SAND DOLLAR: ഭാഗം 3

Sand Dollar

രചന: THASAL

*"സിവാ..... *" ചോരയിൽ കുളിച്ചു കിടക്കുന്ന രൂപത്തെ കുലുക്കി കൊണ്ട് അവൾ വിളിച്ചതും അവനിൽ നിന്നും ദയനീയത നിറഞ്ഞ നേർത്ത ഒരു തേങ്ങൽ മാത്രം പുറത്തേക്ക് വന്നു... "സമന്തകം..... " അവൾ കണ്ണീരിനെ ഒളിപ്പിച്ചു കൊണ്ട് വിറയാർന്ന അധരങ്ങളാൽ നീട്ടി വിളിച്ചു... അവളുടെ വിളിയുടെ ശക്തിയാൽ ഞെട്ടി വിറച്ച സമന്തകം കയ്യിൽ സൂക്ഷിച്ച മരുന്നുകളാൽ ഒരു നിമിഷം പോലും കാത്തു നിൽക്കാതെ കാടിനുള്ളിലേക്ക് ഓടി കയറി... തനിയുടെ അടുത്തേക്ക് ഓടി ചെന്നു... അവിടെ കണ്ട കാഴ്ച വിശ്വസിക്കാൻ കഴിയാതെ അവൾ ഒരു നിമിഷം നിന്നു എങ്കിലും പെട്ടെന്നുള്ള ബോധത്തിൽ താഴേക്ക് ഊർന്നു ഇരുന്നു... "അണ്ണാ.... സിവണ്ണാ.... " അവൾ അവനെ ഒന്ന് കുലുക്കി കൊണ്ട് കരയാൻ തുടങ്ങിയതും തനി അവളെ ഒന്ന് കണ്ണുരുട്ടി നോക്കി കൊണ്ട് തന്റെ കയ്യിൽ കിടന്നു പിടയുന്ന സിവയുടെ മുറിവുകൾ നിറഞ്ഞ ദേഹത്തെ രക്തമെല്ലാം സാരി കൊണ്ട് തുടച്ചു കളഞ്ഞു.... "നീ അതിങ് എടുത്തെ...." കുറച്ചു അപ്പുറം ആയി വീണു കിടക്കുന്ന പച്ചമരുന്നുകൾ കാണിച്ചു കൊണ്ട് അവൾ പറഞ്ഞതും സമന്തകം ധൃതിയിൽ അത് എടുത്തു കൊടുത്തു.... തനി അത് ഒരു കരിങ്കല്ലിൽ ഉരതി ചതക്കുമ്പോഴേക്കും സമന്തകം കെട്ടി വെക്കാൻ ഉള്ളത് കൊണ്ട് വന്നിരുന്നു.... തനി അത് അവന്റെ ദേഹത്തെ മുറിവുകളിൽ വെച്ചു കെട്ടി......

"പുലി.... പുലി... പിടിച്ചതാണ്.... " ദേഹത്തെ മുറിപ്പാടിൽ നോക്കി കൊണ്ട് തനി പറഞ്ഞതും കണ്ണുകളെ തടഞ്ഞു വെക്കാൻ കഴിയാതെ സമന്തകം കഷ്ടപ്പെടുന്നുണ്ടായിരുന്നു.... " *കൂൂൂൂ.............. * *കൂൂൂൂ.............. * എങ്ങും അലയടിച്ചു കൊണ്ട് തനി കൂവി വിളിച്ചു... 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 *കൂൂൂൂ.............. * *കൂൂൂൂ.............. * അന്തരീക്ഷത്തിൽ ഒരു എക്കോ കണക്കെ പറന്നു നടന്ന ആ ശബ്ദം കേട്ടു മൂപ്പനോട് സംസാരിച്ചു കൊണ്ടിരിക്കെ ഞാൻ എഴുന്നേറ്റു നിന്നു... സംസാരിക്കുക എന്നൊന്നും പറയാൻ കഴിയില്ല... അങ്ങേര് എന്തൊക്കെയോ പറയുന്നുണ്ട്... ഞാൻ ആണെങ്കിൽ ചെന്നൈ എക്സ്പ്രസിലെ ഷാരുഖ് ഖാനെ പോലെ എന്ത് പറഞ്ഞാലും തലയാട്ടി കാണിച്ചു കൊണ്ടിരുന്നു... അങ്ങേര് വല്ല തെറിയും ആണാവോ പറയുന്നത്... വീണ്ടും ആ ശബ്ദം ഉയർന്നതും മൂപ്പൻ അല്പം ഭയത്തിൽ എഴുന്നേറ്റു തല ഉയർത്തി മുകളിലേക്ക് നോക്കി.... "*അപായം.... *" കറുത്തിരുണ്ട മാനത്തേക്ക് നോക്കി അദ്ദേഹം പറഞ്ഞതും ഞാനും ഒന്ന് മേൽപ്പോട്ട് നോക്കി... ഇതെന്തു അപായം... ഞാൻ സംശയത്തോടെ അദ്ദേഹത്തിലെക്ക് തന്നെ നോട്ടം മാറ്റി.... ആ ശബ്ദത്തിന്റെ പ്രധിധ്വനിയിൽ എല്ലാവരും ഞെട്ടി വിറച്ചു കാടിനുള്ളിലേക്ക് ഓടുന്നത് കണ്ട് കാര്യം അറിയാത്തത് കൊണ്ട് തന്നെ ഞാൻ ആ നിൽപ്പ് തുടർന്നു... കുറച്ചു സമയത്തിന് ശേഷം പോയവർ കുറച്ചു ആളുകൾ തിരികെ വരുന്നത് കണ്ട് ഞാൻ നോക്കിയപ്പോൾ അവർക്ക് പിന്നാലെയായി ഒരാളെ താങ്ങി പിടിച്ചു കൊണ്ട് ബാക്കിയുള്ളവർ വരുന്നത് കണ്ട് ഞാൻ അന്താളിച്ചു നിന്നു...

