SAND DOLLAR: ഭാഗം 24

Sand Dollar

രചന: THASAL

"ആദം.... നിങ്ങൾ ഇപ്പോൾ എവിടെയാ.... " ഫോൺ എടുത്ത പാടെ കേൾക്കുന്നത് വെപ്രാളപ്പെട്ടു കൊണ്ടുള്ള അനൂപിന്റെ ശബ്ദം ആണ്... ആദം നെറ്റി ചുളിച്ചു കൊണ്ട് മുന്നേ നടക്കുന്ന ശാലുവിനെ ഒന്ന് നോക്കി.... "ഞങ്ങൾ ഇപ്പോൾ പുറത്താഡാ.... " "ഓഹ് ഷിറ്റ്...... ഡാ...കറക്റ്റ് സ്പോർട് പറ.... " "ഞങ്ങൾ മാളിൽ നിന്നും ഇറങ്ങി ഇപ്പോൾ പാർക്കിങ്ങിൽ ആണ്.... എന്താടാ.... " "ഈ സമയത്ത് ആണോടാ കറങ്ങാൻ ഇറങ്ങുന്നത്.... നിനക്ക് എന്താടാ ബോധം ഇല്ലേ....അവൾക്ക് എങ്കിലും.... ആരെങ്കിലും കണ്ടാൽ അവിടെ തീരും എല്ലാം... ഒരു ഉത്തരവാദിത്തം ഇല്ലാത്ത.... " "ഡാ.... ചീത്ത വിളിക്കാതെ കാര്യം പറയഡാ... എന്താ പ്രോബ്ലം.... " ആദം അല്പം ടെൻഷനോടെ ചോദിച്ചു കൊണ്ട് മുന്നേ യാതൊരു ബെല്ലും ബ്രേക്കുമില്ലാതെ പോകുന്ന ശാലുവിന്റെ കയ്യിൽ പിടിച്ചു നിർത്തി.... "ഡാ പുല്ലേ....രാജേഷ് ഇന്നലെ നിന്നെ കണ്ടു എന്ന്....നിന്നെ മാത്രം അല്ല... ശാലുവിനെയും... അവൻ എന്നോട് ചോദിച്ചു..... നീ ആയിട്ട് ആർക്കും സംശയം ഉണ്ടാക്കാതെ വരാൻ നോക്ക്... അവൾക്ക് മാത്രം അല്ല നിനക്കും ആവശ്യത്തിലും കൂടുതൽ ശത്രുക്കൾ ഉള്ളതാണ് എന്ന ബോധം വേണം.... " അവൻ പറഞ്ഞു നിർത്തിയതും ആദം ശാലുവിനെ ഒന്ന് നോക്കി...

