SAND DOLLAR: ഭാഗം 22

Sand Dollar

രചന: THASAL

"NO.... ഞാൻ കൊടുത്തോളാം.... " ബിൽ അടക്കുന്ന ആദമിനെ കണ്ടു അവന്റെ അടുത്തേക്ക് ധൃതിയിൽ ചെന്ന് കൊണ്ട് ശാലു പറഞ്ഞതും അവൻ ഒരു നിമിഷം അവളെ ഒന്ന് നോക്കി... ശേഷം ആ നോട്ടം മാറ്റാതെ തന്നെ ക്യാഷ് കൊടുത്തു പേഴ്‌സ് പാന്റിന്റെ പോക്കറ്റിലേക്ക് വെച്ചു.... "എന്താ ഞാൻ കൊടുത്താൽ..... വെറുതെ ഷോ കാണിക്കാതെ മാറി നില്ക്ക്.... " അവൻ അവൾക്ക് മാത്രം കേൾക്കാൻ പാകത്തിന് പറഞ്ഞതും അവൾ ചുണ്ട് കൂർപ്പിച്ചു ഉണ്ടകണ്ണുരുട്ടി അവനെ ഒരു നിമിഷം നോക്കി കൊണ്ട് ഷോപ്പിൽ നിന്നും ഇറങ്ങി പോയി... "ഹും.... ഷോ... നിന്റെ മറ്റവൾ... " അവൾ ശബ്ദം താഴ്ത്തി കൊണ്ട് പറഞ്ഞു... അവൻ അത് കേട്ടു എങ്കിലും ഒന്നും പറയാതെ ചിരിയോടെ കവറുകൾ എല്ലാം എടുത്തു ഫോണിൽ നോക്കി കൊണ്ട് തന്നെ അവളുടെ പിന്നാലെ നടന്നു.... "ഡി... മെല്ലെ പോ.....നീ ഇങ്ങനെ ഓടിയാൽ എനിക്ക് ആള് മാറും... ഒന്നാമതെ ഇട്ട വേഷം വെച്ച് പടച്ച തമ്പുരാൻ വിചാരിച്ചാലും എനിക്ക് കണ്ടു പിടിക്കാൻ കഴിയില്ല.... " അവൻ വേഗത്തിൽ നടക്കുന്ന ശാലുവിനെ നോക്കി കൊണ്ട് പറഞ്ഞതും അവൾ ഒരു നിമിഷം നിന്നു... ശേഷം തിരിഞ്ഞു നോക്കി കൊണ്ട് മുഖത്തെ മറച്ച ബുർക്ക പൊക്കി കൊണ്ട് ചിരിച്ചതും ആദം അവളെ ഒന്ന് കണ്ണുരുട്ടി കൊണ്ട് അവളുടെ അടുത്തേക്ക് നടന്നു....

"ഡി പുല്ലേ അത് താഴ്ത്തി ഇടടി.... ഇനി ഇവിടെ വെച്ച് എങ്ങാനും നിന്നെ വല്ലവനും കണ്ടാൽ അവരെ ഇടിച്ചിടാൻ ഒന്നും എനിക്ക് അറിയില്ല... വെറുതെ പണി ഉണ്ടാക്കി വെക്കാതെ ആ കർട്ടൺ അങ്ങ് താഴ്ത്ത്.... " "എനിക്കൊന്നും മേല..... ഞാൻ എന്തിനാ താഴ്ത്തുന്നേ..... നീ അല്ലേ പറയാറുള്ളത് എന്നെ നോക്കാൻ നിനക്ക് അറിയാം എന്ന്.... പിന്നെ ഞാൻ എന്തിനാ പേടിക്കുന്നെ.... " എസ്‌കലെറ്റർ കയറുന്നതിനിടയിൽ അവൾ ചോദിച്ചതും അവൻ ആദ്യം ഒന്ന് പുഞ്ചിരിച്ചു എങ്കിലും അവളുടെ ചോദ്യത്തിന്റെ അർത്ഥം മനസ്സിലായതോടെ അവളെ നോക്കി പല്ല് കടിച്ചു... "ഹെലോ മാഡം.... ഞാൻ മംഗലശ്ശേരി നീലകണ്ടനോ..... ആട് തോമയോ.... മുല്ലംകൊല്ലി വേലായുധനോ ഒന്നും അല്ല.... സിനിമ സ്റ്റൈലിൽ വന്നു നിന്നെ രക്ഷിക്കാൻ.... നിന്നെ എങ്ങാനും പിടിച്ചോണ്ട് പോയാലെ.... നീ ആ പോക്കേ കാണു..... അയ്യോ ചേട്ടാ... രക്ഷിക്ക് ചേട്ടാ... എന്നൊക്കെ കരഞ്ഞിട്ടൊന്നും കാര്യം ഉണ്ടാകില്ല....." "അത് എനിക്ക് കണ്ടപ്പോൾ തന്നെ അറിയാമായിരുന്നു തന്നെ കൊണ്ട് ഒന്നിനും പറ്റില്ല എന്ന്... എന്നിട്ട് ഒരു പട്ടി ഷോയും.... ഇനി ഇപ്പോൾ എന്ത് ഉണ്ടായാലും ഈ ചെറ്റയെ വിളിക്കില്ല.... സമാധാനം ആയല്ലോ.... ഹും... " അവൾ മുഖം വെട്ടി തിരിച്ചു.... അവന്റെ ചുണ്ടിന്റെ കോണിൽ അപ്പോഴും അവൾക്കായി ഒരു പുഞ്ചിരി ഉണ്ടായിരുന്നു... "പിന്നെ മനപ്പൂർവം അപകടം ക്ഷണിച്ചു വരുത്തുന്നവരെ സഹായിക്കാൻ ഞാൻ മായാവിയല്ല.... ആ ബുർക്ക ഒന്ന് താഴ്ത്തിയാൽ തീരാവുന്ന പ്രശ്നമെ ഒള്ളൂ.... "