അവരുടെ കയ്യിൽ കിടക്കുന്ന ആൾ ചോരയിൽ മുങ്ങി അവിടെവിടെയായി എന്തൊക്കെയോ ഇലകൾ വെച്ചത് കണ്ട് ഞാൻ പരിഭ്രാന്തിയിൽ നിന്നു... അയാളെ ഒരു കുടിലിൽ കയറ്റിയതും അതിന് പിന്നാലെ വരുന്ന തനിയെയും സമന്തകത്തെയും കണ്ട് എന്റെ ഉള്ളിൽ സംശയം നിറഞ്ഞു... തനിയുടെ ശരീരത്തിലും സാരിയിലും എല്ലാം രക്തകറയുണ്ട്.... ഇനി ഇവൾ എങ്ങാനും അയാളെ പിടിച്ചു കടിച്ചതാണോ... !!?? ഞാൻ ഒരു സംശയത്തിൽ നോക്കി നിൽക്കുന്ന സമയത്ത് സമന്തകം എന്നെ മറികടന്ന് കുടിലിലേക്ക് കയറി വാതിൽ അടച്ചതും അവൾക്ക് പിന്നാലെ വന്ന തനിയിലും എന്തോ സങ്കടം നിഴലിക്കുന്നുണ്ടായിരുന്നു.... "എന്താ... അത്... " അവൾ ചില കാര്യങ്ങളിൽ ഇടപെടരുത് എന്ന് പറഞ്ഞത് കൊണ്ട് തന്നെ ചോദിക്കാൻ എനിക്ക് ഒരു പേടി തോന്നിയിരുന്നു... അത് കൊണ്ട് തന്നെ എന്റെ സ്വരം ഒന്ന് വിറച്ചു... അവൾ യാതൊന്നും പറയാതെ കുടിലിലേക്ക് കയറി കൊണ്ട് തറയിൽ കിടക്കുന്ന ഒരു തുണി എടുത്തു കയ്യും മുഖവും എല്ലാം തുടച്ചു... അതിൽ അവളുടെ കണ്ണുനീരും പറ്റിയോ.... !!?? "സമന്തകത്തിന്റെ അണ്ണനാ..... സിവ.... പുലി പിടിച്ചതാ.... " എന്തോ ഒന്ന് ഉള്ളിൽ കടിച്ചമർത്തി കൊണ്ടുള്ള അവളുടെ വാക്കുകൾ കേട്ടു ഞാനൊന്ന് നടുങ്ങി പോയി....

