നീ മാത്രം...💜: ഭാഗം 1

Neemathram

രചന: അപ്പു

ദവാണിത്തുമ്പ് ഒരുകയ്യാൽ ഒരൽപ്പം പൊന്തിച്ചുപിടിച്ചുകൊണ്ട് അവൾ പടിക്കെട്ടുകൾ ഓരോന്നും കയറി ഒരു കയ്യിൽ മുറുക്കെ പിടിച്ചുരിക്കുന്ന കുഞ്ഞു ഓട്ടുരുളിയിൽ നിന്നും മധുരമൂറുന്ന നെയ്പായസത്തിന്റെ മണം അവിടമാകെ നിറഞ്ഞു തന്നെ കാത്തിരിക്കുന്ന ആ കുഞ്ഞുമുഖം ഓർക്കേ അവളുടെ കാലുകളുടെ വേഗത ഏറി..... " മതി അച്ഛാ..!! നിർത്ത്...!! ഇനിയും എന്നെ നിർബന്ധിച്ചിട്ടു കാര്യം ഇല്ല... ഞാൻ ഈ വിവാഹത്തിന് സമ്മതിക്കില്ല...!! "" അവന്റെ ശബ്‍ദം ആ വീട്ടിലാകെ ഉയർന്നു....!! ഒരുവേള ഉള്ളിലേക്ക് വക്കാൻ നിന്ന അവളുടെ കാലുകൾ ആരോ പിടിച്ചുകെട്ടിയപോൽ പിന്നിലേക്ക് തന്നെ താന്നു കാതുകൾ അനുസരണയില്ലാതെ വീണ്ടും ആ ശബ്ദതതിനു പിന്നാലെ പോയി..... ""

ഞാൻ നിർത്തില്ല..!! എല്ലാം നിന്റെ ഇഷ്ട്ടത്തിന് വിട്ടുതരാൻ ഞാൻ തീരുമാനിച്ചിട്ടില്ല....!! "" ""പിന്നെ അച്ഛൻ പറഞ്ഞത് എല്ലാം ഞാൻ അനുസരിക്കണം എന്നാണോ...!! നടക്കില്ല എനിക്ക് എന്റേതായ ഇഷ്ട്ടങ്ങൾ ഉണ്ട്..!" മഹി... എന്നാടാ ഞാൻ എന്റെ ഇഷ്ട്ടങ്ങൾ നിന്നിൽ അടിച്ചേൽപ്പിച്ചത്...!! നിന്റെ ഇഷ്ട്ടങ്ങൾക്ക് എതിരായി എന്നാടാ ഞാൻ പ്രവർത്തിച്ചിട്ടുള്ളത്...!! നിനക്ക് അവളെ ഇഷ്ട്ടമാണ് എന്നാ ഒറ്റ കാരണം കൊണ്ടാണ് ഈ വിവാഹം ഞങ്ങൾ വാക്കൽ ഉറപ്പിച്ചത്... എന്നിട്ട് ഇപ്പോ നിനക്ക് അവൾ പോരല്ലേ...!!""" അവനോടുള്ള അമർഷം അയാളുടെ വാക്കുകളിൽ നിറഞ്ഞുനിന്നിരുന്നു.. "" അപ്പോഴത്തെ പോലെ ആണോ ഇപ്പോ..!!"" "" അപ്പോഴത്തേക്കാൾ കൂടുതൽ ഈ വിവാഹം നടക്കേണ്ടത് ഇപ്പോഴാണ്....."" ദേഷ്യം കൊണ്ട് അയാളുടെ ശബ്ദം ഉയർന്നു പോയിരുന്നു.... ""

