SAND DOLLAR: ഭാഗം 19

Sand Dollar

രചന: THASAL

അവന്റെ ഉള്ളിലെ സംശയങ്ങൾക്ക് പല അർത്ഥങ്ങളും ഉണ്ടായിരുന്നു.... ആ സംശയങ്ങൾക്കുള്ള ഉത്തരം ഒരാളുടെ കയ്യിൽ മാത്രം.... അനൂപ്... അനൂപ് ഒരു ചിരിയോടെ അവനെ നോക്കി... "രണ്ട് വർഷങ്ങൾക്കു മുന്നേ.... നിന്റെ ന്യൂസ്‌ പേപ്പറിലേക്ക് എന്റെ വക ഒരു ചെറു ലേഖനം ഞാൻ തന്നിരുന്നു... പേരറിയാത്ത ഒരു പെൺകുട്ടി.... നിന്റെ ഭാഷയിൽ ഫെമിനിസം തലക്ക് പിടിച്ച ഒരു ഒന്നൊന്നര പെണ്ണിന്റെ crazy യായ words...... അന്ന് നീ ആ പെൺകുട്ടിക്ക് നൽകിയ ഒരു പേരുണ്ട്....... sand dollar... കടലിന്റെ ധാനം.... നിർമിതി...... ആ sand dollar ആണ്....... ഈ നിൽക്കുന്ന ഞങ്ങളുടെ ശാലു.... നഷാത്ത്.... ഷഹല നഷാത്ത്..... " അനൂപ് പറയുന്നത് കേട്ടു ഞെട്ടി നിൽക്കാനേ അവനായൊള്ളു.... ശാലുവിന്റെ മുഖത്തും പല സംശയങ്ങളും ഉണ്ടായി എങ്കിലും അവൾ സംശയത്തോടെ അവനെ നോക്കി.... "അന്ന് ചാനലിൽ ലൈവ് ആയി സംസാരിക്കാൻ കഴിയാത്ത അനുവദിക്കാത്ത പല കാര്യങ്ങളും എങ്ങനെ ജനങ്ങളിലേക്ക് എത്തിക്കാം എന്ന നിന്റെ സംശയത്തിന് ഞാൻ തിരഞ്ഞെടുത്ത വഴിയാണ് ആദം.... എന്തെങ്കിലും solid ആയ ഒരു content കിട്ടിയാൽ നീ ഒരിക്കലും വിട്ട് കളയില്ല എന്ന് എനിക്ക് അറിയാമായിരുന്നു.... നിന്നിലൂടെ nashaath.... Sand dollar ആയി മാറി.....

അതിലൂടെ അവൾക്ക് അറിയിക്കേണ്ടത് ജനങ്ങളിലേക്കും എത്തി.... " പറഞ്ഞു തുടങ്ങിയത് ശാലുവിനോട് ആയിരുന്നെങ്കിലും അവസാനിപ്പിച്ചത് ആദമിനോട് ആയിരുന്നു..... ആദം ആകെ വട്ടം തിരിഞ്ഞ അവസ്ഥയിൽ സോഫയിൽ തന്നേ വന്നിരുന്നു.... ശാലുവിൽ വലിയ ഞെട്ടൽ ഒന്നും ഉണ്ടായില്ല എങ്കിലും അവളുടെ ഉള്ളിൽ പഴയ കാര്യങ്ങൾ വീണ്ടും തെളിഞ്ഞു വന്നതോടെ അവളും അവനരികിൽ ചെന്നിരുന്നു... തല താഴ്ത്തി ഇരിക്കുന്ന അവന്റെ കയ്യിൽ മെല്ലെ ഒന്നു തട്ടി.... ഒന്നും ഇല്ല എന്ന് പറയും പോലെ..... "അന്നും ഇന്നും എനിക്ക് ചോദിക്കാൻ ഉള്ളത് ഒന്നും തന്നെയാ..... Sand dollar....അത് സീയിൽ നിന്നും കിട്ടുന്ന ഒരു തരം species അല്ലേ.... പിന്നെ എന്തിനാണ് അങ്ങനെ ഒരു പേര്..... " അനൂപിന്റെ ചോദ്യത്തിൽ അവൻ ചെറു പുഞ്ചിരി നൽകി.... "That was your view point..... നമ്മൾ കാണുന്ന എല്ലാത്തിനും അതിന്റേതായ speciality or importent ഉണ്ട് അനു...... ഈ പേര് കേൾക്കുമ്പോൾ എല്ലാവരുടെയും ചിന്ത നിന്റെ രീതിയിലെ കടന്നു പോകൂ.... But... അതിനൊരു inter meaning ഉണ്ട്..... അന്ന് ഞാൻ ആദ്യമായി ആ ലേഖനം വായിച്ചപ്പോൾ എനിക്ക് തോന്നിയ കുറച്ചു പോയ്ന്റ്സ് ഉണ്ട്... ഒരു positivity..... എന്തോ ഒരു deathless meaning പോലെ എനിക്ക് അതിനെ തോന്നി...

