SAND DOLLAR: ഭാഗം 17

Sand Dollar

രചന: THASAL

"പോട്ടെ..... " കട്ടിലിൽ ചാരി ഇരിക്കുന്ന സിവയുടെ മുടിയിലൂടെ തലോടി കൊണ്ട് ശാലു ചോദിച്ചതും സിവ ഉള്ളിലെ സങ്കടം പുറമെ പ്രകടിപ്പിക്കാതെ എന്നാൽ താല്പര്യം ഇല്ലാത്ത പോലെ തലയാട്ടി.... ശാലു ഒരു കുസൃതി ചിരിയോടെ അവന്റെ മുടി ഒന്ന് ചിക്കി.... "എന്താടാ..... ഒന്ന് നല്ല പോലെ പേസഡാ.... " അവളുടെ കണ്ണുകളും പാതി നിറഞ്ഞു എങ്കിലും അവൾ അത് പുറത്തേക്ക് വരുത്താതെ ഒതുക്കി നിർത്തി.... സിവ പ്രയാസപ്പെട്ടു കൊണ്ട് ഒന്ന് മുന്നോട്ട് ആഞ്ഞു അവളുടെ കൈ കയ്യിൽ എടുത്തു അത് കൈവെള്ളയിൽ ഒന്ന് അമർത്തി ചുംബിച്ചു.... "നിങ്ക ഞങ്ങൾക്ക് കടവുൾ താനേ..... എനിക്ക് എല്ലാമെ തെരിയും..... മൂപ്പൻ സൊല്ലി.... ഞാ യാറ്ക്കിട്ടെയും സൊല്ലമാട്ടെ.... ഇത് സത്തിയം...റൊമ്പ ജാഗ്രതൈ ആയിരിക്കണം.... അപകടം തോന്നിയാൽ..... ഏതു വഴിയാലും രക്ഷപ്പെടും എന്നറിയാം.... എങ്കിലും കൂടെ ഉള്ള ആളെ കൂടി പരിഗണിക്കണം.... " അവൻ ഒരു ചിരിയോടെയാണ് പറഞ്ഞു നിർത്തിയത്... ശാലു ഒന്ന് ചിരിച്ചു കൊണ്ട് അവന്റെ മുടിയിൽ ഒന്ന് ചിക്കി.... "പോടാ.... ഞാൻ നോക്കിക്കോളാം.... ഇനി ഇവിടെ ഉള്ള എല്ലാവരെയും ശ്രദ്ധിക്കേണ്ട ഉത്തരവാദിത്തം നിനക്ക് ഒക്കെയാണ്... ഒരു അപകടവും അത് കാട് കടന്നു ഇങ്ങോട്ടു വരരുത്.....തല്ലാൻ വരുന്നവനെ തല്ലണം... കൊല്ലാൻ വരുന്നവരെ കൊല്ലണം...... "

അവളുടെ വാക്കുകളുടെ മൂർച്ചയിൽ അവൻ ഒരക്ഷരം മിണ്ടാതെ നിന്നതെയൊള്ളു... അവൾ അവനോട് ഒരിക്കൽ കൂടി യാത്ര പറഞ്ഞു കൊണ്ട് പുറത്തേക്ക് ഇറങ്ങി.... പുറത്ത് അവളെയും കാത്തു എല്ലാവരും നിൽക്കുന്നുണ്ടായിരുന്നു... എല്ലാരുടെയും മുഖത്ത് സങ്കടം നിഴലിച്ചു... അവളുടെ ചുണ്ടിൽ അപ്പോഴും എല്ലാ സങ്കടങ്ങളെയും വെല്ലു വിളിക്കാൻ പാകത്തിന് ഒരു പുഞ്ചിരി ഉണ്ടായിരുന്നു.. സമന്തകം മുന്നോട്ട് ആഞ്ഞു അവളെ ഒന്ന് കെട്ടിപിടിച്ചു... അവളുടെ കണ്ണീരിന്റെ ചൂട് ശാലുവിന്റെ തോളിൽ പതിയുന്നുണ്ടായിരുന്നു... ശാലു ഒരു നിമിഷം അവളുടെ മുടിയിലൂടെ ഒന്ന് തലോടി.... തന്നെ താനായി അറിഞ്ഞ.... കുഞ്ഞ് കുഞ്ഞ് പിണക്കങ്ങളും ഇണക്കങ്ങളും ആയി... ഒരുപാട് നല്ല ഓർമ്മകൾ സമ്മാനിച്ച സൗഹൃദം.... ശാലുവിന്റെ ഉള്ളിലും ഒരു കുഞ്ഞ് വിങ്ങൽ ഉണ്ടായി... അവളും സമന്തകത്തേ ഒന്ന് കൂടെ ചേർത്ത് പിടിച്ചു കൊണ്ട് അവളുടെ മുടിയിൽ ചുണ്ടമർത്തി.... "Thankyou somuch.... " അവളെ മെല്ലെ അടർത്തി മാറ്റി കൊണ്ട് ആ കണ്ണുകളിൽ നോക്കി പറയുമ്പോൾ ശാലുവിന്റെ കണ്ണുകൾ ചെറുതിലെ നിറഞ്ഞിരുന്നു... സമന്തകം അവളെ ആദ്യം ഒന്ന് പകച്ചു നോക്കി... അവളുടെ ചുണ്ടിൽ കുഞ്ഞ് പുഞ്ചിരി നിറഞ്ഞു അത് മെല്ലെ പൊട്ടിച്ചിരിയിലേക്ക് വഴി മാറുമ്പോൾ അതിനൊപ്പം സമന്തകവും ഉണ്ടായിരുന്നു....

