SAND DOLLAR: ഭാഗം 31

Sand Dollar

രചന: THASAL

""ഷഹല...... "" രാവിലെ എഴുന്നേറ്റ ഉടൻ കേട്ടത്... അവൾ അത് പ്രതീക്ഷിച്ച പോലെ തന്നെ അനിഷ്ടത്തോടെ കണ്ണ് ഒന്ന് തിരുമ്മി കൊണ്ട് എഴുന്നേറ്റു.... റൂമിൽ നിന്നും ഇറങ്ങിയതും കാണുന്നത് ഹാളിലേ ഡ്രോയിൽ ധൃതിയിൽ എന്തോ തിരയുന്ന ആദമിനെയാണ്.... അവൾ മുടി വാരി കെട്ടി കൊണ്ട് സോഫയിൽ കാൽ കയറ്റി വെച്ചു ഇരുന്നു... അവളെ കണ്ടതും അവൻ ഒന്ന് തിരിഞ്ഞു കൊണ്ട് കണ്ണുരുട്ടി.... "ഞാൻ ഇവിടെ വെച്ച സിഗരറ്റ് പാക്കറ്റ് എവിടെ...... !!" അവന്റെ ചോദ്യത്തിൽ യാതൊരു മയവും ഉണ്ടായിരുന്നില്ല.... അവൾ അവനെ നോക്കി ഒന്ന് കണ്ണ് തിരുമ്മി.... "അത് ഞാൻ എടുത്തു കളഞ്ഞു..... " സോഫയിൽ ചാരി കിടന്നു ക്ഷീണം പിടിച്ച മട്ടെ ആയിരുന്നു അവൾ പറഞ്ഞത്.... അത് കേട്ടതോടെ അവന്റെ ദേഷ്യം ഉച്ചസ്ഥായിൽ എത്തിയിരുന്നു.... അവൻ പല്ല് കടിച്ചു.... "നിന്നോട് ആരാടി... അത് എടുത്തു കളയാൻ പറഞ്ഞത്..... എന്റെ പേർസണൽ സാധനങ്ങളിൽ കൈ വെക്കരുത് എന്ന് നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ..... " അവന് നന്നായി ദേഷ്യം വന്നിരുന്നു... അവൾ കണ്ണ് തുറന്ന് നെറ്റി ചുളിച്ചു അവനെ നോക്കി.... "അതാണോ നിന്റെ പേർസണൽ തിങ്ക്..... I think അതാണ്‌ നിന്നെ നശിപ്പിക്കുന്നത്..... " അവൾ പറഞ്ഞു.... "Thats non of your business..... നീ എവിടെ വെച്ചത് എന്ന് പറ.... I want...."

അവൻ അവൾക്ക് നേരെ ദേഷ്യത്തോടെ ചെന്ന് കൊണ്ട് പറഞ്ഞതും അവൾ അവനെ ഒന്ന് കണ്ണുരുട്ടി നോക്കി കൊണ്ട് അവിടെ നിന്ന് എഴുന്നേറ്റു..... "ഡി.... നിന്നോടാണ് പറഞ്ഞത്.... അത് എവിടെയാണ് വെച്ചത് എന്ന്.... നിന്റെ കുട്ടികളിക്ക് നിൽക്കാൻ എനിക്ക് സമയം ഇല്ല... " അവൾക്ക് അറിയാമായിരുന്നു അവൻ എന്തോ ടെൻഷനിൽ ആണെന്ന്... അവൾ യാതൊരു ഭാവവും കൂടാതെ ഉള്ളിലേക്ക് നടക്കാൻ ഒരുങ്ങിയതും അവൻ അവളുടെ കയ്യിൽ പിടിച്ചു അവിടെ തന്നെ നിർത്തി..... "ഷഹല... നിന്നോടാണ് ചോദിക്കുന്നത്... എനിക്ക് അത് ഇപ്പോൾ കിട്ടണം.... " അവന്റെ വാശി കണ്ടപ്പോൾ തന്നെ അവൾ സമാധാനത്തോടെ ഒന്ന് തലയാട്ടി.... "താൻ ആദ്യം ഇവിടെ ഒന്ന് ഇരിക്ക്..... " അവൾ അവനെ സമാധാനപ്പെടുത്താൻ ശ്രമിച്ചു കൊണ്ട് പറഞ്ഞതും അവൻ അവളുടെ കയ്യിൽ നിന്നും കുതറി.... "No.... താൻ കളിക്കാതെ അതിങ് താ.... " അവൻ അവൾക്ക് നേരെ കൈ നീട്ടി കൊണ്ട് പറഞ്ഞതും അവൾ ആദ്യം നെറ്റി ഒന്ന് ഉഴിഞ്ഞു... പിന്നീട് അവനെ സോഫയിലേക്ക് തള്ളി.... "അവിടെ ഇരിക്കാൻ പറഞ്ഞാൽ ഇരുന്നാൽ മതി.....

