നീ മാത്രം...💜: ഭാഗം 3

Neemathram

രചന: അപ്പു

കണ്ണാ....!!! ദേഷ്യത്തോടെ ഉള്ള അനന്തുവിന്റെ വിളികേട്ടതും കണ്ണൻ പിന്നിലേക്ക് തന്നെ വലിഞ്ഞു അവളെ നോക്കി...!! അപ്പോഴേക്കും അവനരികിലേക്ക് ഓടി എത്തിയിരുന്നു അവൾ പെട്ടന്ന് തന്നെ അവനെ എടുത്ത് നെഞ്ചോടു ചേർത്തുപിടിച്ചു... എന്നാൽ ഈ നിമിഷമെല്ലാം അവളെയും കണ്ണനെയും മാറി മാറി നോക്കുകയായിരുന്നു മഹി......!! "" ഇച്ചേച്ചി നോക്യേ ഈ ചെത്ത എനിച്ചു പൂവ് പൊത്തിച്ചു തന്നലോ ഉമ്മ കോത്താ പൂവ് തരാന്ന് പഞ്ഞല്ലോ.. നോക്കിയേ ഇച്ചേച്ചി നല്ല ലസം ഇല്ലേ... "" കണ്ണന് വേണ്ട പൂവ് ഇച്ചേച്ചി പൊട്ടിച്ചു തരാം.... "" അവനെ ഒന്നുകൂടി ചേർത്തുപിടിച്ചുകൊണ്ട് അവൾ പറഞ്ഞു പിന്നെ മഹിയെ നോക്കി... "" അറിയാതെ ആണേലും ഉമ്മയൊന്നും വാങ്ങല്ലേ മഹിയേട്ടാ ശാപജന്മം ആണ് എന്റെകുഞ്ഞു മറന്നുപോയോ....!! "" ഒരുതരം പുച്ഛത്തോടെയും ദേഷ്യത്തോടെയും അവന്റെ മുഖത്തുനോക്കി അത്രയും പറഞ്ഞു കണ്ണനെയും കൊണ്ട് നടന്നുനീങ്ങി അവൾ... അനന്തു നടന്നു നീങ്ങുന്നത് കുറച്ചുനേരം നോക്കിനിന്നു മഹി പിന്നെ പതിയെ അവിടെനിന്നും നടന്നു കുളപ്പാടവിലായി ഇരുന്നു... നിഷ്കളങ്കമായി ചിരിച്ചുകൊണ്ട് തനിക്കുമുന്നിൽ നിന്നിരുന്ന ആ കുരുന്നിനെ ആണ് താൻ ശാപജന്മം എന്നു പറഞ്ഞതെന്നോർക്കേ അവന്റെ ഉള്ളിൽ വല്ലാത്തൊരു ഭാരം വിഷമവും വന്നു നിറയുന്നുണ്ടായിരുന്നു... തോളിൽ മറ്റൊരു കൈ അമരുന്നത് അറിഞ്ഞതും അവൻ മുഖം ചെരിച്ചുനോക്കി... "" അനന്തിത ആണോ അത്... ""

