നീ മാത്രം...💜: ഭാഗം 4

Neemathram

രചന: അപ്പു

"" ഏട്ടാ അവനെ വിളിച്ചുനോക്കിയേ....? " ഉമ്മറത്തിണ്ണയിൽ പത്രം വായിച്ചിരിക്കുന്ന പാറുവിന്റെ അച്ഛനെ നോക്കി അമ്മാ ചോദിച്ചു. "" അവനെ വിളിച്ചിട്ട് കിട്ടിയില്ല സ്വിച്ഓഫ് ആണ് എന്തെങ്കിലും തിരക്കിലാവും അവൻ ഞാൻ കാശിയെ വിളിച്ചിട്ടുണ്ട്..."" "" എന്നിട്ട് കാശിയോട് പറഞ്ഞോ ഇങ്ങോട്ട് വരുന്ന കാര്യം..."" ഇല്ല്ല പറഞ്ഞിട്ടില്ല പറഞ്ഞാൽ അവൻ അത് അതുപോലെ മറ്റവന്റെ ചെവിയിൽ എത്തിക്കും അവൻ അറിഞ്ഞാൽ ഓരോന്നു പറഞ്ഞു ഒഴിഞ്ഞു മാറുകയും ചെയ്യും അതുകൊണ്ട് അവനോട് എന്നെ വിളിക്കാൻ പറയാൻ പറഞ്ഞു കാശിയോട്..."" "" ആ അത് നന്നായി അച്ചേ അല്ലേൽ രണ്ടും മുങ്ങും "" അച്ഛനുള്ള ചായയുമായി ഉമ്മറത്തേക്ക് വന്ന് പാറു പറഞ്ഞു... "" മ്മ്...!! ഇപ്പ്രാവശ്യം കൂടി എന്തേലും പറഞ്ഞു അവൻ വരാതിരുന്നാൽ പിന്നെ ഈ പാടി കയറ്റില്ല അവനെ ഞാൻ....!! കുടുംബത്തിൽ ഒരു ആവശ്യത്തിന് അവൻ ഇല്ലങ്കിൽ പിന്നെ എന്തിനാ ഇങ്ങോട്ട് വരുന്നേ....!! "" അയ്യോ അച്ഛാ അങ്ങനെ കടുത്ത തീരുമാനം ഒന്നും എടുക്കല്ലേ...!! ഈ ദേഷ്യം ഒക്കെ വെറും അഭിനയം ആണെന്ന് എനിക്കും അമ്മക്കും അറിയം പിന്നെ എന്തിനാ ഇങ്ങനൊക്കെ പറയുന്നെ ഞങ്ങളെ ബോധ്യപെടുത്താന... "" അച്ഛന്റെ മുഖത്തുനോക്കി കളിയായി ചിരിച്ചുകൊണ്ട് അവൾ ചോദിച്ചു.."" "" ദെ പാറുവേ നീ വാങ്ങിക്കും എന്റേന്ന്... ഈ പ്രാവശ്യം അവൻ വന്നാൽ കണക്കിന് ചീത്തപറയുന്നുണ്ട് ഞാൻ കുടുംബം എന്നോരു ചിന്തയെ ഇല്ലാതായി ചെക്കന്...!!"" മ്മ്മ് എന്തൊക്കെ നടക്കുന്നെന്ന് കണ്ടറിയാം എന്തായാലും ഞാനും കൊറേ തീരുമാനിച്ചിട്ടുണ്ട് വരട്ടെ രണ്ടും ഇങ്ങോട്ട് കാണിച്ചു കൊടുക്കുന്നുണ്ട് രണ്ടിനും....!!""

