നീ മാത്രം...💜: ഭാഗം 25

Neemathram

രചന: അപ്പു

"" എന്താ കണ്ണാ... എന്തിനാ ഏട്ടച്ഛന്റെ കുഞ്ഞു കരയുന്നെ...!!"" അതിനൊന്നും പറയാതെ ദേവയുടെ തോളിൽ മുഖമമർത്തി കിടന്നു അവൻ "" എന്താ പാറു..? എന്താ പറ്റിയെ "" ദേവ പാറുവിനെ നോക്കി ചോദിച്ചതും അവൾ ഉണ്ടായതൊക്കെ അവനു പറഞ്ഞു കൊടുത്തു അതുകേട്ടതും ദേവ ഗായത്രിയെ ഒന്നു കനപ്പിച്ചു നോക്കി എന്നല്ലാതെ ഒന്നും പറഞ്ഞില്ല പറഞ്ഞിട്ടും കാര്യമില്ലെന്ന് അവനറിയാമായിരുന്നു... അവൻ കരയുന്ന കണ്ണനെയും ആശ്വസിപ്പിച്ചുകൊണ്ട് ഉമ്മറത്തേക്കിറങ്ങി "" ഡാ വാ കുളിക്കണ്ടേ..!! " "" ഉമ്മറത്തിരിക്കുന്ന ദേവക്കരികിൽ തോർത്തുമുണ്ടും കയ്യിൽ പിടിച്ചു വന്ന നാദി ചോദിച്ചു..!!"" "" ഹാടാ ബാക്കിയുള്ളവർ ഒക്കെ എവിടെ..!!"" ഉള്ളിലേക്ക് നോക്കികൊണ്ട് ദേവ ചോദിച്ചു അപ്പോഴേക്കും ഉള്ളിൽ നിന്ന് കൊട്ടുവായും ഇട്ട് കാശിയും അങ്ങോട്ട് വന്നിരുന്നു ഹാ വന്നോ ബാക്കി രണ്ടും എവിടെ പിന്നിലേക്ക് നോക്കി നാദി ചോദിച്ചു അപ്പോഴേക്കും തോർത്തും എടുത്ത് അവരും വന്നിരുന്നു "" എന്നാ പൂവല്ലേ..!!"" നാദി ചോദിച്ചു.. "" പാറു എന്റെ റൂമിൽ ന്ന് ആ തോർത്തു ഒന്ന് എടുത്തേ..!!"" അതിലൂടെ നടന്നു പോകുന്ന പാറുവിനെ നോക്കി കാശി പറഞ്ഞു എന്നാ എന്റെ കൂടി എടുക്ക് പാറു..!!""

അവളെ നോക്കി ദേവയും പറഞ്ഞു അതിന് തലയാട്ടികൊണ്ട് പാറു ഉള്ളിലേക്ക് പോയി "" ഹാഹ നിങ്ങളുടെ വഴക്കൊക്കെ തീർന്നോ..!!" കാശിയുടെ തോളിലൂടെ കയ്യിട്ടുകൊണ്ട് അർജു ചോദിച്ചു... "" അതൊക്കെ പൂജക്ക്‌ മുന്നേ തീർത്ത്..!!"" അവനെ നോക്കി ചിരിച്ചു കൊണ്ട് കാശി പറഞ്ഞു അപ്പോഴേക്കും തോർത്തുമായി പാറു അങ്ങോട്ടു വന്നിരുന്നു "" എന്നാ കണ്ണൻ ഇനി പാറു ചേച്ചിടെ ഒപ്പം കളിച്ചോട്ടോ ഏട്ടച്ഛൻ കുളിച്ചിട്ട് വേഗം വരാവേ...!!"" മടിയിലിരിക്കുന്ന കണ്ണനെ നോക്കി ദേവ പറഞ്ഞു പിന്നെ അവനെ എടുത്ത് പാറുവിനരികിലേക്ക് പോയി "" മെന്താ കണ്ണനു വരുവാ കുച്ചാൻ ഏത്തച്ചടൊപ്പം...!!"" പാറുവിനരികിൽ എത്തിയതും തിരിഞ്ഞ് ദേവയുടെ കഴുത്തിലൂടെ ചുറ്റിപ്പിടിച്ചുകൊണ്ട് അവൻ പറഞ്ഞു.. "" അയ്യോ കണ്ണന്റെ കുളിയൊക്കെ കഴിഞ്ഞതല്ലേ ഞാൻ വേഗം പോയി വരാട്ടോ കുട്ടി ഇവടെ ഇരുന്നോ...!!""" "" ഇല്ല എനിച്ചും വരണം ഞാനുണ്ട്. കണ്ണനും വരുവാ...!!"" പാറുവിനരികിലേക്ക് പോകാൻ കൂട്ടക്കാതെ വാശിയോടെ കണ്ണൻ പറഞ്ഞു. പാറു ഓരോന്നു പറഞ്ഞു അവനെ എടുക്കാനൊക്കെ നോക്കിയെങ്കിലും അവൻ അവൾക്കടുത്തേക്ക് പോകാൻ കൂട്ടാക്കിയില്ല അവസാനം വീണ്ടും അവൻ കരച്ചിൽ തുടങ്ങും എന്നു മനസിലായതും ദേവ അവനെ കൂടെ കൂട്ടി ദേവക്കും ബാക്കി ആൺപടകൾക്കും ഒപ്പം കണ്ണനും കുളിക്കാൻ കുളത്തിലേക്ക് പോയി..!!

