നീ മാത്രം...💜: ഭാഗം 7

Neemathram

രചന: അപ്പു

അനന്തു...!! അനന്തു....!! എവിടെ നീ അനന്തു......!!!!!!! 💔"" അവളുടെ പേരും വിളിച്ചു സ്വപ്നത്തിൽ നിന്നും അവൻ ഞെട്ടി ഉണർന്നു കുറച്ചുനേരം വേണ്ടി വന്നു അവൻ യഥാർഥ്യത്തിലേക്ക് തിരികെവരാനും കണ്ടത് സ്വപ്നമാണെന്ന് തിരിച്ചറിയാനും..!! ആ എസിയുടെ തണുപ്പിലും അവനാകെ വെട്ടിവിയർത്തിരുന്നു കണ്ണുകളിൽ പുഞ്ചിരി തൂവി നിൽക്കുന്ന അവളുടെ മുഖം മാത്രം തെളിഞ്ഞു നിന്നു...!! വല്ലാത്ത ദാഹം തോന്നി അവന് കാലിയായി കിടക്കുന്ന ജഗിലേക്ക് ഒന്നു നോക്കി നിശ്വസിച്ചുകൊണ്ട് അവൻ പുറത്തേക്കിറങ്ങി "" ഹാളിൽ ടീവിയും ഓൺ ചെയ്ത് സോഫയിൽ കിടന്നു ഉറങ്ങുവാണ് കാശി വെള്ളവും കുടിച്ച് വന്ന ദേവ അവനെ നോക്കി നേരെ റൂമിൽ പോയി ബ്ലാഗ്ലറ്റും എടുത്ത് കാശിക്ക് പുതച്ചു കൊടുത്ത് ടീവിയും ഓഫ്‌ ചെയ്ത് റൂമിൽ വന്നു കിടന്നു തിരിഞ്ഞും മറഞ്ഞും കിടന്നിട്ടും ഉറക്കം വന്നില്ല ദേവക്ക് മനസിലേക്ക് അന്നു നടന്നതെല്ലാം വന്നുകൊണ്ടേ ഇരുന്നു എന്താണ് സംഭവിച്ചതെന്നറിയാതെ കുളത്തിലേക്ക് താൻ ചാടിയതും ആവലാതികൾക്കുമപ്പുറം ആശ്വാസത്തിന്റെ തിരിനാളം പോൽ കുളപ്പടവിലെ അരമതിലിനു പിന്നിൽ നിന്നും കുസൃതി ചിരിയോടെ തന്നെ ഒളിഞ്ഞു നോക്കുന്ന കണ്ണുകൾ കണ്ട നിമിഷം മനസിലായിരുന്നു തന്നെ പറ്റിക്കാനായി കുളത്തിലേക്ക് വലിയ കല്ലെറിഞ്ഞു

അവൾ മാറി നിന്നതാണെന്ന് അവളെക്കാൾ കുസൃതി തന്നിൽ നിറഞ്ഞ നിമിഷമായിരുന്നു അത് അവളെ പേടിപ്പിക്കാൻ വേണ്ടി മനഃപൂർവം അവളുടെ പേരും വിളിച്ചു കുളത്തിന്റെ ആഴങ്ങളിലേക്ക് മുങ്ങി പോയതും അവൾ കാണാതെ മറ്റൊരു പടവിലേക്ക് ഓടി കയറിയതും സമയം പോകുന്നതനുസരിച്ച് തന്നെ കാണാതെ അരമതിലിനപ്പുറത്തു നിന്നും പടവിലേക്ക് ആവലാതിയോടെ അവൾ ഓടി ഇറങ്ങുന്നതും തന്റെ പേരും വിളിച്ചു നിസഹായതയോടെ കരഞ്ഞു കൊണ്ടിരിക്കുന്നതും അവസാനം പടവുകൾക്കു മുകളിൽ തന്നെ കണ്ട നിമിഷം മറുതൊന്നും ചിന്തിക്കാതെ ഓടി നനഞ്ഞോലിച്ച തന്റെ ഇട നെഞ്ചിൽ മുഖം ചേർത്തു തേങ്ങുന്നവളെ തന്റെ കരവാലയത്തിനുള്ളിൽ ചേർത്തു നിർത്തുമ്പോൾ പേരറിയാത്തൊരു വികാരാം തന്നെ പൊതിഞ്ഞിരുന്നു പ്രണയമോ വാത്സല്യമോ അങ്ങനെ എന്തോ.... ❤️ ഓർമ്മകൾ അവന്റെ ചുണ്ടിൽ മനോഹര മായ ഒരു പുഞ്ചിരി വിരിയിച്ചു രാത്രിയുടെ ഇരുട്ടിൽ അവളുടെ ഓർമകളാൽ മാത്രം വിരിയുന്ന ഒരു പുഞ്ചിരി.... തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം പിന്നെയാവാനേ തിരിഞ്ഞു നോക്കിയില്ല ഫോണിലൂടെ അച്ഛൻ പറഞ്ഞ വാക്കുകളായിരുന്നു മനസുമുഴുവൻ വീണ്ടുമൊരു തിരിച്ചുപോക്ക്‌ ആഗ്രഹിക്കുന്നില്ലെങ്കിലും തന്റെ പ്രിയപ്പെട്ടവർക്കുവേണ്ടി പോയെ പറ്റു അവൻ പതിയെ എഴുന്നേറ്റു ബാൽകാണിയിലേക്ക് പോയി നിന്നു