അവനും വിട്ട് കൊടുക്കാൻ തയ്യാറല്ലാത്തത് പോലെ പറഞ്ഞതും അവൾ എസ്കലെറ്റർ ഇറങ്ങി വാശിയോടെ നടന്നു... "എനിക്ക് മനസ്സില്ല.... " "ഇവളെ കൊണ്ട്..... " അവൻ മനസ്സിൽ ഓരോന്ന് ചിന്തിച്ചു കൊണ്ട് അവളുടെ തൊട്ട പിന്നിൽ ആയി തന്നെ നടന്നു... ഓരോ ഷോപ്പ് കാണും തോറും അവൻ അവളോട്‌ വേണ്ടതെല്ലാം ചോദിച്ചു അറിയുന്നുണ്ട് എങ്കിലും അവൾ ഒന്നും വേണ്ടാ എന്നാ രീതിയിൽ തലയാട്ടി കൊണ്ടിരുന്നു.... "ഡി.... കോഫി വേണോ നിനക്ക്.... " കുറച്ചു അപ്പുറം ഉള്ള കോഫി പാർലറിലേക്ക് വിരൽ ചൂണ്ടി അങ്ങോട്ട്‌ കണ്ണ് മാറ്റി കൊണ്ട് അവൻ ചോദിച്ചതും ആരോ വന്നു അവന്റെ നെഞ്ചിലേക്ക് വീണു ഇരു കൈ കൊണ്ട് ഇറുകെ പുണർന്നു നെഞ്ചിൽ മുഖം ശക്തിയായി വെച്ചതും ഒരുമിച്ച് ആയിരുന്നു.... പെട്ടെന്ന് ആയത് കൊണ്ട് തന്നെ അവൻ ഒന്ന് ഞെട്ടി.... പിടച്ചിലോടെ കണ്ണുകൾ താഴ്ത്തി നോക്കിയാലും നെഞ്ചിൽ പറ്റി കിടക്കുന്ന ശാലുവിനെ കണ്ടു ഒരു നിമിഷം പകച്ചു പോയി... അവളുടെ ശരീരം എന്ത് കൊണ്ടോ വിറക്കുന്നുണ്ടായിരുന്നു..... കണ്ണുകളിലെ നനവ് നെഞ്ചിലേക്ക് ഒഴുകി കൊണ്ടിരുന്നു... അവന് ഒന്നും മനസ്സിലായില്ല....അവൻ ചുറ്റും ഒന്ന് നോക്കിയപ്പോൾ തന്നെ നോക്കി നിൽക്കുന്നവരെ കണ്ടു അവൻ ഒന്ന് ചൂളി... "ഏയ്‌.... ശാലു.... "

