SAND DOLLAR: ഭാഗം 15

Sand Dollar

രചന: THASAL

"ആദം..... !!" ഒരു നിമിഷം തരിച്ചു നിന്നു എങ്കിൽ കൂടി അടുത്ത നിമിഷം തന്നെ അവളുടെ ദേഷ്യത്താൽ പൊതിഞ്ഞ വിളി എത്തി.... താലി കെട്ടുന്നവനെ ബലമായി തള്ളി മാറ്റാൻ ശ്രമിച്ചു എങ്കിലും അവൻ അതിനെ തന്റെ ശരീരം കൊണ്ട് പ്രതിരോധിച്ചു കൊണ്ട് താലിയുടെ മൂന്നാമത്തെ കെട്ടും കെട്ടി അവളിൽ നിന്നും മാറി നിൽക്കുന്നതിന് മുന്നേ തന്നെ അവളുടെ കൈ ഉയർന്നു താഴ്ന്നു.... എല്ലാം നോക്കി നിൽക്കാനേ മൂപ്പന് ആയുള്ളൂ... *ട്ടെ..... * ആദമിന് ഒരു നിമിഷം എന്താണ് സംഭവിച്ചത് എന്ന് പോലും മനസ്സിലായില്ല.... മുഖത്തേ തരിപ്പ് അത് വേദനയിലേക്ക് വഴി മാറിയതും അവൻ മെല്ലെ കവിളിൽ കൈ വെച്ച് അവളെ നോക്കിയതും ആ കണ്ണുകളിൽ ആരെയും ദഹിപ്പിക്കാൻ പോകുന്ന അഗ്നി ഉണ്ടായിരുന്നു... "എന്ത് ധൈര്യത്തിൽ ആണെടാ..... " അവൾ ദേഷ്യം പല്ലിൽ കടിച്ചു പിടിച്ചു കൊണ്ട് അലറി... ആദം കവിളിൽ ഒന്ന് ഉഴിഞ്ഞു കൊണ്ട് മെല്ലെ ചിരിക്കുകയായിരുന്നു.... "ശാലു..... ഞാൻ ഒന്ന് പറയട്ടെ.... " "വേണ്ടാ.... നിന്നെ എല്ലാം വിശ്വസിച്ച ഞാനാണ് മണ്ടി.... ഞാൻ പറഞ്ഞത് അല്ലേ തന്നോട് എല്ലാം... എന്തിനാടാ... ഇത്... " അവൾക്ക് ഉള്ളിൽ ദേഷ്യവും വെറുപ്പും വേദനയും ഒരുപോലെ പുറത്തേക്ക് ഒഴുകും പോലെ... ആദം കൈ എത്തിച്ചു അവളുടെ കവിളിൽ തലോടിയതും അവൾ അത് ഇഷ്ടപ്പെടാത്ത മട്ടെ പിന്നിലേക്ക് മാറി... അപ്പോഴും അവൻ കെട്ടിയ താലിയിൽ കൈ മുറുകെ പിടിച്ചിരുന്നു....

