SAND DOLLAR: ഭാഗം 10

Sand Dollar

രചന: THASAL

"*നഷാത്ത്..... *" ആ ഒരൊറ്റ വിളി മതിയായിരുന്നു അവളുടെ കാലുകൾക്ക് ചങ്ങല അണിയാൻ..... അവളുടെ ഹൃദയത്തോടൊപ്പം ശരീരവും ചലനശേഷി ഇല്ലാതെ നിന്നു പോയി.... ഒന്ന് തിരിഞ്ഞു പോലും നോക്കാതെ കയ്യിന്റെ മുഷ്ടി ചുരുട്ടി നിൽക്കുന്നവളെ അത്ഭുതത്തിൽ അതിനേക്കാൾ ഭയത്തോടെ നോക്കി നിൽക്കുകയായിരുന്നു ആദം.... അവന്റെ ചിന്തകൾ അതി വേഗം പിന്നിലേക്ക് സഞ്ചരിച്ചു... 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 "അവനെ പോലെ ഒരുത്തന് ഇത്രയും വളരാൻ അനുവദിച്ചതും ആ ദൈവം അല്ലേടാ... അതിനൊക്കെ നമ്മൾ ജനങ്ങൾ........ ടാ.... " പറഞ്ഞു തീരും മുന്നേ ആദം എന്തോ കണ്ട മട്ടെ ഞെട്ടി കൊണ്ട് കണ്ണുകൾ വിടർത്തി അവനെ നോക്കി....അനൂപ് എന്തൊക്കെയോ ചോദിക്കുന്നുണ്ട് എങ്കിലും അവന്റെ കണ്ണുകൾ അനൂപിന് പിന്നിലേക്ക് തന്നെ ആയിരുന്നു... കണ്ണുകൾ വിശ്വസിക്കാൻ കഴിയാതെ വിടർന്നു... "ടാ ആദം.... " "അനു... അത്... " അവൻ അനൂപിന് പിന്നിലേക്ക് ആയി വിരൽ ചൂണ്ടി... അനൂപ് സംശയത്തോടെ ഒന്ന് തിരിഞ്ഞു നോക്കിയതും തനിക്ക് പിന്നിൽ ഫ്ലെക്സിൽ ഉള്ള മുഖം കണ്ടു അവന്റെ ചുണ്ടിൽ വേദനയിൽ കലർന്ന ഒരു ചിരി നിറഞ്ഞു.... "നഷാത്ത്......... *ഷഹല നഷാത്ത്...... *" അനൂപ് പറഞ്ഞതും ആദമിന്റെ കണ്ണുകൾ മിഴിഞ്ഞു വന്നു... അവന്റെ കണ്ണുകളിൽ തെളിഞ്ഞു നിന്നത് ഇത് വരെ കാട്ടു പെണ്ണ് എന്ന് സ്വയം വിശ്വസിച്ചവളുടെ മുഖം ആയിരുന്നു.... ഇന്ന് വരെ ഒന്നും അറിയാത്തവളെ പോലെ നടന്നവളുടെ യഥാർത്ഥ മുഖം.....

"ടാ... അത്.. തനി...." എന്ത് പറയണം എന്നത് അവന് ഒരു വെപ്രാളം ആയിരുന്നു.... താൻ കണ്ട തനിയും അനൂപ് പറഞ്ഞറിഞ്ഞ നഷാത്തും ഒരേ ആൾ ആണ് എന്നറിഞ്ഞ വെപ്രാളം.... "ഞാൻ പറഞ്ഞിട്ടില്ലേ ശാലുവിനെ പറ്റി... എന്റെ കൂടെ വർക്ക്‌ ചെയ്തിരുന്ന പെൺപുലിയെ പറ്റി... ഒരു കൊല്ലം മുന്നേ മിസ്സിംഗ്‌ ആയതാ... അതിന്റെ അന്വേഷണത്തിലേ ക്രമകേടു ചൂണ്ടി കാണിച്ചുള്ള സമരമാ.....കേരളത്തിലെ ഒട്ടു മിക്ക മാധ്യമ പ്രവർത്തകരും ഉണ്ട്... കേരള രാഷ്ട്രീയത്തേ തന്നെ വിറപ്പിച്ചു നിർത്തി മാധ്യമ പ്രവർത്തകരുടെ മാനം കാത്തവളോടുള്ള സ്നേഹം..... " അനൂപ് പറഞ്ഞു നിർത്തിയപ്പോഴും ആദമിന് ഒന്നും മനസ്സിലാകുന്നുണ്ടായിരുന്നില്ല.... ആദം അത്ഭുതത്തോടെ താഴെ വിറക് കൊത്തുന്ന തനിയെ ഒന്ന് നോക്കി... അവന് എന്തോ കിതപ്പ് അനുഭവപ്പെട്ടു.... "അന്വേഷണത്തിൽ പോലീസ് കാർക്ക് കൂടി താല്പര്യം ഇല്ല.... നമ്മുടെ ആരോഗ്യമന്ത്രി ഉണ്ടല്ലോ... അങ്ങേരുടെ ഒരേ ഒരു ശത്രുവാണ് ആള്... കഴിഞ്ഞ തവണ അയാൾക്ക്‌ ഒന്ന് വിയർക്കേണ്ടി വന്നത് അവള് കാരണം ആണ്... അത് കൊണ്ട് തന്നെ അന്വേഷണം ആ വഴിയിൽ നിർത്തി വെക്കാൻ വലിയ പ്രെഷർ ഉണ്ട്... അവളുടെ കൂടെ ഒരാളെ കൂടി മിസ്സിങ് ആയിട്ടുണ്ട്.... തനിഹ.... ഞങ്ങളുടെ ജൂനിയർ ആയിരുന്നു....