അവന്റെ ചുമലിൽ കൈ ചേർത്ത് വച്ച് അവനെ നോക്കി ഹിമ ചോദിച്ചു.. മ്മ്.. അതാ അനന്തു...!!"" "" നഷ്ട്ടബോധം തോന്നുന്നുണ്ടോ... "" അവന്റെ മുഖത്തു നോക്കാതെ കുളത്തിലേക്ക് നോട്ടമിട്ടുകൊണ്ട് അവൾ ചോദിച്ചു...!! ഒരിക്കലുമില്ല പക്ഷേ വല്ലാത്ത കുറ്റബോധം തോന്നുന്നു...!! "" ഇന്ന് അവൾ ഒറ്റക്കാണ്...!! അവൾ ഇങ്ങനെ ഒറ്റക്കായതിൽ എനിക്കും പങ്കുണ്ട് ഒരിക്കൽ എന്റെ സ്വാർത്ഥതക്കു വേണ്ടി അവളുടെ വിഷമങ്ങൾ ഞാൻ കണ്ടില്ലെന്നു നടിച്ചിട്ടുണ്ട് ..!! ആ ഓർമ്മകൾ ഇന്ന് വല്ലാതെ വേദനിപ്പിക്കുന്നു...!! അതിലേറെ വേദന ഒന്നും അറിഞ്ഞതാ ആ കുഞ്ഞിനെ പോലും ഞാൻ...."" കുറ്റബോധം കൊണ്ട് വാക്കുകൾ മുഴുമിപ്പിക്കാൻ പോലും അവനു സാധിച്ചിരുന്നില്ല... നിനക്ക് അപ്പോ അവനെ അറിയില്ലേ..? "" ഇല്ല അവൻ ജനിച്ച സമയത്ത് കണ്ടതാ ഞാൻ പിന്നെ വർഷങ്ങൾക്കു ശേഷം ഇപ്പോഴാ വീണ്ടും കാണുന്നെ...."" പോട്ടെ മഹി അതൊന്നും ഓർത്ത് സാഡ് ആവണ്ട പ്രോബ്ലംസ് ഒക്കെ പെട്ടന്ന് തന്നെ മാറിക്കോളും നീ വെറുതെ ഓവർ ടെൻഷൻ ആവണ്ട വാ നമ്മുക്ക് വീട്ടിൽക്ക് തിരിച്ചു പോകാം... അവന്റെ മൂഡ്മാറ്റാൻ അവൾ മഹിയെയും വിളിച്ചുകൊണ്ടു അവിടെ നിന്നും പെട്ടന്നുതന്നെ വീട്ടിലേക്ക് തിരിച്ചു... _____________ "" ഏട്ടാ...!! പണിക്കർ വിളിച്ചിരുന്നു അടുത്ത മാസം ആദ്യത്തോടുകൂടി പൂജ തുടങ്ങാം എന്നാ പറഞ്ഞത്..

അത് മാത്രമല്ല കുടുംബ ക്ഷേത്രത്തിലെ പൂജ ആയതുകൊണ്ട് കുടുംബത്തിലെ എല്ലാവരുക പങ്കെടുക്കുകയും വേണം എന്നും പറഞ്ഞു.... "" ((പാറുവിന്റെ അച്ഛൻ )) മ്മ് ക്ഷേത്രത്തിന്റെ ശുദ്ധിക്കരണത്തിൽ വേണ്ടതൊക്കെ ഞാൻ ചെയ്തിട്ടുണ്ട്... പക്ഷേ... എഴുദിവസത്തെ പൂജ ചെയ്യാൻ നിനക്കോ എനിക്കോ ആവതില്ല വയസ് കൊറേ ആയില്ലേ പൂജ ആരംഭിച്ച ആള് തന്നെ അത് അവസാനിപ്പിക്കുകയും വേണം... ഞാനോ നീയാ ആയാൽ പെട്ടന്ന് വല്ല വയ്യായികയും വന്നാൽ പൂജ മുടങ്ങിയാൽ കുടുംബത്തെയാ അത് ബാധിക്കുക..! അതൊന്നും ഓർത്ത് ഏട്ടൻ പേടിക്കണ്ട പൂജ എല്ലാം അതിന്റെ മുറപോലെ നടക്കും മനസ്സിൽ എന്തൊക്കെയോ ഉറപ്പിച്ചുക്കൊണ്ട് അയാൾ പറഞ്ഞു...!! നീ ആരെ പ്രതീക്ഷിച്ച ഈ പറയുന്നത്...!! പ്രതീക്ഷിക്കാൻ ഈ തറവാട്ടിൽ ഇനിയും ഉണ്ടല്ലോ ആൺതരികൾ...!!"" അത്രയും പറഞ്ഞുകൊണ്ട് അയാൾ അവിടെ നിന്നും ഉള്ളിലേക്ക് പോയി... ______________ ഇച്ചേച്ചി...!! ഇച്ചേച്ചി....!!"" വീടിന്റെ ഉമ്മറ തിണ്ണയിൽ കണ്ണനെയും നെഞ്ചോടു ചേർത്തു പതിയെ തട്ടിയുറക്കാൻ നോക്കുകയാണ് അനന്തു "" എട കള്ള കണ്ണാ നീ ഇത് വരെയും ഉറങ്ങിയില്ലേ എഹ്....!! """ ഒക്കം വനില്ല ഇച്ചിച്ചി...!! കണ്ണന് പാത്ത് കേതാലേ ഒക്ക വരു... "" അവളുടെ നെഞ്ചോട് ഒന്നുകൂടി ചേർന്ന് അവൻ പറഞ്ഞു... "" നിനക്കിതിപ്പോ ശീലമായിരിക്കുവാ കണ്ണാ എന്നും ഒരു പാട്ട്...!! കണ്ണടച്ച് കിടക്ക് അപ്പോ ഉറക്കം വരും...!!"" മ്മ്ഹ്ഹ് വരൂല കണ്ണന് പാത്ത് കേതാലേ ഒക്ക വരു...!!""

