SAND DOLLAR: ഭാഗം 20

Sand Dollar

രചന: THASAL

"താനിത് വരെ ഉറങ്ങിയില്ലേ.... " ബാൽകണിയിൽ നിന്ന് ദൂരെ റോഡിലൂടെ പോകുന്ന വാഹനങ്ങളെയും തെളിഞ്ഞു നിൽക്കുന്ന വെളിച്ചത്തേയും നോക്കി നിൽക്കുമ്പോൾ പെട്ടെന്ന് ആദമിന്റെ ചോദ്യം കേട്ടു അവൾ പെട്ടെന്ന് തിരിഞ്ഞു നോക്കി... ബാൽകണി ഡോറിൽ ചാരി നിൽക്കുന്ന ആദമിനെ കണ്ടു അവൾ ഒന്ന് ചിരിച്ചു കൊണ്ട് തിരിഞ്ഞു നിന്നതും അവനും ഒരു പുഞ്ചിരിയോടെ അവളുടെ അടുത്തേക്ക് വന്നു കൈ വരിയിൽ ചാരി നിന്നു..... "എന്താ മാഡം... ഒറ്റയ്ക്ക് ഒരു ആലോചന..... എന്നെ കൊല്ലാൻ വല്ലതും ആണോ.... !!?" അവൻ ഒരു തമാശ രൂപേണ ചോദിച്ചതും അവൾ മെല്ലെ അവനെ ഒന്ന് തിരിഞ്ഞു നോക്കി... "എന്താ ആദം.... തനിക്ക് എന്നെ പേടിയുണ്ടോ.... !!?" ആ ഒരൊറ്റ ചോദ്യത്തിന് മുന്നിൽ അവൻ പതറി പോയിരുന്നു....എങ്കിലും അവൻ ഒരു ചിരിയോടെ ഇല്ല എന്ന് തല കുലുക്കിയതും അവൾ പുച്ഛത്തോടെ ഒന്ന് ചിരിച്ചു.... "ആദം........ ഈ നഗരത്തിൽ നിനക്ക് എന്തെങ്കിലും ഒരു പ്രോബ്ലം തോന്നിയിട്ടുണ്ടൊ... " കണ്ണുകൾ ദൂരേക്ക് മാത്രം ആക്കി കൊണ്ടായിരുന്നു അവളുടെ ചോദ്യം.... അവൻ മെല്ലെ ഇല്ല എന്നർത്ഥത്തിൽ തലയാട്ടി... "ഇവിടെ കണക്ഷൻസ് കുറവായിരിക്കും..... എല്ലാവർക്കും അവരുടെ നില നിൽപ്പ് അത് മാത്രം ആകും ലക്ഷ്യം.....

മറ്റുള്ളവരുടെ ഫീലിംഗ്സ്... അവരോടുള്ള commitments ഒന്നും ഒരു വിലയും കാണില്ല.... അതിനെല്ലാം മുകളിൽ ആയിരിക്കും.... പണം.... " പറയുമ്പോൾ അവളുടെ മുഖത്ത് പുച്ഛം ആയിരുന്നു... അവളോട്‌ തന്നെ ഉള്ള പുച്ഛം... ആദം സംശയത്തോടെ അവളെ നോക്കിയതും അവൾ അതൊരു കാര്യം ആക്കാതെ ബീൻ ബാഗിൽ ചെന്നിരുന്നു... അതിന് ഒപോസിറ്റ് ആയി ഒരു ബീൻ. ബാഗ് വലിച്ചിട്ടു.... "I want to talk with you something..... Sit there.... " അവളിൽ അപേക്ഷ അല്ലായിരുന്നു... ഒരു ആജ്ഞ തന്നെ... അവൻ അതെല്ലാം ആസ്വദിച്ചു കൊണ്ട് അവളുടെ അരികിൽ ചെന്നിരുന്നു.... അവൾ അവന്റെ മുഖത്തേക്ക് നോക്കി ഒന്ന് പുഞ്ചിരിച്ച ശേഷം അതിന് അരികിൽ വെച്ച മിനി ടേബിളിൽ നിന്നും ലാപ് എടുത്തു അവന്റെ കയ്യിലേക്ക് കൊടുത്തു... അവൻ തുറന്ന് നോക്കിയതും അവന്റെ കണ്ണുകളിൽ ഞെട്ടൽ പ്രകടമായിരുന്നു.... അവൻ ആ ഞെട്ടലോടെ തന്നെ അവളെ നോക്കിയതും അവൾ ചെറു ചിരിയോടെ മെല്ലെ തലയാട്ടി.... "Yes...... ഞാൻ ഒരു റിലേഷനിൽ ആയിരുന്നു.... " പറയുമ്പോൾ അവളിൽ യാതൊരു ചമ്മലോ വെറുപ്പോ ഒന്നും കണ്ടില്ല.... അവൻ വീണ്ടും ഫോട്ടോയിൽ അവളോടൊപ്പം നിൽക്കുന്ന പയ്യനിലേക്ക് കണ്ണുകൾ മാറ്റി.... "റോഷൻ..... റോഷൻ ചെറിയാൻ..... ഒരു മൈക്രോബിയോളജിസ്റ്റ് ആയിരുന്നു.......

