SAND DOLLAR: ഭാഗം 23

Sand Dollar

രചന: THASAL

"ഡി... കോപ്പേ... ഇറങ്ങി പോടീ.... ഇത് എന്റെ ബെഡ് ആണ്..... " ബെഡിൽ പുതച്ചു മൂടി കിടക്കുന്ന ശാലുവിനെ തട്ടി വിളിച്ചു കൊണ്ട് ആദം പറഞ്ഞതും അവൾ മുഖത്ത് നിന്നെ പുതപ്പ് മാറ്റി കൊണ്ട് ഉറക്കപിച്ചോടെ കണ്ണ് ചുളിച്ചു അവനെ നോക്കി... "എന്താ.... " "അത് തന്നെയാ എനിക്കും ചോദിക്കാൻ ഉള്ളത്.... മര്യാദക്ക് ബെഡിൽ നിന്ന് എഴുന്നേറ്റോ.... എനിക്ക് ഉറങ്ങണം... " "പിന്നെ ഞാൻ ഡാൻസ് കളിക്കുകയല്ലെ... വെറുതെ ഷോ ഇറക്കാതെ വേറെ വല്ലിടത്തും പോയി കിടക്കാൻ നോക്ക്...മനുഷ്യനെ മെനക്കെടുത്താൻ.... " അവൾ ഒരു കൂസലും കൂടാതെ അതും പറഞ്ഞു കൊണ്ട് പുതപ്പ് ഒന്ന് കൂടി മുഖത്തേക്ക് വലിച്ചു ഇട്ടതും അവൻ പല്ലും കടിച്ചു കൊണ്ട് അവളുടെ പുതപ്പ് കൈ കൊണ്ട് ചുഴറ്റി എടുത്തു തറയിലേക്ക് വലിച്ചിട്ടു.... "എന്താടാ പട്ടി നിനക്കു വേണ്ടത്...." പെട്ടെന്ന് ആയത് കൊണ്ട് തന്നെ അവൾ ദേഷ്യത്തോടെ എഴുന്നേറ്റു കൊണ്ട് ചോദിച്ചതും അവൻ ആദ്യം ഒന്ന് പതറി എങ്കിലും പെട്ടെന്ന് തന്നെ മുഖത്ത് അല്പം ഗൗരവം നിറച്ചു കൊണ്ട് നിന്നു... "ഇത് എന്റെ റൂമാ.... എനിക്ക് കിടക്കണം.... " "ഇത് വല്ലാത്ത വാശിയായി പോയല്ലോ... ഡാ... നിനക്ക് നാണം ഇല്ലേ.... അഥിതിയോട് റൂം ഒക്കെ ചോദിക്കാൻ... അയ്യേ.... " "എനിക്ക് അല്പം നാണം കുറവാ.... അല്ലേൽ തന്നെ നീ അഥിതി ഒന്നും അല്ലല്ലോ....

ഞാൻ കെട്ടി കൊടുന്ന വൺ ആൻഡ് ഒൺലി പീസ് അല്ലേ.... അപ്പോൾ പുറത്ത് കിടക്കാം... പോയി സോഫയിൽ കിടക്കഡി.... എനിക്ക് ഉറക്കം വരുന്നുന്ന്.... " അവൻ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞതും അവളുടെ ചുണ്ടിൽ കുഞ്ഞ് ചിരി പടർന്നു എങ്കിലും അവൾ ഗൗരവത്തോടെ അവന്റെ കൈ തട്ടി മാറ്റി... "എനിക്കൊന്നും വയ്യ ഈ തണുപ്പത്ത് പുറത്ത് കിടക്കാൻ... വേണേൽ താൻ ഇവിടെ കിടന്നോ... അല്ലതെ എന്നെ ഇവിടെന്ന് പുറത്താക്കാൻ ആണ് ഉദ്ദേശം എങ്കിൽ.... ആ... ഞാൻ പറയുന്നില്ല...." യാതൊരു വിധ കൂസലും കൂടാതെ തിരിഞ്ഞു കിടന്നു കൊണ്ട് അവൾ പറഞ്ഞതും അവൻ കണ്ണും തള്ളി കൊണ്ട് അവളെ നോക്കി പോയി... "എന്തൂട്ട്.... ഞാൻ ഇവിടെ.... സത്യം.... " "ആ... താൻ എന്താച്ചാ ചെയ്യ്... ഇതിന്റെ അറ്റത്ത് കിടക്കുന്നു എന്ന് കരുതി എന്റെ ദേഹത്തു എങ്ങാനും കയ്യൊ കാലോ തട്ടിയാൽ.... കൊന്ന് കളയും.... " അവൾ ആദ്യം തന്നെ വാണിംഗ് രൂപത്തിൽ പറഞ്ഞതും അവന് ഉള്ളിൽ കുഞ്ഞ് സന്തോഷം ഉടലെടുത്തു... ഭർത്താവ് എന്ന നിലയിൽ അല്ലെങ്കിൽ ഒരു പാർട്ണർ എന്ന നിലയിൽ പരിഗണന ഇല്ലെങ്കിലും തന്നെ അളവിലും കൂടതൽ ഉള്ള വിശ്വാസം കൊണ്ട് തന്നെയാണ് അവൾ അതിനുള്ള അനുവാദം തന്നത് എന്ന് അവന് പൂർണ ഉറപ്പ് ഉണ്ടായിരുന്നു....

