നീ മാത്രം...💜: ഭാഗം 24

Neemathram

രചന: അപ്പു

പാറു...!!"" തന്റെ നെഞ്ചിൽ ചാരിയിരിക്കുന്നവളെ ഒന്നുകൂടി ചേർത്തുപിടിച്ച് കാശി വിളിച്ചു.. മ്മ്.. "" ഒരു മൂളൽ മാത്രമായിരുന്നു അവളുടെ മറുപടി വീണ്ടും അവർക്കിടയിൽ മൗനം മാത്രമായി ആ ചേർത്തുപിടിക്കലിനപ്പുറം ഒന്നും പറയാൻ കിട്ടിയിരുന്നില്ല ഇരുവർക്കും "" ഇത്ര ഒക്കെ വേണായിരുന്നോ പാറു... ഇത് കുറച്ചു കൂടി പോയി..!!"" "" ഇത്രെങ്കിലും ചെയ്യണ്ടേ ഞാൻ...!!"" " വേണ്ട അതല്ലേ ഞാൻ പറഞ്ഞെ ഇതിത്തിരി കൂടിപ്പോയെന്ന് ഇത്ര ദിവസോക്കേ മിണ്ടാതിരിക്കണമായിരുന്നോ നിനക്കെന്നോട്....!!"" "" വേണം..!! രണ്ടുമൂന്ന് കൊല്ലം ഞാനും അനുഭവിച്ചതല്ലേ ഈ മൗനം.. ഇത്രെങ്കിലും ഞാൻ ചെയ്യണ്ടേ...!! തന്നെ ചേർത്ത് പിടിച്ച അവന്റെ കൈകൾ തട്ടി മാറ്റി അവനിൽ നിന്നും വിട്ടുമാറി പുറത്തേക്ക് നോക്കികൊണ്ടവൾ പറഞ്ഞു ദേഷ്യത്തോടെയുള്ള അവളുടെ വാക്കുകൾ കേട്ടതും കാശി ചെറു ചിരിയോടെ അവൾക്കരികിലേക്ക് പോയി പിന്നിലൂടെ അവളെ കെട്ടിപ്പിടിച്ച് ചുമലിൽ തലവച്ചു നിന്നു "" അപ്പോ രണ്ട് മൂന്നുകൊല്ലം ഞാൻ ഒന്നും അനുഭാവിച്ചില്ലേ...?"" "" ആവോ എനിക്കെങ്ങനെ അറിയാന... ഞാൻ കരുതി ഇവിടുന്ന് പോയി അവിടെ വേറെ പെൺകുട്ടികളെ ഒക്കെ കണ്ടപ്പോ എന്നെ മറന്നൂന്ന്..!!"" ദേഷ്യവും സങ്കടവും എല്ലാം ചേർന്നുകൊണ്ടായിരുന്നു അവളുടെ സംസാരം അതു കേട്ടതും കാശി അവളെ തിരിച്ച് തനിക്കുനേരെ നിർത്തി..!!

എന്താണെന്ന ഭാവത്തിൽ പാറു മുഖമുയർത്തി അവനെ നോക്കിയതും കാശി ഇടുപ്പിലൂടെ കൈയിട്ട് അവളെ തന്നോട് ചേർത്തു നിർത്തി പിന്നെ അവൾക്ക് ചിന്തിക്കാൻ പോലും സമയം കൊടുക്കാതെ തന്റെ ചുണ്ടുകൾ കൊണ്ട് അതിന്റെ ഇണയെ പൊതിഞ്ഞു...!! അവിളിൽ നിന്ന് വിട്ടുമാറുമ്പോൾ ഇത്ര നാളത്തെ സങ്കടമെല്ലാം അലിഞ്ഞു പോയിരുന്നു കാശിയിൽ നിന്ന്... അവൻ പാറുവിനെ നോക്കിയതും ഇപ്പോഴും ആദ്യനുഭവത്തിൽ നിന്നും ഞെട്ടൽ മാറാതെ നിൽക്കുകയാണവൾ കാശി ഒരു ചെറു ചിരിയോടെ അവൾക്കടുത്തേക്ക് ചെന്ന് ആ മുഖം കയ്യിലെടുത്തു.. "" അങ്ങനെ ഇവിടെനിന്നൊന്ന് മാറി നിൽക്കുമ്പോഴേക്കും മറക്കാൻ പറ്റുവോ എനിക്ക് നിന്നെ നിന്നെ മറന്ന് വേറൊരാളെ സ്നേഹിക്കാൻ ഈ ജന്മം കാശിക്ക് കഴിയില്ല പാറു.. "" അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു അവളെ നെഞ്ചിലേക്ക് അണച്ചു പിടിച്ചു കൊണ്ട് കാശി പറഞ്ഞു അതു കേട്ടതും അവളുടെ കൈകളും അവനെ ചുറ്റിവരിഞ്ഞിരുന്നു.. പരിഭവങ്ങളും വിശേഷങ്ങളും എല്ലാം പരസ്പരം പറഞ്ഞുകൊണ്ട് കുറെ നേരെ ഇരുവരും ബാൽകാണിയിൽ തന്നെ കഴിച്ചുകൂട്ടി "" അതേയ് മതി..!!