മിസ്സിംഗ്‌ ആയി ഒരു മാസത്തിന് ശേഷം മിസ്സിംഗ്‌ ആയ സ്ഥലത്ത് നിന്ന് നാല്പതു അടി താഴ്ച്ചയിൽ നിന്നും ഒരു ശവ ശരീരം കിട്ടി...അത് ആരുടേതാണ് എന്നതിനെ പറ്റി പോലും ഒരു അന്വേഷണവും നടന്നില്ല..... അതിന്റെ എല്ലാം ചേർത്തുള്ള സമരം ആണ്... " അവൻ എല്ലാം വിശദീകരിച്ചു കൊണ്ട് പറഞ്ഞു... "ടാ തനിഹയുടെ ഫോട്ടോ വല്ലതും ഉണ്ടോ... " അവന് ആകാംക്ഷ ഏറി... അനൂപ് ഒന്ന് തിരിഞ്ഞു ചുറ്റും നോക്കി കൊണ്ട് എന്തോ കിട്ടിയ മട്ടെ ഫോൺ ചെരിച്ചതും കണ്ട് നിഷ്കളങ്കമായി ചിരിച്ചു നിൽക്കുന്ന ഒരു പെൺകുട്ടിയെ....അതിന് അടുത്ത് തന്നെ ഉണ്ടായിരുന്നു തനിയുടെ പുഞ്ചിരിക്കുന്ന മുഖവും... ആദമിന് സത്യത്തിൽ തളരും പോലെയാണ് തോന്നിയത്.... അവൾ എന്തിന്..... "?? അവന്റെ ഉള്ളം വീണ്ടും വീണ്ടും ചോദിച്ചു കൊണ്ടിരുന്നു.... "എന്നാ ഞാൻ വെക്കട്ടെടാ...." "മ്മ്മ്.... ടാ... അവരുടെ ഫോട്ടോ ഒന്ന് എന്റെ ഫോണിലേക്ക് സെന്റ് ചെയ്യ്.... " "ആദം എന്തോ ഒരു കള്ള ലക്ഷണം ഉണ്ടല്ലോ... " "എല്ലാം ഞാൻ പറയാം... നീ ഫോട്ടോ ഒന്ന് സെന്റ് ചെയ്യ്.... ശരി വെക്കടാ.... " അവന്റെ മറുപടിക്ക് പോലും കാത്തു നിൽക്കാതെ ആദം ഫോൺ കട്ട്‌ ചെയ്തു... അവന്റെ ഉള്ളം വല്ലാതെ വേദനിക്കും പോലെ... ആരോരും ഇല്ലാത്ത അനാഥ പെണ്ണിനെ....