അവൻ അവളെ അടർത്തി മാറ്റാൻ ശ്രമിച്ചു എങ്കിലും അവൾ ഒരു തരി പോലും മാറാതെ അവന്റെ ഷിർട്ടിൽ അള്ളി പിടിച്ചു കൊണ്ടിരുന്നു... അവന്റെ കൈ അറിയാതെ തന്നെ അവളുടെ തലയിലേക്ക് പോയി മെല്ലെ അവിടെ ഒന്ന് തലോടി... "ശാലു..... " ഒരിക്കൽ കൂടി ശാന്തമായുള്ള അവന്റെ വിളിയിൽ പെട്ടെന്ന് എന്തോ ഓർമ വന്നത് പോലെ അവൾ വേഗം തന്നെ ബുർക്ക നേരെ ഇട്ടു കൊണ്ട് അവൾ അവനിൽ നിന്നും വിട്ടു മാറി.... "എന്താ... പ..... " "ആദം.... തിരികെ പോകാം... " അവളുടെ കണ്ണുകൾ ചുവന്നിരുന്നു... ശബ്ദത്തിൽ കനം ഉണ്ടായിരുന്നു... അവന് ഒന്നും തിരികെ പറയാൻ തോന്നിയില്ല... അവളുടെ കണ്ണുകൾ ഒന്ന് തുടച്ചു കൊടുത്തു കൊണ്ട് മെല്ലെ ഒന്ന് തലയാട്ടി... "Are you desterbed.... !!?" അവൻ സംശയത്തിൽ ചോദിച്ചപ്പോഴേക്കും അവളുടെ പിടുത്തം അവനിൽ പതിഞ്ഞിരുന്നു... പുറത്തേക്ക് നടക്കുമ്പോൾ അവൾ പല വട്ടം തിരിഞ്ഞു നോക്കി.... ആദമിന്റെ കണ്ണുകളിൽ സംശയം തെളിഞ്ഞു... അതെ സംശയത്തോടെ തന്റെ ഓർമയിൽ മുഖം തിരയുന്ന ഒരാൾ അവർ പോകുന്നതും നോക്കി നിൽക്കുന്നുണ്ടായിരുന്നു.... 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 "ഇത് കുടിക്ക്..... "

മനസ്സ് ശാന്തമാക്കാൻ ബീൻബാഗിൽ ഇരിക്കുന്നവളുടെ അടുത്തു വന്നിരുന്നു കൊണ്ട് ഒരു ഗ്ലാസ്‌ വെള്ളം അവളുടെ നേരെ നീട്ടി കൊണ്ട് അവൻ പറഞ്ഞതും അവൾ വെപ്രാളത്തോടെ അത് വാങ്ങി കുടിച്ചു... ഇടക്ക് വിറക്കുന്ന കൈകളിൽ നിന്നും വെള്ളം താഴേക്ക് തുളുമ്പുന്നുണ്ടായിരുന്നു... ഒറ്റ വലിക്ക് വെള്ളം കുടിച്ചു ഗ്ലാസ്‌ അവനെ ഏൽപ്പിച്ചപ്പോൾ അവൻ ചിരിയോടെ അത് വാങ്ങി വെച്ചു..... ശേഷം അവളുടെ താടയിലേക്ക് ഒഴുകിയ വെള്ളം ഒരു കൈ കൊണ്ട് തുടച്ചു കൊടുത്തു... അവൾ ഒന്നും മിണ്ടാൻ പോലും കഴിയാതെ ഇരിക്കുകയായിരുന്നു.... "ശാലു.... " അവളുടെ കൈകൾ രണ്ടും കൈ വെള്ളയിൽ ഒതുക്കി കൊണ്ട് ശാന്തമായിരുന്നു അവന്റെ ചോദ്യം.... അവൾ അല്പം desterbe ആയി തന്നെ അവനെ നോക്കി... "എന്നോടുള്ള അടങ്ങാത്ത പ്രണയം കൊണ്ട് കെട്ടിപിടിച്ചതാണ് എന്നൊന്നും ഞാൻ കരുതുന്നില്ല... അവിടെ നീ ആരെയോ... അല്ലെങ്കിൽ എന്തോ ഒന്ന് കണ്ടിട്ടുണ്ട്.... നീ ആഗ്രഹിക്കാത്ത ആരെയോ... അതാണ്‌ നിന്റെ ഈ desterbe ന് കാരണം.... നിനക്കു എന്നോട് എന്തും പറയാം.... പറ.... എന്താണ്...കാര്യം.... " അവളുടെ കണ്ണുകളിലേക്കു തന്നെ നോക്കി കൊണ്ടായിരുന്നു അവന്റെ ചോദ്യം.... "I want to tight hug...... " അവൾ എല്ലാത്തിനും മറുപടി എന്ന പോലെ പറഞ്ഞതും അവൻ ആദ്യം ഒന്ന് അത്ഭുതപ്പെട്ടു എങ്കിലും പിന്നീട് ഒരു പുഞ്ചിരിയോടെ ഇരു കൈകളും അവളുടെ നേരെ നീട്ടിയതും അവൾ മുന്നോട്ട് ആഞ്ഞു അവനെ ഇറുകെ പുണർന്നു...

