നീ മാത്രം...💜: ഭാഗം 10

Neemathram

രചന: അപ്പു

അവന്റെ മുഖത്തു മാത്രം നിർവചിക്കാൻ പറ്റാത്ത ഭാവങ്ങൾ ആയിരുന്നു നിറഞ്ഞുനിന്നിരുന്നത്... * പിറ്റേന്ന് രാവിലെ തന്നെ കേട്ട വാർത്ത എന്നെയാകെ തളർത്തുന്നതായിരുന്നു മഹിയുടെ അച്ഛൻ അവിയച്ചനോട് അനന്തുവിന്റെയും മഹിയുടെയും വിവാഹം കാര്യത്തെ കുറിച്ച് സംസാരിച്ചുവെന്ന് അതും മഹി നിർബന്ധിച്ചിട്ട്...!! "" എന്തോ കേട്ടതൊന്നും ഉൾക്കൊള്ളാൻ ആയില്ല ആ നിമിഷം മഹിക്ക്‌ അങ്ങനെഒരിഷ്ട്ടം ഉണ്ടായിരുന്നോ അനന്തുവിനോട്...!! ആകെ ഭ്രാന്ത്പിടിക്കുന്ന അവസ്ഥ ആയിരുന്നു പിന്നിടങ്ങോട്ട് ഒരു ഭാഗത്ത്‌ തന്റെ പ്രാണൻ ആയ അനന്തു മറ്റൊരിടത്ത് ഉറ്റ സുഹൃത്ത് മഹി എന്തിനാണ് ആ കൊച്ചുപെണ്ണിന് ഇപ്പോൾ തന്നെ കല്യാണം പതിഞ്ഞേട്ടല്ലേ ആയിട്ടുള്ളു..!! ഒരു തീരുമാനം എടുക്കാൻ പറ്റാത്ത അവസ്ഥ റൂമിന് വെളിയിൽ പോലും ഇറങ്ങാതെ അതിനുള്ളിൽ തന്നെ കഴിച്ചുകൂട്ടി കുറേനേരം.. ഇടക്കിടക്ക് കാശിവരും അവനു എല്ലാം അറിയുന്നതുകൊണ്ട് ഒന്നും ചോദിക്കാതെ അടുത്തുതന്നെ ഇരിക്കും തന്നെ കാണാതെ ആയതും മഹിയും അങ്ങോട്ടുവന്നു എന്നത്തേക്കാളും സന്തോഷമായിരുന്നു അന്ന് അവന്റെ മുഖത്ത് " ഇന്നലെ തമാശയായി അനന്തുവിന്റെ കല്യാണകാര്യം പറയുമ്പോൾ അവളെ നഷ്ടപ്പെടുമോ എന്നുള്ള പേടിയായിരുന്നത്രെ അവന്റെയുള്ളിൽ അതുകൊണ്ടാണ് അച്ഛനെ നിർബന്ധിച്ചു കല്യാണകാര്യം വാക്കൽ ഉറപ്പിച്ചതെന്ന് "" അവളുടെ മുറച്ചെറുക്കനായതുകൊണ്ട് ആർക്കും എതിർപ്പും ഇല്ലേന്ന് ""

