SAND DOLLAR: ഭാഗം 12

Sand Dollar

രചന: THASAL

"ആദം.... എണീക്ക്.... നമുക്ക് പോണ്ടേ... എണീക്ക്.... " പതിവ് പോലെ തന്നെ അവളുടെ ശബ്ദം കെട്ടു തന്നെ ആയിരുന്നു അവൻ ഉണർന്നത്.... അവൻ ഉറക്കചടവോടെ കണ്ണ് തിരുമ്മി എഴുന്നേറ്റതും മുന്നിൽ ഉള്ള ആളെ കണ്ടു ഒന്ന് പുഞ്ചിരിച്ചു... "ഗുഡ്മോർണിംഗ് തനി..... " കണ്ണുകൾ തുടരെ തിരുമ്മി അടഞ്ഞ ശബ്ദത്തോടെ അവൻ പറഞ്ഞതും അവളുടെ ചുണ്ടിൽ കുഞ്ഞ് പുഞ്ചിരി നിറഞ്ഞു.... "Very good morning.... aadham.... " ചുണ്ടിൽ പൊട്ടി വീണ ചിരി അടക്കി കൊണ്ടുള്ള അവളുടെ സംസാരം കേട്ടപ്പോൾ അവൻ ആദ്യം ഒന്ന് ഞെട്ടി... പിന്നെ എന്തോ ഓർമ വന്ന പോലെ ഒരു ചമ്മിയ ചിരിയോടെ തല ചൊറിഞ്ഞു.... "Sorry..... എന്റെ ഓർമയിൽ ഇപ്പോഴും താൻ തനിയാ.... ഒരുപാട് കാലമായി വിളിക്കാൻ തുടങ്ങിയാതല്ലേ... അതാ പെട്ടെന്ന്.... i am extreamly sorry.... nashath.... " അവൻ ചിരിയോടെ പറഞ്ഞതോടെ അവൾ അവനെ ഒന്ന് കൂർപ്പിച്ചു നോക്കി.... "Sorry.... My mistack.... Not only nashaath.... Shahala nashath....." അവന്റെ സംസാരത്തിൽ അവൾ ചിരിച്ചു പോയി... അവനരികിൽ ഇരിപ്പ് ഉറപ്പിച്ചവളെ അവൻ തെല്ലു കൗതുകത്തോടെ നോക്കി കാണുകയായിരുന്നു.... "നഷാത്ത്..... happy...ഈ പേര് ഇടുമ്പോൾ തന്റെ പേരെന്റ്സ് അറിഞ്ഞിട്ടുണ്ടാവില്ല.... താൻ കാരണം ഒരുപാട് പേർ സന്തോഷിക്കും എന്ന്... "

അവൻ പറഞ്ഞു നിർത്തിയതും അവൾ പൊട്ടിച്ചിരിക്കുകയായിരുന്നു... അവൻ സംശയത്തോടെ അവളെ നോക്കിയതും അവൾ പാട് പെട്ടു ചിരി ഒതുക്കി.... "Sorry.... തനിക്ക് തെറ്റിയഡോ..... I am a orphen..... " അവളുടെ വാക്കുകളിൽ ഒരു പതർച്ച കൂടി ഉണ്ടായിരുന്നില്ല... അവൻ ഞെട്ടി കൊണ്ട് അവളെ നോക്കിയതും അവൾ അവന്റെ പുറത്ത് മെല്ലെ തട്ടി.... "Cool man..... its true.... ജനിച്ച സ്ഥലം കൊളളാത്തത് കൊണ്ടാണോ... അതോ ജനിച്ച സമയം കൊള്ളാത്തത് കൊണ്ടാണോ... അതോ... ഞാൻ ഒരു അവിഹിത സന്തതി ആണോ എന്ന് പോലും അറിയില്ല... ചുരുക്കി പറഞ്ഞാൽ ജനിച്ച കാരണങ്ങളോ കാരണക്കാർ ആരാണെന്നോ... മതമോ.... ജാതിയോ ഒന്നും അറിയില്ല....വളർന്നത് ഒരു അനാദാലയത്തിൽ ആണ്... അവിടുത്തെ പേരാണ് ഷഹല...അവിടെ കുട്ടികളെ നോക്കാൻ നിന്നിരുന്ന ഒരു സുന്ദരി കൊച്ചുണ്ട്... ഞങ്ങളുടെ ഐഷുമ്മ.. ഉമ്മ ഇട്ടതാ... വളർന്നു വന്നപ്പോൾ അവിടുന്ന് മാറേണ്ടി വന്നു... പിന്നെ ഒരു പൊരുതൽ ആയിരുന്നു... പഠിക്കാനും ജോലി വാങ്ങാനും... അപ്പോൾ ഞാൻ പഠിച്ച ഒരു പാഠം ഉണ്ട്....

