SAND DOLLAR: ഭാഗം 18

Sand Dollar

രചന: THASAL

"ഒന്ന് മാറി ഇരുന്നേ..... " കണ്ണുരുട്ടി കൊണ്ടുള്ള അവളുടെ വാക്കുകൾ കേട്ടു അവൻ ഒന്ന് ഇളിച്ചു.... "ഇവിടെ ഭാര്യയും ഭർത്താവും ഒക്കെ ഇങ്ങനെയാ ഇരിക്കുക.... " "ആണോ.... എന്നാ നന്നായി പോയി... നീങ്ങി ഇരിയഡാ.... " അവൾ സ്വരം ഉയർത്തി കൊണ്ട് പറഞ്ഞതും അവൻ വേഗം തന്നെ നീങ്ങി ഇരുന്നു... വണ്ടി ഓടിക്കുന്ന ചേട്ടൻ ഒന്ന് തിരിഞ്ഞു പിന്നീട് മുന്നോട്ട് തന്നെ നോക്കിയതും ആദം ഒന്ന് ശ്വാസം വലിച്ചു വിട്ട് പോയി... "എന്തൂട്ട് സാധനമാ എന്റെ പടച്ചവനെ.... " 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 "ഇവിടെയാണോ.... " ഫ്ലാറ്റിന് മുന്നിൽ വണ്ടി ഇറങ്ങിയതും ഫ്ലാറ്റിന് മുകളിലെക്ക് കണ്ണുകൾ നട്ടു കൊണ്ട് അവൾ ചോദിച്ചതും അവൻ ഓട്ടോ ചേട്ടന് പൈസ കൊടുത്തു കൊണ്ട് അവളെ നോക്കി ഒന്ന് ചിരിച്ചു തലയാട്ടി... "But....ഞാൻ വന്നപ്പോൾ നിങ്ങളുടെ വീട്.... " അവൾ എന്തോ ചോദിക്കാൻ എന്ന പോലെ പകുതിയിൽ നിർത്തിയതും അവൻ ബാഗുമായി മുന്നോട്ട് നടന്നു.... "മനസ്സിലായി..... അത് ഞങ്ങളുടെ വീട്..... ഇത് എന്റെ വീട്.... " അവൻ പറഞ്ഞതും അവൾ ഒന്നും മനസ്സിലാകാതെ അവനെ ഒന്ന് നോക്കി... "What.... " "എന്ന് വെച്ചാൽ.... അത് എന്റെ ഉപ്പ ഉണ്ടാക്കിയ വീടാണ്.... എനിക്ക് മാത്രം അല്ല ഉപ്പാന്റെ സഹോദരിമാർക്കും... സഹോദരൻമാർക്ക് തുടങ്ങി..... വകയിലെ പല ബന്ധങ്ങൾക്കും കയറി ഇറങ്ങാൻ പറ്റുന്ന ഒരു ചെറു റിസോർട് എന്നൊക്കെ പറയാം...but ഇത് എന്റെ വീട്.... എനിക്ക് പണ്ടേ ഇഷ്ടം അല്ലാത്ത ഒരു കാര്യം ആണ്...

