SAND DOLLAR: ഭാഗം 28

Sand Dollar

രചന: THASAL

"ആദം..... ശാലു എവിടെ..... !!?" ലാപിൽ വർക്ക്‌ ചെയ്തു കൊണ്ടിരിക്കുമ്പോൾ ഫോൺ വന്നതും ആദം എടുത്തതും കേൾക്കുന്നത് രാജീവിന്റെ ആകുലത നിറഞ്ഞ ശബ്ദം ആണ്.... അവൻ അല്പം പേടിയിൽ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു.... "ശാലു... അവളൊന്നു പുറത്തേക്ക്.... എന്താടാ... എന്താ കാര്യം.... " "അവള് വെറുതെ പോയത് അല്ലടാ.... നീ ഒന്ന് ടീവി തുറന്നു നോക്ക്.... ഫ്ലാഷ് ന്യൂസ്‌ ആണ്....എന്റെ ദൈവമെ..... " ആകെ വെപ്രാളപ്പെട്ടു കൊണ്ടുള്ള അവന്റെ വാക്കുകൾ കേട്ടു ആദമിന്റെ ഉള്ളിലൂടെ ഒരു ആന്തൽ തന്നെ പോയി.... അവൻ വേഗം തന്നെ ടീവി ഓൺ ചെയ്തു ന്യൂസ്‌ വെച്ചതും വർത്ത കണ്ടു അവൻ അറിയാതെ തന്നെ തലയിൽ കൈ വെച്ചു..... സിറ്റിയിൽ വീണ്ടും അജ്ഞാത ആക്രമണം.....സിറ്റിയിലേ സ്വകാര്യ ആശുപത്രിയുടെ പരിസരത്ത് ആണ് സംഭവം... അജ്ഞാതന്റെ ആക്രമണത്തിന് ഇരയായത് ആശുപത്രിയിലെ ജീവനകാരനും മൈക്രോബിയോളജിസ്റ്റുമായ *റോഷൻ മാത്യു**വിനാണ്....വയറിൽ സാരമായ കുത്തേറ്റ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.... സംഭവം നടന്നു മണിക്കൂറുകൾ പിന്നിടുമ്പോഴും ആക്രമിയെ കുറിച്ച് യാതൊരു അറിവും പോലീസിന് ലഭിച്ചിട്ടില്ല....പരിസരത്തേ cctv ഫുട്ടെജ് ചെക്ക് ചെയ്തു എങ്കിലും യാതൊരു വിത സൂചനകളും ലഭിച്ചിട്ടില്ല എന്നാണ് അറിയാൻ കഴിഞ്ഞത്..... * വർത്ത കണ്ടു എന്ത് ചെയ്യണം എന്നറിയാതെ നിൽക്കുകയായിരുന്നു ആദം....