അവൻ മെല്ലെ നിലത്ത് കിടന്ന പുതപ്പ് എടുത്തു അവളുടെ മേലേക്ക് ഇട്ടു കൊണ്ട് കബോർഡിൽ നിന്നും ഒരു പുതപ്പ് എടുത്തു കൊണ്ട് ബെഡിന്റെ മറു വശം ചേർന്ന് കിടന്നു... അവളും ഒന്നും സംസാരിക്കാതെ അവനിൽ നിന്നും മുഖം ചെരിച്ചു കിടക്കുകയായിരുന്നു... അവൻ തലക്ക് താഴെയായി ഒരു കൈ ഊന്നി കൊണ്ട് മെല്ലെ അവളുടെ നേരെ മുഖം ചെരിച്ചു... അപ്പോഴും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി തങ്ങി നിൽപ്പുണ്ടായിരുന്നു... അവന്റെ ഓർമ്മകളിൽ പല വട്ടം അവളെ ആദ്യമായി കണ്ടതും സംസാരിച്ചതും വഴക്ക് ഉണ്ടാക്കിയതും തെളിഞ്ഞു വന്നു... അന്ന് കണ്ടതിൽ നിന്നും തികച്ചും വ്യത്യസ്തമായ അന്ന് അവൾ ഒരു unreaded book ആണെങ്കിൽ ഇന്ന് തനിക്ക് മുന്നിൽ മാത്രം തുറന്നു വെച്ച ഒരു open book ആണ് അവൾ... തന്നിലെ പ്രണയത്തെ തൊട്ടുണർത്തിയ ആദ്യത്തേ പെണ്ണ്.... അവൻ അവളിലേക്ക് മാത്രം കണ്ണുകൾ ചുരുക്കി കൊണ്ട് അവളെ വാത്സല്യത്തോടെ നോക്കി... ഒരു ആയുസ്സ് മുഴുവൻ അനുഭവിക്കെണ്ടത് ഈ ചെറിയ പ്രായത്തിൽ തന്നെ അനുഭവിച്ചു കഴിഞ്ഞു... അതിൽ നിന്നും എല്ലാം പറന്നുയർന്ന പൊറുതി മുന്നോട്ട് പോയ....ഫീനിക്സ്.... അല്ലെങ്കിൽ ഒരു *sand dollar...... * അവൻ ഒരു അടി പോലും അവളിലേക്ക് പോകാതെ എത്തിച്ചു അവളുടെ മുടിയിൽ ഒന്ന് തലോടി....

