നീ മാത്രം...💜: ഭാഗം 5

Neemathram

രചന: അപ്പു

എടാ ദേവ വന്നോ...!!"" ഓഫീസ് ക്യാന്റീനിൽ ടേബിളിനു ചുറ്റും കൂടിയിരിക്കുന്ന ഫ്രണ്ട്സിനെ നോക്കി അവൻ ചോദിച്ചു... എന്റെ പൊന്നു കാശി നിനക്കും അവനും വേണ്ടി ഈ ഫുഡും കൊണ്ട് ഞങ്ങൾ വെയിറ്റ് ചെയ്യാൻ തുടങ്ങിട്ട് നേരം കുറെ ആയി... ഇവിടേക്ക് ഒരു ദേവനും കൂവനും വന്നിട്ടില്ല നീ പോയി പെട്ടന്ന് അവനെ കൂടി വിളിച്ചിട്ടു വാ...!"" അവന്റെ ഫ്രണ്ട്സിൽ ഒരാൾ ആയ അർജുൻ പറഞ്ഞു "" അജുഏട്ടൻ പറഞ്ഞതു ശരിയാ നല്ല വിശപ്പ് പെട്ടന്ന് വാടാ... "" ഓഹ് കെട്ടിയോനും കെട്ടിയോൾക്കും മാത്രമല്ല ഞങ്ങൾകൊക്കെ ഉണ്ട് വിശപ്പ്...!! "" അവരെ നോക്കി പുച്ഛിച്ചുകൊണ്ട് അവരുടെ ഫ്രണ്ട് നാദിർ പറഞ്ഞു.. ഗായ്‌സ് പ്ലീസ് നിങ്ങൾ കളിക്കാതെ കാര്യം പറ അവൻ എവിടെയാണെന്ന് അറിയോ ...!! അവരെ നോക്കി കാശി ചോദിച്ചു... നോ മാൻ...!! മീറ്റിംഗ് ഒരുമണി ആയപ്പോഴേക്കും കഴിഞ്ഞതാ...!! ഡീലേഴ്‌സ് ആയിട്ട് അവൻ എന്തൊക്കെയോ സംസാരിച്ചു നിൽക്കുന്നത്ത് കണ്ടിരുന്നു പിന്നെ കണ്ടില്ല ഇനി നേരെ ഫ്ലാറ്റിലേക്ക് പോയോന്നു അറിയില്ല...!!"" ഫോണിൽ ട്രൈ ചെയ്തിട്ടും കിട്ടുന്നില്ല...!!"" അവരുടെ ഫ്രണ്ട്സിൽ ഒരാളായ റിതിൻ പറഞ്ഞു....!! എന്താടാ എന്തുപറ്റി വല്ല പ്രോബ്ലവും ഉണ്ടോ നീ ആകെ ടെൻഷനിൽ ആണലോ...!!"" നാദിർ ചോദിച്ചു...!!