അവൾ സംശയത്തോടെ അവനെ നോക്കി നിൽക്കുകയായിരുന്നു....അവൻ ഒന്ന് കണ്ണ് ചിമ്മി കാണിച്ചു... "മ്മ്മ്....നീ എന്തെങ്കിലും പറഞ്ഞോ അവനോട് ... " "ഏയ്‌...പറയാൻ സമയം ആയിട്ടില്ലല്ലോ.... നീ വേഗം വരാൻ നോക്ക്... " ധൃതിയിൽ ഉള്ള അനൂപിന്റെ വാക്കുകൾ കേട്ടു അവൻ പെട്ടെന്ന് തന്നെ ഫോൺ വെച്ച് കൊണ്ട് തന്നെ നോക്കി നിൽക്കുന്നവളുടെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് വേഗം അവളെ കാറിൽ കയറ്റി.... ഒന്നും മനസ്സിലായില്ല എങ്കിലും ഒരു വാക്ക് പോലും ചോദിക്കാതെ അവൾ കയറി ഇരുന്നു.... "ഒരു ചോദ്യം എങ്കിലും ഞാൻ പ്രതീക്ഷിച്ചു..... " വണ്ടി ഓടിക്കുന്നതിനിടയിൽ പുറത്തേക്ക് നോക്കി ഇരിക്കുന്നവളെ നോക്കി കൊണ്ട് അവൻ പറഞ്ഞതും അവൾ മെല്ലെ തല ചെരിച്ചു നോക്കി കൊണ്ട് ഒന്ന് ചിരിച്ചു.... "ചോദിച്ചാൽ പറയും എന്ന് എനിക്ക് ഉറപ്പില്ലായിരുന്നു.... " അവൾ ഒരു കുസൃതിയോടെ പറഞ്ഞു... "അതെന്താ ഞാൻ വല്ലതും പറയാതിരുന്നിട്ടുണ്ടോ.... " അവന്റെ ചോദ്യത്തിൽ സംശയം കലർന്നതും അവൾ അവനെ നോക്കി ഒന്ന് കണ്ണ് ചിമ്മി... "ആദം.... താൻ എന്നെ സഹായിക്കുന്നുണ്ട്... പക്ഷെ മനസ്സ് കൊണ്ട് തനിക്ക് ആരെയും ഉപദ്രവിക്കാനോ ഉപദ്രവിക്കാൻ കൂട്ട് നിൽക്കാനോ സാധിക്കില്ല എന്ന് ആരെക്കാളും നന്നായി എനിക്കറിയാം... അതിന്റെ ഭാഗം ആയി താൻ എന്നോട് പലതും ഒളിച്ചു വെച്ചിട്ടുണ്ട് എന്നും അറിയാം......

അതിന്റെ കൂട്ടത്തിൽ പെടുന്നത് എന്തെങ്കിലും ആകും എന്ന് ഞാൻ കരുതി.... Thats all.... " അവൾ ചെറു ചിരിയോടെ പറയുന്ന കാര്യങ്ങൾ കേട്ടു അവന്റെ മുഖഭാവം ചെറുതിലെ മാറി എങ്കിലും അത് മറച്ചു വെച്ച് കൊണ്ട് അവൻ ഒന്ന് പുഞ്ചിരിച്ചു.... "ഞാൻ പറഞ്ഞത് ശരിയല്ലേ.... താൻ പല കാര്യങ്ങളും എന്നോട് മറച്ചു വെച്ചിട്ടില്ലേ.... റോഷൻ തന്റെ ഫ്ലാറ്റിന്റെ തൊട്ടടുത്ത ഫ്ലാറ്റിൽ ഉണ്ട് എന്ന കാര്യം പോലും..... " അവന് നേരെ വിരൽ ചൂണ്ടി കൊണ്ടുള്ള അവളുടെ ചോദ്യത്തിൽ ഒരു നിമിഷം അവന്റെ ശ്വാസം പോലും നിന്ന് പോയി... ഒരു ഞെട്ടലോടെ അവൻ അവളെ നോക്കിയതും അവൻ പുഞ്ചിരിക്കുകയായിരുന്നു.... "അറിയാം..... ഞാൻ കണ്ടിട്ടുണ്ട്...... But താൻ പേടിക്കും പോലെ ഞാൻ അവനെ വീണ്ടും സ്വീകരിക്കുകയൊന്നും ഇല്ല... കാരണം.....അതിന് എനിക്ക് സാധിക്കില്ല....വെറുപ്പ് തോന്നി പോയ ആളെ വീണ്ടും പഴയ പോലെ കാണാൻ ഒരു പെണ്ണിനും സാധിക്കില്ല..... ഞാനും ഒരു പെണ്ണെല്ലേഡോ.... " മുന്നിലേക്ക് നോക്കി യാതൊരു വിധ ഭാവ വ്യത്യാസങ്ങളും കൂടാതെ അവൾ പറയുന്ന കാര്യങ്ങൾ അവന്റെ ഉള്ളിൽ ഒരു തണുത്ത കാറ്റായി മാറുകയായിരുന്നു.... അവൻ ആശ്വാസത്തോടെ അവളിൽ നിന്നും നോട്ടം മാറ്റി.... 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

