💙നന്ദനം💙: ഭാഗം 30

Nanthanam

രചന: MUFI

നന്ദുവും ആര്യനും ഒന്നിച്ചു കൊണ്ടാണ് ബിസിനസ് കാര്യങ്ങൾ ഒക്കെയും ചെയ്യുന്നത്.... ഇരു കമ്പനിയും ഒന്നിച്ചത് കൊണ്ട് തന്നെ ഇരുവർക്കും അതിന്റെതായ തിരക്കും ഉണ്ടായിരുന്നു..... അതിനിടയിലും അവർ പരസ്പരം സ്നേഹിക്കാൻ മറന്നില്ല.... അന്നയ്ക്ക് നല്ലൊരു അച്ഛനും അമ്മയും ആയിട്ട് ഇരുവരും അവളുടെ ഒപ്പം ഉണ്ടായിരുന്നു..... നന്ദു ഇതാണ് എന്റെ പേർസണൽ പിയെ സഞ്ജയ്‌.... ഇവൻ ഇത്രയും കാലം നാട്ടിലെ നമ്മുടെ ബ്രാഞ്ചിൽ ആയിരുന്നു ഇപ്പോൾ എനിക്ക് ഇവനെ ഇവിടെ ആവശ്യം ഉള്ളത് കാരണം ഇങ്ങോട്ട് വരുത്തിച്ചു.... സഞ്ചു ഇതാണ് എന്റെ നന്ദ..... ആര്യൻ സഞ്ജുവിനും നന്ദുവിനും പരസ്പരം പരിചയപ്പെടുത്തി..... ഹായ് മാഡം....മാടത്തിനെ കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട് സാറിൽ നിന്നും.... അപ്പോയൊക്കെ മാടത്തിനെ ഒന്ന് നേരിൽ കാണുവാൻ ആഗ്രഹിച്ചിരുന്നു..... സഞ്ജു നന്ദുവിനെ നോക്കി പറയുന്നത് കേൾക്കെ നന്ദു അവനെ നോക്കി ചെറുതായി ഒന്ന് ചിരിച്ചു.... മാഡത്തിന്റെയും സാറിന്റെയും പ്രണയം സത്യം ആയത് കൊണ്ട് നിങ്ങൾ ഒരുമിച്ചു.... എന്തൊക്കെ ശക്തികൾ നിങ്ങളെ തമ്മിൽ പിരിക്കുവാൻ നോക്കി... ഇതാണ് പറയുന്നേ ആത്മാർത്ഥമായ പ്രണയം എന്നായാലും വിജയിക്കും എന്ന്....

സഞ്ജുവിന് എങ്ങനെ അറിയാം ഇതൊക്കെ..... നന്ദുവിൽ അറിയുവാൻ ഉള്ള ആഗ്രഹം ആയിരുന്നു.... ആര്യൻ തന്നെ കുറിച്ച് എന്താവും പറഞ്ഞിട്ടുണ്ടാവുക എന്ന ആകാംഷ അവളിൽ നിറഞ്ഞു നിന്നു... സഞ്ജു നീ എന്തിനാ ഇപ്പോൾ അതൊക്കെ ഇവിടെ പറയുന്നേ.... അതൊക്കെ മുന്നേ കഴിഞ്ഞ കാര്യങ്ങൾ എല്ലേ..... ആര്യൻ കപട ദേഷ്യത്തോടെ സഞ്ജുവിനെ നോക്കി പല്ല് കടിച്ചു കൊണ്ട് ചോദിക്കേ നന്ദു ആര്യനെ മൊത്തത്തിൽ ഒന്ന് ചുഴിഞ്ഞു നോക്കി.... എന്തെ നന്ദ നീ എന്താ ഇങ്ങനെ നോക്കുന്നെ.... അത് മുന്നേ ഉള്ള കാര്യം എല്ലേ അതൊക്കെ വീണ്ടും എന്തിനാ കേൾക്കുന്നെ..... ആര്യൻ അവനിലെ പതർച്ച മറച്ചു കൊണ്ട് പറഞ്ഞു.... ആയിക്കോട്ടെ ആര്യ... മുന്നേ കഴിഞ്ഞത് ആണെങ്കിലും എനിക്ക് ഇപ്പോൾ അത് കേൾക്കണം എന്ന് വല്ലാത്ത ആഗ്രഹം.... കാരണം അതൊക്കെ കേട്ട് ഇവൻ ഇങ്ങനെ ഒക്കെ പറയുമ്പോൾ ആര്യൻ എന്താണ് എന്നെ കുറിച്ച് പറഞ്ഞത് എന്ന് അറിയേണ്ടേ.... സഞ്ജു നീ പറ എന്നെ കുറിച്ച് എങ്ങനെയാ നീ അറിഞ്ഞത്..... എന്നെ കാണുവാൻ മാത്രം ആഗ്രഹം വരാൻ ആര്യൻ എന്താ നിന്നോട് പറഞ്ഞത്......

