SAND DOLLAR: ഭാഗം 29

Sand Dollar

രചന: THASAL

"കോഫി.... " രാവിലെ തന്നെ ലാപിൽ എന്തൊക്കെയോ ചെയ്തു കൊണ്ടിരുന്ന ശാലുവിന് നേരെ കപ്പ്‌ നീട്ടി കൊണ്ട് ആദം പറഞ്ഞതും അവൾ ഒന്ന് തല ഉയർത്തി ചിരിച്ചു കൊണ്ട് അത് വാങ്ങി ഒരു സിപ് കുടിച്ചു.... ആദം അവളെ നോക്കി കൊണ്ട് തന്നെ അവൾക്ക് ഓപ്പോസിറ്റ് ഉള്ള ബീൻബാഗിൽ ചാരി ഇരുന്നു കൊണ്ട് തന്റെ കയ്യിൽ ഉള്ള ലാപിൽ ജോലി ആരംഭിച്ചു..... "ആദം.....അനൂപിന്റെ വിവരം എന്തെങ്കിലും ലഭിച്ചോ.... " അവൾ ലാപിൽ നിന്ന് കണ്ണ് മാറ്റാതെ തന്നെ ചോദിച്ചു... ആദമും തന്റെ വർക്കിൽ തന്നേ ആയിരുന്നു.... "രാജീവ്‌ രാവിലെ വിളിച്ചിരുന്നു.....കോളേജിൽ എന്തോ ഇഷ്യൂ നടന്നു അവിടെ മൊത്തം പോലീസ് ആണെന്ന്.....എല്ലാം സങ്കടിപ്പിക്കാൻ ഒരു two three days എടുക്കും എന്നാണ് പറഞ്ഞത്.... ഞാൻ പറഞ്ഞു അത് മതിയെന്ന്... Becouse റിസ്ക് എടുക്കുന്നത് അത്ര നല്ലതായി തോന്നിയില്ല..... " അവൻ പറഞ്ഞു നിർത്തിയതും അവൾ ഒരു നിമിഷം തല ഉയർത്തി അവനെ നോക്കി.... ശേഷം വീണ്ടും അത് ലാപിലേക്ക് ആക്കി.... "ഏയ്‌...ഇതൊന്ന് നോക്ക്..... " അവൾ അവന് നേരെ ലാപ് തിരിച്ചു കൊണ്ട് പറഞ്ഞതും അവൻ മെല്ലെ അതിലേക്കു നോക്കി അതിൽ എഴുതിയിരിക്കുന്ന ഓരോന്നും സൂക്ഷിച്ചു വായിച്ചു.... "പുതിയ ആർട്ടിക്കിൾ ആണോ..... "

"യാ.... ആ പഴയ sand dollar വീണ്ടും പൊടി തട്ടി എടുക്കാൻ ഒരു മോഹം... ഇടയിൽ ഗ്യാപ് വന്നു എങ്കിലും i think ഇതൊരു അത്യാവശ്യം ആണ്.... ഷഹല നഷാത്ത് എന്ന പേര് ഇല്ലെങ്കിലും എനിക്ക് പിടിച്ചു നിൽക്കാൻ കഴിയും എന്നത് സ്വയം ഒന്ന് ബോധ്യപ്പെടുത്താൻ..... " അവൾ ചെറു ചിരിയോടെ പറഞ്ഞതും അവനും ഒന്ന് പുഞ്ചിരിച്ചു കൊണ്ട് എത്തി വലിഞ്ഞു അവളുടെ മുടി ഇഴകളിൽ ഒന്ന് തലോടി.... "All the best...... " അവന്റെ ശബ്ദത്തിൽ പതിവ് പോലെ തന്നെ ശാന്തത ഉണ്ടായിരുന്നു.... അവൾ ചെറു പുഞ്ചിരിയോടെ തന്നെ ഒന്ന് തലയാട്ടി കൊണ്ട് ലാപിലേക്ക് ശ്രദ്ധ നൽകി.... "അല്ല നീ ഒന്നും പറഞ്ഞില്ല.... ആ evidents... " അവൻ പാതി വഴിയിൽ വാക്കുകൾ നിർത്തി കൊണ്ട് അവളെ നോക്കി... അവൾ കോഫി കപ്പ്‌ ചുണ്ടോട് ചേർത്ത് കൊണ്ട് ഒന്ന് തലയാട്ടി.... "റിസ്ക് എടുത്തു അവനെ അപകടത്തിലേക്ക് തള്ളി ഇടാൻ എനിക്കും താല്പര്യം ഇല്ല....But.... ഒരുപക്ഷെ ഈ മൂന്ന് ദിവസത്തിന് ഉള്ളിൽ എന്നെ പട്ടിയുള്ള എന്തെങ്കിലും വിവരങ്ങൾ പോലീസിന് ലഭിച്ചാൽ.... " "നമുക്ക് ഒരു സെക്കന്റ്‌ ഓപ്ഷൻ ഉണ്ടല്ലോ ശാലു.... നീ അല്ലെങ്കിൽ ഞാൻ..... നിനക്ക് കഴിഞ്ഞില്ലേൽ ഞാൻ ചെയ്യും.... അവൻ ഒക്കെ ചേർന്ന് ഇല്ലാതാക്കിയവരിൽ എനിക്ക് വേണ്ടപ്പെട്ടവർ കൂടി ഉണ്ടല്ലോ.... എന്റെ ഉപ്പ.... "