"എനിക്കും തെരിയും.... താങ്ക്യൂ എന്നാൽ നണ്ട്രി....... " സമന്തകവും ആരും കേൾക്കാത്ത മട്ടിൽ ശബ്ദം താഴ്ത്തി കൊണ്ട് പറഞ്ഞതും ശാലു പുഞ്ചിരിയോടെ അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് തലയാട്ടി.... "ഞാൻ പോട്ടേടി.... " അവളുടെ കണ്ണുകൾ നിറഞ്ഞത് കണ്ടു കൊണ്ട് തന്നെ ആയിരുന്നു ശാലു ചോദിച്ചത്.... അവൾ നിറ കണ്ണുകളോടെ തലയാട്ടി.... ഇനി ഒരു നോട്ടം പോലും അവളിലേക്ക് പായ്ക്കാതെ ശാലു തിരിഞ്ഞു നടന്നു... അവളുടെ പിറകിൽ ആയി ബാഗും പിടിച്ചു ആദമും.. 🍁🍁🍁🍁🍁🍁🍁🍁🍁🍁 "ഡാ... രാവിലെ മുതൽ വിളിക്കുന്നതല്ലേ... എന്താ നിനക്കു ഫോൺ എടുത്താൽ... " ഫോൺ എടുത്ത പാടെ കേൾക്കുന്നത് അനൂപിന്റെ അലർച്ചയാണ്... "അനു.... ശ്ശ്.... ഞങ്ങൾ കൊച്ചിയിൽ എത്തിയിട്ടുണ്ട്.... " വളരെ പതുക്കെ ആയിരുന്നു ആദം പറഞ്ഞത്... അവന്റെ വാക്കുകൾ കേട്ടു അനൂപ് ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റു പോയി... മെല്ലെ ചുറ്റും ഒന്ന് നോക്കി ആരും കാണാത്ത കോർണറിലേക്ക് നടന്നു.... "കൊച്ചിയിലോ.... നിന്റെ കൂടെ ആരാ ഉള്ളത്... " "വേറെ ആര്... ശാലു തന്നെ.... " അനൂപ് അല്പം പേടിയോടെ തലയിൽ കൈ വെച്ചു..

