നീ മാത്രം...💜: ഭാഗം 32

Neemathram

രചന: അപ്പു

ഉത്സവം കഴിഞ്ഞു ഇന്നേക്ക് രണ്ടുദിവസമായി.... ദേവയുടെയും അനന്തുവിന്റെയും വിവാഹ കാര്യം സംസാരിക്കാനായി ഉമ്മറത്തു കൂടിയിരിക്കുകയായിരുന്നു എല്ലാവരും അനന്തുവും കണ്ണനും അവിടെയുണ്ട് "" ഇനിയും ഇവരുടെ കാര്യം വൈകിപ്പിക്കണ്ട എന്നാ എന്റെ ആഗ്രഹം...!!"" സംസാരത്തിന് തുടക്കം കുറിച്ചുകൊണ്ട് വല്യച്ഛൻ പറഞ്ഞു "" വൈകിപ്പിക്കണ്ട എന്നു തന്നെയാ എന്റെയും ആഗ്രഹം പണിക്കരെ വിളിച്ചു ഇവരുടെ ജാതകപൊരുത്തം നോക്കി നല്ലൊരു മുഹൂർത്തം കുറിപ്പികാം....!!"" വല്യച്ഛൻ പറഞ്ഞതിനെ ശരിവച്ചുകൊണ്ട് ദേവയുടെ അച്ഛനും പറഞ്ഞു..!! "" എന്താ ദേവ നിന്റെ അഭിപ്രായം.. "" എല്ലാം കേട്ടുകൊണ്ട് നിൽക്കുന്ന ദേവയെ നോക്കി അച്ഛൻ ചോദിച്ചു "" അച്ഛാ ജാതകം നോക്കി പൊരുത്തം കൂട്ടിയും കുറച്ചും നോക്കേണ്ട ആവശ്യമില്ലെന്നാണ് എന്റെ അഭിപ്രായം... ജാതക ചേർച്ച നോക്കണ്ട മുഹൂർത്തം മാത്രം നോക്കിയാൽ മതി "" തനിക്കരികിൽ നിൽക്കുന്ന അനന്തുവിന്റെ കയ്യിൽ മുറുകെ പിടിച്ചവൻ പറഞ്ഞു അവളും അതുതന്നെയായിരുന്നു ആഗ്രഹിച്ചത്... "" എന്നാൽ പിന്നെ അങ്ങനെ മതി നാളെ തന്നെ നല്ലൊരു മുഹൂർത്തം കുറിക്കാം മോൾക്ക് ഏതിർപ്പൊന്നും ഇല്ലല്ലോ..!!"" അച്ഛൻ അനന്തുവിനെ നോക്കി ചോദിച്ചതും അവൾ ഇല്ലെന്ന രീതിയിൽ തലയാട്ടി..!! മുഹൂർത്തം കുറിക്കലും മറ്റുമെല്ലാം സംസാരിച്ചു കഴിഞ്ഞതും മുതിർന്നവരെല്ലാം അവരുടെ വഴിക്ക് പോയി ബാക്കിയുള്ളവർ എല്ലാം ഉമ്മറത്തു കൂടിയിരുന്നു... *