അവൻ ഉള്ളിലെ ദേഷ്യം പുറമെക്ക് വരാതിരിക്കാൻ ഒരുപാട് കഷ്ടപ്പെട്ടിരുന്നു.... അവളുടെ നോട്ടവും അവനിൽ നിന്നും തെന്നി മാറി... എന്തോ ഉള്ളിലെ തോന്നലുകളിൽ അവൾ പുറമെക്ക് നോക്കി ഇരുന്നു.... "അവനെ എനിക്ക് തന്നെ വേണം ആദം.... " അവളുടെ വാക്കുകൾ കടുത്തത് ആയിരുന്നു.... അവൻ ഒരു സംശയത്തോടെ അവളെ നോക്കി... അവളുടെ കണ്ണുകൾ ഒരിക്കൽ പോലും അവനെ തേടി പോയില്ല.... "ഒരാൾക്കും വിട്ടു തരില്ല.... അവന്റെ രോമത്തിൽ പോലും തൊടാൻ.... അത് എന്റെ മാത്രം അവകാശം ആണ്...." അവൾ മെല്ലെ അവിടെ നിന്നും എഴുന്നേറ്റു ഉള്ളിലേക്ക് നടന്നു... ആദം അവളെ നോക്കി നിൽക്കുകയായിരുന്നു.... 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 "ഏയ്‌... ഷാനു... ഒന്ന് സൂക്ഷിച്ചു നടക്ക്.... റോക്കറ്റ് വിട്ട പോലെ പോകാൻ നീ ഇപ്പോൾ തനിച്ചു അല്ലാന്നു ഓർമ വേണം...." ഷഫ്‌നയുടെ കയ്യിൽ പിടിച്ചു കൊണ്ട് അനൂപ് പറഞ്ഞതും അവൾ ഒരു തെളിച്ചമില്ലാത്ത പുഞ്ചിരിയോടെ ഉള്ളിലേക്ക് നടന്നു പോയി... അതിന് കാരണം ആദ്യമേ തന്നെ അറിയാവുന്നത് കൊണ്ട് തന്നെ എന്റെ അനൂപും അവൾക്ക് പിന്നാലെ ആയി റൂമിലേക്ക് കടന്നതും കാണുന്നത് ബെഡിൽ ഹെഡ് ബോർഡിൽ ചാരി കിടക്കുന്ന ഷഫ്‌നയെയാണ്.... അവൻ അവളുടെ കാൽഭാഗത്ത്‌ പോയി ഇരുന്നു കാൽ തടവിയതും അവൾ മെല്ലെ തല ഉയർത്തി നോക്കി....

