നീ മാത്രം...💜: ഭാഗം 17

Neemathram

രചന: അപ്പു

"" കാശിമോനെ പൊളിച്ചു... അവന്റെ ആ വർത്തമാനം കേട്ടപ്പോ എനിക്കും ഒന്ന് കൊടുക്കാൻ തോന്നിയതാ അതെന്തായാലും നന്നായി...!!"" മഹി പോയി കഴിഞ്ഞതും കാശിയുടെ തോളിൽ തട്ടിക്കൊണ്ടു അർജുൻ പറഞ്ഞു..!! "" എനിക്കവനെ കണ്ടപ്പോളെ പൊട്ടിക്കാൻ തോന്നിയതാടാ ഇവനെ ഓർത്ത ഇതുവരെ പിടിച്ചുനിന്നത് പിന്നെ ഇവനും ഒന്ന് പൊട്ടിക്കാൻ തോന്നി എന്ന് കേട്ടതും പിന്നൊന്നും നോക്കില്ല കൊടുത്തു അവനിട്ട് .. ഉഫ് ഇപ്പോ വല്ലാത്തൊരു ആശ്വാസം...!!"" അവരെ നോക്കി ചിരിച്ചുകൊണ്ട് കാശി പറഞ്ഞു..!! നീ എന്താടാ മിണ്ടാതെ നിൽക്കുന്നെ അവനോട് പൂവൻ പറട അവന്റെ ഒരു പ്രാക്ടിക്കൽ....!!"" അവർക്കിടയിൽ ഒന്നും മിണ്ടാതെ നിൽക്കുന്ന ദേവയെ നോക്കി നാദി പറഞ്ഞു ...!!"" "" ഞാൻ എന്ത് പറയാനാടാ.. അവനിത്ര സെൽഫിഷ് ആവും എന്ന് ഒരിക്കൽപോലും ഞാൻ കരുതിയില്ലടാ . ആകെ എന്തൊപോലെ തോന്നുന്നു അവന് വേണ്ടിട്ടല്ലേ അവളുടെ സ്നേഹം പോലും ഞാൻ കാണാതെ പോയത് അതോർക്കുമ്പോ സഹിക്കുന്നില്ലടാ..."" "" നീ അതോർത്ത് സങ്കടപ്പെടേണ്ട കാര്യമില്ല ദേവ... ഇപ്പോ എല്ലാ പ്രശ്നങ്ങളും അവസാനിച്ചില്ലേ നിനക്കും അവൾക്കും ഇടയിൽ ഉണ്ടായിരുന്നത് മഹി ആയിരുന്നില്ലേ അവനിപ്പോ പോയി സോ ഇനി അവൾ നിനക്കല്ലെടാ ഇനിപ്പോ നിങ്ങൾക്കിടയിൽ ആര് വരനാ സങ്കട പെടാതെ സന്തോഷിക്കാൻ നോക്ക് ദേവ..!!"". അവന്റെ തോളിൽതട്ടി റിതി പറഞ്ഞു...!!""

റിതി പറഞ്ഞത് ശരിയാ ഇപ്പോ പ്രശ്നങ്ങൾ ഒക്കെ കഴിഞ്ഞില്ലെടാ ഇനി നിന്റെ അനന്തുനെ നിനക്ക് തന്നെ കിട്ടും..!!"" അവനെ നോക്കി ആവേശത്തോടെ കാശിയും പറഞ്ഞു അപ്പോഴായിരുന്നു ദേവയും അതിനെ കുറിച്ച് ചിന്തിച്ചിരുന്നത് അത്രനേരം ദുഃഖം നിറഞ്ഞിരുന്ന ആ മുഖത്ത് നിമിഷ നേരം കൊണ്ടുതന്നെ വല്ലത്തൊരുണർവ് വന്നു നിറഞ്ഞിരുന്നു വല്ലാത്തൊരു സന്തോഷം തോന്നി അവന് "" തന്റെ അനന്തു"" "" തന്റെ പ്രണയം"" സന്തോഷത്തോടെ അവന്റെ മനസു അതുതന്നെ വീണ്ടും വീണ്ടും മന്ത്രിച്ചുകൊണ്ടിരുന്നു..." ബാക്കിയുള്ളവരെ നോക്കി അവൻ മനോഹരമായൊന്നു പുഞ്ചിരിച്ചു..!!"" അവന്റെ ഓരോ ഭാവമാറ്റവും നോക്കികാണുകയായിരുന്നു ബാക്കിയുള്ളവർ സന്തോഷതാൽ പുഞ്ചിരിവിരിയുന്ന അവന്റെ മുഖം അവർക്കൊരു അത്ഭുതമായിരുന്നു... എല്ലാവർക്കും ഇടയിൽ കളിചിരികൾ ഇല്ലാതെ തന്നിലേക്ക് മാത്രം ഒതുങ്ങി ജീവിച്ചിരുന്നവന്റെ മാറ്റത്തിനു കാരണം നാട്ടിലേക്കുള്ള വരവും പ്രിയപെട്ടവരുടെ സാനിധ്യവുമാണെന്ന് ഇതിനോടകം തന്നെ അവർക്ക് മനസിലായിരുന്നു...!!""