അനാവശ്യം ആയുള്ള relations....വീട്ടിൽ ബഹളവും കാര്യങ്ങളും പിന്നെ അധികാരത്തോടെ നമ്മുടെ അടുത്തേക്ക് തള്ളി കയറി വരുന്നതും ഒന്നും എനിക്ക് വലിയ താല്പര്യം ഇല്ല.... അത് കൊണ്ട് കുറച്ചു പൈസ കയ്യിൽ തടഞ്ഞപ്പോൾ വാങ്ങിയതാ.... പലപ്പോഴും ഇവിടെ ആയിരുന്നു..... പിന്നെ ഇവിടെ മടുക്കുമ്പോൾ ആണ് പുറത്തേക്ക് ഒക്കെ ഒന്ന് ഇറങ്ങുന്നത്.... " ഡോർ തുറക്കുന്നതിനിടയിൽ അവൻ പറഞ്ഞു നിർത്തി... അവൾ സ്വയമെ ഒന്ന് തല കുലുക്കി കൊണ്ട് ഉള്ളിലേക്ക് കയറി... എല്ലാം അടക്കി ഒതുക്കി വെച്ചിട്ടുണ്ട്.... കൂടാതെ സോഫ പോലും ഷീറ്റ് കൊണ്ട് മൂടി വെച്ചിട്ടുണ്ട്... അവൾ എല്ലാം ഇടത്തും കണ്ണുകൾ കൊണ്ട് പരതി നടക്കുമ്പോൾ അവൻ വേഗം തന്നെ സോഫയിലേ വിരിപ്പ് മാറ്റി അവിടെ കയറി ഇരുന്നു... "പോകുമ്പോൾ അനൂപിനോട് പറഞ്ഞിരുന്നു ഇതെല്ലാം ഒന്ന് നേരെ ഇടാൻ... അവന്റെ പരിപാടിയാണ്.... ഷഫ്‌നക്ക് നൈറ്റ്‌ ഡ്യൂട്ടി ആകുമ്പോൾ അവൻ ഇവിടെയാണ് തങ്ങുന്നത്.... " അവൻ ഓരോന്നായി വിശദീകരിച്ചു കൊടുക്കുന്നുണ്ടായിരുന്നു.... ശാലു അതെല്ലാം പുഞ്ചിരിയോടെ കേട്ടു കൊണ്ട് ഹാളിൽ ഫ്രെയിം ചെയ്തു തൂക്കി ഇട്ട ഫോട്ടോകൾക്ക് അടുത്തേക്ക് നീങ്ങി... ഷഫ്‌നയും അനൂപും ആദമും എല്ലാം നിറഞ്ഞു നിൽക്കുന്ന ഒരുപാട് ക്ലിക്ക്സ്.... അവൾ അതിലൂടെ എല്ലാം വിരലോടിച്ചു....

"Aadham.....Can I ask you something... !!!?" അവൾ എന്തിന്റെയോ തുടക്കം എന്ന രീതിയിൽ ചോദിച്ചതും അവൻ കണ്ണുകൾ അടച്ചു കൊണ്ട് സോഫയിലേക്ക് ചാരി ഇരുന്നു.... "നീ ചോദിച്ചോ... അതിനൊരു ഫോര്മാലിറ്റിയുടെ ആവശ്യം ഇല്ല.... " പുഞ്ചിരിയോടെ ആയിരുന്നു അവൻ പറഞ്ഞത്... അവൾ മെല്ലെ തിരിഞ്ഞു... "Anoop is my best buddy..... എന്റെ ലൈഫിൽ ഏറ്റവും കൂടുതൽ കാലം നില നിന്നതും ഏറ്റവും strong ആയതും ആയ ബോണ്ട്‌ അവനോട് ആണ്.....long 6 years.... But ഒരുതവണ ആദം എന്നൊരു പേര് ഞാൻ അവനിൽ നിന്നും കേട്ടിട്ടില്ല.... ഷഫ്‌നയും പറഞ്ഞതായി എന്റെ ഓർമയിൽ ഇല്ല.... " അവളുടെ ചോദ്യത്തിൽ ആകാംക്ഷ ഉണ്ടായിരുന്നു... അവൻ ഒന്ന് ചിരിച്ചു കൊണ്ട് കണ്ണുകൾ തുറന്നു.... "അത് നിന്റെ കുഴപ്പം...... ഞാൻ കേട്ടിട്ടുണ്ട്... ശാലു എന്ന് വിളിപ്പെര് ഉള്ള നഷാത്തിനെ.... അന്ന് അധികം താല്പര്യം കാണിക്കാത്തത് കൊണ്ട് കണ്ടില്ല എന്നൊള്ളു....ഒരുപാട് കേട്ടിട്ടുണ്ട്... അനൂപിൽ നിന്നും..i am sure.... ഇത് പോലെ ഒരു തവണയെങ്കിലും എന്നെ പറ്റിയും പറഞ്ഞു കാണും.... " ആദമിൽ എന്തോ കോൺഫിഡന്റ്സ് ഉണ്ടായിരുന്നു.... അവളും എന്തോ ആലോചിച്ചു കൊണ്ട് തലയാട്ടി.... "പറഞ്ഞിട്ടുണ്ടായിരിക്കാം.... But i can't remember... ചിലപ്പോൾ ഞാൻ മറന്നത് ആയിരിക്കാം....