. "നീ എന്ത് അബദ്ധം ആണെടാ കാണിക്കുന്നത്... അവളെ ആരെങ്കിലും കണ്ടാലോ.... എന്നോട് പറഞ്ഞിട്ട് വരണ്ടേ.... എന്തായാലും രണ്ട് പേരും ഇപ്പൊ എവിടെയാ... " "ഞങ്ങൾ റെയിൽവേൽ ആണ്.... " "എന്നാ രണ്ട് പേരും അവിടെ ഇരിക്ക്.... ഞാൻ അങ്ങോട്ട്‌ വരാം... " അനൂപിന് ഒരു സമാധാനം ഉണ്ടായിരുന്നില്ല.... അവന്റെ സംസാരം കേട്ടു ആദം ചിരിയോടെ തൊട്ടടുത്ത് ബുർക്ക ധരിച്ചു ചുറ്റും നിരീക്ഷിക്കുന്ന ശാലുവിനെ നോക്കി... "വേണ്ടഡാ.. പ്രശ്നം ഒന്നും ഇല്ല.... അവള് എക്സ്ട്രാ സേഫ്റ്റിയിൽ തന്നെയാണ്... പിന്നെ ഞങ്ങൾ ഇപ്പോൾ ഇവിടെ നിന്ന് ഇറങ്ങി... നിനക്കു കഴിയുമെങ്കിൽ എന്റെ ഫ്ലാറ്റിലേക്ക് വാ...... " നടക്കുന്നതിനിടെ ശാലുവിന്റെ കയ്യിൽ മുറുകെ പിടിച്ചു കൊണ്ട് ആദം പറഞ്ഞു... അവൾ അതൊന്നും അറിയാതെ ചുറ്റും നോക്കിയുള്ള നടപ്പാണ്.... "അപ്പോൾ നീ വീട്ടിലേക്ക് അല്ലേ... " "No... അവിടെ സേഫ് അല്ല.... അവിടെ ആരൊക്കെ ഉണ്ടാകും എന്ന് പറയാൻ പറ്റില്ലല്ലോ .... പിന്നെ അവിടെ നിന്ന് ഇറങ്ങിയ ശേഷം ഈ സാധനം എന്നോട് ഒരു വാക്ക് പോലും മിണ്ടിയിട്ടില്ല... എന്താണ് മനസ്സിൽ എന്ന് ഊഹിക്കാൻ കൂടി പറ്റില്ല....

അന്നേരം ആരേലും കണ്ടാൽ എങ്ങനെ react ചെയ്യും എന്നും അറിയില്ല.... സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ട കാര്യം ആണ്... " അവൻ അവള് കേൾക്കാതിരിക്കാൻ ശബ്ദം താഴ്ത്തി കൊണ്ട് പറഞ്ഞു.... അത് കേട്ട മട്ടെയുള്ള ശാലുവിന്റെ ഉണ്ട കണ്ണുകൾക്ക് ഒരു പുഞ്ചിരിയിൽ അവൻ ഉത്തരം നൽകി... "അതും ശരിയാ.... നീ എന്നാൽ ഫ്ലാറ്റിലേക്ക് പൊയ്ക്കോ... ഞാൻ രാജേഷിനെ ഒന്ന് സോപിട്ട് നോക്കട്ടെ.... ലീവ് ഒത്താൽ വരാം... ഇന്ന്ഒരു ന്യൂസ്‌ കവറിങ്ങ് അവൻ തലയിൽ വെച്ച് തന്നിട്ടുണ്ട്... അതൊന്നു ഒഴിവാക്കട്ടെ.... " "മ്മ്മ്... അവസാനം ജോലി പോകണ്ട... " ആദം ഒരു മുന്നറിയിപ്പ് എന്ന പോലെ പറഞ്ഞതും മറു ഭാഗത്ത്‌ നിന്നും പൊട്ടിച്ചിരി ആയിരുന്നു... "ജോലി പോവാ.... ഡാ... രാജീവ്‌ ഇവിടെ ഉള്ള കാലത്തോളം അത് പോവില്ല... പിന്നെ ഇത്രയും ഡെഡിക്കേറ്റഡ് ആയ അതിലുപരി ഹാൻഡ്സം ആയ എനിക്ക്.... No way.... " അവൻ തമാശ രൂപേണ പറയുന്നത് കേട്ടു ആദമിനും ചിരി പൊട്ടി... "മതി മതി.... പറ്റുമെങ്കിൽ വരാൻ നോക്ക്.... വരുമ്പോൾ കഴിക്കാൻ എന്തെങ്കിലും വാങ്ങിച്ചോ.... ഇത് വരെ ഒന്നും കഴിച്ചിട്ടില്ല.... "

