നീ മാത്രം...💜: ഭാഗം 6

Neemathram

രചന: അപ്പു

"" അങ്ങേര് അങ്ങനൊക്കെ പറഞ്ഞപ്പോ ഞാൻ കരുതി അവൾക്ക് വല്ല കല്യാണവും ആണോന്ന്...""!! ശ്വാസം വലിച്ചുവിട്ട് അവൻ പറഞ്ഞു.. അവന്റെ പറച്ചിൽ കേട്ടതും ദേവ ഒഴികെ എല്ലാവരും അവനെ ഞെട്ടി നോക്കി... അവളോ...? !!!" എല്ലാവരും ഒരേ സ്വരത്തിൽ അവനോട് ചോദിച്ചു അപ്പോഴാണ് അവനും എന്താണ് പറഞ്ഞതെന്ന ബോധം വന്നത് അവൻ പെട്ടന്ന് ഞെട്ടി കൊണ്ട് എല്ലാവരെയും നോക്കി ദേവ അവനെ ശ്രദ്ധിക്കാതെ പുറത്തേക്ക് നോക്കി നിൽക്കുവാണ് ബാക്കിയെല്ലാവരും അവനെത്തന്നെ സൂക്ഷിച്ചു നോക്കി നിൽക്കുകയാണ് ...!! അവ.. അവളല്ല അവൻ..!! അവൻ എന്നുവച്ചാൽ ..! ഇവൻ ഞാൻ ഇവനെയാ ഉദേശിച്ചേ ദേവയെ ചുണ്ടി കാണിച്ചുകൊണ്ട് കാശി പറഞ്ഞു അല്ല ഇവന് വല്ല കല്യാണ ആലോചനയും ആവൊന്ന് അതാ ഞാൻ പറഞ്ഞത്...!! എല്ലാവരെയും നോക്കി ഒന്നു പതറി കൊണ്ട് കാശി പറഞ്ഞു "" അവന് കല്യാണം ആലോചിക്കുന്നതിൽ നിനക്കെന്താ പ്രശ്നം...!! കാശിയെ വിടാൻ ഉദ്ദേശമില്ലാതെ നാദി പറഞ്ഞു അത് അതുപിന്നെ...!! ആ ഇവന് കല്യാണം ആലോചിച്ച അച്ഛനും അമ്മയും എനിക്കും ആലോജിക്കും അഅതാ...!! എനിക്ക് ഇപ്പോ കെട്ടേണ്ട സിംഗിൾ ആയി നടക്കണം സിംഗിൾസിനാ ഇപ്പോ പവർ...!! ഞാൻ പോയി രണ്ട് സ്റ്റാറ്റസ് ഇടട്ടെ..!! സിംഗിൾ പാസങ്കേ...!! സിംഗിൾ പാസങ്കേ...!!""

അവസാനം പാട്ടും പാടി എല്ലാവരെയും നോക്കി ചിരിച്ചുകൊണ്ട് കാശി അവിടെ നിന്നും നൈസ് ആയി രക്ഷപെട്ടു. അപ്പോഴും ഇതൊന്നും ശ്രദ്ധിക്കാതെ ബാൽകാണിയുടെ കൈവരിയിൽ പിടിച്ച് പുറത്തേക്ക് നോക്കി ഓരോന്നു ആലോചിക്കുകയാണ് ദേവ...!! കാശി പോയതും എല്ലാവരും ദേവക്കുനേരെ തിരിഞ്ഞു...!! അല്ല ദേവ എന്നിട്ട് നീ നാട്ടിലേക്ക് പോകുന്നുണ്ടോ - അർജുൻ തീരുമാനിച്ചിട്ടില്ല...!! നീ എന്താ ഇങ്ങനെ ഞങ്ങളൊക്കെ ലീവ് കിട്ടിയ മതി നാട്ടിലേക്ക് പോയാൽ മതി എന്നുകരുതി നിൽക്കുവാ നീയാണേൽ കൊല്ലങ്ങളായി നാട്ടിലേക്കും വീട്ടിലേക്കും പോയിട്ട്...!! കാശി അവന്റെ വീട്ടിലേക്കെങ്കിലും പോകാറുണ്ട് നീ അങ്ങോട്ടും പോകാറില്ല കൊറേ കാലമായി ചോദിക്കുന്നു നിന്നോട് വീണ്ടും ചോദിക്കുവാ നാട്ടിൽ എന്തെങ്കിലും പ്രശ്നമുണ്ടോ അതുകൊണ്ടാണോ നീ അങ്ങോട്ട് പോകാത്തത്... നീ വീട്ടുകാരെ വിളിക്കുന്നത് പോലും ഞങ്ങളിതുവരെ കണ്ടിട്ടില്ല....!! അവനെ നോക്കി റിതി ചോദിച്ചു...!! എന്നാൽ ആ ചോദ്യങ്ങൾക്കുള്ള ഉത്തരം ഒരു പുഞ്ചിരിയാൽ ഒതുക്കി അവൻ അവരെ നോക്കാതെ അവിടെനിന്നും റൂമിലേക്ക് പോയി...!! ഇതെന്താ ഇങ്ങനെ ഇവന്മാരുടെ ഒക്കെ ഫ്രണ്ടാണെന്ന് പറഞ്ഞുനടക്കുന്നത് വെറുതെയ ഒരുത്തനോട് ചോദിച്ചാൽ എന്തേലും പറഞ്ഞു രക്ഷപെടും ഒരുത്തനാണേൽ ചോദിച്ചാൽ അത്രനേരം ഇല്ലാത്ത ഒരു മൗനവൃതം പിന്നെ ഒന്നും മിണ്ടാതെ റൂമിലേക്ക് ഒറ്റ പോക്കും അവർ നമ്മളിൽ നിന്ന് എന്തൊക്കെയോ ഒളിപ്പിക്കുന്നുണ്ട്.....!!

