SAND DOLLAR: ഭാഗം 13

Sand Dollar

രചന: THASAL

ബാക്കി പറയാൻ കഴിയാതെ അവൻ ഇറങ്ങി പോയതും രാജേശിന്റെ കണ്ണുകളിൽ ഒരു നീർതിളക്കം ഉണ്ടായിരുന്നു... ഉള്ളിൽ തന്നോട് ചേർന്ന് നിൽക്കുന്ന... എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ ഒരു സമ്മതം പോലും വാങ്ങാതെ കേബിനിലേക്ക് അടിച്ചു കയറ്റി വരുന്ന... ദേഷ്യം വന്നാൽ പല തവണ ടാഗ് തന്റെ മുഖത്തേക്ക് എറിഞ്ഞു ഇറങ്ങി പോകുന്ന ശാലുവിന്റെ മുഖം ആയിരുന്നു... ശരിയാണ് അവൾ ഉണ്ടായിരുന്നു എങ്കിൽ...എല്ലാത്തിനും ഒരു ക്ലാരിറ്റി വന്നിട്ടുണ്ടാകുമായിരുന്നു..... 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 "ഡി വെറുതെ പ്രശ്നം ഉണ്ടാക്കല്ലേ.... " രാജേശിന്റെ കേബിനിലേക്ക് ഇടിച്ചു കയറുന്ന ശാലുവിന്റെ കയ്യിൽ പിടിച്ചു തടഞ്ഞു കൊണ്ട് അനൂപ് പറഞ്ഞതും അവൾ ദേഷ്യത്തോടെ അവന്റെ കൈ തട്ടി എറിഞ്ഞു... "പിന്നെ പ്രശ്നം ആക്കാതെ... നിന്നെ ഒക്കെ പോലെ വായിൽ കൊഴുക്കട്ട ഉരുട്ടി ഇരിക്കാം... മുന്നിൽ നിന്ന് മാറി നിൽക്കഡാ.... " അവനെ തള്ളി മാറ്റി കൊണ്ട് ഒരു ചോദ്യവും ഇല്ലാതെ ഡോറും തള്ളി തുറന്നു പോകുന്നവളെ തലയിൽ കൈ വെച്ച് നോക്കി നിന്ന് പോയി അനൂപ്.... "Don't worry.... ഞാൻ നോക്കിക്കോളാം... ഓഹ്.... ഓക്കേ... സർ... " കാളിൽ ആയിരുന്ന രാജേഷ് ഡോർ തുറക്കുന്ന ശബ്ദം കേട്ടു ഒന്ന് തല ഉയർത്തി നോക്കിയതും ദേഷ്യത്തോടെ വരുന്ന ശാലുവിനെ കണ്ടു പാതി ജീവൻ പോയിരുന്നു...

. "Ok sir.... ഇപ്പോൾ ഞാൻ അല്പം തിരക്കിൽ ആണ്... sure sir... Thankyou.... " അയാളെ പരമാവധി വേഗത്തിൽ തന്നെ ഒഴിവാക്കി ഫോൺ വെച്ചതും അവൻ കസേരയിൽ നിന്ന് ആദ്യം തന്നെ എഴുന്നേറ്റു.... "രാജേഷ്... ഓടിയാൽ ഓടിച്ചിട്ട്‌ തല്ലും ഞാൻ .... " അവന് നേരെ വരുന്നതിനിടയിൽ ഉള്ള ശാലുവിന്റെ ഒറ്റ ഡയലോഗിൽ അവൻ ദയനീയമായി അവിടെ തന്നെ ഇരുന്നു.. ശാലു അവന്റെ ഓപ്പോസിറ്റ് കസേരയിൽ വന്നിരുന്നു കൊണ്ട് കയ്യിലെ ഫയൽ അവന്റെ മേശയിലേക്ക് എടുത്തു എറിഞ്ഞു.... "എന്താ ഇത്.... !!?" ഗൗരവമെറിയതായിരുന്നു അവളുടെ സ്വരം... രാജേഷ് ഒരു നിമിഷം പകച്ചു നിന്നു... "ഇത് എന്താണെന്ന് നിനക്ക് അറിയില്ലേ.... " "ഡോ.... കള്ള മോനെ... എന്നെ കൊണ്ട് നീ നല്ല ഭാഷ പറയിപ്പിക്കേണ്ട.... നിന്നോടൊക്കെ ഞാൻ പറഞ്ഞതല്ലേഡോ... ഇതൊരു ഫേക്ക് കേസ് ആണെന്ന്...കട്ടവനെ കിട്ടിയില്ലേൽ കിട്ടിയവനെ പിടിക്കുന്ന പോലീസുകാരുടെ സ്ഥിരം പരിപാടി... അതാണ്‌ ആ പാവത്തിനെ ജയിലിൽ എത്തിച്ചത്... അത് ആഘോഷിക്കാൻ നാണം കെട്ട കുറെ.... ഡോ.... ഈ നാട്ടിൽ സ്ത്രീ സമത്വം മാത്രം ഉണ്ടായാൽ രണ്ട് നേരം വെട്ടി വിഴുങ്ങി തിന്നാം എന്നൊരു തോന്നൽ നിന്നെ പോലുള്ള കുറെ എണ്ണത്തിന് ഉണ്ട്.... ഒരു സ്ത്രീക്ക് അനുകൂലമായി കണ്ണും അടച്ചു സംസാരിക്കുന്നവർ ഉണ്ടാകും...