അവളുടെ മടിയിൽ നിന്നും എഴുന്നേറ്റ് കുഞ്ഞു മുഖം വീർപ്പിച്ചു അവൻ പറഞ്ഞു... ദെ കണ്ണാ വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കാതെ കണ്ണടച്ചു കിടക്ക് വാ ഇവിടെ ഇരുന്ന് ഉറങ്ങാ...!! മെന്താ...!! "" അതും പറഞ്ഞു അവളുടെ കയ്യിൽ നിന്നും കുതറി ഇറങ്ങി ഓടി ഉമ്മറത്തെ തൂണിൽ ചുട്ടിപിടിച്ചു നിന്നു... കണ്ണാ സമയം എത്ര ആയിന്ന നിന്റെ വിചാരം വാ വന്ന് ഉറങ്ങ്...!!"" തൂണിൽ ചുട്ടിപിടിച്ചിരിക്കുന്ന കൈകളെ അയക്കാൻ നോക്കികൊണ്ട് അവൾ പറഞ്ഞു...!! വരൂല എനിച്ചു ഒങ്ങണ്ട...!! കണ്ണനെ ഇത്തല്ല ഇച്ചേച്ചിച്ച്...!! "" അതും പറഞ്ഞു ചുണ്ടുകൾ കൂർപ്പിച്ചു കുഞ്ഞി കണ്ണുകൾ നിറക്കാൻ തുടങ്ങി കണ്ണൻ.. ആരാ പറഞ്ഞെ ഇച്ചേച്ചിക്ക് കണ്ണനെ ഇഷ്ടല്ലാന്ന് ഇച്ചേച്ചിക്ക് കണ്ണനല്ലേ ഉള്ളു... മതി ഇനി രാത്രി കരഞ്ഞു വാവു ഉണ്ടാകേണ്ട വാ.... "" അതും പറഞ്ഞു അവനെ വാരി എടുത്തു പതിയെ മുറ്റത്തേക്കിറങ്ങി നിലാവെളിച്ചത്തിൽ കണ്ണനെയും തോളിൽ കിടത്തി അവൾ ഉമ്മറത്തുകൂടി അങ്ങോട്ടു മിങ്ങോട്ടും നടന്നു കൂടെ അവളുടെ ചുണ്ടുകൾ അവനായി ഒരു പാടുന്നുമുണ്ടായിരുന്നു...!! 🎶"" പകലൊളി മായുമ്പോൾ കുളിരല മൂടുമ്പോൾ ഇരുളു വീഴും വഴിയിൽ നീ തനിയേ പോകുമ്പോൾ വിങ്ങുമീ രാത്രി തൻ നൊമ്പരം മാറ്റുവാൻ അങ്ങകലെ നിന്നു മിന്നും നീ പുണർന്നൊരീ താരകം """

