നീ മാത്രം...💜: ഭാഗം 39

Neemathram

രചന: അപ്പു

"" ഞാനും കൂടി വരണോ അനന്തു.. "" ചുരിദാറിന്റെ ഷാൾ കുത്തികൊണ്ട് ഉമ്മറത്തേക്ക് വരുന്ന അനന്തുവിന്റെ നോക്കി ദേവ ചോദിച്ചു.. അതിന് ദേഷ്യത്തോടെയുള്ള ഒരു നോട്ടമായിരുന്നു അവളുടെ മറുപടി.. അവളെ നോക്കി ചമ്മിയ ഒരു ചിരി ചിരിച്ചുകൊണ്ട് ദേവ നീരുവന്ന അവന്റെ കാലിലേക്ക് നോക്കി അവളുടെ നോട്ടവും അവന്റെ കാലിലേക്ക് എത്തിയിരുന്നു..!!" "" ചെറിയൊരു വേദന അത്രേ ഉള്ളു...!!"" അവളുടെ നോട്ടം കണ്ടതും അവൻ പറഞ്ഞു "" ചെറിയ വേദന.. ഹും ശ്രീയേട്ടന് ബാൽകാണിയിൽ വലിഞ്ഞു കേറേണ്ട വല്ല ആവശ്യവും ഉണ്ടായിരുന്നോ...!!"" അവന്റെ കാലിലേക്ക് നോക്കികൊണ്ട് അവൾ പറഞ്ഞു "" അതുപിന്നെ ഇന്നലെ ഞാൻ വന്നപ്പോ ഇവടെ ആരും ഉണ്ടായിരുന്നില്ല മണി അടിച്ചപ്പോഴും ആരും വന്നില്ല പിന്നെ നിന്റെ ചെരുപ്പ് ഉമ്മറത്തു കിടക്കുന്നതും മുകളിൽ നിന്ന് വെള്ളം വീഴുന്ന ശബ്ദമൊക്കെ കേട്ടപ്പോ തോന്നി നീ ഇവിടെ ഉണ്ടാവും എന്ന്.. പിന്നെ ഒന്നും നോക്കിയില്ല പണ്ട് കാശികൊപ്പം നൈറ്റ് ഷോ കഴിഞ്ഞ് കേറിയ ഓർമയിൽ അങ്ങ് കേറിയതാ ബാൽകാണിയിലേക്ക് പക്ഷേ കാൽ എവിടെയോ തട്ടി പണികിട്ടി....!!"" ചമ്മിയ ചിരി ചിരിച്ചുകൊണ്ടുള്ള അവന്റെ സംസാരം കേട്ടപ്പോൾ അവൾക്കും ചിരിവന്നെങ്കിലും അവളതു കാണിക്കാതെ അവനെ രൂക്ഷമായി നോക്കി.. "" നീ നോക്കിപേടിപ്പികൊന്നും വേണ്ട എന്തായാലും കേറിയത്തിന് കാര്യം ഉണ്ടായല്ലോ ഹാ എനിക്കത് മതി..!!"

അവളെ മൊത്തത്തിൽ ഒന്നു നോക്കി താടിയുഴിഞ്ഞ് ആക്കി ചിരിച്ചുകൊണ്ട് അവൻ പറഞ്ഞു അവന്റെ കളിയാക്കുന്ന പോലുള്ള ചിരികൂടി കണ്ടതും അവൾ അവനെ അടിക്കാനായി ചെന്നു.. "" എത്തച്ചാ...!!"" അനന്തു അവനരികിൽ എത്തുന്നതിനു മുമ്പ് തന്നെ കണ്ണന്റെ ശബ്ദം അവിടെ ഉയർന്നിരുന്നു ഇരുവരുടെയും നോട്ടം കണ്ണനു നേരെയായി.. അവിടെ കുഞ്ഞു ട്രൗസറും ബനിയനും ഇട്ട് ബാഗും തൂകി ചിരിച്ചുകൊണ്ട് നിൽക്കുന്ന കണ്ണനെ കണ്ടതും ദേവയുടെയും അനന്തുവിന്റെയും കണ്ണുകൾ വിടർന്നു..!!" "" ഏട്ടച്ഛന്റെ കുട്ടി അങ്കണവാടിയിൽ പൂവനോടാ..!!" കണ്ണനെ അരികിലേക്ക് വിളിച്ചുകൊണ്ടു ദേവ ചോദിച്ചു ""അതിനവൻ ദേവയെ നോക്കി സന്തോഷത്തോടെ തലയിട്ടി..!!"" "" എന്നാ ശ്രീയേട്ടാ പ്രവേശനോത്സവം തുടങ്ങാൻ ആയിട്ടുണ്ടാവും ഞാൻ കണ്ണനെയും കൊണ്ട് പോകുവാ.. കണ്ണാ.. ടീച്ചറമ്മയോട് പറ അങ്കണവാടിയിൽ പോകുവാണെന്നു..!""" അതിന് തലയിട്ടികൊണ്ട് കൊണ്ട് കണ്ണൻ നേരെ ദേവയുടെ അമ്മകടുത്ത് പോയി.. കുറച്ചുകഴിഞ്ഞതും എല്ലാവർക്കും റ്റാറ്റാ ഓകെ കൊടുത്ത് കണ്ണൻ അനന്തുവിനോപ്പം പൊയി..!!"" "" ഈശ്വരാ കരയാതിരുന്നാൽ മതിയായിരുന്നു കുട്ടീ...!!"" അവൻ പോകുന്നതും നോക്കി അമ്മ പറഞ്ഞു "" മ്മ്മ് ഇന്ന് എന്തായാലും കരയില്ല അമ്മ അവൻ...