________________ "" ഈശ്വരാ ഈ കുട്ടികൾ ഇതെന്തു കുളിയാ ഈ കുളിക്കുന്നെ..!! എഴുന്നേറ്റതോ പത്തുമണിയായിട്ടാ നേരം പന്ത്രണ്ടു കഴിഞ്ഞു കുളിക്കാൻ എന്നും പറഞ്ഞു പോയിട്ട് ഇതുവരെ എത്തിട്ടില്ല...!!"" "" അവർക്ക് പൂജയുടെ ഒക്കെ ക്ഷീണം ഉണ്ടായിരുന്നില്ലേ അതാ അവരൊക്കെ നീക്കാൻ വൈകിയേ അമ്മേ...!!"" ദേവയെയും ബാക്കിയുള്ളവരെയും കാണാഞ്ഞിട്ട് പുറത്തേക്ക് നോക്കി ആവലാതിയോടെ പറയുന്ന അമ്മക്കരികിൽ നിന്ന് പാറു പറഞ്ഞു "" അവര് വൈകി നീട്ടതൊന്നുമല്ല എന്റെ പ്രശ്നം ഒറ്റയൊരെണ്ണവും ഒന്നും കഴിച്ചിട്ടില്ല ഉച്ച ആവാറായി ഇനി രാവിലത്തെയും ഉച്ചക്കത്തെയും കൂടി ഒപ്പം കഴിക്കാം..!!"" പിന്നെയും കുറെ നേരം നിന്നിട്ടും അവരെ കാണാത്തതുകണ്ട് അമ്മ പാറുവിനരികിലേക്ക് ചെന്നു "" പാറു നീ പോയി വിളിച്ചേ അവരെ മതി കുളിച്ചത് എത്ര നേരമായി.. മ്മ് പോയി വിളിച്ചിട്ടു വാ...!!"" അതിന് തലയാട്ടികൊണ്ട് പാറു കുളത്തിലേക്ക് പോകാൻ നിന്നു അപ്പോഴ്ഴേക്കും ഞാനുമുണ്ടെന്ന് പറഞ്ഞു വേണിയും അവക്കരികിലേക്ക് വന്നിരുന്നു അവരിരുവരും ഒന്നിച്ചു വീട്ടിലിനിന്നിറങ്ങി.. * ഡാൻസ് ക്ലാസ്സും കഴിഞ്ഞു പുറത്തിറങ്ങിയ അനന്തു കാണുന്നത് വീട്ടിൽ നിന്നറങ്ങി വരുന്ന പാറുവിനെയും വേണിയേയുമാണ് അവൾ ഒരു ചിരിയോടെ അവർക്കരികിലേക്ക് പോയി..!!"