ഞാൻ അവളെ കണ്ണ് തെറ്റിക്കാതെ നോക്കിയതും അവൾ കണ്ണുകൾ ഒഴുകാൻ സമ്മതിക്കാതെ പിടിച്ചു നിർത്തി കൊണ്ട് എന്നെ നോക്കി പുഞ്ചിരിച്ചു... കണ്ണുനീരിനെ പോലും പുഞ്ചിരിയിൽ ഒതുക്കി നിർത്തിയ ഇവളാണ് ശരിക്കും പെണ്ണ്.... എന്തോ ഒരു ബഹുമാനം അവളോട്‌ തോന്നി പോയി... "ആനയെയും കൊണ്ട് കാട്ടിലെക്ക് തടി പിടിപ്പിക്കാൻ പോയതാ.... ആനയെയും കാണുന്നില്ല.... ഇനി അതിനെയും...... അറിയില്ല... " സങ്കടത്തിന് മേൽ സങ്കടം എന്ന പോൽ അവൾ പറയുന്ന വാക്കുകൾ കേട്ടു ഉള്ളൊന്ന് കാളി എങ്കിൽ കൂടി ഉള്ളിൽ നിറഞ്ഞൊരു സങ്കടം എന്നിൽ ഉണ്ടായില്ല..ആരോടും ഒരു വിധത്തിലും ഉള്ള സെന്റിമെന്റ്സ് ഇല്ലാത്തത് പോലെ... "നിങ്ങൾ തിരിച്ചു പോകുന്നതാണ് നല്ലത്... ഇവിടെ അത്ര സുരക്ഷിതമല്ല....ഒരുപക്ഷെ നിങ്ങളുടെ ജീവന് പോലും ആപത്താണ്.... " എന്തോ ഒരു പേടിയിൽ അവൾ പറഞ്ഞതും ഞാനൊന്ന് പുഞ്ചിരിച്ചു... "*ഞാൻ പോകുന്നില്ല തനി.... ഈ നാട്.... ഇവിടത്തെ എന്തോ ഒന്ന് എന്നെ കൂടെ കൂടെ വിളിച്ചിട്ടാണ് ഞാൻ ഇവിടം അന്വേഷിച്ചു വന്നത്.... അത് എന്ത് തന്നെ ആയാലും.... ഒരുപക്ഷെ മരണം ആണെങ്കിൽ പോലും അത് രണ്ട് കയ്യും നീട്ടി സ്വീകരിക്കാൻ ആണ് എന്റെ തീരുമാനം.... അതിനൊരു മാറ്റവും ഇല്ല.... എപ്പടി.... " ചിരിയോടെ അവൾക്ക് നേരെ പിരികം പൊക്കി കൊണ്ട് ഞാൻ ചോദിച്ചതും അവൾ സ്വയം ഒന്ന് തലയിൽ തട്ടി കൊണ്ട് അകത്തേക്ക് പോയി...

ഞാൻ നന്നാവില്ല എന്ന് പറയാതെ പറഞ്ഞതാണ് എന്ന് മനസ്സിലായി എങ്കിലും ഞാൻ സ്വയം ഒന്ന് ചിരിച്ചു കൊണ്ട് മെല്ലെ മുന്നിലേക്ക് നോക്കിയപ്പോൾ ഇപ്പോഴും ആ കുടിലിന് പുറത്ത് ആളുകൾ കൂടി നിൽപ്പുണ്ടായിരുന്നു... 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 "തനി.... വലിയമൂപൻ കൂപ്പ്ടുവാങ്ക്.... " സമന്തകത്തേയും കെട്ടിപിടിച്ചു കിടക്കുന്നതിനിടയിൽ സെൽവിയമ്മ പറയുന്നത് കേട്ടു അവൾ ചാടി എഴുന്നേറ്റു സാരിയുടെ തല കഴുത്തിലൂടെ ചുറ്റി ശരിയാക്കി കൊണ്ട് സെൽവിയമ്മക്ക് നല്ലൊരു പുഞ്ചിരി സമ്മാനിച്ചു...... "അമ്മ കവലപ്പെടാത്....സിവക്ക് ഒന്നും സംഭവിക്കില്ല.... അവന് നല്ല മാറ്റം ഉണ്ട്... ആ ദേഹത്തേ മുറിവ് കൂടി ഉണങ്ങിയാൽ മതി... " ഒരു പുഞ്ചിരിപോലും നൽകാൻ സാധിക്കാതെ നിൽക്കുന്ന സെൽവിയമ്മയുടെ നെറ്റിയുടെ സൈഡിൽ ചുണ്ട് അമർത്തിയതും ആ കണ്ണുകളിൽ നിന്നും ഒഴുകി ഇറങ്ങി കവിളിൽ എത്തി ചേർന്ന കണ്ണുനീർ അവൾ തള്ള വിരൽ വെച്ചു തുടച്ചു കൊടുത്തു കൊണ്ട് ഒന്ന് പുഞ്ചിരിച്ചു.... "എന്നാ ഞാൻ മൂപ്പനെ കാണട്ടെ..... അമ്മ തൂങ്കിക്കോ.... " സമന്തകത്തിന് നേരെ കണ്ണെറിഞ്ഞു കൊണ്ട് അവൾ മൂപ്പന്റെ കുടിൽ ലക്ഷ്യമാക്കി നടന്നു... അവൾ ആ കുടിലിന് അകത്തേക്ക് പ്രവേശിച്ചതും അവിടെ ഉള്ള ആളെ കണ്ട് അവൾ അല്പം സംശയത്തിൽ അയാളെ നോക്കി... "തനിയമ്മ ഇങ്കെ വാ... " മൂപ്പൻ കൈ നീട്ടി വിളിച്ചതും അവൾ അയാളിൽ നിന്നും കണ്ണ് തെറ്റിക്കാതെ മൂപ്പന് അടുത്തേക്ക് നടന്നു...