"See this....... താൻ പറഞ്ഞത് അനുസരിച്ച് cctv ഫൂട്ടാജ് ചെക്ക് ചെയ്തതിൽ.... ഈ രണ്ട് ദിവസം അദ്ദേഹം വീടിന് വെളിയിൽ പോലും പോയിട്ടില്ല.... പിന്നെ എങ്ങനെ..... !!!?" അവൾക്ക് നേരെ ലാപ് നീട്ടി വച്ചു കൊണ്ട് അനൂപ് ചോദിച്ചതും... അവൾ അതൊന്നു വിശദമായി നോക്കി കൊണ്ട് ശേഷം ഒന്ന് പുഞ്ചിരിച്ചു.... "അദ്ദേഹം ഇറങ്ങണം എന്നില്ലല്ലോ..... അല്ലേ ആദം..... " സോഫയിൽ കാൽ കയറ്റി വെച്ച് ഗെയിം കളിക്കുന്ന ആദമിനെ നോക്കി കൊണ്ട് അവൾ ചോദിച്ചതും ആദമും ചെറു ചിരിയോടെ സോഫയിൽ നിന്നും എഴുന്നേറ്റു ഫോൺ പോക്കറ്റിൽ ഇട്ടു കൊണ്ട് അവർക്കടുത്തേക്ക് വന്നു.... "Exatly....... ഉപ്പ ഇറങ്ങിയാൽ മാത്രം അത് അവിടെ നിന്നും പുറത്ത് എത്തുകയൊള്ളു എന്നൊരു ചിന്ത തന്നെ അബദ്ധം ആണ്..... Because... നിന്നെക്കാളും എന്നെക്കാളും എല്ലാം ലേശം ബുദ്ധി അദ്ദേഹത്തിന് കൂടുതലാ.... ഈ ഒരു കാര്യം വേറെ ആരെങ്കിലും എന്നെങ്കിലും അന്വേഷിക്കും എന്നും അദ്ദേഹത്തിന് അറിയാം...... Look.... അന്ന് ഇവൾ അവിടെ നിന്ന് ഇറങ്ങിയ ശേഷം പല വട്ടം....പല വേഷത്തിൽ ആ വീടിന് മുന്നിൽ കറങ്ങി നടക്കുന്നവരെ.... ആ ഒരു കാര്യം കൊണ്ട് തന്നെ ഉപ്പ ഇറങ്ങില്ല.... പിറ്റേ ദിവസം ഞാൻ പോയ ശേഷം..... അവിടെ ഒരാൾ വന്നതും പോയതും നീ ശ്രദ്ധിച്ചോ....

അദ്ദേഹത്തിന്റെ കയ്യിൽ എന്തോ പൊതിയും ഉണ്ടായിരുന്നു.... " "അത് evidents ആകാൻ സാധ്യതയില്ല ആദം... Because... ഇത്രയും വാല്യൂ ഉള്ള തെളിവുകൾ കൊണ്ട് പോകുമ്പോൾ ആർക്കായാലും ഒരു ടെൻഷൻ കാണേണ്ടതാണ്... അയാളുടെ മുഖത്തേക്ക് ഒന്ന് നോക്കിയേ.... വല്ല sslc സിർട്ടിഫിക്കറ്റ് കൊണ്ട് പോകും പോലെ അല്ലേ പോകുന്നത്....... " അനൂപ് പറയുന്നത് കേട്ടു ശാലു ചിരിച്ചു പോയി..... ആദമും ചിരിയോടെ അവന്റെ കയ്യിൽ തട്ടി.. "അതിന് സാധ്യതകൾ രണ്ടാണ്.... ഒന്നുകിൽ അയാൾക്ക്‌ അതിനെ പറ്റി വലിയ ധാരണകൾ ഉണ്ടായിരിക്കില്ല... May be ധാരണകൾ നൽകിയിട്ടുണ്ടാകില്ല.... അല്ലെങ്കിൽ.... " "അല്ലെങ്കിൽ.... !!?" "അയാൾക്ക്‌ ബുദ്ധിയില്ല..... ബുദ്ധിയുള്ളവർക്കല്ലേ പേടി കാണൂ..... അല്ലാതെ ഈ ഇരിക്കുന്നവളെ പോലെ എന്ത് വന്നാലും കുലുങ്ങാതെ നിൽക്കാൻ ബുദ്ധിയുള്ള ഒരുത്തനും കഴിയില്ല.... " പോക്കറ്റിൽ നിന്നും ഒരു സിഗരറ്റ് എടുത്തു പുകച്ചു കൊണ്ട് ആദം പറയുന്നത് കേട്ടു ശാലു അവന്റെ കാലിൽ തന്നെ ഒന്ന് ചവിട്ടി.... "ഇനി ഇപ്പോൾ എന്റെ തലയിൽ ഇട്..... ഈ പേടി എന്ന് പറഞ്ഞാൽ നമ്മൾ എന്തെങ്കിലും തെറ്റ് ചെയ്യുമ്പോൾ വരുന്നതല്ലേ... അത് ഞാൻ ചെയ്തിട്ടില്ല.... അത് പോലെ അയാളും... May be അതായിരിക്കും..... എന്തൊക്കെ പറഞ്ഞാലും ആദം പറഞ്ഞതിൽ ചില കാര്യങ്ങൾ ഉണ്ട്....