പക്ഷെ തെറ്റ് ആരുടേ ഭാഗത്തു ആണെന്ന് കൂടി നോക്കണം... അതൊരു പാവം ആടോ രാജേഷ്... ആ പെണ്ണ് കുടുക്കിയതാ.... അതല്ലേ പതിനായിരം വട്ടം ഞാൻ പിന്നാലെ നടന്നു പറഞ്ഞത്... ഞാൻ അന്വേഷിച്ചിരുന്നു... എന്നിട്ട് വീണ്ടും... ഛേ.... " അവളുടെ മുഖത്തെ ദേഷ്യം കാണുമ്പോഴും അവൻ ഒന്ന് ചിരിച്ചു... "നീ എപ്പോഴാഡി പോലീസിന്റെ പണി എടുക്കാൻ തുടങ്ങിയത്....ഇതൊരു മാധ്യമ ശ്രദ്ധ കൂടുതൽ ഉള്ള കേസ് ആണ് ശാലു... തെളിവുകൾ എല്ലാം അയാൾക്ക്‌ എതിരെയും... നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ല.... " "എന്ന് വെച്ച്.... ആ പാവത്തേ കുറ്റക്കാരൻ ആക്കി ചിത്രീകരിക്കാൻ നമ്മളും കൂട്ട് നിൽക്കണം എന്നൊ.... " "May be വേണ്ടി വരും... നമുക്ക് ചാനലിന്റെ വളർച്ചയും വലുത് ആണല്ലോ... " "ഇതിനൊക്കെ പച്ച മലയാളത്തിൽ... @&%@%%%@@ എന്ന് പറയും... Bloody f**.... " അവൾ വിളിച്ചു പറയുന്നത് കേട്ടു അവന് ചിരി പൊട്ടി... മെല്ലെ ഒന്ന് പൊട്ടിച്ചിരിച്ചു.... "നീ ഞങ്ങളെക്കാൾ തറ ആയിരുന്നല്ലേ.... " "തറയല്ല... തന്റെ.... എന്നെ കൊണ്ട് കൂടുതൽ പറയിപ്പിക്കാൻ നിൽക്കരുത്...താൻ എന്താണെന്ന് വെച്ചാൽ ചെയ്യ്... അതിന് കൂട്ട് നിൽക്കാൻ എന്നെ കിട്ടില്ല... എന്നെ വിളിക്കുകയും വേണ്ടാ.... ക്യാമറ മാൻ കിഷോറിനൊപ്പം സഹല നഷാത്ത് എന്ന് ക്യാമറക്ക് മുന്നിൽ നിന്നുള്ള ആ കോശ്ട്ടി ഉണ്ടല്ലോ... അത് ഞാൻ അങ്ങ് നിർത്തി....