പിന്നീട് അധിക നേരം അവിടെ നിൽക്കാതെ തിരികെ വീട്ടിലേക്കു പോന്നിരുന്നു അവർ വീട്ടിൽനിന്ന് പോയതുപോലെ ആയിരുന്നില്ല തിരിച്ചുള്ള ദേവയുടെ വരവ് വല്ലാത്തൊരു ആശ്വാസം അവനിൽ നിറഞ്ഞു നിന്നിരുന്നു റൂമിലെ ബെഡിൽ മുഖമമർത്തി കിടക്കുമ്പോഴും അവന്റെ ഉള്ളിൽ അവൾ മാത്രമായിരുന്നു... ആ കിടത്തത്തിൽ എപ്പോഴോ ഉറങ്ങി പോയ ദേവ ആരുടെയോ കരച്ചിൽ കെട്ടാണ് എഴുനേൽട്ടത് മുഖം അമർത്തി തുടച്ചു അവന് ബെഡിൽ നിന്നും എഴുന്നേൽറ്റു ശബ്ദം ശ്രദ്ധിച്ചപ്പോൾ തന്നെ അവന് മനസിലായിരുന്നു അത് കണ്ണന്റെ കരച്ചിൽ ആണെന്ന് റൂമിൽ നിന്ന് പുറത്തിറങ്ങി ചുറ്റും നോക്കി അവൻ പാറുവിന്റെ റൂമിൽ നിന്നാണ് കരച്ചിൽ എന്നു മനസിലായതും ദേവ നേരെ അങ്ങോട്ടു പോയി..!!'' വീഴാതിരിക്കാനായി വച്ച രണ്ടു തലയിണകൾക്ക് ഇടയിൽ ചുണ്ടുകൾ വിതുമ്പി കണ്ണു തുറക്കാതെ ഇച്ചേച്ചി എന്നു പതിഞ്ഞ സ്വരത്തിൽ വിളിച്ചു കരയുകയാണ് കണ്ണൻ അവനെ കണ്ടപ്പോഴേ ദേവക്ക് മസിലായിരുന്നു ഉറക്കം വിട്ടുമാറാതെയുള്ള കരച്ചിലാണെന്ന് ദേവ മറ്റൊന്നും ചിന്തിക്കാതെ വേഗം അവന്റെ അടുത്തുപോയി ആരുടെയോ സാമിഭ്യം മനസിലായതും കണ്ണൻ കരച്ചിലന്റെ ആക്കം കൂട്ടി കൈകൾ രണ്ടും ഉയർത്തി വിതുമ്പി...

