SAND DOLLAR: ഭാഗം 1

Sand Dollar

രചന: THASAL

"നീ പോകാൻ തന്നെ തീരുമാനിച്ചോ,,,,,,, " കണ്ണടച്ച് സോഫയിൽ ചാരി കിടക്കുന്നതിനിടയിൽ അനൂപ് ചോദിച്ചതും ഞാൻ ഒന്ന് നേരെ ഇരുന്നു കൊണ്ട് അവന് നേരെ പുഞ്ചിരി മാത്രം സമ്മാനിച്ചു,,,, "ഫോട്ടോഗ്രഫി,,,,, ദാറ്റ്‌ ഗ്രേറ്റ്‌ ജോബ്,,, ബട്ട്‌ നീ ഏറ്റെടുത്ത ടാസ്ക് അത് അൽപ്പം കടുപ്പമേറിയതാണ്,,,,, 500 ൽ പരം സ്പീശീസ് ബേട്സ് ഉള്ള ഏതു ഫോറെസ്റ്റ് ഇന്ന് നമ്മുടെ ഇന്ത്യയിൽ ഉള്ളത്,,,,,, " അവൻ സംശയരൂപത്തിൽ എന്നോടായി ചോദിച്ചതും ഞാൻ എല്ലാം തീരുമാനിച്ചുറപ്പിച്ച മട്ടെ ഒന്ന് കനത്തിൽ പുഞ്ചിരിച്ചു,,,, "അസരമുറെ,,,, " പതിഞ്ഞ സ്വരത്തിൽ പറഞ്ഞതും അവന്റെ മുഖത്ത് പരിഭ്രാന്തി നിഴലിക്കുന്നത് എനിക്ക് കാണാൻ കഴിഞ്ഞു എങ്കിലും അത് ആദ്യമേ പ്രതീക്ഷിച്ച വണ്ണം ഞാൻ ഒന്ന് തലയാട്ടി,,,,,,,, *"നോ ആദം,,,,, ദാറ്റ്‌ നോട്ട് സേഫ്,,,, നീ ഈ പറഞ്ഞ ഗ്രാമം,,, അതിനുള്ളിൽ എത്തപ്പെടുക എന്നാൽ തന്നെ അതത്ര ഈസിയുള്ള ജോലിയല്ല,,,

അവിടെ എന്തോ മാജികൽ പവർ ഉണ്ട് എന്നാണ് പറയപ്പെടുന്നത്,,, ആ വലിയ ഫോറെസ്റ്റ് കടന്നു ആ ഗ്രാമത്തിൽ എത്തും എന്ന് പ്രതീക്ഷിക്കുന്നത് തന്നെ വിഡ്ഢിത്തം ആണ്,,, വെറുതെ ജീവൻ വച്ച് റിസ്ക് എടുക്കരുത്,,,,, *" അനൂപ് അൽപ്പം പേടി കലർന്ന സ്വരത്തിൽ പറഞ്ഞതും ഞാൻ സോഫയിൽ ഒന്നൂടെ ഊന്നി ഇരുന്നു,,,,, "നീ ഒക്കെ എന്ത് കോപ്പിലെ ജേർണലിസ്റ്റ് ആണെടാ,,,, ഒരു മാജികൽ പവർ,,,, ഹും,,,, അതെല്ലാം അവിടേക്ക് ആളുകൾ പോകാതിരിക്കാൻ പറയുന്ന വെറും കെട്ടു കഥകൾ അല്ലെ,,, ഐ ആം ഷുവർ,,,, അവിടെ എന്തൊക്കെയോ നടക്കുന്നുണ്ട്,,,,, ആ ഒരു ഗ്രാമം മാത്രം എല്ലാരിൽ നിന്നും അകന്നു ജീവിക്കണമെങ്കിൽ സംതിങ്,,,, അതിനേക്കാൾ ഏറെ ബയോഡിവോഴ്സിറ്റി കൊണ്ട് നിറഞ്ഞു നിൽക്കുകയാണ് അവിടം,,,, അവിടെ നിന്നും വൺ കിലോമീറ്റർ പോയാൽ ഉള്ള ഫോറെസ്റ്റിൽ 500 ൽ പരം ബേഡ്സിന്റെ സ്പീശീസ് ഉണ്ടെന്നാണ് പറയപ്പെടുന്നത്,,,,,