മ്മ് അവനെ കാണേണ്ട ഒരു അത്യാവശ്യം ഉണ്ടായിരുന്നു...!! ഹാ ഇനിപ്പോ അവൻ വന്നിട്ട് നോക്കാം അതും പറഞ്ഞു കാശിയും അവർക്കൊപ്പം ഫുഡ്‌ കഴിക്കാൻ ഇരുന്നു..!! ഫുഡിങ് കഴിഞ്ഞതും എല്ലാവരും അവരവരുടെ വർക്കിലേക്ക് തിരിഞ്ഞു അപ്പോഴും കാശി കാര്യം അറിയാതെ ആകെ ടെൻഷനിൽ ആയിരുന്നു...!! വൈകുന്നേരത്തോടു കൂടി എല്ലാവരും ജോലിയും തീർത്ത് നേരെ അവരുടെ ഫ്ലാറ്റിലേക്ക് പോയിരുന്നു... കാശിയും ദേവയും അവരുടെ ഫ്രണ്ട്‌സ് ആയ റിതിനും നാദിറും ഒരു ഫ്ലാറ്റിൽ ആണ് താമസം അവരിൽ ഒരാൾ ആയ അർജുനും അവന്റെ വൈഫ്‌ വേണിയും അവരുടെ ഫ്ലാറ്റിന് ഓപ്പോസിറ്റ് ആയ ഫ്ലാറ്റിലും താമസിക്കുന്നുണ്ട്.... ഫ്ലാറ്റിലേക്ക് എത്തിയതും. അർജുനും വേണിയും അവരുടെ ഫ്ലായിലേക്ക് പോയി ബാക്കിയുള്ളവർ തങ്ങളുടെ ഫ്ലാറ്റിലേക്കും... ഉള്ളിലേക്ക് കയറിയതും കാശി ആദ്യം ചെന്നത് ദേവയുടെ റൂമിലേക്ക് ആയിരുന്നു അത് അടഞ്ഞു കിടക്കുന്നത് കണ്ടതും അവൻ ഡോറിന്റെ ഹാൻഡിൽ പിടിച്ചു തിരിച്ചു നിമിഷനേരങ്ങൾക്ക് അകം തന്നെ അത് തുറന്നു കാശി ഉള്ളിലേക്ക് കയറി....!! Ac യുടെ തണുപ്പിൽ പാതി പുതപ്പിനാൽ വരിഞ്ഞു ബെഡിൽ കമിഴ്ന്നു കിടന്നു ഉറങ്ങുവായിരുന്നു അവൻ അപ്പോൾ..!! "" ദേവ ഡാ എണീക്ക് നേരം കുറെ ആയി എപ്പോ വന്ന് കിടന്നതാ ഇതിന്റെ ഉള്ളിൽ ദേവ ഡാ....."" "" കാശി പ്ലീസ് എന്നെ ഡിസ്റ്റർബ് ചെയ്യാതെ ഒന്ന് പോ ഞാൻ നല്ല ടയേർഡ് ആണ്... ""

പാതി ഉറക്കത്തിൽ അവനെ നോക്കാതെ തിരിഞ്ഞു കിടന്ന് അവൻ പറഞ്ഞു...!! അവന്റെ ഒരു ഉറക്കം...!! മനുഷ്യന്റെ ഊണും ഉറക്കവും എല്ലാം പോയിരിക്കുവാ ഒരു ഫോൺ കോൾ കാരണം ഒന്ന് നീക്കേടാ..!! "" ഊണും ഉറക്കവും പോയെന്നോ ഡാ നാദി ഇവനല്ലെടാ ഉച്ചക്ക് നമ്മളോടൊപ്പം ഇരുന്ന് ഫുഡ്‌ കഴിച്ചേ... 🙄 "" ദേവയുടെ റൂമിലേക്ക് വന്ന റിതി പറഞ്ഞു അതുതന്നെ ഓഫീസിൽ നിന്ന് ഇറങ്ങിയപ്പോ തൊട്ട് കാറിൽ കിടന്ന് ഉറങ്ങിയതും ഇവനല്ലേ....!!"" - നാദി ഒഹ് അതാണോ ഇപ്പോ ഇവിടുത്തെ പ്രശ്നം..!!"" അവരെ നോക്കി പല്ല്കടിചികൊണ്ട് കാശി വീണ്ടും ദേവയെ വിളിക്കാൻ തുടങ്ങി...!! ഓഹ്...!!!"" മനുഷ്യനെ ഒന്നു ഉറങ്ങാനും സമ്മതിക്കില്ല &₹#₹* എന്താടാ നിനക്ക് വെണ്ട്...!! "" കാശിയുടെ ശല്യം സഹിക്കാൻ വയ്യാതെ ബെഡിൽ നിന്ന് എഴുന്നേറ്റ് അവന് നേരെ അലറി ദേവ...!! ഔച് ഒരു മയത്തിൽ പറയടാ...!! "" നീ ഇങ്ങനെ ടെറർ ആവാതെ എനിക്ക് പറയാനുള്ളത് കേൾക്ക്‌...!! ഇന്നലെ രാത്രിയും ഇന്ന് രാവിലെയും ഉച്ചക്കും എല്ലാം ചെറിയമ്മാവൻ അതായത് നിന്റെ ഫാദർ വിളിച്ചുരുന്നു...!! നിന്നെ വിളിച്ചിട്ട് കിട്ടുന്നില്ലെന്നും പറഞ്ഞു കാര്യം എന്താണെന്ന് ചോദിച്ചാൽ എന്നോട് പറയില്ല നിന്നോട് നേരിട്ട് പറയൂ എന്ന്...!! ഇനിയും നീ വിളിക്കാൻ വൈകിയാൽ അമ്മാവൻ വീണ്ടും എന്നെ വിളിക്കും ആട്ടും അതുകൂടി കേൾക്കാനുള്ള ത്രാണി തൽക്കാലം എനിക്കില്ല അതുകൊണ്ട് നീ പെട്ടന്ന് വിളിച്ചു നോക്ക്..!! ""

