നീ മാത്രം...💜: ഭാഗം 26

Neemathram

രചന: അപ്പു

"" അത്ര ദൃതിയാണെങ്കിൽ നീ പൊക്കോ എന്നെ കാക്കണ്ട.."" അതും പറഞ്ഞവൻ അവളിൽ നിന്നും മുഖം തിരിച്ചു.. കുറച്ചു നേരം കൂടി അവൾ അവനെ നോക്കി പിന്നെ ഒന്നും മിണ്ടാതെ അവന്റെ തലകൂടി തൂവർത്തി കൊടുത്തു അവളുടെ ആ പ്രതികരണം പ്രതീക്ഷിച്ചതുകൊണ്ട് തന്നെ അവന്റെ ചൊടികളിൽ മനോഹരമായ ഒരു പുഞ്ചിരി വിരിഞ്ഞിരുന്നു.... പിന്നെ അധിക നേരം അവിടെ നിൽക്കാതെ ദേവ കണ്ണനെയും എടുത്ത് അനന്തുവിനെയും കൂട്ടി വീട്ടിലേക്ക് പൊന്നു അനന്തു കണ്ണനെയും കൂട്ടി അവളുടെ വീട്ടിലേക്ക് പോകാൻ കുറെ നോക്കിയെങ്കിലും ദേവ അതിന് സമ്മതിച്ചില്ല കണ്ണനെയും അവളെലും വീട്ടിലേക്ക് കൂട്ടി അവിടെ നിന്നും ഒപ്പം ഭക്ഷണവും കഴിച്ച ശേഷമാണ് അവരെ വിട്ടത് ദേവ...!! * ദിവസങ്ങൾ വീണ്ടും കടന്നു പോയിരുന്നു ഇതിനിടയിൽ ദേവയൊഴികെ ബാക്കിയെല്ലാവരും തിരിച്ചു പോകാൻ നിന്നെങ്കിലും അടുത്ത ആഴ്ച്ചയുള്ള ഉത്സവവും കഴിഞ്ഞു പോയാൽ മതി എന്ന ദേവയുടെ വക്കിൽ അവർ തീരുമാനം മാറ്റി അവർക്കും ഇവിടം വിട്ട് പോകാൻ ഒട്ടും താല്പര്യം ഉണ്ടായിരുന്നില്ല..!!"" * ഇന്ന് കണ്ണന്റെ പിറന്നാൾ ആണ് രാവിലെ നേരത്തെ തന്നെ എഴുന്നേൽറ്റ് കുളിയെല്ലാം കഴിഞ്ഞ് ഒരു സെറ്റുസാരിയും ഉടുത്തു അനന്തു കണ്ണനെ വന്നു വിളിച്ചു...!!