വേണ്ട ഏട്ടാ അവൻ ഇഷ്ടല്ലച്ച ഈ കല്യാണം വേണ്ട അവന്റെ സന്തോഷം അല്ലെ നമ്മുക്ക് വലുത്... "" സുഭദ്രേ നീയും ഇവന്റെ കൂടെ ആണോ.. അവന്റെ സന്തോഷത്തിന് വേണ്ടി തന്നെയല്ലെ വാക്കാൽ ഇവരുടെ കല്യാണം നമ്മൾ ഉറപ്പിച്ചത് എന്നിട്ടിപ്പോ പുതിയ ഏതോ ബന്ധം കിട്ടിയപ്പോ അവന് അവൾ പോരല്ലേ നീയും ഇവന് കൂട്ട് നിൽക്കുവാണോ.......!! "" ഈ കാര്യത്തിൽ ഇവന്റെ തീരുമാനം തന്നെയാണ് എനിക്കും പണ്ടത്തെ പോലെ അല്ല ഇപ്പോൾ അവൾ മാത്രമാണെങ്കിൽ ഞാനും സമ്മതിച്ചേനെ.. ഇതിപ്പോ ആ ശാപജന്മം കൂടി ഇല്ലേ അവളുടെ കൂടെ..."" മതി...!! നിർത്ത് മിണ്ടരുത് നിങ്ങൾ രണ്ടും...!! അമ്മ പറഞ്ഞതിൽ എന്താ തെറ്റ് അവളെ മാത്രമല്ല ആ ശാപജന്മതേക്കൂടി നോക്കേണ്ട ഗതികേടൊന്നും എനിക്കില്ല....!!!! ഉള്ളിലെ വാക്വാദങ്ങൾ കേൾക്കെ അവളുടെ മനസ്സ് നിർവികരമായിരുന്നു..!"

കയ്യിലെ കുഞ്ഞു ഓട്ടുരുളിയിൽ കൈകൾ മുറുക്കി പിടിച്ച് അവൾ ചുമരിനോട് ചാരി നിന്നു... അവസാനമായി തനിക്കേറെ പ്രിയപ്പെട്ടവരുടെ നാവിൽ നിന്നും ശാപജന്മം എന്ന വാക്ക് കേട്ടതും ഒരുവേള അവളുടെ നിയന്ത്രണങ്ങൾ എല്ലാം നഷ്ട്ടപെട്ടിരുന്നു കയ്യിൽ മുറുകെ പിടിച്ചിരുന്ന ഓട്ടുരുളി കയ്യിൽ നിന്നും വലിയ ശബ്‌ദതോടു നിലത്തേക്ക് പതിച്ചിരുന്നു അതിന്റെ പതനത്തിൽ ആ വീട്ടിലുള്ളവരുടെ എല്ലാം ശ്രദ്ധ അവിടേക്കു മാത്രമായി മാറിയിരുന്നു.... മോളെ....!!! "" ഇടറുന്ന ശബ്ദത്തോടെ ഉള്ള ആ അച്ഛന്റെ വിളിയിൽ അവൾ നിറക്കണ്ണുകളോടെ മുഖമുയർത്തി അദ്ദേഹത്തെ നോക്കി ഒന്നു പുഞ്ചിരിക്കാൻ ശ്രമിച്ചു... "" നന്ദച്ഛൻ വിഷമിക്കണ്ട എനിക്ക് എനിക്ക് വിഷമൊന്നുല്ല...!! അല്ലെങ്കിലും ഈയൊരു വിവാഹത്തെ കുറിച്ച് ഞാനും ചിന്തിച്ചിട്ടില്ല...!! പക്ഷേ എന്നെ ഒഴുവാക്കാൻ മഹിയേട്ടനും സുഭദ്രാമ്മേം പറഞ്ഞ കാരണം നന്നായിട്ടുണ്ട് ശാപജന്മം "" അവരെ നോക്കി അത്രയും പറഞ്ഞുകൊണ്ട് അവരെ നോക്കാതെ പടിക്കെട്ടുകൾ വേഗത്തിൽ ഇറങ്ങി അവിടെ നിന്നും ഓടി..... അപ്പോഴും മനസ്സിൽ ശാപജന്മം എന്നവാക്ക്‌ വന്നുകൊണ്ടേ ഇരുന്നു....!!!