"" അപ്പോ ഇനി ഞങ്ങൾ എല്ലാവരും കല്യാണം കഴിഞ്ഞിട്ട് ജോലിക്ക് കയറിയാൽ മതിയാവും അല്ലെ ദേവ...!!"" ദേവയെ നോക്കി ചിരിച്ചുകൊണ്ട് കാശി ചോദിച്ചു...!! "" ഓഹ് മതിയേ.. പക്ഷേ അതുവരെ വർക്ക്‌ അറ്റ് ഹോം ചെയ്തേക്ക് എല്ലാവരും ഒരുപാട് വർക്ക്‌ പെന്റിങ്ങിൽ ആണ്..!!"" അതെ ചിരിയോടെ തന്നെ ദേവയും പറഞ്ഞു അതു കേട്ടതും ബാക്കിയുള്ളവരുടെ ചിരി നിന്നു "" ഇത് കഷ്ട്ടവാ ദേവ നിന്റെ കല്യാണത്തിന്റെ ഇടക്ക് ഞങ്ങൾ എങ്ങനാ ജോലിചെയ്യുക ഞങ്ങൾക്ക്‌ എന്തൊക്കെ കാര്യങ്ങൾ ഇവിടെ ചെയ്തു തീർക്കാൻ ഉണ്ട്..!! അവനെ നോക്കി അർജു പറഞ്ഞു "" തീയതി പോലും കുറിക്കാത്ത കല്യാണതിന് നീയെന്തു ചെയ്യാനാ മര്യാദക്ക് പണിയെടുക്കട..!!"" "" ഓഹ് അതങ്ങ് പള്ളി പോയി പറഞ്ഞേക്ക് നിന്റെ കല്യാണം വരെ ഞാൻ ലീവാ..."" ഞങ്ങളും...!!" ദേവയെ നോക്കി പുച്ഛിച്ചുകൊണ്ട് അർജുൻ പറഞ്ഞു നിർത്തിയതും പിന്നാലെ ബാക്കിയുള്ളവരും അതുതന്നെ പറഞ്ഞു..!!" "" എടാ എന്നാലും..!!"" "" ഒരു എന്നാലും ഇല്ല ഇത് നിന്റെ മാത്രം കല്യാണം അല്ലാ ഞങ്ങളുടെ പെങ്ങളുടെ കൂടിയ.. ഏട്ടമാരുടെ സ്ഥാനത്തുനിന്ന് എല്ലാം ഭംഗിയായി നടത്തി കൊടുക്കണ്ടേ ഞങ്ങൾക്ക്... അല്ലെ അനന്തു..!!"" അനന്തുവിനെ നോക്കി നാദി ചോദിച്ചു അതിനവൾ അവരെ നോക്കി ചിരിച്ചുകൊണ്ട് തലയാട്ടി.. "" എത്തച്ചതെ കല്ലാണം ആണോ...!!"" പാറുവിന്റെ അരികിൽ നിന്നും ഓടി അനന്തുവിനു മുന്നിലെത്തി അവൾക്കുനേരെ എടുക്കൻ എന്നപോലെ കയ്യുയർത്തികൊണ്ട് നിഷ്കളങ്കമായി കണ്ണൻ ചോദിച്ചു..!!"" അത് കേട്ടതും എല്ലാവരും ഒരുപോലെ അവനെ നോക്കി ചിരിച്ചു "" ഡാ ഇനിയെങ്കിലും അവളുടെ കയ്യിന്ന് ഒന്ന് വിട് എന്നാലല്ലേ അതിന് കൊച്ചിനെ എടുക്കാൻ പറ്റു...!!""

ദേവ മുറുകെ പിടിച്ച അനന്തുവിന്റെ കയ്യിലേക്ക് നോക്കി കാശി പറഞ്ഞു അപ്പോഴാണ് അവനും അത് ശ്രദ്ധിച്ചത്.. ചമ്മൽ കാരണം അനന്തു ദേവയുടെ കൈ വീടിക്കാൻ നോക്കിയെങ്കിലും ദേവ അതിനു സമ്മതിച്ചില്ല അവൻ കാശിയെ നോക്കി പുച്ഛിച്ചു അനന്തുവിന്റെ കൈവിടാതെ മറ്റേ കൈകൊണ്ട് നിലത്തുനിൽക്കുന്ന കണ്ണനെ വാരിയെടുത്തു.. "" അതേലോ ഏട്ടച്ഛയുടെ കല്യാണവാ ഏട്ടച്ച ആരെ കല്യാണം കഴിക്കാനാ കണ്ണന് ഇഷ്ട്ടം...!!"" അത് കേട്ടതും കണ്ണൻ ആലോചിക്കുന്ന പോലെ തടിയിൽ കൈവച്ച് ചുറ്റും നോക്കാൻ തുടങ്ങി പിന്നെ ഒരു കള്ളച്ചിരി ചിരിച്ചിരിച്ചുകൊണ്ട് ദേവക്ക് അടുത്തു നിൽക്കുന്ന അനന്തുവിനെ ചൂണ്ടി കാണിച്ചു.. "" ഇച്ചേച്ചി....!!"" ഇച്ചേച്ചിനെ കല്ലാണം കച്ചോ എത്തച്ചാ..!!" അത് കേട്ടതും ദേവ ചിരിച്ചു കൊണ്ട് കണ്ണന്റെ രണ്ട് കവിളിലും ഉമ്മവച്ചു.. "" അങ്ങനെ അളിയന്റെ സമ്മതം കിട്ടിയസ്ഥിതിക്ക് ഇനി ഒട്ടും വൈകിക്കണ്ട ദേവ..!!"" അവരെ നോക്കി ചിരിച്ചു കൊണ്ട് കാശി പറഞ്ഞു "" പോടാ ഇതെന്റെ അളിയനോന്നും അല്ലാ എന്റെ കുഞ്ഞാ.. അല്ലെ കണ്ണാ..!!"" കണ്ണനെ നോക്കി ദേവ ചോദിച്ചു അത് കേട്ടതും കാര്യമൊന്നും മനസിലായില്ലെങ്കിലും തലയാട്ടി ദേവ പറഞ്ഞത് സമ്മതിച്ചു കൊടുത്തു കണ്ണൻ.. പിന്നീട് കുറെ നേരം അവിടെ സംസാരിച്ചിരുന്നിട്ടാണ് അവർ പോയത്...!!""