എന്നിട്ട് ഇതൊക്കെ ഇപ്പോഴാണോടാ പറയുന്നേ...!! "" അവനെ ഒന്ന് തറപ്പിച്ചു നോക്കി ഫോണും എടുത്തുകൊണ്ടു അവന് നേരെ ബാൽക്കണിയിലേക്ക് പോയി...!! അവനെ നോക്കി പല്ല്കടിച്ചു കാശിയും അവന്റെ പിന്നാലെ പോയി കാര്യം ഒന്നും മനസിലായില്ലെങ്കിലും നാദിയും റിതിയും കൂടി അവർക്കു പിന്നാലെ പോയി... ________________ ഇച്ചേച്ചി....!! തേങ്ങി കരഞ്ഞുകൊണ്ടുള്ള കണ്ണന്റെ വിളികേട്ടതും അവൾ ദയനീയമായി അവനെ നോക്കി അപ്പോഴും ഇടതടവില്ലാതെ ആ കുഞ്ഞി കണ്ണിൽനിന്നും കണ്ണുനീർ തുള്ളികൾ ഒഴുകിയിറങ്ങിയി എനിച്ചു മേണം... കണ്ണനു മേണം... ഇ... ഇച്ചേച്ചി കണ്ണനും മേതിച്ചു താ...!! ദെ രാവിലെ തന്നെ വാശിപ്പിടിക്കാതെ കണ്ണാ...!! എനിക്കൊരുപാട് പണിയുള്ളതാ നീ ചിണുങ്ങാതെ പോയെ...!!"" ഇല്ല ഏച്ചിബി മേണം...!!!" ഇച്ചേച്ചി... ഇച്ചേച്ചി...!! എനിച്ചു ഏച്ചിബി മേണം....!! മേതിച്ചു താ...!! കണ്ണന് ഇപ്പോ വേണം ഏച്ചിബി...!! തേങ്ങികരച്ചിലിൽ നിന്നും വാശിയോടെ ഉള്ള കരച്ചിലിലേക്ക് അവൻ എത്തിയതും അവൾ ഒരു പിടച്ചിലോടെ അവനരുക്കിൽ വന്നിരുന്നു "" കണ്ണാ നോക്കിക്കേ ഇച്ചേച്ചിടെ പൊന്നല്ലേ കരയല്ലേ ഇച്ചേച്ചി ജെസിബി മേടിച്ചുതരാം ഇപ്പോ അല്ല നമ്മള് പുറത്തിക്ക് പോകുമ്പോ വാങ്ങി തരാം..! "" "" മെന്താ ഇപ്പ... ഇപ്പ മേണം ഏച്ചിബി... ""