ബാൽകാണിയുടെ ഒരു സൈഡിലായി വച്ചിരിക്കുന്നു പൂച്ചട്ടികളിൽ അവന്റെ നോട്ടം ചെന്നെത്തി അവക്കിടയിൽ വിരിഞ്ഞു നിൽക്കുന്ന പൂ കണ്ടതും അവന്റെ കണ്ണുകൾ വിടർന്നു മനസു പതിയെ മന്ത്രിച്ചു "" Queen of the night " നിശാഗന്ധി..🤍 നക്ഷത്രങ്ങളുടെ അകമ്പടിയോടുകൂടി ആകാശത്തു തെളിഞ്ഞു നിൽക്കുന്ന പൂർണ ചന്ദ്രനിലേക്കും വിടർന്നു നിൽക്കുന്ന നിശാഗന്ധി പൂവിലേക്കും അവൻ മാറി മാറി നോക്കി ആ നിമിഷം അവന്റെ മനസ്സിൽ നിറഞ്ഞു നിന്നിരുന്നത് അവളുടെ മുഖമായിരുന്നു "" നിലാവിനെ സ്നേഹിച്ച നിശാഗന്ധി പൂ പോലെയായിരുന്നു അവളോടുള്ള അവന്റെ പ്രണയവും ഇരുട്ടിന്റെ നിഗൂഢതകൾക്കുമപ്പുറം പ്രണയത്തിന്റെ പുതുലോകം തുറന്നവ....❤️"" ________________ (പിറ്റേന്ന് ) കാശി നാദി റിതി ഇന്ന് ഓഫീസിൽ ഞാൻ ഉണ്ടാവില്ല ഒരു പാർട്ടി ഉണ്ട് നാളെ ഞാൻ വരു പിന്നെ ഓഫീസിൽ വല്ല ആവശ്യവും ഉണ്ടെങ്കിൽ അക്ഷയ്യോട് എന്നെ കോൺടാക്ട് ചിയാൻ പറ ഓകെ രാവിലെ ഓഫീസിലേക്ക് പോകാൻ എല്ലാവരും റെഡി ആവുന്നതിന് ഇടയിലാണ് ദേവ ഇതും പറഞ്ഞു അവിടെ നിന്നും പോയത് അവൻ പോയതും നാദിയും റിതിയും പരസ്പരം നോക്കി ഒന്ന് ചിരിച്ചു എന്തൊക്കെയോ മനസ്സിൽ ഉറപ്പിച്ചുകൊണ്ടുള്ള ഒരു ചിരി അല്ലടാ കാശി ഇന്ന് ദേവ വരില്ലല്ലോ അപ്പോ നൈറ്റ്‌ എന്താ പരിപാടി...!!" എന്ത് പരിപാടി നീ എന്താ ഉദ്ദേശിക്കുന്നെ?"" അല്ല നമ്മുക്കിന്ന് ഡ്രിങ്ക്സ് വാങ്ങിയാലോ ന്ന് ""