നമ്മുടെ സമൂഹത്തിൽ ഒരു സ്ത്രീ എന്ന നിലയിൽ ഏറ്റു വാങ്ങേണ്ട അവഹേളനകളും... വിഷമങ്ങളും.... അതാണ്‌ എന്നെ സ്ട്രോങ്ങ്‌ ആക്കിയത്.... പഠിച്ചു ജോലിക്ക് കയറിയപ്പോൾ...ഓഫിസിൽ ഒരു ദിവസം എന്നെ കാണാൻ ആരോ വന്നു എന്നറിഞ്ഞു ഞാൻ ചെന്നപ്പോൾ ആളെ കണ്ടു ഞാൻ കണ്ണ് തള്ളി പോയി..... ഇബ്രാഹിം സർ... *... jurnalism തലക്ക് പിടിച്ച എല്ലാവരുടെയും റോൾ മോഡൽ അദ്ദേഹം ആയിരിക്കും..... തന്റെ മനസാക്ഷിയെ കബളിപ്പിക്കാൻ കഴിയില്ല എന്ന ഒറ്റ കാരണത്താൽ തന്റെ ജോലി പോലും വേണ്ടാ എന്ന് വെച്ച അദ്ദേഹം....എന്നെ നേരിൽ കാണാൻ വന്ന അദ്ദേഹത്തോട് എന്ത് കൊണ്ടോ ഞാൻ നന്നായി അടുത്തു.... അധികം വൈകാതെ ഒരു ഗെസ്റ്റ് ആയി... അല്ല... ഒരു വീട്ടുകാരിയുടെ അധികാരത്തോടെ തന്നെ അദ്ദേഹത്തിന്റെ വീട്ടിലെക്കും.... പിന്നെ എപ്പോഴോ എനിക്ക് അദ്ദേഹം *അബ്ബയായി മാറി....രക്തബന്ധം ഇല്ലാതെ ഒരു ഉപ്പയും മകളും ആയി മാറി ഞങ്ങൾ......... അദ്ദേഹം എനിക്ക് നൽകിയ ഗിഫ്റ്റ് ആണ്...*നഷാത്ത്... The happy.... " അവളുടെ വാക്കുകളിൽ തന്നെ ഉണ്ടായിരുന്നു ആ മനുഷ്യനോടുള്ള ഇഷ്ടവും കടപ്പാടും.... അവൾ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു അവന് നേരെ കൈ നീട്ടിയതും അവൻ അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് തന്നെ എഴുന്നേറ്റു...

