നീ മാത്രം...💜: ഭാഗം 36

Neemathram

രചന: അപ്പു

"" ഹാഹ എല്ലാം കെട്ടിപെറുക്കി ഇങ്ങ് പൊന്നോ..!!"" ഒരു കയ്യിൽ കണ്ണനെയും മറ്റേതിൽ അവന്റെ സൈക്കിളും പിടിച്ചു വരുന്ന ദേവയെ നോക്കി അനന്തു ചോദിച്ചു കണ്ണനെ എടുത്ത കയ്യിൽ അവന്റെ ജെസിബിയും ഉണ്ട് പോരാത്തതിന് കണ്ണനും കുറെ കലിപ്പാട്ടങ്ങൾ നെഞ്ചോടു പിടിചാണ് ഇരിക്കുന്നത് കണ്ണന്റെ മുഖത്തിന് ഇത്ര നേരം ഇല്ലാത്ത തെളിച്ചം കളിപ്പാട്ടങ്ങൾ കയ്യിൽ കിട്ടിയപ്പോഴുണ്ട് "" ഇനിയും എന്തൊക്കെയോ എടുക്കാനുണ്ട് ബാക്കി നാളെ പോയി ഞങ്ങൾ എടുക്കും അല്ലെ കണ്ണാ..!!"" അനന്തുവിനെ നോക്കി പിന്നെ കാണാനിലേക്ക് തിരിഞ്ഞ് ദേവ പറഞ്ഞു അതിന് കണ്ണൻ അവളെ നോക്കി ചിരിയോടെ തലയാട്ടി..!!"" അനന്തു..!!" അവരെ തന്നെ നോക്കിനിൽക്കുന്നതിനിടെ ഉള്ളിൽ നിന്നും അവളെ അമ്മ വിളിച്ചു അതുകേട്ടതും ദേവയെ ഒന്നു നോക്കി അവൾ ഉള്ളിലേക്ക് കയറിപ്പോയി..!!"" * "" ആഹ് ദേവാ നീ വന്നോ.. ദെ പാറു കിടക്കാൻ പോവുകയാ കണ്ണനും ഇന്ന് അവളോടൊപ്പം കിടന്നോട്ടെ.. "" ""പാറു ഇവനെ കൂടി കൂടെ കൊണ്ടുപോ.. നിന്റൊപ്പം കിടത്തിയേക്ക്...!!"

കണ്ണനെയും കൂട്ടി ഉള്ളിലേക്ക് ദേവ കയറിയതും കേൾക്കുന്നത് വല്യമ്മയുടെ ഈ വാക്കുകൾ ആണ് അത് കേട്ടതും അവൻ മുഖം ചുളിച്ചുകൊണ്ട് അവരെ നോക്കി '" എന്തിന്..!!"" "" അല്ല നിങ്ങളുടെ കല്യാണം ഇന്നു കഴിഞ്ഞല്ലേ ഉള്ളു എത്രന്നു വച്ചാ കണ്ണാ നിങ്ങൾക്കൊപ്പം കിടക്കുന്നെ അവൻ ഇനി മുതൽ പാറുവിനോപ്പം കിടന്നു പഠിക്കട്ടെ...!!"" ഭാവഭേദമില്ലാതെ വല്യമ്മ പറഞ്ഞു നിർത്തിയതും ദേവയുടെ കണ്ണുകൾ ചുറ്റും പാഞ്ഞു അനന്തു അത് കേൾക്കുന്നില്ലലോ എന്നായിരുന്നു അവന്റെ നോട്ടം അവളവിടെ ഇല്ലെന്നു മനസിലായതും അവൻ നീട്ടി ശ്വാസം വലിച്ചുവിട്ട് വല്യമ്മക്കരികിൽ പോയി പാറു ഇരുവരെയും നോക്കി അവുടെ തന്നെ നിൽക്കുന്നുണ്ട് "" അത് വേണ്ട വല്യമ്മ അവൻ എന്റെപ്പം കിടക്കുന്നതാ എനിക്കിഷ്ട്ടം..!! സ്വന്തം മകനായിട്ടാ ഇവനെ ഞാൻ കാണുന്നത് അതുകൊണ്ട് തന്നെ അവനെ അടർത്തി മാറ്റി കിടത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല "" അനന്തുവില്ലാതെ ഇവനു പറ്റില്ല അതുപോലെ അവരില്ലാതെ എനിക്കും..!!"" വല്യമ്മ പറഞ്ഞത് ഇഷ്ട്ടപെട്ടില്ലെങ്കിലും അത് മുഖത്തു കാണിക്കാതെ തികച്ചും സമാധാനത്തോടെയായിരുന്നു അവന്റെ സംസാരം... അതുകേട്ടതും അങ്ങനെ ആവട്ടെ എന്നും പറഞ്ഞു വല്യമ്മ മുറിയിലേക്ക് പോയി അവനെ നോക്കി ചിരിച്ചുകൊണ്ട് പാറുവും *