"" ഇച്ചേച്ചി...!!"" കയ്യിലെ ചിലങ്ക കാലിൽ അണിയുമ്പോഴായിരുന്നു ആ കുഞ്ഞുസ്വരം അവളുടെ കാതുകളിൽ പതിഞ്ഞത്...!!"" കണ്ണുകളിൽ നിന്നും ഒഴുകി ഇറങ്ങുന്ന നീർതുള്ളികളെ പുറം കയ്യാൽ തുടച്ചു മുഖത്ത് പുഞ്ചിരി വരുത്തികൊണ്ട് അവൾ മുഖമുയർത്തി നോക്കിയതും കണ്ടു വാതിൽ പടിയിൽ തന്നെ നോക്കി കുസൃതിചിരിയോടെ നിൽക്കുന്ന ആ കുരുന്നിനെ... "" ഇച്ചേച്ചി...!! ഇച്ചേച്ചി...!! നാന് പാറുച്ചിദെ അതുത്തിച്ചു കച്ചൻ ( കളിക്കാൻ ) പോക...!! "" "" വേണ്ട കണ്ണാ പാറു അവിടെ പഠിക്കാവും നമ്മുക്ക് പിന്നെ പൂവട്ടോ...!! തനിക്കുമുന്നിൽ ആകാംഷയോടെ നിൽക്കുന്ന കുഞ്ഞിനെ നോക്കി അവൾ പറഞ്ഞു.. "" നാനെ പെത്തന്ന് പോയി വയ വികിതി കാതുല കണ്ണാ നല്ല കുത്തിയാ ഇച്ചിച്ചി..😌 "" കണ്ണുകളിൽ കുസൃതി ഒളിപ്പിച്ചുകൊണ്ട് നിഷ്കളങ്കമായി അവളെ നോക്കി അവൻ പറഞ്ഞു... "" മ്മ് എനിക്ക് അറിയാലോ ഈ നല്ലകുട്ടിയെ..

പൊക്കോ ഇനി വീട്ടിലാന്ന് പറഞ്ഞു കരച്ചിൽ തുടങ്ങേണ്ട അവൾ പഠിക്കുവാണേൽ ഇങ്ങോട്ടുതന്നെ വരണം കേട്ടോ...!! അതിന് തലയിട്ടി ചിരിച്ചുകൊണ്ട് അവൽക്കരികിലേക്ക് ഓടി വന്നു. ഇച്ചേച്ചി കതയുവാന്നോ.... "" അവളുടെ മുഖത്തേക്ക് ഉറ്റുനോക്കി അവൻ ചോദിച്ചു... ഏയ്യ് അല്ലാലോ ഇച്ചേച്ചിടെ കണ്ണിൽ പൊടിപോയതാ...!! ആനോ എന്നാ നാ പോകുവാന്നെ ഇച്ചേച്ചി.. അവളുടെ കവിളിൽ ഒരു ഉമ്മ കൂടി കൊടുത്തുകൊണ്ട് അവിടെ നിന്നും ഓടി...!! അവൻ പോയവഴിയേനോക്കി ചിരിച്ചു കൊണ്ട് അവൾ കാലിലെ ചിലങ്ക ഒന്നുകൂടി മുറുക്കി ഇത്രനേരം ഉണ്ടായിരുന്ന വിഷമമെല്ലാം ആ കുരുന്നിന്റെ സാനിധ്യത്തിൽ അവളിൽ നിന്നും അകന്നിരുന്നു...❤️