" "ഡി... ഒന്നൂടെ... " "ഇനി ആലോചിക്കാൻ ഒന്നും ഇല്ല.... ഞാൻ നിർത്തി.... " "അതല്ല... ആ കാണിച്ച കോഷ്ടി ഒന്ന് കൂടെ കാണിക്കോ.... " അവൻ ചിരി കടിച്ചു പിടിച്ചു കൊണ്ട് പറഞ്ഞതും അവൾ കഴുത്തിൽ ഉള്ള ടാഗ് അഴിച്ചു അവന്റെ ദേഹത്തേക്ക് വലിച്ചെറിഞ്ഞു.... "തന്റെ ഒക്കെ കൂടെ ജോലി ചെയ്യുന്നതിനും നല്ലത് വല്ല റെയിൽവേയിലും ഭിക്ഷക്ക് ഇരിക്കുന്നതാണ്.... എനിക്ക് വേണ്ടാ തന്റെ ജോലിയും കോപ്പും.... " അവൾ പുറത്തേക്ക് നടക്കുന്നതിനിടയിൽ വിളിച്ചു പറഞ്ഞു... അവൻ ചിരിയോടെ ടാഗ് ടേബിളിൽ ഉള്ള പ്രതിമയുടെ കഴുത്തിലൂടെ ഇട്ടു കൊടുത്തു.... "നാളെ രാവിലെ ജോബിന് കയറും മുന്നേ ഇതെടുത്തു കൊണ്ട് പോകണംട്ടോ ശാലു... ചെക്കിങ് വന്നാൽ കമ്പനി പൂട്ടും... അനധികൃതമായി തൊഴിലാളികളെ കടത്തി കൊണ്ട് വന്നു എന്നും പറഞ്ഞു... " "അത് തന്നെയാണ് എന്റെ ലക്ഷ്യവും.. കാണിച്ചു തരുന്നുണ്ട് ഞാൻ... " എന്തൊക്കെ പറഞ്ഞാലും അവൾക്കും അവനും ഒരുപോലെ അറിയാവുന്ന കാര്യം ഉണ്ടായിരുന്നു... എന്തൊക്കെ തെറ്റുകൾ ഉണ്ടായാലും മടങ്ങി വരവ് ആ കമ്പനിയിലേക്ക് തന്നെ ആണെന്ന്... ആ മധുരമാർന്ന ഓർമയിൽ ജോലികൾക്കിടയിലും രാജേഷിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി നിറഞ്ഞു... 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

"താൻ ഇതൊന്ന് നോക്ക്...അന്ന് സമദ് സർ... മന്ത്രിക്ക് എതിരെ സംസാരിച്ചത് ആണ്... അതിൽ പിന്നെ കുറച്ചു പ്രശ്നങ്ങൾ ഒക്കെ ഉണ്ടായിട്ടുണ്ട്... അന്ന് താൻ നാട്ടിൽ ഇല്ലായിരുന്നു എന്ന് തോന്നുന്നു.... " ലാപ് അവന്റെ മടിയിലേക്ക് വെച്ച് കൊടുത്തു കൊണ്ട് ശാലു പറഞ്ഞതും ആദം അവളെ ഒന്ന് നോക്കി കൊണ്ട് പിന്നീട് നോട്ടം ലാപ്പിലേക്ക് തെറ്റിച്ചു... തന്റെ ഉപ്പയുടെ ഓരോ വാക്കുകളും ശ്രദ്ധിച്ചു കേൾക്കുകയായിരുന്നു അവൻ... അവന്റെ ഉള്ളിൽ ചെറു നീറ്റൽ ഉണ്ടായപ്പോൾ തന്നെ ലാപ് മടക്കി വെച്ചു.... "മനുഷ്യനെ കൊല്ലാൻ പേടി തോന്നുമോ ശാലു.... " അവന്റെ കയ്യിൽ നിന്നും ലാപ് വാങ്ങി എന്തൊക്കെയോ നോക്കുമ്പോൾ ആണ് അവന്റെ ചോദ്യം.. അവൾ മെല്ലെ തല ഉയർത്തി അവനെ നോക്കി യാതൊരു ഭാവവും കൂടാതെ ഒന്ന് തലയാട്ടി.... "മ്മ്മ്..... ഈ ലോകത്ത് ഏറ്റവും ജെനുവിൻ ആയ ഭാവം മരണത്തിന്റെ തൊട്ടടുത്ത നിമിഷം നിമിഷം അവരിൽ ഉണ്ടാകുന്നതാണ് ആദം... ആ സമയം നമ്മൾ ആഗ്രഹിച്ചു പോകും... അയാൾ ആ തെറ്റ് ചെയ്തില്ലായിരുന്നു എങ്കിൽ എന്ന്....അവരുടെ ആ മാനസികാവസ്ഥ namukk നമുക്ക് മനസ്സിലാകും... But that was not sympathy.... അവരോട് യാതൊരു വിധത്തിലുള്ള sympathy യും ആവശ്യം ഇല്ല.... " അവളുടെ വാക്കുകൾക്ക് വല്ലാത്ത മൂർച്ച ആയിരുന്നു... അവൻ കണ്ണടച്ചു കൊണ്ട് അവിടെ ചാരി കിടന്നു....