"" ഇതൊക്കെ വേണോ ടീച്ചറമ്മേ ഈ സാരി തന്നെ അധികമാ...!!"" അവൾക്കു നേരെ നീട്ടിയ പാൽഗ്ലാസ്സിലേക്ക് നോക്കി അവൾ പറഞ്ഞു..!!"" """ ചടങ്ങുകൾ ഒന്നും തെറ്റിക്കണ്ട മോളെ ഇതുകൂടി കൊണ്ടുപോയ്ക്കോ..!!"" ഗ്ലാസ് അവൾക്കുനേരെ നീട്ടികൊണ്ട് അമ്മ പറഞ്ഞു അത് നിരസിക്കാൻ തോന്നാത്തതുകൊണ്ട് തന്നെ അവളതു വാങ്ങി "" ഞാൻ ആക്കിതരേണ്ടല്ലോ ദേവയുടെ മുറിയിലേക്ക്..!!"" "" വേണ്ടമ്മ..!!"" അതും പറഞ്ഞു ചിരിച്ചുകൊണ്ട് അവൾ ദേവയുടെ മുറിയിലേക്ക് നടന്നു..!!"" * റൂമിലേക്ക് കയറിയ അനന്തു ചുറ്റും ദേവയെയും കണ്ണനെയും നോക്കി എന്നാൽ അവരിരുവരും അവിടെ ഉണ്ടായിരുന്നില്ല ബാൽകാണിയിൽ നിന്നും അവരുടെ ശബ്‌ദം കേട്ടതും പാൽഗ്ലാസ് മെശക്ക് മുകളിൽ വച്ച് വാതിലടച്ചു അവക്കരികിൽലേക്ക് പോയി അനന്തു.. ബാൽകാണിയിലെ തൂണുകളിൽ ചാരിയിരിക്കുകയാണ് ദേവ അവന്റെ മടിയിൽ കണ്ണനും കിടപ്പുണ്ട് ഇരുവരുടെയും നോട്ടം ആകാശത്തേക്കാണ് നിറഞ്ഞു നിൽക്കുന്ന നക്ഷത്രങ്ങളെയും ചന്ദ്രനെയും നോക്കി എന്തൊക്കെയോ പറയുന്നുണ്ട് കണ്ണൻ അവനനുസരിച് മറുപടി ദേവയും കൊടുക്കുന്നുണ്ട്... "" ഇവടെ ഇരിക്കണോ കിടക്കണ്ടേ രണ്ടാൾക്കും....!!""

