💙നന്ദനം💙: ഭാഗം 31

Nanthanam

രചന: MUFI

ഇന്നാണ് ഗീതുവിന്റെ വിവാഹ നിശ്ചയം.... ചെറുക്കൻ ആരെന്നോ ഏതെന്നോ ഒന്നും അവൾക്ക് അറിയില്ല... അച്ഛനും ഏട്ടനും ആരെ കാണിച്ചു തന്നാലും വിവാഹത്തിന് ഞാൻ തയ്യാർ ആണെന്ന് അവൾ ആദ്യമേ പറഞ്ഞിരുന്നു....... ഗീതു ചെറുക്കനും കൂട്ടരും എത്തിട്ടോ..... നീ റെഡി ആയില്ലേ..... മുറിയിലേക്ക് അന്നയെയും കൊണ്ട് വന്ന വൃന്ദ ആയിരുന്നു..... ഹാ ചേച്ചി എപ്പോയോ റെഡി ആണ് ചെറുക്കനെ കണ്ടാൽ മാത്രം മതി എല്ലേ ചേച്ചി കുട്ടി.... നന്ദു അവളുടെ കവിളിൽ പിച്ചി കൊണ്ട് ചോദിച്ചതും ഗീതു അവളെ കൂർപ്പിച്ചു നോക്കി.... സ്ഥിരം പരിപാടി ആയ ചായ കൊണ്ട് കൊടുക്കൽ ആയിരുന്നു ആദ്യം തന്നെ....ഗീതു ആരെയും മുഖത്തു നോക്കാതെ തന്നെ ചായ കൊടുത്തു.... അവിടെ നിന്നും അടുക്കളയിലേക്ക് വലിഞ്ഞു..... കുറച്ചു കഴിഞ്ഞു വിമൽ വന്ന് ഗീതുവിനോട് ചെക്കൻ നിന്നോട് സംസാരിക്കണം എന്ന് പറഞ്ഞു കൊണ്ട് മുകളിലെ നിലയിലേക്ക് പറഞ്ഞു വിട്ടു..... ഗീതു ബാൽക്കണിയിൽ എത്തിയപ്പോൾ അവിടെ ഉള്ള സോപനത്തിൽ അന്നയോടൊപ്പം സംസാരിച്ചു ഇരിക്കുന്ന സഞ്ചയെ കാണെ നെറ്റി ചുളിഞ്ഞു..... ഗീതിക എന്നെ കണ്ട് ഞെട്ടിയോ..... ഏയ്‌ സഞ്ജയ്‌ ആവും ചെറുക്കൻ എന്ന് പ്രതീക്ഷിച്ചില്ല... പെട്ടെന്ന് കണ്ടപ്പോൾ... ഗീതു വാക്കുകൾ കിട്ടാതെ പതറി....