അടിപൊളി കൊറേ ആയി കുടിച്ചിട്ട് അവൻ ഉള്ളപ്പോ വാങ്ങാനും സമ്മതിക്കില്ല നീ വാങ്ങ് ഇന്ന് നമ്മുക്ക് പൊളിക്കാം ഇങ്ങനെ ഒരു അവസരം ഇനി ചിലപ്പോ കിട്ടില്ല.. ആവേശത്തോടെ കാശി പറഞ്ഞു എന്നാ ഇന്ന് വൈകുന്നേരം പൊളിക്കാം.. അതും പറഞ്ഞു എല്ലാവരും ഓഫീസിലേക്ക് പോയി ________________ ഉമ്മറപടിയിൽ ഇരുന്ന് നോട്ടുകൾ എഴുതുകയാണ് പാറു അവളോട് ചേർന്ന് അവളെ നോക്കി കണ്ണനുമുണ്ട് തൊട്ടടുത്ത് അനന്തു പാറുവിന്റെ വീടിനോട് ചേർന്നുള്ള ഒരു കെട്ടിടത്തിൽ കുട്ടികളെ ഡാൻസ് പഠിപ്പിക്കുകയാണ് അവൾ പഠിപ്പിക്കുന്ന സമയമെല്ലാം അതികവും കണ്ണൻ പാറുവിന് ഒപ്പം തന്നെയാണ് മോളെ പാറു നീ അമ്മേ ഒന്ന് വിളിക്ക്... നോട്ടുകൾ എഴുതുന്ന പാറുവിനെ നോക്കി അച്ഛൻ പറഞ്ഞു അതു കേട്ടതും എഴുത്തു നിർത്തി കണ്ണനെ ഒന്നു നോക്കി അവൾ ഉള്ളിലേക്ക് പോയി അമ്മയെ വിളിച്ചു.. എന്താ ഏട്ടാ വിളിച്ചേ എന്താ ആകെ മുഖമൊക്കെ വല്ലാതെ ആയിരിക്കുന്നെ ആവലാതിയോടെ പാറുവിന്റെ അമ്മാ ചോദിച്ചു എന്താ അച്ഛാ എന്തെങ്കിലും പ്രശ്നമുണ്ടോ..? "" പാറു എനിക്ക് പ്രശ്നം ഒന്നും ഇല്ല അമ്പലത്തിൽ നിന്നും വരുന്ന വഴിക്ക് ഇന്ന് നന്ദനെ കണ്ടു..!! എന്നിട്ട് നന്ദേട്ടൻ എന്തു പറഞ്ഞു..? "" അമ്മാ അത് നമ്മയുടെ മഹിമോന്റെ വിവാഹം ഏകദേശം ഉറപ്പിച്ചുന്ന് ജോലി സ്ഥാലത്തു ഒപ്പം ഉള്ള കുട്ടിയാത്ര രണ്ട് മാസത്തിനുള്ളിൽ നിശ്ചയം ഉണ്ടാവും എന്നാ പറഞ്ഞത്...!!