അനന്തു ഉണ്ടല്ലോ ഒപ്പം നാളെ അറിയാ അവന്റെ പോക്ക്.. എനിക്ക് തോന്നുന്നില്ല അവൻ കരയാതെ നാളെതൊട്ട് ഇരിക്കും എന്ന്..!!!"" "" അതിപ്പോ എല്ലാ കുട്ടികളും ആദ്യത്തെ കുറച്ചു ദിവസം കരയും..!!"" "" എന്തായാലും ഇത്ര നേരത്തെ ചേർക്കണ്ടായിരുന്നു അവനെ.. അടുത്ത കൊല്ലം മതിയായിരുന്നു..!!"" "" മ്മ് എന്തായാലും കരയാതിരുന്നാൽ മതിയായിരുന്നു അതും പറഞ്ഞു അമ്മാ ഉള്ളിലേക്ക് പോയി ദേവ അവിടെ തന്നെ ഇരുന്നു..!!"" കാലിന് വയ്യാത്തതുകൊണ്ട് തന്നെ ദേവ ഇന്ന് പുറത്തേക്ക് ഇറങ്ങിയിരുന്നില്ല അനന്തുവും കണ്ണനും പാറുവും ഒന്നും അവിടെ ഇല്ലാഞ്ഞിട്ട് അവന് സമയം പോകുന്നുണ്ടായിരുന്നില്ല കുറച്ചുനേരം റൂമിൽ പോയി കിടന്ന അവൻ ഉച്ച ആവാറായപ്പോഴേക്കും താഴേ ഉമ്മറത്തു വന്ന് കണ്ണനും അനന്തുവും വരുന്നുണ്ടോ എന്നു നോക്കിയിരുന്നു.... കുറച്ചു കഴിഞ്ഞതും അവരിരുവരും എത്തി കണ്ണൻ നല്ല സന്തോഷത്തിൽ ആയിരുന്നു വഴിയിൽ നിന്നുതന്നെ ഉമ്മറത്തിരിക്കുന്ന ദേവയെ കണ്ട് അവൻ ഓടി വന്നു പിന്നെ അവിടെ ഉണ്ടായ കാര്യങ്ങൾ എല്ലാം ഒന്നു വിടാതെ ദേവയെ പറഞ്ഞു കേൾപ്പിച്ചുകൊണ്ടിരുന്നു ദേവയും ചിരിച്ചുകൊണ്ട് അവന്റെ സംസാരം കെട്ടിരുന്നു.. അന്നു മുഴുവൻ കണ്ണൻ ആദ്യമായി അംഗൻവാടിയിൽ പോയതിന്റെ സന്തോഷത്തിലായിരുന്നു അച്ഛനോടും വല്യച്ഛനോടും എല്ലാവരോടും അവിടെ ഉണ്ടായതെല്ലാം അവൻ പറഞ്ഞു നടന്നു അനന്തുവിന്റെ മുഖത്തും കണ്ണന്റെ അതെ സന്തോഷം ആയിരുന്നു