"" മനസ്സിൻ മടിയിലെ മാന്തളിരിൽ മയങ്ങൂ മണിക്കുരുന്നേ.. കനവായ് മിഴികളെ തഴുകാം ഞാൻ ഉറങ്ങൂ നീയുറങ്ങൂ .... "" 🎶 🎶 "" നിനക്കൊരു താരാട്ട് ഇവളൊരു പൂന്തൊട്ടിൽ ഇടയിലെന്റെ മിഴിയാകെ ഈറനൂറുന്നു ഏതുമേ താങ്ങുമീ ഭൂമി ഞാ.....നില്ലയോ നിൻ കനവിൻ കൂടെ വാഴും ദേവ സംഗീതമാണു ഞാൻ "" "" മനസ്സിൻ മടിയിലെ മാന്തളിരിൽ മയങ്ങൂ മണിക്കുരുന്നേ.. കനവായ് മിഴികളെ തഴുകാം ഞാൻ ഉറങ്ങൂ നീയുറങ്ങൂ .... "" 🎶 പാടി കഴിഞ്ഞപ്പോഴേക്കും കണ്ണൻ അവളുടെ തോളിൽ കിടന്ന് ഉറങ്ങിയിരുന്നു...... ______________ നീ എന്താ പാറു ഈ റൂമിൽ ചെയ്യുന്നേ...!! ഓഹ് അമ്മാ ഞാൻ ഈ റൂമിൽ നിന്നും ഒന്നും എടുക്കാൻ വന്നതല്ല എന്റെ റൂമിലേക്ക് പോകുമ്പോ അപ്പുറത്തു നിന്നും അനന്തേച്ചിടെ പാട്ട് കേട്ടു അപ്പോ അതുകേൾക്കാൻ ബാൽകാണിയിലേക്ക് ഇറങ്ങിയതാ... ഈ റൂമിൽനിന്നല്ലേ ബാൽകാണിയിലേക്ക് വരാൻ പറ്റു അങ്ങനെ കേറിയതാ...!! ആഹ് ഞാൻ വിചാരിച്ചു നീ ഈ റൂമൊക്കെ വൃത്തിയാക്കാൻ വന്നതാണെന്ന്...!! അല്ല എന്നിട്ട് ഇന്നത്തെ പാട്ട് ഒക്കെ കഴിഞ്ഞോ അവളുടെ...!! മ്മ് കഴിഞ്ഞു...!! ഇനി നാളെ കാണാം ടീച്ചറമ്മേന്നും വിളിച്ചു പരാതിയും കൊണ്ട് അനന്തേച്ചി വരുന്നത് "" അവന് പാട്ട് കേട്ടാലെ ഉറങ്ങു"" "വാശി കൂടി" "അടി കൊടുക്കണം" അങ്ങനെ അങ്ങനെ ഓരോന്ന്... ""

അമ്മയെ നോക്കി ചുരിച്ചുകൊണ്ട് പാറു പറഞ്ഞു ശരിയാ...!! അവൾ തന്നെ അവന് വാശിയാ എന്നു പറയും ആ അവളുത്തന്നെ അവന്റെ കളിക്കെല്ലാം നിന്ന് കൊടുക്കുകയും ചെയ്യും... "" പാറുനെ നോക്കി ചിരിച്ചുകൊണ്ട് അവർ പറഞ്ഞു....!! അല്ല അമ്മയെന്താ പതിവില്ലാതെ ഇങ്ങോട്ട്...!! അതും ഇത്ര രാത്രിയിൽ...!! ഞാനോ ഞാൻ ഇവിടൊക്കെ ഒന്ന് വൃത്തിയാക്കി ഇടാൻ വന്നതാ... "" അമ്മക്കെന്താ വട്ടായോ ഈ രാത്രി തന്നെ ഇവിടെ വൃത്തിയാക്കാൻ... നാളെ രാവിലെ എങ്ങാനും പോരെ....!!" രാത്രി ആയാലും രാവിലെ ആയാലും ഞാൻ തന്നെ വേണ്ടേ അല്ലാണ്ട് നിന്നെ കിട്ടില്ലല്ലോ... എന്തായാലും എന്റെ മക്കള് വരുമ്പോഴേക്കും എല്ലാം വൃത്തിയാക്കി ഇടണം എനിക്ക്....!! മക്കളോ അമ്മാ എന്താ ഉദേശിച്ചേ...!! ആര് വരുന്ന കാര്യമാ അമ്മാ പറഞ്ഞേ... "" സംശയത്തോടെ പാറു ചോദിച്ചു വേറെ ആര് എന്റെ മോൻ തന്നെ എത്രകാലയി എന്റെ കുട്ടിയെ ഒന്ന് കണ്ടിട്ട്...!!"" പറയുമ്പോൾ ആ കണ്ണുകൾ ചെറുതായി നിറഞ്ഞുവന്നിരുന്നു... "" ഏ.. ഏട്ടൻ വരുന്നുണ്ടോ...!! വെ... വെറുതെ പറയല്ലേ അമ്മേ...!! "" വിശ്വാസം വരാത്തപോലെ പാറു പറഞ്ഞു... വെറുതെ പറഞ്ഞതല്ല മോളെ അച്ഛൻ കുറച്ചുമുന്നേ വിളിച്ചാർന്നു അവനെ.. പക്ഷേ ഫോണിൽ കിട്ടീല കുറച്ചു കഴിഞ്ഞ് ഒന്നുകൂടി വിളിക്കാമെന്ന് പറഞ്ഞിട്ടുണ്ട്...!!