അവൻ എവിടെ നിന്നോ കിട്ടിയ ബോധം പോലെ വേഗം തന്നെ ഫോൺ എടുത്തു അവളുടെ ഫോണിലേക്ക് വിളിച്ചു എങ്കിലും അവൾ എടുക്കാതെ വന്നതോടെ അവൻ എന്ത് ചെയ്യണം എന്നറിയാതെ വേഗം തന്നെ ഫ്ലാറ്റിൽ നിന്നും പുറത്തേക്ക് ഇറങ്ങാൻ നിന്നതും ശാലു ഫ്ലാറ്റ് തുറന്നു ഉള്ളിലേക്ക് കയറിയതും ഒരുമിച്ചു ആയിരുന്നു..... അവൻ ഒരു നിമിഷം സ്റ്റെക്ക് ആയി നിന്നു പോയി.... ഒരാളെ കുത്തിയ യാതൊരു പേടിയും വെപ്രാളവും അവളിൽ ഉണ്ടായിരുന്നില്ല.... വളരെ കൂൾ ആയി വരുന്നവളെ അവൻ നോക്കി നിന്നതും അവൾ ബുർക്ക ഒന്ന് പൊക്കി ചെറു ചിരിയോടെ അവനെ നോക്കി പിരികം ഒന്ന് പൊക്കി കൊണ്ട് ഉള്ളിലേക്ക് കയറി.... അവൻ അവളുടെ പിന്നാലെ തന്നെ കണ്ണുകൾ ചലിപ്പിച്ചു.... "ആദം.... ആ ഡോർ അങ്ങ് അടച്ചെക്ക്.... അപ്പുറത്തെ ഫ്ലാറ്റിലേ കുറച്ചു തല തെറിച്ച പിള്ളേര് എന്റെ പിന്നാലെ തന്നെ കയറി വന്നിട്ടുണ്ട്...." അവൾ അതും പറഞ്ഞു കൊണ്ട് ഇട്ടിരുന്ന ഹിജാബ് അഴിച്ചു കളഞ്ഞു.... അവന്റെ ഉള്ളിൽ സംശയം ആയിരുന്നു... ഇനി അവൾ ആയിരിക്കില്ലേ എന്ന സംശയം.... അവൻ ഡോർ അടച്ചു കൊണ്ട് ഉള്ളിലേക്ക് കടന്നു.... അവൾ ജെഗ്ഗിൽ നിന്നും വെള്ളം കുടിച്ചു കൊണ്ട് ഓടി കൊണ്ടിരുന്ന വാർത്തയിലേക്ക് ശ്രദ്ധി കൊടുത്തിരിക്കുകയായിരുന്നു....

ആദം അവളെ ശ്രദ്ധിച്ചു കൊണ്ട് തന്നേ അവിടെ നിന്നു.... "ശാലു..... റോഷൻ..... " "അവനെ കുത്തിയത് ഞാനാണ് ആദം.... " യാതൊരു കൂസലും ഇല്ലാതെ ആയിരുന്നു അവളുടെ മറുപടി.... അവൻ ഒരു ഞെട്ടലോടെ അവളെ നോക്കിയതും അവൾ ഹാൻഡ് ബാഗിൽ നിന്നും രക്ത കറയുള്ള ഒരു കത്തി എടുത്തു വാഷ് ബേസിൽ പോയി അത് കഴുകി... അവൻ ഒരു അറപ്പോടെ അതെല്ലാം നോക്കി കാണുകയായിരുന്നു..... "നഷാത്ത്..... നീ ഇത് എന്തൊക്കെയാ കാണിക്കുന്നത്....." "കൊല്ലാൻ വേണ്ടി പോയതാ.... പിന്നെ ആലോചിച്ചപ്പോൾ വേണ്ടാ എന്ന് തോന്നി... അവൻ ഇനിയും അനുഭവിക്കണ്ടെ.... അത് കൊണ്ട് ചെറിയ ഒരു വേദന കൊടുത്തു... ചാവില്ല.... " അവളുടെ ഉത്തരത്തിൽ യാതൊരു വിധ പേടിയും ഉണ്ടായിരുന്നില്ല.... അവൻ അവളെ ദേഷ്യത്തോടെ ഒന്ന് നോക്കി.... "നിനക്ക് അല്പം പോലും വിവരം ഇല്ലേ..... ഒന്ന് പിഴച്ചാൽ എന്താ സംഭവിക്കാൻ പോകുന്നത് എന്ന് നിനക്ക് അറിയാമോ... അവൻ എങ്ങാനും നിന്റെ പേര് പറഞ്ഞാൽ.... നീ നിന്റെ മുഖം ഒന്നും കാണിച്ചു കൊടുത്തിട്ടില്ലല്ലോ...." "കാണിച്ചു..... " "ഡി.... നിന്നോടൊക്കെ.... എന്താണ് നീ കാണിച്ചു കൂട്ടുന്നത്..... ഇനി എന്തൊക്കെ.... " "ഒന്നും സംഭവിക്കില്ല... അവൻ ഒന്നും പറയില്ല.... അവന് അതിനുള്ളധൈര്യം ഉണ്ടാകില്ല.... "

