നീ മാത്രം...💜: ഭാഗം 30

Neemathram

രചന: അപ്പു

ദിവസങ്ങൾ വീണ്ടും കടന്നു പോയി ദേവയും അനന്തുവും ഒരുപാട് മാറിയിരുന്നു പരസ്പരം ഇരുവരും ഒന്നും സംസാരിക്കാറില്ല പരസ്പരം കാണാനുള്ള അവസരങ്ങൾ ഇരുവരും ഒഴിവാക്കി... ഇരുവരുടെയും ഈ മാറ്റം വീട്ടുകാരും ശ്രദ്ധിച്ചുരുന്നെങ്കിലും ആരും അതിനെ കുറിച്ച് അവനോട് ചോദിച്ചിരുന്നില്ല കാശി മാത്രം എല്ലാം അവനിൽനിന്ന് ചോദിച്ചറിഞ്ഞിരുന്നു അനന്തുവിനെ ശ്രദ്ധിച്ചില്ലെങ്കിലും കണ്ണന്റെ കാര്യങ്ങൾ എല്ലാം നന്നായി നോക്കിയിരുന്നു ദേവ അവനെ കാണണമെന്ന് തോന്നുന്ന സമയത്തെല്ലാം കണ്ടിരുന്നു... അവനു വേണ്ടതെല്ലാം വാങ്ങിച്ചു കൊടുത്തിരുന്നു അവരിരുവരുടെയും സ്നേഹത്തിന് മാത്രം മാറ്റമൊന്നും വന്നിരുന്നില്ല... അതിനിടയിൽ ഉത്സവം കൊടിയേറിയതോടുകൂടി അധികസമയവും അമ്പലത്തിൽ തന്നെ ആയിരുന്നു ദേവ ഇത്രയും കൊല്ലം നാട്ടിൽ ഇല്ലാത്തതിന്റെ വിടവുകൾ എല്ലാം കുറഞ്ഞ സമയം കൊണ്ട് തന്നെ നികത്തിയിരുന്നു അവൻ... അവനോടൊപ്പം ബാക്കിയുള്ളവരും അമ്പലത്തിലെ എല്ലാകാര്യങ്ങൾക്കും സജീവമായിരുന്നു * ഇന്നാണ് ഉത്സവം രാവിലെ തന്നെ പാറുവിനടുത്തേക്ക് പോകാൻ വേണ്ടി വാശിയിലാണ് കണ്ണൻ അവന്റെ കരച്ചിൽ കൂടിയതും അനന്തു അവനെയും എടുത്ത് ദേവയുടെ വീട്ടിലേക്ക് പോയി

ഉത്സവം ആയതുകൊണ്ടുതന്നെ ദേവ നേരത്തെ അമ്പലത്തിൽ പോയിട്ടുണ്ടാകുമെന്ന വിശ്വാസത്തിലായിരുന്നു അവൾ അങ്ങോട്ടു പോയത്.. അനന്തു കണ്ണനെയും എടുത്ത് ഉള്ളിലേക്ക് കയറലും ദേവ ഉള്ളിൽനിന്ന് പുറത്തേക്ക് വരലും ഒരുമിച്ചായിരുന്നു രണ്ടുപേരും പരസ്പരം കൂട്ടിയിടിച്ചതും അനന്തു കണ്ണനെയും കൊണ്ട് വീഴാൻ പോയി അപ്പോഴേക്കും ദേവ അവരിരുവരെയും ചേർത്തു പിടിച്ചിരുന്നു അവളുടെ കൈകളും അവന്റെ കൈത്തണ്ടയിൽ മുറുകിയിരുന്നു. അനന്തു പേടിയോടെ കണ്ണനെ മുറുകെ പിടിച്ച് ദേവയെ തലയുയർത്തി നോക്കി അവനും അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു ഇത്രയും കാലത്തെ ഒളിച്ചു കളിയെല്ലാം ആ ഒരു നിമിഷം കൊണ്ട് ഇല്ലാതായിരുന്നു ഇത്ര അടുത്ത് അവളെ കണ്ടതും മനസ്സിൽ വല്ലാത്ത ആശ്വാസം തോന്നി ദേവക്ക്.. കണ്ണന്റെ എത്താച്ചാ എന്നാ വിളികേട്ടാണ് ഇരുവരും സ്വബോധത്തിൽ വന്നത് പെട്ടന്ന് എന്തോ ഓർത്ത പോലെ അവനെ വിട്ടുമാറി അനന്തു.. പിന്നെ മുഖമുയർത്താതെ കണ്ണനെയും എടുത്തുകൊണ്ട് ഉള്ളിലേക്ക് നടന്നു തന്നിൽ നിന്ന് മുഖം താഴ്ത്തി അവൾ നടന്നുപോയത് കാണെ ദേവക്ക് വല്ലാത്ത വിഷമം തോന്നിയിരുന്നു അവൾ പോയ വഴിയേ ഒന്നു നോക്കി അവൻ നേരെ അമ്പലത്തിലേക്ക് നടന്നു.. *