മ്മ് താൻ ഇങ്ങനെ ഒരു ചടങ്ങ് ആവശ്യം ഇല്ലെന്ന് പറഞ്ഞത് കൊണ്ടാണ് എല്ലെങ്കിൽ മുന്നേ പരിജയപ്പെടായിരുന്നു..... ഹ്മ്മ്.... ഗീതിക തനിക്ക് ഞാനും ആയുള്ള വിവാഹത്തിന് പൂർണ സമ്മതം ആണോ.... വീട്ടുകാരുടെ ഇഷ്ടത്തിന് വിട്ടു കൊടുത്തത് കൊണ്ട് എന്നെ ഇഷ്ട്ടം ആയില്ലേ പറഞ്ഞാൽ മതി.... ഏയ്യ് എനിക്ക് ഇഷ്ട്ട കുറവ് ഒന്നുമില്ല... ഞാൻ പറഞ്ഞെല്ലോ അച്ഛന്റെയും ഏട്ടന്റെയും ഇഷ്ട്ടം തന്നെ ആണ് എന്റെ ഇഷ്ടവും.... സഞ്ചയ്ക്ക് എന്നെ ഇഷ്ട്ടം ആയില്ലേ..... എനിക്ക് ഇഷ്ട്ടം ഒക്കെ ആയി പക്ഷെ എനിക്ക് ഇന്ന് രാവിലെ ഒരു കാൾ വന്നിരുന്നു.... വിളിച്ചയാൾ പറഞ്ഞത് അവനും താനും തമ്മിൽ ഇഷ്ടത്തിൽ ആണെന്ന് ആണ്.... കല്യാണം മുടക്കാൻ ചുമ്മാ പറയുന്നത് ആവുമെന്നാണ് ആദ്യം വിചാരിച്ചത് പക്ഷെ എന്നും യാത്രി തന്നെ വിളിച്ച കാൾ ലിസ്റ്റ് അവൻ എനിക്ക് തെളിവ് ആയിട്ട് വാട്സ്ആപ്പ് ചെയ്തു തന്നു..... ഇതിൽ നിന്നും എന്താ ഞാൻ മനസ്സിലാക്കേണ്ടത്..... ഗീതുവിൽ ഞെട്ടൽ ആയിരുന്നു.... താൻ പോലും ചെറുക്കൻ ആരെന്ന് ഇന്നാണ് അറിയുന്നത് പക്ഷെ അയാൾ എങ്ങനെ അറിഞ്ഞു സഞ്ജയ്‌ ആണ് ചെറുക്കൻ എന്ന്..... ഗീതിക എന്താ ആലോചിക്കുന്നെ.....താൻ ഇപ്പോൾ അറിഞ്ഞ കാര്യം അവൻ എങ്ങനെ അറിഞ്ഞു എന്നാണോ.....

ഹ്മ്മ്...... ഗീതു എന്തോ ആലോചിച്ചു കൊണ്ട് ഒന്ന് മൂളി.... പിന്നെ ഞെട്ടി കൊണ്ട് സഞ്ചയെ നോക്കിയപ്പോൾ അവൻ ചുണ്ടിൽ കുസൃതി ചിരിയുമായി മാറിൽ കൈകൾ പിണച്ചു കൊണ്ട് കൈവരിയിൽ ചാരി നിന്ന് കൊണ്ട് അവളെ തന്നെ ഉറ്റ് നോക്കുന്നുന്നതാണ്..... അപ്പോൾ ആ ആൾ സഞ്ജയ്‌ ആണോ..... വിക്കി വിക്കി ആയിരുന്നു ഗീതു അത് ചോദിച്ചത്.... അതേല്ലോ.... ഗീതു കുട്ടി.... നിന്നെ ആര്യൻ സർ ന്റെ കല്യാണത്തിന് വെച്ച് കണ്ടപ്പോൾ മുതൽ ഞാൻ ഉറപ്പിച്ചതാണ് എന്റെ പെണ്ണാണ് നീ എന്ന്... എനിക്ക് നിന്നെ വല്ലാതെ അങ്ങ് ഇഷ്ടപ്പെട്ടു.... അത് കൊണ്ട് വീട്ടിൽ ആദ്യം കാര്യം അവതരിപ്പിച്ചു പിന്നെ നിന്റെ വീട്ടിൽ ആര്യൻ സർനെ കൊണ്ട് തന്നെ ചോദിപ്പിച്ചു അവർക്കൊക്കെ പൂർണ സമ്മതം ആയിരുന്നു പിന്നെ നിനക്ക് ചെറുക്കനെ കാണേണ്ട ആവശ്യം ഒന്നും ഇല്ലല്ലോ അപ്പൊ പിന്നെ ചെറുതായി നിന്നെ വട്ട് കളിപ്പിക്കാൻ തോന്നി.... ഇവിടെ എല്ലാവർക്കും അറിയാമായിരുന്നു നിന്നെ ഞാൻ വിളിച്ചു കളിപ്പിക്കുന്ന കാര്യം..... സഞ്ജു ഒരു വളിച്ച ഇളിയോടെ പറഞ്ഞു നിർത്തി കൊണ്ട് ഗീതുവിനെ നോക്കി.... അവളുടെ മുഖത്തെ ദേഷ്യം കാണെ ഇപ്പോയെ പറയേണ്ടി ഇരുന്നില്ല എന്ന് തോന്നി അവൻ....