"" എവിടുന്നാ ഇപ്പോ ഒരു ജെസിബി ഭ്രാന്ത് കിട്ടിയേ നിനക്ക്...!! കരയണ്ട ഞാൻ വാങ്ങിച്ചു തരണ്ട്.. "" ചി... ചിന്നൂന്റെ അനിയ ഇല്ലേ... ചിപ്പു... ചിപ്പുന്റെ അതുത്തൊക്കെ ഉന്തലോ ഏച്ചിബി കണ്ണന് മാത്തറില്ല..."" ഇപ്പോ ഞാൻ എവിടുന്നു കൊണ്ടുന്നു തരാനാ നിനക്ക്...!! തലയിൽ കൈവച്ച് ദയനീയമായി കരഞ്ഞുകൊണ്ടിരിക്കുന്ന കണ്ണനെ നോക്കി അവൾ പറഞ്ഞു അവനെ തന്നെ നോക്കിയിരുന്ന അവൾക് തന്റെ ചെറുപ്പകാലം ആയിരുന്നു ഓർമ വന്നത് താനും ഇങ്ങനെ തന്നെ ആയിരുന്നു ചെറിയ കാര്യത്തിനുപോലും വാശിപിടിച്ചു കരയുന്നവൾ പക്ഷേ അന്നു തന്റെ ആവശ്യങ്ങളും വാശികളും സാധിച്ചുതരാൻ ഒരുപാടുപേരുണ്ടായിരുന്നു എന്നാൽ ഇന്നോ..!! ചുമരിലയ് തൂക്കിയിട്ട ഫോട്ടിയിലേക്ക് ഒരുവേള അവൾ നോക്കി കണ്ണുകൾ എന്തിനെന്നിലത്തെ നിറഞ്ഞു തൊണ്ടയിൽ നിന്നും ഒരു കുഞ്ഞു തേങ്ങൽ അവൽപോലുമറിയാതെ ഉയർന്നു നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ടവൾ കണ്ണനെ നോക്കി അവനിപ്പോഴും കരയുകയാണ് അവന്റെ ആഗ്രഹങ്ങൾ ഒന്നും സാധിച്ചുകിടുക്കാൻ അവൾ അതിയായി ആഗ്രഹിക്കുന്നുണ്ട് എന്നാൽ തനിക്കാവുന്നില്ലലോ എന്നോർക്കേ അവളുടെ നിറഞ്ഞ കണ്ണുകൾ ഒഴുകിയിറങ്ങി...!! "" വാശി പിടിക്കാതെ വാ കണ്ണാ ചോറു കഴിക്കാ...!!"

" എനിച്ചു മെന്താ..!! എനിച്ചു ഏച്ചിബി മതീ...!! രണ്ട് കൈകൊണ്ടും തൂണിനെ ചുട്ടിപിടിച്ചു തലയാട്ടി കരഞ്ഞു അവൻ ദെ നോക്കിക്കേ കണ്ണൻ ഇനി കരഞ്ഞാൽ ഇച്ചേച്ചിം കരയും...!! വാ ഇച്ചേച്ചി കണ്ണന് മാമു തരാലോ..."" അവൾ കരയും എന്നു കേട്ടതും അവൻ അവളെ നോക്കി നിറഞ്ഞൊഴുകിയ അവളുടെ കണ്ണുകൾ കണ്ടതും അവന്റെ കരച്ചിൽ നേർത്തു വന്നിരുന്നു...!! നിറകണ്ണുകളുമായി സംശയത്തോടെ അവൻ അനന്തുവിനെ ഒന്നു നോക്കി... ഇച്ചേച്ചിടെ കുഞ്ഞു വാടാ ഇച്ചേച്ചി മാമു ഉണ്ടാക്കിത്തരാട്ടോ...!!"" തൂണിൽ പിണച്ചുകെട്ടിയ അവന്റെ കൈ വീടിവിച്ചുകൊണ്ട് അവനെ എടുത്തു അനന്തു...!! അപ്പോഴും ആ കുഞ്ഞി ചുണ്ടുകൾ വിതുമ്പാൻ തുടങ്ങിയിരുന്നു...!! ഇച്ചേച്ചി ഏച്ചിബി... "" മേടിച്ചു താരാടാ...!! ഇപ്പോ നമ്മുക്ക് മാമ്മു കഴിക്കാം പോറതിക്കു പോകുമ്പോ ഇച്ചേച്ചി ജെസിബി വേടിച്ചു തരണ്ട് ട്ടോ.. മ്മ് മേലുത് മേണം കണ്ണന്... 😕 ആട വലുത് വാങ്ങി തരാ... അവനെയും എടുത്തുകൊണ്ടവൾ അടുക്കളയിലേക്ക് പോയി എന്റെ കണ്ണന് എന്താ ഇന്ന് കഴിക്കാൻ വേണ്ടേ മ്മ് "" ബിയാണി...!! ബിരിയാണിയോ അതൊന്നും കഴിച്ചു ശീലമില്ലാത്ത എന്റെ കണ്ണന് എവിടുന്നാപ്പോ ബിരിയാണി കിട്ടിയേ എഹ് "" ചിപ്പുന് അവടെ അച്ഛാ വങ്ങി കൊക്കുവാല്ലോ ബിയണിയും ഏച്ചിബിയും കതിപാത്തൊക്കെ മാങ്ങി കൊക്കും എനിച്ചോന്നുല്ല.... അതുകേട്ടതും പിന്നൊന്നും പറയാതെ കണ്ണനെ അടുക്കളയുടെ കുഞ്ഞു മേശയിൽ കയറ്റിയിരുത്തി അവൾ ""