പരിജയപ്പെട്ടു കുറച്ചു കഴിഞ്ഞപ്പോഴേക്കും ഞങ്ങൾ രണ്ട് പേരുടെയും ആശയങ്ങൾ somethink same പോലെ തോന്നി.....and just happened..... Relation എന്ന് പറഞ്ഞാൽ രണ്ട് പേരുടെയും പ്രൊഫഷൻ മനസ്സിലാക്കി കൊണ്ടുള്ള അട്ജെസ്റ്റ്മെന്റ് എന്നും പറയാം....ആരും അറിയാത്ത ഒരു relation.... Even anoop പോലും...... But..... last time...... " "Breakup..... !!!?" ആദം സംശയത്തോടെ ചോദിച്ചതും അവൾ പുച്ഛ ചിരിയോടെ അല്ല എന്ന് തല കുലുക്കി.... ആദമിനുള്ളിൽ ഒരു പേടി ഉയർന്നു വന്നു.... "പിന്നെ..... !!.... you still love him.... !!" അവന്റെ ഹൃദയമിഡിപ്പ് വർധിച്ചു.... ശാലു ഒരു ചിരിയോടെ അവന്റെ നെഞ്ചിൽ കൈ ചേർത്തു വെച്ചതും അവൻ ഒരു ചമ്മിയ ചിരിയോടെ അല്പം മാറി ഇരുന്നു..... "സ്വന്തം പ്രൊഫഷനെ ഒരു കമ്മ്യൂണിറ്റി വെപ്പൺ ആയി യൂസ് ചെയ്യുന്നവനെ ആരെങ്കിലും സ്നേഹിക്കുമോ ആദം.... " അവളുടെ പരിഹാസം നിറഞ്ഞ ചോദ്യത്തിന് മുന്നിൽ അവന് ഒന്നും പറയാൻ ഉണ്ടായിരുന്നില്ല..... "അങ്ങനെ ഒരുത്തനെ സ്നേഹിച്ചാലും.... ഈ ലോകത്ത് ഒരു പെണ്ണും പൊറുക്കാത്ത ഒരു കാര്യം ഉണ്ട്.....തന്റെ സമ്മതം ഇല്ലാതെ വേറൊരുത്തൻ തന്റെ ശരീരത്തിൽ തൊടുന്നത്.... അപ്പോൾ താൻ സ്നേഹിക്കുന്നവൻ ആ ചെന്നായ്ക്കൾക്കിടയിൽ അവളെ ഇട്ടു കൊടുത്താലോ.... അവരുടെ കൂടെ ചേർന്ന്.... " ബാക്കി പറയാൻ അവൾക്ക് ആകുമായിരുന്നില്ല കേട്ടു നിൽക്കാൻ അവനും.... അവൻ മുഖം വെട്ടിച്ചതും അവൾ സ്വയം ഒന്ന് നിയന്ത്രിച്ചു...