ആര്യൻ എല്ലാം തീർന്നു എന്ന പോലെ ചെയറിൽ പോയി ഇരുന്നു.... നന്ദു അവന്റെ ഇരുത്തം മൈൻഡ് ചെയ്യാതെ സഞ്ജുവിന് നേരെ തിരിഞ്ഞു.... നിങ്ങൾ തമ്മിൽ പിരിഞ്ഞ സമയത്ത് ആണ് സാറിന്റെ പിയെ ആയിട്ട് ഞാൻ ജോലി ഏറ്റെടുക്കുന്നത്..... കൃത്യമായി പറഞ്ഞാൽ നിങ്ങൾ തമ്മിൽ പിരിഞ്ഞു ഒരു ദിവസം കഴിഞ്ഞു.... ഓഫിസിൽ എല്ലാവർക്കും വലിയ കാര്യം ആണ് ആര്യൻ സാറിനെ എന്ന് ആദ്യത്തെ ദിവസം തന്നെ എനിക്ക് മനസ്സിലായത് ആണ്... അന്ന് സർ ലീവ് ആയത് കൊണ്ട് എനിക്ക് വലിയ പണി ഉണ്ടായിരുന്നില്ല.... പിറ്റേ ദിവസം മുതൽ ഓഫിസിൽ വന്ന സാറും ഞാൻ കേട്ട ആര്യൻ സാറും തമ്മിൽ കടലും ആകാശവും പോലെ അന്തരം ഉണ്ടായിരുന്നു.... ഞാൻ കേട്ട ആര്യൻ സർ ശാന്തം സ്വഭാവക്കാരൻ ആയിരുന്നു എന്നാൽ അന്ന് ഓഫിസിൽ വന്ന സർ ശെരിക്കും ഒരു ചൂടൻ ആയിട്ട് ആയിരുന്നു.....ഈ ഒരു ഫീൽഡിൽ ആദ്യമായി ജോലിയിൽ കയറിയത് കൊണ്ട് തന്നെ എനിക്ക് ആദ്യം എന്താണ് ചെയ്യേണ്ടത് എന്ന് അറിയില്ലായിരുന്നു....എന്നിൽ നിന്ന് വന്ന ചെറിയൊരു വീഴ്ചക്ക് പോലും കണ്ണ് പൊട്ടും വിധം തെറി ആയിരുന്നു സാറിന്റെ കയ്യിൽ നിന്നും കിട്ടിയത്..... ആദ്യം ഞാൻ വിചാരിച്ചത് അവിടത്തെ മറ്റ് എംപ്ലോയീസ് സാറിനെ കുറിച്ച് വെറുതെ പൊക്കി പറഞ്ഞത് ആണെന്ന് ആണ്