രണ്ടിനും ഉറക്കമൊന്നും ഇല്ലേ.. പോയെ ഉറങ്ങിക്കെ നാളെ നേരത്തെ എഴുന്നേൽകേണ്ടതാ..!!"" കുറെ നേരമായിട്ടും അവരിരുവരെയും തിരികെ കാണാത്തതു കണ്ട് തിരഞ്ഞു വന്ന ദേവ പറഞ്ഞു അതു കേട്ടതും കാശിയും പാറുവും ചിരിച്ചുകൊണ്ട് അവനടുത്തേക്ക് പോയി ദേവ അവരിരുവരെയും ഒന്നു നോക്കി അവിടെ നിന്നും നേരെ റൂമിലേക്ക് പോയി കട്ടിലിൽ കയറി കിടന്നു "" ഞാനും ഇന്ന് ഏട്ടന്റെ കൂടെയാ...!!"" പെട്ടന്ന് ദേവയുടെ അടുത്തു വന്ന് കിടന്നുകൊണ്ട് പാറു പറഞ്ഞു.. "" ആഹാ അതെന്താ നീ ഇവിടെ എന്നാ പിന്നെ ഞാനും ഇവിടെയാ...!!"" അതും പറഞ്ഞു കാശി കൂടി പാറുവിനെ തിരക്കി അവർക്കൊപ്പം കിടന്നു... അവരുടെ കാട്ടികൂട്ടൽ കണ്ട് ചിരിയോടെ ദേവ ലൈറ്റ് ഓഫ് ചെയ്ത് പാറുവിനെയും ചേർത്തുപിടിച്ചു കിടന്നു... ഇടവും വലവും കിടന്നു തന്നെ ചേർത്തു പിടിച്ച കാശിയുടെയും ദേവയുടെയും കൈകളിൾക്കു മീതെ തന്റെ കൈകൾ കൂടി ചേർത്തു വയ്ക്കുമ്പോൾ പാറുവിന് വല്ലാത്തൊരു സംതൃപ്തിയും സന്തോഷവും തോന്നിയിരുന്നു... ❤️ ________________