"ഏയ്‌ വേണ്ടാ.... " അവൾ കാൽ വലിക്കാൻ ഒരുങ്ങിയതും അവൻ ബലമായി പിടിച്ചു വെച്ചു.... "ഷാനു.......what happend.... !!?" അവളുടെ സങ്കടത്തിന് കാരണം അറിഞ്ഞിട്ടും അവൻ ഒരു പുഞ്ചിരിയോടെ ചോദിച്ചതും അവളുടെ മുഖം ഒന്ന് വാടിയിരുന്നു.... അവൾ ഉള്ളിലെ സങ്കടത്തേ മറച്ചു വെച്ച് കൊണ്ട് ഒന്നും ഇല്ല എന്നർത്ഥത്തിൽ തലയാട്ടി.... അനൂപ് മെല്ലെ അവളുടെ കാൽ പാദങ്ങളിൽ ഒന്ന് തലോടി.... "എനിക്കറിയാം നിന്റെ കൂടെ നിൽക്കേണ്ട സമയം ആണ്..... നിനക്ക് എന്നെ ആവശ്യം ആണ് എന്ന്.... പക്ഷെ..... ഇതെന്റെ ജോലി ആയി പോയില്ലേ..... " അവൻ ഒരു സങ്കടത്തോടെ പറഞ്ഞതും അവളുടെ മുഖവും വാടിയിരുന്നു.... "അതും ഞാൻ ആഗ്രഹിച്ച് എടുത്ത പ്രൊഫഷൻ..... എനിക്കും ആഗ്രഹം ഉണ്ട് നിന്റെ കൂടെ സമയം ചിലവഴിക്കാനും നമ്മുടെ കുഞ്ഞിനോട് സംസാരിക്കാനും.... but..... അതിന് ഇന്ന് എനിക്ക് സാധിക്കുന്നില്ല.... നിന്നെ കാണാൻ ആഗ്രഹം തോന്നുമ്പോഴാ ഇത് പോലെ കിട്ടുന്ന സമയങ്ങളിൽ ഇങ്ങോട്ട് വരുന്നത്.... ഇപ്പോൾ തന്നെ ഒരു ഷൂട്ടിന്റെ ഇടക്ക് ആണ് വന്നത്.... നമ്മുടെ ജീവിതം ഇതല്ലേ..... ഈ സങ്കടം ഇനിയും വേണോ..... " അവൻ കെഞ്ചുന്ന പോലെ ചോദിച്ചതും ആദ്യം അവളുടെ കണ്ണുകൾ നിറഞ്ഞു എങ്കിലും അവൾ പെട്ടെന്ന് തന്നെ അത് തുടച്ചു മാറ്റി ഒന്ന് പുഞ്ചിരിച്ചു....

. "Its ok.... എനിക്ക് മനസ്സിലാകും.... " അവൾ അവന്റെ കൈകളിൽ ഒന്ന് തടവി കൊണ്ട് പറഞ്ഞു... അവന്റെ കണ്ണുകളും നിറഞ്ഞു വന്നിരുന്നു.... "ഈ ടൈമിൽ പല ആഗ്രഹങ്ങളും ഉണ്ടാകും എന്ന് അറിയാം.... പക്ഷെ ഇന്ന് വരെ അതൊന്നും അറിയാൻ പോലും എനിക്ക്.... Sorry..... And i promiss you....നമ്മുടെ കുഞ്ഞിന് നീ ജന്മം കൊടുക്കുന്ന സമയം നിനക്ക് അരികിൽ ഞാൻ ഉണ്ടാകും..... " അവന്റെ സ്വരത്തിൽ നിരാശയോടൊപ്പം ഒരു പ്രത്യാശയും നിഴലിച്ചിരുന്നു.... അവൾ നിറ കണ്ണുകളോടെ ഒന്ന് തലയാട്ടി.... "നീ മാത്രം പോരാ.... എന്റെ കുഞ്ഞിനെ കാണാൻ എന്റെ ശാലുവും ആദം ഇക്കയും എല്ലാരും വേണം....എനിക്ക് എന്റെ ശാലുവിനെ കാണണം.... promiss....." അവൾ അവന് നേരെ കൈ നീട്ടി... അവൻ യാതൊരു മടിയും കൂടാതെ തന്നെ ആ കൈകളോട് കൈ ചേർത്ത് വെച്ചു... അങ്ങനെ പോലും അവളെ വിഷമിപ്പിക്കാൻ അവൻ തയ്യാറല്ലായിരുന്നു..... "Promiss..... നമ്മുടെ കുഞ്ഞ് ജനിച്ച ദിവസം... അവനെ കാണാൻ നമ്മുടെ ശാലുവും ഉണ്ടാകും.... " അവളുടെ കണ്ണുകൾക്ക് ആ നിമിഷം വല്ലാത്തൊരു തിളക്കം ആയിരുന്നു... വീർത്ത വയറിൽ കൈ വെച്ച് മൗനമായി എന്തൊക്കെയോ പറയുന്നവളെ അവൻ അലിവോടെ നോക്കി..... 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