ഒരു survivar .... Motivation എന്ന പോലെ..... sand dollar ... അതിന് ഒരുപാട് പ്രത്യേകതകൾ ഉണ്ട്..... അതിന് കടലിൽ നിന്നും പുറത്തേക്ക് വന്നാലും ഒരുപാട് നേരം ജീവൻ പിടിച്ചു നിർത്താൻ ഉള്ള കഴിവുണ്ട്.... so sand dollar also a surviver.... And അതിന്റെ rigidity.... sea യിൽ ഉള്ള മറ്റു എന്തിനേക്കാളും rigid ആണ് അത്.... അത് പോലെ തന്നെയാണ് ആ വാക്കുകളും.... അതിനെ എത്ര നശിപ്പിക്കാൻ നോക്കിയാലും അത് ബ്യൂട്ടിഫുൾ ആയ 5 പാർട്സ് ആയി മാറും..... ഒന്ന് എന്ന concept മരിച്ചാലും..... അതിന് പകരം അഞ്ച്.... അത് തന്നേ ആയിരുന്നു ഞാൻ ആ words ഇൽ കണ്ടതും.... Because അത് എനിക്ക് sand dollar ആയിരുന്നു...... But ഇന്ന് ആരുടേ വാക്കുകൾ ആണ് അത് എന്ന് അറിഞ്ഞപ്പോൾ... I am also proud.... Because ഞാൻ അറിയാതെ വിളിച്ച പേര് ആണെങ്കിലും അത് ഇന്ന് സത്യമാണ്.... She is also rigid.... Surviver.... Deathless.... and നശിപ്പിക്കാൻ നോക്കിയാൽ അഞ്ചായി തിരികെ വരുന്ന the strong women..... അങ്ങനെ ഒരാൾക്ക് ഇതിനേക്കാൾ നല്ലൊരു പേര്.... ആപ്റ്റ് ആകുമോ എന്ന്.... I dont know.... But എന്നെ സമ്പന്ധിച്ച്.... ആ വാക്കുകൾ... ആ വ്യക്തി sand dollar ആയിരിരുന്നു.... വാക്കുകൾക്ക് മൂർച്ചയുള്ള ആർക്കും ബ്രേക്ക്‌ ചെയ്യാൻ കഴിയാത്ത sand dollar....." അവന്റെ വാക്കുകൾക്ക് ഒരു ധൃടത ഉണ്ടായിരുന്നു...

