SAND DOLLAR: ഭാഗം 27

Sand Dollar

രചന: THASAL

"നീ ഇത് കുടിക്ക്....." മുന്നിൽ ഇരിക്കുന്ന രാജേഷിന് മുന്നിലേക്ക് ഒരു ഗ്ലാസ്‌ വെള്ളം നീക്കി വെച്ചു കൊണ്ട് ശാലു പറഞ്ഞതും രാജേഷ് കണ്ണുരുട്ടി അവളെ നോക്കി..... "നിനക്ക് എല്ലാം തമാശയാണോ ശാലു..... ഈ ചെയ്തു വെച്ചവനെ എല്ലാം ജീവിക്കാൻ വിട്ടിട്ടു നീ ഇവിടെ ഒളിച്ചിരിക്കുന്നു..... ഇതിനെല്ലാം അർത്ഥം എന്താ..... " അവന്റെ ചോദ്യത്തിൽ ദേഷ്യം കലർന്നിരുന്നു.... ശാലു വിരൽ വെച്ച് നെറ്റി ഒന്ന് ഉഴിഞ്ഞു കൊണ്ട് ഗ്ലാസ്‌ കയ്യിൽ എടുത്തു അവന്റെ കയ്യിൽ പിടിപ്പിച്ചു..... "നീ ഇത് ആദ്യം കുടിക്ക്.... നീ ഒട്ടും റിലാക്സ് അല്ല..... " അവൾ വളരെ സൗമ്യമായി തന്നെ പറഞ്ഞതും അവൻ അത് ഒറ്റ വലിക്ക് കുടിച്ചു കൊണ്ട് ഗ്ലാസ്‌ ടേബിളിൽ വെച്ചു..... ആദമും ശാലുവും അവന് ഓപ്പോസിറ്റ് ആയി അവനെ നോക്കി ഇരിപ്പായിരുന്നു..... അനൂപ് അല്പം മാറി നിൽക്കുന്നുണ്ട്..... "ശാലു..... എന്താണ് നിന്റെ മനസ്സിൽ... ആരൊക്കെ ഒന്നും ഇല്ല എന്ന് പറഞ്ഞാലും എനിക്കറിയാം... എന്തോ ഒന്ന് കണക്കു കൂട്ടാതെ നീ ഇങ്ങനെ..... പറ..... എന്തിന് വേണ്ടിയാണ് ഈ ഒളിച്ചു കളി....നീ ഇത് വരെ എവിടെ ആയിരുന്നു.... " അവൻ അവളെ സംശയത്തോടെ നോക്കി...

അവളുടെ ചുണ്ടിൽ കുഞ്ഞ് ചിരി ഉണ്ടായിരുന്നു.... "അസരമുറൈ..... " അവൾ മെല്ലെ പറഞ്ഞതും അവന്റെ മുഖം ആകെ മാറി.... മനസ്സിൽ ഉടലെടുത്ത പേടി മുഖത്ത് പ്രതിഫലിച്ചു.... "What.... !!!... അസരമുറൈ..... I cant beleave this.... " "വിശ്വസിക്കണം..... വിശ്വസിച്ചെ പറ്റൂ... Becouse അതാണ്‌ സത്യം... ഞാനും ഇവനും എല്ലാം അറിഞ്ഞ സത്യം.... ഞങ്ങൾ പറഞ്ഞാൽ ഒരുപക്ഷെ ആരും വിശ്വസിക്കില്ല.... But... ഞങ്ങൾ അവിടെ ആയിരുന്നു..... ചത്തു എന്ന് കരുതി കൊണ്ട് പോയി കളഞ്ഞതാ... ആരൊക്കെയോ ചേർന്ന് രക്ഷിച്ചു... ഒന്ന് നേരെ നിന്ന് തുടങ്ങിയപ്പോൾ ആണ് അറിഞ്ഞത്... ഒരുപാട് കഷ്ടപ്പെട്ടിട്ടും എത്തിപെടാൻ പറ്റാത്ത ഇടാത്താണ് എത്തിയത് എന്ന്..... അവിടെ ആയിരുന്നു ജീവിതം....... പിന്നെ എന്റെ മനസ്സിൽ... അതിൽ ഒന്നേ ഒള്ളൂ...... പ്രതികാരം....... " അവളുടെ കണ്ണുകൾ ദേഷ്യം കൊണ്ട് ചുവന്നു... ആദം മെല്ലെ അവളുടെ തോളിൽ ഒന്ന് തട്ടി.... രാജേഷ് ആകെ ഞെട്ടി ഇരിക്കുകയായിരുന്നു....അവൻ പരിഭ്രാന്തിയിൽ മുഖത്ത് ഒലിച്ചിറങ്ങുന്ന വിയർപ്പു തുള്ളികൾ തുടച്ചു മാറ്റി.... "എങ്ങനെ....... !!... ഇതിലൂടെ ഉണ്ടാകുന്നത്.... " "എന്ത് തന്നെ ആയാലും അതെല്ലാം സ്വീകരിക്കാൻ ഞാൻ തയ്യാറാണ് രാജേഷ്... ഇത് നമ്മൾ പണ്ട് കളിച്ച കളിയല്ല എന്നും എനിക്ക് അറിയാം....