പക്ഷെ പിന്നീട് ആണ് എനിക്ക് മനസ്സിലായത് എന്നെ പോലെ അവിടെ ഉള്ളവരും സാറിന്റെ ഈ ഒരു രൂപ മാറ്റത്തിൽ അന്ധളിച്ചു നിൽക്കുക ആണെന്ന്...... ദിനം പ്രതി സാറിൽ ദേഷ്യം കൂടി വന്നു..... ആരിൽ നിന്നെങ്കിലും ചെറിയൊരു തെറ്റ് കണ്ടാൽ അപ്പോൾ തന്നെ മുട്ടൻ വയക്ക് പറയൽ സ്ഥിരമായി.... അതിന്റെ ഇടയിൽ ആണ് ദേവേട്ടൻ എന്നെ അന്വേഷിച്ചു വീട്ടിൽ വന്നത്.... സന്ധ്യ കഴിഞ്ഞിരുന്നു.... എന്നെ സർ ആർ മണി ആവുമ്പോയേക്കും ഓഫിസിൽ നിന്നും പറഞ്ഞു വിടുമായിരുന്നു..... ദേവേട്ടൻ വന്നത് സാറിനെ അന്വേഷിച്ചു കൊണ്ട് ആയിരുന്നു.... ഇത്രയും സമയം ആയിട്ടും വീട്ടിൽ എത്തിയിട്ടില്ല എന്ന് പറഞ്ഞു ഫോൺ റിങ് ചെയ്യുന്നത് എല്ലാതെ എടുക്കുന്നില്ലെന്നും.... അങ്ങനെ ദേവേട്ടന്റെ ഒപ്പം സാറിനെ തിരഞ്ഞു കൊണ്ട് ഞാനും ഇറങ്ങി.... അങ്ങനെ കുറച്ചു സ്ഥലങ്ങളിൽ അന്വേഷിച്ചു കഴിഞ്ഞപ്പോൾ സർ ബീവറേജ് ഷോപ്പിൽ ഉണ്ടെന്ന് വിവരം കിട്ടി ഞങ്ങൾ അവിടേക്ക് ചെന്നു.... കുടിച്ചു ബോധം പോയിട്ടും വീണ്ടും ഒഴിക്കാൻ പറയുന്ന സാറിനെ ആയിരുന്നു അന്ന് ഞാൻ കണ്ടത്.... പിന്നീടുള്ള ദിനങ്ങളിൽ ഒക്കെയും ഇത് തന്നെ ആയിരുന്നു പതിവ്.... അപ്പോയൊക്കെയും സാറിന്റെ നാവിൽ നിന്നും നന്ദു എന്ന് മാത്രമേ ഞാൻ കേട്ടിട്ടുള്ളു....

ആരാണ് നന്ദു എന്നറിയാൻ ഉള്ള ആഗ്രഹം കൊണ്ട് ദേവേട്ടനോട് ചോദിച്ചപ്പോൾ ആണ് ഫുൾ ഡീറ്റെയിൽസ് കിട്ടിയത്.... പിന്നെ സാറും വൃന്ദ യും തമ്മിൽ വിവാഹം നടന്നപ്പോൾ നിങ്ങൾ തമ്മിൽ ഒരിക്കലും ഒന്നിക്കില്ലെന്ന് ആണ് ഞാൻ കരുതിയത്.... എന്നാൽ വിധിയെ മറികടന്നു നിങ്ങൾ ഒരുമിച്ചു... ശെരിക്കും നിങ്ങളുടെ പ്രണയം എനിക്ക് ഒരു അത്ഭുതം തന്നെ ആണ്.... ഇന്നത്തെ കാലത്ത് ചെറിയ കാര്യങ്ങൾ കൊണ്ട് പിരിയുന്ന പ്രണയ ജോഡികൾക്ക് ശെരിക്കും നിങ്ങൾ ഇരുവരും നല്ലൊരു മാതൃക ആണ്..... സഞ്ജു പറഞ്ഞു നിർത്തെ ആര്യന്റെയും നന്ദുവിന്റെയും ചുണ്ടിൽ നിറഞ ചിരി ഉണ്ടായിരുന്നു...... സഞ്ജയ് ഇന്ന് വന്നതെല്ലേ ഉള്ളു ഇന്ന് നിനക്ക് റസ്റ്റ്‌..... നാളെ മുതൽ ജോലിയിൽ കയറിയാൽ മതി.... ഇപ്പോൾ ഫ്ലാറ്റിലേക്ക് പോയി റസ്റ്റ്‌ എടുത്തോളൂ..... സഞ്ജു ഇരുവരോടും യാത്ര പറഞ്ഞു കൊണ്ട് അവിടെ നിന്നും യാത്രയായി..... സഞ്ജു പോയതും അവിടെ നിന്നും പതിയെ മുങ്ങുവാൻ നോക്കിയ ആര്യനെ നന്ദു നല്ല പോലെ ഇരുത്തി ഒന്ന് നോക്കി.... അവളുടെ നോട്ടത്തിന്റെ അർത്ഥം മനസ്സിലാക്കേ ആര്യൻ അവളെ നോക്കി ദയനീയമായി അവിടെ തന്നെ ഇരുന്നു.... നന്ദ ഞാൻ അപ്പോഴത്തെ എന്റെ വിഷമം കാരണം..... ആര്യൻ പറഞ്ഞു തുടങ്ങിയെങ്കിലും നന്ദു കൈ ഉയർത്തി ബാക്കി പറയാൻ സമ്മതിച്ചില്ല....