ഞാൻ ഇപ്പോൾ വരും അതിനുള്ളിൽ പോകാനാണ് ഉദ്ദേശം എങ്കിൽ പൊന്നു മോനെ... ഈ ഷഹലയെ ശരിക്കും അറിയും.... ഞാൻ വരുന്നത് വരെ സിഗരറ്റ് വായിൽ കുത്തി കയറ്റിയില്ല എന്ന് വെച്ച് ഒന്നും ആകാൻ പോകുന്നില്ല... ഇനി അഥവാ മരിക്കുകയാണെങ്കിൽ ഞാൻ എടുത്തു കുഴിച്ചിട്ടോളാം...... " ദേഷ്യത്തോടെയുള്ള അവളുടെ വാക്കുകൾ അവനെ ഒന്ന് ചൊടിപ്പിച്ചു എങ്കിലും അവൻ ഉള്ളിലെ ദേഷ്യം പുറമെക്ക് വരാതെ പിടിച്ചു നിർത്തി.... അവൾ അവനെ ഒന്ന് കൂർപ്പിച്ചു നോക്കി കൊണ്ട് ഉള്ളിലേക്ക് പോയി.... തിരികെ വരുമ്പോൾ അവളുടെ കയ്യിൽ ചെറിയൊരു പാക്കറ്റ് ഉണ്ടായിരുന്നു.... മുഖവും കൂർപ്പിച്ചു ഇരിക്കുന്ന ആദമിന്റെ അടുത്ത് അവൾ കയറി ഇരുന്നു കൊണ്ട് കയ്യിലെ പാക്കറ്റ് അവൾ അവന്റെ മടിയിലേക്ക് ഇട്ടു കൊടുത്തു..... അവൻ സംശയത്തോടെ അവളെ നോക്കിയതും അവൾ കണ്ണ് കൊണ്ട് ആ പാക്കറ്റ് കാണിച്ചു കൊടുത്തു.... "തുറന്ന് നോക്ക്..... " അവൾ പറഞ്ഞതും എന്തോ അവൻ ഒരു പിണക്കം പോലെ അതിൽ നിന്നും മടിച്ചതും അവൾ അവന്റെ കവിൾ നോക്കി ഒന്ന് കൊടുത്തു..... "തുറന്നു നോക്കാൻ....." അവൾ ആജ്ഞാപിക്കുകയായിരുന്നു.... അവനും ദേഷ്യം വന്നിരുന്നു..അവൻ ഒരു കവിളിൽ കൈ വെച്ച് കൊണ്ട് അവളെ നോക്കിയതും അവന്റെ നോട്ടത്തിന്റെ അർത്ഥം മനസ്സിലാക്കും പോലെ അവൾ ഒന്ന് ഇളിച്ചു....

"സോറി... ഒരു ഫ്ലോക്ക് അങ്ങ് വന്നതാ.... തുറന്ന് നോക്ക്..... പ്ലീസ്.... " അവൾ കെഞ്ചി കൊണ്ട് പറഞ്ഞതും അവൻ ആ കൂർപ്പിച്ച നോട്ടം മാറ്റാതെ തന്നെ ആ പാക്കറ്റ് മെല്ലെ അഴിച്ചു.... അതിലേക്കു കൈ കടത്തിയതും കയ്യിൽ തടഞ്ഞത് അവൻ മെല്ലെ പുറത്തേക്ക് എടുത്തു..... എടുത്ത സാധനത്തിലേക്ക് ഒന്ന് നോക്കിയതും അവൻ ഒന്ന് ഞെട്ടി പോയി..... അവൻ വിശ്വാസം വരാതെ അവളെ നോക്കിയതും അവൾ ചെറു പുഞ്ചിരിയോടെ മെല്ലെ തലയാട്ടി കൊണ്ട് അവന്റെ തലക്ക് പിറകിൽ ഒന്ന് തട്ടി.... "Hello.... Daddy cool...... " അവൾ പതിഞ്ഞ സ്വരത്തിൽ അവന്റെ ഞെട്ടൽ മാറാത്ത മുഖത്തേക്ക് നോക്കി ചെറു ചിരിയോടെ പറഞ്ഞതും അവന്റെ നോട്ടം പിന്നെയും കയ്യിൽ ഇരിക്കുന്നതിലേക്ക് പോയതും പ്രെഗ്നന്റ്സി കാർഡിൽ തെളിഞ്ഞു നിൽക്കുന്ന രണ്ട് ചുവന്ന വരകൾ കണ്ടു അവൻ എന്ത് ചെയ്യണം എന്നറിയാതെ കുഴങ്ങി... സന്തോഷവും എക്സൈറ്റ്മെന്റും എല്ലാം ഒരുപോലെ നിറഞ്ഞതും അവൻ ചിരിയോടെ വീണ്ടും അവളെ ഒന്ന് നോക്കിയതും അവൾ പൊട്ടിചിരിച്ചു പോയി..... "എന്താടോ.... വിശ്വാസം വരുന്നില്ലേ.......... "