അവളോടൊപ്പം നടക്കുമ്പോൾ അവനിൽ ആകാംക്ഷ ആയിരുന്നു... അവളെ പറ്റി കൂടുതൽ അറിയാനുള്ള ആകാംക്ഷ.... "ഒരു തുടക്കക്കാരി എന്ന നിലയിൽ എനിക്ക് ലഭിച്ച ഏറ്റവും വലിയ കോഴ്സ് ആയിരുന്നു അദ്ദേഹത്തോടൊപ്പം ഉള്ള സഹവാസം... മനുഷ്യൻ എന്നൊക്കെ പറഞ്ഞാൽ അതാണ്‌.... പ്രതികരിക്കേണ്ട ഇടത്ത് പ്രതികരിച്ചും അല്ലാത്ത ഇടങ്ങളിൽ മൗനം പാലിച്ചും.... ഒരു നോട്ടം കൊണ്ട് പോലും ആരെയും ഒന്ന് വിറപ്പിക്കാൻ കഴിവുള്ള മനുഷ്യൻ.... അദ്ദേഹത്തോടൊപ്പം കൂടി ഞാൻ മനസ്സിലാക്കിയ കാര്യങ്ങൾ ഒരുപാട് ആണ്... അവിടെ നിന്ന് ആണ് ഞാൻ മന്ത്രി തോമസ് കുര്യനെ പറ്റി അറിഞ്ഞത്... വെറുമൊരു കൗതുകത്തിന്റെ പേരിൽ തുടങ്ങിയ അന്വേഷണം.... രണ്ട് വർഷത്തേ റിപ്പോർട്ട്‌ കയ്യിൽ കിട്ടിയപ്പോൾ ഞാൻ ആദ്യമായി കാണിച്ചതും അദ്ദേഹത്തേയാണ്... അവിടെ നിന്നാണ് അറിഞ്ഞത് അത് എത്ര വലിയ evidents ആണ് എന്ന്.... അദ്ദേഹം തന്നെ എല്ലാത്തിനും ഉള്ള അവസരം ഉണ്ടാക്കി തന്നതാണ്... അതിനിടയിൽ എവിടെയോ ഒന്ന് പതറി...... എല്ലാവരെയും പോലെ പോയി....അതാണ്‌ ഒരു വലിയ ബ്രേക്ക്‌ എനിക്ക് വന്നതിന് കാരണം..... ആ ബ്രേക്ക് മതിയായിരുന്നു മന്ത്രിക്ക് അധികാരം ഒന്ന് കൂടെ ഉറപ്പാക്കാൻ...പക്ഷെ തളർന്നു പോകാൻ ഞാൻ തയ്യാറല്ലായിരുന്നു...

. അത് പോലെ തളരാതിരിക്കാൻ ഒരുപാട് സഹായിച്ചിട്ടുണ്ട് അനൂപ്..... അവൻ ആയിരുന്നു ചെറിയ ചെറിയ കാര്യങ്ങൾ ഒക്കെ എനിക്ക് വേണ്ടി അന്വേഷിച്ചിരുന്നത്.... അവന് പോലും ഈ നിമിഷം വരെ അറിയില്ല അവൻ അന്വേഷിച്ചത് അവനും ടാർഗറ്റ് ചെയ്ത മന്ത്രിയുടെ അന്ത്യ കൂദാഷക്ക് ഉള്ള solid evidents ആയിരുന്നു എന്ന്.... " അവൾ പറയുമ്പോൾ പല ഭാവങ്ങളും ഒരുപോലെ മുഖത്ത് മിന്നിയിരുന്നു... അവൻ ഒന്ന് പുഞ്ചിരിക്കുക പോലും ചെയ്യാതെ അവളെ നോക്കി.... "ഇത്രയേറെ ശത്രുക്കൾ.... അതും തനിച്ചു താമസിക്കുന്ന ഒരു പെൺകുട്ടിക്ക്...." "ഞങ്ങളുടെ ജോബ് അങ്ങനെയാണ് ആദം.... ഒരു കണക്കിന് ഞങ്ങളെ പോലെ ഉള്ളവർക്ക് അധികം സെന്റിമെന്റ്സൊ ഫാമിലിയോ ഒന്നും ഇല്ലാതിരിക്കുന്നതാണ് നല്ലത്... കാരണം ഇന്നോ നാളെയോ എന്ന പോലുള്ള ജീവിതം ആണ് ഞങ്ങളുടേത്... ആരുടേയെങ്കിലും ശത്രുതയിൽ തീരേണ്ടി വരും... അങ്ങനെ ഉള്ള ഞങ്ങൾക്ക് ഒക്കെ ഫാമിലി ഉണ്ടായാൽ.... അത് അവരെ കൂടി വേദനിപ്പിക്കും.... ഇനി ഇപ്പൊ എന്നെ തന്നെ നോക്ക്.... നാട്ടിൽ നിന്നും വന്നിട്ട് ഒരു കൊല്ലം കഴിഞ്ഞു... ആർക്കെങ്കിലും പ്രശ്നം ഉണ്ടോ... കേസ് ഉണ്ടോ... ഉണ്ടാവില്ല..... " "ഉണ്ടല്ലോ നഷാത്ത്.... " അവന്റെ സ്വരം ഉറച്ചത് ആയിരുന്നു... അവൾ നെറ്റി ചുളിച്ചു കൊണ്ട് അവനെ ഒന്ന് നോക്കി...