അവളുടെ ഉള്ളിലെ സങ്കടവും ദേഷ്യവും എല്ലാം തീർക്കും പോലെ ആയിരുന്നു അവളുടെ കെട്ടിപിടിക്കൽ... അവളുടെ നഖങ്ങൾ അവന്റെ തോളിൽ അമർന്നു ചെറു വേദന സമ്മാനിക്കുന്നുണ്ട് എങ്കിലും അവന് അറിയാമായിരുന്നു അവൾ ആ നിമിഷം തന്നെക്കാൾ വേദന തിന്നുകയാണ് എന്ന്.... "ആദം.... ഞാൻ അവനെ കണ്ടു..... " അവളുടെ സ്വരം നേർത്തു.... അവന്റെ കണ്ണുകളിൽ സംശയം തിങ്ങി.... "ആരെ.... !!?" അവൻ വാത്സല്യത്തോടെ അവളുടെ മുടിയിലൂടെ തലോടി അവളുടെ പിൻകഴുത്തിൽ പിടിച്ചു അവളെ ഒന്ന് കൂടെ തന്നോട് ചേർത്തു.... "രാജേഷ്..... " അവളുടെ ശബ്ദം ഒന്ന് പതുങ്ങി.... അവന്റെ കണ്ണുകൾ ഒന്ന് ചുളിഞ്ഞു... "അവൻ നിന്നെ കണ്ടോ.... " "അറിയില്ല..... ഞാൻ പെട്ടെന്ന് അവനെ കണ്ടപ്പോൾ.... എന്തോ സന്തോഷവും സങ്കടവും..... Sorry..... " അവൾക്ക് ഉള്ളിൽ ഒരു കുറ്റബോധം ഉടലെടുത്തു.... അവൾ അവനിൽ നിന്നും വിട്ട് മാറാൻ നോക്കിയപ്പോഴേക്കും അവൻ അവളുടെ മുഖം തന്റെ നെഞ്ചിലേക്ക് ചേർത്ത് വെച്ചു.... എന്തോ ഒരു കുശുമ്പ് അവനിൽ നിറഞ്ഞിരുന്നു.... "അതിന് നീ എന്തിനാ സോറി പറയുന്നത്... അവനെ കണ്ടപ്പോൾ കെട്ടിപിടിക്കാൻ തോന്നിയപ്പോൾ എന്നോട് അത് തീർത്തതാണോ... . " അവൻ ഇച്ചിരി ഉച്ചത്തിൽ തന്നെ പറഞ്ഞു നിർത്തി...

അവൾ ഒന്ന് പ്രയാസപ്പെട്ടു കൊണ്ട് തല ഉയർത്തി നോക്കിയപ്പോൾ അവന്റെ മുഖം ചുവന്നിരുന്നു.... ചുണ്ടുകൾ കൂർത്തു... അവന്റെ ഭാവങ്ങൾ കണ്ടു അവൾക്ക് ചിരി വന്നു എങ്കിലും ഉള്ളിൽ കുഞ്ഞ് ടെൻഷൻ നിറഞ്ഞു... അവൾ ഒന്നും മിണ്ടാതെ അവന്റെ ഷിർട്ടിൽ മുറുകെ പിടിച്ചു.... "ഡേയ്.... അതിന് നീ എന്തിനാ ചൂടാവുന്നേ.... ഏ..... " "ഞാൻ ചൂടാവും.... നീ എന്തിനാ വേറെ വല്ലവരെയും കാണുമ്പോൾ.... " ബാക്കി പറയാതെ മുഖം തിരിച്ചവന്റെ മുഖം അവൾ അങ്ങോട്ട്‌ തന്നെ പിടിച്ചു തിരിച്ചു... "ബാക്കി പറയടാ.... " "എനിക്ക് സൗകര്യം ഇല്ല.... " "അങ്ങനെ പറഞ്ഞാൽ എങ്ങനെയാ.... " അവൾ ചിരിയോടെ അവന്റെ മീശയിൽ പിടിച്ചതും അവൻ അവളെ തള്ളി മാറ്റി കൊണ്ട് എഴുന്നേൽക്കാൻ ഒരുങ്ങിയതും അവൾ അവന്റെ കാലിന് മുകളിലേക്ക് കാല് കയറ്റി വെച്ചു.... "എന്താ നിനക്കു വേണ്ടത്.... " "ഉത്തരം സിമ്പിൾ..... ഞാൻ രാജേഷിനെ കണ്ടപ്പോൾ ഇമോഷണൽ ആയതിന് നീ എന്തിനാ ഇങ്ങനെ കിടന്ന് തുള്ളുന്നേ.... " "കാരണം... എനിക്ക് ഇഷ്ടമല്ല... അവനെന്ന് അല്ല വേറെ ഒരുത്തനെയും നീ നോക്കുന്നത് പോലും ഇഷ്ടമല്ല.... ഉത്തരം കിട്ടിയില്ലേ എന്നാൽ മാറിക്കേ.... " അവനിൽ എന്തെന്നില്ലാത്ത jelous ഉടലെടുക്കുന്നത് അവൾ അറിയുന്നുണ്ടായിരുന്നു... അവൾ വാ പൊത്തി ചിരിച്ചു പോയി...