എന്ത് കൊണ്ടും ഞാൻ ആഗ്രഹിച്ചത് പോലൊരു പ്ലേസ്,,,, പിന്നെ ഇവിടെ നിന്നും മാറി നിൽക്കേണ്ടത് അത്യാവശ്യം ആണ്,,,, ഇനി എന്ത് സംഭവിച്ചാലും ഞാൻ അങ്ങോട്ട്‌ പോവുക തന്നെ ചെയ്യും,,,,, " "എങ്ങോട്ട് പോകുന്ന കാര്യമാണ് പറയുന്നത്,,,, " പെട്ടെന്ന് പിന്നിൽ നിന്നും ഒരു ശബ്ദം കേട്ടതും ഞാനും അനൂപും ഒരുപോലെ തിരിഞ്ഞു നോക്കിയപ്പോൾ അവിടെ നിറവയറും താങ്ങി പിടിച്ച് ഞങ്ങളെ രൂക്ഷമായി നോക്കുന്ന ഷഫ്‌നയെ കണ്ട് ഞാൻ ഒന്ന് പരുങ്ങി കൊണ്ട് അനൂപിനോട് പറയല്ലേ എന്ന രീതിയിൽ കണ്ണ് കാണിച്ചതും അവൻ കീഴ്ചുണ്ട് കടിച്ചു പിടിച്ച് എന്നെ നോക്കി തലയാട്ടി,,,, "ചോദിച്ചത് കേട്ടില്ലേ,,,, എവിടെ പോകുന്നതിനെ പറ്റിയാണ് ചർച്ച,,,, " അവൾ വീണ്ടും കയർത്തു കൊണ്ട് ചോദിച്ചതും അനൂപ് ഒരു കള്ള ചിരിയാലെ എന്നെ ഒന്ന് നോക്കി അവളെ പിടിച്ച് അവന്റെ മടിയിൽ ഇരുത്തിയതും അവൾ വയറിൽ ഒന്ന് അമർത്തി പിടിച്ചു,,,,,

"അനു,,,, എന്നെ വിട്ടേ,,,,, എനിക്ക് വയറ് മുറുകും പോലെ തോന്നുന്നു,,,,, " അവൾ മുഖം ചുളിച്ചു കൊണ്ട് പറഞ്ഞതും അവൻ അവളെ ഒന്നൂടെ അവനിലേക്ക് ചേർക്കുന്നത് കണ്ട് ഞാൻ മെല്ലെ തല ചെരിച്ചു,,, "എന്ന മക്കളെ ഞാൻ ഇറങ്ങട്ടെ,,, ഞാനായിട്ട് നിങ്ങളുടെ സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ആകുന്നില്ല,,,, " അവനെ വാരി ഇടം കണ്ണിട്ട് നോക്കി ഡോറിനടുത്തേക്ക് പോയി അവിടെ വെച്ചിരുന്ന ബാഗ് ഒന്ന് എടുത്തു കൊണ്ട് അവരെ നോക്കി ഒന്ന് കണ്ണിറുക്കി പുറത്തേക്ക് ഇറങ്ങുമ്പോൾ അപ്പോഴേക്കും വലിയ വോളിയത്തിൽ ടീവിയിൽ ന്യൂസ്‌ കേൾക്കുന്നുണ്ടായിരുന്നു,,,, *കാണാതായ മാധ്യമ പ്രവർത്തകരെ പറ്റി യാതൊരു വിധ അറിവും ലഭിക്കാത്തതിനെ തുടർന്ന് അന്വേഷണം സിബിഐ ഏറ്റെടുത്തു,,,, കഴിഞ്ഞ വർഷം മെയിൽ കാണാതായവരെ പറ്റി ഒരു വർഷം കഴിഞ്ഞു എങ്കിലും യാതൊരു വിധ അറിവും ലഭിക്കാത്തതിനെ തുടർന്ന് അന്വേഷണത്തിലെ ക്രമക്കേട് ചൂണ്ടി കാട്ടി മാധ്യമ പ്രവർത്തകർ നൽകിയ ഹർജിയിൽ ആണ് ഹൈകോടതി ഉത്തരവ്,,, കാണാതായവരിൽ ഒരാൾ സാധാരണ ജനങ്ങൾക്കിടയിൽ വളരെ അധികം ബന്ധം പുലർത്തിയിരുന്നത് കൊണ്ട് തന്നെ ജനരോഷവും രൂക്ഷമാണ്,,,,, അവർ സഞ്ചരിച്ചിരുന്ന വാഹനം ഉൾറോഡിൽ നിന്നും കണ്ടെത്തി എന്നല്ലാതെ ഇത് വരെ യാതൊരു തെളിവും ലഭിച്ചിട്ടില്ല,,, അത് കേന്ത്രികരിച്ചുള്ള അന്വേഷണം എത്രമാത്രം ഫലം ചെയ്യും എന്നുള്ളത് കണ്ട് തന്നെ അറിയണം,,,,, * 🍁🍁🍁