കുറച്ചുകഴിഞ്ഞതും മഹി അവിടെനിന്നും പോയി അവനു പിന്നാലെ കാശിയും...!! അന്ന് പുറത്തോട്ട് ഇറങ്ങനെ തോന്നിയില്ല മുറിക്കുള്ളിൽത്തന്നെ കഴിച്ചുകൂട്ടി രാത്രി ഉറക്കമില്ലാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു ബാൽകാണിയിൽ ചെന്നുനിന്ന് കുറേനേരം അവളുടെ വീട്ടിലേക്ക് നോക്കി അവളെ നഷ്ടപ്പെടുമോ എന്നുള്ള ഭയം മനസിനെ പൊതിഞ്ഞു ഓരോന്ന് ഓർത്തുകൊണ്ട് എപ്പോഴോ ബാൽകാണിയിൽ തന്നെ കിടന്നു ഉറങ്ങി...!! രാവിലെ എണീറ്റത്തും ആദ്യം ഓർമ വന്നത് അനന്തുവിന്റെ മുഖമായിരുന്നു ഇന്നലെ കണ്ടത്തെ ഇല്ല അവളെ എന്നും അമ്പലത്തിൽ പോകാൻ തന്നെയും കാത്ത് കുളപ്പടവിൽ ഇറുക്കുന്നവളാണെന്ന് കണ്ടില്ലെങ്കിൽ ഓടിവരുന്നവളാണ്.. ഓർമ വന്നതും വേഷമെല്ലാം മാറി തോർത്തും വസ്ത്രങ്ങളുമെടുത്ത് കുളക്കടവിലേക്ക് നടന്നു.. കുളക്കടവിലേക്ക്‌ നടക്കുന്നതിനിടെ കണ്ടു തനിക്കുനേരെ നടന്നു വരുന്ന മഹിയെ തന്നെക്കണ്ടതും ആ മുഖം പെട്ടന്ന് മാറി ദേഷ്യത്തോടെ എന്നിൽനിന്നും മുഖം തിരിച്ചുപോകുന്നവനെ കണ്ടതും പെട്ടന്നു തന്നെ അവന്റെ കയ്യിൽ പിടിച്ചു എനിക്കു നേരെ നിർത്തി.. എന്താടാ..!!

എന്തുപറ്റി എന്താ നിനക്കൊരു ദേഷ്യം..!! "" ആവലാതിയോടെ അവനോട് ഞാൻ അതു ചോദിക്കുമ്പോൾ എന്റെ കൈ തട്ടിയേറിഞ്ഞു മുഖം തിരിച്ചു നടന്നു അവൻ മഹി..!!"" എനിക്ക് ഒരു ദേഷ്യവുമില്ല ദേവ നീ പോ..!! ഇല്ല നിനക്കെന്താ പറ്റി "" ഒന്നുല്ല ദേവ "" "" അല്ലാ എന്തോ ഉണ്ട് ഞാൻ നിന്നെ ഇന്നും ഇന്നലയും കാണാൻ തുടങ്ങിതല്ല മഹി നിന്റെ മുഖം കണ്ട എനിക്ക് മനസിലാവും "" "" ആണോ മനസിലാവോ നിനക്ക് എന്നിട്ടെന്താ എനിക്ക് അനന്തുവിനെ ഇഷ്ടമാണെന്നു നേരത്തെ നീ മനസിലാക്കാഞ്ഞത് അവളെ നീ സ്നേഹിച്ചതെന്തിനാ...!! അതോ എല്ലാം മനസിലായിട്ടും എന്നെ വിഡ്ഢിവേഷം കെട്ടിക്കുവാണോ നീ...!! "" മഹി നിർത്ത് എന്തൊക്കെയാ നീ ഈ പറയുന്നേ..!! "' "" സത്യം... എന്നെ മനസിലാക്കിയ നീ എന്തിനാ അനന്തുവിനെ സ്നേഹിച്ചത് എന്നിട്ട് ഞാൻ അവളെ സ്വന്തമാക്കാൻ നോക്കുമ്പോ കാശിയെ വിട്ട് നിന്റെ ഇഷ്ട്ടം എന്നോട് പറയുന്നു..!! എല്ലാം ഉപേക്ഷിച്ചു അവളെ ഞാൻ നിനക്ക് വിട്ടുതരാൻ വേണ്ടിയാണോ അവനെ എന്റടുത്തേക്ക് വിട്ടത്...!! നീ എന്നുമുതലാ ഇത്രക്ക് സ്വാർത്ഥനായത് ദേവ...!! "" ദേഷ്യത്തോടെ തുടങ്ങി അവസാനം ഇടർച്ചയോടെ അവന് പറഞ്ഞു നിർത്തി ഞാൻ.. ഞാൻ സ്വാർത്ഥനോ..!! ""

