നീ മാത്രം...💜: ഭാഗം 2

Neemathram

രചന: അപ്പു

കുളപ്പടവുകൾ ഓടി ഇറങ്ങിയ അവൾ അവിടുത്തെ കാഴ്ച്ചയിൽ തറഞ്ഞു നിന്നു അവൾക്കു പിന്നിലായ് വന്ന പാറുവും ഒരു നിമിഷം പേടിയോടെ മുന്നിലേക്ക് നോക്കി കണ്ണ്...!!"""" പാറു വിളിച്ചു മുഴുമിപ്പിക്കുന്നതിനു മുൻപ് തന്നെ അനന്തു പാറുവിന്റെ വയപോത്തിയിരുന്നു....!!! കുളത്തിന്റെ വശത്തായുള്ള ചെറിയ കല്പടവിൽ നിന്ന് മുന്നിലുള്ള താമരപ്പൂക്കളെ കയ്യെത്തിച്ചു പിടിക്കാൻ നോക്കുവായിരുന്നു കണ്ണൻ ആഴമേറിയ കടവായതുകൊണ്ടും കല്പടവിന് വീതി ഇല്ലാത്തതുകൊണ്ടും അവൻ ഏതു നിമിഷം വേണമെങ്കിലും അതിലേക്ക് വീഴുമായിരുന്നു... പാറുവിന്റെ വയമൂടിയ കൈ എടുത്തു മാറ്റികൊണ്ട് അനന്തു ശബ്ദമുണ്ടാകാതെ കണ്ണനു പിറകെ ചെന്നു അപ്പോഴേക്കും അവന്റെ കാലുകൾ തെറ്റിയിരുന്നു അവൻ ഒരു ഊക്കോടെ കുളത്തിലേക്ക് വീഴാൻ പോയി വീഴുന്നതിനു മുൻപ് തന്നെ അവളുടെ കൈകൾഅവനെ വാരിയെടുത്തിരുന്നു........ ___________________ ""എന്തുപറ്റി പണിക്കരെ... വല്ല പ്രശ്നവും ഉണ്ടോ.... "" ചൂണ്ടുവിരൽ കൊണ്ട് തടിയിൽ പതിയെ ഉഴിഞ്ഞു മുന്നിലെ കവടിയിലേക്ക് സൂഷമം നോക്കിയിരിക്കുന്ന പണിക്കരെ നോക്കി അയാൾ ചോദിച്ചു... "" ഉണ്ടല്ലോ...!! ദേവി കോപം കാണുന്നുണ്ട് കുടുംബ ക്ഷേത്രത്തിൽ പൂജക്ക്‌ മുടക്കം ഒന്നും വന്നിട്ടില്ലലോ.. ""

"" ഉവ്വ്.....!! പണിക്കരെ മൂന്ന് കൊല്ലയി പൂജനടന്നിട്ട്...!! "" പറയുമ്പോ അദ്ദേഹത്തിന്റെ തലതാന്നിരുന്നു "" "" വെറുതെ അല്ല ഓരോരോ പ്രശ്നങ്ങൾ കൊല്ലത്തിൽ ഒരു തവണയല്ലേ പൂജ ഉള്ളു അതിലും മുടക്കം വന്നാൽ...!! അരിശത്തോടെ അവരെ നോക്കി അയാൾ പറഞ്ഞു "" മനഃപൂർവം മുടക്ക് വരുത്തിയതല്ല സാഹചര്യങ്ങൾ അങ്ങനെയാർന്നു ...."" ആ എന്തായാലും ക്ഷേത്രം ഒന്നുകൂടി ശുദ്ധികലശം ചെയ്ത് പൂജ നടത്തണം... പൂജ ചെയ്യണം അതും വെറും പൂജ അല്ല സപ്തദിന പൂജ ഏഴാംനാൾ കുരുതി പൂജയോടുകൂടി അവസാനം അല്ലങ്കിൽ അത് കുടുംബത്തിന് തന്നെ ദോഷമായി തീരും..."" ""ചെയ്യാം എല്ലാം അതിന്റെ മുറ പോലെ തന്നെ ചെയ്തോളാം ദോഷങ്ങൾ എല്ലാം ഒന്നു മാറിക്കിട്ടിയാൽ മതി..."" എന്നാൽ പിന്നെ പൂജ ഒട്ടും വൈകിക്കണ്ട വേണ്ട കാര്യങ്ങൾ എല്ലാം ചെയ്തോളു പൂജടെ സമയവും മറ്റുകാര്യങ്ങളും ഞാൻ കുറിച്ചുതരാം...""" അവരോട് പൂജയുടെ കുറച്ചു കാര്യങ്ങൾ കൂടി പറഞ്ഞു അദ്ദേഹം അവിടെനിന്നും മടങ്ങി ___________________ "പാറു മാറ് അവനെ താഴെ ഇറക്ക്...!!