. "പൊറുക്കില്ല ഒരു പെണ്ണും........" അവളുടെ സ്വരത്തിൽ തന്നെ ദേഷ്യം നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു..... അവൻ അവളെ ഫേസ് ചെയ്യാൻ കഴിയാതെ തല ചെരിച്ചു ഇരുന്നു..... അവളും അവന്റെ മുഖത്തേക്ക് പോലും നോക്കിയില്ല.... "അവൻ ഇപ്പോൾ ഇവിടെയുണ്ട്....... " ആദമിന്റെ ചോദ്യം വന്നതോടെ അവളും ചെറു ചിരിയോടെ അവന്റെ നെറ്റിയിൽ വിരൽ വെച്ച് തട്ടി.... "എന്തിനാ...... അടിക്കാനോ.... അതോ കേസ് കൊടുക്കാനോ...... " അവളുടെ സ്വരത്തിൽ പരിഹാസം കലർന്നു.... അവൻ മെല്ലെ തല ചെരിച്ചു അവളെ നോക്കിയതും ആ കണ്ണുകളിൽ ഈ സമൂഹത്തോട് തന്നെ വലിയ രീതിയിൽ പുച്ഛം നിറഞ്ഞു നിന്നിരുന്നു... ഒരിക്കലും മായ്ക്കാൻ കഴിയാത്ത തരത്തിൽ...... "അവനെ എന്താണ് ചെയ്യേണ്ടത് ശാലു..... " അവളുടെ കണ്ണുകളിലെക്ക് തന്നെ ഉറ്റു നോക്കി കൊണ്ട് അവൻ ചോദിച്ചു... അവൾ ഒന്ന് ചിരിച്ചു കൊണ്ട് അവിടെ നിന്നും എഴുന്നേറ്റു ബാൽകണിയുടെ കൈ വരിയിൽ ചാരി നിന്നു.... "എന്ത് ചെയ്യാൻ....... ഒന്നും ചെയ്യുന്നില്ല.... " അവൾ കൈ കെട്ടി സിമ്പിൾ ആയി പറയുന്നത് കേട്ടു അവന്റെ നെറ്റി ചുളിഞ്ഞു വന്നു.... "What..... !!?" "Its true..... ഞാൻ അവനെ ഒന്നും ചെയ്യുന്നില്ല.... എന്റെ കൈ കൊണ്ടൊരു മരണം പോലും അവൻ അർഹിക്കുന്നില്ല ആദം...."

"എന്ന് വെച്ച് ആ @$%##മോൻ സുഖമായി കഴിഞ്ഞോട്ടെ എന്നൊ...... " ആദമിന്റെ ശബ്ദം അന്ന് ആദ്യമായി അവൾക്ക് എതിരെ ഉയർന്നു.... അവൾ ചുണ്ടിലെ ചിരി മായ്ക്കാതെ അവനെ നോക്കി.... "അവന് മരണത്തിലൂടെ പോലും ഒരു രക്ഷപ്പെടൽ ഉണ്ടാകരുത് ആദം....... ഇവിടെ കിടന്ന് നരകിക്കണ്ടെ.... സമൂഹത്തിൽ ഒരു തെറ്റുകാരൻ ആയി.... കൂടെ ജീവിക്കുന്ന ഭാര്യക്കും ജനിപ്പിച്ച കുഞ്ഞിനും കാണുന്നത് പോലും ഇഷ്ടം അല്ലതെ.... ഒരു പാപിയായി ഇവിടെ തെണ്ടി തിരിയണ്ടെ...... വേണം... അതിനായി തന്നെയാണ് ഞാൻ പ്രവർത്തിക്കുന്നതും.... " "What... #$% you speaking..... അങ്ങനെ ആണെങ്കിൽ തോമസ് കുര്യനെയും നരഗിപ്പിക്കണ്ടെ..... " "അവിടെയാണ് നിനക്കു തെറ്റിയത് ആദം... അയാളെ വെറുതെ ജയിലിലേക്ക് വിട്ടിട്ടു എന്ത് കാര്യം ആണ് ഉള്ളത്.... ജയിലിൽ vip പട്ടവും Ac റൂമും നൽകി വിലസി നടക്കാനോ.....അയാൾക്ക്‌ നഷ്ടപ്പെടാൻ ഉണ്ടെങ്കിൽ അത് നേടി എടുക്കാനും.... നിമിഷങ്ങൾ മതി... അതിനുള്ള സമയം പോലും അയാൾക്ക്‌ നൽകാതിരിക്കുമ്പോൾ ആണ് അവിടെ നമ്മൾ ജയിക്കുന്നത്..... പക്ഷെ.... റോഷൻ... അവന് നഷ്ടപ്പെടാൻ ഒരുപാട് ഉണ്ട്... നേടി എടുക്കാൻ പ്രയാസവും.... കുടുംബം... ജോലി... സ്റ്റാറ്റസ്.... ഒരു സുപ്രഭാതത്തിൽ അതങ്ങു പോയാൽ അവന് ജീവിക്കാൻ കഴിയില്ല.....