നിന്നോട് ഒരു കാര്യം പറയാൻ നമ്മുക്കിടയിൽ എന്തിനാ കാശി ഇന്നലെ എന്റെ അപ്പോഴത്തെ അവസ്ഥ കണ്ട് അവന് പറഞ്ഞതാവും നിന്നോടെല്ലാം അല്ലാതെ ഞാനായിട്ട് നിന്റെ മനസുവേദനിപ്പിക്കും എന്ന് നിനക്കു തോന്നുന്നുണ്ടോ..!! "" ഇപ്പോ വേദനിക്കുന്നുണ്ടല്ലോ ദേവ കാരണം നീ തന്നെയല്ലേ "" ഇന്നലെ അവളുടെ കല്യാണകാര്യം പറഞ്ഞപ്പോൾ നിനകതു തമാശയായിതോന്നാം എനിക്കങ്ങനെ അല്ലായിരുന്നു ദേവ "" അവളെ നഷ്ട്ടപെടുന്നതിനെ കുറിച്ച് ആലോചിക്കാൻ പോലും എനിക്കാവില്ല ഇന്നലെ കാശി പറഞ്ഞു എന്നേക്കാൾ അവൾക് ഇഷ്ട്ടം നിന്നെയാണെന്ന് ഒന്നിക്കേണ്ടത് നിങ്ങളാണെന്ന്...!! നീ എന്തുവേണമെങ്കിലും തീരുമാനിക്ക്‌ ദേവ ഞാനായിട്ട് ഒരിക്കലും ഈ ബന്ധം മുടക്കില്ല" അത്രയും പറഞ്ഞുകൊണ്ട് അവനെ നോക്കാതെ മഹി അവിടെനിന്ന് പോയി മഹിയോട് സത്യങ്ങൾ തുറന്നു പറഞ്ഞാലെങ്കിലും എല്ലാം ശരിയാകും എന്നാ പ്രതിക്ഷ ഉണ്ടായിരുന്നു എന്നാൽ അതും അവസാനിച്ചിരിക്കുന്നു....!!"" മനസ്സിൽ പല തീരുമാനങ്ങൾക്ക് എടുത്തുകൊണ്ടു പതിയെ അവിടെ നിന്നും നടന്ന് കുളക്കടവിലേക്ക് എത്തി പടവുകൾക്കു മുകളിൽ നിന്നും ഇറങ്ങാൻ നിൽക്കുമ്പോൾ തന്നെ കണ്ടു കുളത്തിലേക്ക് നോക്കി പടിക്കെട്ടുകളിൽ ഇരിക്കുന്നവളെ..!

അവളെ കണ്ടമാത്രതന്നെ ഒന്ന് പറയാതെ തിരിച്ചു നടന്നിരുന്നു ഞാൻ.. എന്നത്തേയും പോലെ ആ മുഖത്തേക്കു നോക്കാൻ പറ്റാത്ത ഒരവസ്ഥ ആ മുഖത്തേക്കുനോക്കിയാൽ ചിലപ്പോൾ എടുത്ത തീരുമാങ്ങൾ എല്ലാം വെറുതെയാകും..💔 വീട്ടിലേക്കു തിരിക്കെ എത്തിട്ടപ്പോൾ അവിടെ ആകെ ബഹളം ആയിരുന്നു കാശിയുടെ അച്ഛനും അമ്മയും ഡൽഹിയൽ നിന്നും വന്നിരുന്നു. ആ ബഹളത്തിന് ഇടയിൽ നിൽക്കാൻ തോന്നാത്തത് കൊണ്ട് പെട്ടന്നു അവിടെ നിന്നും പുറത്തേക്കു പോയി നേരം ഇരുട്ടി തുടങ്ങിയപ്പോൾ ആണ് വീട്ടിലേക്ക് തിരികെ എത്തിയത് നേരത്തെ എത്തിയാൽ ചിലപ്പോ അവൾ വീട്ടിൽ ഉണ്ടാകും രാവിലെ ഉള്ളപോലെ ഒന്നും ആയിരുന്നില്ല വൈകീട്ട് വീട്ടിൽ യാതൊരുവിധ ഒച്ചയും ബഹളവും ഉണ്ടായിരുന്നില്ല ഉള്ളിലേക്ക് കയറിയ്യപ്പോൾ തന്നെ കണ്ടു എന്നെ കാത്തെന്നപോൽ അച്ഛൻ ഇരിക്കുന്നത് കണ്ടപ്പോൾ തന്നെ ഇത്രനേരം എവിടെയായിരുന്നെന്ന ചോദ്യമായിരുന്നു.. അച്ഛനോട് സംസാരിച്ചപ്പോൽ മനസിലായി ബാക്കിയെല്ലാവരും അമ്പലത്തിൽ പോയതാണെന്ന് കുറച്ചു കഴിഞ്ഞപ്പോൾ കാശി അങ്ങോട്ടുവന്നു കണ്ണൊക്കെ ചുവന്ന് ആകെ ആടിയാടിയുള്ള അവന്റെ വരവ് കണ്ടപ്പോഴേ എനിക്കും അച്ഛനും എന്തൊക്കെയോ പന്തികേട് തോന്നിയിരുന്നു

