SAND DOLLAR: ഭാഗം 14

Sand Dollar

രചന: THASAL

"കഴിവില്ലാത്തവൻ ആണെന്ന് സ്വയം തോന്നുന്നുണ്ടെങ്കിൽ ആ ജോബിൽ നിന്നും ഇറങ്ങി പോടാ.... അല്ലാതെ പട്ടിയെ പോലെ ഇങ്ങനെ മോങ്ങുകയല്ല ചെയ്യേണ്ടത്....വേദനിപ്പിച്ചവരെ ചേർത്ത് പിടിക്കാൻ നമ്മൾ മദർ തെരെസയോ ഗാന്ധിജിയോ ഒന്നും അല്ലല്ലോ....കഴിഞ്ഞില്ലല്ലോ... കഴിഞ്ഞില്ലല്ലോ എന്ന് കൂടെ കൂടെ പറയുന്നുണ്ടല്ലോ.... ആലോചിച്ചു നോക്കടാ എന്ത് കൊണ്ട് കഴിഞ്ഞില്ല എന്ന്... പ്രവർത്തിക്കഡാ അതിന് വേണ്ടി.... വലിച്ചു താഴെ ഇടെടാ അവനെ.... പറ്റില്ലേൽ പറ.... ഞാൻ വരും.... അവന്റെ അവസാനം കാണാൻ.... " അലറി കൊണ്ടായിരുന്നു അവളുടെ വാക്കുകൾ... ഒരു നിമിഷം അനൂപ് ശ്വാസം പോലും എടുക്കാൻ മറന്നു പോയ കണക്കെ തരിച്ചു ഇരുന്നു.... ആദം അബദ്ധം പറ്റിയ കണക്കെ തലയിൽ കയ്യൂന്നി ഇരുന്നു പോയി.... ശാലുവിന്റെ ഉള്ളിലെ ദേഷ്യം അതൊരു തെല്ലു പോലും ഷമിച്ചിരുന്നില്ല.... "ശാലു.... ഡി... നീ എങ്ങനെ..... " മറു പുറത്ത് നിറഞ്ഞ കണ്ണുകൾ പുറം കൈ കൊണ്ട് തുടച്ചു മാറ്റി സന്തോഷത്തിൽ നിന്നും ഉടലെടുത്ത വെപ്രാളത്താൽ എന്ത് പറയണം എന്നറിയാതെ അവൻ വിക്കി.... ശാലു കണ്ണുകൾ ഒന്ന് ഇറുകെ അടച്ചു.... ആദമിന് എന്ത് പറയണം എന്നറിയില്ലായിരുന്നു.... "ശാലു... നീ തന്നെയല്ലെ... ശാലു.... എന്തെങ്കിലും ഒക്കെ പറയടി.... ആദം....

നീയെങ്കിലും പറ... അത് ശാലുവാണോ.... പറയടാ.... " അനൂപിന്റെ സ്വരത്തിൽ വല്ലാത്തൊരു ആകാംക്ഷ ആയിരുന്നു.... "അല്ലാന്ന് തോന്നുന്നുണ്ടോ അനൂപ്.... ഈ ശബ്ദം അത്ര വേഗം മറക്കാൻ കഴിയോ നിനക്ക്.... " ശാലുവിന്റെ ഒറ്റ വാക്കിൽ തന്നെ അനൂപ് തലയിൽ കൈ വെച്ച് വിശ്വസിക്കാൻ ആകാതെ ഇരുന്നു പോയി... "Oh... god... I can't beleave this..... " "നീ വിശ്വസിക്കുന്നോ ഇല്ലയോ എന്നത് എന്റെ വിഷയം അല്ല..... but.... I am shahala nashaath.... " അവളുടെ സ്വരത്തിൽ വല്ലാത്തൊരു ഉറപ്പ് ഉണ്ടായിരുന്നു.... "ആദം.... " അവന്റെ സ്വരം ഇടറിയപ്പോൾ തന്നെ ആദം അവളെ നോക്കി ഫോൺ വാങ്ങി.... "മ്മ്മ്.... " നേർത്ത മൂളലിൽ നിന്ന് തന്നെ അവന്റെ താല്പര്യമില്ലായ്മയെ മനസ്സിലാക്കാൻ സാധിച്ചിരുന്നു... ഒരു പക്ഷെ ഇവിടെ നിന്നൊരു തിരിച്ചു പോക്ക് തന്റെ നഷ്ടങ്ങളുടെ കൂട്ടത്തിൽ ഇവളെ കൂടി എഴുതി ചേർക്കേണ്ടി വരുമോ എന്ന ഭയമായിരിക്കാം അത്.... "അത് ഞങ്ങളുടെ ശാലുവാണോഡാ.... സത്യം പറ.... " "ആർക്കും ഇവിടെ കള്ളം പറയേണ്ട ആവശ്യം ഇല്ല അനു.... ഇത് അവൾ തന്നെയാണ്... നീ അന്വേഷിക്കുന്ന.... ഒരു നാട് മുഴുവൻ കാത്തു നിൽക്കുന്ന നഷാത്ത്... ഷഹല നഷാത്ത്..... " അവന്റെ വാക്കുകൾ കാതുകളിൽ എത്തിയതും അവന് ആകെ ഒരു വിറയൽ ദേഹത്തുടെ കടന്നു പോകും പോലെ തോന്നി....