അളിയാ സത്യങ്ങൾ ഒക്കെ പറഞ്ഞു കഴിഞ്ഞില്ലേ ഇനി കിട്ടാനുള്ളത് ഒക്കെ കെട്ട് കഴിഞ്ഞു ഐശ്വര്യം ആയിട്ട് വാങ്ങിയാൽ മതി ഇപ്പോൾ ഇരുവരും തായേക്ക് വാ... അവിടെ മോതിരം മാറ്റൽ ചടങ്ങിന് സമയം ആയി..... വിമൽ വന്ന് സഞ്ജുവിനെയും ഗീതുവിനെയും വിളിച്ചു കൊണ്ട് താഴേക്ക് പോയി.... ബാക്കി എല്ലാ കാര്യവും മുറ പോലെ നടന്നു.... അടുത്ത മാസം അഞ്ചാം തിയതി പത്തിനും പതിനൊന്നിനും ഇടയിൽ നല്ലൊരു ശുഭ മുഹൂർത്തം ഉണ്ട്.... അന്നേ ദിവസം കഴിഞ്ഞാൽ പിന്നെ ഒരു മാസത്തേക്ക് നല്ല മുഹൂർത്തം ഒന്നും കാണുന്നില്ല..... ജ്യോൽസ്യൻ പറഞ്ഞു കൊണ്ട് എല്ലാവരെയും നോക്കി...... കൃത്യം ഒരു മാസം സമയം ഉണ്ടാവും.... അപ്പോൾ പിന്നെ അത് തന്നെ ഉറപ്പിക്കാം എല്ലേ.... ഗീതികയുടെ അച്ഛൻ എല്ലാവരെയും നോക്കി അഭിപ്രായം ചോദിച്ചു.... എല്ലാവരും സമ്മതം അറിയിച്ചതും അത് തന്നെ അങ്ങ് തീരുമാനിച്ചു..... ഊണ് കഴിച്ചു കൊണ്ട് ഇരു കുടുംബവും പിരിഞ്ഞു.... എല്ലാവരും കൂടെ നടു തളത്തിൽ ഇരുന്നു കൊണ്ട് കല്യാണ കാര്യത്തിന്റെ ചർച്ചയിലേക്ക് മുഴുകി.....

ഗീതു പിന്നെ അതിൽ ഒന്നും വലിയ താല്പര്യം ഇല്ലാത്തത് കൊണ്ട് തന്നെ അന്നയുടെയും ആദിടെയും കൂടെ കളിച്ചു കൂട്ടിന് നന്ദുവും വൃന്ദയും കൂടെ ഉണ്ടായിരുന്നു.... രാത്രിയിൽ പതിവ് പോലെ തന്നെ സഞ്ജുവിന്റെ കാൾ ഗീതുവിനെ തേടി എത്തിയിരുന്നു... ആദ്യം എടുക്കാതെ നിന്നെങ്കിലും വീണ്ടും കാൾ വന്നതും അവൾ എടുത്തിരുന്നു..... ആദ്യം ഒക്കെ ദേഷ്യം കാണിച്ചു നിന്നെങ്കിലും പിന്നീട് എപ്പോയോ ശീത സമരം അവളും അവസാനിപ്പിച്ചിരുന്നു...... *** ആര്യ...... മ്മ് ആര്യാ........ മ്മ് എന്താ.... ടോ എന്താടി കിടന്നു കൂവുന്നേ...... ആര്യൻ കടുപ്പത്തിൽ പറഞ്ഞതും നന്ദുവിന്റെ കവിളുകൾ വീർത്തു വന്നു.... നീ മുഖം വീർപ്പിച്ചു നിൽക്കാതെ കാര്യം പറയാൻ നോക്ക്..... ഇപ്പോൾ രണ്ട് കമ്പനി കൂടെ ഒന്നിച്ചത് കൊണ്ട് എനിക്കുള്ള പ്രശ്ശർ ചെറുതൊന്നും എല്ല.... അതിന് എന്നോട് മിണ്ടാതെ ഇരുന്നു പണി എടുക്കണോ..... ഞാൻ എത്ര നേരം ആയിട്ട് വിളിക്ക..... നിന്നോട് എപ്പോയാടി ഞാൻ മിണ്ടാതെ നിന്നത്..... ആര്യൻ കണ്ണുരുട്ടി കൊണ്ട് ലാപ്പിൽ നിന്ന് മുഖം ഉയർത്തി ബെഡിൽ ഇരിക്കുന്നവളെ ഒന്ന് ഇരുത്തി നോക്കി.....