അവൾ വയറിനോട് കൈ വെച്ച് കൊണ്ട് പറഞ്ഞതും അവൻ യാതൊരു വെപ്രാളമോ ഒന്നും കാണിക്കാതെ തന്നെ അവളെ മെല്ലെ ഒന്ന് hug ചെയ്തു കൊണ്ട് മാറി നിന്നു.... "എന്നാണ് അറിഞ്ഞത്..... !!?" "Two days...... but ഞാൻ കരുതി തന്നോട് ഇപ്പോൾ പറയണ്ട എന്ന്...one month കഴിഞ്ഞു ഡീറ്റെയിൽ checkup കഴിഞ്ഞു പറയാം എന്ന്.. . But.... എന്തോ ഈ ഒരു സന്തോഷത്തിൽ... And... ഇങ്ങനെ പോയാൽ കൊച്ചു ജനിക്കുമ്പോൾ തന്ത പരലോകത്തേക്ക് പോകും എന്ന് തോന്നിയപ്പോൾ പറഞ്ഞന്നേ ഒള്ളൂ....." അവൾ കണ്ണ് കൂർപ്പിച്ചു കൊണ്ട് പറഞ്ഞതും അവൻ ഒരു പൊട്ടിചിരിയോടെ അവളുടെ നെറ്റിയിൽ ഒന്ന് തട്ടി.... "I am sure.... Its conform......And thankyou so much..... " അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു....പ്രണയത്തേക്കാൾ ഉപരി.... അവളുടെ ആഗ്രഹം കൊണ്ട് ഉടലെടുത്ത കുഞ്ഞ് ആണെങ്കിൽ കൂടി അത് ഈ ചെറു നിമിഷം കൊണ്ട് പോലും രണ്ട് പേരിലും ഉണ്ടാക്കിയ ആനന്ദം അതിൽ അധികം ആയിരുന്നു..... തങ്ങളുടെ ആ നിമിഷത്തെ ചിന്ത തെറ്റ് ആണോ എന്ന് സംശയിച്ചു എങ്കിലും അതൊരു സന്തോഷം ആണെന്ന് അവൻ തിരിച്ചറിയുകയായിരുന്നു.... അവളെ ചെറു രീതിയിൽ ഒന്ന് ചേർത്ത് നിർത്തി കൊണ്ട് മാത്രം അവൻ അവന്റെ സന്തോഷം അറിയിച്ചു.... അവളും അമിതമായ സന്തോഷം പ്രകടിപ്പിക്കാൻ ആഗ്രഹിച്ചിരുന്നില്ല..... 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