"ഇന്ത ആദം... ഉനക്കാക ഒരു സഹായം കേട്ടിടാങ്കെ.... ആദം സൊല്ല്.... " കയ്യും കെട്ടി പുഞ്ചിരിയോടെ തന്നെയും നോക്കി നിൽക്കുന്ന ആദമിൽ അവളുടെ കണ്ണുകൾ തറഞ്ഞു നിന്നു... "ഞാൻ ആരാണെന്ന് നീ ചോദിച്ചില്ലേ... ഞാൻ ഒരു പ്രൊഫഷണൽ ഫോട്ടോഗ്രാഫർആണ്.... " "ഫോട്ടോഗ്രാഫർ എന്നാൽ.... !!?" അവൾ സംശയം അടങ്ങാത്ത കണ്ണുമായി അവനെ നോക്കിയതും അവന്റെ കിളികൾ എല്ലാം ഏകദേശം പോയി കഴിഞ്ഞിരുന്നു... അവന്റെ ഉള്ളിൽ ഒരു പുച്ഛം നിറഞ്ഞു... എങ്കിൽ കൂടി പുറമെ കാണിക്കാതെ ചുണ്ടനക്കി അവളെ ലൂസ് എന്ന് വിളിച്ചു വീണ്ടും തുടർന്നു... "ഫോട്ടോഗ്രാഫർ എന്നാൽ പടം പിടിക്കുന്ന ആള്..... ഈ കിളികളുടെയും മൃഗങ്ങളുടെയും എല്ലാം പടം എടുക്കില്ലേ അത് തന്നെ.... " അവൻ വിശദീകരിച്ചു കൊണ്ട് പറഞ്ഞു കൊടുക്കുമ്പോൾ അവൾ നിഷ്കളങ്കമായി ഒന്ന് തലയാട്ടുക മാത്രം ചെയ്തു... പുതിയ പാഠങ്ങൾ പഠിക്കുന്ന കുഞ്ഞിനെ പോലെ.... "മൂപ്പൻ പറയുന്നത് ഇവിടെ പരിജയം ഇല്ലാത്തവർ വന്നാൽ കാട് അവർക്ക് വേണ്ടി ചതി കുഴികൾ ഒരുക്കി വെക്കും എന്നാണ്... " "അതിന്... !!?" പെട്ടെന്നുള്ള കണ്ണും കൂർപ്പിച്ചുള്ള അവളുടെ ചോദ്യത്തിൽ അവൻ ഒന്ന് പതറി.... "അതിന്..... എനിക്ക് നിന്റെ സഹായം വേണം.. ഈ മൂന്ന് മാസകാലം നീ എനിക്ക് വഴികാട്ടിയാകണം.... മൂപ്പൻ പറഞ്ഞു നിനക്കെ ഇവിടെയുള്ള സ്ഥലങ്ങൾ കൃത്യമായി അറിയൂ എന്ന്... അത് കൊണ്ടാണ് ചോദിക്കുന്നത്... തനിക്ക് പറ്റുമോ.... "