ആ കാട്ടു പെണ്ണിനെ അവനും സ്നേഹിച്ചു പോയിരുന്നു എന്നത് സത്യമാണ്... പക്ഷേ അവളുടെ ശരിയായ ഐഡന്റിറ്റി അറിഞ്ഞപ്പോൾ ഉള്ളിൽ ഒരു വിങ്ങൽ... വേണ്ടായിരുന്നു എന്ന് ഉള്ളം അലമുറ ഇടും പോലെ.... അപ്പോഴേക്കും അവന്റെ ഫോണിൽ മെസ്സേജ് ട്യൂൺ ചെയ്തതും ആദം നിറഞ്ഞ കണ്ണുകളെ അമർത്തി തുടച്ചു കൊണ്ട് ഫോൺ എടുത്തു നോക്കി... അതിൽ കണ്ടു അനൂപിനോട് ചാരി ചിരിയോടെ നിൽക്കുന്ന തനിയുടെ.... അല്ല നഷാത്തിന്റെ മുഖം.... തന്റെ തനിയിൽ നിന്നും ഏറെ വ്യത്യാസം ഒന്നും ഇല്ല എങ്കിലും മനസ്സ് കൊണ്ട് അത് അംഗീകരിക്കാൻ അവന് ആകുമായിരുന്നില്ല.... തന്റെ മതം എടുത്തു കാണിക്കാത്ത വേഷമായിരുന്നു അവളുടെത്...യാതൊരു ചമയങ്ങളും ഇല്ല എങ്കിലും ഇന്നുള്ള ആ വെള്ളകൽ മുക്കുത്തി അന്നും ആ മൂക്കിൻ തുമ്പിലെ സൗന്ദര്യം വർധിപ്പിച്ചിരുന്നു.... പിന്നെയും ഒരുപാട് ഫോട്ടോകൾ....വീഡിയോകൾ.... ആരെയും വിറപ്പിക്കാൻ പാകത്തിന് ഉള്ള അവളുടെ വാക്കുകളും... വാർത്ത സമ്മേളനങ്ങളും.... ഇന്റർവ്യൂകളും... അവസാനം പെണ്ണിനെ അനാവശ്യം പറഞ്ഞതിന് ആരോഗ്യ മന്ത്രിയുടെ മുഖത്ത് ചെരുപ്പൂരി അടിച്ച ആ പെൺപുലി വരെ.... എല്ലാം കാണുമ്പോഴും അവന്റെ ഉള്ളിൽ അത് അംഗീകരിക്കാൻ പ്രയാസം തോന്നി.... അവൻ ഫോൺ എടുത്തു വെക്കുമ്പോഴും ഉള്ളിൽ ആ കുസൃതി ചിരി തന്നെ ആയിരുന്നു.... "പിന്നെ എന്തിന്.... !!?" 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

"പിന്നെ എന്തിന്.... !!?" ആ ചോദ്യത്തിന് മുന്നിൽ അവൾ ഒന്ന് തിരിഞ്ഞു നിന്നു... അവളുടെ മുഖം ദേഷ്യത്താൽ ചുവന്നിരുന്നു... കൈകളുടെ മുഷ്ടി ചുരുട്ടി പിടിച്ചിരുന്നു... അവന് പലതും ചോദിക്കാൻ ഉണ്ടെങ്കിൽ കൂടിയും ഒന്നും മിണ്ടാൻ കഴിയാതെ അവളെ തന്നെ നോക്കി നിന്നു... അവൾ കടുപ്പിച്ച ഒരു നോട്ടത്തോടെ അവനെ മറി കടന്നു പോകുമ്പോൾ ഒരു വാക്ക് കൊണ്ട് പോലും അവളെ എതിർക്കാൻ അവന് ഭയമായിരുന്നു.... ഇന്ന് വരെ അറിഞ്ഞ വെറും ഒരു പെണ്ണല്ലായിരുന്നു അവൾ.... 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 ഏറുമാടത്തിൽ കിടക്കുമ്പോഴും അവന്റെ കണ്ണുകൾ ആ വീട്ടിലേക്ക് തന്നെ പാറി വീണു കൊണ്ടിരുന്നു.... അത് പറഞ്ഞത് മുതൽ അവൾ ആ വീടിന്റെ പുറത്തേക്ക് പോലും ഇറങ്ങിയിട്ടില്ല എന്നത് അവന് പേടി നിറക്കുന്ന വസ്തുത തന്നെ ആയിരുന്നു.... ഒരുപാട് നേരം കിടന്നിട്ടും ഉറക്കം വരാതെ അവൻ എഴുന്നേറ്റു ഇരുന്നു... ഒന്നും അറിയേണ്ടിയിരുന്നില്ല എന്ന് പോലും തോന്നി പോയ നിമിഷം.... അവൻ അസ്വസ്ഥതയോടെ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു.... എന്തിനാണ് താൻ അസ്വസ്ഥതനാകുന്നത് എന്ന് പോലും അവന് അറിയില്ലായിരുന്നു... അവൻ വേറൊന്നും ആലോചിക്കാതെ കോണി ഇറങ്ങി ആ വീട് ലക്ഷ്യമാക്കി നടന്നു.... അവന് വേറൊന്നും മനസ്സിൽ ഇല്ലായിരുന്നു...