"" വേണ്ട അനന്തേച്ചി അവൻ അറിയാതെ ആവും കുഞ്ഞല്ലേ...!! കയ്യിൽ ഒരു കമ്പും പിടിച്ച് ദേഷ്യത്തോടെ കണ്ണനെ അടിക്കാൻ നിൽക്കുവാണ് അനന്തു അടി കൊള്ളാതിരിക്കാൻ കണ്ണനെ എടുത്ത് അനന്തുവിന് നേരെ തിരിഞ്ഞു നിൽക്കുവാണ് പാറു. കണ്ണൻ അവളുടെ കഴുത്തിലൂടെ ചുട്ടിപിടിച്ചിരിക്കുന്നുണ്ട്... ""കുഞ്ഞോ ഇവനോ പറഞ്ഞിട്ടില്ലേ ഞാൻ അങ്ങോട്ട് ഒറ്റക്ക് പോകരുതെന്ന്... ഇല്ലേ..!! നമ്മൾ കണ്ടത് ഭാഗ്യ അല്ലെങ്കിൽ കുളത്തിൽ എങ്ങാനും വീണാൽ ആലോജിക്കാൻ കൂടി വയ്യ എനിക്ക്...!! "" അവനെ വിടുന്നുണ്ടോ നീയ്.. "" വേണ്ട ചേച്ചി.. ഇനി അവൻ പോകില്ല അല്ലെ കണ്ണാ...!!"" "മ്മ് ഞ ഇനി ഒത്തച്ചു പുവൂല ഇച്ചേച്ചി... "ചുണ്ടുകൾ വിതുമ്പി പാറുവിനെ ചുറ്റിപിടിച്ചുകൊണ്ട് അവൻ പറഞ്ഞു.. ഇതിനും മുൻപും ഞാൻ പറഞ്ഞിട്ടുണ്ട് അങ്ങോട്ട് പോകരുതെന്ന് എന്നിട്ട് നീ പോയില്ലേ.. പോയില്ലെന്ന്... "" ഇനി.. ഇനി... പൂവുല ഇച്ചേച്ചി...😢 "" ""എന്താ ഇവിടെ എന്താ അനന്തു വടിയൊക്കെ പിടിച്ച്.. "" പെട്ടനായിരുന്നു അതും ചോദിച്ചുകൊണ്ട് പാറുവിന്റെ അമ്മ അങ്ങോട്ടു വന്നത്... ""ടിച്ചമ്മേ....😫😭🥺"" അത്രനേരം പിടിച്ചുനിന്ന കരച്ചിൽ ഒക്കെ പുറത്തെടുത്തു കൊണ്ട് കണ്ണൻ അവരെ നോക്കി ഉറക്കെ കരഞ്ഞു... അതു കണ്ടതും അവർ വേഗം അവനെ പാറുവിന്റെ കയ്യിൽ നിന്നും എടുത്തു... അപ്പോഴും ദേഷ്യത്തോടെ നിൽക്കുവാണ് അനന്തു... ""എന്താ.. എന്താ എന്റെ കണ്ണനു പറ്റിയെ എന്തിനാ കരയുന്നെ... "" വാത്സല്യ പൂർവ്വം അവന്റെ മുഖമെല്ലാം തുടച്ചുകൊണ്ട് അവർ ചോദിച്ചു... ഇച്ചേച്ചി... ഇച്ചേച്ചി.. കണ്ണനെ വക്കു പഞ്ഞു...😓""

