💙നന്ദനം💙: ഭാഗം 29

Nanthanam

രചന: MUFI

നന്ദന്റെ കാർ ദേവമംഗലം വീടിന്റെ ഗേറ്റ് കടന്നു കൊണ്ട് അകത്തേക്ക് പ്രവേശിച്ചു........ പോർച്ചിൽ കാർ നിർത്തിയത് അറിയെ നന്ദു ഉറങ്ങുന്ന അന്നയെ എടുത്തു കൊണ്ട് പുറത്തേക്ക് ഇറങ്ങി....... അവൾ ഉള്ളിലേക്ക് കയറുമ്പോൾ ഹാളിൽ ആയിട്ട് ബാക്കി ഉള്ളവർ ഉണ്ടായിരുന്നു...... എല്ലാവർക്കും നേരെ പുഞ്ചിരി സമ്മാനിച്ചവൾ മുകളിലേക്കുള്ള പടികൾ കയറി...... ആര്യൻ ഹാളിൽ എല്ലാവരെയും കാണെ അവിടെ സെറ്റിയിൽ ഇരുന്നു.... എന്താണ് എല്ലാവരും കൂടെ വലിയ എന്തോ ചർച്ചയിൽ ആണെന്ന് തോനുന്നു..... ഹ്മ്മ് ഞങ്ങൾ അന്ന മോളെ കുറിച്ച് ആലോചിച്ചു ഇരുന്നതാണ്..... അവളെ നീ ഇവിടെ കൊണ്ട് വന്നു തിരികെ കൊണ്ട് പോവുമ്പോൾ എന്തോരം വിഷമം ഉണ്ടെന്നോ പക്ഷെ ഇപ്പോൾ എന്റെ മോൾ ഇവിടെ തന്നെ എത്തിയെല്ലോ.... മ്മ് അവൾക്ക് ഒരു അമ്മ ഇല്ലാതെ ഇവിടെ എന്റെ ഒപ്പം നിർത്താൻ പറ്റാത്തത് കൊണ്ടെല്ലേ അമ്മേ.... ഇപ്പോൾ അവൾക്ക് സ്വന്തം ആയിട്ട് അച്ഛനെയും അമ്മയെയും കിട്ടിയില്ലേ..... ഇനി അവൾ ഈ ദേവമംഗലത്തു ആര്യന്റെ മകൾ ആയിട്ട് വളരും...... ഒരമ്മയുടെ സ്നേഹവും ലാണനയും നൽകാൻ അവൾക്ക് അമ്മയായി നന്ദുവും ഉണ്ടാവും.... മ്മ്മ് യാത്ര കഴിഞ്ഞു വന്നത് എല്ലേ നീ എന്ന മുറിയിലേക്ക് ചെല്ല്.... അവൻ അവരെ ഒക്കെ ഒന്ന് നോക്കി കൊണ്ട് മുറിയിലേക്ക് പോയി.....

നന്ദ മോൾക്ക് അവളെ സ്വന്തം മകൾ ആയി കാണാൻ പറ്റുമോ എന്ന ഒരു സംശയം ഉണ്ടായിരുന്നു എനിക്ക് പക്ഷെ ഇപ്പോൾ അത് മാറി.....അവൾ അന്ന മോളെ ചേർത്ത് പിടിച്ചു പോകുമ്പോൾ ഞാൻ കണ്ടത് അവളിൽ ഒരമ്മയെ ആണ്..... അംബികേ അനാഥത്യത്തിന്റെ കൈപ്പ് അത്രമാത്രം അറിഞ്ഞവൾ ആണ് നന്ദു.... അത് കൊണ്ട് തന്നെ അവൾക്ക് അന്ന മോളെ പൂർണ മനസ്സോടെ സ്വീകരിക്കാൻ പറ്റും.... നമ്മുടെ മകൻ ഈ ജീവിതത്തിൽ കിട്ടിയ നിധി ആണ് നന്ദു മോൾ..... സ്നേഹിക്കാൻ മാത്രം അറിയുന്ന പാവം കുട്ടിയാണ്.... ****** ദിനങ്ങൾ വീണ്ടും ഓടി മറഞ്ഞു കൊണ്ടിരുന്നു..... ഇന്നേക്ക് മൂന്നു മാസം കഴിഞ്ഞു ആര്യനും നന്ദുവും തമ്മിൽ വിവാഹിതർ ആയിട്ട്... അന്ന മോളുടെ കുറുമ്പും കുസൃതിയും ആവോളം ആസ്വദിച്ചു കൊണ്ട് നന്ദുവും ആര്യനും ദേവമംഗലത്തു തന്നെ ആയിരുന്നു..... ഇതിന്റെ ഇടയിൽ അവർ നന്ദുവിന്റെ തറവാട്ടിലും ലക്ഷ്മിയുടെ വീട്ടിലും ഒക്കെ ഒന്ന് രണ്ട് ദിവസം പോയി നിന്നു..... അരുണും മാനസിയും ബാംഗ്ലൂരിലേക്ക് തിരികെ പോയിട്ട് മാസം ഒന്ന് കഴിഞ്ഞു..... രണ്ട് മൂന്നു ദിവസം കഴിഞ്ഞാൽ ആര്യനും നന്ദുവും അന്നയും കൂടെ അവിടേക്ക് യാത്ര തിരിക്കാൻ ഇരിക്കുക ആണ്..... ട്രിപ്പ്‌ പോവുന്ന കാര്യം അറിഞ്ഞു സന്തോഷത്തിൽ ആണ് അന്നമ്മ ഉള്ളത്......