ഉറക്കം നഷ്ട്ടപെട്ട ആസല്യത്തിൽ കണ്ണു തുറക്കാതെ തന്നെ കരയാനുള്ള തുടക്കത്തിലാണവൻ... "" കണ്ണാ കുഞ്ഞേ എഴുന്നേറ്റേ ഇന്ന് ഇച്ചേച്ചിടെ കുട്ടീടെ പിറന്നാൾ അല്ലെ അമ്പലത്തിൽ പോണം മിട്ടായി വാങ്ങണം പായസം വക്കണം എന്തൊക്കെ പണിയാഉള്ളെ എഴുന്നേറ്റേ..!!"" പിറന്നാൾ എന്ന് കേട്ടതും കണ്ണൻ ഒട്ടും മടികാണിക്കാതെ പെട്ടന്ന് എഴുന്നേൽറ്റു അനന്തുവിനെ നോക്കി.. "" കണ്ണന്തേ ഹാപ്പി ടൂ യു ആണോ ഇച്ചേച്ചി ന്ന്..!!"" ആവേശത്തോടെ തന്നെ നോക്കി ചോദിക്കുന്നവനെ കണ്ട് അനന്തുവിന് ചിരിവന്നിരുന്നു ആ ചിരിയോടെ തന്നെ അവൾ അവനെ നോക്കി അതെ എന്നു പറഞ്ഞു ... പിന്നെ അധികം വൈകിപ്പിക്കാതെ അവനെയും എടുത്ത് കുളിപ്പിച്ച് കൊണ്ടുവന്നു അവൾ ശേഷം അവനായ് വാങ്ങിയ ആകാശനീല നിറമുള്ള കുഞ്ഞു കുറുത്തയും മുണ്ടും അവനിട്ടു കൊടുത്തു ആദ്യമായ് മുണ്ടെല്ലാം ഉടുത്തതു കൊണ്ടു തന്നെ അവൻ കുറെ നേരം കണ്ണാടിക്കുമുന്നിൽ തലങ്ങും വിലങ്ങും നോക്കി നിന്നു വല്ലാതെ ഇഷ്ട്ടപെട്ടിരുന്നു അവനത് ഒരുക്കമെല്ലാം കഴിഞ്ഞതും അവർ രണ്ടുപേരും വേഗം അമ്പലത്തിലേക്ക് നടന്നു...

രണ്ടുപേരും തൊഴുത് കണ്ണന്റെ പേരിൽ പ്രത്യേകം വഴിപാടുകൾ എല്ലാം കഴിപ്പിച്ചിട്ടാണ് അവർ അവിടെ നിന്നും ഇറങ്ങിയത് അവിടെ നിന്നും അവർ നേരെ പോയത് അടുത്തുള്ള ഒരു കടയിലേക്ക് ആണ് ആദ്യംതന്നെ കണ്ണന് വലിയ ഒരു പാക്കറ്റ് മിട്ടായി വാങ്ങി കൊടുത്തു അവൾ അത് കയ്യിൽ കിട്ടിയതും അവന്റെ മുഖം തെളിഞ്ഞു പിന്നെ അവിടെയുള്ള ഒരുപാട് കലിപ്പാട്ടങ്ങളിലെക്കായിരുന്നു അവന്റെ കണ്ണ് അത് മനസിലാക്കിയ പോൽ അതിൽ നിന്നും ആത്യാവശ്യം വലിപ്പമുള്ള ഒരു ജെസിബി അവന് വാങ്ങി കൊടുത്തു അവൾ അത് കയ്യിൽ കിട്ടിയതും അവന് ഒരുപാട് സന്തോഷം ആയിരുന്നു അതിൽ തൊട്ടും തലോടിയും അവൻ അതും ചേർത്തുപിടിച്ച് നിന്നു "" ഇച്ചേച്ചി മുത്തായി പാറുചിച്ചു കൊതുക്കണം ഏത്തച്ഛച്ചും കൊതുക്കണം എല്ലാക്കു കൊതുക്കണം..!!"" തിരിച്ചുള്ള യാത്രയിൽ അവളെ നോക്കി ആവേശത്തോടെ പറഞ്ഞു അവൻ അതിനെല്ലാം അവളും സമ്മതിച്ചു കൊടുത്തു അവിടെ നിന്നും അവർ നേരെ പോയത് ദേവയുടെ വീട്ടിലേക്ക് ആയിരുന്നു ...