തേങ്ങി തേങ്ങി കരഞ്ഞുക്കൊണ്ട് അവരോട് അവൻ പറഞ്ഞു...!! എന്താ അനന്തു എന്തിനാ അവനെ വഴക്ക് പറഞ്ഞെ...!! അപ്പോഴേക്കും പാറു എല്ലാം അവരോട് പറഞ്ഞു.. അടി കിട്ടാതെന്റെ കേടാ ഇവന്... "" അവനെ നോക്കി ദേഷ്യത്തോടെ അനന്തു പറഞ്ഞു... മ്മ്... ഈ വടിപിടിച്ച് ഇവനെ പേടിപ്പിക്കാന്ന് അല്ലാതെ നീ കണ്ണനെ അടിക്കില്ലാന്ന് ഞങ്ങൾക്കൊക്കെ അറിയാം ഇവനെ ഒന്ന് നുള്ളിനോവിക്കാൻ പോലും നിനക്കാവില്ല അതുകൊണ്ട് മതി ന്റെ കണ്ണനെ പേടിപ്പിച്ചതും കരയിപ്പിച്ചതും... "" കരയുന്ന കണ്ണന്റെ മുഖം തുടച്ച് അവളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് അവർ പറഞ്ഞു... അതുകേട്ടതും അത്രനേരം ദേഷ്യത്തോടെ നിന്നിരുന്ന അവളുടെ മുഖം ദേഷ്യം മാറി ചെറുപുഞ്ചിരിയായി മാറിയിരുന്നു പെട്ടന്നു തന്നെ വീണ്ടും അവൾ മുഖം ദേഷ്യമാക്കി മാറ്റി....!!" എല്ലാ പ്രാവശ്യത്തെയും പോലെയല്ല ടീച്ചറമ്മേ ഇന്ന് കാണിച്ചത്.. ഒരു നിമിഷം എന്റെ ജീവനങ്ങ് പോയി പേടിപ്പിച്ചു കളഞ്ഞു എന്നെ... അടികിട്ടാതെന്റെ കേടാ ഇവന് .....!! "" കള്ളദേഷ്യത്തോടെ അവനെ നോക്കി അവൾ പറഞ്ഞു...

വിട്ടുകള ഒന്നും പറ്റിയില്ലലോ..!! ഇനി ഇവൻ അങ്ങോട്ട് ഒറ്റക്ക് പോവില്ല അല്ലെ കണ്ണാ... "" മ്മ് പോകൂല 🥺😕"" എന്തിനാ കണ്ണാ അങ്ങോട്ട്‌ ഒറ്റക്കു പോയെ ഇനി പോകരുത് ട്ടോ നാന് ഇല്ലേ ടീച്ചമ്മേ പൂ പൊത്തിക്കാ പോയതാ നെയെ പൂവ് ഉന്തല്ലോ കണ്ണനു മേണം.. ""മ്മ് ഇവനെ പറഞ്ഞിട്ടു കാര്യമില്ല നിന്റെയല്ലേ ബാക്കി ഇവൻ ഇങ്ങനെ ആയില്ലെങ്കിലേ അത്ഭുതം ഉള്ളു "" അവളെ നോക്കി എന്തോ അർത്ഥം വച്ചപോൽ ചിരിച്ചുകൊണ്ട് അവർ പറഞ്ഞു "" എന്തായാലും രണ്ടാളും വാ ഇന്ന് ഇവിടുന്ന് ഊണു കഴിക്കാം... "" "" വേണ്ട ടീച്ചറമ്മേ അവിടെ എല്ലാം ഉണ്ടാക്കി വച്ചിട്ടാ ഞാൻ പൊന്നേ പിന്നെ ഒരിക്കൽ ആവാം... "" "" എന്നാ നാളെ ഒന്നും ഉണ്ടാക്കേണ്ട ഇവിടുന്ന് കഴിക്കാം നാളേം ഇല്ലേ വല്യകുട്ടികളുടെ ഡാൻസ് ക്ലാസ്സ്‌... "" മ്മ് ഉണ്ട് എന്തോ പ്രോഗ്രാം വരുന്നുണ്ടത്രേ അവർക്ക് അതിന് ഒരു സെമിക്ലാസികൽ ഡാൻസ് കളിക്കണം എന്ന് പറഞ്ഞു അതിന്റെ പഠിത്തം നാളെ തുടങ്ങണം...!! അതെ അമ്മേ ഞാനും ഉണ്ട് ആ ഡാൻസിൽ "" അവരെ നോക്കി ആവേശത്തോടെ പാറുവും പറഞ്ഞു...!! എന്നാ ഞങ്ങൾ പോകുവാ... വാ കണ്ണാ.. കരച്ചിൽ ഒക്കെ കഴിഞ്ഞ് മുഖവും വീർപ്പിച്ചു ടീച്ചറമ്മയുടെ കഴുത്തിലൂടെ ചുട്ടിപിടിച്ചു തോളിൽ തലചായിച്ചു കിടക്കുവാണ് കണ്ണൻ... ""