"" നിങ്ങളിതെങ്ങോട്ടാ ഈ നേരത്ത്..!!"" "" കുളിക്കാനെന്നും പറഞ്ഞു പോയവരെ ഈ നേരമായിട്ടും കാണാനില്ല അവരെ പോയി വിളിച്ചുകൊണ്ടുവരാൻ വിട്ടതാ അമ്മ..!!"" "" ഹാ എന്നാ നിങ്ങള് നടന്നോ ഞാൻ എന്നാ അങ്ങോട്ട്‌ പോയി നോക്കട്ടെ ..!! "" അവരെ നോക്കി ചിരിച്ചുകൊണ്ട് അനന്തു പറഞ്ഞു പിന്നെ നേരെ പറ്റുവിന്റെ വീട്ടിലേക്ക് പോകാനൊരുങ്ങി "" അനന്തേച്ചി ഇതെങ്ങോട്ടാ അങ്ങോട്ടു പോയിട്ട് കാര്യമില്ല ഞങ്ങളുടെ ഒപ്പം പൊന്നോ..!!"" "" നിങ്ങൾ നടന്നോ ഞാൻ കണ്ണനെ പോയി കൂട്ടട്ടെ..!!"" "" അതാ പറഞ്ഞെ കണ്ണനെ കൂട്ടാനാണെൽ ഞങ്ങളുടെ ഒപ്പം പൊന്നൊന്ന്...!! ദേവേട്ടൻ കുളത്തിലേക്ക് പോകുവാണെന്നു കേട്ടതും വാശി പിടിച്ചു ഏട്ടന്റെ പിന്നാലെ കണ്ണനും പോയിട്ടുണ്ട് ഞാൻ കുറെ വിളിച്ചതാ എന്നെപോലും അടുപ്പിക്കുന്നില്ല ചെക്കൻ...!!'' "" അയ്യോ അവനും പോയിട്ടുണ്ടോ ഒപ്പം.. വെള്ളം കണ്ടാൽ ഒതുങ്ങി ഇരിക്കാത്ത ചെക്കനാ ഞാൻ രാവിലെ കുളിപ്പിച്ചതൊക്കെ വെറുതെ ആയിട്ടുണ്ടാവും ഇപ്പോൾ..!!"" നെഞ്ചിൽ കൈവച്ച് വെപ്രാളത്തോടെ പറയുന്നവളെ കണ്ട് പാറുവിനും വേണിക്കും ഒരുപോലെ ചിരിവന്നു.. അവരുടെ ചിരികണ്ടതും അനന്തു ഇരുവരെയും ഒന്ന് കൂർപ്പിച്ചു നോക്കി അത് കൂടി കണ്ടതും പാറുവും വേണിയും പൊട്ടിച്ചിരിച്ചു പോയിരുന്നു. ""

മതി മതി പൊന്നേ അല്ലെങ്കിൽ അവരുടെ നീരാട്ട് ഇന്നൊന്നും തീരില്ല...!! "" അതും പറഞ്ഞു അനന്തു അവരെ കൂട്ടി മുന്നോട്ടു നടന്നു * കുളത്തിനരികിൽ എത്തിയപ്പോൾ തന്നെ കേൾക്കുന്നുണ്ട് ഉള്ളിൽ നിന്നുള്ള കണ്ണന്റെ ഉറക്കെയുള്ള ചിരി.. ഓരോന്ന് പറഞ്ഞു ഉറക്കെ കൈകൊട്ടി ചിരിക്കുന്ന അവന്റെ ശബ്ദം കേട്ടതും അവർ വേഗം ഉള്ളിർക്ക് കയറി അവിടുത്തെ കാഴ്ച്ച കണ്ടതും അനന്തു അറിയാതെ തന്നെ തലയിൽ കൈവച്ചിരുന്നു...!!"" കുളത്തിന് നടുക്ക് നിൽക്കുന്ന ദേവയുടെ തോളിലൂടെ കാലുകൾ ഇട്ട് ഇരിക്കുകയാണ് കണ്ണൻ ഒരു കുഞ്ഞി ട്രൗസർ മാത്രമാണ് അവന്റെ വേഷം അവൻ വീഴാതിരിക്കാൻ അവന്റെ ഇരു കൈമുട്ടിനും മുകളിലായി പിടിച്ചിട്ടുണ്ട് ദേവ ബാക്കിയുള്ളവർ എല്ലാം ചുറ്റും നിന്ന് അവനു നേരെ വെള്ളം തെറിപ്പിക്കുന്നുണ്ട് മുഖത്തേക്ക് വെള്ളം വീഴുമ്പോഴാണ് കണ്ണൻ ഉറക്കെ ചിരിക്കുന്നത്..!! കുറച്ചുനേരം അവർ വെള്ളം തെരുപ്പിച്ചാൽ പിന്നെ ദേവ കണ്ണനുവേണ്ടി ചെറുതായൊന്നു കുഞ്ഞിന് കൊടുക്കും അപ്പോൾ കുഞ്ഞികയ്യിൽ കൊള്ളുന്ന വെള്ളമെല്ലാം അവരുടെ മുഖത്തേക്കും ഒഴിക്കാൻ നോക്കും കണ്ണൻ....!! എന്റെ കൃഷ്ണ ഈ ചെക്കാനിതെന്തു ഭാവിച്ച... "" മതി കണ്ണാ.. നിർത്തിക്കെ നിന്റെ കളി..