എനിക്ക് ഇപ്പോൾ ഒന്നും കേൾക്കണം എന്നില്ല ആര്യ.... ഇതേ കുറിച്ച് നമ്മുക്ക് റൂമിൽ പോയി സംസാരിക്കാം..... അവളുടെ ശാന്തത കൊടുംകാറ്റിൻ മുന്നേ ഉള്ള ശാന്തത ആയിട്ട് ആണ് അവൻ തോന്നിയത്.... സഞ്ജുവിനെ മനസ്സിൽ നല്ല പോലെ സ്മരിച്ചു ആര്യൻ.... **** അന്നയെ കഥകൾ പറഞ്ഞു കൊണ്ട് ഉറക്കുന്ന നന്ദുവിനെ നോക്കി കൊണ്ട് ആര്യൻ സോഫയിൽ ഇരുന്നു...... അത്രയും നേരം ആയിട്ടും നന്ദു ആര്യനെ ശ്രദ്ധിച്ചില്ല..... അന്ന ഉറങ്ങി എന്ന് കണ്ടതും ആര്യനെ തുറിച്ചു നോക്കി കൊണ്ട് നന്ദു ബാൽക്കണി ഡോർ തുറന്നു ഇറങ്ങി..... ഒന്ന് ദീർഘ നിശ്വാസം എടുത്തു കൊണ്ട് ആര്യനും അവൾക്ക് പിറകിലായി ചെന്നു..... റൈലിങ്കിൽ കൈകൾ ചേർത്ത് കൊണ്ട് പുറത്തെ ഇരുളിൽ കണ്ണുകൾ പതിപ്പിച്ചു നിൽക്കുക ആണ് നന്ദു..... ആര്യൻ അവൾക്ക് അടുത്തായി വന്നു നിന്നു..... "നന്ദ നീ ഇങ്ങനെ മിണ്ടാതെ നിൽക്കല്ലേ സഹിക്കുന്നില്ല എനിക്ക്......" "സഹിക്കുന്നില്ലേ പോയി രണ്ട് പെഗ് അടിക്ക് അപ്പോൾ പിന്നെ ഒന്നും ഓർക്കേണ്ടല്ലോ.... എല്ലാം മറക്കാൻ പറ്റുമെല്ലോ..... " നന്ദു ആര്യനെ നോക്കി പുച്ഛത്തോടെ പറഞ്ഞു നിർത്തി വീണ്ടും വിദൂരതയിലോട്ട് കണ്ണുകൾ പതിപ്പിച്ചു..... "എടി എന്റെ അന്നത്തെ അവസ്ഥ പറഞ്ഞാൽ നിനക്ക് മനസ്സിലാവില്ല....