"ശാലു.... ഞാൻ ഈ ചെയ്തത് തെറ്റാണോ ശരിയാണോ എന്നൊന്നും ഞാൻ ആലോചിക്കുന്നില്ല... പക്ഷെ നിന്നെ ഈ കാട്ടിൽ നിന്നും കൊണ്ട് പോകാൻ ഇതല്ലാതെ വേറെ വഴികൾ ഒന്നും ഞാൻ ഇപ്പോൾ കാണുന്നില്ല... " അവൻ അവളെ മനസ്സിലാക്കാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞതും അവൾ ഒരു സംശയത്തോടെ അവനെ നോക്കി.... അവൻ മെല്ലെ ഒന്ന് തലയാട്ടി കൊണ്ട് മൂപ്പന് നേരെ തിരിഞ്ഞു.... "മൂപ്പൻ പറ.... ഇവൾ ഇപ്പോൾ എന്റെ ഭാര്യയാണ്... ഞാൻ താലി കെട്ടിയ എന്റെ പെണ്ണ്... എനിക്ക് ഇവളെ കൊണ്ട് പോകാൻ കഴിയില്ലേ.... " അവന്റെ ചോദ്യത്തിന് മുന്നിൽ അദ്ദേഹം അല്പ നേരം മൗനമായി നിന്നു... ചോദിക്കുന്നത് ആ ഗ്രാമത്തിന്റെ ദേവതയെയാണ്.... അവർക്ക് എന്തിനെയും നേരിടാൻ ഉള്ള ആത്മ വിശ്വാസം നൽകിയ അവരുടെ തനിയമ്മ.... അയാളുടെ സ്വരം ഉയർന്നില്ല... ഉയർന്ന വേദന ഉള്ളിൽ ഉണ്ടാകുമ്പോഴും ആ പെണ്ണിനുള്ളിൽ ആകാംക്ഷ മുള പൊട്ടി... തിരികെ പോകാം എന്നാ വിശ്വാസം വന്നു... അവൾ ശ്വാസം വിടാതെ അയാളെ നോക്കി.... അയാൾ അല്പ സമയം കഴിഞ്ഞു ഒന്ന് തലയാട്ടി... "കല്യാണം കഴിഞ്ഞാൽ അവളുടെ പുരുസന്റെ കൂടെയാണ് ഏതൊരു പെണ്ണും കഴിയേണ്ടത്...ഈ ഒരു കാരണം മതി.... " അദ്ദേഹത്തിന്റെ വാക്കുകളിൽ അവളുടെ ഉള്ളം ഒന്ന് ശാന്തമായി എങ്കിൽ കൂടി പിറകെ വരുന്ന ഓരോ കാര്യങ്ങൾ ആലോചിച്ചു ഉള്ളിലെ സമാധാനം മെല്ലെ കെട്ടടങ്ങി.... അവൾ കത്തുന്ന കണ്ണുകളോടെ ആദമിനെ ഒന്ന് നോക്കി....

അവൻ അവളെ നോക്കി പുഞ്ചിരിക്കുകയായിരുന്നു..അവൾ ഉള്ളിലെ പ്രതിഷേധം കണ്ണുകളിലൂടെ അറിയിച്ചു അവനെ വെട്ടി തിരിഞ്ഞു നടന്നതും മൂപ്പൻ മെല്ലെ അവന്റെ അടുത്തേക്ക് വന്നിരുന്നു... അവൻ ഒരു ചിരിയോടെ തിരിഞ്ഞു നടക്കാൻ ഒരുങ്ങിയതും അദ്ദേഹം അവന്റെ കയ്യിൽ പിടിച്ചു... അവൻ ഒരു സംശയത്തോടെ തിരിഞ്ഞു നോക്കിയതും അദ്ദേഹത്തിന്റെ കണ്ണുകൾ അവനിൽ തന്നെ ആയിരുന്നു... "ആദം..... നിങ്ങൾക്ക് വിശ്വാസം ഉണ്ടോ ഇല്ലയോ എന്നൊന്നും അറിയില്ല... പക്ഷെ ഇവിടെ ഞങ്ങൾക്കിടയിൽ ഉള്ള വിശ്വാസം ആണ് ഈ താലി..... ഒരുമിച്ചു ജീവിക്കാൻ ആഗ്രഹിക്കുന്നവർ ഈ കാളി വിഗ്രഹത്തിനരികേ തൂക്കിയിട്ട താലിയിൽ ഒന്നെടുത്തു അണിയിച്ചു ജീവിതം ആരംഭിക്കുക എന്നത്......അതിൽ പ്രണയം ഉണ്ടാകും... പക്ഷെ നീ ഇന്ന് ചെയ്തത്.... ഞങ്ങളുടെ ആചാരങ്ങളെ നിന്നിക്കും പോലെയാണ് തോന്നിയത്... പ്രണയത്തോടെ കെട്ടിയാലെ അത് താലി ആകൂ ആദം.... സ്നേഹത്തോടെ കെട്ടിയാലെ ഒരു വിവാഹവും....... " "എന്നെ സമ്പന്ധിച്ച് ഇതൊരു വിവാഹം ആണ് മൂപ്പാ...എന്തൊക്കെ ന്യായീകരണം പറഞ്ഞാലും താലി കെട്ടുമ്പോൾ എന്റെ ഉള്ളിൽ പ്രണയം ആയിരുന്നു.... അവളോടുള്ള റെസ്‌പെക്ട് ആയിരുന്നു....