"ദെ,,,, ഈ വഴിയിൽ നിന്നും കുറച്ച് ഉള്ളിലോട്ട് പോയാൽ മോൻ പറഞ്ഞ ആ ഗ്രാമം എത്തും,,,, " മുരുഗയ്യ അതും പറഞ്ഞു കൊണ്ട് തൊട്ടടുത്തുള്ള ഘോരവനത്തിലേക്ക് ചൂണ്ടിയപ്പോൾ ഞാൻ ഒന്ന് പരുങ്ങി നിന്നു,,,, "മുരുഗയ്യ,,,, ഉള്ളിലോട്ട് വണ്ടിയൊന്നും പോകാറില്ലേ,,,, " എന്റെ ചോദ്യത്തിന് മുരുഗയ്യ ഒന്ന് കണ്ണു വിടർത്തി നോക്കി,,,, "ഇതിനുള്ളിലേക്ക് കടക്കാൻ ധൈര്യമുള്ള ഒരാളും ഇവിടെ കാണില്ല,,,, പിന്നെയല്ലേ വണ്ടി,,,, ഗതികിട്ടാതെ അലഞ്ഞു നടക്കുന്ന ഒരുപാട് ആത്മാക്കൾ ഉള്ള കാടാണ്,,,," കണ്ണിലെ ഭയത്തെ മറക്കാൻ കഴിയാതെ മുരുഗയ്യ പറഞ്ഞതും ഞാൻ ചുണ്ടിലെ പരിഹാസച്ചിരിക്ക് യാതൊരു മാറ്റവും ഇല്ലാതെ കഴുത്തിൽ തൂങ്ങി കിടക്കുന്ന ക്യാമറയിൽ മെല്ലെ അയാളുടെ ആ പേടിച്ചരണ്ട മുഖം ഒപ്പിയെടുത്തു,,,,, ഞാൻ അയാൾക്ക്‌ ഒരു പുഞ്ചിരിയും സമ്മാനിച്ചു കൊണ്ട് തിരിഞ്ഞു നടന്നതും പെട്ടെന്ന് പിന്നിൽ നിന്നും ഹോണടി കേട്ട് ഞാൻ സംശയത്തിൽ ഒന്ന് തിരിഞ്ഞു നോക്കി,,, "മോനെ സൂക്ഷിച്ചു പോകണം,,, ഈ സാഹസം കൊണ്ട് ജീവിതം നശിപ്പിക്കരുത്,,,,,"