പഴയ തനിയെ അവന് എന്ത് കൊണ്ടോ മിസ് ചെയ്തു.... അവൻ അല്പം മടിച്ച് ആണെങ്കിൽ കൂടിയും ആ വാതിലിൽ ആദ്യമായി മുട്ടി.... അപ്പോഴും അവന് ഉള്ളിൽ ഭയം എന്നൊരു വികാരം കുമിഞ്ഞു കൂടിയിരുന്നു.... നമ്മൾക്ക് അറിയാത്തവരെ നമ്മൾ ഭയക്കും... അതിന് ആണെന്നോ പെണ്ണെന്നോ വ്യത്യാസം ഇല്ല.... കുറച്ചു കഴിഞ്ഞതും വാതിൽ തുറക്കുന്ന ശബ്ദം കേട്ടു അവൻ തല ഉയർത്തി നോക്കിയതും മുന്നിലെ കാഴ്ചയിൽ അവന്റെ കണ്ണുകൾ വികസിച്ചു..... "തനി..... " അവന്റെ ചുണ്ടുകൾ അറിയാതെ തന്നെ വിളിച്ചു പോയി.... തനിക്ക് മുന്നിൽ താൻ കണ്ട പഴയ ഫോട്ടോയിൽ ഉള്ള നഷാത്ത് ആയിരുന്നു.... ഒരു നാടിന്റെ മുഴുവനും പ്രതീക്ഷകൾ ഏറിയവൾ.... നഷാത്ത് പതിവ് ഗൗരവത്തോടെ മുഖത്തെ കണ്ണട ഒന്ന് കയറ്റി വെച്ച് കൊണ്ട് അവനെ നോക്കി.... അവൻ കണ്ണ് വെട്ടാതെ അവളെ നോക്കി നിൽക്കുകയായിരുന്നു.... അവൾ മെല്ലെ പുറത്തേക്ക് ഇറങ്ങി നടന്നതും അവനും യാന്ത്രികമായി തന്നെ അവൾക്ക് പിന്നാലെ നടന്നു പോയി.... അവൾ അല്പം മാറി ഏറുമാടത്തിന്റെ കോണിയിൽ ഇരിക്കുമ്പോഴും അവനും ഒന്നും മിണ്ടാതെ അവളുടെ അരികിൽ വന്നിരുന്നു... അവന്റെ തല കുനിഞ്ഞിരുന്നു... അവളുടെ നോട്ടം മുന്നിലേക്ക് മാത്രവും... അവന് എന്തോ തന്റെ അരികിൽ ഇരിക്കുന്നവളെ അംഗീകരിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല... "തനി.... " അവൻ എന്തിന്റെയോ തുടക്കം എന്ന രീതിയിൽ ഒന്ന് വിളിച്ചു... "No aadham.....* Shahala nashaath.... *"

അവൾ തിരുത്തലോടെ പറഞ്ഞു... അപ്പോഴും അവളുടെ നോട്ടം മുന്നിലേക്ക് തന്നെ ആയിരുന്നു... അവന് ആകെ ഭ്രാന്ത് എടുക്കുന്ന അവസ്ഥയിൽ ആയിരുന്നു... അവൻ രണ്ട് കൈ കൊണ്ടും മുഖം പൊത്തി ഇരുന്നു.... "ഇവിടെ എന്താണ് നടക്കുന്നത്...ഒന്ന് പറഞ്ഞു തരാവോ... അപ്പൊ ആരാ ഈ തനി.... നീ എങ്ങനെയാ.... എന്തിനാണ് നീ ഇവിടെ കഴിയുന്നത്.... please just explain me.... Thats f***ing... " അവൻ അലറുകയായിരുന്നു... അവളുടെ ചുണ്ടിൽ ആർക്കും മനസ്സിലാകാത്ത തരത്തിൽ ഒരു പുഞ്ചിരി നിറഞ്ഞു.. അവൾ ഒരു കൈ കൊണ്ട് പാറി മുഖത്തേക്ക് വീഴുന്ന ചുരുൾ നിറഞ്ഞ മുടി ഇഴകളെ പിന്നിലേക്ക് ആക്കി കൊണ്ടിരുന്നു.... "*ആർക്കും ദ്രോഹമില്ലാത്ത ഒരു ഉപകാരം ആണ് ഇവിടെ നടക്കുന്നത്.... *" അവളുടെ വാക്കുകൾ കേട്ടു അവൻ ഞെട്ടലോടെ തല ഉയർത്തി നോക്കി... അവൾ മെല്ലെ ഒന്ന് തലയാട്ടിയാതെയൊള്ളു.... "അസരമുറൈക്ക് വേണ്ടത് അവരെ സംരക്ഷിക്കാൻ പോന്ന ഒരാളെയായിരുന്നു.... എനിക്ക് വേണ്ടത്.... ശത്രുക്കളെ തീർക്കാൻ പാകത്തിന് ഉള്ള.... അവരെ വേരോടെ പിഴുതെറിയാൻ വേണ്ടിയുള്ള തയ്യാറെടുപ്പിനായുള്ള കുറച്ചു കാലവും.... മരിച്ചു എന്ന് വിശ്വസിപ്പിച്ചു പതിൻ മടങ്ങു ശക്തിയോടെ തിരിച്ചു വരാൻ ഉള്ള കാലം.... രണ്ട് കൂട്ടരും ഒരുമിച്ചു നിന്നപ്പോൾ അതിൽ ന്യായം ഉണ്ടായി....നന്മകൾ മുളച്ചു..... Commitments ഉണ്ടായി...." പറയുന്നതിനോടൊപ്പം അവളുടെ കണ്ണുകൾ അവനിൽ പതിച്ചു... അവന് എന്ത് പറയണമെന്നോ ചെയ്യണം എന്നൊ അറിയില്ലായിരുന്നു.....