അമ്പലത്തിൽ എത്തിയിട്ടും ദേവയുടെ മുഖത്തിന് ഒട്ടും തെളിച്ച മുണ്ടായിരുന്നില്ല ഉത്സവത്തിന്റെ തിരക്കുകൾക്കിടയിൽ നിന്നെല്ലാം അവൻ ഒഴിഞ്ഞുമാറി നിന്നിരുന്നു കാശി അതെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു അനന്തുതന്നെ ആയിരിക്കും അവന്റെ മാറ്റത്തിനു കാരണമെന്നും അവന് മനസിലായിരുന്നു എങ്ങനെ എങ്കിലും അവർ തമ്മിലുള്ള പ്രശ്നങ്ങൾ ഇന്നൊത്തോടെ അവസാനിപ്പിക്കണമെന്ന് തീരുമാനിച്ചിരുന്നു കാശി... ഉച്ചയായതും അമ്പലത്തിലെ ഒരുവിധം ആളുകളെല്ലാം വീട്ടിലേക്ക് മടങ്ങി കാശിയും ബാക്കിയുള്ളവരുമെല്ലാം വീട്ടിലേക്ക് പോകാമെന്നു പറഞ്ഞെങ്കിലും ദേവ ഇപ്പോൾ വീട്ടിലേക്കില്ലെന്ന് പറഞ്ഞു അമ്പലത്തിൽ തന്നെ നിന്നു അവൻ അവിടെ നിന്നതും കാശിയൊഴികെ ബാക്കിയെല്ലാവരും അവനോടൊപ്പം അവിടത്തന്നെ നിന്നു കാശി അവിടെനിന്നും നേരെ വീട്ടിലേക്കും പോയി... * വീട്ടിലേക്ക് എത്തിയ കാശി നേരെ പോയത് ദേവയുടെ അമ്മയുടെ അടുത്തേക്കായിരുന്നു ഇതിനൊരു പരിഹാരം കാണാൻ അമ്മക്ക് മാത്രമേ സാധിക്കു എന്ന് അവനു ഉറപ്പുണ്ടായിരുന്നു അടുക്കളയിൽ ഓരോന്നു ചെയ്തുകൊണ്ടിരിക്കുകയായിരുന്നു അമ്മ അപ്പോൾ.. അത് കണ്ടതും കാശി നേരെ അങ്ങോട്ടു പോയി "" ആഹ് നീ വന്നോ...!! ബാക്കിയുള്ളവർ ഒക്കെ എവിടെ കാശി..."""

"" അവരൊക്കെ അമ്പലത്തിൽ തന്നെ നിന്നമ്മായി "" "" ആഹാ അവർക്ക് കഴിക്കാൻ ഒന്നും വേണ്ട ഞാൻ ഇവിടെ എല്ലാം ഉണ്ടാക്കി വെച്ചിട്ടുണ്ട്.. "" "" ദേവ വരുന്നില്ലെന്ന് പറഞ്ഞു അപ്പൊ ബാക്കിയുള്ളവരും അവിടെ നിന്നു ഞാൻ മാത്രമേ ഇങ്ങോട്ട് പോന്നുള്ളു..."" "" ഈ ചെക്കാനിതെന്താ ഇങ്ങനെ കുറച്ചു ദിവസായി ശ്രദ്ധിക്കുന്നു നേരത്തിന് എന്തേലും കഴിക്കലോ കുടിക്കലോ ഒന്നും ഇല്ല എവിടേലും തിരിഞ്ഞ് രാത്രി കേറിവരും...!!"" "" നിനക്കൊന്ന് അവനോട് നേരത്ത് കഴിക്കാനെങ്കിലും പറഞ്ഞൂടെ കാശി... "" ഞാൻ പറഞ്ഞിട്ട് കാര്യമില്ല അമ്മായി.. അമ്മായി വിചാരിച്ചാൽ ചിലപ്പോ അവൻ മാറും...!! " മ്മ് മാറിയതു തന്നെ...!!" "" മാറും അമ്മായി.. പക്ഷേ അതിന് ആദ്യം മാറേണ്ടത് അനന്തുവാ ദേവയെ മാറ്റാൻ പറ്റിയില്ലെങ്കിലും അമ്മയിക്ക് അനന്തുവിനെ മാറ്റാൻ പറ്റും അമ്മായി ഒന്ന് സംസാരിക്ക് അവളോട്..!!"" "" അതിന് അവർ തമ്മിൽ എന്താ പ്രശ്നം...!!"" അതുകേട്ടതും കാശി മറ്റൊന്നും ചിന്തിക്കാതെ എല്ലാം അമ്മയോട് തുറന്നു പറഞ്ഞു...!! എല്ലാം കേട്ടതും അമ്മയുടെ മുഖവും മാറിയിരുന്നു...!!""