പിന്നെയും അയാൾ നെഗറ്റീവ് സൈൻ നൽകിയതും ഞാൻ ഒന്ന് തലയാട്ടി കാണിച്ചു,,, "റിസ്ക് എടുക്കാത്തവർ ജീവിതത്തിൽ വിജയിച്ച ചരിത്രം ഉണ്ടോ മുരുഗയ്യ,,,, ഈ പ്രേതം,,, ഭൂതം,,, പിശാച്,,,, എന്നിവയൊക്കെ ഓരോ തോന്നലുകൾ അല്ലെ,,, സ്വന്തം രക്ഷക്കായ് മനുഷ്യൻ ഉണ്ടാക്കി എടുത്ത തോന്നലുകൾ,,,, ദൈവം എന്ന ഒരൊറ്റ അമാനുഷിക ശക്തിയെ ലോകത്ത് ഒള്ളൂ,,,, ആ ശക്തിയിൽ വിശ്വസിക്കുന്നവന് മറ്റൊന്നിനെയും പേടിക്കേണ്ട ആവശ്യം ഇല്ല,,,, ദെ അവിടെ അസരമുറെ ഗ്രാമത്തിൽ എനിക്കായ് ദൈവം കാത്തു വെച്ച എന്തോ ഒന്നുണ്ട്,,, അത് എത്ര തന്നെ വേണ്ടെന്നു വെച്ചാലും ദൈവം എന്നെ അവിടെ എത്തിക്കും,,, അതിനെ മുടക്കാൻ ആരെ കൊണ്ടും സാധിക്കില്ല,,,, ബികോസ് ഇത് "ആദം"ആണ്,,, മുരുഗയ്യ പേടിക്കേണ്ട ഞാൻ അവിടെ എത്തിയിരിക്കും,,,, " ഉള്ളിൽ എന്ത് കൊണ്ടോ നിറഞ്ഞു വന്ന ധൈര്യത്തിൽ ഇത്രയും പറഞ്ഞു കൊണ്ട് തിരിഞ്ഞു നടന്നതും ഉള്ളിൽ എന്തിനോ വേണ്ടി എന്റെ ഹൃദയം വെമ്പൽ കൊള്ളുന്നുണ്ടായിരുന്നു,,,, പ്രിയപ്പെട്ട എന്തോ അവിടെ കാത്തു നിൽക്കും പോലെ,,,, 🍁🍁🍁🍁

ആ ഒറ്റവരി പാതയിലൂടെ മുരുഗയ്യയുടെ ജീപ്പ് കടന്നു പോയതും ആദം ഒരു ചെറുചിരിയാലെ ഒരു ഉണർച്ചയിൽ കാടിനുള്ളിലേക്ക് പ്രവേശിച്ചതും അതിനകത്ത് തളം കെട്ടി നിന്നിരുന്ന മൗനത്തെ ബേധിച്ച് കൊണ്ട് പൊടുന്നനെ പല മൃഗങ്ങളുടെയും പക്ഷികളുടെയും കലപില ശബ്ദം കേട്ട് ഒരുനിമിഷം തരിച്ചു നിന്നു എങ്കിലും ഒരു പ്രത്യേകം ധൈര്യത്തിൽ അവൻ കാടിനുള്ളിലേക്ക് പ്രവേശിച്ചു,,,, പതിയെ പതിയെ മൃഗങ്ങളുടെ ശബ്ദം കുറഞ്ഞു വരുകയും അവന്റെ കാലിനടിയിൽ പെട്ടു ചതഞ്ഞരയുന്ന ഇലകളുടെ ഞെരുക്കം മാത്രം അവന്റെ കാതുകളിൽ സ്പർഷിച്ചു കൊണ്ടിരുന്നു,,,, ഓരോ മാനം മുട്ടെ നിൽക്കുന്ന മരങ്ങളെയും പക്ഷികളെയും അവന്റെ ക്യാമറ ഇടയ്ക്കിടെ ഒപ്പിയെടുക്കുന്നതിനിടയിൽ ആണ് അവന്റെ കാതുകളിൽ ആരെയും പേടിയിൽ ആഴ്ത്തും വിധമുള്ള ശബ്ദം മുഴങ്ങിയത്,,,, "ഹ്ർർർ,,,,,,,"