"എനിക്ക് മനസ്സിലാകും..... തന്റെ ഉള്ളിൽ വരുന്ന ചോദ്യങ്ങൾ..... രണ്ടാം ജന്മം ആണ്.... മരണത്തിന്റെ മുന്നിൽ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടവളുടെ രണ്ടാം ജന്മം... ജന്മം നൽകിയത് ഈ ഗ്രാമവും.... രണ്ട് മാസത്തോളം ബോധമില്ലാതെ കിടന്നിട്ടുണ്ട്.... ഒരു കൂട്ടം മനുഷ്യ മൃഗങ്ങൾ വലിച്ചു കീറി... പാതി ജീവനിൽ കത്തി കുത്തി ഇറക്കി...കാട്ടിലെ മൃഗങ്ങൾക്ക് തിന്നാൻ കൊടുത്തതാ... അവക്ക് ദയ തോന്നി.... കൊന്നില്ല.... പുനർജന്മം നൽകി...." അവളുടെ വാക്കുകൾ കേട്ടു അവൻ ഞെട്ടി അവളെ നോക്കി... അവളുടെ ചുണ്ടിൽ പതിവ് പുഞ്ചിരി ഉണ്ടായിരുന്നു.... അവന്റെ ഉള്ളം എന്ത് കൊണ്ടോ നൊന്തു.... "എന്ത് പറ്റി... ഉള്ളിൽ തോന്നിയ ഇഷ്ടം ഇതോടെ തീർന്നില്ലേ...." അവളുടെ വാക്കുകളിൽ ഒരു പുച്ഛം കടന്നു കൂടി...അവന് ഒന്നും പറയാൻ ഉണ്ടായിരുന്നില്ല....അവളുടെ കാലുകളിൽ കൈ വെച്ച് കൊണ്ട് തല കുനിച്ചു ഇരുന്നു.... അവൾ അവന്റെ തലയിൽ ഒന്ന് തലോടി.... "ഡോ... എണീക്കഡോ... എനിക്ക് ആരുടേയും സഹതാപം ഒന്നും ആവശ്യം ഇല്ല... അല്ലെങ്കിലും എന്തിന്റെ പേരിലാണ് സഹതപിക്കുന്നത്.... അവന്മാർക്ക് നഷ്ടപ്പെട്ടിട്ടില്ലാത്ത എന്താ എനിക്ക് നഷ്ടപ്പെട്ടത്.....ഒന്നും നഷ്ടപ്പെട്ടിട്ടില്ല.... എന്റെ മനസ്സ് നഷ്ടപ്പെട്ടില്ല... അതിനുള്ളിൽ ഞാൻ സമ്പരിച്ച ധൈര്യം ചോർന്നിട്ടില്ല....