അവനെ അടുത്ത് നിർത്തി ചോദിച്ചപോൾ ലഹരിയിൽ ഉള്ളിലുള്ളതെല്ലാം പുറത്തുവന്നു അമ്മാവൻ കാണാതെ കുപ്പിഎടുത്ത് ചായിപ്പിൽ പോയി കുടിച്ചുകൊണ്ടുള്ള വരവായിരുന്നു അത് അച്ഛന് വല്ലാതെ ദേഷ്യം വന്ന് അവനെ നന്നായിട്ടുണ്ട് ചിത്ത പറഞ്ഞു...!! എന്നാൽ അവന് അച്ഛനെ കെട്ടിപിടിച്ചു കരയുകയാണ് ചെയ്തത് പിന്നെ ഉള്ളിലുള്ളതെല്ലാം പുറത്തുവന്നു സങ്കടം കൊണ്ടാണെന്നും പറഞ്ഞു എല്ലാ കാര്യങ്ങളും അച്ഛനോട് അവന് പറഞ്ഞു അനന്തുവിനോട് ഉള്ള തന്റെ ഇഷ്ടവും എല്ലാം ഒന്നും വിടാതെ പറഞ്ഞു..!! എല്ലാം കേട്ട ദേഷ്യത്തിൽ ആദ്യമായി അച്ഛൻ എന്റെ മുഖത്തടിച്ചു ആദ്യമായി കിട്ടിയ ആ അടിയിൽ ഞെട്ടി നിൽക്കാനേ തനിക്കായുള്ളു പിന്നിടങ്ങോട്ട് അച്ഛൻ പറഞ്ഞ ഓരോ കാര്യവും മനസിനെ വല്ലാതെ നോവിച്ചു അവിയച്ഛനും നന്ദച്ഛനും തമ്മിലുള്ള ബന്ധം ഞാനായി തകർക്കരുതെന്ന് അവർക്ക് എന്നോടുള്ള വിശ്വാസത്തെ ഞാൻ മുതലെടുത്തുവെന്ന് കുറെ കാര്യങ്ങൾ പറഞ്ഞു എല്ലാം കേട്ട് ഒന്നും മിണ്ടാതെ അവിടെ നിന്നും റൂമിലേക്ക് പോയി..!! പിറ്റേന്ന് എഴുന്നേറ്റതുതന്നെ പല തീരുമാനങ്ങളും എടുത്തുകൊണ്ടായിരുന്നു അനന്തു അവളെ ഒന്നു കാണണം പഴയപോലെ ആവണം.. കുളക്കടവിൽ എത്തിയതും പതിവുപോലെ അവൾ അവിടെ ഇരിക്കുന്നുണ്ടായിരുന്നു ദീർഘമായി ഒന്നു നിശ്വസിച്ചുകൊണ്ട് അവൾക്കടുത്തേക്ക് പോയി