ഈശ്വരാ അതെങ്ങനെ ശരിയാവും അവന്റെയും അനന്തുന്റെയും വിവാഹം കൊല്ലങ്ങൾക്ക് മുന്പേ വാക്കൽ ഉറപ്പിച്ചതല്ലേ എന്നിട്ടിപ്പോ...!! ആ വാക്കിനൊന്നും ഇപ്പോ വിലയുണ്ടാവില്ല അതുകൊണ്ടല്ലേ അവർ ഇങ്ങനൊരു തീരുമാനത്തിൽ എത്തിയത് അത് കേട്ടതും മനസ്സിനെന്തോ വല്ലാത്ത ഭാരം കൂടുതലൊന്നും ഞാൻ ചോദിക്കാൻ നിന്നില്ല വേഗം പോന്നു.. പുതിയ ബന്ധം കിട്ടിയപ്പോ അവൻ പഴയതൊക്കെ മറന്നെങ്കിൽ പോകോട്ടെ ഏട്ടാ ഇതാവില്ല നമ്മുടെ അനന്തുന് വിധിച്ചത് "" അച്ഛനെ നോക്കി വിഷമത്തോടെ അമ്മ പറഞ്ഞു പണ്ടേ അനന്തേച്ചി പറഞ്ഞതല്ലേ ഈ വിവാഹത്തിന് താല്പര്യം ഇല്ലാന്ന് മഹിയേട്ടനെ സഹോദര സ്ഥാനത്ത കണ്ടിരുന്നതെന്ന് അന്ന് എല്ലാവരും നിർബന്ധിച്ചു ആ പാവത്തിനെ കുറെ വിഷമിപ്പിച്ചു എന്നിട്ടപ്പോ എന്താ ഉണ്ടായത് "" അതൊക്കെ വലുതാവുമ്പോ മാറിക്കോളും"" എന്ന് എല്ലാരും അപ്പോ പറഞ്ഞു അവസാനം മാറിയതാരാ മഹിയേട്ടനും..!! "" അച്ഛനോടും അമ്മയോടും ഇഷ്ടക്കേടോടെ അത്രയും പറഞ്ഞു പാറു നേരെ എഴുതാൻ പോയി പാവം അനന്തു അതിനെ പരീക്ഷിച്ചു മതിയായില്ലേ ഈശ്വരാ...!! അതും പറഞ്ഞുകൊണ്ട് അവർ സരിതുമ്പാൽ ഒഴുകി ഇറങ്ങിയ കണ്ണുനീർ തുള്ളികൾ തുടച്ചു അകത്തേക്ക് കയറി പോയ... അപ്പോഴും ഉമ്മറപടിയിൽ ഇരിക്കുന്ന ആ അച്ഛന്റെ മനസ്സിൽ വർഷങ്ങൾക്കു മുൻപ് തന്റെ മുൻപിൽ സങ്കടത്തോടെയും ദേഷ്യത്തോടെയും നോക്കി നിൽക്കുന്ന ഒരു ചെറുപ്പക്കാരന്റെ മുഖമായിരുന്നു

അവന്റെ മനസിന്റെ ദയനീയത ആയിരുന്നു..!! അയ്യോ എന്റെ കണ്ണാ...!! "" തിരികെ എഴുത്താനായി ഇരുന്ന പാറു മുന്നിലിരിക്കുന്ന കണ്ണന്റെ പ്രവൃത്തി കണ്ട് അറിയാതെ തലയിൽ കൈവച്ച് ദയനിയ മായി അവനെ നോക്കി അതിന് അവളെ നോക്കി കുസൃതി ചിരി ചിരിച്ചു കൊണ്ട് വീണ്ടും കയ്യിൽ കിട്ടിയ പാറുവിന്റെ പെൻ ഉപയോഗിച്ച് ബുക്കിന്റെ ഓരോ പേജിലും കുത്തി വരയ്ക്കാൻ തുടങ്ങി അവൻ പാറു അവനെ ആകമൊത്തം ഒന്നു നോക്കി ഈ കുറഞ്ഞ സമയം കൊണ്ടുതന്നെ പേനകൊണ്ട് എല്ലായിടത്തും വരഞ്ഞു കളിച്ചിട്ടുണ്ട് അവന് അതിന്റെ അവശേഷിപ്പെന്നപ്പോൾ കയ്യിലും വിരലുകളിലും എന്തിന് അവന്റെ മുഖത്തുവരെ പേനകൊണ്ടുള്ള വരകളാണ് അതൊക്കെ കണ്ടതും തലയിൽ കൈവച്ച് അവൾ ചുരിച്ചു പോയി..!! പേന ഇങ്ങ് തന്നെ നീ..!!"" മ്മ്ഹ്ഹ തതുല എനിച്ചുമേണം ഇത്.. "" കയ്യിലെ പേന നെഞ്ചോടു ചേർത്തു പിടിച്ച് അവന് പറഞ്ഞു..!! ദെ കുഞ്ഞിചെക്കാ എന്റെ പേന ഇങ്ങ് തന്നെ അല്ലേൽ നിന്റെ ഇച്ചേച്ചിയോട് പറയും ഞാൻ വേണോ..!! പഞ്ഞോ..!!"" അതും പറഞ്ഞു ചിരിച്ചു പേനയും പിടിച്ചുകൊണ്ടു അവൻ അവിടെ നിന്നും എണീറ്റ് ഓടി അവനു പിന്നാലെ പാറുവും ________________ എടാ ഞാൻ... ഞാൻ നിങ്ങളെ എല്ലാം പറ്റിച്ചെടാ പറ്റിച്ചു...!! 🤧🤧