പിറ്റേന്ന് രാവിലെ നേരത്തെ തന്നെ പൂജ തുടങ്ങി ആൺ പടകൾ എല്ലാം മുണ്ടുടുത്തു രാവിലെ തന്നെ തിളങ്ങി നിന്നിരുന്നു... കുടുംബകരും നാട്ടുകാരും എല്ലാവരും പൂജയിൽ പങ്കെടുക്കാൻ നേരത്തെ തന്നെ അവിടെ എത്തിയിരുന്നു ഏഴു ദിവസത്തെ പൂജ ആയതിനാൽ പുറത്തുനിന്നും പൂജക്കായ് വേറെ രണ്ടു മൂന്ന് പേരും വന്നിരുന്നു ആദ്യ ദിവസം കുടുംബം ക്ഷേത്രത്തിൽ പുനപ്രതിഷ്ട്ടയായിരുന്നു പൂജ ചെയ്യാനും മറ്റും എല്ലാത്തിനും മുൻപിൽ ദേവ തന്നെയായിരുന്നു അവനു പരികർമിയായി കാശിയും ഒപ്പം തന്നെ ഉണ്ടായിരുന്നു ഈ സമയമെല്ലാം ടീച്ചറമ്മയെ സഹായിക്കാനായി അനന്തുവും അവിടെ തന്നെ ഉണ്ടായിരുന്നു ഒരുപാട് ആളുകളെ കണ്ടതിനാൽ തന്നെ കണ്ണൻ അനന്തുവിന്റെ അടുത്തു നിന്നും മാറിയിട്ടില്ല തിരക്കുകൾ എല്ലാം ഒഴിഞ്ഞാൽ ഏത്തച്ഛാ എന്നു വിളിച്ചു ദേവക്കടുത്തേക്ക് ചെല്ലും അവൻ ദേവയോട് അടുത്തത് കൊണ്ടു തന്നെ ഇപ്പോ കാശിക്കും റിതിക്കും നദിക്കും അർജുനുമൊക്കെ അടുത്തേക്ക് അവൻ പോകാറുണ്ട് എന്തെങ്കിലും ആവശ്യത്തിൽ ദേവയുടെ ബുള്ളറ്റ് എടുത്ത് അവരാരെങ്കിലും പുറത്തു പോകാൻ നിന്നാൽ വാശി പിടിച്ച് ഒപ്പം പോകും കണ്ണൻ അതിന് അനന്തുവിന്റെ അടുത്തു നിന്നും ചിത്ത കേട്ടാൽ വേഗം ദേവയുടെ മേത്തു കയറി അവനെ ചുറ്റിപിടിച്ചു കിടക്കും...!!""

ദിവസങ്ങൾ വേഗം കടന്നും പോയി ഏഴാം ദിവസമായിരുന്നു പ്രധാനം അന്ന് രാത്രിയോട് കൂടിയാണ് പൂജകൾ എല്ലാം അവസാനിച്ചത്..!!"" ഇത്രയും ദിവസം നേരത്തെ എഴുന്നേൽക്കലും പൂജയും എല്ലാം കാരണം എല്ലാവരും ക്ഷീണിച്ചിരുന്നു. അന്നു രാത്രി നേരത്തെ കിടന്ന എല്ലാവരും പിറ്റേന്ന് വൈകിയായിരുന്നു എഴുനേൽറ്റിരുന്നത്.. * പൂജ ഉള്ള ദിവസങ്ങളിൽ നൃത്ത ക്ലാസ്സ് എടുത്തിരുന്നില്ല അനന്തു പൂജ കഴിഞ്ഞതിനാൽ തന്നെ ഇന്ന് ക്ലാസ്സ് വച്ചിട്ടുണ്ട് അവൾ. രാവിലെ തന്നെ കണ്ണന്റെ ഓരോ വാശികൾ കാരണം സമയം ഏറെ വൈകിയിരുന്നു... അനന്തുവിന്... കുട്ടികാൾ എല്ലാം വന്നു തുടങ്ങിയതും കണ്ണനെയും എടുത്തവൾ ദേവയുടെ വീട്ടിലേക്ക് പോയി അവനെ പാറുവിനരികിലേക്ക് ആക്കി നേരെ കുട്ടികൾക്കടുത്തേക്ക് പോയി...!! ________________ പാറുവിനോപ്പം ഉള്ളിൽ എത്തിയ കണ്ണൻ കാണുന്നത് ടാബിൽ ഗെയിം കളിച്ചു കൊണ്ടിരിക്കുന്ന മിലുവിനെ ആണ് അതിലെന്താണെന്ന് അറിയാൻ കണ്ണൻ ടാബിലേക്ക് ഒന്ന് എത്തിനോക്കി അവൻ നോക്കുന്നത് കണ്ട് മിലു അവനെ ഒന്ന് തുറിച്ചു നോക്കി അത് കണ്ടതും കണ്ണൻ വേഗം പാറുവിനു പിന്നിലേക്ക് ഒളിച്ചു...