പ്രാണനായി കണ്ടവളെ എല്ലാവർക്കും മുന്നിൽ വെച്ച് തള്ളി പറഞ്ഞപ്പോൾ നിറഞ്ഞത് നിന്റെ കണ്ണുകൾ ആയിരുന്നു പക്ഷെ നിന്നെക്കാൾ വേദനിച്ചത് എനിക്കാണ്.... ജീവിതകാലം മുഴുവനും ചേർത്ത് പിടിച്ചോളാം എന്ന് വാക്ക് തന്നിട്ട് നിന്നെ ഞാൻ തന്നെ തള്ളി പറഞ്ഞു....ആൾക്കൂട്ടത്തിൽ ഒറ്റ പെട്ടു നിന്ന നിന്നെ ഒന്ന് ചേർത്ത് പിടിച്ചു ആശ്വസിപ്പിക്കാൻ പോലും ആവാതെ നിസ്സഹായൻ ആയി നിൽക്കേണ്ടി വന്ന എന്റെ അവസ്ഥ നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ല..... ഓഫിസിൽ പോയിട്ടും വീട്ടിൽ ഇരുന്നിട്ടും ഒന്നും മനസമാധാനം എന്ന ഒന്ന് ഞാൻ അറിഞ്ഞിട്ടില്ല ആ നാളുകളിൽ.... അപ്പോൾ കുറച്ചു നിമിഷം എങ്കിലും ഒന്ന് സ്വസ്ഥം ആയിട്ട് ഇരിക്കാൻ എനിക്ക് മദ്യത്തിന്റെ സഹായം തേടേണ്ടി വന്നു... ബോധം മറയുവോളം കുടിച്ചു...... എന്നിട്ടും ഒന്നും മറക്കാൻ പറ്റിയില്ല.... എങ്ങനെ എന്ത് ചെയ്തിട്ടും നിന്റെ കരഞ്ഞു കലങ്ങിയ കണ്ണുകൾ ആയിരുന്നു മനസ്സിൽ മുഴുവനും...." ആര്യന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.... ആ ദിനങ്ങൾ ഇന്നും അവനിലെ ഉണങ്ങാത്ത മുറിവുകൾ ആണെന്ന് തിരിച്ചറിയുക ആയിരുന്നു നന്ദു.... ആര്യ....... നന്ദു അവന്റെ ചുമലിൽ കൈകൾ വെച്ച് കൊണ്ട് വിളിക്കെ അവൻ അവളെ ഇറുകെ പുണർന്നിരുന്നു......

പുറത്ത് നനവ് പടരുന്നത് അറിയെ അവൻ കരയുക ആണെന്ന് നന്ദുവിന് ബോദ്യമായി.... അവന്റെ ഉള്ളിലെ വിഷമം അത് അങ്ങനെ എങ്കിലും അവനിൽ നിന്നും ഇല്ലാതാവട്ടെ എന്ന് വിചാരിച്ചു കൊണ്ട് അവൾ അവന്റെ തലമുടിയിൽ പതിയെ തഴുകി കൊണ്ടിരുന്നു.... കുറച്ചു നിമിഷങ്ങൾ മൗനമായി അതെ നിൽപ്പ് തുടർന്നു..... ഇരുവരിലും അത് വരെയുള്ള പിരിമുറുക്കം അയഞ്ഞിരുന്നു..... ആര്യൻ നന്ദുവിൽ നിന്നും അകന്നു മാറി.... അവളെ നോക്കാൻ അവൻ എന്തോ ചമ്മൽ ആയിരുന്നു..... അവളെ നോക്കാൻ ആവാതെ അവൻ സെറ്റിയിൽ പോയി ഇരുന്നു.... ചെറു ചിരിയോടെ അവന്റെ മറുവശത്തായി അവളും ഇരുന്നു.... വീണ്ടും കുറെയേറെ നിമിഷങ്ങൾ ഇരുവരും ഒന്നും മിണ്ടാതെ കടന്നു പോയി.....ചില നിമിഷങ്ങൾ വാക്കുകളെക്കാൾ സന്ദേശം മൗനത്തിലൂടെ കൈമാറ്റം ചെയ്തിരിക്കും.... "സോറി ആര്യ ഞാൻ സഞ്ജുവിൽ നിന്നും അതൊക്കെ അറിഞ്ഞപ്പോൾ സഹിക്കാൻ പറ്റിയില്ല അത് കൊണ്ടാണ് മിണ്ടാതെ നിന്നത്...." "സാരമില്ലെടി നന്ദേ..... എനിക്ക് അറിയില്ലേ നിന്നെ..... ഇനി ഇതും ആലോചിച്ചു ഇരുന്നു സങ്കടപെടണ്ട....." നന്ദു ചിരിച്ചു കൊണ്ട് അവന്റെ തോളിൽ ആയി തല വെച്ച് അവനിലേക്ക് ചേർന്നിരുന്നു.... അവളെ ചേർത്ത് പിടിച്ചു കൊണ്ട് അവനും... അവരുടേതായ സുന്ദര നിമിഷങ്ങൾ.... അതിന് സാക്ഷ്യം വഹിച്ചു കൊണ്ട് ആകാശത്തെ താരകങ്ങളും..... *** പിന്നീടുള്ള ദിനങ്ങൾ ആര്യന്റെയും നന്ദുവിന്റെയും പ്രണയ കാലം തന്നെ ആയിരുന്നു....