അവന്റെ കയ്യിൽ നിന്നും അറിയാതെ തന്നെ ഫോൺ നിലം പതിച്ചു.... ഫോൺ ഓഫ് ചെയ്തു തിരിഞ്ഞതും ആദം കാണുന്നത് തലയിൽ കയ്യൂന്നി തറയിൽ ഇരിക്കുന്ന തനിയെയാണ്.... അവന് ഉള്ളം എന്ത് കൊണ്ടോ വേദനിച്ചു... അവൻ ഒന്നും മിണ്ടാതെ അവളുടെ ചാരെ തന്നെ വന്നിരുന്നു കൊണ്ട് കണ്ണടച്ച് പിറകിലെക്ക് ചാരി കിടന്നു... ഇരുവർക്കും ഇടയിൽ മൗനം ആയിരുന്നു.... "എനിക്ക് പോകണം ആദം...... " മൗനത്തേ ബേധിച്ചത് അവൾ തന്നെ ആയിരുന്നു... അവൻ അത്ഭുതത്തോടെ കണ്ണുകൾ തുറന്ന് നോക്കിയതും ആദ്യം തന്നെ കണ്ണുകൾ തറച്ചത് ചുവന്നു കിടക്കുന്ന അവളുടെ കണ്ണുകളിൽ ആണ്.... സങ്കടമാണോ ദേഷ്യമാണോ അതിന് കാരണം എന്ന് അവന് പോലും തിരിച്ചറിയാൻ കഴിയുന്നുണ്ടായിരുന്നില്ല ..... അവൻ മെല്ലെ ഒന്ന് തലയാട്ടി.... പറയാൻ വാക്കുകൾ ഇല്ല എന്നത് തന്നെ ആയിരുന്നു കാരണം... എന്തോ ഒരു ഭയം ഉള്ളിൽ കടന്നു പോയി... തന്റെ ലക്ഷ്യത്തിന് വേണ്ടി സ്വന്തം ജീവൻ പോലും കൊടുക്കാൻ തയ്യാറായി നിൽക്കുന്നവളാണ്.... എന്തൊക്കെ ഉണ്ടായാലും നഷ്ടം തനിക്ക് തന്നെ.... ഉള്ളം വിറച്ചു... പക്ഷെ ഒരിക്കലും അത് പുറമെ പ്രകടിപ്പിക്കാതെ അവൻ അവളെ നോക്കി പുഞ്ചിരിച്ചു.... "എപ്പോഴാ.... !?" അവന്റെ ചോദ്യത്തിന് അവൾക്ക് ഒരു ഉത്തരം ഉണ്ടായിരുന്നില്ല.... അവൾ മൗനമായി അറിയില്ല എന്ന പോലെ ഒന്ന് തലയാട്ടി.... അവന്റെ വിരലുകൾ അവളുടെ കൈക്ക് മുകളിൽ തലോടി... ഒന്നും സംഭവിക്കില്ല എന്ന് പറയും പോലെ.... 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