ഗ്ലാസ്സിൽ ബാക്കി ഉണ്ടായിരുന്നു ബാക്കാടി വൈറ്റ് റം കൂടി വായിലേക്ക് ഒഴിച്ചു കൊണ്ട് കാശി പറഞ്ഞു കണ്ടോ കണ്ടോ സത്യങ്ങൾ പുറത്തു വരുന്നത് കണ്ടോ "" തൊട്ടടുത്തു ഇരിക്കുന്ന റിതിയെ തോണ്ടി നാദി പറഞ്ഞു മിണ്ടാതെ ഇരിക്കട ഉള്ളിൽ ഉള്ളതൊക്കെ പോരട്ടെ..- അർജു അല്ല കാശി നീ എങ്ങനെ ആട ഞങ്ങളെ പറ്റിച്ചേ.. അവന്റെ ഗ്ലാസ്സിലേക്ക് കുറച്ചു കൂടി ഒഴിച്ചുകൊണ്ട് അർജു ചോദിച്ചു അത്.. അത് പിന്നെ ഞാൻ ചതിച്ചു നിങ്ങളെ "" അതും പറഞ്ഞു കാശി കരഞ്ഞു😩😫 അത് കണ്ട് കിളിപോയപോലെ ബാക്കിയുള്ളവരും പെട്ടന്ന് കാശി കരച്ചിൽ നിർത്തി എല്ലാവരെയും ഒന്ന് സൂക്ഷിച്ചു നോക്കി "" അല്ല നിങ്ങൾ ഒന്നും കുടിക്കുന്നില്ലേ കൊറേ നേരായല്ലോ ഒരു ഗ്ലാസും പിടിച്ച് ഇരിക്കുന്നെ "" ഞങ്ങൾ കുടിച്ചോളാം നീ ബാക്കി പറ എങ്ങനെയാ ചതിച്ചേ..!! അത് അത് പിന്നെ ഞാൻ ഇവനെ നമ്മുടെ നമ്മുടെ റിതിയെ പറ്റിച്ചു ചതിച്ചു ദാനി "" കാശി വീണ്ടും കരഞ്ഞുകൊണ്ട് നാദിയെ ചുട്ടിപിടിച്ചു പറഞ്ഞു ദാനിയോ ഏത് ദാനി എടാ ഞാൻ നാദിയാ ദാനിയല്ല നാദിർ നാധേശ്വർ "" - നാദി അതാണോടാ ഇപ്പോ ഇവിടുത്തെ പ്രശ്നം സത്യം പറ കാശി നീ എങ്ങനെ ആട എന്നെ ചതിച്ചേ ""🤨 - ഗൗരവത്തോടെ റിതി ചോദിച്ചു അത... അത് പിന്നെ അത് ഒരു ലൈൻ ഇല്ലേ നിനക്ക് ഇൻസ്റ്റഗ്രാമിൽ ഒക്കെ മെസ്സേജ് അയക്കുന്ന ഒരു ആതിര അമ്മുസ്..!! 🙁😕