* രാവിലെ ഭക്ഷണം കഴിക്കൽ എല്ലാം കഴിഞ്ഞു ഉമ്മറത്തു ഇരിക്കുകയാണ് എല്ലാവരും അടുത്താഴ്ച കഴിഞ്ഞാലുള്ള ഉത്സവത്തെ കുറിച്ചാണ് സംസാരം ഉത്സവതത്തെ കുറിച്ചും അവിടുത്തെ ആചാരങ്ങളെ കുറിച്ചും ബാക്കിയുള്ളവർക്ക് വിവരിച്ചു കൊടുക്കുകയാണ് കാശി അവരിൽ നിന്നെല്ലാം വിട്ടുമാറി ഉമ്മറത്തേക്ക് നോക്കിയിരിക്കുകയാണ് ദേവ പതിവുപോലെ അനന്തുവിനെയും കണ്ണനെയും അവിടൊന്നും കാണാത്തതിനാൽ അവരിരുവരെയും നോക്കിയാണ് അവന്റെ ഇരുത്തം...!!"" "" കുറെ നേരമായല്ലോടാ പുറത്തേക്ക് നോക്കിയിരിക്കാൻ തുടങ്ങിട്ട് പ്രണാസഖി ഇതുവരെ എത്തിയില്ലേ ദേവ...!!"" ദേവയുടെ തോളിലൂടെ കയ്യിട്ട് അവനെ കളിയാക്കി പ്രത്യേക ഈണത്തോടെ അർജു ചോദിച്ചു.. "" നീ പോയെ അർജു...!!"" അവന്റെ കളിയാക്കൽ കണ്ട് ദേഷ്യത്തോടെ ദേവ പറഞ്ഞു.. "" എന്നാലും കണ്ണൻ വരേണ്ട സമയം കഴിഞ്ഞല്ലോ അനന്തുവിനെയും കാണാനില്ല ഇനി അവർ അവിടില്ലേ..!!"" അനന്തുവിന്റെ വീട്ടിലേക്ക് ഒന്ന് എത്തിനോക്കികൊണ്ട് കാശി പറഞ്ഞു അത് കേട്ട് സംശയത്തോടെ ദേവയും അങ്ങോട്ട് നോക്കി.. "" ദെ അങ്ങോട്ടല്ല നേരെ നോക്കടാ അവർ വരുന്നുണ്ട്...!!""

അനന്തുവിന്റെ വീട്ടിലേക്ക് നോക്കിയിരിക്കെയാണ് നാദിയത് പറഞ്ഞത് അത് കേട്ടതും എല്ലാവരുടെയും നോട്ടം നേരെയായി നടന്നു വരുന്ന അനന്തുവിനെയും കണ്ണനെയും കണ്ടതും ദേവ കണ്ണെടുക്കാതെ അവരിരുവരേയും നോക്കിയിരുന്നു ഒരു ചെറു പുഞ്ചിരിയും ആ മുഖത്തുണ്ടായിരുന്നു.. കുഞ്ഞി മുണ്ടെല്ലാം ഉടുത്തു ബുദ്ധിമുട്ടി നാടന്നു വരുന്ന കണ്ണനെ കണ്ടതും എല്ലാവരും ഒരുപോലെ ചിരിച്ചു "" ഹൈ ഇന്ന് കണ്ണൻകുട്ടി പുതിയ ഉടുപ്പൊക്കെ ഇട്ട് സുന്ദരൻ ആയല്ലോ "" അവരെ എല്ലാവരെയും കണ്ട് ഓടി അവർക്കരികിലേക്ക് എത്തിയ കണ്ണനെ കണ്ട് കാശി പറഞ്ഞു അപ്പോഴേക്കും ദേവ വന്ന് അവനെ എടുത്തിരുന്നു.. "" ഇന്ന് എന്തെ ഹാപ്പി ടൂ യു ആണല്ലോ..!! അമ്പത്തി പോയി ഇച്ചേച്ചി കൊറേ കൊറേ മുത്തായി മേച്ചു തന്നുലോ എല്ലാകുന്ത്..."" അവരെ നോക്കി ആവേശത്തോടെ കണ്ണൻ പറഞ്ഞു അവൻ പറഞ്ഞത് പെട്ടന്നാർക്കും മനസിലായില്ലെങ്കിലും അവനു പിറകെ വന്ന അനന്തു അവന്റെ പിറന്നാൾ ആണെന്ന് അവരോട് പറഞ്ഞു അത് കേട്ടതും എല്ലാവരും അവനെ വിഷ് ചെയ്തു ദേവ അവനെ കെട്ടിപ്പിടിച്ചു ആ കുഞ്ഞി കവിളിൽ അമർത്തി ചുണ്ടുകൾ ചേർത്തു..!!"" "" കണ്ണന് ഇന്ന് എത്ര വയസായി..!!"" അവന്റെ തടിയിൽ പിടിച്ച് കൊഞ്ചിച്ചുകൊണ്ട് വേണി ചോദിച്ചു