എന്നാൽ ഇരുവരുടെയും സന്തോഷം കാണുമ്പോൾ ദേവക്ക് ചിരിയായിരുന്നു വന്നത് * പിറ്റേന്ന് എന്നത്തേക്കാളും ഉത്സാഹത്തോടെയാണ് കണ്ണൻ എഴുന്നേൽറ്റത് രാവിലെ തന്നെ കുളിയെല്ലാം കഴിഞ്ഞ് അവൻ പൂവൻ റെഡിയായി നിന്നു ദേവയുടെ കാലിലെ നീരു കുറഞ്ഞേങ്കിലും ഒരു ദിവസം കൂടി വീട്ടിലിരുന്നു കാലിലെ നേരെ മാറിയിട്ട് പുറത്തേക്കിറങ്ങിയാൽ മതിയെന്ന് അനന്തു ചട്ടം കെട്ടിയതും ദേവ അന്നും വീട്ടിൽത്തന്നെയായിരുന്നു ഇന്നും ദേവക്കും അമ്മക്കും റ്റാറ്റായെല്ലാം കൊടുത്ത് ഉത്സാഹത്തോടെയായിരുന്നു അവന്റെ പോക്ക്.. അവർ പോയിക്കഴിഞ്ഞിട്ടും ദേവ ഉമ്മറത്തു തന്നെ ഇരിക്കുകയായിരുന്നു കുറച്ചുനേരം ഫോണിൽ നോക്കി പിന്നെ പുറത്തേക്ക് നോക്കിയ ദേവ അവിടുത്തെ കാഴ്ച്ച കണ്ടതും അറിയാതെ തന്നെ ചിരിച്ചുപോയി ദൂരെ നിന്നും നടന്നു വരുന്ന അനന്തുവും അവളുടെ തോളിൽ തലവച്ചു കഴുത്തിലൂടെ ചുറ്റിപ്പിടിച്ച് കിടക്കുന്ന കണ്ണനും കണ്ണന്റെ ബാഗ് ഒരു കൈകൊണ്ട് അനന്തു പിടിച്ചിട്ടുമുണ്ട് നടന്ന് അടുത്തേക്ക് വരുന്ന അവരെ കണ്ടതും ദേവക്ക് ചിരി നിർത്താൻ ആയില്ല അവന് പൊട്ടിച്ചിരിച്ചുപോയി അത് കേട്ട് ഉള്ളിൽനിന്ന് അമ്മയും പുറത്തുവന്നു..!! "" എന്തുപറ്റി അനന്തു പോയതിനേക്കാൾ വേഗം തിരികെ വന്നാലോ എന്താടാ കണ്ണാ പറ്റിയെ...!!""

അവർ ഉള്ളിലേക്ക് വന്നതും കണ്ണനു നേരെ കൈ നീട്ടികൊണ്ട് ദേവ ചോദിച്ചു കണ്ണൻ അപ്പോൾ തന്നെ ദേവയുടെ മേലേക്ക് ചാഞ്ഞു ഒപ്പം ആ ചുണ്ടുകൾ വിതുമ്പി കരയാനും തുടങ്ങി..!!"" "" എന്തുപറ്റി അനന്തു കണ്ണൻ വാശിപിടിച്ചോ..!!"" ഒന്നും മിണ്ടാതെ നിൽക്കുന്ന അനന്തുവിനെ നോക്കി അമ്മ ചോദിച്ചു "" മ്മ് അവിടാക്കി ഞാൻ തിരിച്ചുപോരാൻ നിന്നതും ഒറ്റ കരച്ചിൽ ആയിരുന്നു ഇവൻ പിന്നെ എന്റെ കൈ വിടുന്നില്ല കരച്ചിൽ കൂടിയപ്പോ പിന്നെ ഞാൻ അവനേം എടുത്തു പൊന്നു "" പരിഭവത്തോടെ തലതാഴ്ത്തിയുള്ള അവളുടെ മറുപടി കേട്ടതും ദേവക്ക് വല്ലാത്ത വാത്സല്യവും ചിരിയും തോന്നിയിരുന്നു കണ്ണൻ അപ്പോഴും തേങ്ങിക്കൊണ്ട് അവന്റെ തോളിൽ ചാരി കിടന്നു ഇനി പൂവില്ല എന്നൊക്കെ പറയുന്നുമുണ്ട് ഒപ്പം "" എന്നാ മോളുപോയി ഡ്രെസ്സുമാറിക്കോ കണ്ണന്റെയും മാറ്റികൊടുത്തേക്ക്..!!"" അവളുടെ വാടിയ മുഖം കണ്ടതും അമ്മാ പറഞ്ഞു അതുകേട്ടതും അനന്തു അമ്മയെ നോക്കി തലയാട്ടികൊണ്ട് ദേവയെ നോക്കാതെ മുകളിലേക്ക് കയറിപോയി അവൾക്കു പിന്നാലെ അമ്മ അടുക്കളയിലേക്ക് പോയതും ദേവ കണ്ണനെയും എടുത്ത് നേരെ റൂമിലേക്ക് പോയി..!!""" * "" സാരല്ല അനന്തു രണ്ടുദിവസം കൂടി പോയാൽ കണ്ണന് ശീലായിക്കോളും..!!""