അന്ന് എനിക്ക് ഉണ്ടായിരുന്ന ആ പവർ ഇന്ന് ഇല്ല എന്നും അറിയാം... എന്ന് വെച്ച് ജീവിക്കാൻ സമ്മതിക്കാത്തവരെ പൂവിട്ടു പൂചിക്കാനും... അവനെ പോലുള്ള നട്ടെല്ലില്ലാത്ത പട്ടികളുടെ കാലു നക്കാനും പറ്റില്ലല്ലോ.... ഞാൻ വിചാരിച്ചത് നടന്നിരിക്കും.... " അവൾ വല്ലാത്തൊരു ഉറപ്പിൽ ആയിരുന്നു പറഞ്ഞത്... രാജേഷ് അവളെ നോക്കി ഒന്ന് തലയാട്ടി.... "എങ്ങനെയാണ് പ്ലാൻ.... " "ആദ്യം എവിടൻസ് കണ്ടു പിടിക്കണം... അതിന് അനൂപിന്റെ സഹായം വേണം.... " അവൾ അനൂപിനെ നോക്കി കൊണ്ട് പറഞ്ഞു... അനൂപ് സംശയത്തോടെ കണ്ണു ചുളിച്ചതും അവൾ പുഞ്ചിരിയോടെ ഒന്ന് കണ്ണ് ചിമ്മി കാണിച്ചു.... 🍁🍁🍁🍁🍁🍁🍁🍁🍁🍁 "എന്ത് ആവശ്യം ഉണ്ടെങ്കിലും എന്നെ വിളിക്കണം.... ചാനെലിൽ ഉള്ള കാര്യങ്ങൾ എല്ലാം ഞാൻ നോക്കിക്കോളാം....." അവളുടെ നെറുകയിൽ ഒന്ന് തലോടി കൊണ്ട് രാജേഷ് പറഞ്ഞതും അവൾ ചെറു ചിരിയോടെ അവന്റെ കയ്യിൽ പിടിച്ചു ഒന്ന് ചിരിച്ചു.... "തീർച്ചയായും വിളിക്കും...... രാജേഷ് സാറേ..... " അവൾ ഒരു കൊഞ്ചലോടെ പറഞ്ഞതും അവൻ അവളുടെ നെറ്റിയിൽ ഒന്ന് മേടി കൊണ്ട് അവളെ നോക്കി ചിരിച്ച ശേഷം ആദമിനെ നോക്കി ഒന്ന് തലയാട്ടി കൊണ്ട് അവിടെ നിന്നും ഇറങ്ങി..... "ടാ എന്നാൽ ഞാനും ഇറങ്ങാ... ഷാനു അവിടെ ഒറ്റക്കല്ലേ.... "