"" എനിച്ചു മൂന്ന് വച്ചായി...!"" കയ്യിലെ നാലുവിരലുകൾ പൊക്കിപിടിച്ചു വലിയകാര്യം പോലെ കണ്ണൻ പറഞ്ഞു അത് കണ്ട് എല്ലാവരും ചിരിച്ചു "" പിറന്നാൾ ആയിട്ട് ഏട്ടച്ഛന് മിട്ടായി ഒന്നുല്ലേ കണ്ണാ...!!"" അതുകേട്ടതും കണ്ണൻ വേഗം തന്നെ അനന്തുവിന്റെ കയ്യിൽ നിന്ന് മിട്ടായി പാക്കറ്റ് വാങ്ങി പൊട്ടിച്ചു എല്ലാവർക്കും കൊടുത്തു.. "" അല്ലാ നിന്റെ ഇച്ചേച്ചി മിട്ടായി മാത്രേ വാങ്ങി തന്നത് വേറൊന്നും ഇല്ലേ...!!"" കണ്ണനെ നോക്കി കുറുമ്പോടെ നാദി ചോദിച്ചു.. "" ഉന്തല്ലോ നോക്കിക്കേ... ഏച്ചിബി മേതിച്ചു തന്നല്ലോ ഇച്ചേച്ചി മേലുതാ.. നോക്കിക്കേ..!!"" നാദിയുടെ ചോദ്യം കേട്ടതും അവന് വാങ്ങിയ ജെസിബി അനന്തുവിന്റെ കയ്യിൽ നിന്നും വാങ്ങി എല്ലാവർക്കും കാണിച്ചുകൊടുത്തുകൊണ്ട് അവൻ പറഞ്ഞു അവന്റെ മുഖത്തെ സന്തോഷം ചെറു പുഞ്ചിരിയോടെ നോക്കികാണുകയായിരുന്നു എല്ലാവരും ആ നിമിഷം..!!"" "" അല്ലാ അനന്തു കണ്ണന്റെ ശരിക്കും ഉള്ള പേരെന്താ...!!"" കണ്ണനെ മടിയിലേക്കിരുത്തി കാശി ചോദിച്ചു "" അ... അത് "" അനിവേദ് "" അനിവേദ് എന്നാ അവനെ ശരിക്കുള്ള പേര്"" ദേവയെ നോക്കാതെയായിരുന്നു അവളുടെ മറുപടി അതുകേട്ടതും ദേവയുടെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു "" അനിവേദ് "" ""വേദ്"" പതിയെ അനന്തുവിനെ നോക്കികൊണ്ട് അവനൊന്നു മന്ത്രിച്ചു പണ്ടൊരിക്കൽ തനിക്കിഷ്ട്ടപെട്ട പേര് ചോദിച്ചറിഞ്ഞവളെ കുറിച്ചൊർത്തു അവൻ ഒരു നിമിഷം..

