SAND DOLLAR: ഭാഗം 26

Sand Dollar

രചന: THASAL

"You will make me huge of proud and love........എനിക്ക് തന്നെ പറ്റി ആലോചിക്കുമ്പോൾ തന്നെ ഒരുപാട് സന്തോഷം തോന്നുന്നു..... ലൈഫിനെ ഈ ഒരു ഫീലോടെ എടുക്കാൻ കഴിയാത്തത് ആണ് ഞാൻ അടക്കം എല്ലാവരുടെയും failier........ And really respect and love you.... " അവന്റെ ഉള്ളിൽ തോന്നിയ കാര്യങ്ങൾ യാതൊരു മടിയും കൂടാതെ തന്നെ അവൻ എക്സ്പ്രസ്സ്‌ ചെയ്തു... അവൾ ചെറു പുഞ്ചിരിയോടെ തല ചെരിച്ചു.... അവളുടെ കണ്ണുകൾ റോഡിലൂടെ പോകുന്ന വാഹനങ്ങളെ പിന്തുടർന്നു.... "ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ.... " അവൾ മുന്നിൽ നിന്നും കണ്ണുകൾ മാറ്റാതെ തന്നെ ചോദിച്ചു..... അവനും അവളോടൊപ്പം ചേർന്നു നിന്ന് ചെറു രീതിയിൽ ഒന്ന് തലയാട്ടി... "You really love me..... !!?" ചോദിക്കുമ്പോൾ അവളുടെ ചുണ്ടിൽ കുഞ്ഞ് പുഞ്ചിരി ഉണ്ടായിരുന്നു.... അവന്റെ കണ്ണുകൾ പെട്ടെന്ന് തന്നെ അവളിൽ ഉടക്കി.... അവൻ സംശയത്തോടെ അവളെ നോക്കി.... "നിനക്ക് ഇന്ന് വരെ അത് ഫീൽ ചെയ്തിട്ടില്ലേ..... " അവന്റെ ചോദ്യത്തിൽ ഒരു സങ്കടം കൂടി നിഴലിച്ചിരുന്നു.... അവൾ ചെറുതിലെ അവനെ ഒന്ന് തിരിഞ്ഞു നോക്കി....

അവന്റെ മുഖം മാറിയത് കണ്ടപ്പോഴേ അവൾ ചെറു ചിരിയോടെ അവന്റെ തോളിലൂടെ കയ്യിട്ടു.... "എനിക്ക് ഇത് പോലൊരു ഫീൽ പണ്ട് തോന്നിയതിന്റെ റിസൾട്ട്‌ ആണ് ഞാൻ പുറം ലോകം കാണാതെ ഒരു വർഷ കാലം അവിടെ കഴിയേണ്ടി വന്നത്....So.... ഞാൻ വെറുതെ ചോദിച്ചു എന്നൊള്ളു.... I feel your love.... You are amazing human..... and also..... Amazing lover....... But..... " അവൾ പകുതിയിൽ ചിരിച്ചു കൊണ്ട് നിർത്തി... അവൻ അവളെ ഒന്ന് സൂക്ഷിച്ചു നോക്കി കൊണ്ട് അവളുടെ കഴുത്തിലൂടെ ചുറ്റി പിടിച്ചു തന്നോട് ചേർത്തു.... "ആ but എനിക്ക് കേൾക്കണ്ട...... becouse i love you......" അവന്റെ ശബ്ദത്തിൽ ഒരു കടുപ്പം ഉണ്ടായിരുന്നു... അവൾ അതൊരു പുഞ്ചിരിയിൽ തള്ളി.... "ഒരുപക്ഷെ ഞാൻ നല്ലൊരു വൈഫ്‌ അല്ലെങ്കിൽ.... " "പാർട്ണർ ആകാലോ..... " "ഞാൻ ഒരുപാട് പേരെ ഈ കൈ കൊണ്ട് ഇല്ലാതാക്കിയിട്ടുണ്ട്...." "അവർ ഈ ഭൂമിയിൽ ജീവിക്കാൻ അർഹത ഇല്ലാത്തവർ അല്ലേ.....and..... ഇനിയുള്ള... നമ്മുടെ ജീവിതവും അതിന് വേണ്ടിയല്ലേ.... " അവന്റെ ഉത്തരത്തിന് മുന്നിൽ അവൾ ഒരു പുഞ്ചിരിയോടെ അവന്റെ കൈ തട്ടി മാറ്റി കുറച്ചു നീങ്ങി നിന്നു.... "ആദം.....എന്റെ ജീവിതം ഒരു ഭാഗ്യ പരീക്ഷണം ആണ്.... ഏതു നിമിഷവും ജീവൻ പോകാം..... അത് ഒരുപക്ഷെ.... "