നമുക്ക് അതൊന്നു ശരിക്ക് അന്വേഷിക്കണം.... എനിക്കൊ ഇവനോ ഡയറക്ടർ ആയി പോയി അന്വേഷിക്കാൻ പറ്റില്ല.... അത് കൊണ്ട്.... " അവൾ പകുതി പറഞ്ഞു നിർത്തി കൊണ്ട് അനൂപിനെ ഒന്ന് നോക്കി... അനൂപ് വലിയ ഗമയോടെ മുഖം ഒന്ന് കയറ്റി... "ഞാൻ പോകണമായിരിക്കും അല്ലേ... " അനൂപ് ചോദിച്ചതും രണ്ട് പേരും ഒരുപോലെ തലയാട്ടി.... "മ്മ്മ്..... തല പോകുന്ന കേസ് വന്നതും ആണോടെ.... " അവൻ കളിയിൽ ചോദിച്ചതും രണ്ട് പേരും ചിരിച്ചു പോയി.... "നിന്റെ ഈ ഹ്യൂമർ സെൻസ് അതിലാണ് ഞാൻ വീണു പോകുന്നത്.... " ആദമിന്റെ വാക്കുകൾ കേട്ടു അനൂപ് അവനെ ഒന്ന് കണ്ണുരുട്ടി നോക്കി... "ഇത് ഹ്യൂമർ അല്ല... കാര്യം തന്നെയാ..... എനിക്കെ വീട്ടിൽ കാത്തിരിക്കാൻ ആളുണ്ടെ.... " അവൻ തമാശയോടെ ആണ് പറഞ്ഞത് എങ്കിലും എന്ത് കൊണ്ടോ ശാലുവിന്റെ മുഖം ഒന്ന് വാടി... അവൾ പിന്നെ ഒരു നോട്ടം പോലും അവന് നൽകാതെ ഇരുന്നിരുന്ന കസേര പിന്നിലേക്ക് തള്ളി മാറ്റി കൊണ്ട് റൂമിലേക്ക് പോയി.... അത് കണ്ടപ്പോൾ ആണ് അനൂപിനും താൻ എന്താണ് പറഞ്ഞത് എന്ന ബോധം വന്നത്... അവൻ അബദ്ധം പറ്റിയ കണക്കെ തലയിൽ കൈ വെച്ച് പോയി.... ആദം ആകെ കൈ വിട്ട പോലെ തരിച്ചു നിന്നു.... "ഡാ.... സോറി... ഞാൻ ഒരു തമാശക്ക്.... "