പിന്നെ അവന്റെ കണ്ണു പോയത് ഉള്ളിലായ് ഇരിക്കുന്ന മിയ മോളുടെ സൈക്കിളിൽ ആയിരുന്നു അത് കണ്ടതും ആ കുഞ്ഞി കണ്ണുകൾ വിടർന്നു അവൻ അടുത്തു നിൽക്കുന്ന പാറുവിനെ പതിയെ തട്ടി വിളിച്ചു "" എന്താ കണ്ണാ..!!"" "" പാറുച്ചി ചക്കൾ..!! കണ്ണനു മേണം ചക്കൾ ഓച്ചണം..!!"" അവിടെ ഇരിക്കുന്ന ആ മൂന്നു ചക്ര സൈക്കിൾ ചൂണ്ടി കാണിച്ചുകൊടുത്തു കൊണ്ടവൻ പറഞ്ഞു...!" അതിനെന്താ നീ വാ നമ്മുക്ക് ഓടിക്കാട്ടോ..!!'' അതും പറഞ്ഞു പാറു കണ്ണനെയും എടുത്ത് അതിനരികിൽ പോയി അവനെ അതിൽ ഇരുത്തി...!!"" സൈക്കിളിൽ ഇരുന്നതും അവന് വല്ലാത്ത സന്തോഷമായിരുന്നു.. അതിലെ ഓരോ ഭാഗങ്ങളും തൊട്ടുനോക്കി പാറുവിനെ നോക്കി ചിരിച്ചു കൊണ്ടിരുന്നു അവൻ അവന്റെ ചിരികണ്ട് പാറുവിനും ചിരിവന്നിരുന്നു "" ഇവിടെ ഒരു കാൽ വാക്ക് കണ്ണാ മറ്റത് ഇവിടെയും..!!" മുന്നിലെ രണ്ട് പെടലുകൾ കാണിച്ചു കൊടുത്ത് പാറു പറഞ്ഞു അത് കേട്ട് തലയാട്ടി അവൾ പറഞ്ഞ പോലെ തന്നെ കാൽ വച്ചു കണ്ണൻ "" ആ.. ഇനി പതിയെ ചവിട്ടിക്കേ..!!"" പാറു പറഞ്ഞതു കേട്ട് കണ്ണൻ പതിയെ സൈക്കിൾ ചവിട്ടാൻ നിന്നതും ആരോ സൈകിളിന്റെ ഹാൻഡിലിൽ പിടിച്ചതും ഒപ്പമായിരുന്നു..!!""

"" നീയെന്തിനാ ഇതിൽ കയറിയെ ഇറങ്ങിക്കെ ഇതെന്റെ മിയമോളുടെയാ...!!"" ഹാൻഡിലിൽ നിന്ന് കണ്ണന്റെ കൈ തട്ടിമാറ്റികൊണ്ട് മിലു പറഞ്ഞു അതു കേട്ടതും കണ്ണൻ സങ്കടത്തോടെ പാറുവിനെ നോക്കി.. "" അതിനെന്താ മിലു അവൻ ഒന്ന് ഓടിച്ചോട്ടെ അവന്റെ ആഗ്രഹമല്ലേ..!!"" കണ്ണന്റെ സങ്കടം കണ്ട് പാറു പറഞ്ഞു "" വേണ്ട ഓടിക്കണ്ട എന്റെ അമ്മ പറഞ്ഞിട്ടുണ്ട് വേറെ ആർക്കും സൈക്കിൾ ഓടിക്കാൻ കൊടുക്കണ്ട എന്ന് ഇവനോട് ഇറങ്ങാൻ പറ..!!"" "" അവൻ ഒന്ന് ഓടിക്കട്ടെ എന്നിട്ട് ഇറങ്ങിക്കോളും ഞാൻ പറഞ്ഞോളാം നിന്റെ അമ്മയോട് പോരെ.. നീ ചവിട്ടിക്കോ കണ്ണാ..!!"" മിലു പറഞ്ഞത് കാര്യമാക്കാതെ പാറു പറഞ്ഞു.. "" പറ്റില്ല ഇതു ഞങ്ങളുടെയാ ഇറങ്ങ് നീ ഓടിക്കണ്ട ഇറങ്ങ്.. ഞാൻ അമ്മയെ വിളിക്കും... അമ്മാ.. വാ....!!"" സൈക്കിളിൽ ഇരിക്കുന്ന കണ്ണനെ ഉന്തികൊണ്ട് മിലു പറഞ്ഞു അവസാനം ഗായത്രിയെ വിളിക്കുകയും ചെയ്തു പാറു പെട്ടന്ന് സൈക്കിൾ പിടിച്ചു കണ്ണൻ വീഴാതെ നോക്കി അപ്പോഴേക്കും കണ്ണന് വല്ലാതെ കരച്ചിൽ വന്നിരുന്നു അവൻ ചുണ്ടു പുറത്തേക്കുന്തി കണ്ണുനിറച്ചു പാറുവിനെ നോക്കി.. താഴത്തെ മിലുവിന്റെ ഉറക്കെയുള്ള അമ്മാ എന്ന വിളികേട്ട് അടുക്കളയിൽ നിന്ന് ഗായത്രി ഇറങ്ങി വന്നു "" എന്താ മിലു എന്തിനാ ഇങ്ങനെ വിളിച്ചു കൂവുന്നേ..!!""