അവൻ അവളുടെ നെറുകയിൽ ഒന്ന് തലോടി... "ഏയ്‌.... അതിന് വേണ്ടിയാണോ നമ്മൾ ഇത്രയും കഷ്ടപ്പെട്ടത്.....നമ്മൾ വിചാരിച്ചത് നടന്നിരിക്കും.....അതിൽ എനിക്കൊ നിനക്കോ... ആർക്കും ഒന്നും സംഭവിക്കില്ല....ഒരാളും ജയിലിലേക്കും പോകേണ്ടി വരില്ല..... " അവൻ എന്തോ ഉറപ്പിച്ച മട്ടെ പറഞ്ഞതും അവൾ പുഞ്ചിരിയോടെ അവന്റെ തോളിൽ തട്ടി.... "I dont know....How to thank you... but i promiss you... എനിക്ക് ഒരു ജീവിതം ഉണ്ടെങ്കിൽ അത് തനിക്ക് വേണ്ടിയാകും.... അത് ഒരു നന്ദിയുടെ ഭാഗം അല്ല..... ലൈഫിലെ ഒരു ബ്രേക്ക്‌ അതിനെ ആക്‌സിലറെറ്റർ ആക്കി മാറ്റിയത് താനാ.... എനിക്കറിയില്ല ഇനിയൊരു ജീവിതം ഉണ്ടോ എന്ന്..... എനിക്ക് ഇനിയും ഒരുപാട് സമയം വേണം..... I like you.... Not love you..... " ചുണ്ടിലെ പുഞ്ചിരി മായ്ക്കാതെ തന്നേ ആയിരുന്നു അവൾ പറഞ്ഞത്.... അവൻ അവളുടെ നെറ്റിയിൽ ചെറുതിലെ ഒന്ന് തട്ടി... 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ടു ആദം ഉറക്കത്തിൽ നിന്നും ഉണർന്നത്... അവൻ വേഗം ടീപോയിയിൽ വെച്ച മൊബൈൽ കയ്യെത്തിച്ചു എടുത്തു..... ഉറക്കചടവോടെ തന്നെ അതിലേക്കു നോക്കിയതും അനൂപ് എന്ന പേര് കണ്ടു അവൻ ഒരു സംശയത്തോടെ ഫോൺ അറ്റന്റ് ചെയ്തു... "ഹെലോ...." "ടാ... നീ എവിടെ ആയിരുന്നടാ.... "