"എല്ലാവരുടെയും മനസ്സ് മനസ്സിലാക്കുന്ന തനിക്ക് എന്നെ മനസ്സിലാക്കാൻ കഴിയുന്നില്ലേ.... " കണ്ണുകൾ പോലും തുറക്കാതെ ആയിരുന്നു അവന്റെ ചോദ്യം... മനസ്സ് അവളെ ഒന്ന് നോക്കണം എന്ന് ആഗ്രഹിക്കുമ്പോൾ ഉള്ളിൽ വല്ലാത്തൊരു പേടി ആയിരുന്നു... അവളുടെ ചുണ്ടിൽ കുഞ്ഞ് പുഞ്ചിരി വിരിഞ്ഞു... അവൾ അവന്റെ നെറ്റിയിൽ മെല്ലെ വിരൽ വെച്ച് തട്ടി... "You are pure one.... ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും honesty ആയ ഒരു person.... ഇപ്പൊ തോന്നുന്നത് ഇല്ലേ... അത് വെറും Sympathetic thoughts ആയിരിക്കും....just leave it man.... " അവൾ പുഞ്ചിരിയോടെ തന്നെ അതിനെ തള്ളി കളഞ്ഞതും അവൻ മെല്ലെ കണ്ണുകൾ തുറന്ന് അവളെ ദയനീയമായി നോക്കി.... "This not sympathy shaalu..... എനിക്ക് ഇഷ്ടം ആയിരുന്നു തനിയെ.... " അവൻ ഉള്ളിലുള്ള പേടി എല്ലാം മാറ്റി വെച്ച് ഉറച്ച ശബ്ദത്തിൽ തന്നെ പറഞ്ഞു.... അവൾ അതിനൊരു ഉത്തരവും കൊടുക്കാതെ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു... അവന്റെ നോട്ടത്തേ അങ്ങേ അറ്റം അവഗണിച്ചു കൊണ്ട് അവൾ ഏറുമാടത്തിന്റെ ഏണി ഇറങ്ങി... ഇടക്ക് വെച്ച് ഒന്ന് തിരിഞ്ഞു നോക്കിയതും അവൻ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു ആകാംഷയോടെ അവളെ നോക്കി.... "ഞാൻ തന്നോട് പറയാതെ പറഞ്ഞൊരു കാര്യം ഉണ്ട്....

I dont beleave any relations....and എനിക്ക് താൻ നല്ലൊരു ഫ്രണ്ട് ആണ്.... ഒരിക്കലും നഷ്ടപ്പെടുത്താൻ ആഗ്രഹിക്കാത്ത നല്ലൊരു ഫ്രണ്ട്.... അത് താനായിട്ട് ഇല്ലാതാക്കരുത്.... ഞാൻ ഇന്ന് ജീവനോടെ ഇരിക്കുന്നത് ഒരേ ഒരു കാര്യത്തിന് ആണ്... അതിനിടയിൽ..... No... " അത്രയും കടുത്ത ഭാഷയിൽ തന്നെ അതിനൊരു മറുപടി നൽകി തിരികെ നടക്കുന്നവളെ നോക്കി നിൽക്കാനേ അവനായൊള്ളു..... ഒരിക്കലും എത്തി പിടിക്കാൻ കഴിയാത്ത ഉയരത്തിൽ ആണ് അവളെന്ന തിരിച്ചറിവോടെ.... 🍁🍁🍁🍁🍁🍁🍁🍁🍁🍁 "ആഹ്.... എല്ലാം പ്രോബ്ലത്തിൽ ആണ് ആദം... " അനൂപിന്റെ സംസാരം കേട്ടു ആദം സംശയത്തോടെ നെറ്റി ചുളിച്ചു.... "എന്താടാ.... " "പ്രോബ്ലം ആ മന്ത്രി തന്നെയാണ്... അയാൾക്ക്‌ എതിരെ ഒരു ചെറു വിരൽ പോലും അനക്കാൻ എന്നെ കൊണ്ട് കഴിയുന്നില്ലല്ലോ.... " അവന്റെ സ്വരത്തിൽ ഒരു നിരാശ നിഴലിച്ചു... ആദം എല്ലാം കെട്ടു കൊണ്ട് മെല്ലെ ഒന്ന് തലയാട്ടി.... കുറച്ചു അപ്പുറം ആയി നിൽക്കുന്ന ശാലുവിനെ കൈ മാഡി വിളിച്ചതും അവൾ സംശയത്തോടെ അവനരികിലേക്ക് വന്നതും അവൻ ഫോൺ ലൗഡിൽ ആക്കി.... "എന്തൊക്കെ ഉണ്ടായിട്ടും... ശരിയായ ഹോം വർക്ക്‌ ഉണ്ടായിട്ടും കഴിയുന്നില്ലഡാ....എന്നെ കൊണ്ട് ഒന്നും.... ഞങ്ങളുടെ ശാലുവിന് എന്താണ് സംഭവിച്ചത് എന്ന് പോലും അറിയാൻ...

