SAND DOLLAR: ഭാഗം 16

Sand Dollar

രചന: THASAL

"ഞാൻ കാരണം ആണ് തന്റെ ഉപ്പാക്ക് ഈ ലോകത്ത് നിന്നും പോകേണ്ടി വന്നത്.... അതെ കാരണത്താൽ തന്നെയും... പേടിയുണ്ട് ആദം.... ഒരിക്കലും തന്റെ ജീവിതത്തിലെക്കൊരു കടന്നു വരവ് എനിക്ക് ഉണ്ടാകില്ല.....അത് പോലെ തന്നെ അംഗീകരിക്കാനും എനിക്ക് ആകില്ല... തന്നെ എന്നല്ല ഒരാളെയും...വെറുതെ ജീവിതം കളയരുത്....... " അവളുടെ വാക്കുകൾ ഒരേ സമയം ശാന്തവും ഉറച്ചതും ആയിരുന്നു... അവന്റെ ഉള്ളിൽ കുഞ്ഞ് സങ്കടം ഉടലെടുത്തു എങ്കിൽ കൂടി അവളെ നോക്കി ചിരിക്കാൻ അവൻ മറന്നില്ല.... മങ്ങലേറ്റ പുഞ്ചിരി..... "I am waiting for your possitive replay.... " അവൻ പ്രതീക്ഷകൾ അസ്തമിക്കാതെ തന്നെ പറഞ്ഞു... അവൾ അവനെ ഒന്ന് തിരിഞ്ഞു നോക്കി അവന്റെ കയ്യിൽ പിടിച്ചു കൊണ്ട് ഒന്ന് ചിരിച്ചു.... "അത് ഉണ്ടാകില്ല ആദം..... നിന്നോട് എന്തോ ഒരുപാട് ഇഷ്ടം തോന്നുന്നത് കൊണ്ട് പറയുകയാണ്.... ഇപ്പോൾ നടന്നത് ഒരു വിവാഹം ആയി ഞാൻ കൂട്ടുന്നില്ല....

ഇവിടെ നിന്നും പുറത്തേക്ക് കടക്കാൻ ആയുള്ള ഒരു മാർഗം മാത്രം..... നീയും അങ്ങനെയെ കരുതാവൂ.... " ചിരിയോട് കൂടെയുള്ള അവളുടെ സംസാരം അവന്റെ ഉള്ളിൽ ദേഷ്യത്തിന്റെ വിത്തുകൾ പാകി...അവൻ അവളുടെ കൈ തട്ടി തെറിപ്പിച്ചു... "What's the.......അത് നിനക്ക് മാത്രം ആയിരുന്നു ശാലു.... ഞാൻ മനസ്സ് കൊണ്ട് അംഗീകരിച്ചു കഴിഞ്ഞ വിവാഹം ആണ് ഇത്... എന്നോട് അങ്ങനെ ഒരു ഫീൽ ഇല്ല എന്ന് പറയുകയാണെങ്കിൽ its ok....ഞാൻ അതിനെ പറ്റി നിന്നോട് ഒരിക്കൽ പോലും സംസാരിക്കില്ലായിരുന്നു.... But this.... ഒരു പ്രതികാരത്തിന് വേണ്ടി...എന്താണ് നിന്റെ പ്രശ്നം... അതെങ്കിലും തുറന്നു പറ.... എനിക്ക് അറിയണം.... "

അവന്റെ ശബ്ദം അവിടെ മുഴങ്ങി കേട്ടു... അവൾ ചിരിയോടെ തന്നെ അവനെ നോക്കാതെ അവിടെ നിന്നും ഇറങ്ങിയതും അവനും അവൾക്ക് പിന്നാലെ നടന്നു.... "കേൾക്കുമ്പോൾ വലിയ ഫീൽ ഒന്നും തോന്നില്ല... But... I can't conceive a baby..." അവളുടെ വാക്കുകൾ അവനിൽ വല്ലാത്തൊരു നടുക്കം സൃഷ്ടിക്കുമ്പോഴും അവളിൽ യാതൊരു വിധ സങ്കടങ്ങളും ഉണ്ടായിരുന്നില്ല.... "90% അതിനുള്ള സാധ്യതകൾ അടഞ്ഞതാണ്.....ഇവിടെ വന്നു ആരോഗ്യ സ്ഥിതി കുറച്ചു ഒക്കെ ഓക്കേ ആയപ്പോൾ തന്നെ എനിക്ക് എന്തോ ഒന്ന് ഫീൽ ചെയ്യാൻ തുടങ്ങിയിരുന്നു....മാസന്തോറും ഉണ്ടാകാറുള്ള പീരീഡ്‌സ് പോലും തെറ്റി തുടങ്ങിയപ്പോൾ ഞാൻ നാട്ടിൽ വന്നു മുരുകയ്യയുടെ ഭാര്യ എന്ന പോലെ ഒരു ഹോസ്പിറ്റലിൽ കാണിച്ചു....