അവളുടെ അനക്കം തോന്നിയപ്പോൾ തന്നെ അവൻ കൈ പിൻവലിച്ചു..... "ശാലു...... !!" അവൾ ഉറങ്ങിയിട്ടില്ല എന്ന് അവന് വ്യക്തമായി അറിയാമായിരുന്നു.... അവൾ ഒന്നും മിണ്ടാതെ തന്നെ കിടന്നു... "ശാലു കേൾക്കുന്നുണ്ടൊ...." മെല്ലെ തല ചെരിച്ചു കൊണ്ട് അവൻ ചോദിച്ചതും അവൾ ഒന്ന് തലയാട്ടി.... അവൻ പുഞ്ചിരിയോടെ അവൾക്ക് നേരെ ചെരിഞ്ഞു കിടന്നു.... "ഞാൻ ഒരു കാര്യം പറഞ്ഞാൽ നീ സമ്മതിക്കുമോ...... " അവൻ ആവേശത്തോടെ ചോദിക്കുന്നത് കേട്ടു അവളിൽ സംശയങ്ങൾ ഉടലെടുത്തു എങ്കിൽ കൂടി അവൾ ഒരു ഒരു ഉത്തരവും അതിന് നൽകിയില്ല.... "ഒരു വിധത്തിൽ നീ സമ്മതം നൽകാതിരിക്കുന്നതാണ് നല്ലത്... കാരണം നീ ഒരിക്കലും ഇഷ്ടപെടാത്ത കാര്യം ആണ്....." അവൻ അത്രയും പറഞ്ഞതും അവൾ സംശയത്തോടെ അവന്റെ അരികിലേക്ക് ഒന്ന് ചെരിഞ്ഞു കിടന്നു..... അവന്റെ ചുണ്ടിലെ പുഞ്ചിരി അവളെ ഭയപ്പെടുത്തി കളഞ്ഞിരുന്നു... അവൾ ഗൗരവക്കാരിയുടെ മുഖം മൂടി എടുത്തണിയാൻ സ്വയം തയ്യാറാവുകയായിരുന്നു... അവളുടെ നോട്ടം കണ്ടു അവൻ ഒരു ചിരിയോടെ അവളെ നോക്കി.... "എനിക്കറിയാം.... തനിക്ക് എന്നോട് ഒരു തരത്തിലും അട്ജെസ്റ്റ് ചെയ്യാൻ കഴിയില്ല എന്ന്... പക്ഷെ എന്നെ സംബന്ധിച്ച് ഒരിക്കലും നിന്നെ വിട്ടു കളയാൻ ആകുന്നില്ല....

നീ എത്ര തവണ എന്നെ അകറ്റി നിർത്തിയാലും എന്തോ ഉള്ളിൽ ഇഷ്ടം കൂടി വരുന്നു..... നിനക്കു തോന്നാം എന്തിനാ ഇങ്ങനെ പിന്നാലെ നടക്കുന്നത് എന്ന്.... പക്ഷെ എനിക്ക് ഈ നിമിഷം വരെ അതിൽ ഒരു നാണക്കേടും തോന്നുന്നില്ല..... എന്നെ..... " എന്തോ പറയാൻ ഒരുങ്ങിയതും അവൾ കണ്ണുകൾ ഒന്ന് ഇറുകെ അടച്ചു കൊണ്ട് അവന്റെ ചുണ്ടുകൾക്ക് കുറുകെ ആയി കൈ വെച്ച് തടഞ്ഞു..... അവന്റെ കണ്ണുകളിൽ ദയനീയത നിറഞ്ഞു എങ്കിലും അവൻ ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു കൊണ്ട് അവളെ നോക്കിയതും അവൾ മെല്ലെ കണ്ണുകൾ തുറന്നു.... ആ കണ്ണുകൾ നിറഞ്ഞിരുന്നു..... "വിവാഹം എന്നൊരു ചടങ്ങിനോട് എനിക്ക് താല്പര്യം ഇല്ല ആദം.........ഞാൻ ഒരിക്കലും ഒരു നല്ല ഭാര്യ ആയിരിക്കില്ല...... എനിക്ക് ആകാൻ കഴിയില്ല.... " അവളുടെ ഉള്ളിൽ എന്തിനോ വേണ്ടി സങ്കടം ഉടലെടുത്തു എങ്കിലും അവൾ മനസ്സ് കല്ലാക്കി കൊണ്ട് തന്നെ പറഞ്ഞു... അവൻ അവളുടെ കൈ പൊതിഞ്ഞു പിടിച്ചു.... "തനിക്ക് നല്ലൊരു പാർട്ണർ ആകാൻ കഴിയില്ലേ..... " അവന്റെ ചോദ്യം കേട്ടപ്പോൾ തന്നെ അവൾ കണ്ണുകൾ ചുരുക്കി കൊണ്ട് അവനെ നോക്കി...