"നട്ടപാതിരാക്ക് വിളിച്ചിട്ട് ചോദിക്കാൻ പറ്റിയ ചോദ്യം.... ഞാൻ ഇല്ലേ വിഗാലാന്റിൽ ടൂറിന് വന്നതാ.... അല്ല പിന്നെ....." "ടാ കോപ്പാ.... നീ ആ ടീവി ഓൺ ചെയ്തു നോക്കടാ.... " "എന്ത് തേങ്ങയാടാ.... ഈ പാതിരാക്ക്..... " "പോയി തുറന്ന് നോക്ക്.... രണ്ടും കൂടി വരുത്തി വച്ചതല്ലേ.... സ്വയം അനുഭവിച്ചോ.... " അവൻ ചൂടായി കൊണ്ട് തന്നെ ഫോൺ വെച്ചതും ആദം സംശയത്തോടെ ചാടി പിടഞ്ഞു എഴുന്നേറ്റു ഹാളിലേക്ക് പോയതും കാണുന്നത് ടീവി ഓൺ ചെയ്തു അതിന് മുന്നിൽ ഊരയിലും കയ്യൂന്നി നിൽക്കുന്ന ശാലുവിനെയാണ്.... മാധ്യമ പ്രവർത്തകരുടെ തിരോധാനം നിർണായക വഴി തിരിവിലേക്ക്....... കാണാതായ ഷഹല നഷാത്തിനെ നഗരത്തിലെ ഒരു ഷോപ്പിങ് മാളിൽ വെച്ചു കണ്ടു എന്ന വാദവുമായി ഒരാൾ മുന്നോട്ട് വന്നു.... കഴിഞ്ഞ വർഷം ആണ് നഷാത്തിനെയും തനിഹയെയും പെട്ടെന്ന് അപ്രതീക്ഷിതമായത്......തനിഹയുടെ ബോഡി കുറച്ചു മാസങ്ങൾക്ക് മുന്നേ കണ്ടെത്തിയിരുന്നു.... ആ സാഹചര്യത്തിൽ കേസിലെ പ്രതീക്ഷ നഷ്ടപെട്ട സാഹചര്യത്തിൽ ആണ് ഇങ്ങനെ ഒരു വാദം....... പരിസരത്തെ cctv ഫൂട്ടെജ് ചെക്ക് ചെയ്തു വരുകയാണ് പോലീസ്...... വാർത്ത കേട്ടതും അവൻ ഒരു ഞെട്ടലോടെ അവളുടെ അടുത്തേക്ക് ചെന്നു.... അവൾ യാതൊരു ഭാവവും കൂടാതെ ടീവിയിലേക്ക് കണ്ണും നട്ടു നിൽപ്പായിരുന്നു....

"ശാലു.... " അവളുടെ ഭാവം കണ്ടു ഉള്ളിൽ ഒരു പേടി തോന്നിയതും അവൻ വിളിച്ചതും അവൾ അവനെ ഒന്ന് നോക്കിയ ശേഷം പിന്നെ യാതൊരു മാറ്റവും കൂടാതെ സോഫയിൽ പോയി ഇരുന്നു.... അവളുടെ മൗനം അവനെ വല്ലാതെ പേടിപ്പിച്ചിരുന്നു.... എന്തെങ്കിലും കാണാതെ അവൾ ഒരിക്കലും നിശബ്ധമാകില്ല..... അവൾ അല്പം പേടിയോടെ അവളെ നോക്കിയതും അവൾ മെല്ലെ തല ഉയർത്തി അവനെ നോക്കി.... "എല്ലാം അവസാനിപ്പിക്കണം ആദം......" അവളുടെ വാക്കുകൾ അവനിൽ നടുക്കം തന്നെ സൃഷ്ടിച്ചു.....അവൻ നോക്കി നിന്നതെ ഒള്ളൂ... "ഉടനെ തന്നെ....... അല്ലെങ്കിൽ ഒരു പക്ഷെ.... തീർക്കണം... എല്ലാത്തിനെയും..... ഈ ഒളിച്ചു കളി അവസാനിപ്പിക്കണം..... " അവളുടെ വാക്കുകളിൽ ധൃടത ഉണ്ടായിരുന്നു... അവൻ അവളുടെ അരികിൽ ചെന്നിരുന്നു ഒന്ന് തലയാട്ടിയതെയൊള്ളു.... "പേടിയുണ്ടോ.... !!" അവന്റെ പ്രതികരണത്തിൽ സംതൃപ്ത ആകാത്തത് കൊണ്ട് തന്നെ അവൾ ചോദിച്ചു... അവൻ ചെറു ചിരിയോടെ അവളെ നോക്കി... "ഇല്ലാന്ന് പറഞ്ഞാൽ കള്ളമാകും.... ഞാൻ വലിയ സൂപ്പർ ഹീറോ ഒന്നും അല്ലല്ലോ.... ഇന്ന് വരെ ഒരു പൂച്ച കുഞ്ഞിന്റെ പോലും ജീവൻ ഈ കൈ കൊണ്ട് എടുത്തിട്ടില്ല.... പേടിയുണ്ട്.... അല്ല പേടി ഉണ്ടാകണം.....