പിറ്റേന്ന് രാവിലെ തന്നെ അച്ഛൻ പണിക്കരെ കാണാൻ പോയി രണ്ടു മുഹൂർത്തങ്ങൾ കുറിച്ച് തന്നിരുന്നു പണിക്കർ അതിൽ ആദ്യം കുറിച്ച ദിവസം തന്നെയാണ് മഹിയുടെയും വിവാഹം അതുകൊണ്ട് അതു വേണ്ടെന്ന് വച്ച് എല്ലാവരും രണ്ടാമത്തെ മുഹൂർത്തമുള്ള ദിവസം ദേവയുടെയും അനന്തുവിന്റെയും വിവാഹം ഉറപ്പിച്ചു വിവാഹത്തിന് വെറും ആഴ്ച്ചകൾ മാത്രം ബാക്കിയുള്ളതിനാൽ അതിന്റെ ഓട്ട പാച്ചിലിലാണ് എല്ലാവരും ചെറിയ രീതിയിൽ അമ്പലത്തിൽ വച്ച് വിവാഹം മതിയെന്നു ദേവ പറഞ്ഞെങ്കിലും ആരും അതിന് സമ്മതിച്ചില്ല എല്ലാവരെയുണ് ക്ഷണിച്ചു നല്ല രീതിയിൽ തന്നെ നടത്തണം എന്നായിരുന്നു ബാക്കിയുള്ളവരുടെ ആഗ്രഹം അവസാനം എല്ലാവരുടെയും നിർബന്ധത്തിനു വഴങ്ങി ദേവയും അതിന് സമ്മതിച്ചു..!!"" * ദിവസങ്ങൾ പോകുന്നതിനനുസരിച്ച് തിരക്കുകളും കൂടിവന്നു സദ്യയും പന്താലും മറ്റെല്ലാ കാര്യങ്ങളും കാശിയും ബാക്കിയുള്ളവരും ചേർന്ന് ശരിയാക്കി ടൗണിൽ പോയി എല്ലാവർക്കും ഡ്രെസ്സുകളെല്ലാം എടുത്തു... എല്ലാവരെക്കാളും ആവേശം കണ്ണനുതന്നെയായിരുന്നു അനന്തുവിന് വേണ്ട കല്യാണസാരിയും മറ്റു ഡ്രെസ്സുകളും എല്ലാം ദേവ തന്നെ എടുത്തു കൊടുത്തിരുന്നു... കുഞ്ഞു ഷർട്ടും മുണ്ടുമാണ് കണ്ണന് എടുത്തത് കാശിയും ബാക്കിയുള്ളവരുമെല്ലാം ഒരേ ഡിസൈനിൽ പല കളറിലുള്ള ഷർട്ടും മുണ്ടും എടുത്തു കാശിയുടെ ഡ്രെസ്സിന് മാച്ച് ആയ ഒരു ദവണി പാറുവിനും അർജുന്റെ ഡ്രെസ്സിന് മാച്ച് ആയ സാരി വേണിക്കും എടുത്തു..!!