ആരോടും പറയാതെ അറിയാതെ ഉള്ളിൽ കൊണ്ട് നടന്നതാണ് ... ആ പ്രണയം വെച്ച് തന്നെയാണ് ഞാൻ ഈ സഹസത്തിന് മുതിർന്നതും.. ഇതൊരു നാടകം അല്ല മൂപ്പാ... എന്റെ ജീവിതം ആണ്...." അവന്റെ വാക്കുകളിൽ ഒരു ഉറപ്പ് ഉണ്ടായിരുന്നു... മൂപ്പന്റെ ചുണ്ടിൽ ഒരു കുഞ്ഞ് ചിരി പടർന്നു... അദ്ദേഹം ഒന്ന് തലയാട്ടി....അവൻ തിരികെ നടക്കുമ്പോഴും അയാളുടെ കണ്ണുകൾ അത്ഭുതത്തോടെ അവനെ നോക്കി കാണുകയായിരുന്നു.... എല്ലാം അറിഞ്ഞിട്ടും അവളോടൊപ്പം ഒരു ജീവിതം ഉണ്ടാകുമോ എന്നൊ തിരികെ പ്രണയിക്കുമോ എന്ന് പോലും അറിയാതെ യാതൊരു വിധ ഉപാധികളും ഇല്ലാതെ പ്രണയിക്കുന്നവനെ അദ്ദേഹത്തിൽ അത്ഭുതം ഉണർത്തി.... 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 "ആദം..... " ഏറുമാടത്തിലേക്ക് കയറുമ്പോൾ ആണ് ഇടിവെട്ടു പോലുള്ള ദേഷ്യത്താൽ വിറച്ച ശബ്ദം കാതുകളിൽ തേടി വന്നത്.... തിരിഞ്ഞു നോക്കാതെ തന്നെ അറിയാമായിരുന്നു അത് ആരാണെന്നും... അവളിൽ ഉള്ള വികാരം എന്താണെന്നും.... ഉള്ളിൽ ഒരു മരണ മണി തന്നെ മുഴങ്ങുമ്പോഴും അവൻ എന്ത് തന്നെ വന്നാലും പതറില്ല എന്ന് മനസ്സിൽ ഉറപ്പിച്ചു കൊണ്ട് തിരിഞ്ഞു നോക്കിയതും കണ്ടു പ്രതീക്ഷിച്ച പോലെ തന്നെ ദേഷ്യത്താൽ വിറച്ചു നിൽക്കുന്ന ശാലുവിനെ... അടുത്ത നിമിഷം അവൾ വേഗതയിൽ തന്നെ അവന്റെ കോളറിൽ കുത്തി പിടിച്ചു..... "നിന്റെ തോന്നിവാസത്തിന് എന്നെ വലിച്ചു ഇടാൻ നിന്നോട് ആരാടാ പറഞ്ഞത്...