വീണ്ടും ആ ശബ്ദം അവന്റെ കാതുകളിൽ തുളഞ്ഞു കയറിയതും അവൻ ചെവി ഒന്നൂടെ കൂർപ്പിച്ചു നിർത്തിയതും അതൊരു കാട്ടുപോത്തിന്റെ അലർച്ചയാണ് എന്ന് അവൻ സ്വല്പം പേടിയാലെ മനസ്സിലാക്കി,,,, *"ഹ്ഹ്ർർർ,,,,,, *" ആ അലർച്ച കൂടുതൽ അവനോട് തൊട്ടു എന്നറിഞ്ഞപ്പോൾ തന്നെ അവൻ വേറെ ഒന്നും ഓർക്കാൻ നിൽക്കാതെ തോളിലെ ബാഗിൽ മുറുകെ പിടിച്ചു കൊണ്ട് ഓടി,,,, അത് ഒരു മരത്തണലിൽ ചെന്നു അവസാനിച്ചതും അവൻ അതിന്റെ മറവിൽ ഒന്ന് ചാരി ഇരുന്നു കിതച്ചു കൊണ്ട് നെഞ്ചിൽ കൈ വെച്ച് തടവി കൊണ്ടിരുന്നു,,, ജീവൻ തിരിച്ചു കിട്ടിയത് തന്നെ ഭാഗ്യം,,, അവൻ അല്പം ആശ്വാസത്തിൽ ശ്വാസം വിട്ടപ്പോൾ ആണ് മരത്തിന്റെ മറവിൽ വില്ലുമായി പുറം തിരിഞ്ഞു നിൽക്കുന്ന ആളെ കണ്ട് അവൻ അല്പം പേടിയാൽ നോക്കി നിന്നു,,, പടച്ചവനെ,,, ഇനി ഇത് എല്ലാവരും പറയും പോലെ വല്ല യക്ഷിയും ആണോ,,,, അവന്റെ ഉള്ളിൽ നേരിയ രീതിയിൽ ഉള്ള പേടി ഉടലെടുത്തു... ചെന്നിയിലൂടെ വിയർപ്പു ഒഴുകി ഇറങ്ങി....

അവൻ മെല്ലെ ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റു അയാളെ ലക്ഷ്യമാക്കി നടന്നു.. അല്പം ഭയത്തിൽ അയാളുടെ നഗ്നമായ തോളിൽ കൈ വെച്ചതും അയാളിൽ നിന്നും ഒരു അമ്പ് മുന്നോട്ട് കുതിച്ചതും ഒരുമിച്ചായിരുന്നു,,,, അത് നേരെ ആ കാട്ടുപോത്തിൽ പതിച്ചതും അത്,,,, *"ഹർർ,, *"എന്നൊരു മുഴക്കത്തിൽ താഴേക്ക് പതിച്ചത് കണ്ട് അറിയാതെ തന്നെ അവന്റെ പിടുത്തം താഴ്ന്നു വന്നു,,,, പെട്ടെന്ന് അയാൾ തന്റെ വില്ല് തോളിലൂടെ ഇട്ടു കൊണ്ട് തിരിഞ്ഞു നോക്കിയതും അവൻ അല്പം സംശയത്തിൽ അയാളെ നോക്കി,,,,, ഇതാര് യക്ഷനോ,,,,, "നീങ്കയാര്,,, " പെട്ടെന്നുള്ള അയാളുടെ ചോദ്യം കേട്ട് അവൻ ഒന്ന് പരുങ്ങി നിന്നു എങ്കിലും കയ്യിലുള്ള തമിഴും മലയാളവും ഒക്കെ വെച്ച് അവൻ ആരാണെന്നും എങ്ങോട്ടാണ് പോവേണ്ടത് എന്നും എല്ലാം വ്യക്തമായും കൃത്യമായും പറഞ്ഞു കൊടുത്തു അവൻ നിഷ്കു ഭാവത്തിൽ നിന്നതും അയാൾ ഒന്ന് പുഞ്ചിരിച്ചു,,,, "മലയാളി താനേ,,,,, പേടിക്കേണ്ട,,,, ഞങ്ങൾ പോകുന്നത് ഊരിലെക്കാണ്,,,,, " "നിങ്ങൾക്കെങ്ങനെ മലയാളം തെരിയും,,,, ശ്ശെ... അറിയും.... "