"" മാഞ്ഞൾപൊടിയും പട്ടയും ഗ്രാമ്പൂവുമെല്ലാം ചേർത്ത് ചൊറിനെ മറ്റൊരു രീതിയിൽ ആകാൻ ഉള്ള തത്രപ്പാടിലായിരുന്നു അനന്തു..!! എന്നാൽ ഈ സമയമെല്ലാം ബിരിയാണി എന്തെന്നുപോലും അറിയാതെ അനന്തു ചെയ്യുന്ന ഓരോന്നും സൂഷ്മം നോക്കി കാണുകയായിരുന്നു കണ്ണൻ. കരച്ചിലും ജെസിബിയുമൊക്കെ അവൻ പാടെ മറന്നിരുന്നു..!! ബീയാനി ആയോ ഇച്ചേച്ചി...!! കണ്ണനു മേണം..!! "" കുഞ്ഞികൈ വയറിനോട് ചേർത്തുവച്ച് അവൻ പറഞ്ഞു ഇച്ചേച്ചിടെ പൊന്നിന് വിശക്കുന്നുണ്ടോ ഇപ്പത്തരാട്ടോ.. കണ്ണന് ആവിയിരുന്ന ആ ചോറ് കുഞ്ഞി സ്റ്റീൽ പ്ലേറ്റിലേക്ക് മാറ്റി അവൾ പറഞ്ഞു ചൂടറിയതും അവൾ ഒരു കയ്യിൽ അവനെ എടുത്ത് പ്ലേറ്റും പിടിച്ച് മുറ്റത്തേക്കിറങ്ങി അങ്ങിങ്ങായി കാണുന്ന പൂക്കളെ കാണിച്ചും ഓരോന്നും പറഞ്ഞു അവൾ അവന് അത് വാരികൊടുത്തു...!! ഗ്രാപ്പൂവിന്റെയും മറ്റും മണം ആസ്വദിച്ചുകൊണ്ട് കണ്ണനും മടികൂടാതെ ഓരോ ഉരുളയും കഴിച്ചു... ________________ നിങ്ങൾ എല്ലാവരും എന്താടാ ഇവടെ നിൽക്കുന്നെ...!!"" ബാൽകാണിയുടെ ഒരറ്റത്തു നിന്നു ഫോണിൽ സംസാരിക്കുന്ന ദേവയെയും അവനുപിന്നിൽ ഫോണിലേക്ക് ചെവിക്കൂർപ്പിച്ചു നിൽക്കുന്ന കാശിയെയും ബാക്കിയുള്ളവരെയും നോക്കി അർജുൻ ചോദിച്ചു ഓഹ് ഒന്ന് മിണ്ടാതിരി അവന് സംസാരിക്കുവാ.. 😬