അവനെ നന്നായി അറിയാവുന്നത് കൊണ്ട് തന്നെ പറയുകയാണ്.... അവന് ജീവൻ പോകുന്നതിൽ പോലും പ്രശ്നം കാണില്ല... പക്ഷെ സ്റ്റാറ്റസ്...... അയാളെ മാനസികമായി തളർത്താൻ അത് മതി .... ശത്രുക്കളെ നശിപ്പിക്കുന്നതിനോടൊപ്പം എനിക്കും ജീവിക്കണം ആദം.... എനിക്ക് ജീവിക്കണം.....ആരുടേയും ശല്യം ഇല്ലാതെ ജീവിക്കണം....അവന്റെ മുന്നിൽ തല ഉയർത്തി പിടിച്ചു തന്നെ...... അത് കാണാൻ അവൻ വേണം.....അവൻ കാണണം.... " ആദ്യം പറഞ്ഞത് മുഴുവൻ ബുദ്ധി കൊണ്ട് ചിന്തിച്ചു കൂട്ടിയതാണ് എങ്കിലും അവസാനം അത് ഹൃദയത്തിൽ നിന്നും വന്ന വാക്കുകൾ ആയിരുന്നു.... ആദമിന്റെ ഉള്ളിൽ വേദന തോന്നി.... ഒരു പെണ്ണിനെ എങ്ങനെയെല്ലാം ദ്രോഹിക്കാമോ അതിന്റെ പീക്ക് ലെവലിൽ തന്നെ ദ്രോഹിച്ചു കഴിഞ്ഞിരിക്കുന്നു.... എന്നിട്ടും ഇന്നും അവർ സമൂഹത്തിന്റെ ഉന്നതങ്ങളിൽ ഇരിക്കുന്നു എന്നറിഞ്ഞു എന്തോ ഒരു പുച്ഛം തോന്നി പോയി.... "താൻ ഇപ്പോൾ അതൊന്നും ആലോചിക്കാൻ നിൽക്കാതെ ഉറങ്ങാൻ നോക്ക്.... എല്ലാം ശരിയാകും..... എല്ലാവർക്കും മുന്നിൽ തല ഉയർത്തി പിടിച്ചു തന്നെ ജീവിക്കും താൻ..... ചെല്ല് തണുപ്പ് കൊള്ളണ്ട.... " അവളെ ഉന്തി ഉള്ളിലേക്ക് ആക്കി കൊണ്ട് ആദം പറഞ്ഞു.... അവൾ ഉള്ളിലേക്ക് പോകുമ്പോഴും ആദമിന്റെ ഉള്ളിൽ ഇത് വരെ ഇല്ലാത്ത ഒരു അഗ്നി ഉടലെടുത്തു കഴിഞ്ഞിരുന്നു.... 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