അന്ന് താൻ കൊടുത്ത മറുപടിയായിരുന്നു " വേദ് " പണ്ടേ തനിക്കിഷ്ടപ്പെട്ട പേര്.. പഴയതെല്ലാം ഒന്നുകൂടി ഓർത്തുകൊണ്ട് അവൻ അവളെ നോക്കിയിരുന്നു അതു മനസിലാക്കിയപോൽ അവന്റെ ഭാഗത്തേക്ക്‌ നോക്കിയതേ ഇല്ല അനന്തു.. "" കണ്ണാ പിറന്നാൾ ആയിട്ട് ഈ മിട്ടായി മാത്രേ ഉള്ളു കേക്കൊന്നും ഇല്ലേ...!!"" മടിയിലിരിക്കുന്ന കണ്ണനെ നോക്കി കാശി ചോദിച്ചു അതിന് കണ്ണൻ നേരെ അനന്തുവിനെ നോക്കി "" കേക്കുന്തോ ഇച്ചിച്ചി...!!"" "" എന്റെ പൊന്നു കാശിയേട്ട ഓരോന്നു പറഞ്ഞു കൊടുക്കല്ലേ.. അവനിപ്പോ വാശി പിടിക്കാൻ തുടങ്ങും.. പിന്നെ കേക്കും അന്വേഷിച്ചു ഞാൻ നടക്കേണ്ടിവരും.. "" കാശിയെ നോക്കി ദയനീയതയോടെ അനന്തു പറഞ്ഞു അതിനെല്ലാവരും അവളെ നോക്കി ചിരിച്ചു "" എന്നാ ഞങ്ങൾ പോകുവാ ഉച്ചക്ക് എല്ലാവരും നേരത്തെ അങ്ങോട്ട് വാ ഞാൻ സദ്യ ഉണ്ടാക്കുന്നുണ്ട് ഇന്ന് അവിടുന്ന് കഴിക്കാം..!!"" എല്ലാവരെയും ഉച്ചക്ക് കഴിക്കാൻ കൂടി വിളിച്ചു അനന്തു കണ്ണനെയും എടുത്ത് അവളുടെ വീട്ടിലേക്ക് പോയി..!!"" അവർ പോയതും ദേവ വേഗം ഉള്ളിലേക്ക് പോയി ഡ്രസ്സ്‌ മാറി വന്നു "" ദേവ ഞാനുമുണ്ട് നിക്ക് ഈ ഡ്രസ്സ്‌ ഒന്ന് മാറട്ടെ"" ദേവയെ നോക്കി പറഞ്ഞുകൊണ്ട് കാശി ഉള്ളിലേക്ക് പോയി അവൻ പിന്നാലെ ബാക്കിയുള്ളവരും "" ഏട്ടനെങ്ങോട്ടാ..!!""

ദേവയെ നോക്കി പാറു ചോദിച്ചു "" ഞാൻ ടൗണിലേക്കാ കണ്ണനോരു കേക്ക് വാങ്ങണം പിന്നെ കളിക്കാൻ എന്തെങ്കിലൊക്കെ വാങ്ങണം..!!"" "" ആണോ എന്നാ എന്റേവകയായി എന്തെലൊക്കെ വാങ്ങണെ ഏട്ടാ..!!"" "" ആ വാങ്ങിക്കാം..'"' അപ്പോഴേക്കും ബാക്കിയെല്ലാവരും ഡ്രസ്സ്‌ മാറി വന്നിരുന്നു അവരെല്ലാവരും ടൗണിലേക്ക് പോയതും പാറുവും വേണിയും നേരെ അനന്തുവിനടുത്തേക്ക് പോയി കറികളും മറ്റും ഉണ്ടാക്കാൻ അനന്തുവിനെ സഹായിച്ചുകൊണ്ട് അവരിരുവരും അവിടെ തന്നെ നിന്നു കണ്ണൻ പിന്നെ ജെസിബി കൊണ്ട് നല്ല കളിയിലാണ് സദ്യ ഏകദേശം റെഡിയായപ്പോഴേക്കും പോയവരെല്ലാം തിരികെ വന്നിരുന്നു എല്ലാവരും നേരെ അനന്തുവിന്റെ വീട്ടിലേക്ക് തന്നെയായിരുന്നു വന്നത് കേക്കും കുറെ കവറുകളും പിടിച്ചു വരുന്നവരെ കണ്ടതും അനന്തു ആകെ അന്തംവിട്ടുനിന്നു അവരെല്ലാം അവളെ നോക്കി ചിരിച്ച് സാധനങ്ങൾ എല്ലാം ഉള്ളിലേക്ക് വച്ചു അവരെ കണ്ടതും കണ്ണനും ഓടി വന്നു "" ഇതൊക്കെ എന്താ..!!"" "" ഇതോ കണ്ണന്റെ പിറന്നാൾ ഞങ്ങൾ അങ്ങ് ആഘോഷിക്കാൻ തീരുമാനിച്ചു അതിന്റെ സാധനങ്ങളാ ഇതൊക്കെ..!!"" അവളുടെ തോളിലൂടെ കയ്യിട്ട് പിടിച്ചു ദേവ പറഞ്ഞു അതിനവൾ തിരിച്ചൊന്നും പറയാതെ അവനെ ഒന്നു നോക്കുക മാത്രമേ ചെയ്തുഉള്ളു അതുകണ്ടു ചുരിച്ചുകൊണ്ട് ദേവ അവളുടെ കവിളിൽ ഒന്നു തട്ടി ...