നിന്നോട് ഞാൻ പറഞ്ഞതല്ലേ.... എന്റെ മനസ്സിൽ ഒന്നും ഇല്ല എന്ന്...." "ഞാൻ പറഞ്ഞല്ലോ ശാലു... ഞാൻ അങ്ങനെയൊന്നും.... " അവൻ ആകുലതയോടെ പറഞ്ഞു ഒപ്പിച്ചു... "Shut up.....നിന്റെ നുണ കേൾക്കാൻ എനിക്ക് താല്പര്യം ഇല്ല ആദം... നിന്റെ ഉള്ളിലെ ചിന്തകൾ എനിക്ക് മനസ്സിലാകും.... നിന്റെ ഇഷ്ടങ്ങൾക്ക് വേണ്ടി എന്റെ ഇഷ്ടങ്ങൾ നീ കണ്ടില്ലാന്ന് വെക്കുകയാണ്.... " അവൾ അലറി കൊണ്ട് അവന്റെ കോളറിൽ മുറുകെ പിടിച്ചതും മെല്ലെ മെല്ലെ അവന്റെ മുഖത്തെ ഭാവം മാറി വന്നു... അവന്റെ ചുണ്ടിൽ കുഞ്ഞ് പുഞ്ചിരി നിറഞ്ഞു കൊണ്ട് അവൻ ബലമായി അവളുടെ കൈ പിടിച്ചു മാറ്റി.... "മനസ്സിലായി അല്ലേ.... എങ്കിൽ അങ്ങനെ തന്നെ ഇരിക്കട്ടെ....എനിക്ക് വിട്ട് കളയാൻ മനസ്സില്ലായിരുന്നു... അത് കൊണ്ട് ഞാൻ നിന്നെ അങ്ങ് കെട്ടി.... " അവൻ യാതൊരു വിധ കൂസലും ഇല്ലാതെ പറയുന്നത് കേട്ടു അവളുടെ ദേഷ്യം ഏറി വരാനെ അത് സഹായിച്ചുള്ളൂ... അവൾ അവന്റെ കയ്യിൽ നിന്നും കൈ വലിച്ചു എടുത്തു കെട്ടിയ താലിയിലേക്ക് കൈകൾ കൊണ്ട് പോയതും അവൻ കൈ പിടിച്ചു തിരിച്ചു പിന്നിലേക്ക് ആക്കി അവളെ ചേർത്ത് നിർത്തിയതും ഒരുമിച്ചു ആയിരുന്നു.... "വിടടാ.... വിടടാ @#$$....നിന്റെ എല്ലാം പിന്നാലെ ഒലിപ്പിച്ചു നടക്കുന്ന വാലാട്ടി പട്ടികളെ പോലുള്ള അവള്മാരെ കണ്ടു എന്നോട് ആ ചീപ്പ്‌ ഷോ ഇറക്കാൻ നിൽക്കണ്ട..... അതിനുള്ള നല്ല മറുപടി തന്നെ തിരികെ തരും... വിടടാ.... " അവൻ അവനിൽ നിന്നും കുതറിയതും അവൻ ശാന്തമായി തന്നെ അവളെ നോക്കുകയായിരുന്നു.... "നീ ഈ താലി അഴിക്കില്ല എന്നൊരു വാക്ക് എനിക്ക് തന്നാൽ ഞാൻ വിട്ടോളാം.... " "എന്റെ പട്ടി തരും അങ്ങനെ ഒരു വാക്ക്....

തന്റെ താലി കഴുത്തിൽ കൊണ്ട് നടക്കുന്നതിലും നല്ലത് ഏതെങ്കിലും തെരുവ് പട്ടിയുടെ മുന്നിൽ നിന്ന് കൊടുക്കുന്നതാണ്..... " പറഞ്ഞു തീർന്നതും അവളുടെ കവിളിൽ അവന്റെ കൈ പതിഞ്ഞിരുന്നു.... അവൾ ഒരു നിമിഷം തരിച്ചു നിൽക്കേണ്ടി വന്നു... അവന്റെ കണ്ണുകൾ ചുവന്നിരുന്നു... എങ്കിൽ കൂടി ഒരു കൈ കൊണ്ട് അവളുടെ ഇരു കരങ്ങളെയും പിടിച്ചു വെച്ചിരുന്നു... അവൾ ദേഷ്യത്തോടെ അവനിൽ നിന്നും കുതറി മാറാൻ ശ്രമിച്ചു.... "നീ ഇപ്പോൾ പറഞ്ഞത് മുഴുവൻ ദേഷ്യത്തിന്റെ പുറത്ത് ആണെന്നുള്ള ബോധ്യം എനിക്കുണ്ട്... പക്ഷെ........ ഇനി ഒരിക്കൽ കൂടി അങ്ങനെ ഒരു വാക്ക് പറയാൻ നാവ് ചലിച്ചാൽ....... " അവൻ അവൾക്ക് നേരെ വിരൽ ചൂണ്ടി.... അവളുടെ കണ്ണുകൾ ആ വിരലിൽ തന്നെ ആയിരുന്നു.... എന്തോ അത് അവളെ നന്നായി അപമാനിക്കും പോലെ.... "നിന്നോടുള്ള ഒടുക്കത്തെ പ്രണയം കൊണ്ട് തന്നെയാണ് ഞാൻ ഈ കോപ്പിലെ കളി കളിച്ചത്.... അത് ഞാൻ സമ്മതിച്ചു... നിന്നെ അങ്ങനെ ഒറ്റയ്ക്ക് വിടാൻ എനിക്ക് തോന്നിയില്ല... പക്ഷെ അതിനേക്കാൾ ഞാൻ വില നൽകിയത് നിന്നെ ഇവിടെ നിന്നും പുറത്തേക്ക് കടത്തുക എന്നൊരു കാര്യത്തിൽ മാത്രമാണ്... അതിന് ഇങ്ങനെ ഒരു താലി ഉണ്ടായേ പറ്റൂ... അല്ലേൽ നീ നാട്ടിലേക്ക്‌ വന്ന ആ നിമിഷം ഞാൻ ഒരു മഹറും കൊത്തി അതും ഇട്ടു തന്ന്...