"ഞങ്ങൾക്ക് മലയാളവും അറിയാം,,,, തമിഴും അറിയാം,,,, ഞങ്ങൾ പാതി മലയാളികളാ,,, എന്നാൽ ഊരിൽ എല്ലാവരുടെയും ഭാഷ തമിഴ് ആണ്,,,,, " അയാളുടെ സംസാരം അവന് വലിയ ആശ്വാസം നൽകിയപ്പോൾ അവൻ അയാളെ നന്ദി സൂചകമായി ഒന്ന് നോക്കി,,,,, അപ്പോഴേക്കും അവിടെ അയാൾക്കൊപ്പം പ്രായം തോന്നിക്കുന്ന കുറച്ച് പേർ വന്നതും ഇവനെ കണ്ട് അവർ അല്പം സംശയത്തിൽ നോക്കി എങ്കിലും മറ്റവൻ കാര്യങ്ങൾ പറഞ്ഞപ്പോൾ എല്ലാവരും അവന്റെ കൈ പിടിക്കലും ക്യാമറ നോക്കലും ഒക്കെ കഴിഞ്ഞു ഗ്രാമത്തിലേക്ക് തിരിച്ചു,,,,, 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 "ഉങ്ക പേരന്നേ,,,, " "ആദം,,,, " അയാളുടെ ചോദ്യത്തിന് താഴെ നിന്നും കണ്ണ് എടുക്കാതെ തന്നെ ഞാൻ മറുപടി കൊടുത്തു,,, "ഉങ്ക ഊര് കേരളാവാ,,,, " അവന്റെ ചോദ്യത്തിന് ഞാൻ ചെറുതിലെ തലയാട്ടുക മാത്രം ചെയ്തു,,, "ഞാൻ ഒരു ഫോട്ടോഗ്രാഫർ ആണ്,,, " അടുത്ത ചോദ്യം എന്താണെന്ന് അറിഞ്ഞു കൊണ്ട് തന്നെ ഒരു കുറ്റം ഏറ്റു പറഞ്ഞ മട്ടെ ഞാൻ പറഞ്ഞതും അവൻ ആ കറ പുരണ്ട പല്ലും കാണിച്ചു ചിരിച്ചു,,,,

"പോട്ടോ ഗ്യാപ്,,, എന്ന എനിക്ക് തെരിയാത്,,,,," അവൻ ഒരു സംശയ രൂപത്തിൽ തല ചൊറിഞ്ഞു കൊണ്ട് പറഞ്ഞതും അതിൽ നിന്ന് തന്നെ അവരുടെ പുറം ലോകവുമായുള്ള അകലം മനസ്സിലാക്കാൻ കഴിഞ്ഞിരുന്നു,,,ഞാൻ ഒരു പുഞ്ചിരിയാലെ അവന് ക്യാമറ ചൂണ്ടിയും ഫോട്ടോ എടുത്തും എല്ലാം കാണിച്ചു കൊടുത്തപ്പോൾ അവന് കാര്യം ഏകദേശം പിടുത്തം കിട്ടി,,,, "ഞങ്ക തനിഅമ്മാവുക്ക് ഇന്ത പടം എടുക്കലാക തെരിയും,,,, " ഒരു അഭിമാനം കലർന്ന സ്വരത്തിൽ അവൻ പറയുന്നത് കേട്ട് ഉള്ളം എന്തിനോ വേണ്ടി പിടക്കുമ്പോഴും ഞാൻ ഒരു ചെറിയ പുച്ഛത്തിൽ മുഖം തിരിച്ചു,,,,, കാട്ടിലും ഫോട്ടോഗ്രാഫറോ,,,, "നിങ്ങൾക്ക് വിശ്വാസം കൂടാത്,,,,,ഇപ്പൊ പാക്കലാം,,,, ഏയ്‌ മുരുകാ,,,,അന്ത പടം എങ്കടാ,,, " ഒറ്റ ശ്വാസത്തിൽ അവൻ വിളിച്ചു ചോദിച്ചതും മുരുകൻ തിരിഞ്ഞു നോക്കി കൊണ്ട് പല്ലിളിച്ചു,,,, "പടം തനിയമ്മ കൊണ്ട് പോയാച്ചടാ,,,, " അവന്റെ മറുപടി കേട്ട മാത്രയിൽ ഒരു അത്ഭുതം നിറയുകയായിരുന്നു,,,, "നിന്റെ പേരെന്താ,,, " ഞാൻ അവനോടായി ചോദിച്ചതും അവൻ ഒരു നിഷ്കളങ്കത നിറഞ്ഞ പുഞ്ചിരി വിടാതെ കയ്യിലുള്ള വടി കൊണ്ട് മുന്നിലെ വഴി ക്ലിയർ ചെയ്തു കൊണ്ടേ ഇരുന്നു,,,, "തങ്കമുത്തു,,,, " അവന്റെ പേര് പറഞ്ഞ് ബാക്കിയുള്ളവർ ചിരിക്കുന്നത് കണ്ടു ഞാൻ അവനെയും ചേർത്ത് പിടിച്ചു കൊണ്ട് നടന്നു,,,,, 🍁🍁🍁🍁🍁🍁