അധിക നേരം അതു കണ്ടിരിക്കാൻ ദേവക്കും പറ്റില്ലായിരുന്നു തനിക്കു മുന്നിൽ എടുക്കാനെന്നപ്പോൽ കണ്ണുതുറക്കാതെ കൈകൾ ഉയർത്തി കിടക്കുന്നവനെ കണ്ടതും മറ്റൊന്നും ചിന്തിക്കാതെ പാറുവിനെ പോലും കാക്കത്തെ ദേവ അവടെ എടുത്തു നെഞ്ചിലേക്ക് അടക്കി പിടിച്ചു അവനെയും എടുത്തുകൊണ്ടു ദേവ നേരെ പോയത് ബാൽകാണിയിലേക്ക് ആണ് ദേവ അവനെ തോളിലിട്ട് പതിയെ തട്ടികൊടുത്തു കണ്ണന്റെ കരച്ചിൽ പതിയെ നേർത്തു വന്നു ദേവയുടെ തോളിൽ കിടന്ന് അവന്റെ ചൂടിൽ വീണ്ടും കണ്ണൻ ഉറങ്ങി...!!"" ഉറങ്ങിയ അവനെ നെഞ്ചോടു ചേർത്ത് ദേവ ബാൽകാണിയിലെ കൈവരിയിൽ ഇരുന്നു അപ്പോഴേക്കും കണ്ണനെ അനോഷിച്ചു പാറുവും അങ്ങോട്ടു വന്നിരുന്നു...!!""" ദേവയുടെ നെഞ്ചിൽ കിടന്നുറങ്ങുന്ന കണ്ണനെ കണ്ടതും അധികനേരം അവിടെ നിൽക്കാതെ പാറു താഴേക്കു പോയിരുന്നു അവൾ പോയ വഴിയേ നോക്കിനിന്ന ദേവ അവളുടെ പിണക്കം പെട്ടന്നുതന്നെ മാറ്റണം എന്ന് മനസിലുറപ്പിച്ചിരുന്നു തന്റെ നെഞ്ചിൽ കിടന്നുറങ്ങുന്ന കണ്ണാനിൽ തന്നെയായിരുന്നു പിന്നിടങ്ങോട്ട് ദേവയുടെ ശ്രദ്ധ മുഴുവനും ഇത്രയും അടുത്ത് ആദ്യമായാണ് അവനെ കാണുന്നത് തന്നെ കാണുന്ന നിമിഷമെല്ലാം പേടിയോടെ അനന്തുവിന്റെ ചുമലിൽ മുഖമോളിപ്പിക്കുന്ന കണ്ണനെ മാത്രമേ ഇതുവരെ അവൻ കണ്ടിരുന്നുള്ളു... കുഞ്ഞി കണ്ണുകളും കട്ടിയുള്ള പിരികങ്ങളും ഒക്കെയുള്ള ഒരു കുഞ്ഞി ചെക്കൻ കാണാൻ അവിയച്ഛനെ പോലെ..!!""

അവനെ നോക്കി ഓരോന്നു ഓർത്തിരിക്കുന്നതിന്റെ ഇടയിലാണ് കണ്ണൻ എഴുനേൽറ്റത് അനന്തുവിനെ തിരഞ്ഞ ആ കുഞ്ഞികണ്ണുകൾ ദേവയെ കണ്ടതും നിറയാൻ തുടങ്ങി വലിയവായിൽ അവൻ കരയാൻ തുടങ്ങിയതും ദേവ അവനെ തന്നാലാവും വിധം സമാധാനിപ്പിക്കാൻ നോക്കി അപ്പോഴേക്കും പാറു വന്ന് അവനെ എടുത്തിരുന്നു അവനെ ഒന്നു സമാധാനിപ്പിച്ച് അവൾ അവനെയും കൊണ്ട് താഴേക്കു പോയി ദേവ നേരെ മുറിയിലേക്കും.. കുറച്ചു കഴിഞ്ഞതും അടിയിൽ നിന്നും കണ്ണന്റെ ചിരിയും കൊഞ്ചിയുള്ള വാർത്തമാനവും കെട്ടാണ് ദേവ താഴേക്കു പോയത് താഴെ എന്തോ കഴിച്ചുകൊണ്ട് വേണിയുടെ മടിയിൽ ഇരുന്നു കാര്യമായി അവളോട് എന്തൊക്കെയോ പറയുന്നുണ്ട് അവൻ അവന് പറയുന്നതെല്ലാം കേട്ടു തലയാട്ടികൊണ്ട് വേണി അവന് പാലിൽ ബിസ്ക്കറ്റ് മുക്കി കൊടുക്കുന്നു മുണ്ട്.. ""ആഹാ ഇവൻ നിന്നോട് കൂട്ടായോ..!!'" വേണിയേയും കണ്ണനെയും നോക്കികൊണ്ട് ദേവ ചോദിച്ചു...!!"" "" അതിന് അവന് ആണുങ്ങളെ പറ്റില്ലെടാ.. ഞാൻ കൊറേ എടുക്കാൻ നോക്കി വന്നില്ല ഇവൾ ഏതൊക്കെയോ കോപ്രായങ്ങൾ കാട്ടിക്കൂട്ടിയതും അവൻ അവളുടെ അടുത്തിക്ക് പോയി...!!'" ദേവ ചോദിച്ചതിന് മറുപടി പറഞ്ഞത് അർജുൻ ആയിരുന്നു...!!'