പക്ഷെ അവൻ ഒരിക്കൽ പോലും ശാലുവിനെ നോക്കിയില്ല... "Wow... !!" അനൂപ് മെല്ലെ ഒന്ന് കൈ തട്ടി.... ശാലു കോഫി കപ്പ്‌ ചുണ്ടോട് ചേർത്തു കൊണ്ട് മെല്ലെ അനൂപിലേക്ക് ശ്രദ്ധ കൊടുത്തു.... "ഞാൻ പറഞ്ഞത് അന്വേഷിച്ചോ.... " അവളുടെ ചോദ്യം കേട്ടപ്പോൾ ആണ് അവന് അത് ഓർമ വന്നത്.... അവൻ വേഗം പോക്കറ്റിൽ നിന്നും ഒരു പെൻഡ്രൈവ് എടുത്തു അവൾക്ക് നേരെ നീട്ടി.... ശേഷം ബാഗിൽ നിന്നും ലാപ് എടുത്തു അവളുടെ മുന്നിലേക്ക് വെച്ചു.... "കിട്ടാൻ കുറച്ചു ബുദ്ധിമുട്ടി..... നിന്റെ ഫ്ലാറ്റ് ഇപ്പോൾ വേറൊരു ആൾക്കാർക്ക് റെന്റിനു കൊടുത്തേക്കുവാ..... അതിന്റെ സ്റ്റോർ റൂമിൽ ഒന്ന് തപ്പി നോക്കിയപ്പോൾ പെൻഡ്രൈവ് കിട്ടി... പിന്നെ ലാപ് രാജീവിന്റെ കയ്യിൽ അല്ലായിരുന്നോ... ഞാൻ ഒന്ന് ഭീഷണി പെടുത്തിയപ്പോൾ തന്നു... ഞാനാരാ മോൻ.... " വലിയ ഗമയിൽ പറയുന്നവവളെ നോക്കി അമർത്തി തലയാട്ടി കൊണ്ട് അവൾ പെൻഡ്രൈവ് ലാപ്പിൽ കുത്തി ഓൺ ചെയ്തു... അതിലെ ഓരോ ഡീറ്റെയിൽസും ശ്രദ്ധയോടെ നോക്കി....അനൂപും ആദമും ഒരുപോലെ അവളുടെ പ്രവർത്തികൾ വീക്ഷിക്കുകയായിരുന്നു.....

"ഈ ഡാറ്റാസ് ഞാൻ രണ്ട് കൊല്ലം മുന്നേ ശേഖരിച്ചത് ആണ്.... മന്ത്രി തോമസ് കുര്യന്റെ വീട്ടിന് വെളിയിലെ cctv ഫൂട്ടെജ്........" അവൾ പറയുന്നതിനനുസരിച്ച് അവരുടെ കണ്ണുകൾ അതിലേക്കു പോയി..... "ഈ കാണുന്നത് ഗേറ്റിന് പുറത്തെ കാഴ്ചയാണ്....അയാളെ പോലെ ഒരാളുടെ ഗേറ്റിനുള്ളിലേക്ക് കടക്കുക എന്ന് പറഞ്ഞാൽ റിസ്ക് ആയത് കൊണ്ട് പുറമെ ഒന്ന് വെച്ച് നോക്കിയതാ....... But i can find somethink..... Look at this..... ഈ പോകുന്ന പെൺകുട്ടിയാണ് അയാൾക്ക്‌ എതിരെ അവസാനം ആയി പീഡനത്തിന് പരാതി കൊടുത്ത റബെക്ക....... " അവൾ പറയുന്നതിനോടൊപ്പം ആ പെൺകുട്ടിയിലേക്ക് സൂം ചെയ്തതും അവർ രണ്ട് പേരും ഒരുപോലെ തലയാട്ടി.... "അവൾ പരാതിയിൽ പറഞ്ഞ സമയവും ഈ ഫൂട്ടെജിലെ സമയവുമായി ഒരുപാട് സാമ്യതകൾ ഉണ്ട്..... " "ആ ഒരു കാരണത്താൽ മാത്രം നമുക്ക് ഒരിക്കലും പീഡനം നടന്നു എന്നതിന് ഒരു തെളിവ് ഇല്ലല്ലോ.... " ആദം സംശയത്തോടെ ചോദിച്ചതും ശാലു ഒന്ന് പുഞ്ചിരിച്ചു.... "Very good question..... ഇത് മാത്രം ആയാൽ അതൊരു തെളിവ് ആകില്ല..... But ഇതിലേക്ക് ചില കാര്യങ്ങൾ കൂടി വന്നാൽ അതൊരു solid evidents ആണ്..... ആ പെൺകുട്ടിയുടെ കയ്യിൽ ഉണ്ടായിരുന്ന..... എന്നെ വിശ്വസിച്ചു എനിക്ക് തന്നെ കുറച്ചു evidents....