"നിനക്ക് വേണ്ടി സംസാരിക്കാൻ കുടുംബം ഇല്ല എന്നത് സത്യം തന്നെ... പക്ഷെ ഒരു നാട് മുഴുവൻ നിനക്കായ് തേടുകയല്ലെ... പ്രാർത്ഥിക്കുകയല്ലെ... നിനക്ക് വേണ്ടി ശബ്ദം ഉയർത്തുകയല്ലെ.... കാരണം... അവർക്ക് നിന്നെ വേണം ശാലു... " പറയുമ്പോൾ അവന്റെ ചുണ്ടിൽ പുഞ്ചിരി ഉണ്ടായിരുന്നു... അത് മെല്ലെ അവളിലേക്കും വ്യാപിച്ചു... "അങ്ങനെ ഉണ്ടെങ്കിൽ.... ഞാൻ ഇന്ന് വരെ ചെയ്തത് വെറുതെ ആയില്ല എന്ന് കരുതാം.... But i still Beleave.... എല്ലാ മനുഷ്യരും indipendent ആയിരിക്കണം.... Emosions ന് അത്രയധികം വാല്യൂ നൽകരുത്... ഈ നാട്ടുകാർ ചെയ്യും പോലെ.... എന്നാലേ ജീവിക്കാൻ പറ്റൂ.... " അവളുടെ വാക്കുകളിൽ ഒരു തരിമ്പ് പോലും ഇടർച്ച ഉണ്ടായിരുന്നില്ല.... വാക്കുകൾ ഹൃദയത്തിൽ നിന്നും വരും പോലെ.... ആ ഹൃദയം കല്ല് പോലെ ഉറച്ച പോലെ.... അവന് ഒന്നും പറയാൻ ഉണ്ടായിരുന്നില്ല... ഉള്ളിൽ തോന്നിയ ഇഷ്ടങ്ങൾ എല്ലാം പാഴാണ് എന്ന തിരിച്ചറിവിൽ അവൻ ചുണ്ടിൽ പ്രയാസപ്പെട്ടു ഒരു ചിരി നിറച്ചു... അവന്റെ മനസ്സ് അവൾക്ക് മനസ്സിലാക്കാൻ സാധിച്ചിരുന്നു... പക്ഷെ ഒരു നോക്ക് പോലും അവനിലേക്ക് തിരിച്ചു വിട്ടില്ല.... "അക്കാ.... " പെട്ടെന്ന് ആരുടെയോ വിളി കേട്ടു രണ്ട് പേരും ഒരുപോലെ തിരിഞ്ഞു നോക്കിയതും കണ്ട് അവരുടെ അടുത്തേക്ക് ഓടി വരുന്ന ഒരു ചെറുക്കനെ....