അതും പറഞ്ഞു പാറു അവിടെനിന്നും ഉള്ളിലേക്ക് പോയി....!! _______________ "" കുന്നു മിച്ചി പൂച്ച ചൂതു പാലു കുച്ചു കുന്നു നവ് പൊള്ളി മിച്ചി പൂച്ച കഞ്ഞു.... മിയാവു....!! "" ഒന്നൂടി പാടിക്കെ കണ്ണാ കേക്കട്ടെ...!!"" ഉമ്മറത്തിണയിൽ ഇരുന്ന് ക്രയോൺസ് കൊണ്ട് പൂച്ചാക്കുട്ടിക്ക് കളറുകൊടുക്കുകയാണ് കണ്ണൻ ഒപ്പം തലയാട്ടി പാട്ടും പാടുന്നുണ്ട് അവന്റെ പാട്ട് കേട്ട് ഒന്നുകൂടി പാടാൻ പറയുകയാണ് തിണ്ണയിൽ അവനെ നോക്കിയിരിക്കുന്ന പാറു... "" മ്മ്ഹ്ഹ് പാതുല... "" അവളെ നോക്കി മുഖം തിരിച്ച് വീണ്ടും കളർ കൊടുക്കാൻ തുടങ്ങി അവൻ.. നല്ല കണ്ണൻ അല്ലെ ഞാൻ കേക്കട്ടെ കണ്ണന്റെ പുതിയ പാട്ട് ഒന്നൂടി പാടാന്നെ കണ്ണാ നല്ല കുട്ടിയല്ലേ....!! "" അല്ലല്ലോ കണ്ണ ചീത്തയാ..."" കയ്യിലിരിക്കുന്ന ക്രയോൺ ദേഷ്യത്തോടെ അവൾക്ക് നേരെ എറിഞ്ഞുകൊണ്ട് അവൻ പറഞ്ഞു..!! അയ്യോ...!! കണ്ണൻ ഇന്ന് നല്ല ദേഷ്യത്തിൽ ആണലോ അനന്തേച്ചി...!! ആണോ എന്റെ കണ്ണൻ ഇന്ന് ദേഷ്യത്തിൽ ആണോ...!"'" നിലത്തെറിഞ്ഞ കളർ അവന് നൽകികൊണ്ട് അനന്തു ചോദിച്ചു...!! ഇച്ചേച്ചി അതില്ലേ... നാനില്ലേ കൊച്ച് മുന്നേ പാറുച്ചിനെ ഒച്ച്കതിക്കാൻ വിച്ചപ്പോ വന്നില്ല അതോണ്ട് കണ്ണാ പാറുച്ചിനോട് തെത്തി.. "" കുഞ്ഞുമുഖം വീർപ്പിച്ചു പാറുനെ നോക്കികൊണ്ട് അവൻ പറഞ്ഞു...!! ഓഹോ അപ്പോ അങ്ങനെ ആണ് കാര്യങ്ങൾ അയ്കോട്ടെ...!! അനന്തേച്ചി പിന്നല്ലേ അച്ഛൻ ഇന്നലെ കടേ പോയപ്പോ തേൻമിട്ടായിയും കൊലുമിട്ടായിയും ഒക്കെ കൊടുന്നിരുന്നു ഞാൻ കരുതി അതൊക്കെ കണ്ണന് കൊടുക്കാന്ന് ആഹ് കണ്ണൻ എന്നോട് തെറ്റിയൊണ്ട് ഇനി അത് അപ്പുറത്തെ വീട്ടിലെ കൂട്ടുനോ ചിന്നുനോ കൊടുക്കാം അല്ലെ......!!