അയാളുടെ മുഖം പിച്ചി ചീന്താൻ കഴിവുള്ള... ചില visuals..... But അത് ഇപ്പോൾ എന്റെ കയ്യിൽ ഇല്ല...... " എല്ലാം പറഞ്ഞു അവസാനിക്കുമ്പോൾ അവളുടെ ഉള്ളിൽ കുഞ്ഞു നിരാശ നിഴലിച്ചു.... "ആ evidents ആണോ.... ഉപ്പയുടെ കയ്യിൽ.... " "അത് മാത്രം അല്ല..... കള്ള പണം മുതൽ ഡ്രഗ്ഗ് മാഫിയ വരെ.... എല്ലാം സമദ് സറിന്റെ കയ്യിൽ ആണ്..... അത് ഇത് വരെ കണ്ടെടുക്കാൻ സാധിച്ചില്ല എന്നത് തന്നെയാണ് നമ്മുടെ പരാജയവും..... " അവളുടെ ചിന്തകൾ എല്ലാം അവരിലേക്ക് പകർന്നു നൽകി.... "ഇവന്റെ.... വീട്ടിൽ ഒരു അന്വേഷണം നടത്തിയാലോ..... " അനൂപ് ഒരു അഭിപ്രായം പറഞ്ഞതോടെ ആദമും ശരിയാണ് എന്ന അർഥത്തിൽ തല കുലുക്കി... "വേണം.... പക്ഷെ എടുത്തു ചാടി ഒന്നും ചെയ്യാൻ പാടില്ല.... ഒരുപക്ഷെ അയാൾക്ക്‌ ആ evidents കിട്ടിയിട്ടില്ല എങ്കിൽ തീർച്ചയായും ആ വീടിനു ചുറ്റും അയാളുടെ ആളുകൾ ഉണ്ടാകും... പ്രതീക്ഷിക്കാതെ ഇവനെയൊ even നിന്നെയൊ എന്നെയോ അവിടെ വെച്ച് കണ്ടാൽ....എല്ലാം നോക്കി ചെയ്യണം....." "But എന്നെ കണ്ടാൽ എന്താണ് പ്രശ്നം.... " "നിന്റെ യാത്രകൾ ഇതിനോടകം അവർക്ക് ചെറിയ സംശയങ്ങൾ ഉണ്ടാക്കിയെക്കാം...... ഞാൻ പറഞ്ഞത് എന്റെ ഊഹം മാത്രം ആണ്... അങ്ങനെ ആണെങ്കിൽ നിന്നെയും ഫോളോ ചെയ്യാൻ ചാൻസ് കൂടുതൽ ആണ്....