നാന് ഇല്ല.. കണ്ണാ ഇന്ന് ഇബതെ നിക്കുവാ കണ്ണനെ ചീത്ത പതഞ്ഞില്ലേ...!!"" അവളെ നോക്കി കുഞ്ഞു മുഖം വീർപ്പിച്ചുകൊണ്ട് അവൻ പറഞ്ഞു... ""ദെ കളിക്കാതെ വാ കണ്ണാ... "" കണ്ണാ വരൂല...😕"" വന്നേ കണ്ണാ നീ രാവിലെ നേരെ ഒന്നും കഴിച്ചിട്ടില്ല വാ പോകാം"" നാന് ഇല്ല വതൂല.. "" എന്നാ ഇവിടെ നിന്നോ ഞാൻ പോകുവാ..!"" അതും പറഞ്ഞു അവനെ നോക്കാതെ തിരിഞ്ഞു നടന്നു അനന്തു...!! അവൾ പോകുന്ന വഴിയേ കുറച്ചുനേരം നോക്കിനിന്ന കണ്ണൻ സങ്കടത്തോടെ ടീച്ചറമ്മയെ നോക്കി ☹️ പിന്നെ വേഗം ടീച്ചറമ്മയിൽ നിന്നും ഊർന്നു ഇറങ്ങി അനന്തുവിന് നേരെ ഓടി അവളുടെ കയ്യിൽ ചുറ്റിപിടിച്ചു.. പെട്ടന്ന് തന്നെ അനന്തു നടത്തം നിർത്തി പുഞ്ചിരിച്ചുകൊണ്ട് അവനെ വാരി എടുത്തു അവന്റെ കവിളുകളിൽ ചുണ്ടുചേർത്തു... അവരുടെ പിണക്കത്തിന്ന് അത്രയേ ആയുസുണ്ടായിരുന്നുള്ളു... ❣️ ___________________ ((പിറ്റേന്ന് )) Wow...!! its.. It's really beautiful mahi...!! മഹി നീ പറഞ്ഞപ്പോഴും ഇവിടെ ഒക്കെ ഇത്ര ബ്യൂട്ടിഫുൾ ആവും എന്ന് ഞാൻ തീരെ പ്രതീക്ഷിച്ചില്ല...!! മുന്നിലെ കുളത്തിൽ നിറഞ്ഞു നിൽക്കുന്ന താമര നോക്കി അവന്റെ കൈ പിടിച്ചുകൊണ്ടു അവന്റെ ഭാവിവധു ഹിമ പറഞ്ഞു...!! അനന്തുവുമായുള്ള വിവാഹം വേണ്ടെന്ന് അവൻ തറപ്പിച്ചു പറഞ്ഞതും അവന്റെ വാശിക്ക് മുന്നിൽ അച്ഛൻ തോൽവിസമ്മതിച്ചു