"ഇതാണ് ഞങ്ക ഊര്,,, അസരമുറെ,,,, " മുന്നിലെ ചെറിയ ഓല മേഞ്ഞ ഒരു പ്രത്യേക ഭംഗിയിൽ നിറഞ്ഞു നിൽക്കുന്ന വീടുകൾക്ക് നേരെ വിരൽ ചൂണ്ടി കൊണ്ട് മുത്തു പറഞ്ഞതും ഞാൻ മുന്നിൽ നിന്നും ഞാൻ മുൻപിൽ നിന്നും കണ്ണ് മാറ്റാതെ ആ മനോഹര ഗ്രാമം കണ്ടാസ്വാധിക്കുകയായിരുന്നു,,,, "നീങ്ക വാ,,,, ഉങ്കളെ വലിയ മൂപ്പൻ തേടിയാച്ച്,,,, " ഗ്രാമത്തിനുള്ളിൽ കയറി പോയ മുരുകൻ പെട്ടെന്ന് ഓടി വന്നു കൊണ്ട് പറഞ്ഞതും മുത്തു മുൻപിൽ നടന്നതും ഞാൻ അവന് പിന്നിലായി ആ ഗ്രാമത്തിലെക്ക് കയറി,,,, പരമ്പരാകത രീതിയിൽ മേഞ്ഞ വീടുകളും ഒരു രക്ഷയും ഇല്ലാത്ത പ്രകൃതി സൗന്ദര്യം കൊണ്ടും നിറഞ്ഞു നിൽക്കുന്ന ഗ്രാമം കണ്ട് ഞാൻ എന്തൊരു അന്ധാളിപ്പോടെ നടന്നു നീങ്ങി,,, ട്രൗസർ ധരിച്ച് കളിയിൽ മുഴുകിയിരിക്കുന്ന കുട്ടികളും പരമ്പരാകത രീതിയിൽ ഞെരിയാണിക്ക് മുകളിലായി സാരിയെടുത്ത് തലയിൽ ഒരു സൈഡിലായി കെട്ടി വെച്ച മുടിയും നെറ്റിയിൽ വളരെ വലുപ്പത്തിലുള്ള പൊട്ടും ധരിച്ച ഒരുപാട് സ്ത്രീകൾ അവിടെ സംസാരിച്ചിരിക്കുന്നതും എല്ലാം കണ്ട് ഞാൻ നടന്നു,,,,