അവളിൽ ഒരു ആത്മവിശ്വാസം ആയിരുന്നു... അവൻ തലയിൽ കൈ വെച്ച് കൊണ്ട് സോഫയിൽ ഇരുന്നു പോയി.. അവളും അവന്റെ അടുത്ത് തന്നെ ഇരുന്നു.... "ശാലു.... വേണ്ടായിരുന്നു... എല്ലാം നമുക്ക് നിയമത്തിന്റെ വഴിയേ പോയാൽ പോരെ.... അവർ ചെയ്ത ഒരു തെറ്റിന്റെ പേരിൽ നമ്മൾ എത്ര തെറ്റുകൾ ആണ് ആവർത്തിക്കുന്നത്.... " അവൻ അവളുടെ നേരെ തല ചെരിച്ചു കൊണ്ട് ചോദിച്ചതും അവൾ ഒരു പുച്ഛ ചിരിയോടെ അവനിൽ നിന്നും മുഖം വെട്ടി തിരിച്ചു.... "നിയമത്തിന്റെ വഴിയേ പോയിട്ട്.... ഇവിടെ ഇനിയും ഒരു ജിഷയും നിർഭയയും സൗമ്യയും ഒക്കെ ഉണ്ടാകാനോ..... എല്ലാ തെളിവുകളോടെ ചെന്നാലും ഒരു ചുക്കും നടക്കില്ല...... എന്നെ പീഡിപ്പിച്ചു എന്നെ കൊല്ലാൻ ശ്രമിച്ചു എന്നൊക്കെ ഞാൻ അടക്കം ഉള്ള ഏതു പെൺകുട്ടി ചെന്ന് പറഞ്ഞാലും അതിനുള്ള തെളിവ് എവിടെ.....അതായിരിക്കും അവരുടെ ചോദ്യം.... അതിനുള്ള ഏറ്റവും വലിയ തെളിവ് മുന്നിൽ നിന്നും പറയുമ്പോഴാ അവന്റെ ഒക്കെ.... വിശ്വസിച്ചാൽ തന്നെ ഇരയെ കീറി മുറിക്കും വിധം അടുത്ത ചോദ്യം വരും.... എന്തൊക്കെ... എവിടൊക്കെ............... ഹും..... അതിനും നല്ലത് ഇര ആകുന്നത് അല്ല ആദം ഫൈറ്റർ ആകുന്നതാ....... പെണ്ണിനെ തൊട്ടവന് ചെറിയ ശിക്ഷ എങ്കിലും ഈ പെണ്ണിന് കൊടുക്കണം....

അതിന് നിന്റെ എന്നല്ല ഈ ലോകത്ത് ആരുടേയും അനുവാദം എനിക്ക് വേണ്ടാ.... ആരും എന്നെ ഉപദേശിക്കാനും വരണ്ട.... അവനെ നിയമത്തിന് മുന്നിൽ കൊണ്ട് വരും... പക്ഷെ അത് എന്നെ.... എന്റെ തനിഹയെ തൊട്ടു എന്ന് പറഞ്ഞിട്ട് ആകില്ല.... Because ഒരു നിയമത്തിന് മുന്നിലോട്ടും ഞങ്ങൾക്ക് ഒരു വിക്ടിം പട്ടം വേണ്ടാ........ That's my decision.....അതിൽ ഒരാളുടെയും അഡ്വൈസ് എനിക്ക് ആവശ്യം ഇല്ല..... " അവളുടെ വാക്കുകൾ കടുത്തത് ആയിരുന്നു... അത് ആദ്യം തന്നെ പ്രതീക്ഷിച്ചത് കൊണ്ട് അവനിൽ നിന്നും യാതൊരു പ്രതികരണവും ഉണ്ടായില്ല.... അവൻ കൈ വെച്ച് മുഖം മറച്ചു കൊണ്ട് ഇരുന്നതും അവൾ അവനെ ഒന്ന് മൈന്റ് പോലും ചെയ്യാതെ ഉള്ളിലേക്ക് കയറി പോയി.... 