നല്ല വെയിലാണ് ജലദോഷം പിടിക്കും...!!"" പടവിൽ നിന്ന് അവരെ നോക്കി വിളിച്ചു പറഞ്ഞു അവൾ... അപ്പോഴാണ് എല്ലാവരുടെയും ശ്രദ്ധ അവരിൽ പതിഞ്ഞത്.. കണ്ണനും ചിരിച്ചുകൊണ്ട് അനന്തുവിനെ നോക്കി "" വാ കേറ് കണ്ണാ ജലദോഷം പിടിക്കും ഒരു പനി ഇപ്പോ മാറിയേ ഉള്ളു..!!" "" നാനില്ല..!! ഇവതെ നല്ല ലസം ഉന്ത് ഇച്ചേച്ചി കണ്ണാ കളിക്കുവാ എത്തച്ചാ ഒക്കെ ഉന്തല്ലോ....!!"" കയ്യിൽ ഉള്ള വെള്ളം ഒന്നുകൂടി മറ്റുള്ളവർക്ക് മീതെ തെളിച്ചുകൊണ്ടാവൻ പറഞ്ഞു.. "" അവന്റെ ഒരു ലസം മര്യാദക്ക് വന്നോ നീ നിനക്ക് ഞാൻ വച്ചിട്ടുണ്ട് ഇങ്ങ് വാ...!!"" ഇടുപ്പിൽ കൈകുത്തി ദേഷ്യത്തോടെ അവൽ പറഞ്ഞു അതു കേട്ടതും കണ്ണൻ ഒന്നുകൂടി ദേവയെ മുറുകെ പിടിച്ചിരുന്നു ബാക്കി എല്ലാവരും ഇരുവരെയും നോക്കി ചിരിക്കുന്നുമുണ്ട്..!!"" "" ദെ അവന്റെ തളത്തിനൊത്തു തുള്ളാൻ നിക്കാതെ ശ്രീയേട്ടൻ കേറിക്കെ.. സമയം ഒരുപാട് ആയി..!!"" കണ്ണനോട് പറഞ്ഞിട്ടു കാര്യമില്ലെന്ന് മനസിലായി അവൾ ദേവയോട് പറഞ്ഞു "" ഞാ വരൂല...!! "" "" ദെ കണ്ണാ ഞാൻ..!!"" "" വേണ്ട അനന്തു അവനെ വഴക്കു പറയണ്ട ഞങ്ങൾ വന്നോളാം അല്ലെ കണ്ണാ..!!'" അവളെ നോക്കി ദേവ പറഞ്ഞു "' മ്മ്ഹ്ഹ് പൂ കൂടി കിതാതെ കണ്ണാ വരൂല..!!'" വിരിഞ്ഞു നിൽക്കുന്ന ഒരു കൂട്ടം താമര പൂക്കളെ ചൂണ്ടി കാണിച്ച് അവൻ പറഞ്ഞു

അത് കേട്ടതും അത് പൊട്ടികനായി ദേവ അവനെയും എടുത്ത് അങ്ങോട്ടി പോയി.. ബാക്കിയുള്ളവർ എല്ലാം അപ്പോഴേക്കും കുളത്തിൽ നിന്നും പടവിലേക്ക് കയറി പടവിലേക്ക് കയറിയ അർജുൻ വേഗം തോർത്തു വേണിക്ക് കൊടുത്ത് അവളുടെ മുന്നിലെ പടവിൽ കയറിയിരുന്നു വേണി ഒന്ന് ചിരിച്ചു കൊണ്ട് അവന്റെ തല തൂവർത്താൻ തുടങ്ങി അതു കണ്ടതും കാശി വേഗം തന്റെ തോർത്തെടുത്തു പാറുവിനു നീട്ടി അവൾ അവനെയും തോർത്തിനെയും മാറി മാറി നോക്കി.. കാശി അവളെ നോക്കി ഒരുകണ്ണടച്ചു പ്ലീസ് എന്ന് പതിഞ്ഞ സ്വരത്തിൽ പറഞ്ഞതും അവൾ ചിരിച്ചുകൊണ്ട് അത് വാങ്ങി അവന്റെ തലയും തൂവാർത്താൻ തുടങ്ങി..!!'' ഇതെല്ലാം കണ്ട് അവരിരുവരെയും ഒന്ന് നോക്കി പുച്ഛിച്ചുകൊണ്ട് റിതിയും നാദിയും സ്വന്തം തല തൂവാർത്താൻ തുടങ്ങി..!!"" അവരുടെ കഴിഞ്ഞതും റിതിയും നാദിയും വിശക്കുന്നെന്ന് പറഞ്ഞു അവിടെ നിന്നു വീട്ടിലേക്ക് നടന്നു അവർ പുറകെ അർജുനും വേണിയും കൂടി പോയി കാശിയും അവന്റെ കഴിഞ്ഞപ്പോൾ വീട്ടിലേക്ക് പോകാനിറങ്ങി ഒപ്പം പാറുവിനെയും വിളിച്ചു പക്ഷേ അവൾ അനന്തുവിനോപ്പമാണെന്ന് പറഞ്ഞു അവിടെ തന്നെ നിന്നു അവസാനം കാശി പാറുവിനെ നിർബന്ധിച്ഛ് അവിടെ നിന്നും കൊണ്ടുപോയി....