എന്നെ കണ്ട് എല്ലാവരും അന്യഗ്രഹ ജീവി കണക്കെ നോക്കുന്നുണ്ട്,,,, ശരിയാണ് ഇവർക്ക് ഞാൻ അന്യഗ്രഹജീവി തന്നെയാണ്,,, പുറം ലോകവുമായി യാതൊരു ബന്ധവും ഇല്ലാതെ ചുരുക്കം ചിലരെ മാത്രം കണ്ട് കഴിയുന്ന ഇവർക്ക് ഞാൻ ഒരു അത്ഭുതം ആണ്,,,, ഈ നാടിനെ പറ്റി ചില രഹസ്യങ്ങളും അറിയാൻ കൂടിയാണ് ഞാനിന്നു വന്നിരിക്കുന്നത്,,,, പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാത്ത ഇവിടം മാസത്തിൽ ഒരു ദിവസം മെഡിക്കൽ ചെക്കപ്പ് നടക്കുന്നു,,,, ഇവർ പോലും അറിയാതെ ഇവിടം ഇലക്ട്രിസിറ്റി വരെ എത്തിയിട്ടുണ്ട്,,,, എങ്ങനെ,,, എല്ലാം ഒരു മിഥ്യ പോലെ,,, ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത് ആര്,,,, ???????? ആർക്കുമാർക്കും അറിയാത്ത പല ചോദ്യങ്ങളുടെയും ഉത്തരം ഈ ഗ്രാമത്തിന്റെ ഉള്ളിൽ ഉറങ്ങി കിടപ്പുണ്ട്,,,, 🍁🍁🍁🍁🍁 "മുരുകൻ പറഞ്ഞു,,,,,ഉങ്ക പേരെന്നേ,,,, " "ആദം,,," "സമന്തകം,,,,, ആദമ്ക്ക് കൊഞ്ചം തണ്ണി എടുക്ക്,,,, " അയാൾ ഉള്ളിലേക്ക് നീട്ടി വിളിച്ചതും ഉള്ളിൽ നിന്നും ഒരു കരിവള കിലുക്കം കേട്ടു,,,

ഞൊടിയിടയിൽ തന്നെ ഒരു പെൺകുട്ടി പുറത്തേക്ക് വന്ന് കയ്യിലുള്ള ഗ്ലാസ്‌ എനിക്ക് നേരെ നീട്ടിയതും ഞാൻ അത് വാങ്ങി കുടിക്കുന്നതും നോക്കി അവൾ അവിടെ തന്നെ നില ഉറപ്പിച്ചു,,,, "എന്നോട് ഒന്നും തോന്നരുത്,,,, ഇവിടെ പുറം ഊരിൽ നിന്നും ആരും വന്നത്ക്ക് അനുവാദം ഇല്ലയെ,,,,, എങ്കിലും നിങ്ങളെ വെറും കയ്യോടെ പറഞ്ഞയക്കാൻ മനസ്സ് അനുവദിക്കുന്നില്ല,,,, ഇവിടെ ആരെങ്കിലും വന്നാൽ അയാളെ ആദ്യം കാണുന്നത് തനിയാണ്,,,, ഈ ഊരിന്റെ ദേവത,," പിന്നെയും അതെ പേര് കേട്ട ഷോക്കിൽ ഞാൻ അവളെ ഒന്ന് നോക്കിയപ്പോൾ അവൾ അതെ എന്ന രീതിയിൽ തലയാട്ടുന്നുണ്ട്,,, "സമന്തകം,,, തനി അമ്മ എങ്കെ,,,, "

പെട്ടെന്ന് മൂപ്പൻ അവളോടായി ചോദിച്ചതും അവൾ വിടർന്ന കണ്ണുളാൽ ചുറ്റും പരതി... "തനീ,,,,, " അവൾ നീട്ടി വിളിച്ചതും എവിടെ നിന്നോ ഒരു കുപ്പിവളകിലുക്കം കേൾക്കാൻ കഴിയുന്നുണ്ടായിരുന്നു,, അത് കൂടുതൽ കൂടുതൽ അടുത്തേക്ക് വരുന്നതായി തോന്നിയതും ഞാൻ മെല്ലെ തല ഉയർത്തി നോക്കിയതും കുറച്ച് കുട്ടികൾ ഓടി വരുന്നതായി കണ്ടു,,,, പെട്ടെന്ന് അവർക്ക് പിന്നിലായി സാരിയെടുത്ത് തലയിൽ സൈഡിലായി മുടി കെട്ടി വെച്ച് ചിരിച്ചു കൊണ്ട് ഓടി വരുന്ന പെൺകുട്ടിയെ കണ്ട് ഉള്ളം എന്തിനോ വേണ്ടി തുള്ളി കൊണ്ടിരുന്നു,,,, തുടരും

Share this story