കൂടാതെ അവൻ ജോലിചെയ്യുന്ന സ്ഥാലത്തുനിന്നും കണ്ട് സ്നേഹത്തിലായ ഹിമയുമായുള്ള വിവാഹത്തിനും അദ്ദേഹം സമ്മതിച്ചു ഇന്ന് അവളെ വീട്ടുകാർക്ക് പരിജയം പെടുത്താൻ കൊണ്ടു വന്നതാണ് മഹി... മഹി പ്ലീസ്ടാ എനിക്ക് ഒരു പൂവ് പൊട്ടിച്ചു താ എന്ത് ക്യൂട്ട് ആണല്ലെ കാണാൻ പ്ലീസ് പ്ലീസ്...!! അവന്റെ കയ്യിൽ തൂങ്ങി പൂവിനായ് കേഴുന്ന ഹിമയെ കണ്ടതും ഒരു നിമിഷം അവൻ അനന്തുവിനെ ഒർത്തു പോയി.. ഒരു പൂ പൊട്ടിച്ചു താ മഹിയേട്ടാ... "" അതും പറഞ്ഞു തന്റെ പിന്നാലെ വരുന്ന പാവാടകാരിയെ ഓർക്കെ അവന്റെ നെഞ്ചോന്നു പിടഞ്ഞു... പൊട്ടിച്ചു തരില്ലെന്ന് തീർത്ത് പറയുമ്പോൾ മുഖവും വീർപ്പിച്ചു പോകുന്ന അവളുടെ മുഖവും അവന്റെ മനസിലേക്ക് വന്നു പിന്നീട് കൈനിറയെ പൂക്കളുമായി പടവുകൾ ഓരോന്നും ഓടി കയറി തന്നെ കളിയാക്കി ഓടുന്ന അവളെ ഓർക്കെ മനസ്സിൽ വല്ലാത്ത ഭാരം വന്നു നിറയുന്ന പോലെ തോന്നി അവന്......!! ""പറ മഹി പൊട്ടിച്ചു തരുവോ.. "" അവന്റെ കുലുക്കികൊണ്ടുള്ള ഹിമയുടെ വിളിയിലാണ് അവൻ അവളുടെ ഓർമകളിൽ നിന്നും പുറത്തേക്ക് വന്നത്..

ഹിമയെ നോക്കി പുഞ്ചിരിച്ചു തലയിട്ടി കൊണ്ട് അവൻ കടവിൽ ഇറങ്ങി കല്പടവിൽ നിന്ന് കൈ നീട്ടി ഒരു പൂ പൊട്ടിച്ചു അവൾക്കു കൊടുത്തു....!! താങ്ക് യു മഹി...!! "" പൂവിലൂടെ വിരലോടിച്ചുകൊണ്ട് അവൾ പറഞ്ഞു... ചേത്താ...!! "" കുഞ്ഞികൈകൾ കൊണ്ട് തന്റെ കാലിൽ തട്ടിക്കൊണ്ടുള്ള വിളികേട്ടതും മഹി തിരിഞ്ഞ് നോക്കി കുഞ്ഞി ട്രൗസറും ഷർട്ടും ഇട്ട് അവനെ തന്നെ നോക്കി നിഷ്കളങ്കമായി ചിരിച്ചു നിൽക്കുന്ന ഒരു കുഞ്ഞിനെയാണ് മഹി കണ്ടത്... മ്മ് എന്താ മോനെ... "" നിഷ്കളങ്ക മായ ആ കുഞ്ഞിന്റെ ചിരി അവന്റെ മുഖത്തും പ്രതിഫലിച്ചുരുന്നു... ചേത്താ...!! എനിച്ചും പൂവ് പൊത്തിച്ചു തയാവോ...!! ഹിമയുടെ കയ്യിലിരിക്കുന്ന പൂവിലേക്കും നിറഞ്ഞുനിൽക്കുന്ന താമരകുളത്തിലേക്കും നോട്ടമിട്ടുകൊണ്ട് അവൻ ചോദിച്ചു... അതിനെന്താ പൊട്ടിച്ചു തരാലോ അതിരിക്കട്ടെ ഈ കുറുമ്പന്റെ പേരെന്താ...!! അവന്റെ കവിളിൽ മൃദുവായി തലോടികൊണ്ട് മഹി ചോദിച്ചു.. കണ്ണൻ ന്നാ...!! അവരെ നോക്കി ചിരിച്ചുകൊണ്ട് അവൻ പറഞ്ഞു... ആണോ എന്നാ കണ്ണന്റെ ശരിക്കുമുള്ള പേരെന്താ "" അവന്റെ തടിയിൽ പിടിച്ചു കൊഞ്ചിച്ചുകൊണ്ട് ഹിമ ചോദിച്ചു... ചരിക്കും... 🤔 ചരിക്കും കണ്ണാ ന്ന് തന്നെയാ..." അവളെ നോക്കി ചിരിച്ചുകൊണ്ട് അവൻ പറഞ്ഞു അപ്പോഴും ആ കുഞ്ഞികണ്ണുകൾ അവളുടെ കയ്യിലെ താമരപ്പൂവിൽ ആയിരുന്നു...