എന്താണ് നമുക്ക് സംഭവിക്കുക എന്ന് പറയാൻ കഴിയില്ല.... പക്ഷെ.. അവസാനം വരെ കൂടെ ഉണ്ടാകും... ഇത് എന്റെ വാക്കാ.....അവനെ എല്ലാം ഈ ഭൂമിയിൽ നിന്നും തുടച്ചു നീക്കാൻ ഞാൻ ഉണ്ടാകും.... എന്റെ ഉപ്പാക്ക് വേണ്ടി.... തനിഹക്ക് വേണ്ടി.... അവന്റെ എല്ലാം കയ്യിൽ പെട്ടു ജീവൻ നഷ്ടപ്പെട്ട ഓരോരുത്തർക്കും വേണ്ടി...... അതിലുപരി നിനക്ക് വേണ്ടി............ ഞാൻ ഉണ്ടാകും.... " അന്ന് ആദ്യമായി അവന്റെ വാക്കുകളിൽ ഒരു ഉറപ്പ് നിറഞ്ഞു.... അവൾ ഒന്ന് തലയാട്ടി... 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 "അത് വെറും വാർത്ത..... ഹ... ഹ...ഹ.... ചത്തു പോയവനെ അവിടെ വെച്ചു കണ്ടു ചായ കുടിക്കുന്നത് കണ്ടു എന്നെല്ലാം പറയുന്നവർ ആണല്ലോ ഈ മീഡിയ..... അവരുടെ ഭ്രാന്തിന് തുള്ളാൻ നമ്മുടെ പോലീസും..... അത് അത്രയേ ഒള്ളൂ... അവൾ ഇനി തിരികെ വരില്ല.....എനിക്കെതിരെ ശബ്ദം ഉയർത്തിയവൾ അല്ലേ.... ചത്തു മലർന്നത് എന്റെ കൈ കൊണ്ടല്ലേ.... അതിൽ കൂടുതൽ എന്ത് തെളിവാഡോ തനിക്ക് വേണ്ടത്.... ഒരു തെളിവും കൊടുക്കാൻ അവൾ ഇന്ന് ജീവനോടെ ഇല്ല.... പിന്നെ താൻ എന്തിനാടോ പേടിക്കുന്നത്..... " കാലിന് മുകളിൽ കാലു കയറ്റി വെച്ചു ഒരു പരിഹാസ ചുവയോടെ മന്ത്രി ചോദിച്ചതും ഓപ്പോസിറ്റ് ഇരിക്കുന്ന ആൾ ഒരു പേടിയോടെ അയാളെ നോക്കി....