മൂപ്പൻ നിൽക്കുന്നത് കൊണ്ട് തന്നെ അവൾ സമ്മതിക്കും എന്ന വിശ്വാസത്തിൽ ആണ് അവൻ അത്രയും ചോദിച്ചത്.... "ഇല്ല പറ്റില്ല.... " അവളിൽ യാതൊരു മാറ്റവും ഉണ്ടായിരുന്നില്ല... കൈ രണ്ടും കെട്ടി ഒരു കൂർപ്പിച്ചു നോട്ടത്തോടെ അവൾ പറഞ്ഞതും അവൻ ദയനീയമായി മൂപ്പനെ നോക്കി... മൂപ്പനും സമ്മതിപ്പിക്കാൻ കഷ്ടപ്പെടുന്നുണ്ട്.... "അയ്യ....സിവ ഇങ്ങനെ കിടക്കുമ്പോൾ... അത് വേണ്ടയ്യ... നമുക്ക് കാർത്തുവിനെ വിടാം.... " "തനി... ഇത് എന്റെ തീരുമാനം ആണ്... അത്ക്ക് എതിർ സൊന്ന.... " എന്തോ പറഞ്ഞത് പൂർത്തിയാക്കാതെ അദ്ദേഹം നിർത്തിയതും തനി ആ നിമിഷം തന്നെ മൗനമായി... അത് കണ്ടപ്പോൾ തന്നെ മനസ്സിലായി ഇനിയൊരു എതിർപ്പ് അവളുടെ ഭാഗത്ത്‌ നിന്ന് ഉണ്ടാകില്ല എന്ന്... അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി നിറഞ്ഞു... "ആദം... നീ ഇവ കൂടെ പോങ്ക്... അങ്കെ ഏറുമാടം ഉണ്ട്... അങ്കെ തൂങ്കിക്കോ...." അങ്ങേര് പറയുന്നത് ഏകദേശം മാത്രം മനസ്സിലാക്കി കൊണ്ട് അവൻ ഒന്ന് തലയാട്ടി... അല്ലേൽ തന്നെ നാട്ടിലേക്ക്‌ പോകാൻ വയ്യ...തൂക്കി കൊല്ലാൻ നടക്കുന്നവരാ... അതിനിടയിൽ ആണ് പരട്ട കിളവന്റെ ഒരു തൂക്കൽ.... "തൂങ്ക മീൻസ്... " അവൻ തനിയുടെ ചെവിയിൽ ചെന്ന് ചോദിച്ചു... "മീൻസ് എന്നാൽ... " അവളും അതെ സ്പോർട്ടിൽ തന്നെ തിരികെ ചോദിച്ചതും അവൻ പല്ല് കടിച്ചു പോയി...

വളരെ അധികം മാറേണ്ടത് ഉണ്ട്... "തൂങ്ക എന്ന് പറഞ്ഞാൽ എന്നാ... " അവൻ തനി മലയാളത്തിൽ അങ്ങ് ചോദിച്ചതും അവൾ മൂക്ക് ചൊറിയും പോലെ അവന്റെ അടുത്തേക്ക് ചെരിഞ്ഞു... "ഉറങ്ങുക... " അവൾ പറഞ്ഞതും അവൻ ഒന്ന് ഇളിച്ചു... അതായിരുന്നല്ലേ... വല്ലാതെ തെറ്റിദ്ധരിച്ചു... "താങ്ക്സ് അയ്യ...ഗുഡ് നൈറ്റ്‌... " അവൻ പറയുന്നത് കേട്ടു മൂപ്പൻ ആകെ കിളി പോയ മട്ടിൽ അവനെ നോക്കി... ഇവിടെ ഒരുത്തി ചിരിക്കണോ കരയണോ എന്ന മട്ടിലും... "ആക്ച്വലി ഞാൻ പറയാൻ വന്നത്.... " എന്താണ് പറഞ്ഞത് എന്ന് ആ കിളി പോയ മനുഷ്യനെ പറഞ്ഞു മനസ്സിലാക്കാൻ നിന്നപ്പോഴേക്കും ആ കുട്ടിപിശാശ് അവനെയും വലിച്ചു പുറത്ത് എത്തിയിരുന്നു... "നീ എന്താടി കാണിച്ചത്... ഞാൻ പറഞ്ഞു കൊടുത്തിട്ടു വരുമല്ലോ... " "അധികം വേഷം കെട്ട് എടുക്കാതെ നടക്കാൻ നോക്ക്... നീ പറഞ്ഞത് അങ്ങേർക്ക് എന്നല്ല ഇവിടെ ആർക്കും മനസ്സിലാകില്ല... എനിക്ക് ഉൾപ്പടെ... പറയാൻ ഉള്ളത് മലയാളത്തിലോ തമിഴിലോ പറയാം... അല്ലാതെ ഇമ്മാതിരി ഭാഷയിൽ പറഞ്ഞാൽ...." പെണ്ണിന്റെ സംസാരം കെട്ടി അവന് തന്നെ കരച്ചിൽ വന്നു പോയി... ഒരു ഗുഡ്‌നൈറ്റ് പോലും അറിയാത്ത ഈ പട്ടിക്കാട്ടിൽ പെട്ട തന്നെ തന്നെ അവൻ സഹതാപത്തോടെ ഓർത്തു... 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