"" അപ്പോ ഗായത്രി ആണാല്ലേ എല്ലാം തുടങ്ങി വച്ചത്...!! പാവം അനന്തു അവളുടെ വാക്ക് കേട്ട് എത്ര വിഷമിച്ചിട്ടുണ്ടാവും..!! അതുകൊണ്ടാവും ലെ കുറച്ചു ദിവസായിട്ട് ഇങ്ങോട്ട് അവളെയും കണ്ണനെയും കാണാത്തത്...!!"" "" മ്മ് അതെ അമ്മായി ദേവയിൽ നിന്ന് ഒഴിഞ്ഞു പോകാൻ നോക്കുവാ അവള് അതാ ദേവക്ക് സങ്കടം.. അമ്മായി അവളോട് സംസാരിക്കണം കാര്യങ്ങൾ പറഞ്ഞു മനസിലാക്കണം..!!"" "" ഹാടാ ഞാൻ കണ്ടോളാം അവളെ ഞാൻ പറഞ്ഞാൽ കേൾക്കാതിരിക്കില്ല അവള്...!!"" "" ഇന്ന് തന്നെ വേണേ അമ്മായി...!!"" "" ഹാടാ ചെക്കാ..!!"" ________________ ഉച്ചക്ക് ഭക്ഷണം കഴിച്ച ശേഷമാണ് കാശി അവിടെ നിന്നും അമ്പലത്തിലേക്ക് പോയത് അവൻ പോയതും ദേവയുടെ അമ്മ നേരെ അനന്തുവിനടുത്തേക്ക് ചെന്നു ഉറങ്ങിയ കണ്ണനെ മുറിയിൽ കിടത്തുകയായിരുന്നു അനന്തു അപ്പോൾ പ്രതീക്ഷിക്കാതെ അമ്മാ ഉള്ളിലേക്ക് കയറിച്ചെന്നതും അവളാത്യം ഒന്നു ഞെട്ടി പിന്നെ ചെറുചിരിയോടെ അമ്മക്കരികിൽ ചെന്നു..!!"" "" ആഹാ ഇന്ന് നേരത്തെ ഉറങ്ങിയോ കണ്ണൻ.. "" "" ആ ടീച്ചറമ്മേ വൈകുന്നേരം അമ്പലത്തിൽ പോണ്ടതല്ലേ അതുകൊണ്ട് അവനെ ഉറക്കി അല്ലെങ്കിൽ ആ തിരക്കിനിടയിൽ അവൻ എങ്ങാനും ഉറക്കം തുങ്ങി കരഞ്ഞാൽ ഞാൻ പെടും...!!""

"" ആഹ് അത് ശരിയാ....!!"" "" ടീച്ചറമ്മ വെറുതെ വന്നതാണോ..!!"" "" ആ നിന്നേം കണ്ണനെയും ഒന്നു കാണാൻ നീയിപ്പോ അതികം അങ്ങോട്ടു വരാറില്ലല്ലോ..!!"" അതിനവൾ ചെറുതായി ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല...!!"" അമ്മാ അവളുടെ കൈപിടിച്ചു അവർക്കരികിൽ ഇരുത്തി അവളുടെ കൈ അമ്മയുടെ കൈക്കുള്ളിൽ പൊതിഞ്ഞു പിടിച്ചു..!!"" "" നിനക്കറിയോ അനന്തു ചെറുപ്പത്തിൽ നീയും ദേവയും ഒപ്പം ആയിരുന്നിലേ എല്ലാത്തിനും... കുഞ്ഞായ നിന്റെ പിന്നാലെ എപ്പോഴും ഉണ്ടാവും ദേവ .. അവനെ ഒന്നു കണ്ടില്ലെങ്കിൽ അലറി വിളിച്ചു കരഞ്ഞിരുന്നു നീ അന്ന്... നിന്റെ അമ്മയും ഞാനും അതുകണ്ട് എപ്പോഴും പറയും നിന്നെയും അവനെയു വലുതായാൽ തമ്മിൽ കല്യാണം കഴിപ്പിക്കണമേന്ന്...!!"" ഒരു ചെറുചിരിയോടെ അമ്മ പറഞ്ഞു അത് കേട്ടതും അനന്തു വല്ലാതായിരുന്നു.. "" ദേവ പറഞ്ഞിരുന്നു അവന് നിന്നെ ഇഷ്ടമാണെന്നു നിനക്കും അവനെ ഇഷ്ടമാണെന്നു അമ്മക്കറിയാം കുറെ മുന്നെത്തന്നെ എന്റെ മനസിലുണ്ടായിരുന്ന കാര്യം തന്നെയായിരുന്നു അത് നിങ്ങളുടെ കല്യാണം... ഞങ്ങൾക്കാർക്കും നിങ്ങൾ ഒന്നിക്കുന്നതിൽ ഒരേതിർപ്പും ഇല്ല അനന്തു സന്തോഷം മാത്രേ ഉള്ളു "" അവളുടെ തലയിൽ തലോടി അമ്മ പറഞ്ഞു അവള് ഒരു ഞെട്ടലോടെ അമ്മയെ നോക്കിയേ ഉള്ളു...!!""