അവൻ ചെറു ചിരിയോടെ അവളുടെ കൈകളിൽ ഒന്ന് ചുംബിച്ചു..... "എനിക്കറിയാം..... തനിക്ക് നല്ലൊരു പാർട്ണർ ആകാൻ സാധിക്കും.... എനിക്ക് വേണ്ടത് എന്റെ കാര്യങ്ങൾ നോക്കി എന്നെ സന്തോഷിപ്പിച്ചു കഴിയുന്ന ഒരു ഭാര്യയെ അല്ല.....തെറ്റുകൾ കണ്ടാൽ കണ്ണ് പൊട്ടുന്ന ചീത്ത പറഞ്ഞു അത് തിരുത്തി..... എന്റെ സന്തോഷങ്ങളോടൊപ്പം തന്റെ സന്തോഷങ്ങൾക്കും തന്റെ കരിയറിനും മുൻ‌തൂക്കം നൽകി.... എന്നാൽ ഒരുമിച്ചു ഉള്ള സമയങ്ങളിൽ പരസ്പരം motivate ചെയ്യാൻ കഴിയുന്ന... ഒന്ന് തുറന്ന് സംസാരിക്കാൻ കഴിയുന്ന ഒരു പാർട്ണറിനെയാണ്..... എന്റെ ലൈഫിൽ ഇന്ന് വേറെ എക്സ്പീരിയൻസ് ചെയ്തതിൽ അതിന് തനിക്കെ സാധിക്കൂ.... ഒരുപക്ഷെ ഇത് എന്റെ സ്വാർത്ഥത ആയിരിക്കാം.... പക്ഷെ i am sorry..... ഞാൻ ആ സ്വാർത്ഥതയെ പോലും ഇഷ്ടപ്പെട്ടു തുടങ്ങി... അല്പം പൈങ്കിളി ആയിരിക്കാം... പക്ഷെ... I really wish live with you.... but final തീരുമാനം എപ്പോഴും നിന്റേതാണ്.... ഞാൻ നിര്ബന്ധിക്കില്ല എന്ന് പറയില്ല.... നീ എന്നെ പൂർണമായും തള്ളി പറയും വരെ ഞാൻ നിര്ബന്ധിക്കും..... അത് കഴിഞ്ഞാലും ഞാൻ സ്നേഹിക്കും.... ഞാൻ wait ചെയ്തോളാം.... എത്ര കാലം വേണമെങ്കിലും..... " എല്ലാം പറയുമ്പോൾ അവന്റെ ചുണ്ടിൽ ചെറു പുഞ്ചിരി ഉണ്ടായിരുന്നു...

അവളെ എന്നെന്നും ഭയപ്പെടുത്തുന്ന പുഞ്ചിരി.... അവൾക്ക് അതിനൊന്നും പറയാൻ ഉണ്ടായിരുന്നില്ല... അവൾ മെല്ലെ തിരിഞ്ഞു കിടന്നു.... അവൾ അത്രമാത്രം ഭയപ്പെട്ടു തുടങ്ങിയിരുന്നു ആ സ്നേഹത്തെ.... അവളുടെ ചെന്നിയിലൂടെ കണ്ണുനീർ ഒഴുകി ഇറങ്ങി.... 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂 "എന്താടോ രാവിലെ തുടങ്ങിയ ആലോചനയിൽ ആണല്ലോ.... " അനൂപ് രാജേഷിന്റെ കാബിനിലേക്ക് കയറി ചെന്നതും കാണുന്നത് എന്തോ ആലോചിച്ചു ഇരിക്കുന്ന രാജേഷിനെയാണ്.... അവൻ ഓപ്പോസിറ്റ് ഉള്ള ചെയറിൽ വന്നിരുന്നു കൊണ്ട് ചോദിച്ചതും രാജേഷ് പെട്ടെന്ന് ഞെട്ടി എങ്കിലും പിന്നീട് അവനെ നോക്കി ഒന്ന് ചിരിച്ചു.... "ആ.... നീയോ... രണ്ട് ദിവസം ലീവ് ഒക്കെ തന്നിട്ട്...... എന്ത് പറ്റി... പത്നി വീട്ടിൽ ഇരുത്തിയില്ലേ.... " "പത്നിക്ക് നൂറു വട്ടം സമ്മതം അല്ലേ.... ഈ ജോലി തന്നെ ഒഴിവാക്കി അവളുടെ കൂടെ ഇരുന്നാലും അവൾക്ക് സന്തോഷം....പക്ഷെ.... വേറെ ചിലർക്ക് ഇത് ആവശ്യം ആണ്... " ഒരു ചെറു ചിരി ചേർത്ത് കൊണ്ട് അവൻ മറുപടി പറഞ്ഞതും രാജേഷിന്റെ മുഖം ഒന്ന് ചുളിഞ്ഞു... "നീ എന്താ ഉദ്ദേശിച്ചത്.... !!?" "ഞാൻ എന്ത് ഉദ്ദേശിക്കാൻ.... എന്നെ ഈ ചാനലിന് ആവശ്യം അല്ലേ എന്നാണ് ഞാൻ പറഞ്ഞത്.... " അവൻ അതി സമർത്ഥമായി റൂട്ട് തിരിച്ചു വിട്ടതും രാജേഷ് അവനെ വല്ലാത്തൊരു നോട്ടം നോക്കി കൊണ്ട് തലയാട്ടി... "ആയാൽ നിനക്കു കൊള്ളാം...." "ആണന്നേ.... " "മ്മ്മ്.... നിന്നോട് ഞാൻ ഒരു കാര്യം ഡിസ്കസ് ചെയ്യാൻ ഇരിക്കുകയായിരുന്നു..... "