എടി അന്നമ്മേ നാളെ നീ അച്ഛന്റെയും അമ്മേടെയും ഒന്നിച്ചു ബാംഗ്ലൂർലോട്ട് പോവുകയെല്ലേ അപ്പോൾ നീ ഞങ്ങളെ ഒക്കെ മറക്കുമോ....... നന്ദുവും ആര്യനും പോകുന്നത് കൊണ്ട് അവരുടെ ഒന്നിച്ചു രണ്ട് ദിവസം നിൽക്കാൻ വന്നത് ആണ് ഗീതു..... അന്നയുമായി ഗീതു നല്ല കൂട്ടാണ്..... ഗീതു വരുന്നോ ഞാനും അച്ഛയും അമ്മയും ആണ് പോവുന്നെ...... മാലതി അമ്മമെ കാണാതെ നിന്നാൽ കരയില്ലെങ്കിൽ ഗീതു നമ്മക്ക് ഒപ്പം വന്നോ ഞാൻ വേണേ അച്ഛനോടും അമ്മേയോടും പറഞ്ഞു സമ്മയിപ്പിക്കാം.... വലിയ കാര്യം പോലെ ആലോചിച്ചു കൊണ്ട് അവൾ പറയുന്നത് കേട്ട് ഗീതുവും അവിടെ ഉള്ളവരും പൊട്ടിച്ചിരിച്ചു..... എന്നാൽ അവളെ കളിയാക്കി ചിരിച്ചത് മനസ്സിലായ അന്ന അവളുടെ മടിയിൽ നിന്നും ഊർന്ന് ഇറങ്ങി എല്ലാവരെയും നോക്കി പേടിപ്പിച്ചു..... നാളെ ഞാൻ പോവുന്നത് കൊണ്ട് അച്ഛാച്ഛനും അമ്മാമക്കും കുറുമ്പ് കൂടിയിട്ടുണ്ട്.... ഞാൻ പോയി എന്റെ അമ്മയെ വിളിച്ചു വരുന്നു നിങ്ങളെ ഒക്കെ ഇന്ന് ശെരിയാക്കും ഹും..... കുഞ്ഞി കവിൾ വീർപ്പിച്ചു കൊണ്ട് അന്ന പടികൾ കയറി പോയി...... ആര്യ ഒന്ന് വിട്ടേ എനിക്ക് ഡ്രസ്സ്‌ ഒക്കെ എടുത്തു വെക്കാൻ ഉള്ളതാ.... അന്ന ഇപ്പോൾ ഗീതുവിന്റെ ഒപ്പം ആയത് കൊണ്ട് ഇങ്ങോട്ട് വരില്ല.... അവൾ വന്നാൽ പിന്നെ അവളുടെ ഒപ്പം കഥ പറഞ്ഞു ഇരിക്കാൻ മാത്രമേ നേരം കാണുള്ളൂ.....