വെളിച്ചം മുഴുവൻ നഷ്ടപ്പെട്ട ആ ഗ്രാമ പാതയിലൂടെ ഒരു പന്തത്തിന്റെ വെളിച്ചത്തിൽ അവർ നടന്നു... മുന്നിൽ കാണുന്ന ഓരോന്നും സൂക്ഷിച്ചു നോക്കി കൊണ്ടും അവൾ അവന് ഒരു വഴികാട്ടി കണക്കെ നടന്നതും അവളുടെ നിഴൽ പറ്റി അവൾക്ക് പിന്നാലെ അവനും... ഇടയ്ക്കിടെ അവൾ പന്തം വീശി അതിന്റെ കത്തലിന്റെ ആക്കം കൂട്ടി കൊണ്ടിരുന്നു... "ഈ വഴിയിൽ വല്ല പാമ്പോ മറ്റോ ഉണ്ടകൊ... " നേരിയ വെളിച്ചത്തിൽ ആ ഇരുട്ട് മൂടിയ ഒറ്റ വരിപാതയിലേക്ക് കണ്ണുകൾ നട്ടു കൊണ്ട് അവൻ ചോദിച്ചതും അവൾ കുലുങ്ങി ചിരിച്ചു പന്തം ചുഴറ്റി കൊണ്ടിരുന്നു... "ഇത് കാട് താനേ... ഇങ്കെ അതെല്ലാമിറുക്കെ.... " അവൾ ചിരിയോടെ പറഞ്ഞതും അവനിൽ തെല്ലൊരു ഞെട്ടൽ പുറത്തേക്ക് വന്നു... "എന്റെ പോന്നു കൊച്ചെ... നിനക്ക് മലയാളം അറിയാം... എനിക്കാണെങ്കിൽ അത് മാത്രമേ അറിയൂ... ഈ പരിസരത്ത് ഒരൊറ്റ കാട്ടുവാസി... ശ്ശെ.... നാട്ടുവാസികളും ഇല്ല... ഇനിയെങ്കിലും നിനക്ക് മലയാളത്തിൽ പേസിക്കൂടെ.... എന്തിനാ വെറുതെ എന്നാ കൊണ്ട് ശുദ്ധ തമിഴ് പറയിപ്പിക്കുന്നത്.... " ഒരു സങ്കടം കണക്കെ അവൻ പറയുന്ന കാര്യങ്ങൾ കേട്ടു അവൾ ആ കുപ്പിവള കിലുക്കം പോലുള്ള ചിരി നിർത്താതെ അതിനോടൊപ്പം പന്തം ചുഴറ്റികൊണ്ടിരുന്നു.... 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

പന്തത്തിന്റെ കത്തി ജ്വലിക്കുന്ന തീയിന്റെ വെളിച്ചത്തിൽ മുൻപോട്ടു നടക്കുമ്പോഴും ആ നടത്തം ഗ്രാമത്തിലെ എല്ലാ കുടിലുകളെയും മറി കടന്നു മുന്നോട്ട് എത്തിയിരുന്നു... ഇനി ഇവൾ എന്നെ കൊല്ലാൻ എങ്ങാനും കൊണ്ട് പോവുകയാണോ.... !!?? പേടിയില്ലാതില്ല... കാടിന്റെ അനന്തതയിൽ വളർന്നവൾ ആണ്... കാട്ടമ്മയുടെ മകൾ.... ഏതൊരു കൊല കൊമ്പനെയും ബുദ്ധി കൊണ്ടും ശക്തി കൊണ്ടും നേരിടാനുള്ള കഴിവ് കാട്ടമ്മ കനിഞ്ഞു നൽകിയവൾ.... ഒരു നോട്ടം കൊണ്ട് പോലും ഈ കാടിനെ നിശബ്ദമാക്കാൻ കഴിവുള്ളവൾ എന്ന് തുടങ്ങി എണ്ണിയാൽ തീരാത്ത വിശേഷണങ്ങൾ ഉള്ളവൾ.... ഇവളെ പറ്റി പറയുമ്പോൾ മൂപ്പനിൽ എന്തെന്നില്ലാത്ത ആവേശമായിരുന്നു... അദ്ദേഹത്തിന്റെ കണ്ണുകളിലെ തിളക്കം... ഇവളോടുള്ള അടങ്ങാത്ത സ്നേഹം അതിൽ കാണാൻ കഴിയുന്നു... ഒരു മകളോടെന്ന പോലെ.... നടന്നു നടന്നു കാല് കഴച്ചു... പെണ്ണാണെങ്കിൽ ഒന്ന് തിരിഞ്ഞു പോലും നോക്കാതുള്ള പോക്കാണ്... ആ ചെരുപ്പിടാത്ത കാലുകളിൽ ചരട് മാത്രം കെട്ടിയിട്ടുണ്ട്... എന്ത് കൊണ്ടോ അത് അവളിൽ ചേരാത്ത പോലെ... അവൾ സുന്ദരിയാണ്... മൂക്കുത്തി മാത്രം ധരിച്ച ഒരു കുഞ്ഞി പെണ്ണ്.... പക്ഷെ കാണുന്നതിലും അപ്പുറം ആണ് അവളിലെ പക്വത... ഓരോന്ന് ആലോചിച്ചു കൊണ്ട് ഞാൻ നടന്നതും ഒരു കുടിലിന് മുന്നിൽ എത്തിയപ്പോൾ അവൾ പന്തം ഒന്ന് തല്ലി കെടുത്തി വീടിന്റെ ചായ്പ്പിലേക്ക് കയറി തീപ്പട്ടി ഉരസി മുൻപിൽ തൂങ്ങി കിടക്കുന്ന മണ്ണെണ്ണ വിളക്കിന്റെ തിരിയിൽ കത്തിച്ചു...