അപ്പോഴേക്കും ഒരുപാട് കുട്ടികൾ അവൾക്കു മുന്നിൽ വന്നു നിന്നിരുന്നു.... അനന്തു..!! "" പെട്ടന്നാണ് പിന്നിൽനിന്ന് അങ്ങനൊരു വിളി അവളെ തേടിയെത്തിയത്.. "" ആ ആരിത് കാവ്യേച്ചിയോ...!!! "" ഹാ ഞാൻ ദാ ഇവളെ കൂടി ഇവടെ ചേർക്കാൻ വന്നതാ എല്ലാവരും ഡാൻസ് ക്ലാസിന് പോകുന്നത് കണ്ടപ്പോ തുടങ്ങിത ഇവൾക്കും പഠിക്കണം ന്ന്... "" തന്നോട് ചേർന്നുനിൽക്കുന്ന ആ അഞ്ഞുവയസുകാരി പെൺകുട്ടിയെ നോക്കി അവർ പറഞ്ഞു...!! ""അതിനെന്താ ചേച്ചി അവളും വന്നോട്ടെ.. "" അവൾക്കുമുന്നിലായ് നിൽക്കുന്ന ആ കുഞ്ഞിന്റെ കവിളിൽ പതിയെ തലോടികൊണ്ട് അവൾ പറഞ്ഞു "" ദാ മോളെ ചേച്ചിക്ക് ദക്ഷിണ കൊടുക്ക് "" ആ അമ്മാ കുഞ്ഞിനോട് പറഞ്ഞതും ആ കുരുന്ന് തലയാട്ടി കുഞ്ഞികൈകളിൽ വെറ്റിലയും അടക്കയും ചേർത്തുപിടിച്ച് അവൾക്കുകൊടുത്തു ശേഷം അവളുടെ കാലുകളിൽ തൊട്ട് അനുഗ്രഹം വാങ്ങി... അവൾ ഒന്ന് പുഞ്ചിരിച്ചുകൊണ്ട് അവളെയും ബാക്കിയുള്ളവാർക്കടുത്തു നിർത്തി.. അല്ല ഇന്ന് കണ്ണൻ എവിടെ കാണാനില്ലല്ലോ..""

ചുറ്റും നോക്കികൊണ്ട് കാവ്യ പറഞ്ഞു.. "" അവനോ അവിനിവിടെ വന്നാൽ പിന്നെ പാറുമാത്രം മതിലോ അങ്ങോട്ടു പോയിരിക്കുവാ.... "" ആണോ എന്നാ ഞാൻ വീട്ടിലേക്ക് ചെല്ലട്ടെ പണികൾ ഒന്നും കഴിഞ്ഞിട്ടില്ല..... "" അതും പറഞ്ഞു അവർ അവിടെ നിന്നും പോയി അവർ പോയതും അവൾ ഡാൻസ് ക്ലാസ്സ്‌ തുടങ്ങി...!! "" തക്കിട്ട..!! തക്കിട്ട..!! തക്കദിമി..!! തക്കദിമി..!! തകതകിട്ട..!! തക്കതക്കാദിമ്മി...!! തക്കിട്ട..!! തക്കിട്ട..!! തക്കദിമി..!! തക്കദിമി..!! തകതകിട്ട..!! തക്കതക്കാദിമ്മി...!! "" തനിക്കുമുന്നിൽ നിരനിരയായി നിൽക്കുന്ന ചിലങ്കയണിഞ്ഞ കുഞ്ഞു കാലുകൾ അവളുടെ താളത്തിനനുസരിച്ചു ചുവടുകൾ വച്ചുതുടങ്ങി... ❤️