" അവന്റെ ഉള്ളിൽ നിറഞ്ഞ സങ്കടം ആയിരുന്നു... അത് കേട്ടു ആദമിന്റെ കണ്ണുകൾ പോലും നിറഞ്ഞു എങ്കിലും അവന് അത്ഭുതം കല്ല് പോലെ ഉറച്ചു നിൽക്കുന്ന ശാലുവിനെ കണ്ടു ആയിരുന്നു.... "ഡാ.... എല്ലാം ശരിയാകും.... നീ ഇങ്ങനെ ഡെസ്പ് ആകല്ലേ... നീ നിന്റെ ബുദ്ധി വെച്ച് ചിന്തിച്ചു നോക്ക്....എല്ലാം നേരെയാക്കാൻ സാധിക്കും.... " "വിശ്വാസം ഉണ്ടായിരുന്നു ആദം.... പക്ഷെ... കൊല്ലങ്ങൾ കഴിയുന്തോറും എന്നെ പോലും എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല.... കൂട്ടത്തിൽ ഒരുത്തിയെ കൊന്ന് തള്ളിയത് അയാൾ ആണെന്ന് അറിഞ്ഞിട്ടും മിണ്ടാൻ പോലും കഴിയാതെ ഇരിക്കുന്ന ഞങ്ങളെ പോലുള്ളവർക്ക് എങ്ങനെ വിശ്വസിക്കാൻ കഴിയും ആദം... Just like a fool.... " "ഡാ.... " "മ്മ്മ്... അന്ന് കിട്ടിയത് തനിഹയുടെ ബോഡി ആണ്.... കൊന്ന് തള്ളിയതാഡാ ആ പാവത്തേ... റൂട് ആയി റേപ്പ് ചെയ്തു കൊന്ന് തള്ളിയതാഡാ... അവൾക്ക് ഇരുപത് വയസ്സ് പോലും ഇല്ലഡാ.... എങ്ങനെ തോന്നി.... " അവന്റെ ഉള്ളം നീറുകയായിരുന്നു... ആദം ആദ്യം നോക്കിയത് ശാലുവിനെ ആണ്... അവൾ കണ്ണുകൾ അടച്ചു എല്ലാം ഉള്ളിൽ ഒതുക്കി കൊണ്ട് തലയും താഴ്ത്തി നിൽക്കുകയായിരുന്നു....

അവൻ അവളുടെ കയ്യിൽ ചെറുതിലെ പിടി മുറുക്കി.... "ഒരു കൊച്ച് പെണ്ണിനെ പോലും വെറുതേ വിടാത്ത അവന്മാർക്ക് എതിരെ എനിക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ലല്ലോ.... ഞങ്ങളുടെ ശാലു... അവളെ പോലും.... " "Just stop it anoop..... " പെട്ടെന്ന് ആയിരുന്നു ശാലുവിന്റെ അലർച്ച.... ആ നിമിഷം അനൂപ് ഒരു ഞെട്ടലോടെ സ്വരം താഴ്ത്തി... "ശാലു.... " "കഴിവില്ലാത്തവൻ ആണെന്ന് സ്വയം തോന്നുന്നുണ്ടെങ്കിൽ ആ ജോബിൽ നിന്നും ഇറങ്ങി പോടാ.... അല്ലാതെ പട്ടിയെ പോലെ ഇങ്ങനെ മോങ്ങുകയല്ല ചെയ്യേണ്ടത്....വേദനിപ്പിച്ചവരെ ചേർത്ത് പിടിക്കാൻ നമ്മൾ മദർ തെരെസയോ ഗാന്ധിജിയോ ഒന്നും അല്ലല്ലോ....കഴിഞ്ഞില്ലല്ലോ... കഴിഞ്ഞില്ലല്ലോ എന്ന് കൂടെ കൂടെ പറയുന്നുണ്ടല്ലോ.... ആലോചിച്ചു നോക്കടാ എന്ത് കൊണ്ട് കഴിഞ്ഞില്ല എന്ന്... പ്രവർത്തിക്കഡാ അതിന് വേണ്ടി.... വലിച്ചു താഴെ ഇടെടാ അവനെ.... പറ്റില്ലേൽ പറ.... ഞാൻ വരും.... അവന്റെ അവസാനം കാണാൻ.... " ........തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story