"" നീ ഇന്ന് നേരത്തെ വന്നോ ഞാൻ നീക്കാൻ വൈകി "" തലതാഴ്ത്തി പടവിൽ ഇരിക്കുക എന്നല്ലാതെ അവൾ ഒന്നും പറഞ്ഞില്ല..!! അനന്തു...!! അവൾക്കരികിൽ ഇരുന്ന് തടി പിടിച്ച് തല ഉയർത്തിയതും കണ്ടു കരഞ്ഞു വീർത്ത മുഖവുമായി ഇരിക്കുന്ന അനന്തുവിനെ എന്താ എന്താടാ പറ്റിയെ "" ആവലാതിയോടെ അതു ചോദിക്കുമ്പോൾ തന്നെ ചെത്തുപിടിച്ചു പൊട്ടിക്കരഞ്ഞിരുന്നു അവൾ..!! എനിക്ക് എനിക്ക് പറ്റില്ല ശ്രീയേട്ടാ മഹിയേട്ടനെ അങ്ങനെ..!! അച്ഛനോടും അമ്മയോടും പറഞ്ഞിട്ടു മനസിലാവുന്നില്ല മഹിയേട്ടനെ ഞാൻ എങ്ങനെയാ എനിക്ക് എനിക്ക് പറ്റില്ല.. "" ഇപ്പോ ഒന്നുല്ല രണ്ട് മൂന്നും കൊല്ലം കഴുഞ്ഞേ ഉണ്ടാവു എന്നൊക്കെയാ അവർ പറയുന്നേ അപ്പോഴേക്കും ഒക്കെ ഒക്കെ ശരിയാവുന്ന അവർ പറയുന്നേ എന്നെകൊണ്ട് പറ്റില്ല ശ്രീയേട്ടാ..!! "" ഏങ്ങി കരയുന്നവളെ ഒന്ന് സമാധാനിപ്പിക്കാൻ പോലും ആവാതെ ഞാൻ നിന്നു കരയല്ലേടാ "" ആ തോളിലൂടെ കയ്യിട്ട് ചേർത്തു പിടിക്കാനല്ലാതെ മറ്റൊന്നും ചെയ്യാനില്ലായിരുന്നു തനിക്കാ നിമിഷം " എനിക്ക്.. എനിക്ക് ശ്രീയേട്ടൻ ഇല്ലാണ്ട് പറ്റില്ല..!! മഹിയേട്ടനെ അല്ലാ ശ്രീ..

ശ്രീയേട്ടനെയാ എനിക്കിഷ്ട്ടം ശ്രീയേട്ടന് എന്നെ ഇഷ്ട്ടല്ലേ പറ.. ഇത് വേണ്ടാന്ന് അച്ഛനോട് ശ്രീയേട്ടൻ പറ..!! "" അവളിൽ നിന്നുതിർന്ന വാക്കുകൾ കേട്ട് ഞെട്ടി ഒരു നിമിഷം അവളെ നോക്കി തന്നെ പ്രതീക്ഷയോടെ നോക്കുന്ന ആ കുഞ്ഞു മുഖത്തേക്ക് നോക്കാനല്ലാതെ ഒന്നും പറയാൻ പറ്റാതെ മൗനത്തെ കൂട്ടുപിടിച്ചു നിന്നു.. വീണ്ടും വീണ്ടും വാശിയോടെ അവൾ ഓരോന്നു ചോദിച്ചുകൊണ്ടിരുന്നു പലയാവർത്തി തന്നോട് ഇഷ്ടമാണെന്നു പറഞ്ഞു പക്ഷെ തിരിച്ചൊന്നും പറയാതെ അവളെ നോക്കിനിൽക്കനെ തനിക്കായുള്ളു ഇഷ്ട്ടമല്ലെന്നു പറഞ്ഞാൽ അത് കള്ളമാവും ഇത്ര കാലം നിഴലുപോലെ നടന്നവളോട് എങ്ങനെ തനിക്കു കളവുപറഞ്ഞു ജയിക്കാനാകും ഇഷ്ടമാണെന്നു പറഞ്ഞു അവളെ ചേർത്തു നിർത്തിയാൽ തന്റെ മഹി..!! ചിലപ്പോൾ രണ്ടു കുടുംബങ്ങളുടെ തകർച്ചക്ക് തന്നെ അത് വഴി തെളിയിക്കും..!! അവളോടൊന്നും മിണ്ടാതെ തന്നിൽനിന്നകറ്റി വീട്ടിലേക്ക് തന്നെ തിരികെ പൊന്നു..!! രണ്ട് ദിവസം അവളെ കാണാതെ മാറി നിന്നും എന്റെ മാറ്റങ്ങൾ മനസിലാക്കിയ അച്ഛൻ പുതിയ ഒരു തീരുമാനം എടുത്തു വെക്കേഷൻ കഴിഞ്ഞ് കാശിയും കുടുംബവും തിരികെ പോകുമ്പോൾ അവൾക്കൊപ്പോവും ഡൽഹിയിലേക്ക് തന്നെയും അയക്കാൻ .!! പോകാൻ ഓട്ടും താല്പര്യം ഉണ്ടായിരുന്നില്ല അച്ഛന്റെ നിർബന്ധത്തിനു വഴങ്ങി തന്നെയോർത്തു കരയുന്നവളുടെ മുഖം മനഃപൂർവം മറന്നുകൊണ്ട് അവിടെ നിന്നും ഡൽഹിയിലേക്ക് പോയി ഒട്ടും ഒത്തു പോകാത്ത ജീവിതമായിരുന്നു പിന്നിടങ്ങോട്ട് അനന്തുവിനെ കാണാതേ നിൽക്കാൻ പറ്റില്ല എന്നായി എടുത്ത തീരുമാനം തെറ്റായി എന്ന് പലപ്പോഴും തോന്നി തുടങ്ങി അവൾ സ്നേഹിച്ചത് എന്നെയല്ലേ പിന്നെന്തിന് മഹിക്ക് വിട്ടുകൊടുക്കണം..!! ""