ചിലപ്പോൾ ഞാൻ അന്ന് അതിനു ഇമ്പോര്ടന്റ് കൊടുക്കാത്തത് കൊണ്ടായിരിക്കാം... " അവൾ അവളുടെതായ ചിന്തകൾ എല്ലാം പങ്ക് വെച്ച് കൊണ്ട് അവനരികിൽ സോഫയിൽ വന്നിരുന്നു.... അവനും ചാരി കിടന്നു കൊണ്ട് തന്നെ തല ചെരിച്ചു ചെറു പുഞ്ചിരിയോടെ അവളെ നോക്കി..... "തനിക്ക് എന്നെ സ്നേഹിക്കാൻ കഴിയുമോ... " ഒട്ടും പ്രതീക്ഷിക്കാതെയുള്ള അവന്റെ ചോദ്യത്തിൽ അവൾ ഒന്നു ഞെട്ടി... അവന്റെ ചോദ്യത്തിൽ നിറഞ്ഞു നിന്ന ഭാവം എന്താണെന്ന് അവൾക്ക് തന്നെ മനസ്സിലായില്ല.... അവൾ യാതൊരു ഭാവങ്ങളും ഇല്ലാതെ അവനെ നോക്കിയ ശേഷം കഴുത്തിൽ കിടന്ന താലി അഴിച്ചു അവന്റെ കയ്യിൽ നിർബന്ധപൂർവ്വം ഏൽപ്പിച്ചു..... അവൻ അവളുടെ പ്രവർത്തിയിൽ തറഞ്ഞു നിൽക്കുകയായിരുന്നു... "താൻ ചോദിച്ച ചോദ്യത്തിന് ഒരുപാട് തവണ ഞാൻ ഉത്തരം നൽകിയതാണ്..... ഈ താലി അതിന്റെ അവകാശത്തിൽ അല്ലേ അങ്ങനെ ഒരു ചോദ്യം.... എനിക്ക് താല്പര്യം ഇല്ല ആദം..... ഒരിക്കലും.... അത് പക്ഷെ തന്നോടുള്ള ദേഷ്യത്തിലോ.... ഇഷ്ടകേടോ അല്ല..... തന്നോട് എന്നല്ല ആരോടും എനിക്ക് കഴിയില്ല..... Thats all.... And ഈ താലി..... എനിക്ക് അതിൽ ഒന്നും വിശ്വാസം ഇല്ല....

ഇഷ്ടപ്പെടുന്നവർ ഒരുമിച്ചു ജീവിക്കാൻ ഒരു താലിയുടെയോ മറിന്റെയോ ആവശ്യം ഇല്ല എന്ന് ചിന്തിക്കുന്നവൾ ആണ് ഞാൻ..... തന്റെ വിശ്വാസവും എന്റെ വിശ്വാസവും ഒരുപാട് അന്തരം ഉണ്ട്..... തനിക്ക് നല്ലൊരു പെണ്ണിനെ കിട്ടും എന്ന ക്ലീശേ ഡയലോഗ് ഒന്നും അടിക്കുന്നില്ല...... വിധിയുണ്ടെങ്കിൽ കിട്ടും തട്ടു പൊളപ്പൻ പെണ്ണിനെ.... അത് വരെ wait man.... " അവന്റെ മുടിയിൽ ഒന്നും ചിക്കി കൊണ്ട് ഒരു ചിരിയോടെ പറഞ്ഞു അവൾ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു.... അവന് എന്തോ ഉള്ളിൽ ചെറു നോവ് ഉണർന്നു... അവന്റെ കൈകൾ ആ താലിയിൽ അമർന്നു... അവൾ അതൊന്നും ശ്രദ്ധിക്കാൻ പോലും നിൽക്കാതെ റൂമിലേക്ക്‌ നടന്നു..... അവൾ പോയ വഴിയേ നോക്കി നിൽക്കാനേ അവനായൊള്ളു.... "ആദം...... തന്റെ ഡ്രസ്സ്‌ എല്ലാം എവിടെയാണ്..... " റൂമിൽ നിന്നും നീട്ടിയുള്ള അവളുടെ ചോദ്യം വന്നു.... "അത് ആ ഷെൽഫിൽ കാണും..... എന്തെ.... " "Nothing.... " ഉള്ളിൽ നിന്നും അവൾ വിളിച്ചു പറഞ്ഞു.... അവൻ പിന്നെ അതിലേക്കു കൂടുതൽ ശ്രദ്ധ കൊടുക്കാതെ ടീവി ഓൺ ചെയ്തു കൊണ്ട് സോഫയിൽ തന്നെ ചെന്നിരുന്നു..... "*ഞാൻ പറഞ്ഞത് സത്യമാണ്.... അതിൽ എനിക്കൊരു പങ്കും ഇല്ല.....ഉണ്ട് എന്ന് തെളിയിച്ചാൽ ഈ രാഷ്ട്രീയ ജീവിതം വേണ്ടാന്നു വെക്കാൻ പോലും ഞാൻ തയ്യാറാണ്....