"പേടിക്കണം സാറെ..... അരിഞ്ഞു തള്ളിയാലും മുറി കൂടി തിരിച്ചു വരുന്നവളാണ്..... ഇബ്രാഹിമിന്റെ വാക്കുകൾ കേട്ടു വളർന്നവൾ.... ഈ വാർത്ത കേട്ടത് മുതൽ ഒന്ന് ഉറങ്ങാൻ പോയിട്ട്... ഒന്ന്.... തിരിഞ്ഞു കിടക്കാൻ പോലും പേടിയാണ്.....മരിക്കുന്നതിന് മുന്നേ ഉള്ള അവളുടെ ആ ചിരി.... അത് കണ്ണിൽ കാണുകയാ...... എന്തോ... ഒരു... അപകടം.... " "ച്ചി.... നീർത്തട....." മന്ത്രി അലറിയതും അയാൾ പേടിയോടെ എഴുന്നേറ്റു പോയി.... തോമസ് കുര്യൻ ഉള്ളിലെ അമർഷം അടക്കാൻ കഴിയാതെ സോഫയിൽ നിന്നും എഴുന്നേറ്റു.....ചുണ്ടിൽ ഒരു സിഗരറ്റ് വെച്ചു കത്തിച്ചു.... പുക പുറത്തേക്ക് ഊതി... "കൊന്നത് ഞാനാ... എനിക്കില്ലാത്ത പേടി ഒരുത്തനും വേണ്ടാ..... ഒരുത്തിയും ഇനി എനിക്കെതിരെ കളിക്കാൻ ഇറങ്ങില്ല..... ഒരു തെളിവും ഒരു @$%~മക്കൾക്കും കിട്ടില്ല..... അതിന് എന്താ ചെയ്യേണ്ടത് എന്ന് എനിക്കറിയാം....." "സാർ.... " "എതിരെ നിൽക്കുന്നവൻ ആരായാലും അരിഞ്ഞു തള്ളിയാ ശീലം.....ഒരു പീറ പെണ്ണ് മുന്നിൽ നിന്ന് കുരച്ചു... വേണ്ടാ വേണ്ടാ എന്ന് പല തവണ വാണിംഗ് കൊടുത്തതാ... അവളുടെ കോപ്പിലെ ഒരു ജെർണലിസം....അവൾക്ക് ഏറ്റവും വിശ്വാസം ഉള്ളവനെ കൊണ്ട് തന്നെ അങ്ങ് പൂട്ടി...... കൊന്നു കളഞ്ഞു... അത് ചോദിച്ചു ഒരു നായിന്റെ മോനും ഈ പടി കയറില്ല....

അതിന് മാത്രം ധൈര്യം ഉള്ളവൻ ഇവിടെ ജനിച്ചിട്ടും ഇല്ല...... " 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 "ഞാൻ പോകും എന്നാണ് പറഞ്ഞത്..... നീ വെറുതെ എന്നെ തടയാൻ നിൽക്കണ്ട.... " അനൂപിനെ തള്ളി മാറ്റി കൊണ്ട് രാജേഷ് പറഞ്ഞതും അനൂപ് അവനെ പിടിച്ചു വെക്കാൻ പാട് പെട്ടു... "ടാ....അവൾ അവന്റെ കൂടെ ഇല്ല.... " "അത് ഞാൻ വിശ്വസിക്കണമായിരിക്കും... ഇത് വരെ സംശയം ആയിരുന്നു... ഇപ്പോൾ എനിക്ക് ഉറപ്പാണ്....നീ അറിയാതെ ഒരു കാര്യവും നടക്കില്ല എന്ന് എനിക്കറിയാം... എനിക്ക് കാണണം.... അവളെ..... നീ ഇതിനിടയിൽ എന്തെങ്കിലും കാണിക്കാൻ ആണെങ്കിൽ.... അറിയാലോ... " അനൂപിന് നേരെ വിരൽ ചൂണ്ടി കൊണ്ട് ഷർട്ടിന്റെ കൈ തെരുത്തു കയറ്റി കൊണ്ട് അവൻ മുകളിലെക്ക് കയറി പോകുന്നത് നിസഹായതയോടെ നോക്കി നിൽക്കാനേ അനൂപിന് ആയുള്ളൂ.... 🍁🍁🍁🍁🍁🍁🍁🍁🍁🍁 "ഇവിടെ ആകാൻ ചാൻസ് ഉണ്ട്..... ഉപ്പ ഇടയ്ക്കിടെ പോകാറുണ്ട്.....but അതിനുള്ളിൽ എന്നെ കയറ്റില്ല...." ആദം നിരാശയോടെ പറയുന്നത് കേട്ടു ശാലു ഒന്ന് നെറ്റി ചുളിച്ചു.... "ഇത് ഒരു കോളേജിന്റെ ഉള്ളിൽ ആണ്.... " "So what.... !!?" "ഞാൻ പഠിച്ച കോളേജിൽ..... അന്ന് അത്യാവശ്യം അലമ്പ് ആയത് കൊണ്ട് തന്നെപ്രായത്തിന്റെ തിളപ്പിൽ ഒരു ചെറിയ ഇഷ്യൂ ഉണ്ടായി....