"" അവനെ നോക്കി പല്ലുകടിച്ചുകൊണ്ട് കാശി പറഞ്ഞു... അത് കേട്ടതും അർജുൻ ഒന്നും മനസിലാവാതെ വേണിയെയും കൂട്ടി റിതിക്കും നദിക്കും അടുത്തേക്ക് പോയി... ഡാ എന്താടാ പ്രശ്നം...!!"" ഞങ്ങൾക്കൊന്നും അറിയില്ല അജു അമ്മാവൻ ദേവയെ വിളിച്ചെന്നോ തിരിച്ച് വളിക്കാൻ പറഞ്ഞുന്നോ എന്നൊക്കെ പറഞ്ഞു കാശി കുറെ നേരം മായി എന്തൊക്കെയോ കാട്ടികൂട്ടുന്നു...!! അത് കേട്ടതും ദേവ പെട്ടന്ന് ആർക്കോ വിളിക്കുന്നും കണ്ടു..!! ഞങ്ങൾ കൊന്നും മനസിലായില്ല....!! അർജുൻ നോക്കി കൈ മലർത്തി കാണിച്ച് നാദി പറഞ്ഞു...!! ഇവനെന്താടാ വല്ല ലേബർ റൂമിന് മുന്നിൽ നിൽക്കുന്ന ഭർത്താക്കന്മാരെ പോലെ ടെൻഷൻ അടിച്ച് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നെ... "" ഫോണിൽ സംസാരിക്കുന്ന ദേവയെ ചുറ്റിപറ്റി ടെൻഷനോട് നിൽക്കുന്ന കാശിയെ കളിയാക്കി വേണി പറഞ്ഞു അത് കേട്ടപോലെ കാശി നടത്തം നിർത്തി അവളെ ഒന്ന് കൂർപ്പിച്ചു നോക്കി..!!. അവന്റെ ഭാവവും അവളുടെ ഡയലോഗും കൂടി കേട്ടതും ബാക്കി മൂന്നെണ്ണത്തിനും ചിരിപൊട്ടി... നാലും ഒന്ന് മിണ്ടാതിരിക്കുന്നുണ്ടോ ഇവിടെ ഉള്ളത് കൈവിട്ട് പോകുവോ എന്നോർത്തിരിക്കുമ്പോഴാ അവളുടെ ഒരു ലേബർ റൂം.."" ഉള്ളതോ...!!"" അവന് പറഞ്ഞത് മനസിലാവാതെ നാദി ചോദിച്ചു

അപ്പോഴേക്കും ദേവ കാൾ കട്ട് ചെയ്ത് അവർക്കുനേരെ തിരിഞ്ഞിരുന്നു.. എന്താടാ എന്തുപറ്റി എന്തിനാ അമ്മാവൻ വിളിച്ചേ..!! ആ അത് നമ്മളോട് നാട്ടിലേക്ക് പെട്ടന്ന് ചെല്ലാൻ..!! അവിടെ എന്തൊക്കെയോ പ്രശ്നങ്ങൾ... കുടുംബം ക്ഷേത്രത്തിൽ പൂജ വേണ ന്ന് അച്ഛനും വല്യച്ഛനും ചെയ്യാൻ വയ്യാത്രേ അതുകൊണ്ട് ഞാൻ ചെയ്യണം എന്ന്...!!"" മറ്റേങ്ങോ നോക്കിനിന്നുകൊണ്ട് താല്പര്യമില്ലാത്ത രീതിയിലായിരുന്നു അവന്റെ മറുപടി..!! ഹാവു വെറുതെ പേടിച്ചു..!! ഈ അമ്മാവന് ഇത് എന്നോട് ഇത് നേരിട്ട് പറഞ്ഞാ പോരെ അപ്പോ അങ്ങേർക്ക് ജാഡ ഹും നിന്നോടെ പറയുന്ന് മനുഷ്യനെ പേടിപ്പിക്കാനായിട്ട്...!!"" അതിന് നീ എന്തിനാടാ പേടിക്കുന്നെ.. 🙄"" അവനെ നോക്കി അർജുൻ ചോദിച്ചു.. "" അങ്ങേര് അങ്ങനൊക്കെ പറഞ്ഞപ്പോ ഞാൻ കരുതി ഇനി അവൾക്ക് വല്ല കല്യാണവും ആണോന്ന്...""!! ശ്വാസം വലിച്ചുവിട്ട് അവൻ പറഞ്ഞു.. അവന്റെ പറച്ചിൽ കേട്ടതും ദേവ ഒഴികെ എല്ലാവരും അവനെ ഞെട്ടി നോക്കി... അവളോ...? !!!".....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story