*" ടീവിയിൽ നിന്നും ആദ്യം തന്നെ കേട്ടത് മന്ത്രിയുടെ വർത്താ സമ്മേളനം ആണ്...ആദം ഇഷ്ടകേടോടെ ചാനൽ മാറ്റി.... "കള്ളത്തരം മാത്രം വായിൽ വരുകയൊള്ളു... എന്നിട്ട് ആണ് challenge ചെയ്യുന്നത്.... " അവൻ ഓരോന്ന് പിറുപിറുത്തു.... 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 "ശാലു..... " റൂമിൽ കയറിയിട്ട് ഒരുപാട് നേരം ആയി എങ്കിലും പുറത്തേക്ക് വരുന്നത് കാണാതെ വാതിലിൽ തട്ടി കൊണ്ട് ആദം വിളിച്ചു.... "ടി.... അത് വഴി അങ്ങ് ഇറങ്ങി പോയോ.... " "ദാ... വരുന്നു... നീ ആ വാതിൽ തല്ലി പൊളിക്കാൻ നിൽക്കണ്ട.... " ഉള്ളിൽ നിന്നും അവളുടെ ശബ്ദം കേട്ടപ്പോൾ ആണ് അവനും ഒരു ആശ്വാസം ആയത്.... അവൻ മെല്ലെ തിരിഞ്ഞു നടന്നു സോഫയിൽ തന്നെ ചെന്നിരുന്നു.... അപ്പോഴേക്കും റൂമിന്റെ ഡോർ തുറന്നിരുന്നു.... റൂമിൽ നിന്നും ഇറങ്ങി വരുന്ന ശാലുവിനെ കണ്ടു അവൻ അന്തം വിട്ട് കൊണ്ട് നോക്കി... "എന്റെ ടീഷർട്... എന്റെ ഷോർട്ട്സ്....പടച്ചവനെ...... ഡി.... അത് എന്റേതാഡി... " അവൻ ഇരുന്നിടത്ത് നിന്ന് ചാടി എഴുന്നേറ്റു കൊണ്ട് പറഞ്ഞു.. അവൾ മുഖം ചുളിച്ചു കൊണ്ട് അവളെ തന്നെ ഒന്നു നോക്കി... "അതിന്.... എനിക്ക് വേറെ ഡ്രസ്സ്‌ ഒന്നും ഇല്ല..." "നീ വരുമ്പോൾ കൊണ്ട് വന്നില്ലേ... അതങ്ങ് ഇട്ടാൽ മതി.... ഇതൊന്നും ഇട്ടു ഇവിടെ നടക്കാൻ പറ്റില്ല.... പ്രായപൂർത്തി ആയ ഒരു ആണുള്ള വീടാ... "