"എന്താടാ.... " "ഊരിൽ കാട്ടാന വന്താച്.... ഉങ്കളോട് വലിയ മൂപ്പൻ പുറത്തേക്ക് ഇറങ്ങണ്ടാ... എന്ന് പറഞ്ഞു... " പാതി കിതച്ചു കൊണ്ടുള്ള അവന്റെ സംസാരത്തിൽ തനി ഒന്ന് ഞെട്ടിയിരുന്നു... "എന്നിട്ട് ആർക്കെങ്കിലും.... " "ഇല്ലാങ്കെ....എല്ലാവരും ഏറു മാടത്തിൽ തങ്കിയാച്ച്.... " അവൻ പറഞ്ഞത് കേട്ടതും അവൾ ആശ്വാസത്തോടെ ഒന്ന് ശ്വാസം വലിച്ചു വിട്ടു... "എന്നാ നീ പൊയ്ക്കോ.... ഞാൻ വന്നു മൂപ്പനെ കണ്ടോളാം... പിന്നെ സൂക്ഷിച്ചു പോകണം.... കേട്ടല്ലോ... " വളരെ ഗൗരവത്തോടെയുള്ള അവളുടെ ചോദ്യം കേട്ടു അവൻ ചിരിയോടെ തലയാട്ടി ഓടി പോകുന്നത് കണ്ടു അവളുടെ ചുണ്ടിലും കുഞ്ഞ് ചിരി വിടർന്നു... അവൾ അങ്ങനെ തന്നെ മുന്നോട്ട് നടക്കുമ്പോൾ ആദം അത്ഭുതത്തോടെ അവളെ നോക്കുകയായിരുന്നു.... "ഞാൻ ഇവിടെ എത്തുമ്പോൾ അവൻ എന്റെ അടുത്തേക്ക് പോലും വരില്ലായിരുന്നു... പേടി കാരണം.... അവന്റെ അപ്പയെ കൊന്നത് നമ്മുടെ ഒക്കെ നാട്ടിൽ ഉണ്ടായിരുന്ന ഒരാളാ...ഒരു ഫോറെസ്റ്റ് ഓഫിസർ... കാട്ടിലെക്ക് എന്തിനോ പോയപ്പോൾ ആള് മാറി വെടിവെച്ചിട്ടു .... ആ കുഞ്ഞ് പ്രായത്തിൽ അവൻ അതെല്ലാം നേരിൽ കണ്ടതാ.... അതോടെ അവന് എല്ലാവരെയും പേടി ആയി... കുറച്ചു നാളെ ആയിട്ടുള്ളു ആള് പഴയ പോലെ ആയിട്ട്....ഇവൻ തന്നെയാ ആ ഓഫിസറെ കൊന്നതും.....

" പറഞ്ഞു തുടങ്ങിയപ്പോൾ വളരെ ശാന്തഭാവത്തോടെ ആയിരുന്നു എങ്കിലും അവസാനത്തേ വാക്കുകൾ കേട്ടു ആദം ഒന്ന് ഞെട്ടി കൊണ്ട് അവളെ നോക്കി... അവൾ അതൊന്നും വലിയ കാര്യം അല്ല എന്ന രീതിയിൽ മുന്നോട്ട് നടക്കുകയായിരുന്നു... അവനുള്ളിൽ ശ്വാസം തിങ്ങും പോലെ തോന്നി പോയി....അവൾ മെല്ലെ തിരിഞ്ഞു നോക്കി എന്തെ എന്നർത്ഥത്തിൽ പിരികം പൊക്കിയതും അവൻ വേഗം തന്നെ ചുമല് കൂച്ചി.... 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 "അഴിമതികളെ കൊണ്ട് സമ്പന്നമായൊരു ഭരണം.....കേരളം കണ്ടതിൽ വെച്ച് ഏറ്റവും അനീതിയുടെ കൂടെ നിൽക്കുന്ന ഒരു മന്ത്രിയും.. അതും ഞങ്ങളുടെ ആരോഗ്യം സംരക്ഷിക്കേണ്ട ആരോഗ്യ വകുപ്പിലും....രാജേഷ് .. ഈ ഒരു വർത്ത പുറത്ത് എത്തിയാൽ ഉണ്ടാകുന്ന നേട്ടം.... നമ്മുടെ സൊസൈറ്റിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ... ജനങ്ങൾ സത്യം തിരിച്ചറിയെണ്ടതുണ്ട് രാജേഷ്.... " എംഡിക്ക് മുന്നിൽ കാര്യങ്ങൾ വിശദീകരിച്ചു കൊടുക്കുകയാണ് അനൂപ്... അപ്പോഴും ടീവിയിൽ അവൻ തയ്യാറാക്കിയ റിപ്പോർട്ടുകൾ ഓടി കൊണ്ടിരിക്കുന്നുണ്ട്... എംഡി അതിലേക്കു സൂക്ഷിച്ചു നോക്കി കൊണ്ട് മേശയിൽ മെല്ലെ തട്ടി കൊണ്ടിരുന്നു.... "അനൂപ്... തന്റെ ഐഡിയാസും.... അതിനായി എടുത്ത എഫെർട്ടും എല്ലാം അപ്രിശേറ്റ് ചെയ്യേണ്ടത് തന്നെയാണ്.... But i can't....."