കട്ടിലിൽ ഇരിക്കുന്ന അനന്തുവിനേ നോക്കി ദേവ പറഞ്ഞു "" ദേവേട്ടൻ പറഞ്ഞതാ ശരി അവന് മൂന്നുവയസല്ലേ ആയിട്ടുള്ളു അടുത്ത കൊല്ലം വിടാം...!!"" "" ഇതിന്റെ അവസാനം ഇങ്ങനെ തന്നെ ആവുമെന്ന് എനിക്ക് ആദ്യമേ അറിയാമായിരുന്നു..!!"" അവൾക്കടുത്തു വന്നിരുന്നു ചിരിയോടെ ദേവ പറഞ്ഞു "" അത് പിന്നെ മറ്റുകുട്ടികളെ അമ്മമാർ അവിടാക്കി പോകുമ്പോൾ തന്നെ ഇവൻ എന്റെ കൈ വിടാതെ പിടിച്ചിരുന്നു മറ്റു കുട്ടികളുടെ കരച്ചിലും അതിനിടയിൽ ഞാൻ കൂടി പോരാൻ നിന്നതും ഇവൻ ഉറക്കെ കരയാൻ തുടങ്ങി.. ശ്വാസം കിട്ടാത്ത പോലുള്ള ഇവന്റെ കരച്ചിൽ കണ്ടപ്പോൾ ഞാനാകെ പേടിച്ചു അതാ....!!"" "" ഇച്ചേച്ചിയും കൊള്ളാം കണ്ണനും കൊള്ളാം ഇയ്യൊരു കൊല്ലം പോട്ടെ അടുത്തുകൊല്ലം ഇവനെ എന്തായാലും ചേർക്കണം അപ്പോ കരയുമ്പോ നീ എന്തുചെയ്യും...!!"" തടിക്കും കൈകൊടുത്തു അവളെ നോക്കികൊണ്ട് ദേവ പറഞ്ഞു അപ്പോഴേക്കും കണ്ണൻ അവന്റെ കളിയിൽ ഏർപ്പെട്ടിരുന്നു "" അത് അപ്പോഴല്ലേ അപ്പോ നോക്കാം..!!"" അവനെ നോക്കി ചിരിച്ചുകൊണ്ട് അതും പറഞ്ഞ് അനന്തു ഇരുന്നിടത്തുനിന്ന് എഴുന്നേൽറ്റു ഡ്രസ്സ് മാറാൻ പോയി അവൾ പോയവഴിയേ നോക്കി ചിരിച്ചുകൊണ്ട് ദേവ കട്ടിലിലേക്ക് മലർന്നു കിടന്നു അപ്പോഴേക്കും കണ്ണനും ഓടിവന്ന് അവന്റെ മേത്തുകയറി കിടന്നിരുന്നു