ബാക്കിയുള്ളവരെ നോക്കി റിതി പറഞ്ഞു...!! ശരിയാ നേരാവണ്ണം ചോദിച്ചാൽ രണ്ടും ഒന്നും പറയില്ല കാശിയെ പിടിച്ചോന്ന് കോടഞ്ഞാലോ...!! - നാദി ഏയ്യ് അതൊന്നും വേണ്ട അവന്റെ വീക്നസിൽ തന്നെ കേറി പിടിച്ചാൽ മതി അവൻ എല്ലാം തത്ത പറയുന്ന് പോലെ പറയും...!!"" - അർജുൻ നീ എന്താ ഉദേശിച്ചേ 🙄 -റിതി ഞാൻ ഉദ്ദേശിച്ചത് ഡ്രിങ്ക്സ്...!! "" -അർജുൻ യു മീൻ കള്ളുകുടിപ്പിച്ചു സത്യം പറയിപ്പിക്കുകയോ... 😬😬😬 "" -വേണി അതെ അവനാണേൽ ഡ്രിങ്ക്സ് കുടിച്ചാൽ നല്ലവനായ ഉണ്ണിയാ സത്യം മാത്രമേ പറയൂ...!! എങ്ങനെ ഉണ്ട് എന്റെ ഐഡിയ.. "" കോളർ പൊക്കി ബാക്കിയുള്ളവരെ നോക്കി അർജുൻ പറഞ്ഞു...!! വേണി നിന്റെ ഭർത്താവിനെ ജീവനോടെ വേണം എന്നുണ്ടേൽ മിണ്ടാതെ ഇരിക്കാൻ പറ ഒരിക്കൽ അവൻ ഡ്രിങ്ക്സ് കഴിച്ചതിന് ദേവ ഇവടെ ഉണ്ടാക്കിയ കോലാഹലം നിനക്ക് ഓർമ ഇല്ലേ... കാശിയെ കൊന്നില്ലെന്നേ ഉള്ളു ഇനി അവനെ നമ്മൾ കുടിപ്പിക്കുക കൂടി ചെയ്താൽ മിക്കവാറും ദേവയുടെ കൈകൊണ്ട് നമ്മുക്ക് തീരാം അതുകൊണ്ട് ഈ ഐഡിയ വേണ്ട...!! എടാ നാദി ഞാൻ പറയുന്നത് കേൾക്ക്‌ നാളെ അല്ലെ ദേവക്ക് ആ ബിസിനസ്‌ ഡീൽ കൺഫോം ആയതിന്റെ പാർട്ടി അതും എങ്ങോ ദൂരെ ആണെന്നല്ലേ അവന്റെ പി എ പറഞ്ഞത് അപ്പോ അവൻ നാളെ ഇവിടെ ഉണ്ടാവില്ലലോ മിക്കവാറും മാറ്റന്നാളേ വരു...!!