ചേത്താ പൊത്തിച്ചു തതുവോ..!! അത് കേട്ടതും മഹി ചിരിച്ചുകൊണ്ട് കുളത്തിൽ നിന്നും വീണ്ടും ഒരു പൂവിരുത്ത് അവനരികിൽ വന്നു... കണ്ണൻ കണ്ണുകൾ വിടർത്തി ആ പൂവിനെ നോക്കി പിന്നെ മഹിക്കുനേരെ കൈ നീട്ടി.. പൂവൊക്കെ തരാം അതിനുമുൻപ് ഈ കണ്ണൻ എനിക്കെന്താ തരുക... മ്മ് "" അവനു മുന്നിൽ മുട്ടിലിരുന്ന് മഹി ചോദിച്ചു... ഒന്നു ഇല്ലാലോ...!! കണ്ണന്റെ കയ്യി ഒന്നു ഇല്ലാലോ... "" രണ്ടുകയ്യും അവനു മുന്നിൽ തിരിച്ചും മറിച്ചും തുറന്നു കാണിച്ചുകൊണ്ട് നിഷ്കളങ്കമായി അവൻ പറഞ്ഞു... അതു കേട്ടതും മഹി ചിരിച്ചുകൊണ്ട് അവനെ നോക്കി "" ആണോ... ഒന്നുമില്ലേ കണ്ണന്റെ കൈയിൽ എന്നാ ദാ ഇവിടെ ഒരു ഉമ്മ താ എന്നാ ഈ പൂവ് തരാം "" തന്റെ കവിളിൽ വിരൽ വച്ച് അവൻ പറഞ്ഞു... അതുകേട്ടതും കണ്ണൻ പൂവിനെയും അവനെയും മാറി മാറി നോക്കി പിന്നെ തലയാട്ടികൊണ്ട് അവന്റെ കവിളിനുനേരെ തലകൊണ്ടുപോയി... കണ്ണാ....!!! ദേഷ്യത്തോടെ ഉള്ള അനന്തുവിന്റെ വിളികേട്ടതും കണ്ണൻ പിന്നിലേക്ക് തന്നെ വലിഞ്ഞു അവളെ നോക്കി...!! അപ്പോഴേക്കും അവനരികിലേക്ക് ഓടി എത്തിയിരുന്നു അവൾ പെറ്റന്ന് തന്നെ അവനെ എടുത്ത് നെഞ്ചോടു ചേർത്തുപിടിച്ചു... എന്നാൽ ഈ നിമിഷമെല്ലാം അവളെയും കണ്ണനെയും മാറി മാറി നോക്കുകയായിരുന്നു മഹി......!!...........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story