ദേവ രണ്ടു കൈകൊണ്ടും അവനെ പൊതിഞ്ഞു പിടിച്ചു ഡ്രസ്സ് മാറി വാന്ന അനന്തു ഇതും കണ്ടതും മറ്റൊന്നും ചിന്തിക്കാതെ വേഗം അവർക്കരികിൽ വന്നു കിടന്നു ദേവ ഒരു ചിരിയോടെ അവളെയും കണ്ണനെയും നെഞ്ചോടു ചേർത്തുപിടിച്ചു....❤️ ________________ വർഷങ്ങൾക്കു ശേഷം ഒരു പുലരിയിൽ...!!" "" ശ്രീദേവ്... അനീഴം... അനന്തിത.. ആയില്യം.. അനിവേദ്... രോഹിണി... അനിരുദ്.... പൂരം..."" അമ്പലത്തിലേക്ക് വന്നതായിരുന്നു അനന്തുവും ദേവയുമെല്ലാം വഴിപാട് കൗണ്ടറിനു മുന്നിൽനിന്ന് പേരും നാളും പറഞ്ഞു കൊടുക്കുകയാണ് അനന്തു അപ്പോഴേക്കും വണ്ടി പാർക്ക്‌ ചെയ്ത് ദേവയും അവിടെ എത്തിയിരുന്നു.. "" മക്കളെവിടെ ശ്രീയേട്ടാ...!!"" അവനെ കണ്ടപാടെ അവൾ ചോദിച്ചു "" അവർ നിന്റെ ഒപ്പമല്ലേ വന്നത്..!!"" "" അല്ലാ... ശ്രീയേട്ടൻ കാറ് പാർക്ക്‌ ചെയ്യാൻ പോയപ്പോ അവരും അവിടെ നിന്നു... ഞാൻ വഴിപാട് കഴിപ്പിക്കാൻ ഉള്ളോണ്ട് വേഗം പൊന്നു..!!"" "" എന്നാൽ അവിടെ നിന്നും അവർ പൊന്നുണു രണ്ടാളും ഇവിടെ എവിടേലും കാണും നീ വാ....!!"" വഴിപാടുകൾ എഴുതിയ രസീതും വാങ്ങികൊണ്ടവർ അമ്പലത്തിനു ചുറ്റും നടന്നു.. "" ഈശ്വരാ ഈ കുട്ടികൾ ഇതെവിടാ..!!"" അവരെ കാണാതെ ചുറ്റും നോക്കികൊണ്ട് വേവലാതിയോടെ അവൾ പറഞ്ഞു

"" നീ പേടിക്കാതെ അവരിവിടെ തന്നെ കാണും കണ്ണൻ ഉണ്ടല്ലോ ഒപ്പം അവൻ ദൂരെ ഒന്നും പോകില്ല..!"" "" കണ്ണനെ അല്ലാ അനുവിനെയാ എനിക്ക് പേടി ഒതുങ്ങി ഇരിക്കില്ല ചെക്കൻ കണ്ണൻ ഒപ്പമുള്ളതാ ഒരു ആശ്വാസം..!!"" "" ആഹ് ദെ ദാ നിൽക്കുന്നു രണ്ടെണ്ണവും വാ...!!"" ദൂരെ നിൽക്കുന്ന അവരെ അനന്തുവിനു ചൂണ്ടി കാണിച്ചുകൊണ്ട് ദേവ പറഞ്ഞു അവരെ കണ്ടപ്പോഴാണ് അനന്തുവിന് ശ്വാസം നേരെ വീണത്.. അവരിരുവരും വേഗം തന്നെ അങ്ങോട്ടു പോയി.. ** വർഷങ്ങൾ കടന്നുപോയെങ്കിലും ദേവയുടെയും അനന്തുവിന്റെയും കണ്ണന്റെയും സ്നേഹത്തിനു മാത്രം മാറ്റമൊന്നും വന്നില്ല അവരുടെ കുഞ്ഞു ലോകത്തേക്ക് പുതിയ അഥിതിയായി അനിരുദ് എന്ന അനു കൂടി വന്നതും എല്ലാവരെക്കാളും ഉത്സാഹം കണ്ണനു തന്നെയായിരുന്നു കുറുമ്പു കാട്ടിനടന്ന കണ്ണാനിൽ നിന്നും തന്റെ കുഞ്ഞനിയനെ സ്നേഹിക്കുന്ന ഒരു ഏട്ടൻകൂടി ആയി മാറിയിരുന്നു അവൻ....!!"" "" കണ്ണേത്താ.. അതെന്താ.. എന്താ ആ മത്തില്.. "" മുന്നിൽ നിൽക്കുന്ന വലിയ മരത്തെയും അതിൽ കെട്ടിയിരിക്കുന്ന കുഞ്ഞു കുഞ്ഞു ഊഞ്ഞാലുകളെയും നോക്കി മൂന്നുവയസുകാരൻ അനു കണ്ണനോട് ചോദിച്ചു.. "" പറ കണ്ണേത്താ അതെന്താ..!!"" അനുവിന്റെ ചോദ്യം കേട്ടുകൊണ്ട് നിൽക്കുന്ന കണ്ണന്റെ നോട്ടവും ആ മരത്തിൽ തന്നെയായിരുന്നു കുഞ്ഞു കുഞ്ഞു ഊഞ്ഞാലുകൾ തൂങ്ങി നിൽക്കുന്ന ആ മരത്തെ അവൻ കൗതുകത്തോടെ നോക്കി നിന്നു..!! ""നിങ്ങൾക്കൊന്നു പറഞ്ഞിട്ടു പൊയ്ക്കൂടേ പിള്ളേരെ..!!""