ബുദ്ധിയുടെ കാര്യത്തിൽ അയാളെ ഒരിക്കലും ചെറുതായി കാണാൻ കഴിയില്ല..... " ശാലു പറയുന്നത് കേട്ടു രണ്ട് പേരും ഒരുപോലെ തലയാട്ടി.... "പിന്നെ എങ്ങനെയാ...... " "അതിനൊരു ഉത്തരമേ ഒള്ളൂ.... മതില് ചാടണം... " ഒട്ടും പ്രതീക്ഷിക്കാത്ത ഉത്തരം ആയത് കൊണ്ട് തന്നെ ആദം ഒന്ന് ഞെട്ടി..... അനൂപ് ഇതൊന്നും വലിയ കാര്യം അല്ല എന്ന പോലെ ഇരിക്കുകയാണ്... "What..... !!???..... സ്വന്തം വീടിന്റെ മതില് ചാടാനോ..... No way..... നിനക്ക് അറിയാൻ പാടില്ലാത്തത് കൊണ്ട.... അതിനകത്ത് അതിനുള്ള സെക്യൂരിറ്റി സിസ്റ്റം ഒക്കെയുണ്ട്....അതിനും നല്ലത് ഞാൻ ഒറ്റയ്ക്ക് പോകുന്നതാ...അതാകുമ്പോൾ പ്രശ്നം ഇല്ലല്ലോ..." "നീ മിണ്ടാതിരുന്നേ.... നെഗറ്റീവ് ചിന്തിക്കല്ലേ.... നമ്മൾ ഒരു സേഫ്റ്റിക്ക് വേണ്ടിയുള്ള തയ്യാറെടുപ്പാ......താൻ ഒറ്റയ്ക്ക് പോയാൽ അതിലും അപകടം ഉണ്ടാകും.... " അവൾ ശക്തമായി തന്നെ എതിർത്തു... അപ്പോഴും അവന്റെ ചുണ്ടിൽ നേർത്ത പുഞ്ചിരി ഉണ്ടായിരുന്നു.... "അതിനെന്താ... ഇതിലേക്ക് നീ എന്നെയും കൂട്ടുമ്പോൾ ഒരു കാര്യം പറഞ്ഞിരുന്നു.... എന്തിനും കൂടെ നിൽക്കണം എന്ന്.... So മരിക്കാൻ പോലും..... ഞാൻ തയ്യാറാണ്...." "Shutup adham..... ഇവിടെ ആരും ജീവൻ കൊടുക്കുന്നില്ല.... ഞാൻ പറഞ്ഞില്ലേ..... എന്ത് വന്നാലും ഒരുമിച്ചേ അനുഭവിക്കു.... നീ വെറുതെ showoff കാണിക്കാൻ നിൽക്കണ്ട... " അവളുടെ വാക്കുകളിലെ ദേഷ്യം കണ്ടു അവൻ മനസ്സിൽ ഒന്ന് ചിരിച്ചു.... "അതിനെന്താ ശാലു.... എന്നായാലും മരിക്കും... ഇതിന്റെ പേരിൽ....

" പറഞ്ഞു അവസാനിക്കും മുന്നേ അവന്റെ കവിളിൽ അവളുടെ കൈ പതിഞ്ഞിരുന്നു... അവൻ ഒന്ന് ഞെട്ടി എങ്കിലും വേദന കൊണ്ട് കവിളിൽ കൈ വെച്ച് കൊണ്ട് അവളെ നോക്കിയതും ആ കണ്ണുകളിൽ തെളിഞ്ഞ ദേഷ്യം എന്തിനാണ് എന്ന് അവന് മനസ്സിലായില്ല... "മേലാൽ.... നിന്നോടല്ലേ ഞാൻ പറഞ്ഞത് ഇമ്മാതിരി വർത്തമാനം പറയരുത് എന്ന്......" അവൾ ദേഷ്യം കൊണ്ട് വിറച്ചു... അടുത്ത നിമിഷം തന്നെ അവന്റെ ചുണ്ടിൽ ഒരു കള്ള ചിരി വിരിഞ്ഞു എങ്കിലും അത് തന്ത്രപൂർവ്വം മറച്ചു.... അവൾ ഒരിക്കൽ കൂടി അവനെ കൂർപ്പിച്ചു നോക്കി കൊണ്ട് ഉള്ളിലേക്ക് നടന്നു... എല്ലാം കണ്ടു കിളി പോയ പോലെ അനൂപും... "ഡാ... നിനക്കു കുഴപ്പം ഒന്നും ഇല്ലല്ലോ... " അനൂപ് വേഗം തന്നെ അവന്റെ കവിളിൽ കൈ ചേർത്ത് കൊണ്ട് ചോദിച്ചതും അവൻ ചിരിയോടെ കണ്ണ് ചിമ്മി.... "അപ്പൊ എന്തോ പ്രശ്നം ഉണ്ട്.... അല്ലാതെ അടിയും വാങ്ങി ഇളിച്ചു നിൽക്കില്ലല്ലോ.... " അനൂപിന്റെ സംസാരത്തിൽ അവൻ ഒന്ന് ചിരിച്ചു.... "അതൊരു പോസിറ്റീവ് സൈൻ ആഡാ...... അവൾക്ക് ഫീൽ ചെയ്തു എന്നതിന് തെളിവ്... അത് പോലും മനസ്സിലാകാത്ത നീ ഒക്കെ.... " ആദം അവന്റെ നെറ്റിയിൽ ഒന്ന് തട്ടി കൊണ്ട് എഴുന്നേറ്റു..........തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story