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 "മ്മ്മ്... അവൾ തന്നെയാണ്.... " ആദം ബാൽകണിയിൽ ഫോണിലേക്ക് ചെവി ഓർത്തു കൊണ്ട് പറഞ്ഞു... മറു വശത്ത് നിന്ന് നേർത്ത ഒരു മൂളൽ മാത്രം കേട്ടു... "തോന്നി..... അവൾക്ക്....എന്താണ് പ്രശ്നം.... നമ്മൾ ഒക്കെ ഇല്ലേ അവൾക്ക്... എന്തിനാ ഇങ്ങനെ റിസ്ക് എടുക്കുന്നത്..... ആരോടെങ്കിലും ഒന്ന്.... ഈ ചെയ്തത് കൊണ്ട് അവൾക്ക് എങ്ങാനും ഒരു ദോഷം വന്നാൽ... " രാജീവിന്റെ ശബ്ദത്തിൽ പേടി കലർന്നിരുന്നു... ഏതു നിമിഷവും അന്വേഷണം അവളിൽ എത്തി ചേരും എന്ന് അവർ ഭയപ്പെട്ടു തുടങ്ങിയ നിമിഷം... ആദം കണ്ണുകൾ അടച്ചു സ്വയം ഒന്ന് നിയന്ത്രിച്ചു.... "അവൾക്ക് വിശ്വാസം ഇല്ല രാജീവ്‌.... എന്നെയോ തന്നെയോ... ആരെയും.....

കൂടെ നിൽക്കുമ്പോഴും ഉള്ളിൽ അവൾ insecurity അനുഭവിക്കുന്നുണ്ട്.... പേടിയുണ്ട് അവൾക്ക്.... ആരാണ് എപ്പോഴാണ് പിന്നിൽ നിന്നും കുത്തുക എന്ന് അവൾ ഭയപ്പെടുന്നുണ്ട്.... എനിക്കറിയില്ല... എങ്ങനെ അവളെ കൺവിൻസ് ചെയ്യണം എന്ന്... എന്ത് പറഞ്ഞാൽ ആണ് അനുസരിക്കുക എന്നും അറിയില്ല.... അവൾക്ക് തോന്നിയത് ചെയ്യുമ്പോൾ അതിൽ നീറുന്നത് നമ്മൾ ആണ് എന്ന് പോലും അവൾ ചിന്തിക്കുന്നില്ല.... വേറെ ആരെ പറ്റിയും അവൾക്ക് അറിയണ്ട... ആരുടേയും സങ്കടം അറിയണ്ട.... നീ പറ... ഞാൻ എങ്ങനെയാണ് അവളെ പറഞ്ഞു മനസ്സിലാക്കേണ്ടത്.... എല്ലാത്തിനും കൂടെ നിൽക്കാം എന്ന് പറഞ്ഞതല്ലേ.... കൂടെ നിന്നില്ലേ.... ഒന്നിനും ഒരു എതിർപ്പ് പോലും പ്രകടിപ്പിച്ചില്ല.... പിന്നെ എന്തിനാണ്..... എനിക്ക് hurt ചെയ്യുന്നു.... എനിക്ക് എന്തോ...... " അവൻ അസ്വസ്ഥൻ ആയിരുന്നു... അവൾ ഒരു തരിമ്പ് പോലും അവനെ മനസ്സിലാക്കുന്നില്ല എന്ന ഒരു ചിന്ത അവനെ അലട്ടി തുടങ്ങി.... "ആദം.... താൻ ഇപ്പോൾ ശരിയായ മൂഡിൽ അല്ല... അതാണ്‌ ഇങ്ങനെയൊക്കെ തോന്നുന്നത്.... താൻ നന്നായി ഒന്ന് കിടന്നുറങ്ങ്... നാളെ ആകുമ്പോഴേക്കും എല്ലാം ശരിയാകും.... " അവന്റെ മാനസികാവസ്ഥ മനസ്സിലാക്കി എന്ന വണ്ണമുള്ള രാജീവിന്റെ വാക്കുകൾക്ക് ഒരു മൂളലിൽ ഉത്തരം നൽകി കൊണ്ട് അവൻ ഫോൺ കട്ട്‌ ചെയ്തു...