രാജേഷ് നിസ്സഹായതയോടെ പറയുന്നത് കേട്ടു അനൂപിന്റെ ഉള്ളിൽ ദേഷ്യമാണ് വന്നത്... ഉറക്കം ഒഴിച്ചു ഉണ്ടാക്കിയ ഒരു റിപ്പോർട്ടിന് ഒറ്റ വാക്ക് കൊണ്ട് തള്ളി പറഞ്ഞ പോലെ.... അപമാനിക്കപ്പെട്ട പോലെ.... "What's the f***....why cant accept this..." അവൻ അലറുകയായിരുന്നു..... "ഏയ്‌.. അനൂപ്... Relax... താൻ ആദ്യം ഇവിടെ ഒന്നിരിക്ക്.... " "എനിക്ക് അതിന്റെ ആവശ്യം ഇല്ല... എന്ത് കൊണ്ട് അതിനൊരു ഉത്തരം എനിക്ക് ലഭിച്ചാൽ മതി എന്നിട്ട് തീരുമാനിക്കാം ഇരിക്കണോ... അതോ....രാജേഷും ആ മന്ത്രിക്ക് faver ചെയ്യാൻ ആണെങ്കിലും... I am sorry... എനിക്ക് തുടരാൻ ബുദ്ധിമുട്ടുണ്ട്.... " അവന്റെ വാക്കുകളിൽ ദേഷ്യം വ്യക്തമായിരുന്നു... "പ്ലീസ് അനൂപ്... താൻ ഇവിടെ ഇരിക്ക്... സംസാരിക്കാൻ ഉണ്ട്.... " അദ്ദേഹം വീണ്ടും പറഞ്ഞതോടെ അവൻ മനസ്സില്ലാ മനസ്സോടെ ഇരുന്നു.... അവൻ അദ്ദേഹത്തെ നോക്കുക പോലും ചെയ്യുന്നുണ്ടായിരുന്നില്ല... അദ്ദേഹം കാബിന്റെ വലിപ്പിൽ നിന്നും എന്തോ ഒരു ഫയൽ എടുത്തു അവന് മുന്നിലേക്ക് ഇട്ടു കൊടുത്തു... അവൻ താല്പര്യം ഇല്ല എങ്കിലും അത് വെറുതെ ഒന്ന് മറിച്ചു നോക്കി.... "അതാണ്‌ രാഘവൻ....അഞ്ച് വർഷം മുന്നേ ഒരു എലെക്ഷൻ ടൈമിൽ കുത്തേറ്റ് മരിച്ചു...." അദ്ദേഹം പറഞ്ഞു നിർത്തിയതും അനൂപിന്റെ കണ്ണുകൾ അതിൽ ഉള്ള ഫോട്ടോകളിലൂടെ കടന്നു പോയി...