അത് മെല്ലെ കത്തി പിന്നീട് അവിടം പ്രകാശം പടർന്നതും അവൾ വിളക്കുമായി ഇറങ്ങി വന്നു... "താൻ അവിടെ കിടന്നോ.... " അവൾ പറയുന്നതിന്റെ അർത്ഥം മനസ്സിലാകാതെ ഞാൻ അവളെ നോക്കിയപ്പോൾ ഒരു ദിശയിലേക്ക് വിരൽ ചൂണ്ടിയതും അറിയാതെ തന്നെ എന്റെ കണ്ണുകൾ അങ്ങോട്ട്‌ പാഞ്ഞു... മുന്നിൽ തലയെടുപ്പോടെ നിൽക്കുന്ന മരം കണ്ട് ഞാൻ അറിയാതെ തന്നെ വാ തുറന്ന് പോയി... എന്താ ഇവളുടെ വിചാരം...മരത്തിൽ താങ്ങാൻ ഞാൻ എന്താ മൗഗ്ലിയാണോ... അതങ്ങോട്ട് ചോദിച്ചാലോ... അല്ലേൽ വേണ്ടാ... ആരാ മൗഗ്ലി എന്ന് പോലും അറിയാത്ത ഇവളോടൊക്കെ ചോദിച്ച് അവസാനം ബാലരമ മൊത്തം പറഞ്ഞു കൊടുക്കേണ്ടി വരും... "തനിക്ക് എന്താ സുഖമില്ലേ.... ഈ കാണുന്ന മരത്തിൽ ഞാൻ എങ്ങനെ കയറാൻ ആണ്... ഇതിൽ കയറി പിടിച്ചു വരുമ്പോഴേക്കും നേരം വെളുക്കും... എന്താ നിന്റെ വിചാരം... എന്നെ കണ്ടിട്ട് നിനക്ക് കുരങ്ങൻ ആണെന്ന് വല്ലോം തോന്നുന്നുണ്ടോ.... " ഞാൻ മുഖം മുഖം കടുപ്പിച്ചു കൊണ്ട് ചോദിച്ചതും അവൾ ചുണ്ട് പൂട്ടി ഇളിക്കുന്നത് കണ്ട് നല്ലോണം ചൊറിഞ്ഞു വന്നെങ്കിലും ആവശ്യം എന്റേതായത് കൊണ്ടും എനിക്കിവിടെ കുറച്ചു കാലം കൂടി നിൽക്കണമെന്നത് കൊണ്ടും ഒന്നും മിണ്ടാതെ നിന്നു... എന്റെ മുഖഭാവം കണ്ടിട്ട് ആണെന്ന് തോന്നുന്നു അവൾ ചിരി ഒന്ന് ഒതുക്കി...