അതുകൊണ്ട് അവൻ ഒന്നും അറിയാൻ പോകുന്നില്ല എന്നാലും അത് വേണ്ടെടാ റിസ്കാ...!! - നാദി എനിക്കും അതുതന്നെയാ തോന്നുന്നേ അർജു ഏട്ടാ അതൊന്നും വേണ്ട നേരായ വഴിയേ ചോദിച്ചാൽ മതി അവർക്ക് പറയാൻ പറ്റുമെങ്കിൽ പറയട്ടെ..!! മ്മ് നോക്കി നിന്നോ ഇപ്പോ പറയും.. അർജു നമ്മുക്ക് നീ പറഞ്ഞ പോലെ തന്നെ ചെയ്യാം നേരാവണ്ണം ചോദിച്ചതാ ഒരു വട്ടം അപ്പോ പറഞ്ഞില്ലല്ലോ അപ്പോ ഈ ഐഡിയ ഫിക്സ് -റിതി എന്നാലും അത് "" ഒരു എന്നാലും ഇല്ല നാളെ നൈറ്റ്‌ അവനെ കൊണ്ട് സത്യങ്ങൾ എല്ലാം പറയിപ്പിക്കും അത്രതന്നെ...!! അതും പറഞ്ഞു അർജുൻ അവിടെ നിന്നും പുറത്തേക്ക് പോയി അവനു പിന്നാലെ ബാക്കിയുള്ളവരും...!! ________________ """"""" എന്തിനാ നിനക്ക് ദിവസവും ഈ താമര പൂ..!!"" അവൾക്കുനേരെ നീട്ടിയ താമരപ്പൂക്കൾ പിന്നിലേക്ക്‌ തന്നെ പിടിച്ചുകൊണ്ടു അവൻ ചോദിച്ചു...!! കളിക്കാതെ അതിങ്ങു താ ശ്രീയേട്ടാ..!!"" നീ ആദ്യം ഇത് പറ എത്ര നാളായി ഞാൻ ചോദിക്കുന്നു എന്തിനാ ദിവസവും പൂക്കൾ നിനക്ക് മ്മ്... അത് പറഞ്ഞാൽ പൂ താരാം അല്ലേൽ ഈ പൂക്കൾ തരുകയും ഇല്ല ഇനി ഒരിക്കലും പൊട്ടിച്ചും തരത്തില്ല....!! നല്ല ശ്രീയേട്ടൻ അല്ലെ പൂ താ പ്ലീസ്..."" കെഞ്ചികൊണ്ടുള്ള അവളുടെ വാക്കുകൾ കേട്ടതും പ്രണയത്തെക്കാൾ ഉപരി വാത്സല്യ ഭാവം ആയിരുന്നു അവനിൽ നിറഞ്ഞു നിന്നിരുന്നത് എന്നാലും അവൾക്കു മുന്നിൽ അവൻ അത് ഒരിക്കലും പ്രകടിപ്പിച്ചിരുന്നില്ല...!! ""

അല്ല ഞാൻ നല്ലതല്ല നീ പറ എന്തിനാ നിനക്ക് ദിവസവും പൂവ് മ്മ്...!! അത് പിന്നെ അതില്ലേ ശ്രീയേട്ടാ മഹിയേട്ടൻ പറഞ്ഞു നമ്മുടെ ആഗ്രഹങ്ങൾ സാധികാൻ വെറുതെ ദൈവത്തോട് പ്രാർത്ഥിച്ചാൽ പോര ദൈവങ്ങൾക്ക് ഇഷ്ട്ടപെട്ടത് കൊടുത്തു പ്രാർത്ഥിച്ചാലേ ദൈവം കേൾക്കു എന്ന് കൃഷ്ണന് താമരപ്പൂ ഇഷ്ട്ടല്ലേ അതുകൊണ്ടാ ദിവസവും പൂ പറിക്കുന്നെ പൂ വെച്ച് പ്രാർത്ഥിച്ചാൽ ദൈവം എന്റെ ആഗ്രഹം പെട്ടന്ന് സാധിച്ചുതരുലോ...!! നിഷ്കളങ്കമായ അവളുടെ മറുപടി കേട്ട് അവൻ അറിയാതെ പൊട്ടിചിരിച്ചുപോയി...!!! അവന്റെ ചിരികണ്ടതും അവളുടെ മുഖത്ത് പരിഭവം നിറഞ്ഞു..!! നല്ല മഹിയേട്ടനും അവൻ പറയുന്നത് അപ്പടി വിശ്വസിക്കുന്ന ഒരു പൊട്ടിയും...!! "" അവളെ കളിയാക്കികൊണ്ട് അവൻ പറഞ്ഞു അതുകൂടി കേട്ടതും അവൾ ദേഷ്യത്തോടെ അവനെ നോക്കി "" രണ്ടും കണക്കാ ഞാൻ പൊട്ടിയൊന്നും അല്ല ഹും...!! "" അതും പറഞ്ഞു മുഖവും വീർപ്പിച്ചു പടിക്കെട്ടുകൾ തിരിച്ചു കയറി അവൾ... "" ഏയ്യ് തെറ്റി പോകുവാണോ അപ്പോ പൂ വേണ്ടേ...!! കയ്യിലെ പൂക്കൾ അവൾക്കുനേരെ നീട്ടി അവൻ ചോദിച്ചു.. ദേഷ്യത്തോടെ പടിക്കെട്ടുകളിൽ നിന്നും അവനെയൊന്ന് തിരിഞ്ഞു നോക്കി അവൾ കുളത്തിൽ കുളിച്ചുള്ള വരവായതിനാൽ തന്നെ ആകെ നനഞ്ഞായിരുന്നു അവൻ നിന്നിരുന്നത് മുഖത്തേക്കു വീണുകിടന്ന് നീളൻ മുടികളിൽ നിന്നും വെള്ളത്തുള്ളികൾ മുഖത്തുകൂടി ഒഴുകി ഇറങ്ങുന്നുണ്ടായിരുന്നു അവൾ അവനെയും പൂവിനെയും മാറി മാറി നോക്കി അവസാനം തോൽവി സമ്മതിച്ചപോൽ മുഖം വീർപ്പിച്ചു