"ആ കാര്യം ഞാനേറ്റു.... ഇപ്പോൾ തന്നെ വരാം... " ആവേശത്തോടെ പറഞ്ഞു കൊണ്ട് ഫോൺ ഓഫ് ചെയ്യുമ്പോൾ അനൂപിൽ വല്ലാത്തൊരു ആഹ്ലാദം ആയിരുന്നു.... ആദം ചിരിയോടെ ഫോൺ ഓഫ് ചെയ്തു കൊണ്ട് അടുത്ത ഔട്ടോ സ്റ്റാന്റിലേക്ക് നടന്നു മുന്നിൽ ഉള്ള ഓട്ടോയിലേക്ക് കയറി... അവന് പിന്നാലെ തന്നെയായി അവളും... യാത്രയിൽ ഉട നീളം അവളുടെ കണ്ണുകൾ പുറമെക്ക് ആയിരുന്നു... കണ്ണുകൾ നാല് പാടും പരതി... എന്തോ കണ്ടു കിട്ടാൻ എന്ന പോലെ.... ആദം അവളെ ഒന്ന് നോക്കി കൊണ്ട് അവളുടെ അടുത്തേക്ക് ഒന്ന് കൂടെ ചേർന്ന് ഇരുന്നു.... അവളിൽ നിന്നും യാതൊരു പ്രതികരണവും ഉണ്ടായിരുന്നില്ല..... അവന്റെ കൈകൾ അവളുടെ കൈകളിൽ അമർന്നു.... 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 "രാജീവ്‌... ഇന്ന് ഹാഫ് ഡേ ഞാൻ ലീവ് ആണ്... ഞാൻ പോയി ബൈ.... " ഒറ്റ ശ്വാസത്തിൽ പറയുന്നവനെ ഒന്നും മനസ്സിലാകാതെ നോക്കി നിന്നു രാജീവ്‌.... "ഡേയ്... ഡേയ്... ഒന്ന് നിൽക്കഡാ...അല്ല നിന്നെയല്ലെ ആ ആക്‌സിഡന്റ് കേസ് ഏൽപ്പിച്ചത്.... നീ ഇത് വരെ പോയില്ലേ.... " രാജീവിന്റെ ചോദ്യത്തിന് അനൂപ് ഒന്ന് ഇളിച്ചു... "അത് പിന്നെ.... അത് ഞാൻ വേറെ ആളെ ഏൽപ്പിച്ചോളാം... എനിക്ക് ലീവ് വേണം... " "നിനക്കു ലീവ് അല്ല.... എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കണ്ട....

ഇന്ന് നിനക്കു എന്തൊക്കെ ജോലി ഉണ്ടെന്ന് ഞാനായിട്ട് പറഞ്ഞു തരേണ്ടല്ലോ... ഒരു ചർച്ചയുണ്ട്.... റിപ്പോർട്ട്‌ തയ്യാറാക്കാൻ ഉണ്ട്.... എന്നിട്ടാണോ ഒരു Irresponsible ആയി പെരുമാറുന്നത്..... നീ പോകാൻ നോക്ക്... ഗായത്രി വെയിറ്റ് ചെയ്യുന്നുണ്ടാകും.... " രാജീവ്‌ കടുപ്പത്തിൽ തന്നെ പറഞ്ഞു.... "എടാ... urgent ആണ്.... നാളെ ഓവർ ടൈം ഞാൻ വർക്ക്‌ ചെയ്തോളാം... ഇന്ന് leave വേണം... " ടേബിളിൽ ഉള്ള ക്യൂബ് തിരിച്ചു കൊണ്ട് അവൻ പറഞ്ഞതും രാജീവ് അവനെ ഒന്ന് സംശയത്തോടെ നോക്കി.... "എന്താടാ.... ഷഫ്‌നക്ക് എന്തെങ്കിലും.... " "ഏയ്‌... അങ്ങനെ ആണേൽ നിന്നോട് സമ്മതം ചോദിക്കാൻ ഞാൻ വരോ....ഇത് വേറെ കാര്യം...." അവൻ ഇളിച്ചു കൊണ്ട് പറയുന്നത് കേട്ടു രാജീവ്‌ അവനെ കൂർപ്പിച്ചു നോക്കി.... "മ്മ്മ്... ശരി.... നിന്നെ ഒക്കെ തലയിൽ വെച്ച് നടക്കുന്നത് കൊണ്ട് എനിക്കുള്ള ഉപകാരം ആണിത്.... ഇനി വേറെ വർക്കേഴ്സ് കംപ്ലയിന്റ് എങ്ങാനും കൊടുത്താൽ രണ്ടിന്റെയും ജോലി ഒരുപോലെപോകും... ഇത് ലാസ്റ്റ് ആണ്... " രാജീവ് ബാക്കി പറയും മുന്നേ അവൻ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു പുറത്തേക്ക് നടന്നു..........തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story