ദിവസങ്ങൾ വീണ്ടും കടന്നുപോയി എത്ര തിരക്കുണ്ടെങ്കിലും കണ്ണന്റെ കാര്യങ്ങൾ ചെയ്തുകൊടുക്കാനും അവനെ ശ്രദ്ധിക്കാനും ദേവ മറന്നിരുന്നില്ല അതുപോലെ അനന്തുവിനു വേണ്ടതെല്ലാം അറിഞ്ഞുതന്നെ ദേവ വാങ്ങി കൊടുത്തിരുന്നു..!!"" * "" ഹാഹാ നിന്റെ ഒരുക്കം കഴിഞ്ഞോ..!!"" ഒരു കരിനീല കളർ ഷർട്ടും മുണ്ടും ഉടുത്തു വരുന്ന ദേവയെ നോക്കി കാശി ചോദിച്ചു..!!"" "" ഹാടാ കഴിഞ്ഞു എങ്ങനുണ്ട്.. "" "" ഓഹ് നിയൊക്കെ എന്തിട്ടാലും ലൂക്കല്ലേ..!!" അവനെ ഒന്ന് പുച്ഛിച്ചുകൊണ്ട് കാശി പറഞ്ഞു "" അത് കേട്ടാമതി...!!"" കാശിയുടെ തലയിലൊന്ന് കൊട്ടികൊണ്ട് ദേവയും പറഞ്ഞു "" നിന്റെ ഒരുക്കം കഴിഞ്ഞില്ലേ ദേവ എന്നാ അനന്തുവിനെയും കൂട്ടി മുഹൂർത്തം ആവുമ്പോഴേക്കും പോകാൻ നോക്ക്..!!" അങ്ങോട്ട്‌ വന്ന അമ്മ പറഞ്ഞു അതിന് തലയാട്ടികൊണ്ട് ദേവ അവിടെ നിന്നും ഇറങ്ങി നേരെ അനന്തുവിന്റെ വീട്ടിലേക്ക് പോയി..!!"" അനന്തുവിന്റെ വീടിന്റെ ഉള്ളിലേക്ക് കയറിയിട്ടും ഉമ്മറത്തെവിടെയും അവളെയും കണ്ണനെയും കാണാഞ്ഞതും അവൻ നേരെ അവളുടെ റൂമിലേക്ക് പോയി.. "" നീ ഇതുവരെ ഒരുങ്ങിയില്ലേ അനന്തു...!!""

കിടക്കയിൽ ഇരിക്കുന്ന സാരിയിലേക്കും അവളുടെ മുഖത്തേക്കും നോക്കി അവൻ ചോദിച്ചു പ്രതീക്ഷിക്കാതെ ഉള്ള ചോദ്യം കേട്ടതും അവൾ ഞെട്ടികൊണ്ട് അവനെ നോക്കി...!!"" "" എ.. എന്താ ശ്രീയേട്ടാ...!!"" "" നീയി ലോകത്തൊന്നുമല്ലെ അനന്തു..!! മുഹൂർത്തം ആവുമ്പോഴേക്കും അങ്ങോട്ട് എത്തണം നീയെന്താ ഇതുവരെയായിട്ടും ഒരുങ്ങാത്തെ...!!"" "" ആ അത് ശ്രീയേട്ട എനിക് എന്തോപോലെ..!!"" ഈ തീരുമാനം വേണോ ശ്രീയേട്ടാ...!!"" "" ദെ മുഹൂർത്തതിന് ഇനി അതികം സമയമില്ല നീ അതും ഇതും പറഞ്ഞിരിക്കാതെ വേഗം ഒരുങ്ങിവാ...!!"" "" ഞാനില്ല ശ്രീയേട്ടാ...! എനിക്ക് പറ്റില്ല...!! "" "" ദെ അനന്തു എന്താ നിന്റെ പ്രശ്നം...!!"" "" അതുപിന്നെ ആളുകൾ ഓരോന്ന് പറയില്ലേ..!!"" "" ഈ നാട്ടുകാർക്ക് അറിയാത്തതൊന്നും അല്ലാലോ എന്നെയും നിന്നെയും അതൊക്കെ വിട്ട് വേഗം ഒരുങ്ങാൻ നോക്കിക്കേ നീ...!!"" "" വേണ്ട ശ്രീയേട്ട ഞനില്ല.... "" അവന്റെ മുഖത്തു നോക്കാതെ തലതാഴ്ത്തിയായിരുന്നു അവളത് പറഞ്ഞത്....!!"".....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story