അവന്റെ മുഖം വീർക്കുന്നത് കണ്ടു അവൾ സ്വയം കണ്ട്രോൾ ചെയ്തു... "അപ്പോൾ അനൂപോ.... !!?" "അവനെ പോലെ ആണോ ഇവൻ..... അനൂപിനെ എനിക്ക് അറിയില്ലേ.... " "എനിക്ക് അവനെ പോലെയാ ഇവനും..... ദേ... വെറുതെ ഇമ്മാതിരി jelous വെച്ച് എനിക്ക് പണി ആക്കണ്ട.... നീ എന്നല്ല ഏതവൻ എന്ത് പറഞ്ഞാലും എനിക്ക് ഇഷ്ടം ഉള്ളവരോട് ഞാൻ കൂട്ടു കൂടും...." അവൾ അവന് നേരെ വിരൽ ചൂണ്ടി... അവൻ പല്ല് കടിച്ചു കൊണ്ട് അവളെ നോക്കി.... "എന്തെങ്കിലും വന്നാൽ ഓടി വന്നു കെട്ടിപ്പിടിക്കാൻ ഞാൻ വേണം.... എന്നിട്ടാണ് ഈ വർത്തമാനം.... നിന്നെ ഞാൻ പിന്നെ കണ്ടോളാം.... " അവൻ കണ്ണുരുട്ടി കൊണ്ട് പറഞ്ഞതും അവൾ അതൊന്നും കാര്യമാക്കാതെയുള്ള ചിരിയിൽ ആണ്.... "ഇതാണ് അസൂയ... തനിക്ക് പെൺകുട്ടികൾ ആരും ഫ്രണ്ട്‌സ് ആയി ഇല്ലാന്ന് വെച്ച്.... " "എനിക്കൊ.... What a funny....നീ എന്താടി കരുതിയത് ഞാൻ വെറും പഴം ആണെന്നോ...എനിക്കുള്ള ഫ്രണ്ട്‌സ് നിന്റെ കാട്ടുകോഴി രാജേഷ് ഉണ്ടല്ലോ അവന് പോലും ഉണ്ടാകില്ല.... നോക്കടി... എന്റെ ഫോൺ ഒന്ന് തുറന്നു നോക്കടി... " അവൻ അവളുടെ നേരെ നീങ്ങി ഇരുന്നു ഫോൺ അവളുടെ മടിയിലേക്ക് ഇട്ടു കൊണ്ട് പറഞ്ഞതും അവൾ ഒരു കൂസലും കൂടാതെ ഫോൺ എടുത്തു തറയിലേക്ക് ഒറ്റ ഏറ്..... "ഇനി ആ ഗേൾ ഫ്രണ്ട്‌സിന്റെ ഒക്കെ നമ്പർ തപ്പി കണ്ടു പിടിച്ചോ കാട്ടു കോഴി.... കുളകോഴി... തെണ്ടി.... " പൊട്ടി കിടക്കുന്ന ഫോണിലേക്ക് അന്തം വിട്ട് നോക്കി നിൽക്കുന്നവനോട് അതും പറഞ്ഞു കൊണ്ട് അവൾ ചവിട്ടി തുള്ളി എഴുന്നേറ്റു.... "ഡി.... " "പോടാ പട്ടി..... " അവൾ പോകുന്നതിനിടയിൽ വിളിച്ചു പറഞ്ഞു... അവൻ ആകെ ചമ്മിയ രീതിയിൽ മുഖം ചുളിച്ചു കൊണ്ട് ചുറ്റും ഒന്ന് നോക്കി...........തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story