"എന്ത് പറ്റി.... പുതിയ വല്ല ഇഷ്യൂസും ആണോ... " "ഏയ്‌..... Yesterday ഞാൻ വൈഫിന്റെ അമ്മയുടെ ബർത്ത്ഡേക്ക് ഗിഫ്റ്റ് വാങ്ങാൻ മാൾ വരെ ഒന്ന് പോയിരുന്നു.... " "ആഹാ.... അത് ഇപ്പോഴും ജീവനോടെ ഇരിപ്പുണ്ടോ.... കഴിഞ്ഞ തവണ ശാലുവിനെ ചൊറിഞ്ഞു മാന്തലും വാങ്ങി പോയതല്ലേ... പേ ഇളകിയില്ലായിരുന്നോ.... " അനൂപ് ഒരു കൂസലും കൂടാതെ ചോദിക്കുന്നത് കേട്ടു രാജേഷ് കൈ കൂപ്പി പോയി.... "പോന്നു അനൂപേ ഓർമിപ്പിക്കല്ലേ..... ഞാൻ പറയാൻ വന്നത് ആ സാധനത്തേ പറ്റിയല്ല ഞാൻ പറയാൻ വന്നത്.... വേറെ ഒരു കാര്യം ആണ്.... " "എങ്കിൽ പറ.... " "ആ.... ഞാൻ അവിടെ വെച്ച് നിന്റെ ഒരു ഫ്രണ്ട് ഇല്ലേ.... അഡ്വാകറ്റ് സമദ് സാറിന്റെ മകൻ ആദം.... അവനെ കണ്ടായിരുന്നു.... " അത് കേട്ടതും അനൂപിന്റെ ഉള്ളിൽ ഒരു ഇടി വെട്ടി എങ്കിലും അവൻ അത് മറച്ചു വെച്ച് കൊണ്ട് ഒന്നും അറിയാത്ത ഭാവത്തോടെ അവനെ നോക്കി.... "അവൻ നാട്ടിൽ എത്തിയിട്ടുണ്ട്.... " "മ്മ്മ്... അതല്ല ഞാൻ പറയാൻ വന്നത്... അവന്റെ കൂടെ ഒരു പെൺകുട്ടിയെയും ഞാൻ കണ്ടു.... " അത് പറഞ്ഞതും അനൂപ് ശരിക്കും ഒന്ന് ഞെട്ടി.... അവൻ അത് മറച്ചു പിടിക്കാൻ പാട് പെട്ടു... "അത് ചിലപ്പോൾ അവന്റെ ഫ്രണ്ട് വല്ലതും ആകും.... " "ആക്കാൻ ചാൻസ് കുറവാണ്.... പക്ഷെ അതല്ല...