അവസാനം അച്ഛനെ വിളിച്ചു ഞാൻ നാട്ടിലേക്ക് മടങ്ങിവരുന്നു എന്നുള്ള തീരുമാനം പറഞ്ഞു എന്നാൽ ""അവൾ വിവാഹത്തിന് സമ്മതിച്ചു ഇനി ഞാനായി അവർക്കിടയിൽ പുതിയ പ്രശ്നങ്ങൾ ഉണ്ടാകരുതെന്നായിരുന്നു അച്ഛന്റെ മറുപടി.. മടങ്ങിവരുന്ന കാര്യം പറഞ്ഞു ഇനി അച്ഛനെ വിളിക്കണ്ടെന്നും..!! അന്നുമുതൽ ദേഷ്യമായിരുന്നു എല്ലാവരോടും കുറെ കാലത്തേക്ക് വീട്ടിലേക്ക് വിളിച്ചില്ല അവരുമായി യാധൊരുവിധ കോണ്ടാക്റ്റും ഇല്ലായിരുന്നു ആറുമാസത്തെ ഒരു കോഴ്സ് ചെയ്തു പിന്നെ അവിടെ നിന്നും യു എ യി ലേക്ക് പറന്നു പുതിയ ഒരു കമ്പനി തുടങ്ങി ജീവിതം പ്രതീഷിക്കാത്ത പലയിടങ്ങളിലും എത്തി..!! ഓർമ്മകൾ അവന്റെ കണ്ണുകളെ നിറയിപ്പിച്ചു അന്നു പോന്നതിൽ പിന്നെ അനന്തുവുമായും ആരുമായും ഒരു ബന്ധവും ഇല്ലായിരുന്നു വർഷങ്ങൾക്കു ശേഷം വീണ്ടുമൊരു തിരിച്ചുപോക്ക്..!! കുറേനേരം അതുതന്നെ ആലോചിച്ചു അവൻ കിടന്നു പിന്നീട് എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ചപോൽ റൂമിൽ നിന്നും പുറത്തേക്കിറങ്ങി ഹാളിലേക്ക് പോയി അവിടെ ഹാളിൽ കാശി പറഞ്ഞതെല്ലാം കേട്ട് ഒന്നും മിണ്ടാതെ ഇരിക്കുകയാണ് ബാക്കിയെല്ലാവരും..!! "" കാശി..!! ഏറ്റവും അടുത്ത ഫ്ലൈറ്റ്ന് നമ്മൾ നാട്ടിലേക്ക് പോകുന്നു വേണ്ടത് എന്താന്നു വച്ചാൽ ചെയ്തേക്ക് വൈകിപ്പിക്കണ്ട....!! "" അത്രയും പറഞ്ഞുകൊണ്ട് എല്ലാവരെയും ഒന്ന് നോക്കി അവന് റൂമിലേക്ക്‌ തന്നെ തിരികെ പോയി...!!! "".....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story