അത് പിന്നെ ആര്യ ഞാൻ ആ ഫ്ലോയിൽ അങ്ങ് പറഞ്ഞത് ആണ്..... ഹ്മ്മ് എന്താ നിനക്ക് പറയാൻ ഉള്ളത് എന്ന് വെച്ചാൽ പറയ്...... ആര്യൻ വർക്ക്‌ നിർത്തി കൊണ്ട് എല്ലാം എടുത്തു വെച്ചു അവളുടെ അടുത്തേക്ക് നടന്നു.....ബെഡിൽ അവൾക്ക് ഇപ്പുറം ആയിട്ട് സ്ഥാനം പിടിച്ചു..... അത് പിന്നെ ആര്യൻ ഞാൻ ഇങ്ങനെ ചോദിക്കുന്നത് കൊണ്ട് ദേഷ്യം ഒന്നും തോന്നരുത്..... ആഹ ഹാ.... അപ്പൊ ദേഷ്യം വരുന്ന കാര്യം ആണ് നന്ദ കുട്ടിക്ക് പറയാൻ ഉള്ളത് എന്ന് സാരം..... എല്ലേ..... ഹ്മ്മ് മ്മ്മ്....ചിലപ്പോൾ ദേഷ്യം തോന്നാം ചിലപ്പോൾ തോന്നില്ല..... നന്ദു നിഷ്കളങ്കതയോടെ പറഞ്ഞു.... ഹാ കാര്യം കേട്ട് കഴിഞ്ഞിട്ട് ആലോചിക്കാം ദേഷ്യപ്പെടണോ വേണ്ടേ എന്ന്.....ആദ്യം പൊന്ന് മോൾ കാര്യം പറയ്...... നന്ദുവിന്റെ മൂക്കിൽ പിടിച്ചു വലിച്ചു കൊണ്ട് ആര്യൻ ചെറു ചിരിയാലെ അവൾക്ക് പറയുവാൻ ഉള്ളത് കേട്ടിരുന്നു..... അത് പിന്നെ നമ്മുക്ക് അന്ന മോളെ കൂടാതെ വേറെ മക്കൾ വേണോ....... നന്ദുവിന്റെ ചോദ്യം കേൾക്കെ ആര്യൻ അവളെ സംശയത്തോടെ നോക്കി നിന്നു.... ഇപ്പോൾ എന്താ ഇങ്ങനെ ഒരു കാര്യത്തെ കുറിച്ച് സംസാരിക്കാൻ കാരണം..... ആര്യന്റെ ശബ്ദത്തിൽ ഗൗരവം നിറഞ്ഞു.... നന്ദുവിന് അവന്റെ മുഖ ഭാവം കാണെ അല്പം ഭയം തോന്നി.....