അവന്റെ മനസ്സ് നന്നായി മുറിഞ്ഞു പോയിരുന്നു.... ഉള്ളിലെ സങ്കടവും ദേഷ്യവും എല്ലാം പുറമെക്ക് ഒഴുകും എന്നൊരു അവസ്ഥ വന്നതോടെ അവൻ കണ്ണുകൾ അടച്ചു ബാൽകണിയുടെ കൈ വരിയിൽ ഒന്ന് ആഞ്ഞടിച്ചു തിരിഞ്ഞു നടക്കാൻ ഒരുങ്ങിയതും കാണുന്നത് ഡോറിന്റെ അരികെ ഇരു കയ്യും മാറിൽ കെട്ടി തന്നെയും നോക്കി നിൽക്കുന്ന ശാലുവിനെയാണ്.... അവൻ ഒരു നിമിഷം അവളെ നോക്കി എങ്കിലും പെട്ടെന്ന് മുഖം വെട്ടി തിരിച്ചു കൊണ്ട് ഉള്ളിലേക്ക് നടക്കാൻ ഒരുങ്ങിയതും ശാലു അവന്റെ ടീഷർട്ടിൽ പിടിച്ചു അവനെ തനിക്ക് അഭിമുഖമായി നിർത്തി.... അവൻ ബലം പിടിച്ചു അവളെ നോക്കാതെ തന്നെ അവളുടെ കൈ ബലമായി പിടിച്ചു മാറ്റാൻ ശ്രമിച്ചു എങ്കിലും അവൾ അസ്വസ്ഥതയോടെ അവനെ പിന്നെയും വലിച്ചു തനിക്കടുത്തേക്ക് നിർത്തി..... "ഷഹല...... leave me alone.... " അവൻ യാചന എന്ന പോലെ അവളുടെ കണ്ണുകളിലേക്ക് നോക്കി... അവളുടെ കണ്ണുകളും നിറഞ്ഞു... അവൾ ആ നിമിഷം തന്നെ കൈകൾ അവനിൽ നിന്നും വേർപ്പെടുത്തി അകന്നു നിന്നു.... ഉള്ളിലെ സങ്കടം അറിയാതിരിക്കാൻ വേഗം തന്നെ അവനിൽ നിന്നും കണ്ണുകൾ മാറ്റി.... "സോറി.... ഞാൻ അറിയാതെ.... " അവൾക്ക് അന്ന് ആദ്യമായി വാക്കുകൾ കിട്ടാതെ വന്നു... അവൾ വേറെ ഒന്നും ആലോചിക്കാതെ കൈവരിക്ക് അടുത്തേക്ക് നടന്നതും അവൻ അവളെ ഒന്ന് നോക്കുക പോലും ചെയ്യാതെ ഉള്ളിലേക്ക് കയറി പോയി... അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു...