അവൻ വാക്കുകൾ കിട്ടാതെ പരതി പോയി... ആദം ഒന്നും മിണ്ടാതെ അവന്റെ തോളിൽ ഒന്ന് തട്ടി.... ശേഷം ഒന്ന് പുഞ്ചിരിച്ചു.... "ഡാ... ഞാൻ സംസാരിക്കാം അവളോട്‌....ശ്ശേ...എന്റെ നാവ്.... അറിയാതെ പറഞ്ഞും പോയി... " അവന് എന്തെന്നില്ലാത്ത കുറ്റബോധം തോന്നി... ആദം അവനെ ആശ്വസിപ്പിക്കും കണക്കെ ഒന്ന് കണ്ണ് ചിമ്മി.... "Its ok.... നീ പറഞ്ഞത് തമാശക്ക് ആണെന്ന് എനിക്ക് മനസ്സിലാകും..... But അവൾക്ക് ആ തിരിച്ചറിവ് അല്പം കുറവാണ് എന്നറിയില്ലേ.... ഞാൻ പറഞ്ഞോളാം അവളോട്‌.... നീ പോകാൻ നോക്ക്... വീട്ടിൽ ആള് ഇരിപ്പില്ലേ... ചെല്ല് .. " "ഡാ എന്നാലും...." "ഒരു എന്നാലും ഇല്ല...... അവൾക്ക് പറഞ്ഞാൽ മനസ്സിലാകും.... അപ്പോഴത്തെ ദേഷ്യത്തിന് എന്തൊക്കെ ചെയ്താലും അത് കഴിഞ്ഞാൽ ആള് അങ്ങ് അടങ്ങും.... നീ ചെല്ല്..... " അവനെ നിർബന്ധിച്ചു പറഞ്ഞയച്ചു കൊണ്ട് ആദം റൂമിലേക്ക് പോയതും കാണുന്നത് ഇരു കൈകൾ കൊണ്ടും മുഖം മറച്ചു ഇരിക്കുന്ന ശാലുവിനെയാണ്.... അവൻ മെല്ലെ അവളുടെ അടുത്ത് പോയി ഇരുന്നു....അവന്റെ സാനിധ്യം അറിഞ്ഞിട്ടും അവൾ ഒന്ന് തല ഉയർത്തി നോക്കാൻ പോലും തയ്യാറായില്ല.... അവൻ അവളുടെ കഴുത്തിലൂടെ കയ്യിട്ട് പിടിച്ചു കൊണ്ട് അവളെ തന്നോട് ചേർത്ത് ഇരുത്തി... പക്ഷെ അവൾ ഒന്ന് മിണ്ടുകയോ... അവനെ ഒന്ന് നോക്കുകയോ ചെയ്തില്ല....

"ഡോ..... ശാലുമ്മോ.... ഡോ... ഒന്ന് മിണ്ടടോ.... " ഒന്നും സംഭവിച്ചിട്ടില്ല എന്ന പോലെ ആയിരുന്നു അവന്റെ വാക്കുകൾ... അവൾ താഴേക്ക് നോക്കി കൊണ്ട് തന്നെ അവന്റെ കൈ വിടുവിക്കാൻ നോക്കിയതും അവൻ പിടിച്ച പിടിയിൽ നിന്നും ഒരു തരിമ്പ് പോലും മാറ്റിയില്ല..... "ആദം.... വിട്.... " "ആഹാ.....അപ്പൊ നാക്ക് വായിൽ തന്നെ ഉണ്ട്... ഇനി പറ.... അവൻ ഒരു തമാശ പറഞ്ഞപ്പോൾ തന്നെ താൻ എന്താടോ മൂഡ് ഓഫ് ആയത്....തനിക്ക് തന്നെ അറിയാവുന്ന കാര്യം അല്ലേ..അവനെ പറ്റി..... " ആദം ചെറു ചിരിയോടെ ചോദിച്ചതും അവൾ അവനിൽ നിന്നും വിട്ട് മാറാതെ തന്നെ അവന്റെ മടിയിലേക്ക് തല വെച്ചു കിടന്നു... അവന് അതൊരു അത്ഭുതം തന്നെ ആയിരുന്നു... അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു... അവൻ മെല്ലെ അവളുടെ മുടിയിലൂടെ ഒന്ന് തലോടി.... "അവൻ പറഞ്ഞതും ശരിയല്ലേ ആദം.... അവന് കാത്തിരിക്കാൻ വീട്ടിൽ ഒരാളില്ലേ....നമ്മുടെ എല്ലാം പ്രശ്നത്തിൽ വെറുതെ അവനെ വലിച്ചിട്ട്..... എന്തോ ഉള്ളിൽ ഒരു....." അവൾക്ക് ബാക്കി പറയാൻ സാധിക്കുന്നുണ്ടായിരുന്നില്ല...അവന് കാര്യങ്ങൾ മനസ്സിലായിരുന്നു..... "അത് തന്നെയാണോ പ്രശ്നം..... !!?" അവൻ മറു ചോദ്യം ഉന്നയിച്ചതും അവൾ ഒന്നും പറയാൻ കഴിയാതെ അവന്റെ മടിയിൽ നിന്നും എഴുന്നേറ്റു ബെഡിൽ കമിഴ്ന്നു കിടന്നു...