ദേഷ്യത്തോടെയുള്ള അനന്തുവിന്റെ ചോദ്യം കെട്ടാണ് ഇരുവരും മരത്തിൽ നിന്ന് നോട്ടം മാറ്റിയത്.. "" അതെന്താ ഏട്ടച്ഛാ..!!"" എന്തിനാ അതിൽ കുഞ്ഞു ഊഞ്ഞാലുകൾ കെട്ടിയിരിക്കുന്നെ..!!"" അനന്തുവിന്റെ ചോദ്യം ശ്രദ്ധിക്കാതെ ദേവയെ നോക്കി മരത്തിലേക്ക് ചൂണ്ടി കണ്ണൻ ചോദിച്ചു.. "" അതോ കല്യാണം കഴിഞ്ഞിട്ടും കുഞ്ഞുങ്ങൾ ഉണ്ടാവാത്തതുകൊണ്ട് ആളുകൾ പ്രാർത്ഥിച്ചു കെട്ടുന്നതാ അത് ഇങ്ങനെ ഊഞ്ഞാൽ കേട്ടി പ്രാർത്ഥിച്ചൽ കുഞ്ഞുങ്ങൾ ഉണ്ടാവും എന്നാ വിശ്വാസം..!!"" അവരെ രണ്ടുപേരെയും ചേർത്തു നിർത്തി ആടിയൂലയുന്ന ഊഞ്ഞാലുകളെ നോക്കി ദേവ പറഞ്ഞു "" ഏട്ടച്ഛൻ കേട്ടിട്ടുണ്ടോ ഇങ്ങനെ ഊഞ്ഞാല്..!!"" ദേവയെ നോക്കി കണ്ണൻ ചോദിച്ചു.. "" ഏട്ടച്ഛൻ എന്തിനാടാ അതു കെട്ടുന്നേ ഏട്ടച്ഛന് മൂത്ത മകനായിട്ട് എന്റെ കണ്ണാനില്ലേ പിന്നെ അനുട്ടൻ ഇല്ലേ നിങ്ങൾ രണ്ടുപേരും ഒപ്പമുള്ളപ്പോൾ ഏട്ടച്ഛന് അത് കെട്ടേണ്ട ആവശ്യം ഇല്ലലോ..!!"" അവർക്കൊപ്പം മുട്ടിലിരുന്നു ഇരുവരെയും ചേർത്തുപിടിച്ച് നെറ്റിയിൽ ഉമ്മവച്ചുകൊണ്ട് ദേവ പറഞ്ഞു..

അനന്തു നിറഞ്ഞ മനസോടെ അവരുടെ സ്നേഹം നോക്കി നിന്നു "" അപ്പോ അവർക്ക്‌ കുഞ്ഞാവ ഇല്ലേ അതുകൊണ്ടാണോ അവരത് കെട്ടുന്നേ..!!"" മരക്കൊമ്പിൽ ഊഞ്ഞാൽ കെട്ടുന്ന ദമ്പദികളെ നോക്കി കണ്ണൻ ചോദിച്ചു..!!"" അവന്റെ ചോദ്യം കേട്ടതും ദേവയും അങ്ങോട്ടു നോക്കി.. "" അതെ അവർക്ക് കുട്ടികൾ ഉണ്ടാവില്ല അതുകൊണ്ടാവും അവർ കെട്ടുന്നേ..!!"" അവർക്കരികിൽ നിന്നും അങ്ങോട്ടു തന്നെ നോക്കി എഴുന്നേൽറ്റുകൊണ്ട് ദേവ പറഞ്ഞു അനന്തുവിന്റെ നോട്ടവും അങ്ങോട്ടുതന്നെയായിരുന്നു പെട്ടന്ന് ഊഞ്ഞാലു കെട്ടിക്കഴിഞ്ഞു ആ ദമ്പതികൾ തിരിഞ്ഞതും അവരെ കണ്ട് ദേവയും അനന്തുവും ഒരുപോലെ ഞെട്ടി.. അറിയാതെ തന്നെ അനന്തുവിന്റെ നാവിൽ നിന്നും ആ പേര് വന്നിരുന്നു "" മഹിയേട്ടൻ...!!""" ...തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story