കൂടാതെ ചുണ്ടിൽ കുഞ്ഞ് പുഞ്ചിരിയും.... അവൾ ദൂരെ പരന്നു കിടക്കുന്ന കുഞ്ഞ് കുഞ്ഞ് വെളിച്ചത്തിലേക്ക് കണ്ണുകൾ നാട്ടി.... ഉള്ളിൽ ഒരു കടൽ തന്നെ ഉണ്ടായിരുന്നു.... അവളുടെ ഉള്ളം ആർത്തു പെയ്തു കൊണ്ടിരുന്നപ്പോഴും കണ്ണിൽ നിന്നും ഒരിറ്റു കണ്ണുനീർ പുറമെക്ക് ഒഴുകിയില്ല.... അവൾക്ക് ബോധ്യമുണ്ടായിരുന്നു ചെയ്തത് ശരിയാണ് എന്ന്... പക്ഷെ ആദമിനോട് ചെയ്യുന്നത് ശരിയാണോ എന്ന ചോദ്യവും ഉള്ളിൽ തങ്ങി നിന്നു..... പെട്ടെന്ന് ഒരു കൈകൾ അവളെ പിന്നിൽ നിന്നും വട്ടം പിടിച്ചു... അവൾ അനങ്ങിയില്ല.... ആരാണെന്ന് പൂർണ ബോധ്യം ഉള്ളത് കൊണ്ട് തന്നെ അവൾ കണ്ണുകൾ പോലും മാറ്റാതെ നിന്നു.... അവന്റെ നിശ്വാസം അവളുടെ കഴുത്തിൽ പറ്റുന്നുണ്ടായിരുന്നു..... "ശാലു........ " അവന്റെ വിളി എത്തിയതും അവൾ കൈകൾ ഉയർത്തി അവന്റെ തലയിൽ മെല്ലെ ഒന്ന് തലോടി.... "ശാലു..... I am sorry....." അവൻ അവളുടെ കാതിൽ ആയി മെല്ലെ പറഞ്ഞു.... അവളുടെ ചുണ്ടിൽ കുഞ്ഞ് പുഞ്ചിരി ഉണ്ടായിരുന്നു... "ആദം...... എനിക്കൊരു കുഞ്ഞിനെ വേണം..... " ആ പുഞ്ചിരിയോടെ തന്നെ അവൾ പറഞ്ഞതും ആ നിമിഷം തന്നെ അവളെ ചുറ്റിയ അവന്റെ കൈകൾ താനേ അഴിഞ്ഞു പോയിരുന്നു... അവൻ ഒരു ഞെട്ടലോടെ അവളെ നോക്കി... അവൾ യാതൊരു വിധ ഭാവമാറ്റങ്ങളും കൂടാതെ അവന് നേരെ തിരിഞ്ഞു നിന്നു....

"എനിക്കൊരു കുഞ്ഞിനെ വേണം..... " അവൾ ആവശ്യം ആവർത്തിച്ചതും അവന്റെ ഉള്ളിൽ ഞെട്ടൽ തന്നെ ആയിരുന്നു.... "What..... !!?" "എനിക്ക് ജീവിക്കണം ആദം.....എനിക്ക് മുന്നോട്ട് ജീവിക്കാൻ ഒരു കാരണം വേണം.... എനിക്ക് ഒരു കുഞ്ഞിനെ വേണം..... " പറയുമ്പോൾ അവളുടെ കണ്ണുകൾ പാതി നിറഞ്ഞിരുന്നു.... അവന്റെ കണ്ണുകളും ആ കണ്ണീരിനെ തേടി പോയി... അവന് മനസ്സിലാക്കാൻ കഴിയുന്നുണ്ടായിരുന്നു അവൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന ആത്മസങ്കർഷം.... അവന്റെ ഉള്ളൊന്ന് പിടഞ്ഞു..... "ശാലു......