"അവരോട്..... അവരോട് പറയണ്ട.... " മടിച്ച് മടിച്ച് ആയിരുന്നു അവൾ പറഞ്ഞത്.....അവൻ ഒരു സംശയത്തോടെ അവളെ നോക്കി...അവൾ അവന്റെ കയ്യിൽ നിന്നും കൈ പിൻവലിച്ചു കൊണ്ട് അല്പം മാറി ഇരുന്നു.... "അവരെല്ലാം അറിഞ്ഞാൽ..... " "Are you shame...... " "No... " അവന്റെ ചോദ്യത്തിന് ഞെട്ടി കൊണ്ടായിരുന്നു അവൾ മറുപടി പറഞ്ഞത്.... അവൾ സ്വയം ഒന്ന് സമാധാനപ്പെട്ടു കൊണ്ട് അവന്റെ കയ്യിൽ മെല്ലെ കൈ വെച്ചു..... "ആദം..... ഈ കുഞ്ഞ്..... എന്റെ കുഞ്ഞ് എന്റെ ലൈഫിൽ എനിക്ക് ആവശ്യം ആണ്.... എനിക്ക് മുന്നോട്ട് ജീവിക്കാൻ ഉള്ള പ്രചോദനം ആണ്... എന്തിനെയും മറി കടക്കാൻ ഉള്ള ഊർജം ആണ്.... ഒരിക്കലും ഞാൻ എന്റെ കുഞ്ഞിനെ ഒരു shame ആയി കാണുന്നില്ല..... " "എന്നാൽ അത് എന്റെ കുഞ്ഞ് കൂടി ആണെന്ന് പറയാൻ ഉള്ള മടിയോ.... " അവന്റെ സ്വരത്തിൽ ദേഷ്യം കലർന്നിരുന്നു... അവൻ മുഖം വെട്ടി തിരിച്ചു.... അവൾക്ക് ഉള്ളിൽ കുഞ്ഞ് സങ്കടം വന്നു എങ്കിലും അതൊന്നു നിയന്ത്രിച്ചു കൊണ്ട് അവൾ അവന്റെ മുഖം കൈ വെച്ചു തിരിച്ചു.... അവൻ മുഖം മാറ്റാൻ ശ്രമിച്ചു എങ്കിലും അവൾ ബലം പ്രയോഗിച്ചു തന്നെ അവന്റെ മുഖം തിരിച്ചു... "ആദം.... " അവളുടെ വിളിക്ക് അവനിൽ നിന്നും ഉത്തരം ഉണ്ടായിരുന്നില്ല.... "ആദം look...."

അവൾ വീണ്ടും വിളിച്ചതോടെ അവൻ അല്പം ദേഷ്യത്തോടെ തന്നെ അവളെ നോക്കി.... "ആദം....കാര്യം അറിയാതെയുള്ള ഈ ദേഷ്യം ഒന്ന് നിർത്ത്.... " അവന്റെ നോട്ടം കണ്ടതോടെ അവൾ പറഞ്ഞതും അവൻ മുഖം അവളിൽ നിന്നും മാറ്റി.... "ആദം....എനിക്ക് താൻ ഒരു shame ആയിരുന്നു എങ്കിൽ ഒരിക്കലും ഇങ്ങനെ ഒരു കുഞ്ഞ് എന്റെ ഉദരത്തിൽ വളരില്ലായിരുന്നു.....ഞാൻ ഒരിക്കലും അതിന് അനുവദിക്കുകയും ചെയ്യില്ലായിരുന്നു.... But.... You know.... ഞാൻ പല വട്ടം പറഞ്ഞതാ.... I like you..." അവൾ പകുതിയിൽ നിർത്തി കൊണ്ട് അവനെ നോക്കി... അവൻ പിരികം ചുളിച്ചു... "Ok... I love you.... ഇനിയുള്ള ജീവിതം അത് നിന്റെ കൂടെ തന്നെ ആയിരിക്കും.... But....ഈ കാര്യം അവരോട് പറഞ്ഞാൽ.... എന്നെ ഒരിക്കലും ഒന്നിനും വിടില്ല....അവർ അതിന് അനുവദിക്കില്ല.... " അവനെ നോക്കാൻ കഴിയാത്തത് കൊണ്ട് തന്നെ അവൾ മുഖം തിരിച്ചിരുന്നു.... അവനിൽ നിന്നും ഒരു എതിർപ്പ് വരുമോ എന്ന് അവൾക്ക് പേടി ഉണ്ടായിരുന്നു......അവൻ ഒരു ചിരിയോടെ അവളുടെ തോളിലൂടെ കയ്യിട്ടു.... അവൾ ഒരു ഞെട്ടലോടെ അവനെ നോക്കിയതും അവൻ ഒന്ന് കണ്ണ് ചിമ്മി.... "ഞാൻ നിനക്ക് ഒരു വാക്ക് തന്നിരുന്നു..... ഒരു കാര്യത്തിലും എതിർക്കില്ല എന്ന്.... Ok ഞാൻ ഇതിനും കൂടെ ഉണ്ടാകും.... But.. എനിക്ക് ഒരു വാക്ക് തരണം... തിരികെ വരണം.....നീയും.. ..കുഞ്ഞും.... " അവളുടെ കണ്ണുകളിൽ നോക്കി ചെറു ചിരിയോടെ ആയിരുന്നു അവൻ പറഞ്ഞത്.... അവൾ മെല്ലെ ഒന്ന് തലയാട്ടി.... "തിരികെ വരും.... " അവളുടെ വാക്കുകളിൽ ഒരു ഉറപ്പ് ഉണ്ടായിരുന്നു...... ഒരു വിശ്വാസം ഉണ്ടായിരുന്നു....................തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story