"" അത് ടീച്ചറമ്മേ ഞാൻ...!!" "" ഒന്നും പറയണ്ട എല്ലാം ഞാൻ അറിഞ്ഞു ഗായത്രി ഓരോന്നു പറഞ്ഞെന്നു കരുതി നീയെന്തിനാ അതൊക്കെ കാര്യമായി എടുക്കുന്നത്.. നിനക്ക് നന്നായി അറിയാവുന്നതല്ലേ അവളുടെ സ്വഭാവം...!!"" നീയൊന്ന് ആലോചിച്ചു നോക്ക് അനന്തു അവൻ വേറൊരാളെ ഇനി കല്യാണം കഴിക്കും എന്ന് നിനക്ക് തോന്നുന്നുണ്ടോ.. അവനെ മറക്കാൻ നിനക്ക് പറ്റുമോ... എത്രകാലം നിങ്ങളിങ്ങനെ മാറി നിൽക്കും എത്രകാലം നീ അവനെ അകറ്റി നിർത്തും.. മറ്റുള്ളവരുടെ വക്കു കേൾക്കാതെ മനസുപറയുന്നത് ചെയ്യ് അനന്തു നീയും അവനും ഒന്നിക്കണം എന്നാ എല്ലാവരുടെയും ആഗ്രഹം...!!"" പിന്നെയും കുറെ കാര്യങ്ങൾ പറഞ്ഞിട്ടാണ് അമ്മാ അവിടെ നിന്നും പോയത് അനന്തുവിന്റെ മനസ്സ് ആകെ കലങ്ങി മറിഞ്ഞിരുന്നു അവൾ ദേവയെ കുറിച്ച് ആലോചിച്ചു ഒരുനിമിഷം മറ്റുള്ളവരുടെ വാക്കിന് താൻ കുടുക്കുന്ന വിലപോലും അവന്റെ സ്നേഹത്തിന് കൊടുക്കുന്നില്ലെന്ന് തോന്നി അവൾക്ക് ഒഴുകിയിറങ്ങിയ കണ്ണുനീർ തുടച്ചു അവൾ ഇരുന്നിടത്തുനിന്നും എഴുന്നേൽറ്റു മനസ്സിൽ ഉറച്ച തീരുമാനവും എടുത്തിരുന്നു അവൾ ഇനി ഒന്നിനുവേണ്ടിയും ദേവയെ വിഷമിപ്പിക്കില്ല എന്ന തീരുമാനം...!!! * വൈകുന്നേരത്തോടു കൂടി അമ്പലം നിറയെ ആളുകളെ കൊണ്ട് നിറഞ്ഞിരുന്നു