കൊച്ച് കുഞ്ഞിനെ പോലുള്ള അവളുടെ കിടത്തം കണ്ടു അവന് വല്ലാത്തൊരു വാത്സല്യം തോന്നിയിരുന്നു... അവനും അവളുടെ അടുത്ത് തന്നെ കിടന്നു അവളുടെ തലക്ക് പിറകിൽ ഒന്ന് തലോടി... "ഡോ.... എന്നോട് നുണ പറയാൻ ഒന്നും നിൽക്കണ്ട.... എനിക്ക് തന്നെ മനസ്സിലാകും.... ഞാൻ തന്റെ നല്ലൊരു ഫ്രണ്ട് ആണെന്ന് താൻ തന്നെ പറഞ്ഞതല്ലേ....കാര്യം എന്താണെങ്കിലും എന്നോട് പറ.... " അവൻ അവളുടെ അടുത്തേക്ക് തല ചെരിച്ചു കിടന്നു കൊണ്ട് ചോദിച്ചതും അവൾ മെല്ലെ മുഖം ചെരിച്ചു അവനെ നോക്കി..... ആ കണ്ണുകളിൽ കണ്ണുനീർ അല്ലായിരുന്നു... എന്തെന്നില്ലാത്ത ഭാവം ആയിരുന്നു..... "അവനെ നമുക്ക് ഇതിൽ നിന്നും ഒഴിവാക്കാം ആദം...... അവന് ഒരു കുടുംബം ഉണ്ട്.... അവനെ നഷ്ടപെട്ടാൽ വേദനിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട്.... അതൊന്നും ഇല്ലാത്ത എന്നെ പോലെ ആകില്ല അവനെ നഷ്ടപ്പെട്ടാൽ.... പടച്ചവൻ പോലും പൊറുക്കില്ല..... " അവളുടെ വാക്കുകൾ കേട്ടതും ആദം ചിരിയോടെ അവളുടെ തലയിൽ ഒന്ന് തട്ടി.... "ഞാൻ പറഞ്ഞാൽ അവൻ ഇതിൽ നിന്നും ഒഴിഞ്ഞു പോകും എന്ന് തോന്നുന്നുണ്ടോ..... " അവന്റെ ചോദ്യത്തിന് മൗനം തിരികെ നൽകാനെ അവൾക്ക് സാധിച്ചുള്ളൂ.... "ഇല്ല....എനിക്കും താല്പര്യം ഇല്ല ആരും ഇതിലേക്ക് കടന്നു വരുന്നതും അവരുടെ ജീവൻ അപകടത്തിൽ ആകുന്നതും....