ദേവയും കണ്ണനും ഇപ്പോഴും വെള്ളത്തിൽ നിന്ന് കയറിയിട്ടില്ല അവരെ കാത്ത് അനന്തു പടവിൽ തന്നെ ഇരിപ്പുണ്ട് "" ദെ എല്ലാരും പോയി കയറിക്കെ നിങ്ങൾ..!!"" അത് കേട്ടതും ദേവ കണ്ണനെയും കൊണ്ട് നീന്തി പടവിലേക്കെത്തി "" എത്താച്ചാ നല്ല ലസം ഉന്ത് നാള കണ്ണാ ഏതാച്ചാടെ ഒപ്പവാ കുച്ചണെ..!!"" പടവിലേക്കിരുന്ന അവന്റെ കഴുത്തിലൂടെ ചുട്ടിപിടിച്ചു കണ്ണൻ പറഞ്ഞു "" ആഹാ ഇന്നീ വെള്ളത്തിൽ കിടന്നു കളിച്ചതൊന്നും പോരെ നിനക്ക് വാ ഞാൻ തല തോർത്തി തരാം...!!"" ദേവയുടെ മടിയിൽ നിന്ന് കണ്ണണെ എഴുന്നേൽപ്പിച്ചു കൊണ്ട് അവൾ പറഞ്ഞു ശേഷം അവന്റെ തല തൂവാർത്താൻ തുടങ്ങി പടവിലേക്ക് ഒന്നുകൂടി ചാരിയിരുന്ന് ചെറുചിരിയോടെ അനന്തുവിനെയും കണ്ണനെയും നോക്കിയിരുന്നു ദേവ കണ്ണന്റെ കഴിഞ്ഞതും അനന്തു നേരെ ദേവയെ നോക്കി ആകെ നനഞ്ഞോലിച്ചാണ് അവന്റെ ഇരുത്തം മുടിയിൽ നിന്നെല്ലാം വെള്ളം മുഖത്തുകൂടി ഒലിച്ചിറങ്ങുന്നുമുണ്ട് അവൾ കയ്യിലിരുന്ന തോർത്ത്‌ അവനു നേരെ നീട്ടി അതിന് അവൻ അവളെ ഒന്ന് നോക്കി ചിരിച്ച് തല അവൾക്കു മുന്നിൽ താഴ്ത്തി കൊടുത്തു "" ആഹാ ശ്രീയേട്ടന് തന്നങ് തൂവർത്തിക്കോ ഇതാ തോർത്ത്....!!"" തനിക്കു മുന്നിൽ തലതാഴ്ത്തി നിൽക്കുന്നവനെ നോക്കിയവൾ പറഞ്ഞു.. "" ഞാനായിട്ട് തൂവർത്തില്ല നീ തന്നെ ചെയ്തുതാ...!!"" "" എനിക്കെങ്ങും വയ്യ ശ്രീയേട്ടന് തന്നെ ചെയ്തോ എനിക്ക് പോയിട്ട് വേറെ പണിയുള്ളതാ...!!"" "" അത്ര ദൃതിയാണെങ്കിൽ നീ പൊക്കോ എന്നെ കാക്കണ്ട.."" അതും പറഞ്ഞവൻ അവളിൽ നിന്നും മുഖം തിരിച്ചു.. കുറച്ചു നേരം കൂടി അവൾ അവനെ നോക്കി പിന്നെ ഒന്നും മിണ്ടാതെ അവന്റെ തലകൂടി തൂവർത്തി കൊടുത്തു അവളുടെ ആ പ്രതികരണം പ്രതീക്ഷിച്ചതുകൊണ്ട് തന്നെ അവനെ ചൊടികളിൽ മനോഹരമായ ഒരു പുഞ്ചിരി വിരിഞ്ഞിരുന്നു.........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story