് പോലും തെറ്റ് ധരിച്ചിരുന്നു.... അങ്ങനെ ഞങ്ങൾ സെക്കന്റ്‌ ഇയർ എത്തിയപ്പോൾ ആയിരുന്നു അതെ കോളേജ്ൽ പിജിക്ക് ഫസ്റ്റ് ഇയർ അഡ്മിഷൻ ആയിട്ട് ജെനിഫർ വന്നത്...... ട്രീസയോട് അവൻ പ്രണയം ആയിരുന്നു അവളെ തേടി ആയിരുന്നു അവൻ ആ കോളേജിൽ പോലും എത്തി ചേർന്നത്.... എന്നോട് ആയിരുന്നു അവൻ വന്നു ആദ്യം പറഞ്ഞത്...... അങ്ങനെ അവളോട് അവന്റെ പ്രണയം തുറന്നു പറയാൻ ഞാൻ അവസരം ഉണ്ടാക്കി കൊടുത്തു അവർ പരസ്പരം പ്രണയം പറഞ്ഞു.... ട്രീസ വളർന്നത് സ്നേഹതീരം എന്ന ട്രസ്റ്റിൽ ആയിരുന്നു.....ജനിച്ചപ്പോൾ തന്നെ ഉപേക്ഷിച്ചത് ആയിരുന്നു അവളെ.... ജെനിഫറിന് പറയാൻ വലിയ കുടുംബം തന്നെ ഉണ്ട്.... അവന്റെ അപ്പച്ചനും അമ്മച്ചിയും ഒക്കെ അമേരിക്കയിൽ സെറ്റൽഡ് ആയിരുന്നു ഇവൻ ഒരു മകനും.... ഇവൻ പ്ലസ് ടു വിനു ശേഷം നാട്ടിൽ തറവാട്ടിൽ നിന്ന് കൊണ്ടാണ് പഠിച്ചത്..... ട്രീസ ആദ്യം ഒന്നും ജെനിയുടെ പ്രണയം സ്വീകരിച്ചില്ല.....

പിന്നെ പതിയെ അവളും അവനെ ഇഷ്ടപ്പെട്ടു തുടങ്ങി..... പിന്നീടുള്ള കാലം ഇരുവരുടെയും പ്രണയ കാലം ആയിരുന്നു.....അങ്ങനെ അവന്റെ പിജി കഴിഞ്ഞ വർഷം അവൻ അവളുടെ കഴുത്തിൽ മിന്നു ചാർത്തി.... അവന്റെ വല്യപ്പച്ചന്റെ അമ്മച്ചിടെ അടുത്തേക്ക് പോയ്..... എന്നാൽ ഒരു അനാഥ പെണ്ണിനെ മിന്നു ചാർത്തിയത് അവർക്ക് ആർക്കും ഇഷ്ടപെട്ടില്ല.... വിവരം അവന്റെ പേരെന്റ്സും അറിഞ്ഞു അവരും എതിർ ആയിരുന്നു..... അവളെ ഒഴിവാക്കിയാൽ മാത്രം വീട്ടിലോട്ട് വന്നാൽ മതിയെന്ന് പറഞ്ഞു കൊണ്ട് അവനെ അവർ തള്ളി പറഞ്ഞു..... തിരിച്ചു നാട്ടിൽ വന്നു അവർക്ക് ഇവിടെ ഒരു വാടക വീട് ഏർപ്പാട് ചെയ്തു കൊടുത്തു..... അവർ ഇരുവരും ജീവിതം തുടങ്ങി.... രണ്ട് മാസം കഴിഞ്ഞപ്പോൾ ആയിരുന്നു അവർ ഇരുവരും ആ വാർത്ത അറിഞ്ഞത്.... ട്രീസ അമ്മയാവാൻ പോവുന്നു എന്ന്..... പിന്നീടുള്ള അവരുടെ കാത്തിരിപ്പ് പോലും അവരുടെ വാവയെ കാണുവാൻ വേണ്ടി ആയിരുന്നു.... പക്ഷെ വിധി അതിന് കാത്ത് നിന്നില്ല.... എട്ടാം മാസം ചെക്കപ്പ് കഴിഞ്ഞു വരും വഴിയിൽ നിയന്ത്രണം വിട്ട് എതിർ വശത്തു നിന്ന് വന്ന ലോറി അവരെ ഇടിച്ചു..... ജെനിയുടെ ഭാഗത്തു ആയിരുന്നു ഇടിച്ചത് അവൻ അവിടെ വെച്ച് തന്നെ മരണം സംഭവിച്ചിരുന്നു.....