സീനിയർസ് ആയിരുന്നു ഒപോസിറ്റ്.... അത് പോലീസ് കേസ് ആയപ്പോൾ ഞങ്ങളെ പുറത്താക്കി കോളേജിന്റെ മാനം കാത്തു.... എന്നോട് ആ വഴി പോലും കണ്ടു പോകരുത് എന്നാണ് ഓർഡർ..... " അവന്റെ സംസാരം കേട്ടു അവൾ ഒന്ന് ചിരിച്ചു കൊണ്ട് അവന്റെ തലയിൽ ഒന്ന് തട്ടി.... "കൂതറ ആണല്ലേ.... Its ok.....അതല്ല... അപ്പോൾ സാർ എന്തിനാ അവിടേക്ക് പോകുന്നത്...." "ഡോ... അതൊരു ലോ കോളേജ് ആണ്....ഉപ്പാക്ക് അവിടെയും പിടുത്തം ഉണ്ട്.... അതും കൂടാതെ ഈ സ്റ്റുഡന്റ്സിന്റെ മലയാളഭാഷയോടുള്ള അടുപ്പം കൂട്ടാൻ പുറത്ത് നിന്ന് ആരോ തുടങ്ങിയ സംരഭം ആണ് അത്.... So ഉപ്പാക്ക് വരാം..... എനിക്കൊരു സംശയം തോന്നി.... " അവൻ എല്ലാം വിശധമാക്കിയതോടെ അവൾ ഇരുത്തി ഒന്ന് ചിന്തിച്ചു കൊണ്ട് ഒന്ന് തലയാട്ടി... "ചാൻസ് ഉണ്ട്.... അത് കൊണ്ടാകും നമ്മൾ ഇത്രയും ലൈബ്രറികളിൽ കയറി ഇറങ്ങിയിട്ടും ഒരു വിവരവും ലഭിക്കാഞ്ഞത്....." "But...അതിനുള്ളിൽ എങ്ങനെ.... " "അതിന് വഴിയുണ്ട്..... " പറഞ്ഞു തീരും മുന്നേ പുറത്ത് കാളിംഗ് ബെൽ അടിച്ചതും അവൾ ഡോറിലേക്ക് നോക്കി.... ആദം അല്പം പേടിയോടെ അവളെ നോക്കുകയായിരുന്നു.... "താൻ പോയി വാതിൽ തുറക്ക്.... " "താൻ ആദ്യം റൂമിലേക്ക്‌ പോ....ഇത്രയും പ്രശ്നങ്ങൾ പുറത്ത് നടക്കുന്നതല്ലേ..." "Its ok.... എന്നെ കാണാൻ വന്നവർ ആണെങ്കിൽ കണ്ടിട്ട് പൊയ്ക്കോട്ടേ.... യാതൊരു പ്രോബ്ലവും ഇല്ല.... താൻ പോയി വാതിൽ തുറക്ക്.... " അവൾ യാതൊരു വിധ കൂസലും ഇല്ലാതെ പറഞ്ഞതും അവൻ അവളെ ഒന്ന് തറപ്പിച്ചു നോക്കി കൊണ്ട് അവിടെ നിന്നും എഴുന്നേറ്റു..... വാതിൽ തുറന്നതും മുന്നിൽ നിൽക്കുന്ന ആളെ കണ്ടു അവൻ ഞെട്ടി..........തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story