മെന്ത മെന്താ.....!! കൂത്തുന്നും ചിന്നുനും കൊതുകണ്ട കണ്ണനു മേണം കൊലുമുതായി..!! ഇരുന്നിടത്തുനിന്ന് ചാടി എഴുനേറ്റ് അവൾക്കടുത്തു ഓടി പോയി പറഞ്ഞു കണ്ണൻ "" അപ്പോ കണ്ണൻ എന്നോട് തെറ്റാലെ പിന്നെ എങ്ങനെ തരാനാ...!!" പൊട്ടിവന്ന ചിരി ഒതുക്കി അവൾ ചോദിച്ചു കണ്ണ മുന്തിയല്ലോ....!! അവളെ നോക്കി നിഷ്കളങ്കമായി ചിരിച്ച് അവൻ പറഞ്ഞു... ആണോ കണ്ണാ മുണ്ടിയോ എന്നാ വേഗം ആ പാട്ടുപാടി തന്നെ കേക്കട്ടെ....!!"" അവനെയും എടുത്ത് മടിയിലിരുത്തി ഉമ്മവച്ചുകൊണ്ട് പാറു പറഞ്ഞു...!! "" കുന്നു മിച്ചി പൂച്ച ചൂതു പാലു കുച്ചു കുഞ്ഞു നവ് പൊള്ളി മിച്ചി പൂച്ച കഞ്ഞു..... മിയു...!! എവിടുന്നാപ്പോ പിതിയൊരു പാട്ടൊക്കെ കിട്ടിയേ ആരാ പഠിപ്പിച്ചുതന്നെ കണ്ണാ... "" അവനെ തന്നെ നോക്കിയിരിക്കെ അനന്തു ചോദിച്ചു... "" അതിലെ ഇച്ചേച്ചി ഇന്നലെ ഡാൻച് പാച്ചൻ ചിന്നു ബന്നില്ലേ ചിന്നു പാതി തന്നയാ... അവളില്ലെ ഇച്ചേച്ചി അവളുതെ അച്ഛതെ പോണിൽ കണ്ടതാ..!!"" നമ്മതെ പോണിൽ കാനാൻ പത്തുവോ ഇച്ചേച്ചി പാത്ത്....!! "" ഉമ്മറത്തിരിക്കുന്ന ലാൻഫോണിനെയും അവളെയും മാറി മാറി നോക്കി അവൻ ചോദിച്ചു...!! അനന്തു അവനെയും ഫോണിനെയും ഒന്നുനോക്കി അതുകണ്ട് വയപൊത്തി ചിരിക്കുവാണ് പാറു... "" ഫോണിൽ കാണാൻ പോയിട്ട് ഒരു ആവശ്യത്തിന് ഒരാളെ വിളിക്കാൻ പോലും പറ്റില്ല...!!"" അതെന്തുപറ്റി ചേച്ചി ഫോൺ ചത്തോ... "" പാറു ചോദിച്ചു... ചത്തതല്ല കൊന്നു... ഫോൺ ബിൽ അടക്കാത്തത് കൊണ്ട് അവർ അത് കട്ട് ചെയ്തു...!!""" ഫോണിനെ ഒന്നു നോക്കി നിശ്വസിച്ചുകൊണ്ട് അനന്തു പറഞ്ഞു....!! എന്നാ ചേച്ചിക്ക് അച്ഛനോട് പറയാർന്നില്ലേ അച്ഛൻ അടച്ചേനെ..!!"

"അതൊന്നും സാരല്ല ഇപ്പോ അത് ഇവിടെ ഉണ്ടായിട്ടും പ്രത്യേകിച്ചു ഉപകാരം ഒന്നും ഇല്ലല്ലോ...!!"" എന്നാലും പെട്ടന്ന് വല്ല ആവശ്യവും വന്നാലോ.. അത്യാവശ്യം വന്നാൽ ഒരു വിളിക്കപ്പുറം നിങ്ങളില്ലേ പിന്നെന്താ "" അവളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് അനന്തു പറഞ്ഞു അതുകേട്ട പാറുവിലും ഉണ്ടായിരുന്നു അതെ പുഞ്ചിരി അല്ല അതവടെ നിക്കട്ടെ പൂജടെ കാര്യം എന്തായി തീയതി തീരുമാനിച്ചോ...!!"" മ്മ് അടുത്തമാസം ഉണ്ടാവും പൂജ അതികവും...!!"" ചേച്ചി നോക്കിക്കോ ഈ പൂജ കഴിയുന്നത്തോടെ പലതും മാറി മറിയും... "" അനന്തുവിനെ നോക്കി ഒരുപുഞ്ചിരിയോടെ പാറു പറഞ്ഞു... അതെന്താ പാറു നീ അങ്ങനെ പറഞ്ഞെ...!! നെറ്റിച്ചുളിച്ചു സംശയത്തോടെ അനന്തു ചോദിച്ചു... "" അതൊക്കെ വൈകാതെ ചേച്ചിക്ക് മനസിലാവും ന്നെ... ഇപ്പോ ഞാൻ പോട്ടെ... "" അനന്തുവിനെ നോക്കി ചിരിച്ചുകൊണ്ട് അത്രയും പറഞ്ഞു കണ്ണന്റെ കവിളിൽ ചുണ്ടുചേർത്ത് അവളുടെ മറുപടിക്ക് കാത്ത് നിൽക്കാതെ അവൾ അവിടെ നിന്നും വീട്ടിലേക്കോടി....!!! ________________ "" Ammavan 2"" (( Calling..!! "" )) മുന്നിലിരിക്കുന്ന ലാപ്ടോപ്പിൽ അർജെന്റ് ആയി വർക്ക്‌ ചെയ്യുമ്പോഴായിരുന്നു അവന്റെ ഫോൺ വീണ്ടും ബെല്ലടിച്ചത്...!! അമ്മാവൻ രാവിലെ ഒന്ന് വിളിച്ചതാണല്ലോ.!! അതും ഓർത്തുകൊണ്ട് അവൻ കാൾ അറ്റൻഡ് ചെയ്തു....!!"" കുറച്ചുനേരം അമ്മാവനുമായി സംസാരിച്ച ശേഷം അവൻ കാൾ കട്ട് ചെയ്ത് ടെൻഷൻ നോട് അവിടെ നിന്നും എഴുന്നേറ്റു...!! "" എന്നാലും എന്താവും അമ്മാവന് പറയാനുള്ള അത്ര പ്രധാനപെട്ട കാര്യം..!! എന്നോട് പറഞ്ഞാൽ എന്താ..!! അതെന്താ അവനോട് മാത്രം പറയുന്നേ എന്തൊക്കെയോ വശപിശക്കുണ്ടല്ലോ....