"താൻ ചൂടാകല്ലേഡോ... തന്നെ കാണാൻ കുരങ്ങനെ പോലെ ഉണ്ടെന്ന് കരുതി ഞാൻ അതെല്ലാം ഇങ്ങനെ വെട്ടിതുറന്നു പറയോ... ഏയ്‌.... ഞാൻ അത്തരക്കാരിയല്ല.... ഞാൻ പറഞ്ഞത് ആ മരത്തിൽ കയറാൻ അല്ല... ആ മരത്തിന്റെ മുകളിലെ ഏറുമാടത്തിൽ കയറാനാ...ദാ ആ ഏണി വഴി കയറിയാൽ മതി.... " മരത്തിലേക്ക് ഒന്നൂടെ വിളക്ക് അടുപ്പിച്ചു കൊണ്ട് അവൾ പറഞ്ഞതും ഞാൻ ഒന്നൂടെ അങ്ങോട്ട്‌ സൂക്ഷിച്ചു നോക്കിയതും അവിടെ കണ്ട ഏണിയിലൂടെ കണ്ണുകൾ സഞ്ചരിച്ചു അത് അവസാനം ചെന്നു നിന്നത് ഒരു ഏറുമാടത്തിൽ ആയിരുന്നു... മുള കൊണ്ട് ഭംഗിയായി നിർമിച്ച ഏറുമാടം കണ്ട് അതിൽ നിന്നും കണ്ണ് തെറ്റിക്കാതെ ക്യാമറയിൽ അതിന്റെ ചിത്രം ഒപ്പി എടുക്കുമ്പോൾ ആരുടെയോ സ്പർശം എന്റെ തോളിൽ ഏറ്റു ഞാൻ അതിൽ നിന്നും കണ്ണ് മാറ്റിയപ്പോൾ എന്നെ അത്ഭുതത്തോടെ നോക്കുന്ന തനിയെ കണ്ട് ഞാൻ ഒന്ന് ഇളിച്ചു കൊടുത്തു.... "ഈ മണ്ണെണ്ണ വിളക്കും കൂടെ കരുതിക്കോ.... ദേ ഈ പന്തവും... ആനകൾ വരുന്ന സ്ഥലമാണ്... വെളിച്ചം കണ്ടാൽ അങ്ങ് പൊയ്ക്കോളും... വെറുതെ ശബ്ദം വെച്ചു അതിനെ കൂടി പേടിപ്പിക്കേണ്ട... " എന്നെ ആക്കി കൊണ്ട് അവൾ പറഞ്ഞതും ഉള്ളിൽ നല്ലോണം പുച്ഛം തോന്നി എങ്കിലും പുറമെ നിഷ്കു ഭാവത്തിൽ നിന്ന് ഒന്ന് ഇളിച്ചു കൊണ്ട് ഞാൻ ഏറുമാടം ലക്ഷ്യമാക്കി നടന്നു...

"ഹേയ്.... " പിന്നിൽ നിന്നും വീണ്ടും അവളുടെ വിളി വന്നതും ഞാൻ ഒന്ന് തിരിഞ്ഞു നിന്ന് ഒരു സംശയത്തിൽ അവളെ നോക്കി പിരികം പൊക്കി... "പിന്നെ ഈ പടം പിടുത്തം എല്ലാം നിർത്തിക്കോണം..... കിളികളെ എടുക്കാൻ വന്നാൽ അത് എടുത്താൽ മതി.... ഞങ്ങളുടെ ജീവിതം എടുക്കാൻ ആണെങ്കിൽ തടി ചീത്തയാകും... " ഒരു ഭീഷണി രൂപേണ എനിക്ക് നേരെ വിരൽ ചൂണ്ടി ഉണ്ടകണ്ണും വെച്ചു തറപ്പിച്ചു നോക്കി കൊണ്ട് അവൾ കുടിലിലേക്ക് കയറി പോയതും ഞാൻ ഒന്ന് പരിഹസിച്ചു ചിരിച്ചു കൊണ്ട് ഏണിയിൽ പിടിച്ചു കയറി എങ്ങനെയോ ഏറുമാടത്തിൽ കയറി പറ്റി.... മുകളിൽ എത്തിയതും തോളിൽ ഉള്ള ബാഗ് ഇറക്കി വെച്ച് കൊണ്ട് താഴെയുള്ള കുടിലിലേക്ക് നോക്കിയപ്പോൾ അവിടെ അപ്പോഴും അരണ്ട വെളിച്ചം കാണുന്നുണ്ട്... അത് മെല്ലെ കുറഞ്ഞു കുറഞ്ഞു അത് അവസാനം ഇരുളിലേക്ക് വീണതും ഞാൻ ബാഗ് നിവർത്തി വെച്ച് അതിലും തല വെച്ച് കിടന്നു... രാവിലെ മുതലുള്ള നടത്തത്തിന്റെ ക്ഷീണം കൊണ്ട് കണ്ണുകളിൽ ഒരു മയക്കം വരുന്നുണ്ടായിരുന്നു... 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 എന്തോ കാലിൽ ഇഴയുന്നത് പോലെ തോന്നിയതും അവൻ ഉറക്കത്തിൽ നിന്നും ഉണർന്നു... ഉറക്കചടവിൽ എന്താണ് എന്ന് പോലും നോക്കാൻ നിൽക്കാതെ തിരിഞ്ഞു കിടക്കാൻ ഒരുങ്ങിയതും നിലാവിന്റെ വെളിച്ചത്തിൽ തനിക്ക് മുന്നിൽ നിൽക്കുന്ന രൂപത്തെ കണ്ട് അവൻ പിടഞെഴുന്നേറ്റു............തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story