അവന് പിന്നാലെ ഇറങ്ങാൻ ഒരുങ്ങി കൊണ്ട് തന്നെ അനൂപ് പറഞ്ഞതും ശാലു അവന്റെ കോളറിന്റെ പിന്നിൽ പിടിച്ചു അവളുടെ നേരെ തിരിച്ചു നിർത്തി... "പറഞ്ഞത് ഓർമ വേണം.... അവളോട്‌ കൂടുതൽ ആയി ഒന്നും പറയരുത്.... പിന്നെ എന്തെങ്കിലും റിസ്ക് തോന്നിയാൽ പോലും ആ പ്ലാൻ അങ്ങ് ഉപേക്ഷിച്ചോണം.... ജീവൻ വെച്ച് കളിക്കരുത്.... ഇനി നീ ഇങ്ങോട്ട് വരണ്ട.....ഫോണിൽ പോലും ബന്ധപെടരുത്......എല്ലാം രാജേഷിനെ ഞങ്ങൾ അറിയിച്ചോളാം.... നീ അതിന് അനുസരിച്ചു ചെയ്‌താൽ മതി.... പിന്നെ.... സൂക്ഷിക്കണം...." അവനെ നോക്കി സൂക്ഷ്മതയോടെ അവൾ ഓരോ കാര്യങ്ങളും പറയുമ്പോഴും അവൻ ആദമിനെ നോക്കി ചിരിക്കുകയായിരുന്നു.... "സൂക്ഷിച്ചോളാം പോന്നു മോളെ...... നീ അതിന് വേണ്ടി ടെൻഷൻ ആകണ്ട... എല്ലാം കൃത്യമായി ഞാൻ ചെയ്തോളാം.... ഒന്നും ഇല്ലെങ്കിലും ഞാൻ ഒരു.... " "Jurnalist എന്ന പേര് നീ പറയരുത്... നിന്റെ ഒക്കെ jurnalism ഞാൻ കണ്ടതാ... ഏതവൻ എങ്കിലും കൊടി പിടിച്ചു വരുന്നത് കണ്ടാൽ പേടിച്ചു ഓടുന്നതല്ലേ.... ആ നീ ഒക്കെയാണ്... "

"ടി... ടി... കളിയാക്കണ്ടാ... ബുദ്ധി ഉള്ളോർക്ക് പേടി കാണും... അല്ലാതെ നിന്നെ പോലെ...." "പോടാ.... " "നീ പോടീ.... " "ഹൈ തുടങ്ങി രണ്ടും.... നീ പോകാൻ നോക്കിയേ അനൂപേ...." അവസാനം ശാലുവിനെ പിടിച്ചു വീടിനു ഉള്ളിൽ ഇട്ടു കൊണ്ട് ആദം പറഞ്ഞതും അനൂപ് ചിരിയോടെ ലിഫ്റ്റിന്റെ അടുത്തേക്ക് നടന്നതും ആദമും അവന്റെ കൂടെ നടന്നു.... ലിഫ്റ്റിൽ കയറും മുന്നേ ആദം അവന്റെ തോളിൽ ഒന്ന് തട്ടി.... "Take care..... എല്ലാം നല്ലതിന് ആകാൻ പ്രാർത്ഥിക്ക്..... " ആദം ചെറു ചിരിയോടെ പറഞ്ഞു.... ലിഫ്റ്റ് അടയും വരെ അനൂപ് യാതൊരു ഭാവവ്യത്യാസവും കൂടാതെ അവനെ നോക്കുകയായിരുന്നു.... 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 "സൂക്ഷിക്കണം...... " "Dont worry..... എനിക്കറിയാം.... " ബുർക്ക നേരെ ധരിച്ചു കൊണ്ട് അവൾ പറഞ്ഞതും അവൻ ഇച്ചിരി ടെൻഷനോടെ ആണെങ്കിൽ കൂടി അവളെ നോക്കി ചിരിച്ചു.... "I dont know.... താൻ എന്ത് ചെയ്യാൻ ആണ് പോകുന്നത് എന്ന്.... But... തിരികെ വന്നേക്കണം.... ഞാൻ wait ചെയ്യും.... " അവളുടെ നെറുകയിൽ ഒന്ന് തലോടി കൊണ്ട് അവൻ പറഞ്ഞതും അവൾ ചെറു ചിരിയോടെ അവനെ ഒന്ന് hug ചെയ്തു കൊണ്ട് മാറി നിന്നു... "വരും...." അവനെ നോക്കി ചെറു ചിരിയോടെ പറഞ്ഞു കൊണ്ട് അവൾ പുറത്തേക്ക് ഇറങ്ങി... തിരിഞ്ഞു നടക്കുമ്പോൾ അവളുടെ മുഖത്തെ പുഞ്ചിരി മായുന്നുണ്ടായിരുന്നു.... ഹാൻഡ് ബാഗിൽ സൂക്ഷിച്ച ആ ഇരു തല മൂർച്ചയുള്ള കത്തിയിൽ അവളുടെ പിടി വീണിരുന്നു.............തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story