SAND DOLLAR: ഭാഗം 30

Sand Dollar

രചന: THASAL

"ജസ്റ്റ്‌ സെക്കന്റ്‌...... " ഒപോസിറ്റ് ഇരിക്കുന്ന ആളോട് പറഞ്ഞു കൊണ്ട് രാജേഷ് റിങ് ചെയ്തു കൊണ്ടിരിക്കുന്ന ഫോൺ എടുത്തു... സ്ക്രീനിൽ തെളിഞ്ഞു നിൽക്കുന്ന അനൂപിന്റെ പേര് കണ്ടു അവന് എന്തെന്നില്ലാത്ത പേടി ആയിരുന്നു... അവൻ അല്പം പോലും വൈകിക്കാതെ ഫോൺ എടുത്തു.... "ഹെലോ.... ഹെലോ... എനിക്ക് അങ്ങോട്ട്‌ എത്താൻ..... കഴിയുമോ... എന്ന്... അറിയില്ല....... ഞാ..ൻ... ആഹ്... " ഫോണിൽ നിന്നും മുറിഞ്ഞു വരുന്ന വാക്കുകളോടൊപ്പം ഉള്ള കരച്ചിൽ കേട്ടു രാജേഷ് ഞെട്ടി കൊണ്ട് ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റു.... "അനൂപ്....അനു...." അവൻ അലറുകയായിരുന്നു... ഓഫിസിൽ ഉള്ളവർ എല്ലാം പേടിയോടെ അവനെ വീക്ഷിച്ചു..... അവൻ ആരെയും മൈന്റ് പോലും ചെയ്യാതെ ഓഫിസിൽ നിന്നും ഇറങ്ങി വണ്ടിയിൽ കയറി... "ടാ.... നീ ഇപ്പോൾ എവിടെയാണ്.... " രാജേഷിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു... വാക്കുകൾ പല ഇടത്തായി മുറിഞ്ഞു.... "ആാാഹ്......... " മറു വശത്ത് നിന്നും വലിയ നില വിളി ഉയർന്നു... "അനു........ഡാാ.... " രാജേഷ് ഒരു നിമിഷം നില വിളിച്ചു പോയി.... "ഞാൻ.... എത്തുമോ എന്ന്.... ശാലു....ഷാനു... എന്റെ കുഞ്ഞ്.... " അവന്റെ വാക്കുകൾ പല ഇടത്തായി മുറിയുന്നുണ്ടായിരുന്നു.... അതോടൊപ്പം വേറെ എന്തൊക്കെയോ ശബ്ദങ്ങളും കേൾക്കുന്നുണ്ടായിരുന്നു.... "അനു......" രാജേഷ് ഉറക്കെ വിളിച്ചതും ഓപ്പോസിറ്റ് വരുന്ന കാറിൽ വണ്ടി ഓടിച്ചതും ഒരുമിച്ചു ആയിരുന്നു.... "രാജേഷ്............. " ഒരു നില വിളിയോടെ ശാലു ഉറക്കത്തിൽ നിന്നും ഉണർന്നു.....

അവൾ നന്നായി കിതക്കുന്നുണ്ടായിരുന്നു... ചെന്നിയിലൂടെ വിയർപ്പു ഒഴുകി ഇറങ്ങി.... അതൊരു സ്വപ്നമാണ് എന്ന് അറിഞ്ഞപ്പോഴും അവളുടെ ഉള്ളം അപകടം എന്ന് വിളിച്ചോതി... "ശാലു... ശാലു.... " അവളെ പിടിച്ചു കുലുക്കി കൊണ്ട് ആദം വിളിച്ചപ്പോൾ ആണ് അവൾ സ്വബോധത്തിലെക്ക് വന്നത്... അവൾ കിതപ്പോടെ അവനെ നോക്കി.... "What happend.... !!?" അവൻ തുടരെ തുടരെ അവളുടെ പുറത്ത് തട്ടി കൊണ്ട് ചോദിച്ചതും അവൾ ഒന്നുമില്ല എന്ന രീതിയിൽ തല മെല്ലെ ആട്ടി കൊണ്ട് തലയണയിൽ മുഖം പൂഴ്ത്തി കിടന്നു.... അവളുടെ ഓരോ മാറ്റങ്ങളും സംശയത്തോടെ നോക്കി കാണുകയായിരുന്നു ആദം... അവളിൽ ആദ്യമായി കണ്ട പേടിയെ അവനും ഭയപ്പെട്ടു..... അവൻ അവളോടായി പിന്നെ ഒന്നും ചോദിച്ചില്ല.... അവൻ മെല്ലെ അവൾക്ക് നേരെ ചെരിഞ്ഞു കിടന്നു കൊണ്ട് അവളുടെ മുടി ഇഴകളിൽ തലോടി കൊണ്ടിരുന്നു.... അവളും അറിയുന്നുണ്ടായിരുന്നു അവന്റെ കരുതൽ.... പക്ഷെ അവൾ തിരിഞ്ഞു നോക്കിയില്ല... തലയണയിൽ മുഖം പൂഴ്ത്തി കണ്ടതൊന്നും സത്യം ആകരുതേ എന്ന് മാത്രം പ്രാർത്ഥിച്ചു.... അവന്റെ കണ്ണുകൾ അവളിൽ നിന്നും ഒരു നിമിഷം പോലും മാറിയില്ല...അവന്റെ കൈകൾ അവളുടെ മുടി ഇഴകളിലൂടെ അലഞ്ഞു നടക്കുമ്പോൾ അവന്റെ ചിന്തകൾ ആദ്യമായി അവളെ കണ്ടത് മുതൽ ഉള്ള കാര്യങ്ങളിൽ അലഞ്ഞു...പതിയെ ആ ഓർമ്മയിൽ അവന്റെ കൈകളുടെ താളവും നിലച്ചു... "ആദം......പ്ലീസ്....."