അവൾ വെപ്രാളത്തോടെ പറയുന്നത് കേട്ടു അവൾക്ക് ചിരി പൊട്ടിയിരുന്നു... "ഞാൻ കൊണ്ട് വന്നത് സാരി അല്ലേഡാ.... അത് ഇട്ടു നടക്കാൻ ഒരുപാട് ബുദ്ധിമുട്ടാണ്.... പിന്നെ പ്രായപൂർത്തിയായ ആണ്.... നീയും ഇട്ടു നടക്കുന്നത് ഇതൊക്കെയല്ലേ.... അത് കൊണ്ട് കുഴപ്പം ഇല്ല... " അവൾക്ക് യാതൊരു വിധ കൂസലും ഉണ്ടായിരുന്നില്ല... അവൾ അവനെ മൈന്റ് ചെയ്യാതെ തറയിൽ തന്നെ ഇരുന്നു കൊണ്ട് അവന്റെ ബാഗിൽ നിന്നും ലാപ് എടുത്തു എന്തൊക്കെയോ നോക്കാൻ തുടങ്ങി... അവൻ പറഞ്ഞിട്ട് കാര്യം ഇല്ല എന്ന് മനസ്സിലായപ്പോൾ അവിടെ നിന്നും മെല്ലെ അടുക്കളയിലേക്ക് വലിഞ്ഞു... തിരിച്ചു വരുമ്പോൾ രണ്ട് കപ്പ്‌ ഉണ്ടായിരുന്നു അവന്റെ കയ്യിൽ... അവൻ അതിൽ ഒന്നു അവളുടെ അടുത്ത് വെച്ച് കൊണ്ട് അവിടെ തന്നെ ഇരുന്നു... അവൾ ഇടം കണ്ണിട്ട് അവനെ നോക്കുന്നുണ്ടായിരുന്നു... അവൾ മെല്ലെ കപ്പ്‌ എടുത്തു ചുണ്ടോട് ചേർത്തു.... ചൂട് കോഫിയുടെ ഗന്ധം ഉള്ളിലേക്ക് എടുത്തു കൊണ്ട് അത് മുത്തി കുടിച്ചു.... "താങ്ക്സ്.... " ചെറു ചിരിയോടെ ആയിരുന്നു അവൾ പറഞ്ഞത്... അവനും തിരികെ ഒരു ചിരി അവൾക്ക് സമ്മാനിച്ചു.... "ഇന്ന് ടീവിയിൽ തോമസ് കുര്യന്റെ വർത്താ സമ്മേളനം ഉണ്ടായിരുന്നു.... About തനിഹ.... അവളെ കൊന്നത് അയാൾ ആണെന്ന് തെളിയിച്ചാൽ രാഷ്ട്രീയ ജീവിതം തന്നെ ഉപേക്ഷിക്കാൻ തയ്യാറാണ് എന്ന്....

What f***" അവൻ പരിഹാസ രൂപേണ പറഞ്ഞു കൊണ്ട് കോഫി കപ്പ്‌ ചുണ്ടോട് ചേർത്തതും ശാലു മെല്ലെ അവന് നേരെ തിരിഞ്ഞു നോക്കി.... "അത് തെളിയിച്ചാൽ അയാളായിട്ട് ഉപേക്ഷിക്കണം എന്നില്ലല്ലോ.... തനിയെ അത് ഉപേക്ഷിക്കേണ്ടി വരും... അതൊരു ഔതാര്യം അല്ല... ജനങ്ങളുടെ അവകാശം ആണ്.... അയാൾക്ക്‌ ഒരു കോൺഫിഡന്റ്സ് ഉണ്ട്... ഒരു കാലത്തും അത് തെളിയിക്കാൻ കഴിയില്ല എന്ന്..... ആ കോൺഫിഡന്റ് ആണ് നമ്മുടെ ആയുധവും.... അതിൽ ചെറു വിള്ളൽ ഏൽപ്പിക്കാൻ നമുക്ക് ആയാൽ എല്ലാം പതിയെ തകർന്നു വീഴും.... " എന്തോ ആലോചിച്ചു കൊണ്ടായിരുന്നു അവളുടെ മറുപടി.... അവനും ഒന്നു തലയാട്ടി... "അതോടു കൂടി അയാൾ ജയിലിൽ ആകും... " അവൻ എന്തോ പൂർത്തിയാക്കും മട്ടെ പറഞ്ഞു.... "അതിലൊരു തിരുത്തൽ ഉണ്ട് ആദം....എല്ലാം പുറത്ത് വരുന്ന നിമിഷം അയാളെ കൊല്ലും.... എന്റെ കൈ കൊണ്ട് ഞാൻ കൊല്ലും.... " അവളുടെ പ്രതീക്ഷിക്കാതെയുള്ള വാക്കുകളിൽ ആദം ഒന്നും ഞെട്ടി.... "ശാലു..... " അവന് എന്തോ ഒന്നും പറയാൻ കഴിയുന്നുണ്ടായിരുന്നില്ല... "പിന്നെ അവനെ പൂവിട്ടു പൂചിക്കും എന്നാണോ കരുതിയത്... ഒരു നിയമത്തിനും അവനെ ഞാൻ വിട്ട് നൽകില്ല.... " അവളുടെ വാക്കുകൾ കാതുകളിൽ മുഴങ്ങുമ്പോൾ ഉള്ളിൽ ഒരു തരം നിർവികാരതയായിരുന്നു അവന്...