ആര്യന്റെ കരവലയത്തിൽ നിന്നും മോചിതൻ ആവാൻ പറ്റില്ലെന്ന് ഉറപ്പായ നന്ദു അവസാന അടവ് എന്ന പോലെ പറഞ്ഞു..... ഓ നീ പോയി ഡ്രസ്സ്‌ എടുത്തു വെക്കെയാ എന്താണെന്ന് വെച്ചാൽ ചെയ്തു തീർക്ക്...... നിനക്ക് ഇപ്പോഴും എന്നോടുള്ള ദേഷ്യം മാറിയിട്ടില്ലല്ലോ അത് കൊണ്ടാണെല്ലോ നീ എന്നിൽ നിന്നും എപ്പോഴും ഓരോ കാരണം പറഞ്ഞു ഒഴിഞ്ഞു മാറുന്നത്..... സാരമില്ല ഞാൻ ഇതിന് അർഹൻ ആണല്ലോ..... തുടുത്തു വിട്ട അമ്പും പറഞ്ഞ വാക്കും തിരിച്ചെടുക്കാൻ പറ്റില്ലെന്ന ചൊല്ല് എത്ര സത്യമാണെന്നു ഇപ്പോൾ എനിക്ക് മനസ്സിലാവുന്നുണ്ട്...... അവൻ ഇത്തിരി പരിഭവം നിറച്ചു കൊണ്ട് പറഞ്ഞതും നന്ദു വന്ന ചിരി പിടിച്ചു വെച്ചു..... ആര്യ സെന്റി അടിച്ചു ഓവർ ആക്കി കുളം ആക്കേണ്ട.... അഭിനയം ആണെന്ന് എനിക്ക് മനസ്സിലായി..... നന്ദു ചെറു ചിരിയോടെ പറഞ്ഞതും ആര്യൻ അവളെ നോക്കി ഇളിച്ചു കാണിച്ചു.... അച്ഛാ അമ്മാ....... വാതിൽ കടന്നു ഞങ്ങളെ ഉറക്കെ വിളിച്ചു കൊണ്ട് വരുന്ന കുഞ്ഞി പെണ്ണിനെ കാണെ ഇരുവരുടെയും ശ്രദ്ധ അവളിലേക്ക് ആയി ചുരുങ്ങി..... എന്താണ് കുറുമ്പി അന്നയുടെ ശബ്ദത്തിൽ ഇത്തിരി ഗൗരവം എന്ത് പറ്റി..... അവളെ എടുത്തു മടിയിൽ ഇരുത്തി കൊണ്ട് ആയിരുന്നു ആര്യന്റെ ചോദ്യം....... അമ്മേ അച്ഛാച്ഛനും അമ്മാമയും ഒക്കെ അന്ന മോളെ നോക്കി കളിയാക്കി ചിരിക്ക.....

അമ്മ അവരെ വയക്ക് പറയുമോ..... അയ്യോടാ എന്റെ അന്നമ്മയെ കളിയാക്കിയിട്ടുണ്ടെങ്കിൽ അമ്മ എന്തായാലും വയക്ക് പറയും.... മോളു രാവിലെ കഴിച്ചത് എല്ലേ വിശക്കുന്നുണ്ടാവും മോൾ വാ അമ്മ ഭക്ഷണം തരാം..... ആര്യന്റെ മടിയിൽ ഇരിക്കുന്നവളെ പൊക്കിയെടുത്തു കൊണ്ട് നന്ദു എഴുന്നേറ്റു.... പിന്നെ ആര്യ ഞാൻ വരുമ്പോയേക്കും ആ ഡ്രസ്സ്‌ ഒക്കെ എടുത്തു ബാഗിൽ വെക്കണേ.... സമയം ഇല്ല.... എനിക്ക് ഉച്ചക്ക് ശേഷം ഒരു മീറ്റിങ് ഉണ്ട്..... ഹ്മ്മ്..... തനിക്കിട്ട് എട്ടിന്റെ പണിയും തന്ന് പോവുന്നത് കണ്ടില്ലേ..... ആര്യൻ പിറുപിറുത്തു കൊണ്ട് തുണി എടുത്തു വെക്കാൻ തുടങ്ങി..... *** ആര്യ ഒന്ന് എഴുന്നേൽക്കുന്നുണ്ടോ ഫ്ലൈറ്റ് മിസ്സ്‌ ആവും..... അച്ഛനോടും മോളോടും ഇന്നലെ രാത്രി ഇരുന്നു കളിക്കുമ്പോൾ തന്നെ പറഞ്ഞത് ആണ്..... രാവിലെ എഴുന്നേൽക്കാൻ പറ്റില്ലെന്ന്..... പറഞ്ഞാൽ കേൾക്കുന്ന സ്വഭാവം രണ്ടാൾക്കും ഇല്ലല്ലോ.... രണ്ടാളും എഴുന്നേൽക്കുന്നുണ്ടോ..... ഇനി ഞാൻ വിളിക്കില്ല വേണം എന്ന് വെച്ച എഴുന്നേറ്റ് വാ....സമയം ആയെന്ന് കണ്ടാൽ ഞാൻ അങ്ങ് ഇറങ്ങി പോവും.... നന്ദു അവരെ എഴുന്നേൽപ്പിക്കുന്ന ശ്രമം ഉപേക്ഷിച്ചു കൊണ്ട് മുറിയിൽ നിന്നും ഇറങ്ങി പോയി...... അന്നമ്മേ എഴുന്നേറ്റെ ദേ ഇനിയും കള്ള ഉറക്കം ഉറങ്ങിയാൽ നിന്റെ അമ്മ ഭദ്രകാളി ആയിട്ട് മാറും....