ആനയും നിരവധി കച്ചവടക്കാരും കുട്ടികളും മുതിർന്നവരുമടക്കം വലിയൊരു ജനനിരതന്നെ അവിടെ ഉണ്ടായിരുന്നു.... ആൽത്തറയിൽ ഇരുന്ന് എല്ലാം നോക്കികാണുകയായിരുന്നു ദേവ അപ്പോളാണ് അവന്റെ കണ്ണിൽ ദൂരെ നിന്നും നടന്നുവരുന്ന അനന്തുവിനെയും കണ്ണനെയും കണ്ടത് അവരെ കണ്ടതും അവന്റെ കണ്ണുകൾ വിടർന്നു.. കണ്ണന്റെ പിറന്നാളിന് അവൻ എടുത്തുകൊടുത്ത വസ്ത്ര മായിരുന്നു ഇരുവരും ധരിച്ചിരുന്നത് അവരെ തന്നെ നോക്കിയിരിക്കെ ആണ് കാശി അവനെ എന്തോ ആവശ്യത്തിനായി വിളിച്ചത് അവരിരുവരെയും ഒന്നുകൂടി നോക്കി ദേവ അവിടെ നിന്നെഴുന്നേൽറ്റ് കാശിക്കൊപ്പം പോയി..!!"" * ദേവ പോകുന്നത് ദൂരെനിന്നും കണ്ടിരുന്നു അനന്തു എല്ലാപ്രശ്നങ്ങളും ഇന്നത്തോടെ അവസാനിപ്പിക്കണം എന്നു മനസിലുറപ്പിച്ചു അവൾ അമ്പലത്ത്തിനുള്ളിലേക്ക് നടന്നു... തിരക്ക് കൂടുതൽ ആയതുകൊണ്ട് തന്നെ കണ്ണനെയും ഒതുക്കിപിടിച്ചവൾ ഉള്ളിലേക്ക് നടന്നു നടയിൽ കയറി പ്രാർത്ഥിച്ചു.. പിന്നെ അധിക നേരം അവിടെ നിൽക്കാതെ ദേവയെ കാണാനായി കണ്ണന്റെ കയ്യും പിടിച്ച് അമ്പലത്തിൽ നിന്നും പുറത്തേക്ക് നടന്നു കണ്ണന്റെ കയ്യും പിടിച്ച് പുറത്തേക്ക് നടക്കുന്നതിനിടയിലാണ് ഒരു കൂട്ടം ആളുകൾ അവർക്കെതിരെ നിന്നും വന്നത് തിരക്കുകൂടിയതും അവർക്കിടയിലൂടെ ആരൊക്കെയോ കയറിപ്പോയി പ്രതീക്ഷിക്കാതെ ഉള്ള തിരക്കിൽ അനന്തുവിന്റെയും കണ്ണന്റെയും കൈകൾ വേർപെട്ടിരുന്നു

അനന്തു കണ്ണനെ പെട്ടന്ന് പിടിക്കാൻ നോക്കിയെങ്കിലും തിരക്കിൽ അവൾക്കത്തിന് സാധിച്ചില്ല അവൾ ഉയർന്ന നെഞ്ചിടിപ്പോടുകൂടി ആളുകളെ തട്ടിമറ്റി കണ്ണൻ നിന്നോടത്തേക്ക് പോകാൻ ശ്രമിച്ചു പക്ഷേ തിരക്കുകാരണം അവൾക്കത്തിന് സാധിച്ചില്ല തിരക്കൊന്നു കുറഞ്ഞതും അവൾ കണ്ണനെ തിരഞ്ഞു ചെന്നെങ്കിലും അവൻ നിന്നിടം ശൂന്യമായിരുന്നു...!!"" "" അവൻ അവിടെ ഇല്ലെന്ന് മനസിലാക്കിയ നിമിഷം തന്നെ അനന്തു ആകെ മരവിച്ചിരുന്നു ഉയർന്ന നെഞ്ചിടിപ്പോടെ അവള് ചുറ്റും അവനെ നോക്കാൻ തുടങ്ങി.. വല്ലാത്തൊരു പേടിയോടെ മുന്നിലുള്ള ജനക്കൂട്ടത്തിലേക്ക് നോക്കി അവൾ പിന്നെ ഒട്ടും സമയം കളയാതെ എങ്ങോട്ടെന്നില്ലാതെ നടന്ന് അവനെ തിരഞ്ഞുകൊണ്ടിരുന്നു ഇതിനോടകം തന്നെ പേടിയും വെപ്രാളവും കാരണം ആകെ വിയർത്തുകുളിച്ചിരുന്നു അവൾ കരഞ്ഞുകൊണ്ട് കണ്ണനുവേണ്ടി എങ്ങോട്ടെന്നില്ലാതെ ചുറ്റും അലഞ്ഞുകൊണ്ടിരുന്നു അവൾ.... എന്നാൽ ഈ സമയമെല്ലാം ജനക്കൂട്ടത്തിനുള്ളിൽ എങ്ങോട്ടെന്നില്ലാതെ നിസഹായമായി തന്റെ ഇച്ചേച്ചിയെയും വിളിച്ചു കരഞ്ഞു നടക്കുകയാണ് കണ്ണൻ... തന്റെ ഇച്ചേച്ചിയിൽ നിന്നും ദൂരേക്കാണ് പോകുന്നതെന്നറിയാതെ.........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story