പിന്നെ വാങ്ങിയ സാധനങ്ങൾ എല്ലാം സെറ്റ് ചെയ്യാൻ തുടങ്ങി ബാക്കിയുള്ളവരും അവനൊപ്പം കൂടി കണ്ണൻ എല്ലാവർക്കും ഇടയിലൂടെ ഓടി നടക്കുന്നുമുണ്ട്.. ഒരു കുഞ്ഞു ടേബിളിൽ കേക്കും അതിനു പിന്നിലായ് ചുമരിൽ Happy birthday എന്നും എഴുതി അങ്ങിങ്ങായി കുറെ ബലൂണുകളും തൂക്കി കണ്ണനെ ടേബിലിനു മുന്നിൽ കൊണ്ടുപോയി നിർത്തി തലയിലൊരു തൊപ്പികൂടി വച്ചു കൊടുത്തു ദേവ അനന്തു എല്ലാം കണ്ടു കൊണ്ട് പാറുവിനും വേണിക്കുമൊപ്പം നിന്നു.. ആ ഇനി കേക്ക് മുറിക്കുകയല്ലേ അനന്തു വാ നീ കണ്ണനൊപ്പം നിൽക്ക് "" കൈയ്യിലെ ഫോൺ ക്യാമറയും ഓണാക്കി അനന്തുവിനെ നോക്കി കാശി പറഞ്ഞു... അവൾ ഇല്ലെന്നു പറഞ്ഞു മാറിനിന്നെങ്കിലും എല്ലാവരും നിർബന്ധിച്ചു അവളെ കൂടി അവനരികിൽ നിർത്തി "" ദേവാ നീ കൂടി നിൽക്കേടാ..!!"" ദേവയെ നോക്കി കാശി പറഞ്ഞതും അത് കേൾക്കാൻ കാത്തുനിന്ന പോൽ ദേവ വേഗം അവർക്കൊപ്പം നിന്നും "" കണ്ണൻ കയ്യിൽ കത്തി പിടിച്ചു നിന്നു അവന്റെ കൈക്കുമീതെ അനന്തുവും അവളുടെ കൈക്കുമീതെ ദേവയും കൈവച്ച് കേക്ക് മുറിച്ചു ചുറ്റും നിന്നവർ എല്ലാം കൈകൊട്ടി ഹാപ്പി ബര്ത്ഡേ പാടി.. അവർക്കൊപ്പം കണ്ണനും സന്തോഷം കൊണ്ട് "" ഹാപ്പി ടൂ യു "" ഹാപ്പി ടൂ യു എന്നും പാടി ചിരിച്ചുകൊണ്ടിരുന്നു..!!""