പെട്ടന്ന് അനന്തുവിന്റെ ശബ്ദം കേട്ടതും ദേവയും കണ്ണനും ഒരുപോലെ അവളെ നോക്കി അവളെ കണ്ടതും ദേവയുടെ കണ്ണുകൾ വിടർന്നു മുഖത്ത് ചിരിവിരിഞ്ഞു കളിയാക്കുന്ന പോലുള്ള അവന്റെ ചിരികണ്ടതും അവൾ മുഖം കൂർപ്പിച്ചു അവനെ നോക്കി "" എന്തിനാ ചിരിക്കുന്നേ..!!"" ""നീയെന്താ ഈ രാത്രി തിരുവാതിരകളിക്ക് പോകുവാണോ സെറ്റ് സാരിയൊക്കെ ഉടുത്ത്..!!"" അവളെ മൊത്തത്തിൽ ഒന്നു നോക്കി ചിരിയോടെ അവൻ പറഞ്ഞു..!!"" " അത് ടീച്ചറമ്മ നിർബന്ധിച്ച് ഉടുപ്പിച്ചതാ..!! " "" കഷ്ടപ്പെട്ട് ഈ രാത്രി അതെടുത്തു നിൽക്കണ്ട നിനക്ക് മാറ്റണമെങ്കിൽ പോയി മാറിക്കോ..!!"" അതു അതുകേട്ടതും അവൾ ആശ്വാസത്തോടെ ഉള്ളിലേക്ക് പോയി ഡാൻസ് പഠിപ്പിക്കുമ്പോഴോ അമ്പലത്തിൽ പോകുമ്പോഴോ മാത്രമേ അവൾ സാരിയു‌ടുക്കാർ ഉള്ളു.. സാരി മാറ്റി അനന്തു ഉള്ളിലേക്ക് വന്നപ്പോഴേക്കും ദേവ കണ്ണനെയും എടുത്തു വന്നിരുന്നു ഉള്ളിൽ മേശമുകളിൽ ഇരിക്കുന്ന പാലുക്കണ്ടതും ദേവ അതെടുത്തു കണ്ണന്റെ ചുണ്ടോടു ചേർത്തു അവനത് കുടിക്കുകയും ചെയ്തു ദേവക്കും അനന്തുവിനും പണ്ടുതൊട്ടെ പാൽ ഇഷ്ട്ടമായിരുന്നില്ല അധിക സംസാരം ഒന്നുമില്ലാതെ തന്നെ നോക്കുന്ന കണ്ണനെ കണ്ടതും അവൾക്ക് മനസിലായിരുന്നു അവന് ഉറക്കം വരുന്നുണ്ടെന്ന്..

അവളെ കണ്ടതും അവൻ വേഗം അവൾക്കു മീതെ ചാഞ്ഞു..!! "" ഇച്ചേച്ചിടെ കുഞ്ഞിന് ഉറക്കം വരുന്നുണ്ടോടാ...!!"" തോളിൽ അമർന്ന അവന്റെ തലയിൽ തലോടി കൊണ്ടവൾ ചോദിച്ചു..!!"" "" മ്മ്.. പാത്ത് വേണം..!!"" പാട്ടോ ദെ കളിക്കല്ലേ കണ്ണാ മിണ്ടാതെ കിടന്നുറങ്ങിക്കെ...!!"" അവനെയും എടുത്തു ബെഡിലേക്ക് ചാരിയിരുന്നവൾ പറഞ്ഞു അതു കേട്ടതും അവൻ ചിണുങ്ങാൻ തുടങ്ങിയിരുന്നു ദേവയും ചിരിച്ചുകൊണ്ട് അവർക്കരികിൽ വന്ന് അവളുടെ മടിയിൽ തലവച്ചു കിടന്നു കണ്ണന്റെ ചിണുങ്ങൽ കൂടിയതും ഇനി പറഞ്ഞിട്ട് കാര്യമില്ലെന്ന് മനസിലായി അവൾ പാടാൻ തുടങ്ങി..!!" '''"" എന്നുയിരിൻ രാഗവും താളവുമായ് എന്നുമെൻ കണ്ണനെ ഞാൻ പോറ്റിടാം പൊന്നു പോലെ കാത്തിടാം... പുന്നാരത്തേനേ നിൻ ഏതിഷ്ടം പോലും എന്നേക്കൊണ്ടാവുപോലെല്ലാം ഞാൻ ചെയ്യാം വീഴല്ലേ തേനേ... വാടല്ലേ പൂവേ... സ്നേഹത്തിൻ പൂഞ്ചോല തീരത്തിൽ നാമെത്തും നേരം...ഇന്നേരം മോഹത്തിൻ പൂനുള്ളി മാല്യങ്ങൾ കോർക്കുന്ന കാലം...പൂക്കാലം""''' പാടി കഴിഞ്ഞ് അനന്തു നോക്കിയതും തോളിൽ കിടന്ന് കണ്ണൻ എന്നത്തേയും പോലെ ഉറങ്ങിയിരുന്നു അവൾ ദേവയെ നോക്കിയതും തന്റെ മടിയിൽ മുഖം ചേർത്തുവച്ച് അവനും ഉറങ്ങിയിരുന്നു.