നിന്റെ സമ്മതം പോലും ഇല്ലാതെ എന്റെ ബീവി ആക്കിയേനെ.... അതിനുള്ള സാവകാശം പോലും എനിക്ക് ലഭിച്ചില്ല.... മനസ്സിലായോഡി നഷാത്തേ... " അവളുടെ നെറ്റിയിൽ വിരൽ വെച്ച് തട്ടി കൊണ്ട് അവൻ കള്ള ചിരിയോടെ ചോദിച്ചതും അടുത്ത നിമിഷം അവൾ അവനെ ബലമായി നെഞ്ചിൽ പിടിച്ചു തള്ളി.... അവൻ ഒന്ന് പിന്നിലേക്ക് ആഞ്ഞു കണ്ടു നേരെ നിന്നപ്പോഴേക്കും അവൾ ഉണ്ട കണ്ണുകൾ ഉരുട്ടി കൊണ്ട് അവിടെ നിന്നും തിരിഞ്ഞു നടന്നിരുന്നു.... അവന്റെ കൈകൾ അറിയാതെ തന്നെ നെഞ്ചിലേക്ക് ചേർന്നു... പ്രണയം ചിലപ്പോൾ അങ്ങനെയാണ്... കാര്യങ്ങളൊ..കാരണങ്ങളോ വേണ്ടാ.... ഉള്ളിൽ നിറയാൻ.... 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 "എന്നിട്ട് നിങ്ങൾ എന്നാ ഇങ്ങോട്ടു വരുന്നത്.... " കാര്യങ്ങൾ എല്ലാം വിശദീകരിച്ചു കൊടുക്കുമ്പോൾ ആണ് അപ്രതീക്ഷിതമായി അനൂപിന്റെ ചോദ്യം.... ആദമിന്റെ കണ്ണുകൾ കുറച്ചു മാറി പുറത്തേക്ക് നോക്കി മൗനമായി ഇരിക്കുന്ന ശാലുവിൽ ചെന്നെത്തി..... ഇന്ന് വരെ അവളിൽ കാണാത്ത ഒരു ഭാവം അവളിൽ കണ്ടു തുടങ്ങിയിരുന്നു...... "I dont know.... കാര്യങ്ങൾ എല്ലാം തീരുമാനിക്കേണ്ട ആള് ഒന്നും മിണ്ടുന്നില്ല.... " ഉള്ളിലെ വേദന പുറമെ കാണിക്കാതെ അലസമായി അവൻ പറഞ്ഞതും അനൂപിന്റെ ചുണ്ടിൽ ഒരു ചിരി മിന്നി...