.അന്ന് ആ ഡോക്ടർ എല്ലാ ടെസ്റ്റ്‌ റിപ്പോർട്ട്സും നോക്കി കൂൾ ആയി പറഞ്ഞതാണ്.... താൻ ഒരു കുഞ്ഞിനെ ഗർഭം ധരിക്കാൻ ഉള്ള ചാൻസ് 90% ഉം ഇല്ല എന്ന്.... ബാക്കിയുള്ള 10% അത് വെറും വേസ്റ്റ് അല്ലേ...മ്മ്മ്... ഹും... എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല... തോന്നിയിട്ടും കാര്യം ഇല്ലല്ലോ.... " "ഈ കാര്യം കൊണ്ടാണോ നീ.... " അവൻ മുഷ്ടി ചുരുട്ടി പിടിച്ചു.... "Relax man.... എന്നെ സംബന്ധിച്ച് അതൊരിക്കലും വലിയ കാര്യം അല്ല....വിധിച്ചതെ നടക്കു....But.... ജീവിതം തുടങ്ങുമ്പോൾ കുട്ടികൾ വേണ്ടാ എന്ന് പറയുന്നവർ കുറച്ചു കഴിഞ്ഞിട്ടും കുട്ടികൾ ഇല്ലെങ്കിൽ നിരാശപ്പെടും.... അതൊരു മനുഷ്യന്റെ emosions ആണ്.... സ്വന്തം ചോര ഭൂമിയിൽ ജനിച്ചു വീഴുന്നത് കണ്ടു സന്തോഷിക്കാത്തവർ ആരെങ്കിലും ഉണ്ടോ... അവിടെ ഇതിന്റെ പേരിൽ വഴക്ക് നടക്കും...

ബഹളം നടക്കും... അവസാനം ജീവിതം.... ബും.... " പറഞ്ഞു തീരും മുന്നേ തന്നെ അവൾ പൊട്ടിചിരിച്ചിരുന്നു... അവന് ഒന്നും പറയാൻ തോന്നിയില്ല.... എപ്പോഴും ഉള്ളത് പോലേ അവൻ ഉള്ളിലെ ദേഷ്യം സഹിച്ചു കൊണ്ട് തിരിഞ്ഞു നടന്നു.... "ഒന്നവിടെ നിന്നെ.... " പെട്ടെന്ന് അവളുടെ വിളി കേട്ടു അവൻ തിരിഞ്ഞു നോക്കുമ്പോൾ അവൾ അവനെ നോക്കി നിൽക്കുകയായിരുന്നു.... "നാളത്തെ ഒരു ദിവസം....നാളെ തന്നെ നമുക്ക് ഈ കാട് കടക്കണം... അതിന് താൻ സഹായിക്കണം..... " അവളുടെ ഗൗരവമെറിയ വാക്കുകൾക്ക് മുന്നിൽ ഒരു നിമിഷം അവൻ തറഞ്ഞു നിന്ന് പോയി... "സഹായിക്കണം എന്നല്ല.... അത് തന്റെ കടമയാണ്.... " വല്ലാത്തൊരു അധികാരത്തോടെ പറഞ്ഞു തിരിഞ്ഞു നടക്കുന്നവളെ അവൻ ഒന്നും മനസ്സിലാകാതെ നോക്കി നിന്ന് പോയി... 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

"രാജേഷ്.....ഈ റിപ്പോർട്ടുകൾ ഒന്നു നോക്കി പറയാവോ..... " കയ്യിലേ പെൻഡ്രൈവ് നീട്ടി കൊണ്ട് അനൂപ് പറഞ്ഞതും രാജീവ്‌ ഫയലിൽ നിന്നും കണ്ണെടുത്തു അത് ലാപ്പിൽ കുത്തി കൊണ്ട് അതിലെ ഫോൾഡർ തുറന്നു.... "എന്തിന്റെ റിപ്പോർട്ട്‌ ആണെടാ.... " "അത് പഴയ കുടിവെള്ള പ്രശ്നം തന്നെ.... " ടേബിളിൽ കയ്യൂന്നി നിന്ന് കൊണ്ട് അനൂപ് അതിനു മറുപടി കൊടുത്തതും രാജീവ്‌ അവനെ ഒന്ന് നോക്കിയ ശേഷം ലാപ്പിലേക്ക് തന്നെ നോട്ടം മാറ്റി.... "നീ അപ്പോൾ മന്ത്രിയെ അങ്ങ് വിട്ടോ.... " രാജീവിൽ അത്ഭുതം ആയിരുന്നു... രണ്ട് മൂന്ന് വർഷത്തെ അധ്വാനം ഒരു നിമിഷം കൊണ്ട് തട്ടി കളയുന്നൻ അല്ല അനൂപ്....അനൂപ് ചെറു ചിരി അവന് നൽകി കൊണ്ട് ലാപ്പിലേക്ക് നോക്കി... "നീ അതൊന്നു നോക്കി താ രാജീവേ..."