അവന്റെ കൈകളുടെ ചലനം നിലച്ചു എന്നറിഞ്ഞുള്ള അവളുടെ വാക്കുകൾ ആണ് അവന്റെ സ്വബോധത്തിലെക്ക് എത്തിച്ചത്... അവൻ ഒന്ന് കൂടെ അവളോട്‌ ചേർന്ന് കിടന്നതും അവൾ തല മെല്ലെ പൊക്കി.... അതിലൂടെ ഒരു കൈ വെച്ച് കൊടുത്തതും അവൾ കൈക്ക് മുകളിൽ ആയി തല വെച്ചു.... അവന്റെ ഒരു കൈ അവളുടെ മുടിയിലൂടെ പാഞ്ഞു നടന്നതും അവൾ ഉള്ളിലെ സങ്കടത്തേ എല്ലാം ഇറക്കി വെക്കും പോലെ അവന്റെ തോളിലേക്ക് മുഖം ചേർത്തു ഒരു കൈ കൊണ്ട് അവന്റെ കഴുത്തിലൂടെ ചുറ്റി പിടിച്ചു.... അവളുടെ കണ്ണുനീരിന്റെ ചൂട് അവൻ അറിയുന്നുണ്ടായിരുന്നു.... അവന് എന്തെന്നില്ലാത്ത സങ്കടം ആണ് തോന്നിയത്... ഒരു കൊച്ച് പെണ്ണ് അനുഭവിക്കാവുന്നതിലും അപ്പുറം അനുഭവിച്ചു കഴിഞ്ഞു... എന്നിട്ടും ഒരു രാത്രി പോലും മനസമാധാനത്തോടെയുള്ള ഒരു ഉറക്കം അവൾക്ക് സാധ്യമാകുന്നില്ല.... അവന്റെ ഉള്ളിലെ സങ്കടത്തേ പിടിച്ചു വെച്ച് കൊണ്ട് അവളെ സമാധാനിപ്പിക്കും മട്ടെ അവൻ പുറത്ത് തട്ടി..... "ശാലു..... കരയരുത്.... " അവൻ ഇടക്ക് പറയുന്നുണ്ടായിരുന്നു... അവൾ അവന് മുഖം കൊടുക്കാതെ തന്നെ ഒന്ന് തലയാട്ടി.... "ആരോട് എന്ത് പാപം ചെയ്തിട്ടാണ് ആദം...... തെറ്റ് ചെയ്തവർ സമാധാനത്തോടെ കഴിയുന്നു.... ഒന്ന് ഉറങ്ങീട്ട്.... ആരോടെങ്കിലും നല്ല പോലെ സംസാരിച്ചിട്ട്......