പൂജയൊക്കെ വരുവല്ലേ അവനല്ലാതെ ആരാ അതൊക്കെ ചെയ്യുക അവന് വരും എനിക്കുറപ്പാ...!!"" അത്യധികം സന്തോഷത്തോടെ ആയിരുന്നു അവർ അത് പറഞ്ഞത് അതിന് ഒരു മൂളൽ മാത്രം മറുപടിയായി നൽകികൊണ്ട് പാറു പെട്ടന്ന് തന്നെ ആ മുറിയിൽനിന്നും ഇറങ്ങി പോയി....!! അവൾ നേരെ പോയത് അവളുടെ മുറിയിലേക്കായിരുന്നു വാതിലടച്ചു അവൾ നേരെ പോയത് ചുമരിലയ് തൂക്കിയിട്ട ഫോട്ടോക്ക് നേരെയായിരുന്നു... ഒരുപാട് ഫോട്ടോകൾ ഉണ്ടായിരുന്നു അവിടെ അതിൽ നിന്നും ഒന്നെടുത്തു കിടക്കയിൽ വന്നു കിടന്നു അവൾ.... ഇരുവശങ്ങളിലുമായി പിന്നിയിട്ട മുടിയും പട്ടുപാവാടയും ഇട്ട് നിൽക്കുന്ന പാറുവും അവളുടെ ഇരുത്തോളിലും കയ്യിട്ട് ചേർത്തുപിടിച്ചു നിൽക്കുന്ന രണ്ട് ചെറുപ്പക്കാരും ആതായിരുന്നു ആ ഫോട്ടോ... പാറു ഒരു ചെറുചിരിയോടെ ആ ഫോട്ടോയിൽ വിരലുകൾ ഓടിച്ചു... പിന്നെ എപ്പോഴോ ആ മുഖത്തെ ചിരിമാരി അവിടെ ചെറു സങ്കടവും പിണക്കവും വന്നു നിറഞ്ഞിരുന്നു...!! "" വാ രണ്ടും...!! മ്മ്ഹ്ഹ് ഈ പാറു ആരാന്ന് കാണിച്ചു തരുന്നുണ്ട് രണ്ടിനും....!!"" അവരോടെന്ന പോൽ ആ ചിത്രത്തിൽ നോക്കി ഓരോന്നു പറഞ്ഞുകൊണ്ടിരുന്നു പാറു പിന്നീടെപ്പോഴോ ആ ഫോട്ടോയും ചേർത്തുപിടിച്ച് ഉറങ്ങിയിരുന്നു അവൾ... എന്നാൽ ഈ സമയമെല്ലാം മറ്റൊരിടത്ത് തന്റെ ഫോണിലേക്ക് വരുന്ന കാളുകളും മറ്റൊന്നും ശ്രദ്ധികാതെ ബിസിനസ്‌ മീറ്റിങ്ങുമായി തിരക്കിലായിരുന്നു അവൻ.............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story