അത് പിന്നെ എനിക്ക് എന്തോ ചോദിക്കണം എന്ന് തോന്നി..... ആര്യൻ പറയ്...... ഏതൊരു സ്ത്രിയും പൂർണമാവുന്നത് അവർ ഒരു കുഞ്ഞിന് ജന്മം നൽകുന്നതിൽ കൂടെ ആണെന്ന് ആണ് ഞാൻ കേട്ടിട്ടുള്ളത്.... പക്ഷെ അത് ചിലപ്പോൾ സത്യം ആവാം ആവാതിരിക്കാം.... പക്ഷെ എന്റെ കാഴ്ച്ചപ്പാട് ഞാൻ പറയാം.... സ്ത്രീകൾ ആണ് മക്കൾക്ക് ജന്മം നൽകുന്നത്...അവർ ആണ് വേദന അനുഭവിക്കുന്നത്..... അപ്പോൾ അവർക്ക് മക്കൾ വേണോ വേണ്ടേ എന്ന് തീരുമാനം എടുക്കാൻ ഉള്ള സ്വാതന്ത്ര്യം ഉണ്ട്.....നൂറിൽ തൊണ്ണൂറ്റി ഒമ്പത് ശതമാനം സ്ത്രീകളും എല്ലാ വേദനയും സഹിച്ചു കൊണ്ട് അവരുടെ പ്രാണന്റെ തുടിപ്പിനെ ഉദരത്തിൽ ചുമക്കുന്നവർ ആണ്..... അവർക്ക് ഒരു അമ്മ ആവാൻ അതെ പോലെ കുട്ടികളെ താലോലിച്ചു നടക്കുവാൻ ഒക്കെ ഉള്ള ആഗ്രഹം കൊണ്ട്..... പിന്നെ കുട്ടികൾ എപ്പോൾ വേണം എന്നും എത്ര വേണം എന്നും ഒക്കെ തീരുമാനം എടുക്കേണ്ടത് അവർ തന്നെ ആണ്.... ഇനി നമ്മുടെ വിഷയത്തിലേക്ക് വരാം.... അന്ന നമ്മുടെ മകൾ തന്നെ ആണ്....

ജന്മം കൊണ്ട് ഞാൻ അവളുടെ അച്ഛൻ എല്ലെങ്കിലും കർമം കൊണ്ട് ഞാൻ അവളുടെ അച്ഛൻ തന്നെ ആണ് അത് ഇനി ആരൊക്കെ തിരുത്തി പറഞ്ഞാലും മാറുവാൻ പോവുന്നില്ല..... അതെ പോലെ നീ അവളുടെ അമ്മയും..... അവൾക്ക് തിരിച്ചറിവിന്റെ പ്രായം എത്തിയാൽ അവളോട് മാത്രം നമ്മുക്ക് സത്യം തുറന്നു പറയാം.... പിന്നെ നമ്മുക്ക് കുട്ടികൾ വേണോ വേണ്ടേ എന്ന് നിനക്ക് തീരുമാനം എടുക്കാം.... കാരണം വേദന സഹിക്കേണ്ടത് നീ മാത്രം ആണ്.... ആര്യൻ ഇളിയോടെ പറഞ്ഞു നിർത്തെ നന്ദു അവനെ കൂർപ്പിച്ചു നോക്കി..... അവളുടെ ഉള്ളിൽ അവനുള്ള സ്ഥാനം ഒന്നു കൂടെ ഉയരുക ആയിരുന്നു.... അവന്റെ ഭാര്യ ആവാൻ പറ്റിയത് ഈ ജന്മം താൻ ചെയ്ത പുണ്യം എന്തോ ഒന്ന് കൊണ്ട് മാത്രം ആണെന്ന് അവളുടെ ഉള്ളകം വിളിച്ചോതി കൊണ്ടിരുന്നു.... പിന്നെ അന്നയുടെ ഒഫീഷ്യൽ നെയിം അന്ന എന്നല്ല.... നന്ദു അവനെ പകപ്പോടെ ഉറ്റ് നോക്കി.... ആര്യൻ അത് കാണെ ചെറുതായി പുഞ്ചിരിച്ചു.... പിന്നെ എന്താ അന്നയുടെ പേര്......................തുടരും.......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story