ഉള്ളിലെ അഗ്നി നഷ്ടപ്പെട്ടില്ല.... ഒന്നും....ഈ നഷാത്തിന്....നഷ്ടങ്ങളുടെ കണക്ക് പറയാൻ ഇല്ല ആദം... വെറും ശരീരം നഷ്ടപ്പെട്ടു എന്ന ചിന്തയിൽ തകർന്നു പോകുന്നവൾ അല്ല ഞാൻ... " അവളുടെ വാക്കുകളിൽ വല്ലാത്തൊരു കാഡിന്യം ഉണ്ടായിരുന്നു... അവന് എന്ത് കൊണ്ടോ അവളെ നോക്കാൻ കഴിഞ്ഞില്ല.... "ആരാ...... " അവന്റെ വാക്കുകളിലും ദേഷ്യം കലർന്നു... അവനുള്ളിൽ പിറവി എടുത്ത വികാരം എന്താണെന്ന് അവന് പോലും അറിയില്ലായിരുന്നു... അവൾ അവനിൽ നിന്നും വിട്ട് മാറി മുന്നോട്ട് നോക്കി ഇരുന്നു.... "പറഞ്ഞാൽ താൻ അറിയും.......... തോമസ് കുര്യൻ..... നമ്മുടെ ആരോഗ്യമന്ത്രി.... " യാതൊരു കുലുക്കവും കൂടാതെ ആയിരുന്നു അവളുടെ മറുപടി... അവന്റെ കണ്ണുകളിൽ വല്ലാത്തൊരു ഭാവം ആയിരുന്നു... അവളിലേക്ക് ഒരു നിമിഷം നോക്കി... പക്ഷെ കണ്ണുകളിൽ ഒരു വിധത്തിലും സഹതാപം നില നിന്നില്ല.... "താൻ അനൂപിൽ നിന്നും അറിഞ്ഞു കാണും.... ഞങ്ങൾ തമ്മിൽ ചെറിയൊരു പ്രശ്നം ഉണ്ട്...ഞാൻ നാലാളു കാണുന്നിടത്ത് വെച്ച് അയാളുടെ മുഖം അടക്കി ചെരിപ്പ് കൊണ്ട് അടിച്ചു... അതിനുള്ള പ്രതികാരം.... പിന്നെ രണ്ട് ദിവസം എനിക്ക് ലഭിച്ചിരുന്നു എങ്കിൽ ആ മന്ത്രി കസേരയിൽ നിന്നും അയാൾക്ക്‌ എന്നെന്നേക്കുമായി ഇറങ്ങേണ്ടി വന്നേനെ.... അതിനുള്ള തെളിവുകൾ എന്റെ കയ്യിൽ ഉണ്ടായിരുന്നു... അതിന് വേണ്ടിയും... പക്ഷെ എന്നോടൊപ്പം ഒരാൾ കൂടി കുടുങ്ങി.... തനിഹ... ഞങ്ങളുടെ തനി..... "

അന്ന് ആദ്യമായി അവളുടെ വാക്കുകളിൽ ഒരു ഇടർച്ച വന്നു... അവൻ എല്ലാം കാതോർത്ത് ഇരുന്നതെയൊള്ളു.... "ഓഫിസിൽ നിന്നും ഫ്ലാറ്റിലേക്ക് വരും വഴി കാറിൽ എന്തോ ഇടിച്ചു.... ബ്രേക്ക്‌ ചവിട്ടി സൈഡിലേക്ക് ഒതുക്കി രക്ഷപ്പെട്ടു എങ്കിലും അതൊരു ട്രാപ് ആണെന്ന് കരുതിയില്ല.... അറിഞ്ഞപ്പോൾ അവളെ സേഫ് ആക്കാൻ നോക്കിയതാ.... കഴിഞ്ഞില്ല.... അവരെ എല്ലാരും കൂടി ചേർന്ന്....ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.....അവളെ കൊന്ന് തള്ളുന്നത് കണ്ടു ആണ് എന്റെ കണ്ണ് അടഞ്ഞത്...പിന്നെ തുറക്കുമ്പോൾ എന്നെ ഏതോ ഒരിടത്ത് കെട്ടി ഇട്ടേക്കുവാ... ശരീരത്തിൽ മുഴുവൻ മുറിവ് ആയി.... ചോര ഒലിച്ച്.... ശരീരം മുഴുവൻ വേദന ആയിരുന്നു.... അറിഞ്ഞു.... ആരൊക്കെയോ ചേർന്ന്... എങ്കിലും മനോബലം നഷ്ടപ്പെടുത്തിയില്ല....പ്രതിരോധിക്കാൻ നോക്കി.... കാണാൻ വന്നിരുന്നു അയാൾ... കേരളത്തിന്റെ സ്വന്തം മന്ത്രി..... കൊന്ന് തള്ളുന്നത് കാണാൻ.... " പറയുമ്പോൾ അവളുടെ മുഖം ദേഷ്യത്താൽ ചുവന്നിരുന്നു... മൂക്കിൻ തുമ്പ് പോലും വിറച്ചു... ആദം ഉള്ളിലെ ദേഷ്യം പുറമെ കാണിക്കാതെ കണ്ണുകൾ അടച്ചു നിയന്ത്രിക്കുകയായിരുന്നു... 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 "കൊല്ലഡാാ.... " പരിഹാസം കലർന്ന ചോരയുടെ കലർപ്പ് കൂടിയ നഷാത്തിന്റെ വാക്കുകൾക്ക് മുന്നിൽ അയാളുടെ കണ്ണുകൾ അത്ഭുതത്തോടെ വിടർന്നു.... അവൻ അയാളെ നോക്കി ഒന്ന് ചുണ്ട് കോട്ടി ചിരിച്ചു കൊണ്ട് വായിൽ തങ്ങി നിന്ന രക്തത്തേ തുപ്പി കളഞ്ഞു....