രാജേഷ് സിഗരറ്റ് ചുണ്ടിൽ വെച്ച് ഒന്ന് പുകച്ചു... "കൊന്നത് ഇത്തിരി വലിയ നിലയിൽ ഒക്കെ നിൽക്കുന്ന ആള് തന്നെയാ....ഞാൻ ഈ ഫീൽഡിൽ ഇറങ്ങിയ സമയം... ആ തിളപ്പിൽ ഇതിനെ പറ്റി ഞാനൊരു റിപ്പോർട്ട്‌ തയ്യാറാക്കി... അത് വലിയ വിഷയം ആയി.... അത് കോടതിയിൽ വരെ എത്തി.... പക്ഷെ കോടതിക്ക് വേണ്ടാ solid evidents.... സാക്ഷികൾ ഒന്നും ഇല്ലാതായി പോയി... ഇപ്പോൾ ആ കേസ് വരെ ഫ്രീസ് ആയി പോയി... അതിനെ പറ്റിയുള്ള അന്വേഷണം നിർത്തി....ഞാൻ അന്ന് അല്പം സമയം എടുത്തിരുന്നെങ്കിൽ എല്ലാ വിധ തെളിവുകളോടെയും പ്രതികളെ പിടിക്കാമായിരുന്നു... ഒരു പക്ഷെ പോലീസുകാർ തന്നെ അതിന് മുൻകൈ എടുക്കും.... പക്ഷെ എന്റെ എടുത്തു ചാട്ടം കൊണ്ട് ഉണ്ടായ ഒരുപാട് പ്രശനങ്ങൾ ഉണ്ട്... ഇനി പോലീസുകാർക്ക് പ്രതി അങ്ങേര് ആണെന്ന് അറിഞ്ഞാലും ഒന്നും ചെയ്യില്ല... കാരണം എന്താ... ആ ക്രെഡിറ്റ്‌ എന്നിലേക്ക്‌ വരുമോ എന്ന ഈഗോ... പിന്നെ ഞാൻ കാരണം നിഷേധിക്കപ്പെട്ടത് ഒരു കുടുംബത്തിന്റെ നീതിയാണ്... ഇനിയും ആ ഒരു തെറ്റ് എന്റെ കയ്യിൽ നിന്ന് ഉണ്ടാകാൻ ഞാൻ അനുവദിക്കില്ല.....

ശരിയായ തെളിവുകൾ സാക്ഷികൾ എല്ലാം ഉണ്ടെങ്കിൽ പറ... നമുക്ക് ഈ റിപ്പോർട്ട്‌ പബ്ലിഷ് ചെയ്യാം.... ഓക്കേ... " അദ്ദേഹത്തിന്റെ വാക്കുകളിൽ മൗനമായി ഇരിക്കുകയായിരുന്നു അനൂപ്... അവൻ എന്തോ ആലോചിച്ച പോലെ ഒന്ന് തലയാട്ടി കൊണ്ട് എഴുന്നേറ്റു തിരിഞ്ഞു നടന്നു... "അനൂപ്.... " പെട്ടെന്ന് രാജേശിന്റെ വിളി കെട്ടു അവൻ ഒന്ന് തിരിഞ്ഞു... "എനിക്ക് അറിയാം തന്റെ മാനസികാവസ്ഥ... But i cant help u....but ഒരുനാൾ എല്ലാം പുറത്ത് വരും... I trust.... dont feel bad.... " "Its ok rajesh... എനിക്ക് അറിയാം... ഒരുനാൾ പുറത്ത് വരും.... Rajesh... ഞാൻ ഒരു കാര്യം പറഞ്ഞോട്ടെ.... " "Ofcouse.... " "ഈ സമയം ശാലു ഉണ്ടായിരുന്നു എങ്കിൽ ഈ ഒരു സത്യം തെളിഞ്ഞു കഴിഞ്ഞിട്ടുണ്ടാകും.... But...." ബാക്കി പറയാൻ കഴിയാതെ അവൻ ഇറങ്ങി പോയതും രാജേശിന്റെ കണ്ണുകളിൽ ഒരു നീർതിളക്കം ഉണ്ടായിരുന്നു... ഉള്ളിൽ തന്നോട് ചേർന്ന് നിൽക്കുന്ന... എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ ഒരു സമ്മതം പോലും വാങ്ങാതെ കേബിനിലേക്ക് അടിച്ചു കയറ്റി വരുന്ന... ദേഷ്യം വന്നാൽ പല തവണ ടാഗ് തന്റെ മുഖത്തേക്ക് എറിഞ്ഞു ഇറങ്ങി പോകുന്ന ശാലുവിന്റെ മുഖം ആയിരുന്നു... ശരിയാണ് അവൾ ഉണ്ടായിരുന്നു എങ്കിൽ...എല്ലാത്തിനും ഒരു ക്ലാരിറ്റി വന്നിട്ടുണ്ടാകുമായിരുന്നു...........തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story