ഇരുവരെയും നോക്കിയതും അവളിൽ അതിയായ സന്തോഷവും സംതൃപ്തിയും നിറഞ്ഞിരുന്നു അവൾ ദേവയെ ഉണർത്താതെ പതിയെ കണ്ണനെ കിടക്കയിലേക്ക് കിടത്തി വീണ്ടും ചെറുതായൊന്നു ചിണുങ്ങിയ അവന് പതിയെ തട്ടികൊടുത്തു അവൻ നന്നായിട്ട് ഉറങ്ങി എന്നു മനസിലായതും മടിയിൽ നിന്ന് പതിയെ ദേവയുടെ തലയെടുത്ത് അവനെ നേരെ കിടത്തി ഇരുവർക്കും നേരെ പുതച്ചു കൊടുത്തവൾ അവർക്കിടയിൽ കിടന്നു ദേവ ഉറക്കത്തിലും അവളെ ചേർത്തു പിടിച്ചു കണ്ണനും ഒന്ന് ചിണുങ്ങി തിരിഞ്ഞു കിടന്ന് കയ്യും കാലും എല്ലാം അവളുടെ മേത്തു കയറ്റിവച്ചു.. ഇരുവരുടെയും നെറ്റിയിൽ ഉമ്മവച്ചു അവളും അവരെ ചേർത്തു പിടിച്ചു ഉറങ്ങി..!! ________________ "" ശ്രീയേട്ടാ...!! ശ്രീയേട്ടാ എണീട്ടെ..!! സമയം കുറെ ആയി നീക്ക്..!!"" രാവിലെ നേരത്തെയുള്ള അനന്തുവിന്റെ വിളികേട്ടതും ഉറക്കം വിട്ടുമാറാതെ കണ്ണുകൾ ചിമ്മി തുറന്നുകൊണ്ട് ദേവ അവളെ നോക്കി പിന്നെ ക്ലോക്കിലേക്കും.. "" എന്തിനാ ഇത്ര നേരത്തെ എണീക്കുന്നെ ഞാൻ കുറച്ചു നേരം കൂടി കിടക്കട്ടെ..!!!" പൊക്കിയ തല അതുപോലെ താഴ്ത്തി കൊണ്ടവൻ പറഞ്ഞു "" ദെ എണീക്ക് ഇന്ന് അമ്പലത്തിൽ പോയി തൊഴുതു വരാൻ പറഞ്ഞിട്ടുണ്ട് ടീച്ചറമ്മ എണീട്ട് പോയി കുളിക്ക്..!!""