മൗനത്തിലൂടെയും ചേർത്ത് പിടിക്കലിലും ഒക്കെ അവർ പരസ്പരം പ്രണയം കൈമാറി കൊണ്ടിരുന്നു..... ഗീതുവിനെ തേടി രാത്രിയിൽ ആഗ്നാത ഫോൺ കാൾ വന്നു കൊണ്ടിരുന്നു.... എന്നും ദേഷ്യത്തോടെ മാത്രമേ ഗീതു സംസാരിക്കുള്ളു എങ്കിലും പിന്നെയും അവളെ തേടി കാൾ മുടങ്ങാതെ എത്തിയിരുന്നു..... പതിവ് പോലെ രാത്രിയിൽ ഫോൺ അടിഞ്ഞതും ഗീതു ചെറു ചിരിയോടെ ഫോൺ എടുത്തു..... ഞാൻ ഇപ്പോൾ നിന്നെ വിളിക്കാൻ തുടങ്ങിയിട്ട് കാലം എത്രയായി ഗീതു ഇനിയും നിനക്ക് എന്നോട് ഇഷ്ട്ടം തോന്നുന്നില്ലേ..... നാളെ എന്റെ വിവാഹ നിശ്ചയം ആണ് അത് കൊണ്ട് മേലിൽ ഇനി എന്നെ വിളിച്ചു ശല്യം ചെയ്യരുത്..... നീ എന്താ തമാശ പറയുക ആണോ...... ഞാൻ ഇത്രയും സീരിയസ് ആയിട്ട് കാര്യം പറഞ്ഞിട്ട് നിങ്ങൾക്ക് അത് തമാശ ആയിട്ട് ആണോ തോന്നിയത്.... മറുവശം മൗനം ആയിരുന്നു...... ചെറുക്കൻ കാണാൻ വന്നപ്പോൾ എങ്കിലും നിനക്ക് എന്നെ വിളിക്കാം ആയിരുന്നില്ലേ....

ഇതിപ്പോൾ നിശ്ചയം ആവുന്നതു വരെ കാത്ത് നിൽക്കണം ആയിരുന്നോ.... ഞാൻ തന്നെ അറിഞ്ഞത് ഇപ്പോൾ ആണ് മാഷേ... എന്റെ ഏട്ടനും അച്ഛനും കൂടെ കൊണ്ട് വന്ന ആലോചന ആണ് ഞാൻ അത് സ്വീകരിക്കുകയും ചെയ്തു..... മാഷിനോട് ഞാൻ ആദ്യമേ പറഞ്ഞത് എല്ലേ എനിക്ക് ഒരിക്കലും നിങ്ങളോട് ഇഷ്ട്ടം ഉണ്ടാവില്ലെന്ന്.... അപ്പൊ പറഞ്ഞത് മറക്കണ്ട ഇനി എന്നെ വിളിക്കരുത്...... ഗീതു മറുപടിക്ക് വേണ്ടി കാത്ത് നിൽക്കാതെ ഫോൺ കട്ട്‌ ചെയ്തിരുന്നു..... ഇന്നാണ് ഗീതുവിന്റെ വിവാഹ നിശ്ചയം.... ചെറുക്കൻ ആരെന്നോ ഏതെന്നോ ഒന്നും അവൾക്ക് അറിയില്ല... അച്ഛനും ഏട്ടനും ആരെ കാണിച്ചു തന്നാലും വിവാഹത്തിന് ഞാൻ തയ്യാർ ആണെന്ന് അവൾ ആദ്യമേ പറഞ്ഞിരുന്നു......................തുടരും.......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story