ചുറ്റും ഉള്ള ഒന്നും കേൾക്കുന്നില്ല.... "ഡോ.... " പെട്ടെന്ന് അവൾ തട്ടി വിളിച്ചപ്പോൾ ആണ് അവൻ സ്വബോധത്തിലേക്ക് വന്നത്... "ആരോ ബെൽ അടിക്കുന്നു... പോയി നോക്ക്... " അവൾ അതും പറഞ്ഞു കൊണ്ട് ലാപ്പിലേക്ക് ശ്രദ്ധ മാറ്റിയതും അവൻ ആ ഞെട്ടലോടെ തന്നെ അവിടെ നിന്നും എഴുന്നേറ്റു.... ഉള്ളിൽ എന്തോ ഒരു അപകടം ഉണ്ട് എന്നൊരു തോന്നൽ അവന് ഉണ്ടായിരുന്നു.... പക്ഷെ അവളുടെ aattitude ഉം തീരുമാനങ്ങളും ചോദ്യം ചെയ്യണോ എതിർക്കാനോ അവന് തോന്നിയില്ല... കാരണം അവളാണ് ശരി.... തെറ്റ് ചെയ്തവക്ക് ഒരു അവസരം പോലും പിന്നീട് നൽകാൻ പാടില്ല.... അവന്റെ ചിന്തയിൽ എന്തെല്ലാമോ വന്നു... അവൻ ഡോർ തുറന്നതും എന്തോ ഒന്ന് അവന്റെ ഒക്കത്തേക്ക് ചാടി കയറിയതും കവിളിൽ ഉമ്മ വെച്ചതും ഒരുമിച്ചു ആയിരുന്നു... ഒരു നിമിഷം അവൻ പിന്നിലേക്ക് വേച്ചു എങ്കിലും അവൻ എങ്ങനെയോ പിടിച്ചു നിന്നു.... "ഡാ.... Welcome home....എന്റെ ദൈവമേ....എനിക്ക് വയ്യ.... ഉമ്മ.... " പിന്നെയും അവനെ പിടിച്ചു ഉമ്മ വെച്ച് ഉടുമ്പ് പോലെ പറ്റി പിടിച്ച അനൂപിനെ ആദം ഒറ്റ ഉന്തിന് താഴെ എത്തിച്ചു....

"നിന്റെ അപ്പൻ.... ച്ചെ... വൃത്തികെട്ടവനെ... " സ്വയം കവിൾ തുടച്ചു മുഖം ചുളിച്ചു കൊണ്ട് ആദം പറഞ്ഞപ്പോഴേക്കും അവൻ ചാടി എഴുന്നേറ്റിരുന്നു.... "മച്ചാനെ...... " അവൻ ഓടി പോയി ശാലുവിനെ പൊക്കി എടുത്തു.... ആദ്യം പ്രതീക്ഷിക്കാത്തത് കൊണ്ട് തന്നെ ശാലു അന്തം വിട്ട് അവനെ നോക്കി എങ്കിലും ആളെ കണ്ടതോടെ അവളുടെ കണ്ണുകൾ വിടർന്നു... ചിരി ചുണ്ടിൽ തെളിഞ്ഞു... "മച്ചാ....ഡാ..... " അവളും സന്തോഷത്തോടെ അവനെ ഒന്നും കെട്ടിപിടിച്ചു.... "After long time...... *SAND DOLLAR*is back.......... " അനൂപ് ആവേശത്തോടെ പറയുന്നത് കേട്ടു അവളുടെ ചുണ്ടിൽ പുഞ്ചിരി തെളിഞ്ഞു എങ്കിലും ആദം ഒന്നും മനസ്സിലാകാതെ ഒരു നിമിഷം അവനെ നോക്കി നിന്നു.... അനൂപ് അവളെ താഴെ ഇറക്കിയതും ആദം സംശയത്തോടെ അവരുടെ അടുത്തേക്ക് നടന്നു..... "SAND DOLLAR.....!!??" .......തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story