അവൾ അവന്റെ അടുത്തേക്ക് തന്നെ തിരിച്ചുവന്നു "" മ്മ് താ ...!! "" തരണോ...!!"" പൂക്കൾ ഒന്നുകൂടി പിന്നിലേക്ക് പിടിച്ചുകൊണ്ട് കുസൃതിയോടെ അവൻ ചോദിച്ചു എന്നെ കളിപ്പിക്കുവാലെ എനിക്ക് പൂ വേണ്ട ഹും ഞാനെ ഒറ്റക്ക് പൊട്ടിച്ചോണ്ട് മഹിയേട്ടനോട് പറഞ്ഞപ്പോ ഒടുക്കത്തെ ജാഡ ശ്രീയേട്ടനും അങ്ങനെ തന്നാ ഇനി അനന്തുന്ന് വിളിച്ചു വാ കാണിച്ചുതരാം രണ്ടിനും...!! അപ്പോ അതാണ് പതിവില്ലാത്ത ദേഷ്യത്തിന് കാരണം മഹിയുമായി വഴക്കിട്ടാണല്ലേ ഇങ്ങോട്ട് പൊന്ന് വെറുതെ അല്ല മുഖത്തിനിത്ര കനം...!! അവളെ കളിയാക്കി ഒരു കയ്യിൽ പൂവും മറുകയ്യിലെ തോർത്തുകൊണ്ട് തലയും തൂവർത്തി കൊണ്ട് അവൻ മുറിപ്പുരയിലേക്ക് വസ്ത്രങ്ങൾ മാറാനായി പോയി..!! "" ആ എനിക്ക് ഗൗരവവും കനവും ഒക്കെ കൂടുതലാ അതുകൊണ്ട് ഞാൻ തന്നെ ഒറ്റക്ക് പൂ പൊട്ടിക്കും നോക്കിക്കോ..!!. ഓഹ് നമ്മുക്ക് കാണാലോ.. "" മുറിപ്പുരയിൽ നിന്നും അവൻ അവൾക്കു കേൾക്കാൻ പാകത്തിൻ ഉറക്കെ വിളിച്ചു പറഞ്ഞു അവൻ...!! ഹാ കാണാം..!! കുറച്ചുനേരത്തേക്ക് അവളുടെ ശബ്ദമൊന്നും അവൻ കേട്ടില്ല

വസ്ത്രങ്ങൾ മറുമ്പോഴാണ് കുളത്തിലേക്ക് എന്തോ വീഴുന്ന ശബ്‌ദം അവൻ കേട്ടത് പെട്ടന്ന് ഞെട്ടികൊണ്ടവൻ പുറത്തേക്കൊടി നല്ല ആഴമുള്ള കുളമായിരുന്നു അത് കുളത്തിന്റെ നടുക്കൽ നിന്ന് മുഴുവൻ വലിയ താമര ചെടികൾ പടർന്നു നിൽക്കുന്നു പെട്ടന്നാർക്കും അതിൽ നിന്നും പൂക്കൾ പൊട്ടിക്കാൻ സാധിക്കില്ല താമര വള്ളികളാൽ നിറഞ്ഞു നിൽക്കുന്നോരിടം ആണത് പരിജയമില്ലാത്തവർ ഇറങ്ങിയാൽ താമര തണ്ടാൽ ചുറ്റിവരിഞ്ഞ ചെളിയിലേക്ക് താന്നുപോകും എല്ലാം ഓർക്കെ അവന്റെ ഉള്ളിലൂടെ വല്ലാത്തൊരു പേടി നിറഞ്ഞു... കുളത്തിനെ ഇളക്കി മറിക്കുന്ന ഓലങ്ങളിലേക്ക്‌ അവൻ നോക്കി നിന്നു അനന്തു...!! അനന്തു....!! എവിടെ നീ അനന്തു...!! കളിപ്പിക്കാതെ കയറി വാ അനന്തു......!!!!!!! 💔"" ....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story