ഉണ്ട് അതിന്...!" എടാ പട്ടി നീ അവൾക്ക് റിക്വസ്റ്റ് അയച്ചോടാ അവൾക്ക് മെസ്സേജ് അയച്ച് എന്നെക്കുറിച്ചു വല്ല വേണ്ടതിനോം പറഞ്ഞോടാ സത്യം പറഞ്ഞോ ഒരു തരത്തിൽ വളച്ചു വരുന്നേ ഉള്ളു അവളെ "" കാശിയുടെ കോളറിൽ പിടിച്ച് ദേഷ്യത്തോടെ റിതി ചോദിച്ചു..!" "" ഏയ്യ് ഞാൻ അങ്ങനെ ചെയ്യോ അതൊന്നും അല്ല 😞 "" പിന്നെ എന്താ സത്യം പറ "" അത് ആതിര അമ്മൂസ്‌ ഇല്ലേ അവൾ ശരിക്കും ആതിര അമ്മൂസ് അല്ല..😕 "" കാശി പിന്നെ... 🤨 - റിതി അത് എന്റെ ഫേക്ക് അക്കൗണ്ട് ആണ്🙁😌 അതുകേട്ടതും റിതി വായും തുറന്നു അവനെ നോക്കി ഒറ്റ ഇരുപ്പായിരുന്നു 😲 കാശിയാണേൽ തല താഴ്ത്തി ആണ് ഇരിക്കുന്നത് ഇടക്ക് തലപൊക്കി റിതിയെ ഒന്നു നോക്കും വീണ്ടും താഴ്ത്തും ബാക്കിയുള്ളവർ ആണേൽ റിതിയെ നോക്കി ചിരി കടിച്ചുപിടിച്ചിരിക്കുവാണ് അർജു തട്ടി വിളിച്ചപ്പോഴാണ് റിതിക്ക് ബോധം വന്നത് പിന്നെ കാശിക്ക്‌ നേരെ ദേഷ്യത്തോടെ ഒരു ചട്ടമായിരുന്നു പിന്നെ അടി ഇടി പൊടി പൂരമായിരുന്നു പെട്ടന്ന് അർജു വന്ന് റിതിയെ പിടിച്ചു വച്ചു വിടാടാ എന്നെ ഇവനെ ഞാനിന്ന് കൊല്ലും എത്ര ധൈര്യം ഉണ്ടായിട്ട ഇവനെന്നെ പറ്റിച്ചേ എന്റെ എത്ര ഉമ്മ വേസ്റ്റ് ആയെന്ന് അറിയോ..!! "" ഏയ്യ് വേസ്റ്റ് ആയിട്ടൊന്നും ഇല്ല എല്ലാം ഞാൻ സ്ക്രീൻ ഷോർട്ട് അടിച്ചു വച്ചിട്ടുണ്ട് നിന്റെ ബര്ത്ഡേക്ക്‌ സ്റ്റാറ്റസ് ഇടാൻ ഉള്ളതാ 😕...!!

എന്തോ വലിയ കാര്യം പോലെ കാശി പറഞ്ഞു നിർത്തി ഈ ##@**ഞാനിന്ന് കൊല്ലും😬 ""- റിതി നീ ഇങ്ങനെ ഹീറ്റ് ആവല്ലേ ഇപ്പോഴേലും സത്യം അറിയാൻ പറ്റിയല്ലോ അതോർക്ക് ഇനിം കൊറേ അറിയാൻ ഉണ്ട് അതുകൊണ്ട് ഇപ്പോ നീ ഒന്ന് ക്ഷമി നാളെ രാവിലെ വെടുപ്പായി കൊടുക്കാം അവന് "" നാദി ഒരുവിധം റിതിയെ സമാധാനിപ്പിച്ചു ഇരുത്തി.. കാശി ഇപ്പോ അതൊക്കെ വിട് റിതി നിന്നൊട് ക്ഷമിച്ചു നീ ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ..!! -അർജു നീ ധൈര്യമായി ചോദിക്ക് ഞാൻ പറയാം"" എന്നാലേ ഇന്നലെ ദേവടെ അച്ഛൻ വിളിച്ചപ്പോ നീ എന്തിനാ ടെൻഷൻ ആയെ സത്യം പറ "" - കാശിയുടെ തലയിൽ പതിയെ തലോടി കൊണ്ട് അർജു ചോദിച്ചു അത് പിന്നെ ഞാൻ വിചാരിച്ചു എന്നെ ഒഴുവാക്കി വല്ല കല്യാണവും ഉറപ്പിച്ചോന്ന്😣 "" ആർക്ക്..? ദേവക്കോ..? "" - നാദി ഏയ്യ് അല്ല എന്റെ പാറുന് 😌"- കാശി നിന്റെ പാറുവോ...!! ഏത് പാറു...""....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story