വീണ്ടും കിടക്കുന്നവന്റെ കയ്യിൽ പോയി പിടിച്ചു വലിച്ചു എഴുനേൽപ്പിക്കാൻ നോക്കികൊണ്ടവൾ പറഞ്ഞു.. "" കുറച്ചു നേരം കൂടെ അനന്തു..!!"" അതും പറഞ്ഞവൻ അവളുടെ കൈപിടിച്ചു വലിച്ചു അവനരികിൽ കിടത്തി അവളെ ഇറുക്കെ കെട്ടിപിടിച്ചു കിടന്നു...!!"" "" അയ്യടാ എനിക്ക് അടിയിൽ പണിയുണ്ട് നീച്ചേ...!!"" അവൾ ഗൗരവത്തിൽ പറഞ്ഞെങ്കിലും ദേവ അത് കേട്ടഭാവം നടിച്ചില്ല "" നിന്റെ കുളിയൊക്കെ കഴിഞ്ഞോ..!!"" നനവുള്ള മുടിയിലേക്ക് മുഖം ചേർത്തവൻ ചോദിച്ചു കാച്ചെണ്ണയുടെ മണവും നനവും മുഖത്തു തട്ടിയതും ഒന്നുകൂടി അവളിലേക്ക് ചേർന്നു അവൻ "" ശ്രീയേട്ടാ മതി എണിച്ചേ...!!"" മുടിയിഴകളിൽ നിന്നും തെന്നിമാറുന്ന അവന്റെ ചുണ്ടുകളെ തടഞ്ഞുകൊണ്ടവൾ പറഞ്ഞു. എന്നാലതു കേൾക്കാതെ ദേവ അവളുടെ മുടിയിഴകൾ വകഞ്ഞുമാറ്റി ചെവിക്കിതാഴെ ചുണ്ടുകൾ ചേർത്തു അനന്തു ഇക്കിളിയോടെ മുഖം വെട്ടിച്ചു..!!"" അവളെ ചേർത്തു പിടിച്ച കൈകൾക്ക് മുറുക്കം കൂടി ഒന്നുകൂടി അവളെ തന്നിലേക്കമർത്തി കഴുത്തിടുക്കിൽ മുഖമാമർത്തി അവൻ.... "" ശ്രീ.. ശ്രീയേട്ടാ മതി...!!"" പിടച്ചിലോടെയുള്ള അവളുടെ ശബ്ദം കേട്ടതും അവളുടെ കഴുത്തിടുക്കിൽ ഒന്നുകൂടി ചുമ്പിച്ചവൻ അവളെ വിട്ടുമാറി എഴുനേൽറ്റിരുന്നു..!!"" "" കണ്ണനെന്തിയെ...!"" എഴുനേൽക്കാതെ കിടന്നിടത്തുനിന്ന് തന്നെ ഉറ്റു നോക്കുന്നവളെ നോക്കിയവൻ ചോദിച്ചു "" അവൻ പാറുവിനോപ്പം അടിയിൽ നല്ല കളിയിലാ..!!""

"ഹാ എന്നാ നീ ഡ്രസ്സ്‌ മാറിക്കോ ഞാൻ അപ്പോഴേക്കും കുളിച്ചു വരാം..!" അവളുടെ തലയിലൊന്നു കൊട്ടി തോർത്തുമെടുത്തവൻ താഴേക്ക് പോയി അവൻ പോയവഴിയെ ഒന്നു നോക്കി സ്വയം തലകടിച്ചവൾ ചെറു ചിരിയോടെ കിടക്കയിന്നിനെഴുന്നേൽട്ട് ഡ്രസ്സ്‌ മാറാൻ തുടങ്ങി.. * "" കണ്ണനെവിടെ പാറു..!!"" ഡ്രസ്സ് മാറിവന്ന അനന്തു അടിയിൽ കണ്ണനെ കാണാതെ പാറുവിനോട് ചോദിച്ചു "" അവൻ ദേവേട്ടന്റെ ഒപ്പം കുളത്തിൽ പോയല്ലോ അനന്തേച്ചി..!!"" "" ആണോ എന്നാ ഞാനൊന്ന് പോയി നോക്കട്ടെ അല്ലെങ്കിൽ ഇന്ന് അമ്പലത്തിൽ പോക്ക് നടക്കില്ല..!!" അതും പറഞ്ഞവൾ കണ്ണന്റെയും ദേവയുടെയും ഡ്രെസ്സും എടുത്തു അമ്മയോട് പറഞ്ഞു കുളത്തിനരികിലേക്ക് പോയി * "" ഇതെന്ത് കുളിയാ ശ്രീയേട്ട മതി അവന്റെ കളിക്ക് നിന്ന് കൊടുത്തത് വന്നേ ഇങ്ങോട്ട്..!!"" പടവിന് മുകളിൽ നിന്ന് ദേഷ്യത്തോടെ ഉള്ള അനന്തുവിന്റെ വാക്ക് കേട്ടതും ദേവ കണ്ണനെയും കൊണ്ട് കരക്ക് നീന്തി കയ്യിൽ കുറച്ചു പൂവും പിടിച്ചു തനിക്ക് മുന്നിൽ ചിരിച്ചു നിൽക്കുന്ന കണ്ണനെ ഒന്ന് കൂർപ്പിച്ചു നോക്കിയവൾ അവന്റെ തല തൂവർത്താൻ തുടങ്ങി അപ്പോഴേക്കും അവളുടെ മുന്നിലേക്ക് ദേവയുടെ കൈകൾ നീണ്ടു വന്നിരുന്നു അവന്റെ കൈകളിൽ ഇരിക്കുന്ന പൂവിലേക്കും അവന്റെ മുഖത്തേക്കും മാറി മാറി നോക്കി അവൾ..