"ധൈര്യം ഉണ്ടെങ്കിൽ കൊല്ലഡാാ.... @%$#@ മോനെ...... " അവൾ അലറി.... അയാളുടെ കൈകൾ വിറച്ചു..... കയ്യിൽ ഒതുങ്ങി കിടന്നിരുന്ന കത്തി പിടി വിട്ട് പോകും എന്ന തോന്നലിൽ മുറുകെ പിടിച്ചു.... വേട്ടയാടപ്പെട്ട മൃഗത്തിൽ കാണുന്ന ദൈന്യത അല്ലായിരുന്നു അവളിൽ.... ആരെയും ചുട്ടു ചാമ്പലാക്കാൻ പോന്ന വന്യത അവളുടെ കണ്ണുകളിൽ തങ്ങി നിന്നു...... "ഡീീ.... " അതിൽ ഒരുത്തൻ ഓടി വന്നു അവളുടെ കവിളിൽ കുത്തി പിടിച്ചതും കൈകൾ ബന്തിക്കപ്പെട്ട അവളുടെ കവിളിലൂടെ ചുടു രക്തം ഒഴുകി..... എങ്കിലും അവളുടെ ചുണ്ടിൽ പരിഹാസം ആയിരുന്നു..... "ധൈര്യമുണ്ടെങ്കിൽ കെട്ട് അഴിച്ചിട്ടു എന്നെ തൊട്ടു നോക്കഡാാ.... " അവൾ അവന് കേൾക്കാൻ പാകത്തിന് പറഞ്ഞതും ആ കണ്ണുകളിലെ പ്രതികാര മൂർച്ചയിൽ അവന്റെ കൈ താനേ അഴിഞ്ഞു പോയി..... "ചാകാൻ പോകുന്നവളുടെ അഹങ്കാരം.... " ഒരു കോട്ടി ചിരിയോടെ അയാൾ പറഞ്ഞതും ചുറ്റും നിന്നിരുന്ന ആളുകളുടെ പരിഹാസ ചിരി അവിടെ മുഴങ്ങി.... "ഹ.... ഹ.... ഹാ... " കൂടെ അവളുടെ ചിരി കൂടി കലർന്നതും എല്ലാവരും സംശയത്തോടെ അവളെ നോക്കി,,, അവൾ പാട് പെട്ടു കൊണ്ട് പിന്നിലെ പാറയിലേക്ക് ഒന്ന് ചാരി ഇരുന്നു,,, "ചാകാൻ പോകുന്നവളുടെ അഹങ്കാരം..... ഹും... ശരിയാ.... ചത്തു പോകും.....പക്ഷെ ആർക്കും മുന്നിൽ നാണം കെട്ട് ജീവിക്കില്ലഡാാ.... എന്നെ ഒരാളെ കൊന്ന് കളഞ്ഞു എന്ന് കരുതി നീ രക്ഷപ്പെടും എന്ന് കരുതിയോ......ഹ... ഹ.... നിന്നെ രക്ഷിക്കാൻ ഒരു ദൈവത്തിനും സാധിക്കില്ല........