"എന്താ.... എന്താ പറ്റിയെ അനു.... കണ്ണൊക്കെ ചുവന്നിട്ടുണ്ടല്ലോ.... " ഫ്ലാറ്റിലേക്ക് കയറിയ ഉടനെ ഷാനുവിനെ വാരി പുണരുകയായിരുന്നു അനൂപ്... ഉള്ളിലെ സന്തോഷം എങ്ങനെ പ്രകടിപ്പിക്കുക എന്നറിയാതെ അറിയാതെ കണ്ണ് നിറഞ്ഞവന്റെ മുഖം കൈ കുമ്പിളിൽ കോരി എടുത്തു കൊണ്ട് ഷാനു ചോദിച്ചതും... അവൻ ഒന്നും ഇല്ല എന്ന രീതിയിൽ തലയാട്ടി കൊണ്ട് വീണ്ടും അവളെ കെട്ടിപിടിച്ചു പിൻകഴുത്തിൽ മെല്ലെ ചുംബിച്ചു... "ഭയങ്കര സന്തോഷത്തിൽ ആണഡി.... അത് കൊണ്ട.... കുറച്ചു നേരം കൂടി ഇങ്ങനെ നില്ക്ക്.. " ഒന്നും വിട്ട് പറയാതെ തന്നെ അവൻ അവളെ ചേർന്ന് നിന്നതും അവൾ അസ്വസ്ഥതയോടെ അവനെ നീക്കാൻ ശ്രമിക്കുന്നുണ്ട്.... "അനു... എനിക്ക് എന്തോ... വല്ലാതെ വേദനിക്കുന്നു.... ഒന്ന് മാറി നിൽക്കോ...." വല്ലാത്തൊരു ബുദ്ധിമുട്ടോടെ ആയിരുന്നു അവൾ പറഞ്ഞത്.... അവൻ വേഗം തന്നെ അവളിൽ നിന്നും വിട്ട് മാറിയതും അവൾ വയറിൽ കൈ ചേർത്ത് പിടിച്ചു കൊണ്ട് വല്ലാതെ കിതക്കുന്നുണ്ടായിരുന്നു.... "എന്താടി... എന്താ... പറ്റിയെ... വേദനിക്കുന്നുണ്ടൊ.... " അവൻ ആകുലതയോടെ ചോദിക്കുന്നത് കേട്ടു അവൾ ചിരിക്കാൻ ശ്രമിച്ചു കൊണ്ട് മെല്ലെ സോഫയിൽ ഇരുന്നു... "മ്മ്മ്ഹും... ഗർഭിണി ആയാൽ ഇങ്ങനെയാ അനു.... വല്ലാതെ ഇറുകി കെട്ടിപ്പിടിക്കാൻ ഒന്നും പറ്റത്തില്ല....

ശ്വാസം മുട്ടും.... ഉള്ളിൽ ഒരാൾ കൂടി ഉണ്ടേ....നീ ഇവിടെ വന്നിരിക്ക്.... " അതും പറഞ്ഞു കൊണ്ട് അവൾ അവന്റെ കയ്യിൽ പിടിച്ചതും അവൻ ചിരിയോടെ അതിലതികം വാത്സല്യത്തോടെ അവളെ നോക്കി..... മെല്ലെ അവൾക്ക് താഴെ തറയിൽ ഇരുന്നു കൊണ്ട് മെല്ലെ അവളുടെ കാൽ തടവി കൊടുത്തു... അവൾ പുഞ്ചിരിയോടെ അവന്റെ മുടിയിൽ തലോടി.... "എന്താണ്.... നല്ല സന്തോഷത്തിൽ ആണെന്ന് തോന്നുന്നു.... " അവളുടെ ചോദ്യത്തിന് വീർത്തു വന്ന വയറിൽ കുഞ്ഞ് ചുംബനം ആയിരുന്നു അവന്റെ മറുപടി.... "ഇന്ന് ഈ ലോകത്ത് ഏറ്റവും വലിയ സന്തോഷവാൻ ഞാനാണ് ഷാനു.... I am really really happy.... " "ഏ....എന്താ കാര്യം.... എന്നോട് പറയില്ലേ.... " "നിന്നോട് എന്നല്ല ഇവിടെ ആരോടും പറയാൻ സമയം ആയിട്ടില്ല.... ഞാൻ പറയുന്നതിലും നല്ലത് നീ നേരിട്ട് കാണുന്നതല്ലേ...." അവളുടെ മടിയിലേക്ക് മുഖം പൂഴ്ത്തി കൊണ്ടുള്ള അവന്റെ സംസാരത്തിൽ അവളുടെ ഉള്ളിൽ സംശയങ്ങൾ ഉദിച്ചു എങ്കിലും അതൊരു പുഞ്ചിരിയിൽ തളച്ചു കൊണ്ട് അവൾ അവന്റെ മുടിയിലൂടെ തലോടി.... 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 "പോണം മൂപ്പാ... അവിടെ ചെയ്തു തീർക്കാൻ ഇനിയും ഒരുപാട് കാര്യങ്ങൾ ഉണ്ട്... അതിനുള്ള സമയം ആണ് ഇത്.... " അതൊരു അപേക്ഷയല്ലായിരുന്നു...