മുറിച്ച കേക്കിൽ നിന്ന് ഒരു കഷ്ണം എടുത്ത് ദേവയും അനന്തുവും കണ്ണനു കൊടുത്തു പിന്നെ ബാക്കിയുള്ളവർക്കും കേക്ക് എല്ലാവർക്കും കൊടുക്കലൊക്കെ കഴിഞ്ഞതും എല്ലാവരും കണ്ണനുവേണ്ടി വാങ്ങിയ സമ്മാനങ്ങളുമായി അവനരികിൽ എത്തി നാദിയും അർജുനുമെല്ലാം അവനു കളിക്കാൻ കലിപ്പാട്ടങ്ങൾ ആയിരുന്നു കൊടുത്തത് അത് കയ്യിൽ കിട്ടിയതും അവന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു പാറു അവനു വേണ്ടി ഒരു കുഞ്ഞു ബാഗും ബുക്കുമെല്ലാം ആയിരുന്നു വാങ്ങി കൊടുത്തത് കാശി അവന് ഒരു ജോഡി കുഞ്ഞു ഷൂ ആയിരുന്നു വാങ്ങിയത് എല്ലാവരുടെ കയ്യിൽ നിന്നും സമ്മാനം കിട്ടിയതും കണ്ണന്റെ നോട്ടം ദേവയിൽ എത്തി പ്രതീക്ഷയോടെ തന്നെ നോക്കിയ കുരുന്നിനെ കണ്ടതും ദേവ അവനെ കയ്യിലെടുത്തു കാശി...!!"" ദേവ കാശിയെ നോക്കി വിളിച്ചു അതിനർത്ഥം മനസിലായപോൽ അവൻ വേഗം പുറത്തേക്കിറങ്ങി പോയി.... തിരികെ വരുമ്പോൾ അവന്റെ കയ്യിൽ കണ്ണനായ് ദേവ വാങ്ങിയ സമ്മാനവും ഉണ്ടായിരുന്നു... "" ഹൈ ചക്കള്....!!""

കാശിയുടെ കയ്യിലുള്ള സൈക്കിൾ കണ്ടതും ആവേശത്തോടെ ദേവയുടെ മേത്തുനിന്നും ഊർന്നിറങ്ങി സൈകിളിനു നേരെ ഓടി കണ്ണൻ... അവന്റെ സന്തോഷം കണ്ടതും എല്ലാവരും അവനൊപ്പം ചെന്നു എന്നാൽ അനന്തു മാത്രം നിന്നിടത്തു നിന്ന് അനങ്ങിയിരുന്നില്ല "" ഇത് എനിച്ചു ആണോ എത്തച്ചാ...!!"" സൈക്കിലിനെ തൊട്ടും തലോടിയും കണ്ണൻ ചോദിച്ചു "" ഹാടാ നിനക്ക് തന്നെയാ..!!"" അവനു മുന്നിൽ മുട്ടുകുത്തിയിരുന്ന ദേവ പറഞ്ഞു അത് കേട്ടതും കണ്ണൻ സന്തോഷത്തോടെ തുള്ളിചാടി ദേവയെ ഇറുക്കെ കെട്ടിപ്പിടിച്ചു അവന് ഉമ്മകൊടുത്തു പിന്നെ വേഗം സൈകിളിൽ കയറി ഇരുന്നു കളിക്കാൻ തുടങ്ങി.... കണ്ണനെ തന്നെ നോക്കിനിൽക്കുകയായിരുന്നു അനന്തു സന്തോഷമാണോ സങ്കടമാണോ എന്നറിയാത്ത ഒരു അവസ്ഥയിൽ ആയിരുന്നു അവൾ അപ്പോൾ എന്തിനെന്നില്ലാതെ അവളുടെ കണ്ണുകൾ നിറഞ്ഞു. മറ്റാരും അത് ശ്രദ്ധിച്ചില്ലെങ്കിലും ദേവ അതെല്ലാം കാണുന്നുണ്ടായിരുന്നു........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story