"" നോക്ക് അമ്മാ മിയമോളുടെ സൈക്കിളിൽ ഇവൻ ഇടിക്കുന്നെ ഇറങ്ങാൻ പറ അമ്മാ ഇവനോട്...!!"" കണ്ണനെ ചൂണ്ടി മിലു പറഞ്ഞു അവൻ പറഞ്ഞപ്പോൾ ആണ് അവളും അത് ശ്രദ്ധിച്ചത് "" നീയെന്തിനാ ഇതിൽ ഇരുന്നേ... അത് കേടു വരുത്തണ്ട ഇറങ്ങിക്കെ..!!"" മിലു പറഞ്ഞ പോലെ തന്നെ ഗായത്രിയും പറഞ്ഞു അത് കേട്ടതും പാറു ഞെട്ടലോടെ അവരെ നോക്കി "" എന്റെ ചേച്ചി അവൻ ഒന്ന് ഇരുന്നെന്ന് കരുതി ഒന്നും സംഭവിക്കാൻ പോകുന്നില്ല അത് കുഞ്ഞല്ലേ...!!"" "" ഓ ഇവൻ കുഞ്ഞാണെങ്കിൽ ഇവന്റെ ചേച്ചി ഇല്ലേ അവളോട് വാങ്ങി കൊടുക്കാൻ പറ അല്ലാതെ എന്റെ കുട്ടികളുടെ സാധനങ്ങൾ എടുത്തു കേടുവരുത്തണ്ട...!!"" "" അതിന് അവൻ എന്ത് കേടുവരുത്തി എന്നാ... ഇല്ലാത്തത് പറയല്ലേ ചേച്ചി അവൻ ഒന്ന് ഇരുന്നിട്ടെ ഉള്ളു ...!!"" "" എന്താ ഇവിടെ...!!"" പരസപരമുള്ള ഇരുവരുടെയും സംസാരം കേട്ടുകൊണ്ട് അങ്ങോട്ട്‌ വന്ന ദേവ ചോദിച്ചു അവനെ കണ്ടതും കണ്ണൻ അത്രനേരം പിടിച്ചുവച്ച കണ്ണുനീർ ഒക്കെ പുറത്തു വന്നു ചുണ്ടുകൾ വിതുമ്പി അവൻ ദേവയെ നോക്കി കരഞ്ഞു "" എത്താച്ചാ...!!"" കണ്ണുനിറച്ചു കരഞ്ഞുകൊണ്ട് രണ്ടുകയ്യും അവനുനേരെ എടുക്കാൻ എന്നപോലെ ഉയർത്തി കണ്ണൻ വിളിച്ചു... അവന്റെ നിറഞ്ഞ കണ്ണുകളും വിതുമ്പുന്ന ചുണ്ടുകളും കണ്ടതും ദേവ വേഗം അവനെ എടുത്തു നെഞ്ചോടു ചേർത്തു.....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story