"" ഞാൻ കാട്ടിക്കൂട്ടിയതൊന്നും അല്ലാ അതിന് കുട്ടികളുടെ സൈക്കോളജി അറിയാണം മനസിലായോ..!!"" അവനെ നോക്കി പുച്ഛിച്ചുകൊണ്ട് വേണി പറഞ്ഞു.. "" എന്നാ നീ ഈ സൈക്കോളജി പുത്തെതെടുക്കണ്ട നാട്ടുകാർ കണ്ടാ നിനക്ക് ഭ്രാന്താണെന്ന് വിചാരിക്കും..!!"" "" അയ്യോ ചിഞ്ഞ കോമഡി ചിരിച്ചു തരണോ..!!" അവർ പരസ്പരം ഓരോന്നു പറഞ്ഞു തല്ലുകൂടന്നതിന്റെ ഇടക്കാണ് അനന്തു പാറുവിനെയും കണ്ണനെയും വിളിച്ചു അങ്ങോട്ടു വന്നത് അവളെ കണ്ടതും കണ്ണൻ വേണിയുടെ മടിയിൽ നിന്ന് ചാടി ഇറങ്ങി അവൾക്കടുത്തേക്ക് ഓടി...!!"" അവളും അവനെ കണ്ടതും വാങ്ങിയ സാധനങ്ങൾ എല്ലാം നിലത്തുവച്ചു പെട്ടന്നു തന്നെ അവനെ വാരിയെടുത്തു ഉമ്മവച്ചു കണ്ണനും അവളെ ഇറുക്കെ കെട്ടിപിടിച്ചു...!!'" ബാക്കിയെല്ലാവരും കണ്ണിമവെട്ടാതെ അവരെ തന്നെ നോക്കിനിൽക്കുകയായിരുന്നു കുറച്ചു നേരം മാത്രമേ അകന്നു നിന്നെങ്കിൽ പോലും അവൾക്കത് ഒരു യുഗം പോലെയായിരുന്നു ഇച്ചേച്ചി കണ്ണന് മുത്തായി കൊതുന്നില്ലേ... "" അവന് കൊണ്ടുവന്ന കവറുകളിലേക്ക് നോക്കികൊണ്ട് കണ്ണൻ ചോദിച്ചു..!!"" അതിന് അവനെ നോക്കി ചിരിച്ച് നിലത്തു നിർത്തി കവറിൽ നിന്നും അവനുള്ള മിട്ടായി എടുത്തു പൊട്ടിച്ചു കൊടുത്തു അവൾ "" ഇന്നെന്താ വൈകിയോ അനന്തേച്ചി..!!""