അവൻ വീണ്ടും പറഞ്ഞതോടെ വല്ലാത്തൊരു തലയാട്ടലോടെ രാജീവ്‌ അതെല്ലാം നോക്കി പെൻഡ്രൈവ് എടുത്തു അവന്റെ കയ്യിൽ ഏൽപ്പിച്ചു... "മ്മ്മ്... ഇത് രശ്മിയെ ഏൽപ്പിച്ചോ... 9.30 യുടെ ന്യൂസ്‌ കഴിഞ്ഞു എയർ ചെയ്യാൻ പറ.... " അവൻ അല്പം കനത്തിൽ തന്നെ പറഞ്ഞപ്പോഴേക്കും അനൂപിന്റെ മുഖം വിടർന്നു... "Thankyou so much.... " അവൻ സന്തോഷത്തോടെ പറഞ്ഞു കൊണ്ട് തിരിഞ്ഞു നടന്നു.... "അനൂപ്.... " പെട്ടെന്ന് ആണ് രാജീവ്‌ വിളിച്ചത്.... അനൂപ് ഒരു സംശയത്തോടെ തിരിഞ്ഞു നോക്കിയപ്പോൾ കാണുന്നത് അതെ സംശയത്തോടെ തന്നെ നോക്കുന്ന രാജീവിനെയാണ്.... "തന്നെ ഞാൻ കാണാൻ തുടങ്ങിയിട്ട് കൊല്ലങ്ങൾ ആയി.... ഇന്ന് വരെ ഒരു പ്രൊജക്റ്റ്‌ പകുതിയിൽ വെച്ച് നിർത്തി പുതിയ ഒന്നും നീ ചെയ്തിട്ടില്ല..... But this.... എന്തോ ഒരു spelling mistake തോന്നുന്നു.... "

സീരിയസ് ആയ കാര്യം വളരെ ലളിതമായി ആയിരുന്നു അവൻ ചോദിച്ചത്... അനൂപ് ഒന്നും ചിരിച്ചു.... "Spelling mistake അല്ല രാജീവ്‌.... എല്ലാ സ്പെല്ലിങ്ങും തെളിയാൻ പോവുകയാ....അതിന്റെതായ മാറ്റം ഉണ്ടാകില്ലേ..... " അത് മാത്രം പറഞ്ഞു തിരിഞ്ഞു നടക്കുന്നവനെ ഒന്നും മനസ്സിലാകാതെ രാജേഷ് നോക്കി നിന്നു... 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 "മ്മ്മ്... കഴിച്ചോ.... " കുറച്ചു പഴങ്ങൾ ആദമിനടുത്ത് വെച്ച് കൊണ്ട് ശാലു പറഞ്ഞു.... അവളുടെ നോട്ടം മെല്ലെ കയ്യിലെ ലാപ്പിലേക്ക് ആയതും ആദം അതിൽ ഒന്നും എടുത്തു കടിച്ചു കൊണ്ട് അവളുടെ അടുത്തേക്ക് ഇരുന്നു.... "ഇന്ന് പുതിയ വല്ല ന്യൂസും കിട്ടിയോ.... " ലാപ്പിലേക്ക് നോക്കി കൊണ്ടുള്ള അവന്റെ ചോദ്യത്തിന് അവളുടെ ചുണ്ടിൽ കുഞ്ഞ് ചിരി ഉണ്ടായിരുന്നു.... അവൾ മെല്ലെ ഇല്ല എന്നർത്ഥത്തിൽ തലയാട്ടി....