But.... അവൻ അറിയാതെ ഒന്നും നടക്കില്ല...... അത് നിനക്ക് തന്നെ അറിയാവുന്ന കാര്യം ആണല്ലോ...... പിന്നെ...... ആരോരും ഇല്ല എന്നുള്ള നിന്റെ ചിന്ത...... അത് നിന്റെ മാത്രം തോന്നൽ അല്ലേ ശാലു.... " അവന്റെ ചോദ്യത്തിന് അവൾ ഒന്ന് പുച്ഛിച്ചു ചിരിച്ചു... കണ്ണുനീരിന്റെ നനവുള്ള പുഞ്ചിരി.... "ജനിപ്പിച്ചത് ആരാണെന്ന് അറിയാതെ കൂടപിറപ്പുകൾ ഉണ്ടോ എന്ന് പോലും അറിയാതെ.....സ്നേഹിക്കുന്ന ഒരാൾ എങ്കിലും ഇന്ന് ജീവനോടെ ഉണ്ടോ എന്ന് അറിയാതെ..... വളർന്ന ഞാൻ അനാഥ അല്ല എന്ന് പറയുന്നത് foolishness ആണ് ആദം..... I know.....i am orphen..... But അതിൽ പോലും ഞാൻ proud ചെയ്യുന്നുണ്ട്.... എന്നെ പറ്റി ഓർത്ത് എനിക്ക് proud തോന്നുന്നു.... ഒരു തന്തയുടെയും ഒരു ചില്ലി ക്യാഷ് ഇല്ലാതെ... ഒരുത്തന്റെയും ഒരു സപ്പോർട്ട് പോലും ഇല്ലാതെ ഈ ഷഹല നഷാത്ത് ഇന്ന് ഈ കാണുന്ന..... എല്ലാവരുടെയും മുന്നിൽ നഷാത്ത് എന്നൊരു പേര് പോലും അഭിമാനം കൊള്ളിക്കാൻ തെറ്റ് ചെയ്യുന്നവരെ പേടിപ്പിക്കാൻ കഴിയുന്നുണ്ട് എങ്കിൽ അത് എന്റെ വിജയം ആണ്..... The victory of an orphen........

.ഇഷ്ടപ്പെടാത്തവരുടെ തണലിൽ കഴിയുന്നില്ല എങ്കിൽ അത് എനിക്ക് അഭിമാനം ആണ്...... I know..... ഈ ജീവിതത്തിൽ ഞാൻ തോറ്റു പോയാലും....തെറ്റിനെതിരെ സംസാരിക്കാൻ പലർക്കും ഞാൻ ഒരു inspiration ആയിട്ടുണ്ട്.....പലരുടെയും മനസ്സിൽ ഞാൻ വിജയിച്ചിട്ടുണ്ട്...... That's all...അതാണ്‌ എന്റെ വിജയം...... ആരുടേയും തണൽ ഇല്ലാതെ വളർന്ന എന്റെ മാത്രം വിജയം.... " അവളുടെ സ്വരത്തിൽ അഭിമാനം കലർന്നിരുന്നു... അവൻ ഒരു പുഞ്ചിരിയോടെ അവളെ ഒന്ന് ചേർത്ത് പിടിച്ചു കൊണ്ട് മാറി നിന്നു..... "ഈ ഒരു കാര്യത്തിൽ എനിക്ക് നിന്നോട് അസൂയ തോന്നുന്നു..... ശാലു.... തന്റെ ഈ പോസിറ്റീവ്നെസ്...... respect you........ And..... " അവൻ ഒരു കുറുമ്പോടെ പറഞ്ഞു നിർത്തിയതും അവൾ പെട്ടെന്ന് തന്നെ തലയണ എടുത്തു അവളുടെ തലക്ക് മുകളിൽ ഇട്ടു..... "എനിക്ക് കേൾക്കണ്ട...... " അവൾ പാതി ചിരിയോടെ പറഞ്ഞതും അവൻ ഒരു പൊട്ടിച്ചിരിയോടെ തലയണ പാതി ഉയർത്തി..... "And i love you....... " ........തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story