ഹാ പാറു എനിക്ക് പോസ്റ്റൊഫിസിൽ ഒക്കെ കയറാൻ ഉണ്ടായിരുന്നു അതാ വൈകിയേ ഇവൻ കൊഴപ്പൊന്നും ഉണ്ടാക്കിയില്ലലോ..!!'' "" ഇല്ലലോ ഇച്ചിച്ചി കണ്ണാ നല്ല കുത്തിയ... അല്ലെ പാദുച്ചി "" കുസൃതിയോടെ ഉള്ള അവന്റെ വാക്കുകൾ കേട്ടതും എല്ലാവരും ഒരുപോലെ ചുരിച്ചു എന്നാ ഞാൻ ഇറങ്ങുവാ..!!'" എല്ലാവരെയും നോക്കി അനന്തു പറഞ്ഞു.. വാങ്ങിയ സാധനങ്ങളും കണ്ണനെയും എടുത്തുകൊണ്ടു അവൾ അവിടെ നിന്നും പോയി..!!"" അവൾക്കു പിന്നാലെ തന്നെ ദേവയും പോയിരുന്നു.. ഉമ്മറം കടക്കുന്നതിനു മുൻപ് തന്നെ ദേവ അവളെ വിളിച്ചിരുന്നു.. "" അനന്തു...!!"" അവന്റെ വിളികേട്ടതും അവൾ അവനെ തിരിഞ്ഞു നോക്കി..!!"" എന്താ ശ്രീയേട്ട..? " "" അത് മഹി വന്നിരുന്നു ഇന്ന് അവന്റെ നിശ്ചയം ക്ഷണിക്കാൻ..!!"" "" മ്മ് ഞാനും അറിഞ്ഞു അടുത്താഴ്ച കഴിഞ്ഞാണല്ലേ.. "" മ്മ് അതെ...!!"" നിനക്ക് വിഷമം ഉണ്ടോ അനന്തു..!!"" എന്തിന്..!!"" എനിക്കൊരു വിഷമവുമില്ല...!! പഴയതോന്നും എന്റെ മനസിലിപ്പോൾ ഇല്ല മഹിയേട്ടൻ നന്നായി ജീവിക്കട്ടെ..!! എനിക്കെന്റെ കണ്ണനുണ്ടല്ലോ.. അവൻ മാത്രം മതി എനിക്ക്...!!''

അത്രയും പറഞ്ഞവൾ തിരികെ നടന്നു.. പഴയപോലെ ആ മനസ്സിൽ തനിക്കിപ്പോൾ സ്ഥാനമില്ലെന്ന് അവൾ പറയാതെ പറഞ്ഞ പോലെ തോന്നി അവന് അവളുടെ അവഗണന വീണ്ടും. അവനെ വേദനിപ്പിച്ചു..!!"" ഒന്നും മിണ്ടാതെ അവൻ ഉമ്മറത്തേക്ക് കയറി ഇരുന്നു അവനടുത്തേക്ക്‌ ബാക്കിയുള്ളവരും അപ്പോഴേക്കും എത്തിയിരുന്നു "" ദേവ ഞാൻ ഒരു കാര്യം പറയട്ടെ...!!'" അവന്റെ അടുത്ത് ഇരുന്നുകൊണ്ട് കാശി ചോദിച്ചു മ്മ്..!!'" "" ഡാ അവളെന്തെങ്കിലും പറയുമ്പോഴേക്കും നീ ഇങ്ങനെ വിഷമിച്ചിരുന്നാൽ ഒന്നു. നടക്കില്ല നീ ഒന്ന് പഴയ പോലെ ആവാൻ നോക്ക് പഴയപോലെ സ്വാതന്ത്രത്തോടെ അവളോട് പെരുമാറാൻ നോക്ക് സംസാരിക്കാൻ നോക്ക് അപ്പോ അവൾ തന്നെ മാറും അല്ലാതെ നീ വിഷമിച്ചിരുന്നാൽ പ്രത്യേകിച്ച് ഒന്നും നടക്കില്ല..!!"" "" അത് കാശി പറഞ്ഞത് ശരിയാ.. ഇപ്പോ അവൾക്കെല്ലാം കണ്ണനാണ് അവനോടെങ്കിലും നീ ഒന്ന് അടുക്കാൻ നോക്ക് അകന്നു നിൽക്കുന്ന അവനുമായി ആദ്യം അടുക്ക് പിന്നൊക്കെ ശരിയായിക്കോളും...!!'" കാശിയെ അനുകൂലിച്ചുകൊണ്ട് നാദിയും പറഞ്ഞു അവരു പറഞ്ഞതൊക്കെ കേട്ടപ്പോൾ ദേവക്കും അതു ശരിയാണെന്നു തോന്നി മിണ്ടാതെ ഇരുന്ന് ഇനിയും അവളെ നഷ്ട്ടപെടുത്താൻ അവനാവില്ലായിരുന്നു..!!!"" ...തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story