"ഇവിടുന്ന് എങ്ങോട്ടാ.... " ശബ്ദം പരമാവധി താഴ്ത്തി കൊണ്ട് ശാലു ചോദിച്ചതും ആദം അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് മെല്ലെ മുന്നോട്ട് നടന്നു.... ഇരുട്ടിൽ എന്തിലൊക്കെയോ തട്ടുന്നുണ്ടെങ്കിൽ കൂടി രണ്ട് പേരും അതൊന്നും മൈന്റ് ചെയ്യുന്നുണ്ടായിരുന്നില്ല.... "നീ ഇവിടെ നില്ക്ക്.... ഞാൻ ഡോർ തുറന്നിട്ട്‌ വിളിക്കാം.... അവിടെ ആരെങ്കിലും ഉണ്ടോ എന്നും അറിയാലോ.... " "അത് വേണ്ടാ... ഞാനും വരാം.... ഒരുമിച്ചു പോയാൽ മതി.... " അവനെ നോക്കി കണ്ണുരുട്ടി കൊണ്ട് അവൾ പറഞ്ഞതും ഇനി പറഞ്ഞിട്ടും കാര്യം ഇല്ല എന്ന് മനസ്സിലാക്കി അവൻ സ്വയം തലക്ക് ഒന്ന് തട്ടി അവളുടെ കയ്യും പിടിച്ചു വലിച്ചു കൊണ്ട് നടന്നു.... "സ്വന്തം വീട്ടിൽ കള്ളനെ പോലെ വരുന്ന ആദ്യത്തെ ആളാകും ഞാൻ.... " വാതിൽ തുറക്കുമ്പോൾ അവൻ സ്വയം പറയുന്നുണ്ടായിരുന്നു... അവന്റെ സംസാരം കേട്ടു അവൾക്ക് ചിരി വന്നു എങ്കിലും അത് ഒതുക്കി വെച്ചു.... ഡോർ തുറന്നതും രണ്ട് പേരും ഉള്ളിലേക്ക് കടന്നു..... "ആദം.... സംശയം തോന്നുന്ന എന്ത് കണ്ടാലും എന്നെ ഇൻഫോം ചെയ്യാൻ മറക്കരുത്.... even ഒരു പേപ്പർ ആണെങ്കിലും പെൻഡ്രൈവ് ആണെങ്കിലും എന്ത് തന്നെ ആണെങ്കിലും.... ഓക്കേ... " "മ്മ്മ്.... അതാണ്‌ ഉപ്പയുടെ ഓഫിസ് റൂം.... അതിന്റെ കീ ആണ്.... പിന്നെ സൂക്ഷിക്കണം.... "

അവളുടെ കവിളിൽ തട്ടി കൊണ്ട് അവൻ പറഞ്ഞതും അവൾ ചിരിച്ചു കൊണ്ട് അവന്റെ കൈകൾക്ക് മേലെ കൈ വെച്ചു കണ്ണ് ചിമ്മി... "താൻ ഇവിടെ തന്നെ ഇല്ലേ.... പിന്നെ എന്താ... " "എനിക്ക് എന്തോ നെഗറ്റീവ് ഫീൽ ചെയ്യുന്നുണ്ട്....something wrong.... " "ഏയ്‌... അങ്ങനെ ഒന്നും ഇല്ല... താൻ ചെല്ല്.... " അവന്റെ കയ്യിൽ ഒന്ന് തട്ടി കൊണ്ട് അവൾ ഓഫിസ് റൂമിലേക്ക്‌ കടന്നു... ആദം ഒരു നിമിഷം അവളെ നോക്കി നിന്ന ശേഷം മെല്ലെ മുകളിലേക്ക് കയറി പോയി.... ഓഫിസ് റൂമിലെ ഷെൽഫ് തുടങ്ങി ഫയൽസ് എല്ലാം നോക്കിയിട്ടും ഒരു തുമ്പ് പോലും അവൾക്ക് കിട്ടിയില്ല.... എല്ലാ പ്രതീക്ഷയും അസ്തമിച്ച കണക്കെ അവൾ അവിടെ നിന്നും ഇറങ്ങി... "ശാലു.... " പെട്ടെന്ന് ആദമിന്റെ വിളി കേട്ടു അവൾ വേഗം തന്നെ സ്റ്റയർ കയറി ഓടി.... അവൾ ചെല്ലുമ്പോൾ അവൻ ഒരുപാട് പുസ്തകങ്ങൾക്കിടയിൽ ഒരു പേപ്പർ പിടിച്ചു ഇരിപ്പുണ്ട്.... "എന്താ....!!?" "Look this.... ഉപ്പാക്ക് ഇങ്ങനെ ഒരു ശീലം ഉണ്ട്....നമ്മളോട് എന്തെങ്കിലും കാര്യങ്ങൾ പറയാൻ ഉണ്ടെങ്കിൽ hind എഴുതി വെക്കും.... I think അത് പോലെ ഇതും.... " ബാക്കി പറയാതെ അവൻ അവളുടെ കയ്യിലേക്ക് അത് വെച്ച് കൊടുത്തതും അവൾ സംശയത്തോടെ അതിലേക്കു നോട്ടം മാറ്റി... "Page No:45 Raw:34 Book No:1267...." അവളുടെ ഉള്ളിൽ ചോദ്യങ്ങൾ കുമിഞ്ഞു കൂടി...