അതിനു മാറ്റുകൂട്ടാൻ എന്നപോലെ അവളുടെ സ്വരമാധുര്യവും അവിടമാകെ മുഴങ്ങി തന്നാലാവും വിധം ഓരോ ചുവടുകളും പഠിക്കുന്ന ആ കുരുന്നുകൾക്ക് താങ്ങായി പുഞ്ചിരിയോടെ അവളും അവർക്കൊപ്പം ഉണ്ടായിരുന്നു...... ഏറെ നേരം ആ ഡാൻസ് പഠിത്തം അവിടെ നടന്നുകൊണ്ടേ ഇരുന്നു അതിനിടയിൽ പെട്ടന്നായിരുന്നു ആ വലിയ വീടിന്റെ കവാടം കടന്നുകൊണ്ട് ഇരമ്പലോടെ പ്രൗഡിയുള്ള ഒരു കാർ ഉള്ളിലേക്ക് പ്രവേശിച്ചത്.. പ്രതീക്ഷിക്കാതെ ഉള്ള ആ വാഹനത്തിന്റെ വരവിൽ അവളും ആ കുരുന്നുകളും ഒരുപോലെ അതാരാണെന്ന് മനസിലാവാതെ ഒരുനിമിഷം സ്തംഭിച്ചു അവിടേക്ക് നോക്കിനിന്നു...... ആ കാറിൽനിന്നും മുന്നിലെ ഡോർ തുറന്നു ഒരു മധ്യവയസൻ പുറത്തിറങ്ങി ശേഷം പിന്നിലെ ഡോർ തുറന്നു... അതിൽനിന്നും കസവ് മുണ്ടുചുറ്റി ദേഹം മേൽമുണ്ടിനൽ പൊതിഞ്ഞു ആരോ പുറത്തേക്കിറങ്ങി ആ വീടിന്റെ ഉമ്മറത്തെ ഓട്ടുകിണ്ടിയിൽ നിന്നും കാൽ കഴുകി ഉള്ളിലേക്ക് നടന്നു.....

അവരെ ഒന്നു നോക്കി അവൾ വീണ്ടും കുട്ടികൾക്കുനേരെ തിരിഞ്ഞു... മതി ഇന്ന് ഇത്രയും പഠിച്ചാൽ മതി...!! എല്ലാവരും തെഴുതിട്ട് വീട്ടിലേക്ക് പൊക്കോളൂ... "" ഇടുപ്പിൽ ചുറ്റിയ സാരി തലപ്പുകൊണ്ട് മുഖത്തുകൂടി ഒഴുകി ഇറങ്ങുന്നു വിയർപ്പുകണങ്ങളെ തുടച്ചു നീക്കികൊണ്ട് അവൾ ആ കുരുന്നുകളോട് പറഞ്ഞു കുട്ടികൾ എല്ലാം പോയതും അവളും പുറത്തേക്കിറങ്ങി അനന്തേച്ചി...!!"" അനന്തേച്ചി...!! ഒരു പെൺകുട്ടി അവൾക്കരികിലേക്ക് ഓടി വന്നു "" എന്റെ പാറു മെല്ലേ വന്നാൽ മതി ആ പാവാട തട്ടിത്തടഞ്ഞു വീഴും നീ..." ഓഹ് വീഴതൊന്നും ഇല്ല അതിരിക്കട്ടെ ഇന്നത്തെ ഡാൻസ്ക്ലാസ്സ്‌ കഴിഞ്ഞോ...!!"" അവൾക്കരികിൽ നിന്ന് കിതച്ചുകൊണ്ട് പാറു ചോദിച്ചു... മ്മ് കഴിഞ്ഞു...!! അല്ല അവിടെ ഏതാ ഉമ്മറത്തു ഒരു കാർ വന്നിരിക്കുന്നെ...!! ആരാ അത് മുൻപ്കണ്ട് പരിചയല്ലലോ...!! "" അതോ.. അത് ശ്രീധരൻ പണിക്കർ. "" ""