ഞാൻ അല്ലെങ്കിൽ വേറെ ഒരാൾ നിന്റെ സംഹാരത്തിന് വേണ്ടി പിറന്നിട്ടുണ്ടാകും......അവൻ നിന്നെ കൊല്ലാതെ കൊല്ലും.... പറ്റുമെങ്കിൽ രക്ഷപ്പെടാൻ നോക്കഡാാ...... ഹ.... ഹ....... " അവളുടെ സ്വരം അവിടെ എല്ലാം ഒരു അലർച്ച പോലെ ഉയർന്നു കേട്ടു..... അപ്പോഴേക്കും അയാളുടെ കയ്യിൽ ഉണ്ടായിരുന്ന കത്തി പച്ച മാംസത്തിൽ തളഞ്ഞു കയറിയിരുന്നു..... 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 അവളുടെ ചിന്തകളിൽ അന്നത്തെ സംഭവങ്ങൾ തെളിഞ്ഞു വന്നു....അവളിൽ നിന്നും കേട്ടറിഞ്ഞ വിവരങ്ങൾ എല്ലാം ആദമിന്റെ ഉള്ളിൽ കനൽ എരിയിക്കാൻ പാകത്തിന് ഉള്ളതായിരുന്നു... "പച്ച മാംസത്തിൽ കത്തി കുത്തി ഇറക്കുന്ന വേദന സഹിച്ചിട്ടുണ്ടൊ.....മ്മ്മ്ഹും.....ഞാൻ സഹിച്ചിട്ടുണ്ട്.... അതിന് ശേഷം കണ്ണ് തുറക്കുമ്പോൾ കണ്ടത് ഇവിടം ആണ്... ഇവിടെ എന്നെ സംരക്ഷിച്ചത് മൂപ്പനും... ആരോഗ്യം തിരികെ തന്ന അവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം എന്ന് തോന്നി... ആരും അറിയാതെ മൂപ്പന്റെയും മുരുഖയ്യയുടെ സഹായത്തോടെയും ഞാൻ പല വട്ടം കാടിന് പുറത്തേക്ക് വന്നിട്ടുണ്ട്.... എന്റെ സ്വന്തം റിസ്കിൽ മെഡിക്കൽ ചെക്കപ്പ് കൊണ്ട് വന്നു... ഈ കാടിന് വേണ്ടി പ്രവർത്തിച്ചു...പക്ഷെ എനിക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം എന്നൊരു തോന്നൽ ഉണ്ടായപ്പോൾ ആണ് ഞാൻ ശരിക്കും കളി തുടങ്ങിയത്.....

അയാൾക്ക്‌ എതിരെ കളിക്കാൻ ഉള്ള ഊർജം ഞാൻ തേടുകയായിരുന്നു..... " "അയാളെ കൊല്ലണ്ടേ....... ശാലു... " പെട്ടെന്ന് ആയിരുന്നു അവന്റെ ചോദ്യം... അവന്റെ ചോദ്യം കേട്ടു ഞെട്ടി കൊണ്ട് അവൾ അവനിലേക്ക് ശ്രദ്ധ തിരിച്ചു... ആ കണ്ണുകളിൽ എരിയുന്ന അഗ്നി അവളുടെ ഉള്ളിൽ സംശയം നിറച്ചു.... "ഇന്ന് വരെ കളിച്ചത് അങ്ങേരല്ലേ... നമുക്കും കളിക്കണ്ടെ... ഇതിനെല്ലാം... തീർക്കേണ്ടെ അയാളെ.... " അവന്റെ ചോദ്യത്തിന് മുന്നിൽ യാതൊരു ഭാവവും ഇല്ലാതെ നോക്കി നിൽക്കുകയായിരുന്നു അവൾ.... "അതിന് മുന്നേ അയാളെ മന്ത്രി പതവിയിൽ നിന്നും വലിച്ചു താഴെ ഇടണം... ജനങ്ങൾ അയാളെ കാർക്കിച്ചു തുപ്പണം... പാവങ്ങളുടെ പിച്ച ചട്ടിയിൽ കയ്യിട്ട് വാരുന്ന അവനെ പോലുള്ളവന്....ഭരണത്തിന്റെ അങ്ങേ തലയിൽ നിന്നും ഉള്ള വീഴ്ച ഒരു പാടമാകണം ....." അവൾക്ക് ഉള്ളിൽ നിറഞ്ഞ ദേഷ്യം ആയിരുന്നു... "തെളിവുകൾ എല്ലാം.... " "അതെല്ലാം ഞാൻ അന്ന് തന്നെ ഫയൽ ആക്കി അഡ്വാകറ്റിനെ ഏൽപ്പിച്ചിരുന്നു.... പക്ഷെ രണ്ട് മാസം മുന്നേ അദ്ദേഹവും.... " അവൾ ബാക്കി പറയാൻ കഴിയാതെ നോട്ടത്തേ എങ്ങോട്ടോ മാറ്റി... ആദം സംശയത്തോടെ അവളെ നോക്കി നിൽക്കുകയായിരുന്നു... അവൾ മെല്ലെ ഒന്ന് തലയാട്ടി.... "തന്റെ സംശയം ശരിയാണ് ആദം..... അദ്ദേഹം തന്നെ.... നിന്റെ ഉപ്പ.... അഡ്വാകറ്റ്.... അബ്ദുൽ സമദ്......" ............തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story