"ഇത് നിനക്കു എവിടെ നിന്ന കിട്ടിയത്.... !!?" അവളുടെ ചോദ്യത്തിന് അവൻ കയ്യിൽ ഉള്ള ഒരു പുസ്തകം അവളുടെ കയ്യിൽ വെച്ച് കൊടുത്തു... *മരണമാളിക... * അവൾ സംശയത്തോടെ അതിലെ ഓരോ പേജ് മറിച്ചു നോക്കി....ഒന്നും ലഭിക്കാതെ വന്നതോടെ വീണ്ടും വീണ്ടും മറിച്ചു... പെട്ടെന്ന് എന്തോ കിട്ടിയ പോലെ അവൾ ഒന്ന് നിന്നു.... "ഇവിടെ ലൈബ്രറി വല്ലതും ഉണ്ടോ.... " പെട്ടെന്ന് ആയിരുന്നു അവളുടെ ചോദ്യം... അവൻ എന്തോ ആലോചിച്ചു കൊണ്ട് വേഗം ഫോൺ എടുത്തു നോക്കി.... "നമ്മുടെ സിറ്റിയിൽ മാത്രമായി 234 ലൈബ്രറികൾ ഉണ്ട്.... " അവന്റെ വാക്കുകൾ കേട്ടു അവൾ ഒന്ന് നിരാശ ആയി എങ്കിലും പിന്നെയും എന്തോ ആലോചിച്ച പോലെ അവന്റെ നേരെ തിരിഞ്ഞു... "അതിൽ ഈ പരിസരത്ത് എത്ര ലൈബ്രറി ഉണ്ട്...... " "34...." "അതിൽ ഏതെങ്കിലും ഒന്നിൽ ഉണ്ടാകും നമ്മൾ ഇത് വരെ അന്വേഷിച്ച എല്ലാ evidents സും.... But ഇത്രയും ലൈബ്രറികൾ സെർച്ച്‌ ചെയ്യുക എന്ന് പറഞ്ഞാൽ തന്നെ റിസ്കി ആണ്.... " അവൾ ആലോചനയിൽ മുഴുകി കൊണ്ട് പറഞ്ഞു.... ആദമും ആലോചനയിൽ ആയിരുന്നു.... പെട്ടെന്ന് അവന്റെ ഫോൺ റിങ് ചെയ്തതും അത് ആരാണെന്ന് അറിയാവുന്നത് കോണ്ട് തന്നെ അവൻ വേഗം അറ്റന്റ് ചെയ്തു... "നീ ഒക്കെ എവിടെഡാ ശവങ്ങളെ....