പണിക്കരോ...!! പണിക്കർ എന്തിനാ വന്നേ...!!"" "" ഈ ഇടയായിട്ട് വല്യമ്മ എന്തോ ദുസ്വപ്നം കാണാത്രേ പിന്നെ ഉറക്കത്തിൽ നിന്നു ഞെട്ടി ഉണരുക പിന്നേം കുറെ ദോഷങ്ങൾ ഉണ്ട് അതുകൊണ്ട് ഒന്ന് നോക്കിക്കാൻ വിളിപ്പിച്ചതാ വല്യച്ഛനും അച്ഛനും... "" മ്മ് എന്തായാലും പ്രശ്നങ്ങൾ ഒന്നും ഉണ്ടാവാതെ ഇരിക്കട്ടെ... "" ഒന്ന് നെടുവീർപ്പിട്ടുകൊണ്ട് അവൾ പറഞ്ഞു... "" അല്ല അനന്തേച്ചി കണ്ണൻ എവിടെ...!! ഇന്ന് അങ്ങോട്ട് കണ്ടില്ലല്ലോ... "" എഹ്...!! അങ്ങോട്ട് വന്നിലെന്നോ.. കുറച്ചു മുൻപ് അങ്ങോട്ടാന്ന് പറഞ്ഞു പോന്നല്ലോ...!! "" എന്നിട്ടെവിടെ അവിടെ എത്തിട്ടില്ല..!! "" അവിടെ എത്തിലെന്നോ...!! അവിടെ എവിടേലും കാണും പാറു നീ വീട്ടിൽ ഒന്നൂടി നോക്ക് ചിലപ്പോ ടീച്ചറമ്മേടെ അടുത്തുണ്ടേലോ...!!

ഞാൻ ഇവിടൊന്ന് നോക്കട്ടെ...!! """ ആഹ് ചേച്ചി "" അതും പറഞ്ഞു പാറു നേരെ വീട്ടിലേക്കോടി അവൾ ചുറ്റും നോക്കാനും തുടങ്ങി... കണ്ണാ...!! കണ്ണാ...!! "" ആ നൃത്തശാലയുടെ ചുറ്റും അവനെയും അന്യോഷിച്ചു അവൾ നടന്നു... ഡാൻസ് കഴിഞ്ഞു വീട്ടിലേക്ക് പോകുന്ന കുഞ്ഞുങ്ങളോടും അവൾ ചോദിച്ചു... അനന്തേച്ചി... അവൻ അവിടെ ഇല്ലാട്ടോ..!! വീട്ടിൽക്ക് വന്നിട്ടില്ല..!! "" അവൾക്കരിക്കിലേക്ക് ഓടി അടുത്തുകൊണ്ട് പാറു പറഞ്ഞു...!! ഇവടേം കാണാല്ലല്ലോ... കൃഷ്ണാ ന്റെ കുഞ്ഞു...!!"" അവളുടെ ശബ്ദം ചെറുതായി ഇടറി.. പേടിക്കണ്ട ചേച്ചി അവൻ ഇവിടെ തന്നെ ഉണ്ടാവും...!! അല്ലാണ്ട് എവിടെ പോകാനാ..!! "" അവളെ നോക്കി പാറു പറഞ്ഞു.. ഇവടേം വീട്ടിലേക്കും അല്ലാതെ ഞാൻ ഇല്ലാതെ അവൻ വേറെ എവിടേം പൂവാറില്ല...!!

ആകെ കുളിക്കാൻ കുളകടവിൽ....!! പാ.. പാറു കുളക്കടവിൽ നോക്കിയോ നീ "" ഇല്ല ചേച്ചി....!! കുളക്കടവ്...!! കുളം.. ഈശ്വരാ... നീ.. നീ വന്നേ അവൻ അവിടെ കാണും... "" പെട്ടന്ന് എന്തോ ഓർത്തപോലെ അവൾ പാറുവിന്റെ കയ്യിപിടിച്ചു കുളക്കടവിലേക്ക് ഓടി... കുളപ്പടവുകൾ ഓടി ഇറങ്ങിയ അവൾ അവിടുത്തെ കാഴ്ച്ചയിൽ തറഞ്ഞു നിന്നു അവൾക്കു പിന്നിലായ് വന്ന പാറുവും ഒരു നിമിഷം പേടിയോടെ മുന്നിലേക്ക് നോക്കി കണ്ണ്...!!"""" പാറു വിളിച്ചു മുഴുമിപ്പിക്കുന്നതിനു മുൻപ് തന്നെ അനന്തു പാറുവിന്റെ വായ കൈകൊണ്ട് പോത്തിയിരുന്നു....!!! തുടരും.....💜

Share this story