"Just stop it rajesh.... അല്ലേൽ തന്നെ മനുഷ്യൻ മൂഡ് പോയിരിക്കുകയാണ്... അപ്പോഴാണ് അവന്റെ ഒരു വീഡിയോ പിടുത്തം... Off ആക്കടാ.... " കസേരയിൽ ചാരി ഇരുന്നു കൊണ്ട് ശാലു പറഞ്ഞു.... "മൂഡ് പോയത് എന്റെ കുഴപ്പം കൊണ്ട് അല്ലല്ലോ.... മാഡം സ്വയം ഉണ്ടാക്കി വെച്ചതല്ലേ.... " വീഡിയോയിൽ രാജേഷിന്റെ ശബ്ദവും കേൾക്കാമായിരുന്നു... "ഞാനോ.... ഞാനാണോ ഉണ്ടാക്കിയത്... ആദ്യം അയാൾ അല്ലേ എന്നെ തെറി വിളിച്ചത്... അത് കൊണ്ടല്ലേ ഞാനും തിരിച്ചു പറഞ്ഞത്.... " ക്യാമറക്ക് നേരെ കൈ നീട്ടി അത് തട്ടി പറിക്കാൻ നോക്കി കൊണ്ട് ദേഷ്യത്തോടെ അവൾ പറഞ്ഞതും അവൻ അതിവിധക്തമായി അത് മാറ്റി.... "ഉയ്യോ.... എന്താ ഒരു ഉത്തരം... ഡി പുല്ലേ അത് പോലീസ് ആണ്.... അയാൾ അയാൾക്ക്‌ തോന്നുന്നത് പറയും... നീ എന്തിനാ അതിന് ഉത്തരം കൊടുക്കാൻ പോകുന്നത്... നല്ല പണി കിട്ടും.... " രാജേഷിന്റെ ശബ്ദം ഉയർന്നു.... ശാലു കാൽ രണ്ടും കസേരയിൽ കയറ്റി വെച്ച് കൊണ്ട് മുഖം കൂർപ്പിച്ചു കൊണ്ട് അവനെ നോക്കി.... "പോലീസ് ആണെന്ന് വെച്ച്... പറയുന്നത് എന്താണെലും കേട്ടു തൊഴുതു നിൽക്കണോ.... അവന്റെ ഒക്കെ അഹങ്കാരം തീർക്കണം... " "ഡി ഇതാണ് നിന്റെ പ്രശ്നം...വെറുതെ പ്രശ്നത്തിന് പോകണ്ട.... " "അത് ഞാൻ തീരുമാനിച്ചോളാം.... നീ ക്യാമറ ഓഫ് ചെയ്യ്.... "

അവൾ എഴുന്നേറ്റു ക്യാമറക്ക് നേരെ വന്നു കൊണ്ട് പറഞ്ഞു... അവൾ അത് എത്തി പിടിക്കാൻ നോക്കുമ്പോഴും അവൻ ഒഴിഞ്ഞു മാറി... അവന്റെ ചിരി കേൾക്കാൻ പാകത്തിന് ഉള്ളതായിരുന്നു.... "ഓഫ് ചെയ്യടാ.... ഡാാ..... " അതോടൊപ്പം തന്നെ അവളുടെ ശബ്ദവും ഉയർന്നു.... "ആദം..... " പെട്ടെന്ന് ശാലുവിന്റെ വിളി കേട്ടു അവൻ ഞെട്ടി തിരിഞ്ഞു നോക്കിയതും ഊരയിലും കയ്യൂന്നി നെറ്റി ചുളിച്ചു കൊണ്ട് അവനെ നോക്കി നിൽക്കുന്ന ശാലുവിനെ കണ്ടതും അവൻ പെട്ട ചിരിയോടെ ലാപ് അടച്ചു..... "ആ കോപ്പൻ അയച്ചു തന്നതാകും.... " അവൾ അവന്റെ പുറത്ത് ഒന്ന് തട്ടി കൊണ്ട് അവന്റെ ഒപോസിറ്റ് തന്നെ വന്നിരുന്നു... അവൻ ചെറു ചിരിയോടെ തലയാട്ടി.... "ഇത് മാത്രം അല്ല... ഇനിയും ഉണ്ട്.... കുറെ എണ്ണം നെറ്റിലും ഉണ്ടല്ലോ... യൂട്യൂബിൽ ഒക്കെ നീ ഫേമസ് അല്ലേ.... നല്ല രീതിയിൽ പൊങ്കാലയും കിട്ടിയിട്ടുണ്ട്.... എല്ലാം ഒന്ന് നോക്കാം എന്ന് കരുതി..... " അവൻ കളിയാക്കും രീതിയിൽ പറഞ്ഞതും അവൾ ടേബിളിൽ ഇരുന്ന പെൻ എടുത്തു അവന്റെ കയ്യിൽ ഒന്ന് കുത്തി.... "അയ്യടാ... പറഞ്ഞ ആൾക്ക് നല്ല പേര് ആണല്ലോ.... ഞാനും അറിഞ്ഞു വരുന്നു.... " അവളും കളിയാലേ പറഞ്ഞു... അവൻ ആസ്വദിക്കുകയായിരുന്നു അവളുടെ കളിയും ചിരിയും... ആർക്ക് വേണ്ടിയും സമയം കണ്ടെത്താൻ ആഗ്രഹിക്കാത്ത അവൻ പോലും അവൾക്ക് അത്രമാത്രം വാല്യൂ കൊടുത്തിരുന്നു.............തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story