. തീരുമാനം ആയിരുന്നു... മൂപ്പൻ ഒന്ന് തലയാട്ടി കൊണ്ട് അടുത്ത് നിൽക്കുന്ന ആദമിനെ നോക്കി.... അത് കണ്ടു ശാലു ഒന്ന് തല കുനിച്ചു നിന്നു.... "തനി..... തീരുമാനിച്ചതാണോ.... " "മ്മ്മ്.... ഞാൻ ഇവിടെ എത്താൻ കാരണക്കാരൻ ആയവനെ കാണേണ്ട സമയം ആയി.... " അവൾക്ക് അത്ര മാത്രമേ പറയാൻ ഉണ്ടായിരുന്നുള്ളൂ.... മൂപ്പൻ എന്തോ ചിന്തിച്ചു കാളി വിഗ്രഹത്തിലേക്ക് കണ്ണുകൾ നട്ടു കൊണ്ട് ഒരു കല്ലിൽ ഇരുന്നു.... "ഒരു നിമിഷം നിന്നെ കാണാതെ ഇരുന്നാൽ ഇവിടുള്ളവരോട് ഞാൻ എന്ത് പറയും തനി..... അവരെ സംരക്ഷിക്കാൻ കഴിവ് ഇല്ലാത്തവൻ ആയത് കൊണ്ട് നിന്നെ ഉപയോഗിച്ചത് ആണെന്നോ... അതോ അവരുടെ തനിയമ്മക്ക് വേറൊരു മുഖം കൂടി ഉണ്ടായിരുന്നു എന്നൊ.... എന്താണ് ഞാൻ പറയേണ്ടത്.... നീ എന്ത് കൊണ്ടാണ് ഇവിടെ നിന്ന് പോയത് എന്ന് അവർ ചോദിച്ചാൽ ഞാൻ എന്താണ് പറയേണ്ടത്..... " മൂപ്പന്റെ ചോദ്യത്തിന് മുന്നിൽ വാക്കുകൾ ഇല്ലാതെ നിൽക്കാനേ അവൾക്ക് ആയുള്ളൂ...ശരിയാണ്... കാരണം ഇല്ലാതെ ഒരു മടങ്ങി പോക്ക് അതിന് സാധ്യനല്ല.....

ചോദ്യങ്ങൾ മനസ്സിനെ മൂടി... ആദം എന്തോ ആലോചിച്ചു കൊണ്ട് നിൽക്കുകയായിരുന്നു.... പെട്ടെന്ന് എന്തോ ഓർത്ത പോലെ അവൻ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു മുന്നോട്ട് നടന്നു.... "ആദം... ഇത് എന്താണ് കാണിക്കുന്നത്... എന്റെ കയ്യീന്ന് വിട്ടേ.... " അവളുടെ എതിർപ്പുകളെ ഒന്നും കണക്കിൽ എടുക്കാതെ അവൻ അവളെയും വലിച്ചു ദേവി നടയിൽ നിന്നു... അവൾക്ക് ഒന്നും മനസ്സിലാക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല.... "ചെയ്യുന്നത് തെറ്റാണോ ശരിയാണോ എന്നൊന്നും അറിയില്ല... പക്ഷെ എന്റെ മുന്നിൽ ഇതേ ഒരു വഴിയൊള്ളൂ.... " നിമിഷ നേരം കൊണ്ട് തന്നെ ഞെട്ടി തറഞ്ഞു നിൽക്കുന്നവളെ നോക്കി കൊണ്ട് തന്നെ അവൻ അവിടെ തൂക്കി ഇട്ടിട്ടുള്ള താലികളിൽ ഒന്ന് പറിച്ചെടുത്തു കൊണ്ട് അവളുടെ കഴുത്തിൽ ചാർത്തി കഴിഞ്ഞിരുന്നു..... "ആദം..... !!".....തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story