!!ഈശ്വരാ ഇനി വല്ല കല്യാണകാര്യം വലതുമാവോ....!! "" അമ്മാവൻ എന്തിനാണ് വിളിച്ചതെന്നറിയാഞ്ഞിട്ട് ടെൻഷനോടെ ഓരോന്നും ഓർത്ത് നടക്കുവാണ് അവൻ..!! അവൻ നേരെ പോയത് MD യുടെ ഓഫീസിന്റെ മുന്നിലായിരുന്നു ഡോർ തുറന്ന് ഉള്ളിലേക്ക് കയറിയെങ്കിലും അവിടെ ആരും ഉണ്ടായിരുന്നില്ല ഒഴിഞ്ഞ ഒരു ചെയറും ടേബിളിൽ ഒതുക്കി വച്ച ഫയലുകളും ടേബിളിന്റെ ഒത്ത നടുക്ക് ഒരു നെയിം ബോർഡും മാത്രമായിരുന്നു ഉണ്ടായിരുന്നു അവൻ അതിലേക്ക് ഒന്ന് നോക്കി....!! * SREE DEV SHANKER * "" Managing director of " PADIKKAL " Group "" ഒരുനിമിഷം അവൻ അതിലേക്ക് തന്നെ നോക്കി നിന്നു അപ്പോഴേക്കും അവന് പിന്നിൽ ആരോ വന്നു നിന്നിരുന്നു...!! കാശി സാർ എന്തെകിലും ആവശ്യമുണ്ടോ...!!" പിന്നിൽ ആരുടെയോ ശബ്‌ദം കേട്ടതും അവൻ തിരിഞ്ഞു നോക്കി...!! യെസ് അക്ഷയ്..!! ദേവ അവൻ എവിടെ...!! ബിസ്സിനെസ്സ് മീറ്റിംഗ് കഴിഞ്ഞില്ലേ...!! യെസ് സാർ മീറ്റിംഗ് കഴിഞ്ഞ് ഒരു ഹാഫ് ആൻ ഹവർ ആയി ദേവ സാർ അപ്പോൾ തന്നെ അവിടെ നിന്നും പോന്നിരുന്നു...!! എന്നിട്ട് എവിടെ...!! "" അറയില്ല സാർ ഇപ്പോ ലഞ്ച് ടൈം ആയില്ലേ സോ... മേ ബീ ദേവ സാർ കാന്റീനിൽ ഉണ്ടാവും... "" എന്തോ ഓർത്തപോൽ അക്ഷയ് കാശിയോട് പറഞ്ഞു...!! ഓഹ് ആകാര്യം ഞാൻ മറന്നു എന്നാ അങ്ങോട്ടും കൂടി ഒന്ന് പോയി നോക്കട്ടെ...!!"" അതും പറഞ്ഞു അവനെ നോക്കി ഒന്ന് ചിരിച്ചുകൊണ്ട് കാശി നേരെ ക്യാന്റീനിലേക്ക് പോയി...!!.......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story