ആ നിമിഷം പഴയതെല്ലാം അവളുടെ മനസിലൂടെ കടന്നുപോയി കണ്ണുകൾ എന്തിനെന്നില്ലാതെ നിറഞ്ഞു അവളുടെ കൈകളിൽ ആ പൂ വച്ചുകൊണ്ടുത്തവൻ നിറഞ്ഞകണ്ണുകൾ തുടച്ചു നെറ്റിയിൽ മൃതുവായി ചുംബിച്ചു അവളെ വിട്ടുമാറി... അവളും അവനെ നോക്കി ചെറുതായൊന്നു പുഞ്ചിരിച്ചു..!!"" പിന്നീട് വേഗം ഡ്രെസ്സുകൾ മാറി അവർ അമ്പലത്തിലേക്ക് പോയി.. ** കുറെ കാലങ്ങൾക്ക് ശേഷം അവൾ നടയിൽ പൂക്കൾ വച്ചു ദൈവത്തിനു മുന്നിൽ കൈകൂപ്പി തന്റെ ആഗ്രഹങ്ങൾ എല്ലാം സാധിച്ച സന്തോഷം അവളുടെ മുഖത്തു തെളിഞ്ഞു കണ്ടിരുന്നു "" കണ്ണനും ശ്രീയേട്ടനും എന്നും തനിക്കൊപ്പം ഉണ്ടാവാണേ എന്നുമാത്രമേ അവൾക്ക് അന്നേരം പ്രാർത്ഥിക്കാൻ ഉണ്ടായിരുന്നുള്ളു..!" അവളുടെ സന്തോഷം കാണെ ദേവയും നിറഞ്ഞ പുഞ്ചിരിയോടെ ദൈവത്തിനു മുന്നിൽ കൈകൂപ്പി അനന്തുവിനെയും കണ്ണനെയും തനിക്കു തന്നതിൽലുള്ള നന്ദി മാത്രമേ അവന് ദൈവത്തിനു മുന്നിൽ പറയാനുണ്ടായിരുന്നുള്ളു...!!"" എന്നാൽ ഈ നിമിഷമെല്ലാം അവർ പോലുമറിയാതെ അവരെ നോക്കി മഹിയും അവിടെ ഉണ്ടായിരുന്നു അനന്തുവിന്റെ തെളിഞ്ഞ മുഖവും പഴയ പ്രസരിപ്പും കാണെ ആദ്യമായ് അവനിൽ നഷ്ടബോധം വന്നിരുന്നു അവർ തന്നെ കാണാതിരിക്കാൻ വേണ്ടി പെട്ടന്ന് മഹി അവിടെ നിന്നും ഇറങ്ങുമ്പോൾ മനസ്സുനിറയെ അമ്പലത്തിൽ പോകാൻ പറഞ്ഞു അമ്മ വിളിച്ചപ്പോൾ മടിപിടിച്ചു കിടക്കുന്ന ഹിമയുടെ മുഖമായിരുന്നു.. എന്നാൽ ഒരുവേള കണ്ണനെ കുറിച്ചോർക്കേ തന്റെ തീരുമാനം ശരിയായിരുന്നെന്ന് സ്വയം മനസിനെ പറഞ്ഞു പഠിപ്പിച്ചവൻ അവിടെ നിന്നും നടന്നു നീങ്ങി..!!.....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story