ആ പെൺകുട്ടിക്ക് നമ്മുടെ ശാലുവുമായി നല്ല സാമ്യതയുണ്ട്.... ഒരു നോക്കെ കാണാൻ കഴിഞ്ഞു എങ്കിലും ആ ഒറ്റ നോട്ടത്തിൽ എനിക്ക് ഫീൽ ചെയ്തു..... എന്തോ അത് ശാലു തന്നെയാണോ എന്നൊരു സംശയം.... " അവൻ ഡ്രോയിൽ നിന്നും പാക്കറ്റ് സിഗരറ്റ് എടുത്തു അതിൽ ഒന്ന് എടുത്തു കത്തിച്ചു ചുണ്ടിൽ വെച്ചു.... അനൂപ് ഉള്ളിലെ പരിഭ്രമം പുറമെ കാണിക്കാതെ ഒന്ന് ചിരിച്ചു.... "ഇല്ല രാജീവ്‌....അതിനുള്ള സാധ്യതയില്ല... Because ഞാൻ അവന്റെ വീട്ടിലേക്ക് പോയതാണ്.... അങ്ങനെ ഒരു പെൺകുട്ടി അവിടെ ഇല്ല.... അതും കൂടാതെ അത് ശാലുവാണോ എന്ന ചിന്ത.... ഇന്ന് വരെ തമ്മിൽ കാണാത്തവർ ആണ് രണ്ട് പേരും.... പിന്നെ എങ്ങനെ....ഏയ്‌... തനിക്ക് തോന്നിയത് ആകും... " അനൂപ് അവനെ ഇടം കണ്ണിട്ട് നോക്കി... രാജേഷ് മെല്ലെ ഒന്ന് തലയാട്ടി കൊണ്ട് സിഗരറ്റ് ആഞ്ഞു വലിച്ചു.... "May be എന്റെ തോന്നൽ ആയിരിക്കാം.... But still ഒരു hope നില നിൽക്കുന്നുണ്ട്.....ഒരുപക്ഷെ എന്റെ തോന്നൽ ശരി ആണെങ്കിലോ.... and.... അങ്ങനെ ആണെങ്കിൽ അവളുടെ ജീവൻ അപകടത്തിൽ ആണ്..... " രാജേഷിന്റെ വാക്കുകൾ അവന്റെ കാതുകളെ ചുട്ടു പൊള്ളിക്കാൻ പാകത്തിന് ഉള്ളതായിരുന്നു... "What.... !!?" "Ofcouse...... അവൾ ആദമിന്റെ അടുത്ത് ഉള്ളത് തന്നെ അവളുടെ ജീവനുള്ള ഭീഷണിയാണ്.... " "What the hell are you talking..... അവനെ പറ്റി നീ എന്താ കരുതി വെച്ചേക്കുന്നെ...ഏ..... അവൾ അവന്റെ അടുത്ത് ഉണ്ട് എന്ന് വെച്ചാൽ തന്നെ അവന് അവളെ അപകടപെടുത്താൻ കഴിയും എന്ന് തോന്നുന്നുണ്ടോ..... !!"

"ഏയ്‌... Relax.... ഞാൻ ഉദ്ദേശിച്ചത് അതല്ല.... അബ്ദുൽ സമദ് സാർ കൊല്ലപ്പെട്ടത് മുതൽ ആദമിന്റെ പിറകെ തന്നെ അവർ ഉണ്ട്.... കൂടാതെ കഴിഞ്ഞ മൂന്ന് മാസകാലം അവൻ ഒളിവിൽ ആയിരുന്നു.... ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല ഈ തിരിച്ചു വരവ്.... And.... അവന്റെ ജീവനും ഭീഷണിയിൽ ആണ്...അവൻ ഒരിക്കലും സമദ് സാറിന്റെ കൊലപാതകത്തേ പറ്റി ഇന്ന് വരെ അവൻ അന്വേഷിക്കാൻ തയ്യാറായിട്ടില്ല.... അവൻ അത് എന്നെങ്കിലും അന്വേഷിക്കാൻ താല്പര്യം പ്രകടിപ്പിച്ചാൽ.... അന്ന് അവൻ കൊല്ലപ്പെടും... അതോടൊപ്പം... അവനോടൊപ്പം കഴിയുന്ന ആരും അത് താൻ ആയാൽ പോലും ഏതു നിമിഷവും കൊല്ലപ്പെടാം.... " രാജേഷ് പറഞ്ഞത് മുഴുവൻ അനൂപ് സീരിയസ് ആയി തന്നെ ആയിരുന്നു കേട്ടു ഇരുന്നത്... അവൻ പറഞ്ഞതിലും കാര്യങ്ങൾ ഉണ്ട്.... ആ ഒരു സത്യം തിരിച്ചറിഞ്ഞാൽ അവർ കൊല്ലപ്പെടാൻ ഉള്ള സാധ്യത ഏറെയാണ്.... അവൻ വേഗം തന്നെ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു.... "ഇന്ന് നിനക്ക് പുറത്ത് അല്ലേ ഡ്യൂട്ടി.... " "മ്മ്മ്.... അവിടെ സ്ട്രൈക്ക് continues ആയി നടക്കുകയാണ്... വിവരങ്ങൾ അറിഞ്ഞിട്ടേ അങ്ങോട്ട്‌ പോകൂ... ജോലി ഇതാണ് എന്ന് വെച്ച് ചാവാനൊന്നും ഒക്കില്ലല്ലോ.... നമുക്കും കുടുംബം ഉള്ളതല്ലേ..... സാറേ... " അവൻ ഒരു ചിരിയോടെ പറഞ്ഞതും രാജേഷും ചിരിച്ചു കൊണ്ട് ഒന്ന് തലയാട്ടി.........തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story