കാലം എത്രയായി... ഞാൻ കാരണം നീയും..... എന്തിനാ എന്നെ തലയിൽ കയറ്റി വെക്കുന്നത്.... പോയി രക്ഷപ്പെട്....പോടാ.... " അവൾ അവനെ തള്ളി മാറ്റി കൊണ്ട് പറഞ്ഞതും അവൻ ബലം പ്രയോഗിച്ചു കൊണ്ട് അവളെ അവനോട് ചേർത്ത് പിടിച്ചു.... അവൻ ഒന്നും മിണ്ടിയില്ല... കണ്ണുകൾ അടച്ചു അവളെ തന്റെ നെഞ്ചോട് ചേർത്ത് കൊണ്ട് തന്നെ കിടന്നു.... കണ്ണുകൾ നിറഞ്ഞു എങ്കിലും അത് പുറമെക്ക് ഒഴുകാൻ സമ്മതിക്കാതെ അവൻ പിടിച്ചു നിർത്തിയത് ആയിരുന്നു.... അവൾ മെല്ലെ അവന്റെ നെഞ്ചിൽ മുഖം അമർത്തി കിടന്നു.... അവൾ അറിയുന്നുണ്ടായിരുന്നു ആ ഹൃദയം പിടക്കുന്നത്.... 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 "ആ ok.... ഞാൻ എത്തിക്കോളാം...... മ്മ്മ്.....But എനിക്ക് ഉറപ്പ് തരണം അവിടെ ഞാൻ സേഫ് ആയിരിക്കും എന്ന്.... " ആദം പറഞ്ഞതും മറു വശത്ത് നിന്ന് ആദ്യം മൗനം മാത്രമായിരുന്നു മറുപടി... "തനിക്ക് അതിന് കഴിയില്ലെങ്കിൽ.... I am extreamly sorry.. Becouse ഇപ്പോൾ റിസ്ക് എടുക്കാൻ പറ്റിയ സിറ്റുവേഷൻ അല്ല..... Ok...." അവൻ ഓരോന്ന് ഫോണിൽ സംസാരിക്കുമ്പോഴും നോട്ടം പോയിരുന്നത് ടേബിളിൽ ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചിരുന്ന ശാലുവിലേക്ക് തന്നെ ആയിരുന്നു...ഇടയ്ക്കിടെ അവളുടെ നോട്ടം അവനിൽ എത്തുമെങ്കിലും അത് മെല്ലെ അവൾ മാറ്റും....

അവൻ ഒരു പുഞ്ചിരിയോടെ ഫോൺ ഓഫ് ചെയ്തു അവളുടെ അടുത്തേക്ക് നടന്നു... ചെയർ നീക്കി അവൾക്ക് ഒപോസിറ്റ് ഇരുന്നു പത്രം നോക്കുമ്പോഴും അവൻ ഇടം കണ്ണിട്ട് അവളെ നോക്കി... അവൾ ഭക്ഷണത്തിൽ കൈ കുത്തി അവനെ നോക്കുന്നുണ്ടായിരുന്നു... അവൾക്ക് എന്തൊക്കെയോ അറിയണം എന്നുണ്ട്.... ചോദിക്കാൻ അവൾ തയ്യാറല്ലായിരുന്നു..... "ഒരു ട്രിപ്പിന്റെ ഓപ്പർചുനിറ്റി വന്നിട്ടുണ്ട്.... " അവൾ ഒന്നും ചോദിക്കില്ല എന്ന് മനസിലാക്കി കൊണ്ട് തന്നെ അവൻ എടുത്തു പറഞ്ഞു.... അവൾ അവനെ ഒന്ന് തല ഉയർത്തി നോക്കുമ്പോഴും അവൻ അപ്പോഴും പേപ്പറിലേക്ക് നോക്കി ഇരിപ്പായിരുന്നു..... "എന്നിട്ട്..... !!?" "പോകുന്നില്ല എന്ന് വെച്ചു..... " അവന്റെ സംസാരത്തിൽ യാതൊരു മാറ്റവും ഉണ്ടായിരുന്നില്ല.... ഒരു നിമിഷം അവളുടെ ഉള്ള് ഒന്ന് തണുത്തു എങ്കിലും അവൾ അത് പുറമെ കാണിച്ചില്ല.... "അത് തന്റെ പാഷൻ അല്ലേ..... തനിക്ക് ആഗ്രഹം ഉണ്ടെങ്കിൽ...." "ആഗ്രഹം ഇല്ല....അതൊരു അപകടം പിടിച്ച ട്രിപ്പ്‌ ആണ്.....ഹൈലി ഡെൻജർ.....എന്തോ ഇന്ട്രെസ്റ്റ് പോരാ....."

പേപ്പർ മടക്കി വെച്ച് ഒരു ചെറു ചിരിയോടെ അവൻ പറഞ്ഞു കൊണ്ട് അവളുടെ കവിളിൽ ഒന്ന് തട്ടി കൊണ്ട് അവൻ കടന്നു പോയി....അവൾ എന്തോ ആലോചിച്ച പോലെ ഭക്ഷണം കഴിക്കാൻ ആരംഭിച്ചതും അവളുടെ കവിളിൽ ആരോ ചുണ്ടമർത്തിയതും ഒരുമിച്ച് ആയിരുന്നു..... അവൾ ഒരു ഞെട്ടലോടെ തല ചെരിച്ചതും അവളെ നോക്കി കണ്ണു ചിമ്മുന്ന ആദമിനെയാണ് കാണാൻ കഴിഞ്ഞത്.... "പിന്നെ.... ഈ സാഹചര്യത്തിൽ തന്നെ ഒറ്റയ്ക്ക് ആക്കാൻ എനിക്ക് താല്പര്യം ഇല്ല..... " അത് മാത്രം പറഞ്ഞു ഒരു ചെറു ചിരിയോടെ തിരിഞ്ഞു നടക്കുന്നവനെ കണ്ടു അവളുടെ ഉള്ളിൽ അത്ഭുതം ആയിരുന്നു..................തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story