"എന്തൊക്കെ പറഞ്ഞാലും നീ കാണിച്ചതിൽ തെറ്റുണ്ട് ആദം....അവളുടെ സമ്മതം പോലും ചോദിക്കാതെയാണ് നീ അവളെ താലി കെട്ടിയത്.... അതും ശാലുവിനെ പോലെ ഒരു ബന്ധങ്ങൾക്കും അളവിൽ കൂടുതൽ ഇമ്പോര്ടന്റ്റ്‌സ് കൊടുക്കാത്ത ഒരാളെ.... നമ്മൾ അവളിലേക്ക് എത്ര തന്നെ അടുക്കാൻ ശ്രമിച്ചാലും അവൾ ആഗ്രഹിക്കുന്നത് ഒരു ഒളിച്ചോട്ടം ആണ്..... ശാലുവിൽ നിന്നും നഷാത്തിലെക്കുള്ള ഒളിച്ചോട്ടം..... അവൾക്ക് പേടി തോന്നുന്നുണ്ടാകും..... ഇത് വരെ ഒറ്റയ്ക്ക് കളിച്ചിരുന്നവൾ അല്ല ഇന്ന്... നിന്നെ കൂടി സംരക്ഷിക്കേണ്ടി വരും..... നിനക്കു കുറച്ചു കൂടി കാത്തിരിക്കാമായിരുന്നു..... " അവൻ ആരെയും വിഷമിപ്പിക്കാത്ത തരത്തിൽ പറഞ്ഞതും ആദം എന്തോ ആലോചിച്ചു കൊണ്ട് മെല്ലെ ഒന്ന് തലയാട്ടി.... "ഒന്ന് പോയേ നീ.... എന്നെ കൂടി കൺഫ്യൂഷൻ ആക്കാതെ..... എനിക്ക് തോന്നിയത് ചെയ്തു... അതിൽ ഇനി എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടായാലും ഞാൻ നോക്കിക്കോളാം.... എന്നെ ശരി നീ വെക്ക്.... വെറുതെ നെഗറ്റീവ് കേൾക്കണ്ടല്ലോ..... " ആദം ഒരു കള്ള ചിരിയോടെ പറഞ്ഞതും മറു പുറത്ത് നിന്നും ഒരു പൊട്ടിച്ചിരി മുഴങ്ങി... "പോടാ... പോടാ... അവളുടെ സ്വഭാവം ശരിക്കും അറിയുന്നത് കൊണ്ട് പറയുന്നതാണ്.... ദേഷ്യം വന്നാൽ എന്താണ് ചെയ്യുന്നത് എന്നൊ പറയുന്നത് എന്നൊ ഒരു ബോധവും ഇല്ലാത്ത ആളാണ്‌.... ഒന്ന് സൂക്ഷിച്ചോ.... "

"പേടിപ്പിക്കല്ലേഡാ തെണ്ടി.... " അനൂപിന്റെ വാക്കുകളിൽ നിന്നും ചെറിയൊരു പേടി ഒക്കെ അവന് വന്നു തുടങ്ങിയിരുന്നു.... അനൂപ് ചിരിയോടെ ഫോൺ ഓഫ് ചെയ്തതും ആദം ആദ്യം നോക്കിയത് ശാലുവിനെയാണ്.... അവളിൽ യാതൊരു മാറ്റവും ഉണ്ടായിരുന്നില്ല.... അവൻ വരുന്നത് വരട്ടെ എന്ന പോലെ എഴുന്നേറ്റു അവളുടെ അരികിൽ ചെന്നിരുന്നപ്പോഴും അവളിൽ നിന്ന് യാതൊരു മാറ്റവും ഉണ്ടായില്ല.... മൗനം രണ്ട് പേർക്കും ഇടയിൽ തളം കെട്ടി.... "ആദം..... " മൗനത്തേ ബേധിച്ചത് അവൾ തന്നെ ആയിരുന്നു.... അവൻ ഒരു ഞെട്ടലോടെ അതിനേക്കാൾ സന്തോഷത്തോടെ അവളിലേക്ക് കാതോർത്തു.... അവൾ മെല്ലെ തിരിഞ്ഞു അവനെ നോക്കി.... അവളുടെ ആകുലതകൾ അറിയും പോലെ അവൻ ഒന്ന് കണ്ണ് ചിമ്മി കാണിച്ചു.... "പേടിക്കണ്ട.... തന്റെ യാതൊരു കാര്യങ്ങളിലും ഒരു അധികാരവും ഞാൻ എടുക്കില്ല..... " അവന്റെ സ്വരത്തിൽ ഒരു സങ്കടം കൂടി കലർന്നിരുന്നു... അവൾ അസ്വസ്ഥതയോടെ തല വെട്ടിച്ചു.... "ഞാൻ കാരണം ആണ് തന്റെ ഉപ്പാക്ക് ഈ ലോകത്ത് നിന്നും പോകേണ്ടി വന്നത്.... അതെ കാരണത്താൽ തന്നെയും... പേടിയുണ്ട് ആദം.... ഒരിക്കലും തന്റെ ജീവിതത്തിലെക്കൊരു കടന്നു വരവ് എനിക്ക് ഉണ്ടാകില്ല.....അത് പോലെ തന്നെ അംഗീകരിക്കാനും എനിക്ക് ആകില്ല... തന്നെ എന്നല്ല ഒരാളെയും...വെറുതെ ജീവിതം കളയരുത്..........തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story