എന്നാൽ ട്രീസയെ ഹോസ്പിറ്റലിൽ എത്തിക്കാൻ പറ്റിയത് കാരണം മരണപെട്ടില്ല പക്ഷെ ബേബിയെ ഉടനെ പുറത്ത് എടുക്കണം എന്ന ഡോക്ടർസ്ന്റെ വാക്കിൽ ഉടനെ തന്നെ സർജറിയിൽ കൂടെ അന്നയെ പുറത്തേക്ക് എടുത്തു... മാസം തികയാത്ത കുഞ്ഞിയെ അവൾക്ക് മാത്രം ഒരു നോക്ക് കാണിച്ചു കൊടുത്തു വെന്റിലേറ്ററിലോട്ട് മാറ്റി..... എന്നെ കാണണം എന്ന അവളുടെ വാശി കാരണം ഡോക്ടർ എന്നെ അവളെ കാണുവാൻ സമ്മതിച്ചു..... ഒന്ന് മാത്രമേ എന്റെ ട്രീസ എന്നോട് ആവശ്യപ്പെട്ടുള്ളു.... അവളുടെ മോളെ സ്വന്തം മോളായി കണ്ട് വളർത്തണം എന്ന്.... അവളെ പോലെ ഒരു അനാഥലയത്തിൽ അവളെ കൊണ്ട് ആക്കരുതെന്ന് അതെ പോലെ ജെനിയുടെ വീട്ട് കാർക്കും വിട്ട് കൊടുക്കരുതെന്ന്.... ആ അവസാന ശ്വാസം അവളിൽ നിന്ന് പിരിയുന്നതിന് മുന്നേ അന്നയുടെ ലീഗൽ ഗർഡിയൻ ഞാൻ ആണെന്ന് അവൾ എഴുതി ഒപ്പിട്ടിരുന്നു.... വീണ്ടും ഒരു രാവ് കൂടെ അവൾ അത്യാഹിതത്തിൽ കിടന്നു പിറ്റേ ദിവസം പുലർന്നത് അവളുടെ ശരീരത്തിൽ നിന്നും ആത്മാവ് വിട്ട് പിരിഞ്ഞു കൊണ്ടായിരുന്നു.....

അവൾക്ക് വാക്ക് കൊടുത്തതാണ് നന്ദു അന്നയെ ഞാൻ എന്റെ സ്വന്തം മകൾ ആയിട്ട് കാണുമെന്നു.... നിനക്ക് അവളെ അംഗീകരിക്കുവാൻ പറ്റുമോ.... അവളെ നമ്മുടെ മകൾ ആയിട്ട് നമ്മുക്ക് വളർത്തിക്കൂടേടോ.... പ്രതീക്ഷ അപ്പോഴും ആര്യന്റെ കണ്ണുകളിൽ ഉണ്ടായിരുന്നു..... ആര്യ ഞാൻ വളർന്നത് അച്ഛയും അമ്മയും ഇല്ലാതെ ആണ്... ആ എനിക്ക് അറിയാം അനാഥ ആയിട്ട് വളരേണ്ടി വരുന്ന അവസ്ഥ.... എനിക്ക് എനിക്ക് നൂറു പ്രാവശ്യം സമ്മതം ആണ് അന്നയെ എന്റെ മകൾ ആയി കണ്ട് വളർത്തുന്നതിൽ...... അന്ന് ആര്യന്റെ കണ്ണിൽ ഞാൻ കണ്ട സന്തോഷം അതായിരുന്നു ഇന്ന് അന്നയെ കണ്ടപ്പോൾ ആ കണ്ണുകളിലെ ഭാവം..... ഓർമ്മയിൽ നിന്നും തിരികെ വന്ന നന്ദു മടിയിൽ നിദ്രയെ പുൽകിയ അന്നമ്മയെ നോക്കി....................തുടരും.......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story