ചിലപ്പോൾ നമ്മളെ ഇവിടെ ഇട്ട് പോവുകയും ചെയ്യും.... ആര്യൻ നന്ദു പോയ വഴിയെ നോക്കി കള്ള ഉറക്കം നടിച്ചു കൊണ്ട് കിടക്കുന്ന അന്നയെ ഉണർത്തി.... നന്ദു മുറിയിൽ വരുമ്പോയേക്കും ആര്യനും അന്നയും ഫ്രഷ് ആയി വന്നിരുന്നു.... പിന്നെ വേഗം തന്നെ റെഡി ആയി എല്ലാവരോടും യാത്ര പറഞ്ഞു കൊണ്ട് അവർ എയർപോർട്ടിലോട്ട് യാത്ര തിരിച്ചു..... ഫ്ലൈറ്റ് ഇറങ്ങി അവരെ പിക് ചെയ്യാൻ അരുൺ എത്തിയിരുന്നു.... നേരെ അരുണിന്റെ വീട്ടിലേക്ക് തന്നെ ആണ് അവർ പോയത്.... അന്ന് ഉച്ചക്ക് ശേഷം ഉള്ള ബോർഡ്‌ മീറ്റിങ്ങിൽ പങ്കെടുക്കാൻ ഉള്ള തിരക്കിൽ ആയിരുന്നു നന്ദുവും ആര്യനുമൊക്കെ..... ***** "നീ ആരാണെന്നു എനിക്ക് അറിയില്ല ഇനി അറിയാൻ ഒട്ടും താല്പര്യവും ഇല്ല എന്നെ എന്റെ വഴിക്ക് വിട്ടേക്ക്....." "ഗീതു മോൾ ഇങ്ങനെ ഹീറ്റ് ആവാതെ ചേട്ടൻ അത്രയും ഇഷ്ട്ടം ആയത് കൊണ്ടെല്ലേ എന്റെ മുത്തിനെ വിളിച്ചു കൊണ്ട് ഇങ്ങനെ ശല്യം ചെയ്യുന്നേ...... " അപ്പുറത്തു നിന്നും ഉള്ള തേനും പാലും ഒഴിക്കിയുള്ള അവന്റെ സംസാരം കേൾക്കെ ഗീതു ചെവിയിൽ നിന്നും ഫോൺ മാറ്റി വെച്ചു.... അയ്യേ ഇവൻ ഏതാ ഒളിപ്പിക്കലിൽ ഫസ്റ്റ് അടിക്കും..... ഗീതു അവനെ മനസ്സിൽ നല്ല പോലെ തെറിയും വിളിച്ചു ഫോൺ വീണ്ടും കാതോട് ചേർത്തു.....

"നിന്നോട് ഒത്തിരി തവണ പറഞ്ഞു എന്നെ ഇങ്ങനെ വിളിച്ചു ശല്യം ചെയ്യരുത് എന്ന്.... ഞാൻ ഒരിക്കലും നിന്നെ അംഗീകരിക്കാൻ പോകുന്നില്ല ദയവ് ചെയ്ത് ഈ രാത്രി വിളിച്ചു ശല്യം ചെയ്യരുത്....." അത്രയും പറഞ്ഞവൾ അവന്റെ മറുപടി പോലും കേൾക്കാൻ നിൽക്കാതെ ഫോൺ കട്ട്‌ ചെയ്തിരുന്നു..... അവൻ ഫോൺ കട്ട്‌ ആയത് അറിയെ അതിൽ ഗാലറി ഓപ്പൺ ചെയ്തു കൊണ്ട് അതിൽ നിറ ചിരിയാലേ ഉള്ള അവളുടെ ഫോട്ടോയിൽ നോക്കി കിടന്നു...... അപ്പോയും അവന്റെ ചുണ്ടുകളിൽ അവൾക്കായ് വിരിഞ്ഞ പുഞ്ചിരി ഉണ്ടായിരുന്നു..... *** കാത്തിരുന്നു മുഷിഞ്ഞേല്ലേ.....ചെറുതായി ഒരു ഡിപ്രെഷൻ അടിച്ചു ഇരുപ്പായിരുന്നു.... സ്റ്റോറി എഴുതാനും വായിക്കാനും ഒന്നും പറ്റാത്ത അവസ്ഥയിൽ ആയിപോയി അത് കൊണ്ടാണ് സ്റ്റോറി വഴികിയത്..... കാത്തിരിപ്പിച്ചതിന് ക്ഷമ ചോദിക്കുന്നു..... ചിലപ്പോൾ അടുത്ത പാർട്ടിൽ സ്റ്റോറി തീരും.... നിങ്ങളെ ഇങ്ങനെ വെയിറ്റ് ചെയ്യിപ്പിക്കാൻ തോന്നുന്നില്ല...... നിനക്കായ്‌ ഉടനെ തരാം.... വായിച്ചു നോക്കി അഭിപ്രായം അറിയിക്കണേ.....................തുടരും.......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story