താൻ തനിച്ച് അല്ലാന്ന് ആദ്യം മനസ്സിലാക്ക്..... " "എനിക്ക് ഒരു കുഞ്ഞിന് ജന്മം കൊടുക്കാൻ കഴിയാത്തത് കൊണ്ടാണോ താൻ ഇങ്ങനെ പറയുന്നത്..... എനിക്ക് ഒരു കുഞ്ഞിനെ വേണം ആദം.... എനിക്ക് ജീവിക്കാൻ..... എനിക്ക്.... " അവൾക്ക് മുഴുവൻ ആക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല... അവളിലേ വെപ്രാളം കണ്ടു അവന്റെ ഉള്ളിലും ഒരു സങ്കടം ഉടലെടുത്തു... സ്വന്തമായി ആരൊക്കെയോ വേണം എന്ന ചിന്ത അവളെ അലട്ടുന്നതായി അവന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ടായിരുന്നു... അവൻ മെല്ലെ അവളുടെ മുഖം ഇരു കൈകൾ കൊണ്ടും കോരി എടുത്തു.... "Relax.....താൻ... ഈ പറയുന്നത് മുഴുവനും ഇപ്പോഴത്തേ ചിന്തയിൽ ആണ്.... താൻ ഒന്ന് relax ആയി ചിന്തിക്ക്.... നീ ചെന്നു കിടക്ക്.... "

അവൻ അവളുടെ കവിളിൽ തുടരെ തുടരെ തട്ടി...... "നോ ആദം.... ഞാൻ ആലോചിച്ചു തന്നെയാ.... നീ ഒന്ന് മനസിലാക്ക്.... എനിക്ക് ഒരു കുഞ്ഞിനെ വേണം... എനിക്ക് ഉമ്മ ആകണം... " അവളുടെ സ്വരത്തിൽ ആദ്യമായി ഒരു യാചന അവൻ കണ്ടു..... അവന് ശരിക്കും ദേഷ്യം ആണ് വന്നത്.... അവൻ അവളെ പിന്നിലേക്ക് തള്ളി മാറ്റി.... "നിനക്ക് വേണ്ടത് കുഞ്ഞിനെ....അപ്പോൾ ഞാൻ ആരാ.... ഞാൻ ആരാ നിന്റെ.... ലൈഫിൽ നിനക്ക് എല്ലാം വേണം.... എന്റെ കുഞ്ഞിനെ വേണം.... എല്ലാം... പക്ഷെ ഞാനോ.... ഞാൻ നിനക്ക് ഒരു ഇമ്പോര്ടന്റ്റ്‌ അല്ല.... എന്റെ വാക്കുകൾ പോലും നിനക്ക്..... " ബാക്കി പറയാതെ തിരിഞ്ഞു നടന്നവനെ അവൾ ഇരു കൈകൾ കൊണ്ടും വരിഞ്ഞു മുറുകി.... "ഇമ്പോര്ടന്റ്റ്‌ അല്ലായിരുന്നു എങ്കിൽ തിരികെ വരില്ലായിരുന്നു.......... " അവളുടെ വാക്കുകൾ ഒരു ഇടി മിന്നൽ കണക്കെ അവന്റെ ഹൃദയത്തിലൂടെ കടന്നു പോയി.... കണ്ണുനീരിന്റെ നനവ് ശരീരത്തിൽ ഏൽക്കുന്നുണ്ട് എങ്കിലും ശബ്ദത്തിൽ ഒരു ഉറപ്പ് ഉണ്ടായിരുന്നു..... അവൻ മെല്ലേ തിരിഞ്ഞു നിന്നു... "ശാലു.... " "ശാലു തന്നെയാ..... എല്ലാത്തിനെയും ഇന്നത്തോടെ തീർത്തു ചാവാൻ തന്നെയാണ് പോയത്..... പോകുമ്പോൾ തിരികെ വരണം എന്ന വാക്കുകൾ കൊണ്ട് തന്നെയാണ് തിരികെ വന്നതും.... ലൈഫിൽ എല്ലാം നഷ്ടപ്പെട്ടപ്പോൾ എന്തെല്ലാമോ തിരികെ ലഭിച്ചു എന്ന് തോന്നിയതും നിന്നെ കണ്ടപ്പോഴാ..... പക്ഷെ.... എനിക്ക് ഇപ്പോഴും.......എനിക്ക് മുന്നോട്ട് ജീവിക്കാൻ ജീവിക്കണം എന്നൊരു തോന്നൽ നൽകാൻ ...... " ബാക്കി പറയാൻ അനുവദിക്കാതെ അവന്റെ അധരങ്ങൾ അവളിലേക്ക് ആഴ്ന്നിരുന്നു.... അവന്റെ കണ്ണുനീരിന്റെ നനവ് അവളുടെ അധരങ്ങൾ അറിഞ്ഞു..............തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story