"എനിക്ക് ഇന്റെരെസ്റ്റ്‌ ആയ ഒന്നും കണ്ടില്ല.... എല്ലാം ഒരേ പാറ്റെർണിൽ ഉള്ള ന്യൂസ്‌ തന്നെ.... " അവൾ അതും പറഞ്ഞു കൊണ്ട് പിന്നെയും ഓരോന്ന് ചെക്ക് ചെയ്യാൻ തുടങ്ങി.... അവൻ ചെറിയ ആലോചനയോടെ അതിലേക്കു നോക്കി ഇരുന്നതെയൊള്ളു.... "ആദം..... one mr. John samual നെ പറ്റി എന്താണ് അഭിപ്രായം.... " പെട്ടെന്നുള്ള അവളുടെ ചോദ്യത്തിൽ അവന്റെ നെറ്റി ഒന്നും ചുളിഞ്ഞു പോയി.... "ഏതു john samual.... നീ ഉദ്ദേശിക്കുന്നത്.... " "അത് തന്നെ....കഴിഞ്ഞ തവണ ഏറ്റവും നല്ല ബിസിനസ്‌ മാനുള്ള അവാർഡ് നേടിയ.....samual കമ്പിനിയുടെ Md...john samual.... " അവൻ പറഞ്ഞത് മുഴുവൻ ആക്കിയത് ശാലു തന്നെ ആയിരുന്നു... അവൻ അറിയാം എന്നർത്ഥത്തിൽ തലയാട്ടി.... "അങ്ങേര് കുഴപ്പം ഒന്നും ഇല്ലല്ലോ..... ഞാൻ കാണാറുണ്ട്... അവനവന്റെ കാര്യം മാത്രം നോക്കി നടക്കുന്ന ഒരു പാവം... വെറുതെ ദേഷ്യപ്പെടുന്നത് പോലും കാണാറില്ല.... "

അവന്റെ സംസാരത്തിൽ ചിരി ചുണ്ടിൽ ഒതുക്കി നിൽക്കുകയാണ്.... അവൻ സംശയത്തോടെ അവളെ നോക്കി.... "നീ എന്തിനാ ചിരിക്കൂന്നേ..... " "നീ ഒരാളെ ജഡ്ജ് ചെയ്യുന്ന രീതി കേട്ടു ചിരിച്ചു പോയതാ..... You are pure.... നിനക്ക് ഒരാളുടെ നെഗറ്റീവ് കാണാനുള്ള കഴിവ് ഒട്ടും ഇല്ല ആദം.... " അവന്റെ കവിളിൽ ഒന്നു തട്ടി പറഞ്ഞു കൊണ്ട് അവൾ വീണ്ടും ലാപിലേക്ക് നോക്കിയതും അവൻ ഒന്നും മനസ്സിലാകാതെ അവളെ തന്നെ നോക്കി.... "നീ എന്താ ഉദ്ദേശിച്ചത്.... " കുറച്ചു സമയം കഴിഞ്ഞു അവൻ തന്നെ ചോദിച്ചു... അവൾ കുഞ്ഞ് പുഞ്ചിരി അവന് നൽകിയാതെയൊള്ളു.... "Nothing...... നീ വെറുതെ tensed ആവല്ലേ....." അവൻ മെല്ലെ കണ്ണ് ചിമ്മി..അവന് പറയുന്നതൊ ചെയ്യുന്നതോ വ്യക്തമായിരുന്നില്ല...... "എന്നാലും..... " "ഒന്നും ഇല്ലാന്ന് പറഞ്ഞില്ലേ ആദം...... "

"എങ്കിലും.... " "What's the hell..... നിന്നോടല്ലേ ഞാൻ പറഞ്ഞത്... ഒന്നും ഇല്ലാന്ന്.... ഇനി ഒരക്ഷരം മിണ്ടിയാൽ ഉണ്ടല്ലോ.... " അവന്റെ തുടരെ തുടരെയുള്ള ചോദ്യത്തിൽ അവൾ ഒന്നും അലറിയതും അവൻ ഞെട്ടി കൊണ്ട് കൈ രണ്ടും ഉയർത്തി അവളെ തടഞ്ഞു കൊണ്ട് അല്പം മാറി ഇരുന്നു ചമ്മിയ ചിരി ചിരിച്ചു.... "എന്റെ പടച്ചോനെ.... ഇതിന്റെ ഉള്ളിൽ എന്താണെന്നും മനസ്സിലാകുന്നില്ല.... ചോദിക്കാൻ എന്ന് വെച്ചാൽ ഇങ്ങനെ പൊട്ടി തെറിക്കുകയും ചെയ്യും..... ഇതിനെ ഞാൻ എങ്ങനെ വളക്കും.... " അവൻ അറിയാതെ തന്നെ ചിന്തിച്ചു പോയി........തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story