കയറി പോയിട്ട് മണിക്കൂർ രണ്ടായി....ഇവിടെ ആരൊക്കെയോ ഉണ്ടെന്ന് തോന്നുന്നു.... വേഗം ഇറങ്ങാൻ നോക്ക്... ഒരുത്തൻ ഇതിന്റെ മുന്നിൽ നിന്ന് ചുറ്റി തിരിയുന്നുണ്ട്.... " അവൻ ശബ്ദം താഴ്ത്തി കൊണ്ട് പറഞ്ഞു... "എന്നാ നീ അവിടെ നിന്നും മാറിക്കോ.....ഞാൻ ഇവളെയും കൂട്ടി പിന്നിലൂടെ വന്നോളാം.... ആരും അവിടെ വെച്ച് നിന്നെ കാണരുത്...." "ഓക്കേ.... സൂക്ഷിക്കണേഡാ.... " "മ്മ്മ്... ഞാൻ നോക്കിക്കോളാം.... " ആദം അതും പറഞ്ഞു കൊണ്ട് വേഗം പേപ്പറുകളും പുസ്തകങ്ങളും വാരി എടുത്തു... "നമുക്ക് വേഗം തന്നെ പോണം... ഇവിടെ ആരൊക്കെയോ ഉണ്ട് എന്നാണ് അനു പറയുന്നത്... വേഗം ഇറങ്...." അവളുടെ കയ്യിൽ പിടിച്ചു വലിച്ചു താഴേക്ക് ഓടി കൊണ്ട് അവൻ പറഞ്ഞു... അവളും അവന് പിന്നല്ലേ മാക്സിമം സ്പീഡിൽ തന്നെ താഴേക്ക് ഓടി.... ഓടി പിൻവാതിലിലൂടെ പുറത്തേക്ക് കടന്നതും മുൻവാതിൽ തള്ളി തുറന്ന് കുറച്ചു പേർ ഉള്ളിലേക്ക് കടന്നതും ഒരുമിച്ച് ആയിരുന്നു... 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 "ഈ ഒരു പേപ്പർ കഷ്ണത്തിന് വേണ്ടി ആണോടി ജീവൻ പോലും പണയം വെച്ച് പോയത് കുരുപ്പേ..... " അനൂപ് പല്ല് കടിച്ചു കൊണ്ട് ചോദിച്ചതും ആദമും ശാലുവും മുഖത്തോട് മുഖം നോക്കി ചിരിച്ചു... "ഇതാണ് പറയുന്നത് നിനക്കു ബുദ്ധി ഇല്ലാന്ന്.... "

"ഓഹ്... ബുദ്ധിയുടെ നിറ കുടങ്ങൾ ഒന്ന് പറഞ്ഞു തന്നാട്ടെ.... ഇത് കോണ്ട് എന്താ പ്രയോജനം എന്ന്.... " അവൻ ചുണ്ട് കോട്ടി കൊണ്ട് പറഞ്ഞതും ശാലു അവനരികിൽ ചെന്നിരുന്നു പേപ്പർ അവന് നേരെ നീട്ടി... കൂടെ പുസ്തകവും തുറന്ന് ഒരു പേജ് കാണിച്ചു.... "Page No:45 ഇത് കൊണ്ട് ഉദ്ദേശിക്കുന്നത് ഈ പുസ്തകത്തിലെ page No ആണ്... ഇതൊന്ന് നോക്ക്.... " അവൾ 45 ൽ അണ്ടർലൈൻ ഇട്ട ഒരു വരി തൊട്ടു കാണിച്ചു.... "ഇതിൽ പറയുന്നത് ഏതൊരു കൊലകൊമ്പനെയും പൂട്ടാൻ ദൈവം നൽകുന്ന ഒരു സഹായം ഉണ്ടാകും എന്നാണ്.... That means.... Evidents.... " അവൾ പറഞ്ഞു നിർത്തിയതും അനൂപ് സംശയത്തോടെ അവളെ നോക്കി... "Yaa.... ഇനി raw:34 ; Book No:1267..... എനിക്ക് തോന്നുന്നു ഏതോ ഒരു ലൈബ്രറിയിൽ ഈ evidents ഉണ്ടാകും എന്നാണ്... But നമ്മുടെ ഈ സിറ്റിയിൽ 234 ലൈബ്രറികൾ ഉണ്ട്... അതിൽ നമ്മൾ സാധ്യത ഉള്ളത് മാത്രം എടുത്താൽ 34.... എല്ലാം കൂടി നോക്കുക എന്നാൽ റിസ്ക് ആണ്... നമ്മൾ ഇനിയും ലിസ്റ്റ് ഷോര്ട്ട് ആക്കേണ്ടതുണ്ട്..... " അവളുടെ ചിന്തകൾ എല്ലാം അവനോട് പങ്ക് വെക്കുമ്പോൾ അനൂപ് എന്തെല്ലാമോ കത്തിയ മട്ടെ ഒന്ന് തലയാട്ടി............തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story